ഇട്ടി കോര
അറ്റ്ലാന്റാ (ജോർജിയ): കോട്ടയം കൊല്ലാട് തെക്കേടത്ത് കുടുംബാംഗമായ ഇട്ടി കോര ((ബച്ചൻ - 67) നാട്ടിൽ അന്തരിച്ചു. അറ്റ്ലാന്റാ മാർത്തോമ്മാ ചർച്ച് അംഗവും സ്നെൽവിൽ പ്രെയർ ഗ്രൂപ്പ് അംഗവുമായിരുന്നു.
മൂന്നാഴ്ച മുൻപ് അറ്റ്ലാന്റയിൽ നിന്നും കേരളത്തിലേക്ക് സന്ദർശനത്തിന് പോയിരുന്ന ഇട്ടിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഭാര്യ: സാറാമ്മ ഇട്ടി. മക്കൾ: സാം ഇട്ടി, ചെറുബിൻ ഇട്ടി.
പരേതന്റെ വിയോഗത്തിൽ അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് വികാരി റവ. ജേക്കബ് തോമസ്, ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി, ഇടവകാംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്കു: സണ്ണി പരവനെത് - 678 866 5336.
Tags : IttyKorah KottayamNative PassesAway Kerala Atlanta USA