Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural Sector

Kasaragod

കാ​ര്‍​ഷി​ക​മേ​ഖ​ല​യോ​ടു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: ഡി​കെ​ഡി​എ​ഫ്

കാ​സ​ര്‍​ഗോ​ഡ്: ക​ർ​ഷ​ക​രോ​ടും കാ​ര്‍​ഷി​ക മേ​ഖ​ല​യോ​ടു​മു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ലെ കൃ​ഷി​ക്കാ​രെ​യും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​കെ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ദി​നേ​ശ് മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ര​ളീ​ധ​ര​ന്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, കെ. ​ഖാ​ലി​ദ്, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, ദി​വാ​ക​ര​ന്‍ ക​രി​ച്ചേ​രി, ര​വി തൃ​ക്ക​രി​പ്പു​ര്‍, കു​മാ​ര​ന്‍ നാ​യ​ര്‍, പി. ​എം. ആ​ഗ​സ്തി, ക​രി​ച്ചേ​രി കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പി.​പി. മ​നോ​ജ്, രാ​ധാ​കൃ​ഷ്ണ​ന്‍ ചേ​രി​പ്പാ​ടി, ജ​മീ​ല അ​ഹ​മ്മ​ദ്, മ​ണി നെ​യ്യ​ങ്ക​യം, ശ്രീ​വ​ത്സ​ന്‍ ചീ​മേ​നി, ആ​ന​ന്ദ മൗ​വ്വാ​ര്‍, സു​ശീ​ല, ഗോ​പാ​ല​ന്‍ നാ​യ​ര്‍ പ​ര​പ്പ, ഖാ​ന്‍ പൈ​ക്ക, ഹ​മീ​ദ് ക​ണി​യൂ​ര്‍, ഗോ​പി​നാ​ഥ്, എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ.​സി. രാ​ജ​ന്‍, ശ​ശി നീ​ലേ​ശ്വ​രം, പാ​ച്ചേ​നി കൃ​ഷ്ണ​ന്‍, ശാ​ര​ദ കാ​റ​ഡു​ക്ക, പു​ഷ്പ കാ​ന​ത്തൂ​ര്‍, കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

District News

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം; കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷം

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കാ​ലാ​വ​സ്ഥ​യി​ലെ അ​സാ​ധാ​ര​ണ മാ​റ്റം ജി​ല്ല​യി​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​കു​ക​യും ചി​ങ്ങ​ത്തി​ല്‍ ക​ഠി​ന​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് കാ​പ്പി, കു​രു​മു​ള​ക് ഉ​ള്‍​പ്പെ​ടെ നാ​ണ്യ​വി​ള​ക​ള്‍​ക്കും ഇ​ഞ്ചി, ചേ​ന തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും നെ​ല്‍​കൃ​ഷി​ക്കും തി​രി​ച്ച​ടി​യാ​യി.
താ​ലൂ​ക്കി​ല്‍ മ​ഴ കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.

ര​ണ്ടാം​ഘ​ട്ട വ​ള​സേ​ച​നം ന​ട​ത്തേ​ണ്ട സ​മ​യം മ​ഴ ല​ഭി​ക്കാ​ത്ത​ത് നെ​ല്‍​ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി.

ക​ള​നീ​ക്ക​ത്തി​നും വ​ള​പ്ര​യോ​ഗ​ത്തി​നും ആ​വ​ശ്യ​മാ​യ വെ​ള്ളം പാ​ട​ങ്ങ​ളി​ല്‍ ഇ​ല്ല. വി​ള​വെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ കാ​പ്പി​യും കു​രു​മു​ള​കും പാ​ക​മാ​കാ​ന്‍ ആ​വ​ശ്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത് വ​ലി​യ​തോ​തി​ലു​ള്ള ഉ​ത്പാ​ദ​ന ന​ഷ്ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന് ആ​കു​ല​ത​യി​ലാ​ണ് കൃ​ഷി​ക്കാ​ര്‍. ക​വു​ങ്ങി​ന്‍​തോ​ട്ട​ങ്ങ​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. മ​ഴ​യു​ടെ കു​റ​വു​മൂ​ലം പ​ല തോ​ട്ട​ങ്ങ​ളി​ലും അ​ട​യ്ക്കാ​പ്പൂ​ങ്കു​ല​ക​ള്‍ ഉ​ണ​ങ്ങി​വീ​ഴു​ക​യാ​ണ്.

സാ​ധാ​ര​ണ സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ കാ​പ്പി, കു​രു​മു​ള​ക്, ക​വു​ങ്ങ് തോ​ട്ട​ങ്ങ​ള്‍ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ ഇ​ത്ത​വ​ണ തോ​ട്ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത് ക​ര്‍​ഷ​ക​രു​ടെ വാ​ര്‍​ഷി​ക​വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു. ദൈ​നം​ദി​ന ചെ​ല​വി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത് ഇ​ത്ത​രം പാ​ട്ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.

 നെ​ല്‍​പാ​ട​ങ്ങ​ള്‍ വി​ണ്ടു​കീ​റു​ന്നു

ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന പ്ര​തി​സ​ന്ധി. ജി​ല്ല​യി​ല്‍ ഭൂ​രി​ഭാ​ഗം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ജ​ല​സേ​ച​ന സൗ​ക​ര്യം പ​രി​മി​ത​മാ​ണ്. മ​ഴ തു​ട​ര്‍​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കേ​ണ്ട നെ​ല്ല് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നെ​ല്‍​വ​യ​ലു​ക​ള്‍ ഇ​തി​ന​കം വി​ണ്ടു​കീ​റി​ത്തു​ട​ങ്ങി. പ​തി​വി​ലും ഇ​ര​ട്ടി​യോ​ളം മു​ത​ല്‍​മു​ട​ക്കി​ലാ​ണ് ഇ​ത്ത​വ​ണ പ​ല​രും നെ​ല്‍​കൃ​ഷി​യി​റ​ക്കി​യ​ത്. പാ​ട​ങ്ങ​ളി​ല്‍ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്ക​ണെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ക്ഷീ​ര​മേ​ഖ​ല​യി​ല്‍ വ​രു​മാ​നം കു​റ​ഞ്ഞു

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ തി​ക്ത​ഫ​ല​ങ്ങ​ള്‍ ക്ഷീ​ര മേ​ഖ​ല​യി​ലും പ്ര​ക​ട​മാ​ണ്. ക്ഷീ​ര​വൃ​ത്തി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​വും കു​റ​ഞ്ഞ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക്ഷീ​ര​വൃ​ത്തി മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യി സ്വീ​ക​രി​ച്ച​വ​ര്‍ താ​ലൂ​ക്കി​ല്‍ നി​ര​വ​ധി​യാ​ണ്. കാ​ര്‍​ഷി​ക, ക്ഷീ​ര മേ​ഖ​ല​ക​ള്‍ ഒ​രേ​സ​മ​യം പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ര്‍​ക്കു​ക​യാ​ണ്

ഇ​ഞ്ചി കൃ​ഷി​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷം

ഇ​ഞ്ചി കൃ​ഷി​യി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. ഫം​ഗ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. വാ​ഴ കൃ​ഷി​യി​ലും സ്ഥി​തി മെ​ച്ച​മ​ല്ല. രോ​ഗ​ബാ​ധ​യ്ക്കു പു​റ​മേ വി​ല​യി​ടി​വും ക​ര്‍​ഷ​ക​രെ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്നു. നേ​ന്ത്ര​വാ​ഴ​യ്ക്ക് താ​ങ്ങു​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പ​ല​ത​വ​ണ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​മ്മാ​യി​പ്പാ​ല​ത്തെ പ​ഴം-​പ​ച്ച​ക്ക​റി സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ലെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​മ​തി​ക്കു​ന്ന യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​മ്പോ​ഴും ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കാ​നും വി​പ​ണ​നം ഉ​റ​പ്പാ​ക്കാ​നും ഫ​ല​പ്ര​ദ​മാ​യ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ല.

കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്‌​സി​ഡി അ​നു​വ​ദി​ക്ക​ണം

ചീ​രാ​ല്‍: കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ വ​ര്‍​ധ​ന​വും ക്ഷീ​ര​മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്‌​സി​ഡി അ​നു​വ​ദി​ക്ക​ണം. വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ല്‍​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വേ​ന​ല്‍ ക​ടു​ക്കു​ന്ന​തോ​ടെ പ​ച്ച​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത കു​റ​യു​ന്ന​ത് പാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ക​യാ​ണ്. പ​ച്ച​പ്പു​ല്ല് ല​ഭി​ക്കു​ന്ന കാ​ല​ത്ത് ചെ​ല​വ് കു​റ​ച്ചെ​ങ്കി​ലും നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. പു​റ​ത്തു​നി​ന്ന് തീ​റ്റ വാ​ങ്ങേ​ണ്ടി​വ​രു​ന്ന​തി​നാ​ല്‍ ചെ​ല​വ് വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. പാ​ലി​ന്‍റെ വി​ല​യ്ക്ക​നു​സ​രി​ച്ച് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല ഉ​ത്പാ​ദ​ന​ച്ചെ​ല​വ്. ക്ഷീ​ര​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണം.

എ.​പി. ഷാ​ജി ന​മ്പ്യാ​ര്‍​കു​ന്ന് (​ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍).

വ​യ​ലു​ക​ളി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യം ഒ​രു​ക്ക​ണം

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പാ​ട​ങ്ങ​ളി​ലും ജ​ല​സേ​ച​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​യ​ണം. ക​ള​നീ​ക്ക​ത്തി​നും വ​ള​പ്ര​യോ​ഗ​ത്തി​നും ആ​വ​ശ്യ​മാ​യ വെ​ള്ള​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ര്‍ പാ​ട​ത്ത് നെ​ല്‍​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​ണ്. മ​ഴ​യെ മാ​ത്രം ആ​ശ്ര​യി​ച്ച് നെ​ല്‍​കൃ​ഷി മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​കി​ല്ല.

കെ.​വി. അ​രു​ണ്‍, നെ​ല്‍​ക​ര്‍​ഷ​ക​ന്‍, മാ​ത​മം​ഗ​ലം

സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണം

ക​ര്‍​ഷ​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ അ​ള​വി​ല്‍ വ​ന്‍ കു​റ​വു​ണ്ടാ​യ​തോ​ടെ വ​യ​നാ​ട് വ​ര​ള്‍​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ​ക്കു​റ​വ് കാ​ര്‍​ഷി​ക മേ​ഖ​ല​യെ ബാ​ധി​ച്ചു. വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന കു​റ​വ് ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കും. പ​ലേ​ട​ത്തും പാ​ട​ങ്ങ​ള്‍ ഉ​ണ​ങ്ങി കൃ​ഷി ന​ശി​ക്കു​ക​യാ​ണ്.​കു​ടി​വെ​ള്ള ല​ഭ്യ​ത​യി​ലും സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

എ.​സി. തോ​മ​സ്, ചെ​യ​ര്‍​മാ​ന്‍ ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം വ​യ​നാ​ട്‌

District News

കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് 15.41 കോ​ടി രൂ​പ ന​ഷ്ടം

മാ​ന​ന്ത​വാ​ടി: ഈ ​വ​ര്‍​ഷം ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ ല​ഭി​ച്ച ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ല​യി​ല്‍ കൃ​ഷി നാ​ശ​ന​ഷ്ടം 15.41കോ​ടി രൂ​പ​യാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ന് കീ​ഴി​ലാ​ണ്. 834 ക​ര്‍​ഷ​ക​രു​ടെ 88.6 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കൃ​ഷി കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച​പ്പോ​ള്‍ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ല്‍ 11.93 കോ​ടി രൂ​പ​യാ​ണ് ന​ഷ്ടം. ക​ല്‍​പ്പ​റ്റ​യി​ല്‍ 303 ക​ര്‍​ഷ​ക​രു​ടെ 17.12 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​പ്പോ​ള്‍ 2.48 കോ​ടി രൂ​പ ന​ഷ്ട​വും പ​ന​മ​രം ബ്ലോ​ക്കി​ല്‍ 37 ക​ര്‍​ഷ​ക​രു​ടെ 4.2 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് കൃ​ഷി നാ​ശ​മു​ണ്ടാ​യ​പ്പോ​ള്‍ 53.95 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​വും ബ​ത്തേ​രി ബ്ലോ​ക്കി​ല്‍ 40 ക​ര്‍​ഷ​ക​രു​ടെ 45.6 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശ​വു​മാ​ണ് സം​ഭ​വി​ച്ച​ത്.

കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​മ്പോ​ള്‍ വ​യ​നാ​ട്ടി​ല്‍ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​ത് വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ്. 92.16 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കു​ല​ച്ച വാ​ഴ​യും 38.88 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ളു​മാ​ണ് കാ​റ്റി​ല്‍ നി​ലം പൊ​ത്തി​യ​ത്. കി​ഴ​ങ്ങ് വി​ള​ക​ള്‍, ഏ​ലം, തെ​ങ്ങ്, ക​പ്പ, പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, കു​രു​മു​ള​ക് എ​ന്നി​വ​ക്കും നാ​ശ​മു​ണ്ടാ​യി. ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

District News

മ​ഴ: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

തൃ​ശൂ​ർ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ൽ കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം. കെ ​എ​സ്ഇ​ബി​ക്ക് 2.23 കോ​ടി​യു​ടെ​യും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 28.35 ല​ക്ഷം രൂ​പ​യു​ടെ​യും ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി. പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളി​ൽ 3.31 ല​ക്ഷ​ത്തി​ന്‍റെ കേ​ടു​പാ​ടു​ണ്ടാ​യി. എ​ട്ടു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 108 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. മ​ഴ ആ​രം​ഭി​ച്ച​ശേ​ഷം വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ 13 പേ​ർ മ​രി​ച്ചു. ജൂ​ണ്‍ നാ​ലു​മു​ത​ൽ ഇ​ന്നു​വ​രെ ജി​ല്ല​യി​ൽ 1211.39 മി​ല്ലീ​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് 58 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ചാ​ല​ക്കു​ടി, ചാ​വ​ക്കാ​ട്, മു​കു​ന്ദ​പു​രം താ​ലൂ​ക്കു​ക​ളി​ലാ​യി അ​ഞ്ചു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. 17 കു​ടും​ബ​ങ്ങ​ളി​ലെ 19 പു​രു​ഷ​ന്മാ​രും 28 സ്ത്രീ​ക​ളും ആ​റു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ പൂ​മ​ല, പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. കേ​ര​ള ഷോ​ള​യാ​ർ ഡാം, ​പീ​ച്ചി, ചി​മ്മി​നി, വാ​ഴാ​നി, അ​സു​ര​ൻ​കു​ണ്ട്, പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടി​ല്ല.

ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ​നി​ന്ന് സു​ര​ക്ഷി​ത​യി​ട​ങ്ങ​ളി​ലേ​ക്കു മാ​റ​ണം. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി​ത്താ​മ​സി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന- റ​വ​ന്യു അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ജ​ലാ​ശ​യ​ങ്ങ​ൾ​ക്കു​മു​ക​ളി​ലു​ള്ള പാ​ല​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ക​യോ സെ​ൽ​ഫി​യെ​ടു​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ജി​ല്ല​യി​ൽ അ​ഞ്ചു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 54 പേ​ർ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ വ​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ള്ള അ​ഞ്ചു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 20 കു​ടും​ബ​ങ്ങ​ളി​ലെ 54 പേ​ർ താ​മ​സി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മു​പ്ലി​യം വി​ല്ലേ​ജി​ലെ പു​ല​രി അ​ങ്ക​ണ​വാ​ടി​യി​ൽ ര​ണ്ടു​പേ​ർ, നെ​ല്ലാ​യി ജെ​യു​പി​എ​സി​ലെ ക്യാ​മ്പി​ൽ 13 കു​ടും​ബ​ങ്ങ​ളി​ലാ​യി 36 പേ​ർ, കെ​എ​സ്‌​യു​പി​എ​സ് തൊ​ട്ടി​പ്പാ​ൾ ക്യാ​മ്പി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട വി​ല്ലേ​ജി​ലെ പ​ക​ൽ വീ​ട് (ജ​വ​ഹ​ർ ന​ഗ​ർ) ക്യാ​മ്പി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലാ​യി അ​ഞ്ചു​പേ​ർ, ജി​എ​ൽ​പി​എ​സ് കു​റു​മ്പി​ലാ​വ് ക്യാ​മ്പി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ലാ​യി എ​ട്ടു​പേ​രു​മാ​ണു താ​മ​സി​ക്കു​ന്ന​ത്. മൊ​ത്തം 21 പു​രു​ഷ​ന്മാ​ർ, 25 സ്ത്രീ​ക​ൾ, എ​ട്ടു കു​ട്ടി​ക​ൾ, 16 മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഒ​രു ഗ​ർ​ഭി​ണി എ​ന്നി​ങ്ങ​നെ​യാ​ണു ക്യാ​ന്പി​ലു​ള്ള​ത്.

District News

കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കുമെന്ന്

കൊ​ക്ക​യാ​ർ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​തൂ​ക്കം ന​ൽ​കി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ. യു​ഡി​എ​ഫ് കൊ​ക്ക​യാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​ന രം​ഗ​ത്ത് കൊ​ക്ക​യാ​ർ മു​ന്നേ​റേ​ണ്ട​തു​ണ്ട്. ടൂ​റി​സം രം​ഗ​ത്ത് വ​ലി​യ പ​ദ്ധ​തി​ക​ൾ കൊ​ക്ക​യാ​റ്റി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ന​ധീ​ത​മാ​യി വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നും സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​യ​ർ​മാ​ൻ സ​ണ്ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ആ​ന്‍റ​ണി, ടോ​ണി തോ​മ​സ്, മി​നി സാ​ബു, സ​ണ്ണി ത​ട്ടു​ങ്ക​ൽ, നൗ​ഷാ​ദ് വെം​ബ്ലി, ഇ.​വി. ത​ങ്ക​പ്പ​ൻ, അ​യ്യൂ​ബ് ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ, കെ.​എ​ൽ. ദാ​നി​യേ​ൽ, സി​ജോ ഉ​ള്ളാ​ട്ട്, സ്വ​ർ​ണ​ല​ത അ​പ്പു​കു​ട്ട​ൻ, ര​ജ​നി രാ​ജ​ൻ, സ്റ്റാ​ൻ​ലി സ​ണ്ണി, ബെ​ന്നി ക​ദ​ളി​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വ​നി​ത​ക​ളെ കാ​ര്‍​ഷി​ക മേ​ഖ​ല​യിലേക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കും: മ​ന്ത്രി

നേ​മം: വ​നി​ത​ക​ളെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേക്ക് ആ​ക​ര്‍​ഷി​ക്കാ​നും പു​തു​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നും സ​ര്‍​ക്കാ​ര്‍ നൂ​ത​ന പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.


ക​ര്‍​ഷ​ക സ​ഭ​യു​ടെ​യും ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ് ഘാ​ട​നം ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ ല്‍ നി​ര്‍​വ​ഹി​ക്കുക​യാ​യി​രു​ന്നു മന്ത്രി ടി. സിദ്ദിഖ്. പ​രി​പാ​ടി​ക്ക് മു​മ്പ് ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​നി​യൂ​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ നേ​മം യു​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പം ഞാ​റ് ന​ട്ടു. ത​ല​യി​ല്‍ പാ​ള​തൊ​പ്പി​യ​ണി​ഞ്ഞ് കൈ​ലി​യും തോ​ര്‍​ത്തും ധ​രി​ച്ചു മ​ന്ത്രി പാ​ട​ത്തി​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍​ക്കും ഉ​ത്സാ​ഹ​മാ​യി.

തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യു​ടെ ഭാ​ഗ​മാ​യി വി​ള​വി​റ​ക്കാ​ന്‍ വി​ത്ത് എ​ത്തി​യ​ത് അ​മ്പൂ​രി പു​ര​വി​മ​ല​യി​ല്‍ നി​ന്നാ യിരുന്നു പ​ര​മ്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ളോ​ടെ കാ​ട്ടു​മൂ​പ്പ​നും ക​ര്‍​ഷ​ക​രും ക​ട​മ്പ​ന്‍ മൂ​പ്പ​നും കാ​ട്ടി​ല്‍ വി​ള​യി​ച്ചെ​ടു​ത്ത ത​ന​ത് വി​ത്തി​ന​ങ്ങ​ളു​മാ​യാണു ക​ല്ലി​യൂ​രി​ലേ​യ്ക്ക് ക​തി​ര്‍ യാ​ത്ര​യാ​യി എ​ത്തി​യ​ത്.

എം.​ വി​ന്‍​സന്‍റ് എംഎ​ല്‍എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പ്രി​യ​ദ​ര്‍​ശി​നി, കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ഗ്ന​സ് റാ​ണി, നേ​മം ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് പി.​ഷ​ണ്‍​മു​ഖം, ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശൈ​ല​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ക്ക​മൂ​ല ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ച​ന്തു​കൃ​ഷ്ണ, ജ​യ​കു​ മാ​ര്‍, സാ​ജു, മി​നി, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ജി​ല്ല​യ്ക്കു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളി​ല്ല; കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം

പാ​ല​ക്കാ​ട്: പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷം വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ജി​ല്ല​യു​ടെ നേ​ട്ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം.
വ​ലി​യ വി​ക​സ​ന പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു പാ​ല​ക്കാ​ട് ജി​ല്ല​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​റ്റു ജി​ല്ല​ക​ൾ​ക്ക് നി​ര​വ​ധി പ​ദ്ധ​തി​ക​ളും പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പാ​ല​ക്കാ​ടി​നു പേ​രി​നു​മാ​ത്രം പ​ദ്ധ​തി​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
മ​ണ്ണാ​ർ​ക്കാ​ട് ജ​യി​ലി​ന്‍റെ നി​ർ​മാ​ണ​വും വി​ക​സ​ന​വും മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ചാ​ലി​ശേ​രി സി​എ​ച്ച്സി യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ര​ണ്ടു​കോ​ടി രൂ​പ, തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ കെ.​ആ​ർ. നാ​രാ​യ​ണ​ൻ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​ക്ക് 50 ല​ക്ഷം രൂ​പ എ​ന്നി​വ​യും വ​ക​യി​രു​ത്തി​യ​തൊ​ഴി​ച്ചാ​ൽ ജി​ല്ല​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​റ്റ് പ്ര​ധാ​ന പ​ദ്ധ​തി​ക​ളൊ​ന്നും ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ല്ല.

വ്യ​വ​സാ​യം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ടൂ​റി​സം, ജ​ല​സേ​ച​നം, ഗ​താ​ഗ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും പാ​ല​ക്കാ​ടി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യാ​ണു​യ​രു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട് പാ​ക്കേ​ജി​ന് സ​മാ​ന​മാ​യി ജി​ല്ല​ക്ക് പ്ര​ത്യേ​ക കാ​ർ​ഷി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ർ​ഷ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ച്ചു​വ​രി​ക​യാ​ണ്. നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ കാ​ല​താ​മ​സം, പ​ണം ല​ഭി​ക്കു​ന്ന​തി​ലെ അ​നി​ശ്ചി​ത​ത്വം, ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ വ​ർ​ധ​ന എ​ന്നി​വ മൂ​ലം ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലും ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റേ​തു​പോ​ലെ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് നി​രാ​ശ​യു​ണ്ടാ​ക്കി.

നെ​ല്ലു​സം​ഭ​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സം​ഭ​ര​ണ​വി​ല ക​ർ​ഷ​ക​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​മാ​ണ് ഏ​ക ആ​ശ്വാ​സ​മാ​യി ക​ർ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ പ​ണം വ​ക​യി​രു​ത്തി​യ​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. നാ​ളി​കേ​ര​ത്തി​ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പു​തി​യ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ജി​ല്ല​യി​ലെ കേ​ര​ക​ർ​ഷ​ക​ർ​ക്കു പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.
കൃ​ഷി മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​നി​താ ക​ർ​ഷ​ക വി​ക​സ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ൾ​ക്കും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​മെ​ന്നും ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ർ​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത ഡ്രോ​ണു​ക​ൾ, ഐ​ഒ​ടി സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, നൂ​ത​ന കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ്യാ​പി​പ്പി​ച്ച് ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്ക​നു​ള്ള ശേ​ഷി ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും യു​വാ​ക്ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ പൊ​തു​വാ​യ ഗു​ണം ജി​ല്ല​യ്ക്ക് ല​ഭി​ക്കു​മെ​ന്ന നേ​ട്ട​മാ​ണു​ള്ള​ത്.

റ​ബ​ർ​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി റ​ബ​ർ പ്രൊ​ഡ​ക്്ഷ​ൻ ഇ​ൻ​സ​ന്‍റീ​വ് സ്കീ​മി​ന്‍റെ ഭാ​ഗ​മാ​യി താ​ങ്ങു​വി​ല കി​ലോ​ഗ്രാ​മി​ന് 200 രൂ​പ​യി​ൽ​നി​ന്ന് 250 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​ണ്.
ജി​ല്ല​യി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് ഇ​തു ഗു​ണ​ക​ര​മാ​കും. എ​ന്നാ​ൽ പാ​ല​ക്കാ​ടി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മേ​ഖ​ല​ക​ളി​ൽ ഏ​റെ​ക്കാ​ല​മാ​യി ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ബ​ജ​റ്റി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വേ ഉ​യ​രു​ന്ന​ത്.

Business

കാർഷികമേഖലയ്ക്ക് ഉണർവായി മഴയെത്തി

കാ​ത്തി​രി​പ്പു​ക​ൾ​ക്ക്‌ ഒ​ടു​വി​ൽ കാ​ല​വ​ർ​ഷം ക​നി​ഞ്ഞു, കാ​ർ​ഷി​ക മേ​ഖ​ല മ​ഴ​യു​ടെ വ​ര​വ്‌ ഉ​ത്സ​വ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ. റെ​യി​ൽ ഗാ​ർ​ഡ്‌ ഇ​ട്ട തോ​ട്ട​ങ്ങ​ളി​ൽ റ​ബ​ർ വെ​ട്ടി​ന് ഉ​ത്പാ​ദ​ക​ർ ഉ​ത്സാ​ഹി​ച്ചു.

നാ​ളി​കേ​ര ക​ർ​ഷ​ക​ര ഞെ​ട്ടി​ച്ച്‌ കൊ​പ്ര വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. അ​ന്ത​ർ​സം​സ്ഥാ​ന സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന വാ​ങ്ങ​ലു​കാ​ർ കു​രു​മു​ള​കി​നെ ത​ള​ർ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്നു, ഉ​ത്പാ​ദ​ന മേ​ഖ​ല ച​ര​ക്ക്‌ നീ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തി.

പ​തി​വ്‌ തെ​റ്റി​ച്ച്‌ മ​ൺ​സൂ​ൺ മ​ഴമേ​ഘ​ങ്ങ​ൾ അ​ല്പം വൈ​കി കേ​ര​ള​ത്തി​ലേ​ക്ക്‌ പ്ര​വേ​ശി​ച്ചു. റ​ബ​ർ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ നീ​ങ്ങു​ന്ന​തി​നാ​ൽ ടാ​പ്പിം​ഗി​നു ചെ​റു​കി​ട ക​ർ​ഷ​ക​ർ പു​ല​ർ​ച്ചെത​ന്നെ തോ​ട്ട​ങ്ങ​ളി​ൽ ഇ​ടംപി​ടി​ക്കു​ന്നു​ണ്ട്‌.

പ​ല വ​ൻ​കി​ട തോ​ട്ട​ങ്ങ​ളും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നാ​യി കാ​ത്തുനി​ൽ​ക്കു​ന്ന​തി​നാ​ൽ റെ​യി​ൻ ഗാ​ർ​ഡു​ക​ൾ മ​ര​ങ്ങ​ളി​ൽ ഇ​നി​യും ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ ഉ​യ​ർ​ന്ന കൂ​ലി​ക്കുവേ​ണ്ടി ശ്ര​മം ന​ട​ത്തു​ന്ന​ത്‌ തോ​ട്ടം മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു. റ​ബ​ർ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ൽ അ​ത്‌ വ്യ​വ​സാ​യി​ക​ൾ​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​വും. എ​ന്നാ​ൽ, ഈ ​വ​സ്‌​തു​ത അ​വ​ർ മ​റ​ച്ചു​പി​ടി​ച്ച്‌ വി​ല​ക്ക​യ​റ്റ​ത്തി​നു ത​ട​യി​ടാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത്‌ പ​ക​ൽ താ​പ​നി​ല​യി​ൽ മാ​റ്റം ക​ണ്ടുതു​ട​ങ്ങി​യ​തി​നാ​ൽ മ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ൽ ല​ഭ്യ​ത ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ. റെ​യി​ൻ ഗാ​ർ​ഡ്‌ ഇ​ട്ട​ തോ​ട്ട​ങ്ങ​ളി​ൽ റ​ബ​ർ വെ​ട്ട്‌ വ​രും ദി​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കും. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യാ​ൽ വി​പ​ണി​യി​ലെ ഷീ​റ്റ്‌ ക്ഷാ​മം മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ കു​റ​യു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു വ്യാ​പാ​രി​കൾ. കൊ​ച്ചി​യി​ൽ ആ​ർ​എ​സ്‌​എ​സ്‌ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വി​ല 26,600 രൂ​പ വ​രെ ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ റ​ബ​ർ കി​ലോ 301 രൂ​പ​യാ​യി. ബാ​ങ്കോ​ക്കി​ൽ റ​ബ​റി​ന്‍റെ വി​ല​ക്ക​യ​റ്റം ഇ​ത​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രെ വ​രും കാ​ല​ങ്ങ​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​കത​ന്നെ ചെ​യ്യും.

വി​യ​റ്റ്‌​നാ​മും ഐ​വ​റി കോ​സ്‌​റ്റും പ​ശ്‌​ചി​മ ആ​ഫ്രി​ക്ക​യി​ലെ മ​റ്റ്‌ പ​ല രാ​ജ്യ​ങ്ങ​ളും റ​ബ​ർ മാ​ർ​ക്ക​റ്റി​ലെ ഉ​ണ​ർ​വ്‌ കൃ​ഷി വി​ക​സി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക്‌ അ​വ​സ​ര​മാ​ക്കാം. റ​ബ​റി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തി​നി​ടി​യി​ൽ ഏ​ഷ്യ​ൻ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ വി​ല്പ​ന​യ്‌​ക്ക്‌ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്‌. ജ​ാപ്പ​നീ​സ്‌ യെ​ന്നി​ന്‍റെ വി​നി​മ​യ മൂ​ല്യ​ത്തി​ലെ ഇ​ടി​വ്‌ ഒ​രു പ​രി​ധി വ​രെ റ​ബ​റി​നു ക​രു​ത്തു പ​ക​രാം.

കുതിപ്പില്ലാതെ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വീ​ണ്ടും കു​റ​ഞ്ഞു. അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം വ​ൻ​കി​ട മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണ​ത്തി​ൽ വ​രു​ത്തി​യ കു​റ​വ്‌ വി​ലത്ത​ക​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യാ​ക്കി. ഇ​തി​നി​ട​യി​ൽ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്ന​തും നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ത്തി​നു ത​ട​സ​മാ​യി. കാ​ങ്ക​യ​ത്ത്‌ വെ​ളി​ച്ചെ​ണ്ണ വി​ല ക്വി​ന്‍റ​ലി​ന് 18,500 രൂ​പ​യാ​യും കൊ​പ്ര വി​ല 12,350 രൂ​പ​യാ​യും കു​റ​ഞ്ഞു, കൊ​ച്ചി​യി​ൽ എ​ണ്ണ 23,000 രൂ​പ​യി​ലും കൊ​പ്ര 13,500 ലു​മാ​ണ്.

കു​രു​മു​ള​ക്‌ വി​ല​യി​ടി​ച്ച്‌ അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ വി​ല​യി​ടി​ച്ച്‌ കു​രു​മു​ള​ക്‌ കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. വി​പ​ണി​യി​ലെ ത​ള​ർ​ച്ച ക​ണ്ട്‌ കാ​ർ​ഷി​ക മേ​ഖ​ല നാ​ട​ൻ മു​ള​ക്‌ വി​ല്പ​ന​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​തു വാ​ങ്ങ​ലു​കാ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു. ഇ​തി​നി​ട​യി​ൽ ഇ​റ​ക്കു​മ​തി ച​ര​ക്ക്‌ ക​ല​ർ​ത്തി പ​ല​രും ച​ര​ക്ക്‌ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്നു​ണ്ട്‌.

തൊ​ട്ട്‌ മു​ൻ വാ​ര​ത്തെ അ​പേ​ക്ഷി​ച്ച്‌ കൊ​ച്ചി​യി​ൽ വ​ര​വ്‌ അ​ഞ്ച്‌ ട​ൺ ഉ​യ​ർ​ന്നെ​ങ്കി​ലും വ​ന്ന​തി​ൽ ഏ​റി​യ പ​ങ്കും ക​ല​ർ​പ്പു​ള്ള​താ​യാ​ണു വി​പ​ണി വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൂ​ച​ന. എ​ന്നാ​ൽ, ഇ​ക്കാ​ര്യം അ​വ​ർ പ​ര​സ്യ​മാ​ക്കാ​തെ ഉ​ത്പാ​ദ​ക​രെ ഭീ​തി​യി​ലാ​ഴ്‌​ത്തി വി​ല്പ​ന​യ്‌​ക്ക്‌ പ്രേ​രി​പ്പി​ക്കാ​നു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു.

ഇ​തി​നി​ട​യി​ൽ ക​ർ​ണാ​ട​ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​നം ക​ർ​ഷ​ക​രി​ൽനി​ന്നും കു​രു​മു​ള​ക്‌ സം​ഭ​ര​ണം ന​ട​ത്തു​ന്നു​ണ്ട്‌. രാ​ജ്യ​ത്ത്‌ കു​രു​മു​ള​ക്‌ ഉ​ത്പാ​ദ​നം കു​റ​വാ​യ​തി​നാ​ൽ ഉ​ത്സ​വ സീ​സ​ണി​ൽ വി​ല ഉ​യ​രു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് അ​വ​രെ ച​ര​ക്ക്‌ സം​ഭ​ര​ണ​ത്തി​നു പ്രേ​രി​പ്പി​ച്ച​ത്‌. ഉ​ത്പാ​ദ​ക​ർ ഏ​ജ​ൻ​സി​ക്കു ച​ര​ക്ക്‌ കൈ​മാ​റി​യാ​ൽ വ്യ​വ​സാ​യി​ക​ൾ വ​രും മാ​സ​ങ്ങ​ളി​ൽ ച​ര​ക്ക്‌ ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ൽ അ​ക​പ്പെ​ടുമെ​ന്നാ​ണു വി​പ​ണി​യി​ലെ അ​ര​മ​ന ര​ഹ​സ്യം.

ക​ർ​ഷ​ക​ർ​ക്ക്‌ ആ​ക​ർ​ഷ​ക​മാ​യ വി​ല ഉ​റ​പ്പുവ​രു​ത്തു​യെ​ന്ന ല​ക്ഷ്യ​തോ​ടെ​യാ​ണ് ഏ​ജ​ൻ​സി വി​പ​ണി ഇ​ട​പെ​ട​ലി​നു നീ​ക്കം ന​ട​ത്തി​യ​ത്‌. ഇ​തി​നി​ട​യി​ൽ മു​ഖ്യ വി​പ​ണി​ക​ളി​ൽ വ​ര​വ്‌ പ​തി​വി​ലും ചു​രു​ങ്ങി, ഉ​ത്സ​വ​കാ​ല ഡി​മാ​ൻ​ഡി​ൽ ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പുവ​രു​ത്താ​നാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണു കാ​ർ​ഷി​ക മേ​ഖ​ല. കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,500 രൂ​പ. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7650 ഡോ​ള​ർ.

District News

കാ​ര്‍​ഷി​ക​രം​ഗ​ത്ത് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ കാ​ര്യ​ക്ഷ​മ​മാ​വ​ണം: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: മ​ണ്ണും കൃ​ഷി​യും മ​റ​ന്നു​ള്ള​താ​വ​രു​ത് നാ​ടി​ന്‍റെ വി​ക​സ​ന​മെ​ന്നും കാ​ര്‍​ഷി​ക​വി​ള​ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും സം​ഭ​രി​ക്കു​ന്ന​തി​ല്‍ അ​നാ​സ്ഥ ഉ​ണ്ടാ​വ​രു​തെ​ന്നും ഈ ​രം​ഗ​ത്ത് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​വ​ണ​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

രൂ​പ​ത​യു​ടെ ക​ര്‍​ഷ​ക ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​ഷി, വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ണ്ടു​പാ​ലം സ്റ്റീ​ല്‍ ഇ​ന്ത്യ കാ​മ്പ​സി​ല്‍ ആ​രം​ഭി​ച്ച പാ​ലാ സാ​ന്‍​തോം ഫു​ഡ് ഫാ​ക്‌​ട​റി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​ല​നോ​വ ഫു​ഡ്‌​സ് എ​ന്ന ബ്രാ​ൻ​ഡ് നെ​യിം റി​ലീ​സിം​ഗും പാ​ലാ സെ​ന്‍റ് തോ​മ​സ് പ്ര​സി​നു സ​മീ​പം കേ​ര​ള ഗ്രോ ​സ്റ്റോ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാ​ന്‍​തോം ഫാ​ക്‌​ട​റി​യു​ടെ ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ. ന​ജീ​ബ്, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ വി.​ആ​ര്‍. നി​ഷാ​മോ​ള്‍, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​റും സാ​ന്‍​തോം ക​ര്‍​ഷ​ക ക​മ്പ​നി ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, അ​സി. ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, എ​ഫ്പി​ഒ ഡി​വി​ഷ​ന്‍ മാ​നേ​ജ​ര്‍ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, സാ​ന്‍​തോം എ​ഫ്പി​സി ചെ​യ​ര്‍​മാ​ന്‍ സി​ബി മാ​ത്യു, പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ര്‍ പി.​വി. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു പ​ച്ച​ക്ക​പ്പ സം​ഭ​രി​ച്ച് സം​സ്‌​ക​രി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചു​വ​രു​ന്ന​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി വാ​ക്വം ഫ്രൈ​ഡ് ച​ക്ക​പ്പ​ഴം ചി​പ്സ്, ച​ക്ക ചി​പ്സ്, ക​പ്പ ചി​പ്സ്, മ​ഞ്ഞ​ള്‍​പൊ​ടി, മീ​റ്റ് മ​സാ​ല, ചി​ക്ക​ന്‍ മ​സാ​ല, സാ​മ്പാ​ര്‍ പൗ​ഡ​ര്‍, ഗ​രം മ​സാ​ല, മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി​ക​ള്‍ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പാ​ല​നോ​വ ഫു​ഡ്സ് എ​ന്ന ബ്രാ​ൻ​ഡി​ല്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പു​റ​ത്തി​റ​ക്കി​യ​ത്. മീ​റ്റ് പ്രൊ​ഡ​ക്‌​ട്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും ഔ​ട്ട്‌‌​ലെ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

District News

കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ത്തവരെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം: ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ​

അമ്പ​ല​പ്പു​ഴ: സംസ്ഥാനത്തെ കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ത്ത് അ​നാ​ഥ​മാ​ക്കി​യ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തണമെന്ന് നെ​ൽക്ക​ർ​ഷ​ക​രോ​ട് കേ​ര​ള സം​സ്ഥാ​ന നെ​ൽ-നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​നസ​മി​തി യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. 

നെ​ൽ​കർഷക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് നാളുകളായി ന​ട​ന്നു​വ​രു​ന്ന​ത്. സ​ബ്സി​ഡി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കു​ക, പ്ര​ഖ്യാ​പി​ക്കു​ന്ന സ​ഹാ​യ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കാ​തെ മ​ന​ഃപൂ​ർ​വം താ​മ​സി​പ്പി​ക്കു​ക, ആ​വ​ശ്യ​ത്തി​നു​ള്ള യ​ന്ത്രസ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​തി​രി​ക്കു​ക, നെ​ല്ല്  സം​ഭ​ര​ണ​ത്തെ സം​ബ​ന്ധി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​തെ​യു​ള്ള  കൃ​ഷി വ​കു​പ്പി​ന്‍റെ​യും സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ, സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല സ​മ​യാ​സ​മ​യ​ത്ത് വി​ത​ര​ണം ചെ​യ്യാ​തി​രി​ക്കു​ക തു​ട​ങ്ങി​ കർഷക​രെ ദ്രോ​ഹ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ എ​ൽ​ഡി​എ​ഫി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.

 അ​മ്പ​ല​പ്പു​ഴ​യി​ൽ കൂ​ടി​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​മോ​ൻ കു​മ​ര​കം, ബി​നു പാ​ട്ട​ത്തി​ൽ നെ​ടും​പു​റം, ജേ​ക്ക​ബ് എ​ട്ടു​വ​റ​യി​ൽ,  രാ​ജ​ൻ മേ​പ്രാ​ൽ, ജോ​ർ​ജ് തോ​മ​സ്, അ​ബൂ​ബ​ക്ക​ർ മാ​ന്നാ​ർ, തോ​മ​സ് ജോ​ൺ പു​ന്ന​മ​ട, ജോ ​നെ​ടു​മ​ങ്ങാ​ട്,  സി. ​കു​രി​യ​ൻ വെ​ളി​യ​നാ​ട്, പൗ​ലോ​സ് അ​രൂ​ക്കു​റ്റി എ​ന്നി​വ​ർ പ്രസം ഗിച്ചു.

District News

രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന

രാ​മ​ങ്ക​രി: രാ​മ​ങ്ക​രി: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ് ക്ക് മു​ന​ഗ​ണ​ന ന​ല്കി​ക്കൊ​ണ്ട് 2,13,71,363 രൂ​പ വ​രവും 19,5,71,386 രൂ​പ​ചെ​ല​വും 76,52,401 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൾ അ​വ​ത​രി​പ്പി​ച്ചു.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വി​ക​സ​നോ​ന്മു​ഖമാ​യ പ്ര​വൃത്തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കും. ഹ​രി​ത​തീ​രം പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും. വ​നി​താ​സ്വ​യം​സ​ഹാ​യ​സം​ഘ​ങ്ങ​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് സ​ഹാ​യം ന​ല്കും.

ഭ​വ​ന​നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് 1,21,82,600 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്പാ​ദ​ന​മേ​ഖല​യ്ക്ക് 55,84,000 രൂ​പ​യും സേ​വ​ന​മേ​ഖ​ല​യ്ക്ക് 28,11,940 രൂ​പ​ യും പ​ശ്ചാ​ത്ത​ല​മേ​ല​യ്ക്ക് 98,33,000 രൂ​പ​യും വ​ക​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് തേ​വേ​രി അ​ദ്ധ്യ​ക്ഷ​നാ​യി. രാ​ജേ​ഷ് സോ​മ​ൻ, നി​ഷ സ​രി​ൻ, സെ​ക്ര​ട്ട​റി ഭാ​മ​ദേ​വി, മ​റ്റ് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ഏ​ലി​യാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം അ​ക​ലെ

ചെ​​​​റു​​​​പു​​​​ഴ: കാ​​​​ർ​​​​ഷി​​​​ക​​​രം​​​​ഗ​​​​ത്തെ തി​​​​രി​​​​ച്ച​​​​ടി​ കാ​​​​ര​​​​ണം ജീ​​​​വ​​​​ൻ വെ​​​​ടി​​​​ഞ്ഞ ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ലെ മി​​​​ക​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​ൻ അ​​​​മ്പാ​​​​ട്ട് ഏ​​​​ലി​​​​യാ​​​​സി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​ന് ഇ​​​​നി​​​​യും സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​പേ​​​ക്ഷ ന​​​ല്കു​​​ക​​​യും ഏ​​​ലി​​​യാ​​​സി​​​ന്‍റെ മ​​​ര​​​ണം ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്നു കൃ​​​ഷി​​​വ​​​കു​​​പ്പ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടും കു​​​​ടും​​​​ബ​​​​ത്തി​​​​നു സ​​​​ഹാ​​​​യം ന​​​​ല്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

ഏ​​​​ലി​​​​യാ​​​​സി​​​​ന്‍റെ വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഹാ​​​​യം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ല്കു​​​​മെ​​​​ന്ന് പ​​​​യ്യ​​​​ന്നൂ​​​​ർ എം​​​​എ​​​​ൽ​​​​എ ടി.​​​​ഐ. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ൻ ഉ​​​​റ​​​​പ്പു ന​​​​ല്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഏ​​​​ലി​​​​യാ​​​​സി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തെ ക​​​​ര​​​​ക​​​​യ​​​​റ്റാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ക്രി​​​​യാ​​​​ത്മ​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ളൊ​​​​ന്നും​​ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും ഇ​​​തു​​​വ​​​രെ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു കു​​​​ടും​​​​ബം പ​​​​റ​​​​യു​​​​ന്ന​​​​ത്.

ബാ​​​​ങ്കു​​​​ക​​​​ളി​​​​ലും സൊ​​​​സൈ​​​​റ്റി​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 27 ല​​​​ക്ഷം രൂ​​​​പ​​​​യും വ്യ​​​​ക്തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും മ​​​​റ്റു​​​​മാ​​​​യി വാ​​​​ങ്ങി​​​​യ 18 ല​​​​ക്ഷം രൂ​​​​പ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ 45 ല​​​​ക്ഷം രൂ​​​​പ ആ​​​​കെ ക​​​​ട​​​​മു​​​​ള്ള​​​​താ​​​​യി വീ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​യു​​​​ന്നു.

പ​​​​യ്യ​​​​ന്നൂ​​​​ർ പെ​​​​രു​​​​മ്പ​​​​യി​​​​ലു​​​​ള്ള വ​​​​ളം ഡി​​​​പ്പോ​​​​യി​​​​ൽ മാ​​​​ത്രം ര​​​​ണ്ട​​​​ര ല​​​​ക്ഷം രൂ​​​​പ കൊ​​​​ടു​​​​ക്കാ​​​​നു​​​​ണ്ട്. മ​​​​രി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വാ​​​​യ്​​​​പ​​​ക​​​​ൾ ബാ​​​​ങ്കു​​​​ക​​​​ളും സൊ​​​​സൈ​​​​റ്റി​​​​ക​​​​ളും എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളാ​​​​റു​​​​ണ്ട്. അ​​​​ങ്ങ​​​​നെ ചെ​​​​യ്താ​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ ഭാ​​​​രം കു​​​​റ​​​​യും. എ​​​​ന്നാ​​​​ൽ, വാ​​​​യ്പ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളു​​​​ന്ന കാ​​​​ര്യ​​​​വും സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ക്ക​​​​ണം.

ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ചെ​​​​റു​​​​പു​​​​ഴ കൃ​​​​ഷി​​​​ഭ​​​​വ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ലെ വി.​​​​വി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ക​​​​ൺ​​​​വീ​​​​ന​​​​റാ​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ൽ കു​​​​ടും​​​​ബസ​​​​ഹാ​​​​യ നി​​​​ധി രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. 100 രൂ​​​​പ പ്ല​​​​സ് ച​​​​ല​​​​ഞ്ച് വ​​​​ഴി​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​നു ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രി​​​​ൽ​​​​നി​​​​ന്നു മി​​​​ക​​​​ച്ച പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മാ​​​ണു ല​​​​ഭി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

National

കാർഷികമേഖലയെ അമേരിക്കയ്ക്കു തീറെഴുതുന്ന കരാറെന്ന് പ്രതിപക്ഷം


ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ ധാ​​​ര​​​ണ​​​യി​​​ലാ​​​യെ​​​ന്ന പ്ര​​​ഖ്യാ​​​ന​​​ത്തി​​​നു​​​പി​​​ന്നാ​​​ലെ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം.

ഇ​​​ന്ത്യ​​​യെ ബാ​​​ധി​​​ക്കു​​​ന്ന ക​​​രാ​​​റി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണു ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഇ​​​ന്ത്യ​​​യ​​​ല്ലെ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ണ്‍ഗ്ര​​​സ്, അ​​​മേ​​​രി​​​ക്ക​​​യ്ക്ക് പൂ​​​ജ്യം തീ​​​രു​​​വ​​​യി​​​ൽ വി​​​പ​​​ണി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യ​​​ത്തെ​​​യും വ്യാ​​​പാ​​​രി​​​ക​​​ളെ​​​യും ക​​​ർ​​​ഷ​​​ക​​​രെ​​​യും ബാ​​​ധി​​​ക്കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്ത്യ​​​ൻ ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കു​​​ള്ള തീ​​​രു​​​വ 18 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി അ​​​മേ​​​രി​​​ക്ക കു​​​റ​​​ച്ചെ​​​ങ്കി​​​ലും അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ പൂ​​​ജ്യം തീ​​​രു​​​വ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും ഇ​​​തു വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​മെ​​​ന്നും സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് 2025 മേ​​​യി​​​ൽ സം​​​ഭ​​​വി​​​ച്ച​​​തു​​​പോ​​​ലെ​​​ത​​​ന്നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പൂ​​​ർ​​​ണ​​​മാ​​​യും കീ​​​ഴ​​​ട​​​ങ്ങി​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

District News

കാ​ർ​ഷി​ക മേ​ഖ​ല​യോ​ട് അ​വ​ഗ​ണ​ന

ആ​ല​പ്പു​ഴ: കേ​ന്ദ്ര​ബ​ജ​റ്റി​ൽ ആ​ല​പ്പു​ഴ​യ്ക്ക് അ​വ​ഗ​ണ​ന. ജി​ല്ല ദീ​ർ​ഘ​കാ​ല​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന എ​യിം​സ്, റെ​യി​ൽ​വേ വി​ക​സ​നം, കു​ട്ട​നാ​ട് പാ​ക്കേ​ജ് തു​ട​ങ്ങി​യ പ്ര​ധാ​ന​മാ​യ ആ​വ​ശ്യ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. വി​ക​സ​ന കു​തി​പ്പി​നാ​യി കാ​ത്തി​രു​ന്ന തീ​ര​ദേ​ശ ജി​ല്ല​യെ പാ​ടെ മ​റ​ന്നു​കൊ​ണ്ടു​ള്ള സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. കു​റേ​വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തോ​ടു കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യു​ടെ ആ​വ​ർ​ത്ത​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്ത​യും കേ​ന്ദ്ര ബ​ജ​റ്റ്.

ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജി​ല്ല​യി​ൽ ജ​ന​കീ​യ ച​ർ​ച്ച​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ നീ​ണ്ട പ​ട്ടി​ക​യി​ൽ ആ​ല​പ്പു​ഴ ഇ​ടം​പി​ടി​ച്ചി​ല്ല. പ​ക്ഷി​പ്പ​നി​ബാ​ധ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ജി​ല്ല​യി​ലെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ലാ​ബ് ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി. ഇ​തോ​ടെ മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ജി​ല്ല​യു​ടെ കാ​ത്തി​രി​പ്പും നീ​ളും.

യു​എ​ൻ പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള കു​ട്ട​നാ​ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നെ​ൽ​ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നോ, പ്ര​ള​യപ്ര​തി​രോ​ധ​ത്തി​നോ അ​നു​കൂ​ല​മാ​യ ഒ​രു പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ലി​ല്ല.

സാ​ധാ​ര​ണ​ക്കാ​രെ​യും കൃ​ഷി​ക്കാ​രെ​യും പാ​ടെ അ​വ​ഗ​ണി​ച്ച ബ​ജ​റ്റ് ജി​ല്ല​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. കു​ട്ട​നാ​ട് ര​ണ്ടാം​പാ​ക്കേ​ജി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ലി​ല്ല.

റെ​യി​ൽ​വേ മേ​ഖ​ല​യി​ൽ
സ​മാ​ന​ത​ക​ളി​ല്ലാ​ത്ത
അ​വ​ഗ​ണ​ന

റെ​യി​ൽ​വേ മേ​ഖ​ല​യി​ൽ ആ​ല​പ്പു​ഴ നേ​രി​ട്ട​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​വ​ഗ​ണ​ന​യാ​ണ്. ശ​ബ​രി തീ​ർ​ഥാ​ട​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ-​പ​മ്പ അ​തി​വേ​ഗ റെ​യി​ൽ പാ​ത​യെ ഇ​ത്ത​വ​ണ​യും ത​ഴ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​ൻ​ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ല്ല. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വി​ക​സ​നം ഇ​തോ​ടെ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി. കൂ​ടു​ത​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും കേ​ന്ദ്രം ചെ​വി​ക്കൊ​ണ്ടി​ല്ല.

നി​റം​മ​ങ്ങി വ്യ​വ​സാ​യ
സ്വ​പ്ന​ങ്ങ​ൾ

ജി​ല്ല​യു​ടെ വ്യ​വ​സാ​യ സ്വ​പ്ന​ങ്ങ​ൾ​ക്കേ​റ്റ തി​രി​ച്ച​ടി​യാ​ണ് ഓ​ട്ടോ​കാ​സ്റ്റി​നോ​ടു​ള്ള അ​വ​ഗ​ണ​ന. റെ​യി​ൽ​വേ​യു​ടെ പ്ര​ധാ​ന യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ചേ​ർ​ത്ത​ല ഓ​ട്ടോ​കാ​സ്റ്റി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് സ​ഹാ​യ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​ല്ല. പ​ത്തു​വ​ർ​ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കാ​യം​കു​ളം താ​പ​വൈ​ദ്യു​തി നി​ല​യം പു​ന​രാ​രം​ഭി​ക്കാ​ൻ എ​ൽഎ​ൻജി ​പ​ദ്ധ​തി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​ത്തെ മെ​ഗാ​സീ​ഫു​ഡ് പാ​ർ​ക്കി​നോ, തോ​ട്ട​പ്പ​ള്ളി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​നോ പ്ര​ത്യേ​ക സ​ഹാ​യം ല​ഭി​ച്ചി​ല്ല. പെ​രു​മ്പ​ളം അ​ട​ക്ക​മു​ള്ള ദ്വീ​പു​ക​ളു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ​യും ബ​ജ​റ്റ് സ്പ​ർ​ശി​ച്ചി​ല്ല. ക​യ​ർമേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കേ​ന്ദ്ര ബ​ജ​റ്റി​ലുണ്ടാ​യി​ല്ല. തീ​ര​ദേ​ശ ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന പ​ത്തു രൂ​പ​യു​ടെ പ​ദ്ധ​തി പോ​ലും പ്ര​ഖ്യാ​പി​ക്കാ​തെ​യാ​ണ് കേ​ന്ദ്ര ബ​ജ​റ്റ് ക​ട​ന്നു​പോ​യ​ത്.

National

ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും; നാ​ളി​കേ​ര പ്രോ​ത്സാ​ഹ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക രം​ഗ​ത്തി​നും വ​മ്പൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള​ത്. ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും. ലിം​ഗ്വ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ പോ​ർ​ട്ട​ൽ ലി​ങ്ക്ഡ് സ്റ്റാ​ക്ക്. കർ​ഷ​ക​ർ​ക്ക് ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കാ​ന​ട​ക്കം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

നാ​ളി​കേ​ര കൃ​ഷി​ക്ക് വേ​ണ്ടി​യും പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. കോ​ക്ക​ന​ട്ട് പ്രോ​മോ​ഷ​ൻ സ്കീം ​ആ​ണ് വ​രു​ന്ന​ത്. ഇ​തി​ലൂ​ടെ ഒ​രു കോ​ടി​യോ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​മു​ണ്ടാ​കും. പ്ര​ധാ​ന ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ന​മി​ല്ലാ​ത്ത തെ​ങ്ങു​ക​ൾ മാ​റ്റി പു​തി​യ​ത് ന​ടാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കും.

ഇ​ന്ത്യ​ൻ ക​ശു​വ​ണ്ടി​യും തേ​ങ്ങ​യും ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ സ​ഹാ​യം. ച​ന്ദ​ന​മ​ര​ങ്ങ​ളു​ടെ കൃ​ഷി​ക്കും സം​സ്ക്ക​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കും.

District News

കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ലൂ​ടെ: ഡോ. ​എ​ൻ. ജ​യ​രാ​ജ്‌

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു വാ​യ്പ​ക​ൾ ന​ൽ​കു​ന്ന കാ​ർ​ഷി​ക​വി​ക​സ​ന ബാ​ങ്കു​ക​ൾ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു മാ​തൃ​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ വീ​ണ്ടും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്കു തി​രി​കെ​വ​രു​ന്ന​തി​ന് കാ​ർ​ഷി​ക​വി​ക​സ​ന ബാ​ങ്കു​ക​ൾ വ​ഹി​ക്കു​ന്ന പ ങ്കു വ​ലു​താ​ണെ​ന്നും ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്‌. കാ​ഞ്ഞി​ര​പ്പ​ള്ളി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​എം. മാ​ണി​യു​ടെ പേ​രി​ൽ ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ക​ർ​ഷ​ക​രാ​യി റെ​ജി കു​ര്യാ​ക്കോ​സ് ആ​ന​ത്താ​നം, ജെ​സി​ൻ മാ​ത്യു അ​ട്ട​ക്കു​ഴി​യി​ൽ, ബാ​ബു ചെ​റി​യാ​ൻ, വി​നീ​ത് കൊ​ച്ചു​മു​റി​യി​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്ര​യി​ൽ, ആ​ന്‍റ​ണി കു​ര്യാ​ക്കോ​സ് കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, പി.​സി. ജേ​ക്ക​ബ് പ​ന​യ്ക്ക​ൽ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ലം, അ​ജി ഏ​ബ്ര​ഹാം വെ​ട്ടു​ക​ല്ലാം​കു​ഴി, പി.​പി. സു​കു​മാ​ര​ൻ, കെ.​എ​ൻ. ദാ​മോ​ദ​ര​ൻ, സെ​ലി​ൻ സി​ജോ, ലി​സി പോ​ൾ, ഗ്രേ​സി ജോ​ണി, ബാ​ങ്ക് സെ​ക്ര​ട്ട​റി അ​ജേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Business

ഉത്സവദിനങ്ങൾ കാർഷികമേഖലയെ തളർത്തുമോ‍?

കാ​ർ​ഷി​ക​മേ​ഖ​ല ക്രി​സ്‌​മ​സ്‌ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക്‌ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​ത് ഉ​ത്പ​ന്ന വി​പ​ണി​ക​ളെ ത​ള​ർ​ത്തും. കു​രു​മു​ള​ക്‌ ല​ഭ്യ​ത ചു​രു​ങ്ങി​യ​തു വി​ല​ക്ക​യ​റ്റ​ത്തി​നു വ​ഴിതെ​ളി​ച്ചു. പു​തി​യ ഏ​ലം വി​റ്റു​മാ​റാ​ൻ ഉ​ത്പാ​ദ​ക​ർ മ​ത്സ​രി​ച്ചു. മ​ഞ്ഞു​വീ​ഴ്‌​ച രൂ​ക്ഷ​മാ​യ​തോ​ടെ തേ​യി​ല ഉ​ത്പാ​ദ​നം സ്‌​തം​ഭി​ച്ചു. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ വി​ലത്ത​ക​ർ​ച്ച​യി​ൽ, വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല ത​ക​ർ​ച്ച​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ പ​ല മി​ല്ലു​ക​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. ജാ​പ്പ​നീ​സ്‌ നാ​ണ​യ​ത്തി​നു വീ​ണ്ടും കാ​ലി​ട​റു​ന്നു, അ​വ​സ​രം നേ​ട്ട​മാ​ക്കാ​ൻ റ​ബ​റി​നാ​വു​മോ?

കു​രു​മു​ള​ക് ല​ഭ്യ​തക്കു​റ​വ്

കാ​ർ​ഷി​കമേ​ഖ​ല ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നാ​ൽ മു​ൻ​നി​ര ഉ​ത്പ​ന്ന നീ​ക്കം ചു​രു​ങ്ങും. ഓ​ഫ്‌ സീ​സ​ൺ കാ​ല​യ​ള​വാ​യ​തി​നാ​ൽ ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ കു​രു​മു​ള​ക്‌ ല​ഭ്യ​ത ചു​രു​ങ്ങി. വി​ള​വെ​ടു​പ്പി​ന് ഇ​നി​യും കാ​ത്തി​രി​ക്ക​ണം, അ​തു​കൊ​ണ്ടുത​ന്നെ സ്റ്റോ​ക്കി​ന് ആ​ക​ർ​ഷക​മാ​യ വി​ല ഉ​റ​പ്പുവ​രു​ത്താ​നാ​വു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പ​ല വ​ൻ​കി​ട ക​ർ​ഷ​ക​രും.

ഇ​തി​നി​ട​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം മു​ള​ക്‌ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​ക്ക്‌ ഉ​യ​ർ​ത്തി വി​ല്പ​ന​ക്കാ​രെ വി​പ​ണി​യി​ലേ​ക്ക്‌ അ​ടു​പ്പി​ക്കാ​ൻ അ​ന്ത​ർ​സം​സ്ഥാ​ന ഇ​ട​പാ​ടു​കാ​ർ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ, ല​ഭ്യ​ത അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​നൊ​ത്ത്‌ ഉ​യ​ർ​ന്ന​തു​മി​ല്ല. വാ​രാ​ന്ത്യം അ​ൺഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,400 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 71,400ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 8200 ഡോ​ള​ർ.

വി​യ​റ്റ്നാം ന​ട​പ്പു വ​ർ​ഷം 1.6 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ കു​രു​മു​ള​ക്‌ ക​യ​റ്റു​മ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​യ​റ്റ്‌​നാം പെ​പ്പ​ർ ആ​ൻ​ഡ് സ്പൈ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹോ​ങ് തീ ​ലി​യ​ൻ. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ഈ ​വ​ർ​ഷം അ​വ​ർ ആ​ഗോ​ള വ്യാ​പാ​ര​ത്തി​ൽ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണു കാ​ഴ്‌​ച​വ​ച്ച​ത്‌. ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പ്‌ വ​രു​ത്താ​നാ​യ​ത്‌ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ ഉ​ത്പാ​ദ​ക​രെ പ്രേ​രി​പ്പി​ക്കും. വി​യ​റ്റ്‌​നാ​മി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ഗ്രാ​മി​ന് ഒ​ന്ന​ര ല​ക്ഷം ഡോ​ങ്‌ വ​രെ ക​യ​റി.

ഏ​ല​ക്ക​യി​ൽ ആ​ശ്വാ​സം

ഏ​ല​ക്ക ലേ​ലകേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ച​ര​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ എ​ത്തു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലും ര​ണ്ട്‌ ലേ​ലം വീ​തം ന​ട​ന്നു. ഈ ​അ​വ​സ​ര​ത്തി​ലും വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങി​യ ച​ര​ക്കി​ൽ ഏ​റി​യ പ​ങ്കും പൂ​ർ​ണ​മാ​യി വി​റ്റ​ഴി​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളും ക​യ​റ്റു​മ​തി​ക്കാ​രും ഏ​ല​ക്ക വാ​ങ്ങാ​ൻ മ​ത്സ​രി​ച്ച​ത്‌ ശ​രാ​ശ​രി ഇ​ന​ങ്ങ​ളെ കി​ലോയ്ക്ക് 2400 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ൽ നി​ല​നി​ർ​ത്തി. ക്രി​സ്‌​മ​സ്‌ വേ​ള​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​യ്‌​ക്ക്‌ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കാ​ർ​ഷി​ക മേ​ഖ​ല.

തേ​യി​ല​യ്ക്കു ഭീ​ഷ​ണി​യാ​യി അ​തി​ശൈ​ത്യം

ശൈ​ത്യം ശ​ക്ത​മാ​യ​തോ​ടെ തോ​ട്ടം മേ​ഖ​ല​യി​ൽ തേ​യി​ല കൊ​ളു​ന്ത്‌ നു​ള്ള് സ്‌​തം​ഭി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഏ​റ്റ​വും താ​ഴ്‌​ന്ന താ​പ​നി​ല​യി​ലാ​ണ്. മൂ​ന്നാ​റി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​ലേ​ക്ക്‌ താ​ഴ്‌​ന്ന​ത്‌ തേ​യി​ല ഉ​ത്പാ​ദ​ന മേ​ഖ​ല​യ്‌​ക്കു ക​ന​ത്ത സാ​മ്പ​ത്തി​കന​ഷ്‌​ടം വ​രു​ത്തി​വ​യ്ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ തേ​യി​ല ഉ​ത്പാ​ദ​നം മൂ​ന്നു മാ​സ​മാ​യി കു​റ​വാ​ണ്. ഒ​ക്‌​ടോ​ബ​റി​ലും ന​വം​ബ​റി​ലും ഉ​ത്പാ​ദ​നം ചു​രു​ങ്ങി, ത​ണു​പ്പ്‌ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സം​ബ​റി​ലും ഉ​ത്പാ​ദ​നം ചു​രു​ങ്ങു​മെ​ന്നാ​ണ് തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള സൂ​ച​ന. വി​ദേ​ശ​ത്തു​നി​ന്നും തേ​യി​ല​യ്‌​ക്ക്‌ ശ​ക്ത​മാ​യ ഡി​മാ​ൻ​ഡ് തു​ട​രു​ന്ന​ത്‌ ഉ​യ​ർ​ന്ന വി​ല​യ്‌​ക്ക്‌ വ​ഴി​യൊ​രു​ക്കി. ഇ​ലത്തേ​യി​ല​ക​ൾ കി​ലോ ര​ണ്ട്‌ മു​ത​ൽ അ​ഞ്ച്‌ രൂ​പ വ​രെ ക​യ​റി​യ​പ്പോ​ൾ പൊ​ടിത്തേ​യി​ല​ക​ൾ​ക്ക്‌ എ​ട്ട്‌ രൂ​പ വ​രെ വ​ർ​ധി​ച്ചു.

വി​ല​യി​ടി​ഞ്ഞ് നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക്‌ ക​ന​ത്ത വി​ലത്ത​ക​ർ​ച്ച. ത​മി​ഴ്‌​നാ​ട്ടി​ലെ മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണ​ത്തി​ൽ​നി​ന്നു പി​ൻ​വ​ലി​ഞ്ഞ്‌ സ്റ്റോ​ക്കു​ള്ള വെ​ളി​ച്ചെ​ണ്ണ വി​റ്റ​ഴി​ക്കാ​ൻ കാ​ണി​ച്ച തി​ടു​ക്കം വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ചു. ക്രി​സ്‌​മ​സ്‌ വേ​ള​യി​ൽ എ​ണ്ണ​യ്‌​ക്ക്‌ ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പുവ​രു​ത്താ​മെന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു വാ​രാ​രം​ഭം മു​ത​ൽ മി​ല്ലു​കാ​ർ. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത്‌ ഡി​മാ​ൻ​ഡ് ഉ​യ​രു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ വി​ല​യി​ടി​ച്ചു ച​ര​ക്കു വി​റ്റു​മാ​റാ​നു​ള്ള അ​വ​സാ​ന ത​ന്ത്രം അ​വ​ർ പ്ര​യോ​ഗി​ച്ചു. കാ​ങ്ക​യ​ത്ത്‌ വെ​ളി​ച്ചെ​ണ്ണ 25,350 രൂ​പ​യി​ൽ നി​ന്നും 23,000ലേ​ക്ക്‌ ഇ​ടി​ഞ്ഞു. കൊ​പ്ര​യ്‌​ക്ക്‌ 2100 രൂ​പ കു​റ​ഞ്ഞ്‌ 16,200 യാ​യി.

അ​യ​ൽ സം​സ്ഥാ​ന​ത്ത്‌ നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ കൊ​ച്ചി വി​പ​ണി​യെ​യും പി​ടി​ച്ചു​ല​ച്ചു. വാ​രാ​ന്ത്യം വെ​ളി​ച്ചെ​ണ്ണ 31,900 രൂ​പ​യാ​യും കൊ​പ്ര 19,100 രൂ​പ​യാ​യും ഇ​ടി​ഞ്ഞു. പു​തുവ​ർ​ഷം പി​റ​ക്കു​ന്ന​തോ​ടെ വി​പ​ണി കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു നാ​ളി​കേ​ര ക​ർ​ഷ​ക​ർ.

റ​ബ​റി​നു തി​രി​ച്ച​ടിത​ന്നെ

ഏ​ഷ്യ​ൻ ട​യ​ർ വ്യ​വ​സാ​യി​ക​ൾ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നും അ​ക​ന്ന​ത്‌ റ​ബ​റി​നു തി​രി​ച്ച​ടി​യാ​യി. ജ​പ്പാ​ൻ പ​ലി​ശ നി​ര​ക്ക്‌ 30 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​ത​ല​ത്തി​ലേ​ക്ക്‌ എ​ത്തി​ച്ച​ത്‌ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ നി​ന്നും വി​ദേ​ശ നി​ക്ഷേ​പ​ക​രെ അ​ക​റ്റി. യെ​ൻ ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ റ​ബ​റി​ന്‍റെ ആ​ക​ർ​ഷ​ണം കു​റ​ച്ചു. ഇ​തോ​ടെ ഷീ​റ്റ്‌ വി​ല 333 യെ​ന്നി​ൽനി​ന്നും 328ലേ​ക്ക്‌ ഇ​ടി​ഞ്ഞു.

പ​ലി​ശനി​ര​ക്കി​ൽ അ​വ​ർ മാ​റ്റം വ​രു​ത്തി​യെ​ങ്കി​ലും നാ​ണ​യ​ത്തെ ബാ​ധി​ച്ച ത​ള​ർ​ച്ച വി​ട്ടു​മാ​റി​യി​ല്ല. യെ​ന്നി​ന്‍റെ മൂ​ല്യം 154ൽ​നി​ന്നും 157ലേ​ക്ക്‌ ഇ​ടി​ഞ്ഞ​തു വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കും. എ​ന്നാ​ൽ, ഉ​ത്സ​വ ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ അ​വ​ർ വി​പ​ണി​യി​ൽ താ​ത്പ​ര്യം കാ​ണി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പുവ​രു​ത്താ​നാ​വി​ല്ല. സം​സ്ഥാ​ന​ത്ത്‌ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ 18,300 രൂ​പ​യി​ലും അ​ഞ്ചാം ഗ്രേ​ഡ്‌ 18,000 രൂ​പ​യി​ലു​മാ​ണ്.

NRI

യു​എ​ഇ​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി ലു​ലു​വി​ൽ അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ൽ

അ​ബു​ദാ​ബി: യു​എ​ഇ​യു​ടെ 54-ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​എ​ഇ​യി​ലെ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും മി​ക​ച്ച പി​ന്തു​ണ​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ "അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ൽ' ആ​രം​ഭി​ച്ചു. അ​ബു​ദാ​ബി ഖാ​ലി​ദി​യ മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ലി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി.

ദാ​ബി ഹോ​ൾ​ഡിം​ഗ് ക​മ്പ​നി പി​ജെ​എ​സ്‌​സി​യു​ടെ ബോ​ർ​ഡ് ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ, യു​എ​ഇ റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ സ​യീ​ദ് ബി​ൻ ത​ഹ്നൂ​ൻ അ​ൽ ന​ഹ്യാ​ൻ, വ്യ​വ​സാ​യ - നൂ​ത​ന സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഹ​സ​ൻ ജാ​സിം അ​ൽ നൊ​വൈ​സ്, ഒ​മ​ർ സു​വൈ​ന അ​ൽ സു​വൈ​ദി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ അ​ൽ ഹ​മ്മ​ദി, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

യു​എ​ഇ​യി​ലെ പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കി രാ​ജ്യ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​ന് പി​ന്തു​ണ​യേ​കു​ന്ന​താ​ണ് പ​ദ്ധ​തി. അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ലി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​ണ് ലു​ലു സ്റ്റോ​റു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യു​എ​ഇ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

യു​എ​ഇ​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും സ്വ​യം​പ​ര്യാ​പ്ത​യ്ക്കും പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് അ​ൽ ഇ​മ​റാ​ത്ത് അ​വ്വ​ൽ എ​ന്ന് ലു​ലു ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി. പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​പ​ണി ലു​ലു സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ക്കും. യു​എ​ഇ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ലു​ലു ന​ൽ​കി വ​രു​ന്ന​തെ​ന്നും അ​ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

യു​എ​ഇ​യി​ലെ പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ൽ സം​ഭ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സി​ലാ​ലു​മാ​യും മു​സ്ത​ദാ​മ ഫാ​മു​മാ​യും ലു​ലു ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​ലാ​ൽ ഫു​ഡ് സെ​ക്യൂ​രി​റ്റി സി​ഇ​ഒ ഹു​മൈ​ദ് അ​ഹ​മ്മ​ദ് അ​ൽ റു​മൈ​തി, ലു​ലു ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട‌​ർ എം.​എ. അ​ഷ​റ​ഫ് അ​ലി എ​ന്നി​വ​ർ സി​ലാ​ലു​മാ​യു​ള്ള ധാ​ര​ണാ​പ​ത്ര​വും മു​സ്ത​ദാ​മ ഫാം​സ് സിഇഒ റാ​ഷെ​ദ് അ​ൽ​സാ​ബി ലു​ലു ഗ്ലോ​ബ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ എം.​എ. സ​ലിം എ​ന്നി​വ​ർ മു​സ്ത​ദാ​മ ഫാം​സു​മാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ലും ഒ​പ്പു​വ​ച്ചു.

ച​ട​ങ്ങി​ൽ യു​എ​ഇ​യി​ലെ ക​ർ​ഷ​ക​രെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. സ്പേ​സ​സ് ഇ​ൻ​വെ​സ്റ്റ്മെന്‍റ് ചെ​യ​ർ​മാ​ൻ ഫാ​ഹെ​ദ് അ​ൽ​ബ്ലൂ​ഷി, എ​ക്സ്പോ​ണ​ൻ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ സ​യീ​ദ് അ​ൽ​സാ​ബി, ലു​ലു സി​ഇ​ഒ സെ​യ്ഫി രൂ​പാ​വാ​ല, ലു​ലു ഗ്രൂ​പ്പ് ചീ​ഫ് ഓ​പ്പ​റേ​റ്റിംഗ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി ഓ​ഫീ​സ​ർ വി.​ഐ. സ​ലിം, ലു​ലു ഗ്ലോ​ബ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

District News

വയനാട്ടിൽ കാർഷിക മേഖലയിൽ പുതിയ പദ്ധതികൾക്ക് രൂപം നൽകി: കർഷകർക്ക് ആശ്വാസം

വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.

പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.

ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.

Latest News

Corehub Up