Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USA

America

വാ​ഹ​നാ​പ​ക​ടം; യു​എ​സ് ഗു​സ്തി താ​രം റ​യാ​ൻ ലാം​ബെ​ർ​ട്ട് ​മ​രി​ച്ചു

അ​ല​ബാ​മ: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​എ​സ് ഗു​സ്തി താ​രം അ​ല​ക്സാ​ൻ​ഡ്രി​യ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യ റ​യാ​ൻ ലാം​ബെ​ർ​ട്ട് (16) മരി​ച്ചു.

തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ അ​ല​ബാ​മ സം​സ്ഥാ​ന ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ താ​ര​മാ​ണ് റ​യാ​ൻ ലാം​ബെ​ർ​ട്ട്. കാ​യി​ക​രം​ഗ​ത്ത് വ​ലി​യ പ്ര​തി​ഭ​യാ​യി വ​ള​ർ​ന്നു വ​ര​വെ​യാ​ണ് റ​യാ​നെ മ​ര​ണം ക​വ​ർ​ന്ന​ത്.

യു​വ​താ​ര​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ അ​ല​ബാ​മ​യി​ലെ കാ​യി​ക സ​മൂ​ഹ​വും സ​ഹ​പാ​ഠി​ക​ളും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

NRI

ശ്രീ​ല​യം: കൃ​ഷ്ണ​ഭ​ക്തി​യു​ടെ മാ​സ്മ​രി​ക പ്ര​പ​ഞ്ചം

ഹൂ​സ്റ്റ​ൺ: ഒ​രു പു​ൽ​ക്കൊ​ടി​യി​ൽ പോ​ലും പ​വി​ത്ര​മാ​യ കൃ​ഷ്ണ​ഭ​ക്തി നി​റ​യ്ക്കു​ന്ന​തും, കേ​ൾ​ക്കും​തോ​റും വീ​ണ്ടും വീ​ണ്ടും കേ​ൾ​ക്കാ​ൻ തോ​ന്നി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​രു സം​ഗീ​താ​നു​ഭ​വ​മാ​ണ് ശ്രീ​ല​യം ഏ​വ​ർ​ക്കു​മാ​യ്
കാ​ത്തു​വ​യ്ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ എ​ന്നും പ്ര​ണ​യ​ത്തി​ന്‍റെ​യും ഭ​ക്തി​യു​ടെ​യും പ​ര​മ​മാ​യ പ്ര​തീ​ക​മാ​ണ് ശ്രീ​കൃ​ഷ്ണ​ൻ.

കേ​വ​ല​മൊ​രു സ്തു​തി​ഗീ​ത​ത്തി​ന​പ്പു​റം, ദൈ​വ​വും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​മാ​യ സ്നേ​ഹ​ബ​ന്ധ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന മ​നോ​ഹ​ര​മാ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബ​മാ​ണ് "ശ്രീ​ല​യം'.

ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു വേ​ണ്ടി ത​യ്യാ​റാ​ക്കു​ന്ന ഈ ​ഗാ​നം ഭ​ക്ത​ന് ഭ​ഗ​വാ​നോ​ടു​ള്ള നി​ഷ്‌​ക​ള​ങ്ക​മാ​യ ഭ​ക്തി​യും, ഭ​ക്ത​നോ​ട് ഭ​ഗ​വാ​നു​ള്ള അ​ടി​യു​റ​ച്ച സ്നേ​ഹ​വും പ​ര​സ്പ​രം ല​യി​ച്ചു​ചേ​രു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

ഈ ​ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​ന് "ശ്രീ​ല​യം' എ​ന്ന മ​നോ​ഹ​ര​മാ​യ നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത് വി​ജി​ത വി​മ​ൽ ആ​ണ്. ഈ ​ഗാ​ന​ത്തി​ന് ഹൃ​ദ​യ​ഹാ​രി​യാ​യ ഈ​ണം ന​ൽ​കി ഈ ​പാ​ട്ടി​നെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ റി​ത്വി​ക് ച​ന്ദ്. വി​ദ്യ ര​തീ​ഷി​ന്റെ ഭാ​വ​സാ​ന്ദ്ര​മാ​യ വ​രി​ക​ളാ​ണ് ഈ ​ഗാ​ന​ത്തി​ന് ജീ​വ​ൻ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പു​ല്ലാ​ങ്കു​ഴ​ലി​ന്‍റെ മ​ധു​ര​നാ​ദ​വും പ​ര​മ്പ​രാ​ഗ​ത വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യും പാ​ട്ടി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കു​ന്നു. വ​രി​ക​ളു​ടെ​യും ഈ​ണ​ത്തി​ന്റെ​യും ആ​ത്മാ​വ് തൊ​ട്ട​റി​ഞ്ഞു​ള്ള ആ​ലാ​പ​ന ശൈ​ലി ശ്രോ​താ​ക്ക​ളു​ടെ മ​ന​സ്സ് നി​റ​യ്ക്കാ​ൻ പോ​ന്ന​താ​ണ്.

ദൃ​ശ്യാ​വി​ഷ്കാ​രം ഹൂ​സ്റ്റ​ണി​ൽ ശ്രോ​താ​ക്ക​ളു​ടെ കാ​തു​ക​ളി​ലേ​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ ഈ​ണം എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം ഇ​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

സം​വി​ധാ​യ​ക​ൻ വി​മ​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ആ​ൽ​ബ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ഈ ​ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന് പി​ന്നി​ൽ മി​ക​ച്ചൊ​രു സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര ത​ന്നെ​യു​ണ്ട്:

ചീ​ഫ് അ​സോ​സി​യേ​റ്റ്: പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​ർ: ദീ​പു, ദീ​പ​ക്, കാ​മ​റ (ഛായാ​ഗ്ര​ഹ​ണം): വി​ഷ്ണു, ശ്യാം, ​വ​സ്ത്രാ​ല​ങ്കാ​രം& ച​മ​യം : ഉ​ണ്ണി​മാ​യ.

മാ​റി​വ​രു​ന്ന ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഭ​ക്തി​ഗാ​ന​ങ്ങ​ൾ ന​മു​ക്ക് വ​ല്ലാ​ത്തൊ​രു പോ​സി​റ്റീ​വ് ഊ​ർ​ജ്ജ​വും ശാ​ന്ത​ത​യും സ​മ്മാ​നി​ക്കും. തി​ര​ക്കു​പി​ടി​ച്ച പ്ര​വാ​സി ജീ​വി​ത​ത്തി​നി​ട​യി​ലും മ​ന​സ്സി​ന് ആ​ശ്വാ​സം പ​ക​രാ​ൻ ഈ ​ഗാ​ന​ത്തി​ന് തീ​ർ​ച്ച​യാ​യും ക​ഴി​യും.

ല​ളി​ത​വും എ​ന്നാ​ൽ ആ​ഴ​മേ​റി​യ​തു​മാ​യ വ​രി​ക​ളും, ഹൃ​ദ​യ​ത്തി​ൽ ത​ട്ടു​ന്ന സം​ഗീ​ത​വും ഒ​ത്തു​ചേ​ർ​ന്ന "ശ്രീ​ല​യം' കൃ​ഷ്ണ​ഭ​ക്ത​ർ​ക്കും സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കും ഒ​രു​പോ​ലെ നെ​ഞ്ചി​ലേ​റ്റാ​ൻ ക​ഴി​യു​ന്ന ഒ​രു മി​ക​ച്ച സൃ​ഷ്ടി​യാ​യി​രി​ക്കും.

ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൻ്റെ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ദൃ​ശ്യ​രൂ​പം കൂ​ടി കൈ​വ​രു​ന്ന​തോ​ടെ ഈ ​സം​ഗീ​ത സൃ​ഷ്ടി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ക​ണ്ണി​ന​മൃ​തും കാ​തു​ക​ൾ​ക്ക് ഇ​മ്പ​വും ന​ൽ​കു​മെ​ന്ന​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല.

Sports

ഫി​ഫ ലോ​ക​ക​പ്പ് : യു​എ​സി​ല്‍ ഇ​റാ​ന്‍

ശ​നി​യാ​ഴ്ച​വ​രെ അ​മേ​രി​ക്ക​യാ​യി​രു​ന്നു ഇ​റാ​നി​ല്‍ (യു​ദ്ധം ന​ട​ത്താ​ന്‍). ഞാ​യ​റാ​ഴ്ച ഇ​റാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ എ​ത്തി (ഫി​ഫ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ന്). അ​തെ, ലോ​കം കാ​ത്തി​രി​ക്കു​ന്ന, അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ലെ ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മ​ത്സ​രം ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ര്‍​ച്ചെ 6.30ന് ​ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സോ​ഫി സ്റ്റേ​ഡി​യ​ത്തി​ല്‍.

ന്യൂ​സി​ല​ന്‍​ഡാ​ണ് എ​തി​രാ​ളി​ക​ള്‍. യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഷ്‌ട്രീ​യ മേ​ന്പൊടി​യു​ള്ള പോ​രാ​ട്ട​മാ​ണി​ത്. ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും മാ​ധ്യ​മ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​ര്‍​ക്കും​വ​രെ വീ​സ​യും ടി​ക്ക​റ്റും ഇ​തി​നോ​ട​കം നി​ഷേ​ധി​ച്ച​തി​ന്‍റെ വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​റാ​ന്‍ ടീം ​ബേ​സ് ക്യാ​മ്പ് മെ​ക്‌​സി​ക്കോ​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. യു​ദ്ധ​ത്തി​നു മു​മ്പു​ത​ന്നെ ഫി​ഫ ലോ​ക​ക​പ്പ് ഫി​ക്‌​സ്ച​ര്‍ പ്ര​ഖ്യാ​പി​ച്ച​താ​ണ്. ഇ​റാ​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കും. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ത​ലേ​ദി​നം അ​മേ​രി​ക്ക​യി​ല്‍ എ​ത്തു​ക​യും മ​ത്സ​രം ക​ഴി​ഞ്ഞ് മെ​ക്‌​സി​ക്കോ​യി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഇ​റാ​ന്‍ ടീ​മി​ന്‍റെ ഷെ​ഡ്യൂ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഇ​റാ​ന്‍ ടീ​മി​നെ​തി​രേ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ന​ട​ക്കാ​നി​ട​യു​ണ്ട്. ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ ഇ​റാ​ന്‍റെ ദേ​ശീ​യ പ​താ​ക മൈ​താ​ന​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ഗാ​ല​റി​യി​ല്‍ കൂ​വ​ല്‍ അ​ര​ങ്ങേ​റി​യി​രു​ന്നു.

ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ഇ​റാ​ന്‍ നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടി​ല്ല. ആ ​ച​രി​ത്രം തി​രു​ത്താ​നാ​ണ് ഇ​ത്ത​വ​ണ അ​വ​ര്‍ എ​ത്തു​ന്ന​ത്. മ​റു​വ​ശ​ത്ത് ലോ​ക​ക​പ്പി​ലെ ആ​ദ്യ ജ​യ​മാ​ണ് ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ല​ക്ഷ്യം.

NRI

ഐ​പി​എ​ൽ സ​മ്മേ​ള​നം: റ​വ. പി.​എം. സാ​മു​വ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി

ഹൂ​സ്റ്റ​ൺ: ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ളെ ഒ​രു​മി​പ്പി​ച്ച് നി​ർ​ത്തു​ന്ന പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഇന്‍റർ​നാ​ഷ​ണ​ൽ പ്ര​യ​ർലൈ​നി​ന്‍റെ (ഐ​പി​എ​ൽ) 629-ാമ​ത് ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ഭ​ക്തി​പൂ​ർ​വം ന​ട​ന്നു.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ലോ​ക​ത്തി​ന്‍റെ ഇ​ത​ര കോ​ണു​ക​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി ഒമ്പതിന് (സെ​ൻ​ട്ര​ൽ സ​മ​യം എട്ട്) ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഡെ​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള ​സി.വി. ​സാ​മു​വ​ൽ സ്വാ​ഗ​ത​വും ആ​മു​ഖ പ്ര​സം​ഗ​വും ന​ട​ത്തി.

തു​ട​ർ​ന്ന് അ​റ്റ്ലാ​ന്‍റ​യി​ൽ നി​ന്നു​ള്ള ​തോ​മ​സ് ജോ​ൺ (രാ​ജു) പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ലൂ​ക്കോ​സ് എ​ഴു​തി​യ സു​വി​ശേ​ഷം 10:38-42 വ​രെ​യു​ള്ള തി​രു​വ​ച​ന​ഭാ​ഗം (മാ​ർ​ത്ത​യു​ടെ​യും മ​റി​യാ​മി​ന്‍റെ​യും ഭ​വ​നം യേ​ശു സ​ന്ദ​ർ​ശി​ക്കു​ന്ന​ത്) ടെ​ന്ന​സി​യി​ൽ നി​ന്നു​ള്ള ഡോ. ​സൂ​സ​ൻ അ​ല​ക്സ് (ശാ​ന്തി) ഭ​ക്തി​പൂ​ർ​വം വാ​യി​ച്ചു.

തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​രി റ​വ. പി. ​എം. സാ​മു​വ​ൽ (ഫി​ലാ​ഡ​ൽ​ഫി​യ) മു​ഖ്യ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ദൈ​വ​വ​ച​നം കേ​ൾ​ക്കാ​നും ആ​ത്മീ​യ​മാ​യ ശാ​ന്ത​ത ക​ണ്ടെ​ത്താ​നും മ​റി​യാ​മി​നെ​പ്പോ​ലെ "ന​ല്ല പ​ങ്ക്' തെര​ഞ്ഞെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന മ​ധ്യ​സ്ഥ പ്രാ​ർഥന​യ്ക്ക് വാ​ഷിം​ഗ്ട​ൺ ഡിസി​യി​ൽ നി​ന്നു​ള്ള ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് (മോ​നി) നേ​തൃ​ത്വം ന​ൽ​കി. ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യും രോ​ഗ ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യും യോ​ഗം പ്ര​ത്യേ​ക​മാ​യി പ്രാ​ർഥി​ച്ചു.

NRI

ജീവകാരുണ്യ രംഗത്ത് മാതൃക തീര്‍ത്ത് ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്

ഡാ​ള​സ്: ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക് ജാ​തി-​മ​ത ഭേ​ദ​മ​ന്യേ ത​ണ​ലാ​യി വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ൻ ജീ​വ​കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് (െഎ​ജെ​സി​ടി) 30 വ​ർ​ഷ​ത്തെ കാ​രു​ണ്യ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി.

യു​എ​സി​ലെ ഡാ​ള​സ് നി​വാ​സി​യാ​യ ജോ​സ​ഫ് ചാ​ണ്ടി​യു​ടെ (മാ​നേ​ജിം​ഗ് ട്ര​സ്റ്റി) നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നാ​ണ് ഈ ​ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഭൂ​രി​ഭാ​ഗം ഫ​ണ്ടും ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​തു​വ​രെ ഇ​ന്ത്യ​യൊ​ട്ടാ​കെ 15,53,64,100 രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ട്ര​സ്റ്റ് ന​ട​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലാ​ണ് ട്ര​സ്റ്റ് ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ള്ള​ത്.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ടെ 3,72,300 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 30,510 കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. നി​ല​വി​ൽ പ്ര​തി​വ​ർ​ഷം 15,500 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 2,100 കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്നു.

 

NRI

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ: അം​ഗ​സം​ഘ​ട​ന​ക​ൾ​ക്ക് അം​ഗ​ത്വം പു​തു​ക്ക​ൽ ജൂ​ൺ ആ​റ് വ​രെ

ഫ്ലോ​റി​ഡ: ഓ​ഗ​സ്റ്റ് ഏ​ഴി​ന് പെ​നി​സി​ൽ​വാ​നി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ ഫൊ​ക്കാ​ന ക​ൺവ​ൻ​ഷ​നി​ൽ ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ അം​ഗ സം​ഘ​ട​ന​ക​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​താ​യി തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗീ​സ്, അം​ഗ​ങ്ങ​ളാ​യ ബി​ജു ജോ​ൺ, ജോ​ൺ പി. ​ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അം​ഗ സം​ഘ​ട​ന​ക​ൾ അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നുള്ള അ​പേ​ക്ഷ​ക​ളും ഡെ​ലി​ഗേ​റ്റ് ലി​സ്റ്റും ജൂ​ൺ ആറിന് ​മു​മ്പാ​യി കി​ട്ടി​യി​രി​ക്ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ The Chairman, FOKANA Election Committee, 304 Indian Trace, PMB # 425, Weston, Fl 33326-2996 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കേ​ണ്ടു​ന്ന​താ​ണ്.

ഫൊ​ക്കാ​ന വെ​ബ്‌​സൈ​റ്റി​ൽ (www.fokanaonline.org)) തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഡോ​കു​മെ​ന്‍റുക​ളും ല​ഭ്യ​മാ​ണ്. കാ​ന​ഡ​യി​ൽ നി​ന്നു​മു​ള്ള ജോ​ജി തോ​മ​സ് ചെ​യ​ർ​മാ​യ ട്ര​സ്റ്റി ബോ​ർ​ഡ് ആ​ണ് തെരഞ്ഞെടുപ്പിന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ വോ​ട്ടിംഗി​നു സ​മാ​ന​മാ​യി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ​മാ​യ ഒ​രു വോ​ട്ടിം​ഗ് ക​മ്പ​നി​ക്കാ​ണ് ഇ​തി​ന്റെ മു​ഴു​വ​ൻ ചു​മ​ത​ല​യും.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ൺ 21 ആ​ണ്. ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച ഔ​ദ്യോ​ഗി​ക നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ ആ​യി​രി​ക്ക​ണം പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ജൂ​ൺ 21ന് ​പോ​സ്റ്റ് ചെ​യ്ത​താ​യി പോ​സ്റ്റ​ൽ സീ​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്രി​ക​ക​ൾ ന​ഷ്‌ട​പ്പെ​ടു​ക​യോ വൈ​കി​പോ​വു​ക​യോ ചെ​യ്താ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഉ​ത്ത​ര​വാ​ദി​ക​ള​യി​രി​ക്കി​ല്ല.

ഈ ​പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ പ​ത്രി​ക​യു​ടെ ഒ​രു കോ​പ്പി ഇ​മെ​യി​ൽ വ​ഴി തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് തെ​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗീ​സ് അ​റി​യി​ച്ചു. ഇ​മെ​യി​ൽ വി​ലാ​സം: [email protected]

2024 വ​രെ അം​ഗ​ത്വം പു​തു​ക്കി​ട്ടു​ള്ള​തും പു​തു​താ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​തു​മാ​യ എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ള്‍​കും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​വും അം​ഗ​ത്വ അ​പേ​ക്ഷ​ക​ളും നോ​മി​ന​ഷ​ന്‍ ഫോ​റ​ങ്ങ​ളും അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ട്.

ഏ​തെ​ങ്കി​ലും അ​സോ​സി​യേ​ഷ​ന് ഇ​മെ​യി​ൽ ല​ഭി​ക്കാ​തെ വ​ന്നി​ട്ട് ഉ​ണ്ട് എ​ങ്കി​ൽ ഫൊ​ക്കാ​ന വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും എ​ല്ലാ ഡോ​ക്യൂ​മെ​ൻ​റ്സും ല​ഭ്യ​മാ​ണ്. നോ​മി​നേ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 27നാ​ണ്.

ഒ​രാ​ൾ​ക്ക് ഒ​രു സ്ഥാ​ന​ത്തേ​ക്ക് മാ​ത്ര​മേ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സ​മി​തി അം​ഗ​ങ്ങ​ൾ ഫൊ​ക്കാ​ന​യു​ടെ അം​ഗ​സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യ​വ​ർ (അം​ഗ​ങ്ങ​ൾ) മാ​ത്ര​മേ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​ർ​ഹ​ത​യു​ള്ളൂ​വെ​ന്നും വ്യ​ക്ത​മാ​ക്കി.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്‌​ക്കൊ​പ്പം അ​തി​ന്‍റെ ഫീ​സ് കു​ടി അ​യ​ക്കേ​ണ്ടു​ന്ന​താ​ണ്. അ​താ​തു സം​ഘ​ട​ന​ക​ളു​ടെ പ്ര​സി​ഡ​ന്‍റ്, സെ​ക്രെ​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​യി​രി​ക്ക​ണം ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളെ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്യേ​ണ്ട​ത്. ഇ​വ​രി​ൽ മൂ​ന്നി​ൽ ര​ണ്ടു​പേ​രു​ടെ​യെ​ങ്കി​ലും ഒ​പ്പ് നാ​മ​നി​ർ​ദേശ​പ​ത്രി​ക​യി​ലു​ണ്ടാ​യി​രി​ക്ക​ണം.

റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (ആ​ർവിപി) സ്ഥാ​നാ​ർ​ഥിക​ൾ അ​താ​തു റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള ഏ​തെ​ങ്കി​ലും അം​ഗ​സം​ഘ​സം​ഘ​ന​ക​ളി​ൽ അം​ഗ​ത്വ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​താ​ത് റീ​ജി​യ​ണു​ക​ളി​ലെ ഡെ​ലി​ഗേ​റ്റു​മാ​രു​ടെ​യും അം​ഗ​സം​ഘ​ട​ന​ക​ളു​ടെ നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും മാ​ത്രം വോ​ട്ടു​ക​ളെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും.

അം​ഗ​ത്വ ഫീ​സ് അ​ട​ച്ച് അം​ഗ​ത്വം പു​തു​ക്കി​യ അം​ഗ​സം​ഘ​ട​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് മാ​ത്ര​മേ ജ​ന​റ​ൽ ബോ​ഡി​യി​ലും തെ​രഞ്ഞെ​ടു​പ്പ് പ്ര​ക്രീ​യ​യു​ടെ ഭാ​ഗ​മാ​യി വോ​ട്ടെ​ടു​പ്പി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

അ​ർ​ഹ​ത​യു​ള്ള എ​ല്ലാ പ്ര​തി​നി​ധി​ക​ളും ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലും വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​നും നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഡെ​ലി​ഗേ​റ്റു​മാ​ർ ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കാ​നും വോ​ട്ടു ചെ​യ്യാ​നും എ​ത്തു​മ്പോ​ൾ ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ്.

ഒ​രു അം​ഗ സം​ഘ​ട​ന​യി​ൽ നി​ന്ന് ര​ണ്ടി​ൽ കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്കോ ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്കോ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യാ​ൻ പാ​ടി​ല്ല. ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലോ ട്ര​സ്റ്റി ബോ​ർ​ഡി​ലോ കു​റ​ഞ്ഞ​ത് ഒ​രു ത​വ​ണ​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​സി​ഡന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.

മ​റ്റേ​ത​ങ്കി​ലും സ​മാ​ന്ത​ര സം​ഘ​ട​ന​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ൾ ആ​യി​ട്ടു​ള്ള​വ​ർ​ക്ക് ഫൊ​ക്കാ​ന​യു​ടെ ഒ​രു സ്ഥാ​ന​ത്തേ​ക്കും മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത ഉ​ണ്ടാ​കി​ല്ല. അം​ഗ​ത്വം പു​തു​ക്കാ​ത്ത അം​ഗ​സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന നാ​മ​നി​ർദേശ പ​ത്രി​ക​ക​ൾ​ക്ക് അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.

NRI

കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ അ​നി​ശ്ചി​ത​ത്വം മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ളെ മ​ടു​പ്പി​ക്കു​ന്നു: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി

ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ നീ​ണ്ടു​പോ​കു​ന്ന രാ​ഷ്‌​ട്രീ​യ അ​നി​ശ്ചി​ത​ത്വം ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു എ​ന്ന് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി ന്യൂയോ​ർ​ക്കി​ൽ പ്ര​തി​ക​രി​ച്ചു.

തി​ള​ക്ക​മു​ള്ള വി​ജ​യ​വും കൃ​ത്യ​മാ​യ ജ​ന​വി​ധി​യും ഉ​ണ്ടാ​യെ​ങ്കി​ലും ഒ​രു വ്യ​ക്ത​മാ​യ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം, കേ​ര​ള​ത്തി​ൽ എ​ന്ന​പോ​ലെ ത​ന്നെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു.

എ​ത്ര​യും വേ​ഗം ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി, കേ​ര​ള​ത്തി​ന് ഒ​രു പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന നേ​തൃ​ത്വ​ത്തെ അ​ണി​നി​ര​ത്ത​ട്ടെ എ​ന്ന് ആ​ശി​ക്കു​ന്നു​വെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫോ​കാ​നയ്​ക്കു രാ​ഷ്ട്രീ​യ​ചേ​രി​യി​ല്ല. ഏ​തു പാ​ർ​ട്ടി വ​ന്നാ​ലും അ​വ​രോ​ടൊ​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​ണ് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ൽ പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന ഒ​രു ഭ​ര​ണം കേ​ര​ള​ത്തി​ലു​ണ്ടാ​വാ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. തോ​ൽ​വി​യും ജ​യ​വും ഒ​ക്കെ തെര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​ണ്, യു​ഡി​ഫിനോ​ടൊ​പ്പം എ​ൽ​ഡി​ഫും ചേ​ർ​ന്ന് ന​ല്ല ഒ​രു കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്ക​ട്ടെ എ​ന്നാ​ണ് ഫൊ​ക്കാ​ന ആ​ഗ്ര​ഹി​ക്കു​ന്ന​തെന്ന് സ​ജി​മോ​ൻ ആന്‍റണി കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

ന്യൂ​യോ​ർ​ക്കി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ളി​ൽ മൂ​ന്ന് മ​ര​ണം

ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സി​ലും ക്വീ​ൻ​സി​ലു​മാ​യി ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ഉ​ണ്ടാ​യ ര​ണ്ട് വ​ൻ തീ​പി​ടു​ത്ത​ങ്ങ​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ്രോ​ങ്ക്സി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മോ​ട്ടോ ഹാ​വ​നി​ലെ തേ​ർ​ഡ് അ​വ​ന്യൂ​വി​ലു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് വ​ൻ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

തീ ​അ​ണ​ച്ച​തി​ന് പി​ന്നാ​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ന്ന് ര​ണ്ടാ​മ​തൊ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു അ​പ്പാ​ർ​ട്ട്‌​മെന്‍റാണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. ക്വീ​ൻ​സി​ലു​ണ്ടാ​യ മ​റ്റൊ​രു തീ​പി​ടിത്ത​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ പ്ര​ത്യേ​ക വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ഈ ​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ശ​മ​ന സേ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

NRI

ഫാ.​ ഏ​ലി​യാ​സ് എ​ര​മ​ത്ത് പൗ​രോ​ഹി​ത്യ ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി നി​റ​വി​ല്‍

ഡാ​ള​സ്: ഫാ.​ഏ​ലി​യാ​സ് എ​ര​മ​ത്ത് പൗ​രോ​ഹി​ത്യ ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി നി​റ​വി​ല്‍. അ​ധ്യാ​ത്മി​ക​ത​യു​ടെ വ​ഴി​ത്താ​ര​യി​ലൂ​ടെ ക​ഴി​ഞ്ഞ 50 വ​ര്‍​ഷ​ക്കാ​ല​മാ​യി സ​ഭ​യെ ശു​ശ്രൂ​ഷി​ച്ചു വ​രു​ന്ന ഈ ​വൈ​ദീ​ക ശ്രേ​ഷ്ഠ​ന്‍റെ പൗ​രോ​ഹി​ത്യ ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സു​വ​ര്‍​ണാ​വ​സ​ര​ത്തി​ല്‍ ത​ന്നെ ബ. ​അ​ച്ച​ന്‍റെ തി​ക​ഞ്ഞ അ​ര്‍​പ്പ​ണ ബോ​ധ​ത്തി​നും നി​സ്തു​ല​മാ​യ സ​ഭാ സേ​വ​ന​ത്തി​നു​മു​ള്ള ഒ​രം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ല്‍, മേയ് 23ന് ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ല്‍ വ​ച്ച് ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യ​ല്‍​ദൊ മോ​ര്‍ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ തി​രു​മ​ന​സു​കൊ​ണ്ട് പൗ​രോ​ഹി​ത്യ​ത്വ​ത്തി​ന്‍റെ ഉ​ന്ന​ത പ​ദ​വി​യാ​യ കോ​ര്‍ എ​പ്പി​സ്‌​ക്കോ​പ്പ സ്ഥാ​നം ന​ല്‍​കി ആ​ദ​രി​ക്കു​ന്നു.

ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന​ത്തി​ല്‍​പ്പെ​ട്ട, പു​ത്ത​ന്‍ കു​രി​ശ് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഇ​ട​വ​ക​യി​ല്‍ എ​ര​മ​ത്ത് മ​ത്താ​യി-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യി 1948ല്‍ ​ജ​നി​ച്ചു. വി​വാ​ഹം ക​ഴി​ഞ്ഞ് 24 വ​ര്‍​ഷ​മാ​യി​ട്ടും ത​ങ്ങ​ള്‍​ക്ക് മ​ക്ക​ളി​ല്ലാ​യെ​ന്ന ദുഃ​ഖ​ത്തി​ല്‍ ആ​യി​രു​ന്ന മ​ത്താ​യി-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ള്‍, ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ആ ​ദുഃ​ഖം മ​ന​സ്സി​ല്‍ പേ​റി പ്രാ​ര്‍​ത്ഥ​ന​യോ​ടെ ക​ഴി​ഞ്ഞി​രു​ന്ന കാ​ല​ത്ത്, മ​ല​ങ്ക​ര​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ പ. ഏ​ലി​യാ​സ് തൃ​തി​യ​ന്‍ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വാ പു​ത്ത​ന്‍​കു​രി​ശ് ദേ​വാ​ല​യ​ത്തി​ല്‍ ഒ​രാ​ഴ്ച​ക്കാ​ലം താ​മ​സി​ച്ച വേ​ള​യി​ല്‍, പ. ​ബാ​വാ​യോ​ട് ഏ​റെ സ​ങ്ക​ട​പൂ​ര്‍​വം ത​ങ്ങ​ളു​ടെ ദുഃ​ഖം പ​ങ്കുവയ്​ക്കു​ക​യും ബാ​വ ത​ല​യി​ല്‍ കൈ​വ​ച്ച് പ്രാ​ര്‍​ഥിച്ച്, ദൈ​വം നി​ങ്ങ​ള്‍​ക്ക് ഒ​രു കു​ഞ്ഞി​നെ ത​രു​മെ​ന്ന് പ​റ​ഞ്ഞ് അ​നു​ഗ്ര​ഹി​ച്ച് പ​റ​ഞ്ഞ​യ​യ്ക്കു​ക​യും ചെ​യ്തു.

ദൈ​വ​ത്തി​ല്‍ ആ​ശ്ര​യി​ച്ച ദ​മ്പ​തി​ക​ള്‍, ത​ങ്ങ​ള്‍​ക്ക് ജ​നി​ക്കു​ന്ന കു​ഞ്ഞ് ആ​ണാ​ണെ​ങ്കി​ല്‍ അ​വ​നെ ദൈ​വ വേ​ല​ക്കാ​യി സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് നേ​ര്‍​ച്ച നേ​രു​ക​യും ചെ​യ്തു. അ​ധി​കം വൈ​കാ​തെ ആ ​ദ​മ്പ​തി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ക​ടി​ഞ്ഞൂ​ല്‍ മ​ക​നാ​യി ഏ​ലി​യാ​സ് ജ​നി​ച്ചു. മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ല്‍ മോ​ര്‍ യൂ​ലി​യോ​സ് ബാ​വാ​യാ​ല്‍ വി: ​മാ​മോ​ദീ​സ ഏ​ല്‍​ക്കു​വാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ച ഏ​ലി​യാ​സ് വ​ള​രെ ചെ​റു​പ്പം മു​ത​ല്‍ ത​ന്നെ വീ​ടി​നോ​ട് വ​ള​രെ അ​ടു​ത്തു​ള്ള പു​ത്ത​ന്‍​കു​രി​ശ് ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ളി​ല്‍ വ്യാ​പൃ​ത​നാ​യി.

1966 ജൂ​ണ്‍ 13ന് ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്താ ആ​യി​രു​ന്ന പൗ​ലോ​സ് മോ​ര്‍ പീ​ല​ക്‌​സി​നോ​സ് മെ​ത്രാ​പോ​ലീ​ത്താ​യാ​ല്‍ (മ​ല​ങ്ക​ര​സ​ഭ​യു​ടെ പ്ര​കാ​ശ​ഗോ​പു​ര​മാ​യി​രു​ന്ന കാ​ലം ചെ​യ്ത ശ്രേ​ഷ്ഠ ബ​സ്സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തി​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ)​പു​ത്ത​ന്‍ കു​രി​ശ് സെന്‍റ് പീ​റ്റേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ വ​ച്ച് വൈ​ദീ​ക വൃ​ത്തി​യു​ടെ ആ​ദ്യ​പ​ടി​യാ​യ ശെ​മ്മാ​ശ്ശ പ​ട്ടം സ്വീ​ക​രി​ച്ച് സ​ഭാ ശു​ശ്രൂ​ഷ​ക​ളി​ല്‍ പൂ​ര്‍​ണ സ​മ​യ സേ​വ​ക​നാ​യി.

ഏഴ് വ​ര്‍​ഷ​ക്കാ​ലം ശ്രേ​ഷ്ഠ പി​താ​വി​നോ​ടൊ​പ്പം മു​വാ​റ്റു​പു​ഴ​യി​ലും, പി​റ​മാ​ട​ത്തു​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു. മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ല്‍ നി​ന്നും വൈ​ദീ​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ഫാ.​ ഏ​ര​മ​ത്ത് മ​ല​യാ​ള ഭാ​ഷ​യി​ല്‍ ഡി​ഗ്രി സ​മ്പാ​ദി​ച്ച ശേ​ഷം, 1975ല്‍ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​ട​വു​കോ​ട് രാ​ജ​ര്‍​ഷി മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​ക്കൂ​ളി​ല്‍ അ​ദ്ധ്യാ​പ​ക​നാ​യി.

1976 ഫെ​ബ്രു​വ​രി 15ന് ​വി​വാ​ഹി​ത​നാ​യ അ​ദ്ദേ​ഹം, അ​തേ വ​ര്‍​ഷം മേ​യ് 22ന് ​മു​വാ​റ്റു​പു​ഴ അ​ര​മ​ന​യി​ല്‍ വ​ച്ച് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക, ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തി​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യി​ല്‍ നി​ന്നും ക​ശീശാ പ​ട്ട​വും സ്വീ​ക​രി​ച്ചു.

ബ: ​അ​ച്ച​ന്‍റെ അഞ്ചാം പ​ട്ടം (ഈ​ദി​യാ​ക്കോ​നൊ) ഭാ​ഗ്യ സ്മ​ര​ണാ​ര്‍​ഹ​നാ​യ കാ​ലം ചെ​യ്ത പെ​രു​മ്പി​ള്ളി മോ​ര്‍ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ ആ ​പ​ട്ടം കൊ​ട ശു​ശ്രൂ​ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങി​ലാ​ണ് നി​ര്‍​വ​ഹി​ക്ക​പ്പെ​ട്ട​തെ​ന്നു​ള്ള​ത് ഒ​രു ദൈ​വ​ഹി​ത​മാ​യി ക​രു​തു​ന്നു.(​തി​രു​മേ​നി​യു​ടെ ഹൈ​സ്‌​ക്കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി കൂ​ടി​യാ​യി​രു​ന്നു ബ: ​അ​ച്ച​ന്‍).

പൂ​ര്‍​ണ്ണ ശെ​മ്മാ​ശ​പ​ട്ടം(​മ്ശം​ശോ​നോ) അ​ഭി​വ​ന്ദ്യ മോ​ര്‍ ദി​വ​ന്യാ​സ്യോ​സ് തി​രു​മേ​നി​യാ​ല്‍(​കാ​ലം ചെ​യ്ത ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ) ന​ല്‍​ക​പ്പെ​ട്ടു​വെ​ന്ന​തും അ​നു​ഗ്ര​ഹ​ക​ര​മാ​ണ്. തു​ട​ര്‍​ന്ന് സെന്‍റ് മേ​രീ​സ് ച​ര്‍​ച്ച് പൂ​തൃ​ക്ക, സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് വ​രി​ക്കോ​ലി, സെ​ന്‍റ് ജോ​ര്‍​ജ് ച​ര്‍​ച്ച് കു​ന്ന​പ്പി​ള്ളി, സെ​ന്‍റ് ജോ​ണ്‍​സ് ച​ര്‍​ച്ച് ഞാ​റ​ക്കാ​ട്, സെ​ന്‍റ് ജോ​ര്‍​ജ് ച​ര്‍​ച്ച് പാ​ങ്കോ​ട്, മ​ലേ കു​രി​ശ് ദ​യ​റാ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​ദീ​ക സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കു​ന്ന​പ്പി​ള്ളി​യി​ലേ​യും, പാ​ങ്കോ​ടി​ലേ​യും ചാ​പ്പ​ലു​ക​ള്‍, വ​ലി​യ ദേ​വാ​ല​യ​ങ്ങ​ളാ​യി പ​ടു​ത്തു​യ​ര്‍​ത്തു​വാ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​വാ​ന്‍ ബ: ​അ​ച്ച​ന്റെ സേ​വ​ന കാ​ല​ഘ​ട്ട​ത്തി​ല്‍ സാ​ധി​ച്ചു​വെ​ന്നു​ള്ള​ത് ബ: ​അ​ച്ചന്‍റെ അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​ത്തിന്‍റെ​യും, അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ന്‍റെ​യും മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ്.

നാ​ല് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് കേ​ര​ള​ത്തി​ല്‍ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ബ: ​അ​ച്ച​ന്‍(1986) അ​മേ​രി​ക്ക​യു​ടെ മ​ണ്ണി​ല്‍, നൂ​റു​ക​ണ​ക്കി​ന് യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ വി​ശ്വാ​സാ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ പ​രി​പാ​ലി​ക്കു​ന്ന​തി​നും അ​വ വ​രും ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്ന് കൊ​ടു​ക്കു​ന്ന​തി​നു​മാ​യി അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി​യ പ്ര​മു​ഖ​രാ​യ വൈ​ദീ​ക​രി​ല്‍ ഒ​രാ​ളാ​ണെ​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​ണ്.

സെ​ന്‍റ് ജോ​ണ്‍​സ് ച​ര്‍​ച്ച് സ്റ്റാ​റ്റ​ന്‍ ഐ​ല​ന്‍റ്, സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച്, വൈ​റ്റ് പ്ലെ​യി​ന്‍​സ് ന്യൂ​യോ​ര്‍​ക്ക്, സെ​ന്‍റ് ജോ​ര്‍​ജ് ച​ര്‍​ച്ച്, ന്യൂ​ജ​ഴ്‌​സി എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളി​ലെ ശ്രു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം 1991 മു​ത​ല്‍ നീ​ണ്ട 19 വ​ര്‍​ഷ​ക്കാ​ലം(2010 വ​രെ) ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി​യാ​യി സ്തു​ത്യ​ര്‍​ഹ​മാം വി​ധം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

1991 കാ​ല​ഘ​ട്ട​ത്തി​ല്‍ 40 കു​ടും​ബ​ങ്ങ​ള്‍ മാ​ത്രം അം​ഗ​ങ്ങ​ളാ​യു​ണ്ടാ​യി​രു​ന്ന സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ദേ​വാ​ല​യ​ത്തിന്‍റെ പ​ടി​പ​ടി​യാ​യു​ള്ള വ​ള​ര്‍​ച്ച​യു​ടെ പി​ന്നി​ല്‍ ബ: ​അ​ച്ച​ന്‍റെ സേ​വ​ന കാ​ല​ഘ​ട്ടി​ലെ നേ​തൃ​ത്വ പാ​ട​വ​വും അ​ശ്രാ​ന്ത പ​രി​ശ്ര​മ​വും വി​സ്മ​രി​ക്കാ​നാ​വാ​ത്ത ഒ​രു ഘ​ട​ക​മാ​ണെ​ന്നു​ള്ള​ത് ഇ​ത്ത​ര​ണ​ത്തി​ല്‍ പ്ര​സ്താ​വ്യ​മാ​ണ് തു​ട​ര്‍​ന്ന് മെ​സ്‌​ക്കീ​റ്റ് മോ​ര്‍ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യം, സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് ക​രോ​ള്‍​ട്ട​ന്‍, സെ​ന്‍റ് ജോ​ര്‍​ജ് ച​ര്‍​ച്ച്, ഓ​സ്റ്റി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2008ല്‍ ​അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ര്‍ വൈ​ദീ​ക​രാ​യ​വ​ര്‍​ക്ക് അ​വ​രു​ടെ സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ല്‍ കോ​ര്‍ എ​പ്പി​സ്‌​ക്കോ​പ്പാ സ്ഥാ​നം ന​ല്‍​കി ആ​ദ​രി​ക്കു​ന്ന​തി​നാ​യി പ:​പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വാ​യി​ല്‍ നി​ന്നും അ​യ​ച്ച​താ​യ ക​ല്പ​ന​യി​ല്‍ ബ: ​അ​ച്ച​ന്‍റെ പേ​ര് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ആ ​അ​വ​സ​ര​ത്തി​ല്‍ ബ: ​അ​ച്ച​ന്‍ വി​ന​യ പു​ര​സ​രം അ​തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റു​ക​യാ​യി​രു​ന്നു.

ഭാ​ര്യ ഏ​ലി​സ​ബേ​ത്ത് തു​രു​ത്തേ​ല്‍ ഗീ​വ​ര്‍​ഗീ​സ് കോ​ര്‍ എ​പ്പി​സ്‌​ക്കോ​പ്പ​യു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍ തോ​മ​സ്, യാ​ക്കോ​ബ്. മ​ക്ക​ള്‍: ബി​നു (ഫി​സി​യോ തെ​റാ​പ്പി​സ്റ്റ്), ജോ​ര്‍​ജ് (അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍, എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​പ്പാ​ര്‍​ട്ട്മെ​ന്‍റ് തി​യോ​ള​ജ​യി​ല്‍ മാ​സ്റ്റേ​ഴ്‌​സ് ബി​രു​ദ​ധാ​രി. മ​രു​മ​ക്ക​ള്‍: ര​മ്യ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്. ഷേ​ര്‍​ളി ഫാ​മി​ലി മെ​ഡി​സ​ന്‍, ഫി​സി​ഷ്യ​ന്‍. കൊ​ച്ചു​മ​ക്ക​ള്‍: നോ​യ​ല്‍, ഇ​സ​ബേ​ല്‍, ഇ​മ്മാ​നു​വേ​ല്‍, അ​ബീ​ഗ​യി​ല്‍, ക്ലോ​യി.

പൗ​രോ​ഹി​ത്വ​ത്തി​ന്‍റെ മ​ഹോ​ന്ന​ത പ​ദ​വി​യി​ല്‍ 60 വ​ര്‍​ഷ​ക്കാ​ലം (1966 മു​ത​ല്‍ 2026 വ​രെ) പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന്‍റെ​യും, അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ 40 വ​ര്‍​ഷ​ക്കാ​ല​ത്തെ സേ​വ​നം പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന്‍റെ​യും 50-ാം വി​വാ​ഹ വാ​ര്‍​ഷീ​ക​ത്തി​ന്‍റെയും സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഈ ​അവ​സ​ര​ത്തി​ല്‍ ബ: ​അ​ച്ച​ന്‍റെ മി​ക​വു​റ്റ സേ​വ​ന​ത്തി​നും ക​റ​യി​ല്ലാ​ത്ത സ​ഭാ സ്‌​നേ​ഹ​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ല്‍ ബ:​ അ​ച്ച​ന് കോ​ര്‍ എ​പ്പി​സ്‌​ക്കോ​പ്പാ സ്ഥാ​നം ന​ല്‍​കി ആ​ദ​രി​ക്കു​ന്ന​ത്, ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും തു​ട​ര്‍​ന്നു​ള്ള അ​ച്ച​ന്‍റെ സേ​വ​ന​ത്തി​നും പ്ര​വ​ര്‍​ത്ത​ന​ത്തി​നു​മാ​യി, സ​ര്‍​വശ​ക്ത​നാ​യ ദൈ​വം എ​ല്ലാ​വി​ധ ആ​യു​ര്‍ ആ​രോ​ഗ്യ സൗ​ഖ്യ​ങ്ങ​ളും പ്ര​ദാ​നം ചെ​യ്യ​ട്ടേ​യെ​ന്ന് പ്രാർ​ഥി​ക്കു​ന്ന​താ​യും ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്താ ക​ല്പ​ന​യി​ലൂ​ടെ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

NRI

വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് ഹൂ​സ്റ്റ​ണി​ൽ യു​ഡി​എ​ഫ് പ്രവർത്തകരു​ടെ സം​ഗ​മം

ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് ച​രി​ത്ര​വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കാ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന ശ​ക്ത​മാ​യ പി​ന്തു​ണ അ​റി​യി​ക്കാ​നു​മാ​യി ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള അ​പ്‌​നാ ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യുഡിഎ​ഫ് -​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​പു​ല​മാ​യ യോ​ഗം ചേ​ർ​ന്നു.

പ​ത്തു വ​ർ​ഷ​ത്തെ എൽഡിഎഫ് ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച യുഡിഎ​ഫ് വി​ജ​യം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ഒ​രു വ​ഴി​ത്തി​രി​വാ​ണെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ വി​ശേ​ഷി​പ്പി​ച്ചു. മാ​റ്റ​ത്തി​നും സു​താ​ര്യ​മാ​യ ഭ​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യാ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത​തെ​ന്ന് അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

102 സീ​റ്റു​ക​ൾ നേ​ടി യുഡിഎ​ഫ് കൈ​വ​രി​ച്ച ഉ​ജ്വ​ല വി​ജ​യം വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും കാ​ഴ്ച​പ്പാ​ടി​ലും ജ​ന​ങ്ങ​ൾ​ക്കു​ള്ള വ​ർ​ധിച്ചു​വ​രു​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

വി.​ഡി. സ​തീ​ശ​ന്‍റെ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ൾ, ഊ​ർ​ജ​സ്വ​ല​മാ​യ നേ​തൃ​ത്വം, ഭ​യ​ര​ഹി​ത​മാ​യ പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​നം, സു​സം​ഘ​ടി​ത​മാ​യ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് യു​ഡിഎ​ഫി​ന്‍റെ ഈ ​വ​ൻ വി​ജ​യ​ത്തി​ന്‍റെ ന​ട്ടെ​ല്ലെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഴി​മ​തി​ക്കും രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്കും ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ​ക്കു​മെ​തി​രേ അ​ദ്ദേ​ഹം ന​ട​ത്തി​യ നി​ര​ന്ത​ര​മാ​യ പോ​രാ​ട്ടം കേ​ര​ള​ത്തി​ലെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ​താ​യി അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​വ​ച്ച​ൻ മ​ത്താ​യി സ്വാ​ഗ​തം ആ​ശം​സി​ച്ച​തോ​ടെ യോ​ഗം ആ​രം​ഭി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള യുഡി.എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ഐ​ക്യ​ത്തെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

 

NRI

ഡാ​ള​സി​ൽ ക​ന​ത്ത നാ​ശ​ന​ഷ്‌​ടം; ചു​ഴ​ലി​ക്കാ​റ്റും ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ത്ത​ർ ടെ​ക്സ​സി​നെ പി​ടി​ച്ചു​ല​ച്ചു

ഡാ​ള​സ്: ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഉ​ത്ത​ർ ടെ​ക്സ​സ് മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ലും കൊ​ടു​ങ്കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മി​ന​റ​ൽ വെ​ൽ​സ് ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വും വ​ലി​യ നാ​ശ​മു​ണ്ടാ​യ​ത്.

മി​ന​റ​ൽ വെ​ൽ​സി​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ ത​ക​രു​ക​യും ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ക്ര​സ​ൺ, ഗോ​ഡ്‌​ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബേ​സ്ബോ​ൾ വ​ലു​പ്പ​ത്തി​ലു​ള്ള​തും ഗ്രേ​പ്ഫ്രൂ​ട്ട് വ​ലു​പ്പ​ത്തി​ലു​ള്ള​തു​മാ​യ (ഏ​ക​ദേ​ശം മൂ​ന്ന് ഇ​ഞ്ച് വ്യാ​സം) ഭീ​മ​ൻ ആ​ലി​പ്പ​ഴ​ങ്ങ​ൾ വീ​ണു. ഹി​ൽ, എ​ല്ലി​സ്, ന​വാ​രോ കൗ​ണ്ടി​ക​ളി​ൽ ക​ന​ത്ത ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

മി​ന​റ​ൽ വെ​ൽ​സി​ൽ ഉ​ണ്ടാ​യ കാ​റ്റി​ന്‍റെ തീ​വ്ര​ത അ​ള​ക്കാ​ൻ നാ​ഷ​ണ​ൽ വെ​ത​ർ സ​ർ​വീ​സ് (എ​ൻ​ഡ​ബ്ല്യു​എ​സ്) സം​ഘം ഉ​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്തും. മേ​ഖ​ല​യി​ൽ ഈ ​ആ​ഴ്ച മു​ഴു​വ​ൻ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യോ​ടെ മ​ഴ ശ​ക്ത​മാ​കു​മെ​ങ്കി​ലും വാ​രാ​ന്ത്യ​ത്തോ​ടെ കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ ടൊ​ർ​ണാ​ഡോ (ചു​ഴ​ലി​ക്കാ​റ്റ്) മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​രാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

NRI

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ വ്യാ​ഴം ആ​ച​രി​ച്ചു

ഗാ​ർ​ല​ൻ​ഡ്: ക്രി​സ്തു​ദേ​വ​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി കൊ​ണ്ടു ഗാ​ർ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സി​ക​ൾ പെ​സ​ഹാ വ്യാ​ഴം ആ​ച​രി​ച്ചു.

ദേ​വാ​ല​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാത്രി ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി​യും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷാ​ച്ച​ട​ങ്ങും ന​ട​ത്തി. വി​കാ​രി ഫാ. സി​ബി സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചീ​റ്റ​തോ​ട്ട്, ഫാ. ​ക്രി​സ്റ്റീ​ൻ പു​തി​യ കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​രി​ശു​മ​ര​ണം വ​രി​ക്കു​ന്ന​തി​നു​മു​ൻ​പ് യേ​ശു ത​ന്‍റെ 12 ശി​ഷ്യ​ന്മാ​രോ​ടൊ​പ്പം അ​ന്ത്യ അ​ത്താ​ഴം ക​ഴി​ച്ച​തും വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്ന കൂ​ദാ​ശ സ്ഥാ​പി​ച്ച​തും അ​നു​സ്മ​രി​ച്ചാ​ണ് ലോ​ക ക്രൈ​സ്ത​വ സ​മൂ​ഹം അ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ പെ​സ​ഹാ ആ​ച​രി​ക്കു​ന്ന​ത്.

"ക​ട​ന്നു​പോ​ക​ൽ' എ​ന്നാ​ണ് പെ​സ​ഹ എ​ന്ന വാ​ക്കി​ന​ർ​ഥം. ഈ​ജി​പ്തി​ലെ ഫ​റ​വോ​യു​ടെ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന് ഇ​സ്ര​യേ​ൽ ജ​നം മോ​ശ​യു​ടെ പ്ര​വാ​ച​ക​ത്വ​ത്തി​ൽ വി​മോ​ചി​ത​രാ​യ​തി​നെ​യാ​ണ് ഇ​തു​സൂ​ചി​പ്പി​ക്കു​ന്ന​ത്.

യേ​ശു ശി​ഷ്യ​ന്മാ​രോ​ടൊ​പ്പം പെ​സ​ഹ ആ​ച​രി​ച്ച വേ​ള​യി​ൽ "എ​ല്ലാ​വ​രി​ലും വ​ലി​യ​വ​ൻ എ​ല്ലാ​വ​രു​ടെ​യും സേ​വ​ക​നാ​യി​രി​ക്ക​ണം' എ​ന്ന മാ​തൃ​ക പ​ക​ർ​ന്നാ​ണ്, എ​ളി​മ​യു​ടെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും മാ​തൃ​ക​യാ​യി യേ​ശു ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി ചും​ബി​ച്ച​തി​ന്‍റെ ഓ​ർമ പു​തു​ക്കി ദേ​വാ​ല​യ​ങ്ങ​ളി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ക്കു​ന്ന​ത്.

അ​തി​നെ അ​നു​സ്മ​രി​ക്കും വി​ധം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 പേ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കു​ന്ന ശു​ശ്രൂ​ഷ​യാ​ണ് ന​ട​ന്ന​ത്.

NRI

കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു ​എ​സ് എ, ​കേ​ര​ളാ അ​സം​ബ്ലി ഇ​ല​ക്ഷ​ൻ സം​വാ​ദം വെ​ർ​ച്വ​ൽ (സും) ​ഡി​ബേ​റ്റ് ഏ​പ്രി​ൽ 6 ന്

ഹൂ​സ്റ്റ​ൺ: ചൂ​ടേ​റി​യ കേ​ര​ളാ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ തി​രു​ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ, താ​ല്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു ​എ​സ് എ, ​ആ​ഭി​മു​ഖ്യ​ത്തി​ൽ, വി​ജ്ഞാ​ന​പ്ര​ദ​വും രാ​ഷ്ട്രീ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ഉ​ത​കു​ന്ന​തു​മാ​യ ഇ​ല​ക്ഷ​ൻ (സും) ​ഡി​ബേ​റ്റ്, ഏ​പ്രി​ൽ 6 തി​ങ്ക​ൾ വൈ​കു​ന്നേ​രം 7 ന്(ഈ​സ്റ്റേ​ൺ സ്റ്റാ​ൻ​ഡേ​ർ​ഡ് ടൈം - ​ന്യൂ​യോ​ർ​ക്ക് ടൈം) ​സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​വി​ധ രാ​ഷ്ട്രീ​യ മു​ന്ന​ണി നേ​താ​ക്ക​ളും, പ്ര​വ​ർ​ത്ത​ക​രും, വി​വി​ധ അ​മേ​രി​ക്ക​ൻ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളും പ​ത്ര മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും, പൊ​തു​ജ​ന​ങ്ങ​ളും, ഈ ​സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​വ​ർ​ക്ക് എ​ല്ലാം ഉ​ള്ള ഒ​രു പ്ര​ത്യേ​ക ക്ഷ​ണ​ക്ക​ത്ത് ആ​യി​ക്കൂ​ടെ ഈ ​പ്ര​സ്സ് റി​ലീ​സി​നെ ക​ണ​ക്കാ​ക്കു​മെ​ന്നു ക​രു​തു​ന്നു. ഈ ​ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ ഒ​രു പ്ര​ത്യേ​ക ക്ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് കൂ​ടെ അ​റി​യി​ക്കു​ന്നു.

ഈ (​സും) മീ​റ്റിം​ഗി​ൽ ക​യ​റാ​നും സം​ബ​ന്ധി​ക്കാ​നും താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന വെ​ബ്സൈ​റ്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക. അ​ല്ലെ​ങ്കി​ൽ (സും) ​ആ​പ്പ് തു​റ​ന്ന് താ​ഴെ​കാ​ണു​ന്ന ഐ​ഡി, തു​ട​ർ​ന്ന് പാ​സ്‌​വേ​ഡ് കൊ​ടു​ത്തു ക​യ​റു​ക. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക്, ഈ​സ്റ്റേ​ൺ സ​മ​യം 7 മ​ണി, (Central Time 6PM) എ​ന്ന​ത് അ​വ​ര​വ​രു​ടെ സ്റ്റേ​റ്റി​ലെ സ​മ​യം ക​ണ​ക്കാ​ക്കി വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ൽ പ്ര​വേ​ശി​ക്കു​ക. കേ​ര​ള​ത്തി​ൽ നി​ന്നും ഡി​ബേ​റ്റി​ൽ സം​ബ​ന്ധി​ക്കു​ന്ന​വ​രു​ടെ, തീ​യ​തി​യും സ​മ​യ​വും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക: അ​ത് ഏ​പ്രി​ൽ 7, ചൊ​വ്വ, രാ​വി​ലെ 4: 30 ആ​യി​രി​ക്കും

Join Zoom Meeting & Debate
<https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09>
Meeting ID: 223 474 0207
Passcode: justice

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക: എ.​സി.​ജോ​ർ​ജ്: 832 703 5700 തോ​മ​സ് ഓ​ലി​യാ​ൻ​കു​ന്നേ​ൽ: 713 679 9950, സ​ജി ക​രി​മ്പ​ന്നൂ​ർ: 813 401 4178,ചാ​ക്കോ കു​രി​യ​ൻ : 321 663 8072 കു​ഞ്ഞ​മ്മ മാ​ത്യു: 281 741 8522

 

NRI

മ​ല​യാ​ളി സി​സ്റ്റേ​ഴ്സി​ന്‍റെ ഒ​ത്തു​ചേ​ര​ൽ ഷി​ക്കാ​ഗോ​യി​ൽ ഏ​പ്രി​ൽ 17 മു​ത​ൽ

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ "ഓ​ൾ മ​ല​യാ​ളി സി​സ്റ്റേ​ഴ്സ് സം​ഗ​മം' ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ഷിക്കാ​ഗോ​യി​ൽ അ​ര​ങ്ങേ​റും.

അ​മേ​രി​ക്ക​യി​ലെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മ​ല​യാ​ളി സ​മ​ർ​പ്പി​ത സ​ന്യാ​സി​നി​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​പു​ല​മാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ സീറോമ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഈ ​സം​ഗ​മം വ​ലി​യ ഉ​ണ​ർ​വേ​കും.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം വി​വി​ധ സ​ഭാ​സ​മൂ​ഹ​ങ്ങ​ളി​ലും റീ​ത്തു​ക​ളി​ലും സ​മ​ർ​പ്പി​ത സേ​വ​നം ന​യി​ക്കു​ന്ന മു​ന്നൂ​റ്റ​മ്പ​തോ​ളം സ​ന്യാ​സി​നി​ക​ൾ ഈ ​സ്നേ​ഹ​സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ സീ​റോമ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത സ്‌​ഥാ​പി​ത​മാ​യ​തി​ന്‍റെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടേ​യും രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി​രു​ന്ന മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​സം​ഗ​മം

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പു​റം, റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, വി​കാ​രി ജ​ന​റാ​ളും ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. ഫാ. തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ, ബി​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി വി​കാ​രി ഫാ. ​അ​ബ്ര​ഹാം ചാ​ക്കോ ക​ള​രി​ക്ക​ൽ, സി​സ്റ്റ​ർ ലി​സ ആ​ഞ്ഞി​ലി​ക്ക​ൽ, എ​സ്എ​സ്എ​ഫ് (മി​ൽ​വാ​ക്കി), ടോ​ണി ജോ​ൺ പു​ല്ലാ​പ്പ​ള്ളി (ബി​ൻ​സ​ൻ​വി​ൽ) എ​ന്നി​വ​രാ​ണ് ഈ ​സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സ​ന്യാ​സ​സ​ഭ​ക​ളോ റീ​ത്തു​ക​ളോ ഭേ​ദ​മി​ല്ലാ​തെ അ​മേ​രി​ക്ക​ൻ അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ല്ലാ സി​സ്റ്റേ​ഴ്സി​നെ​യും ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ. ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ​യും ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബെ​ൻ​സ​ൻ​വി​ല്ലി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ സീ​റോമ​ല​ബാ​ർ ഫൊ​റോ​ന പ​ള്ളി​യി​ലാ​ണ് ഈ ​ച​രി​ത്ര സം​ഗ​മം ഒ​രു​ങ്ങു​ന്ന​ത്.

 

NRI

"സ്വ​ർ​ഗീ​യ നാ​ദം' സം​ഘ​ടി​പ്പി​ക്കു​ന്ന ഫേ​സ് ടു ​ഫേ​സ് ത​ത്സ​മ​യ സം​ഗീ​ത നി​ശ വെ​ള്ളി​യാ​ഴ്ച

 

അ​റ്റ്ലാ​ന്‍റാ: "സ്വ​ർ​ഗീ​യ നാ​ദം' സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നി​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും ഗാ​ന​ര​ച​യി​താ​വും മി​ഷി​ഗ​ൺ ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സ് നി​ര​ണം "ഫേ​സ് ടു ​ഫേ​സ്' ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

സ്വ​ർ​ഗീ​യ നാ​ദം വോ​ള്യം 43-ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ഓ​ൺ​ലൈ​ൻ സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി മാ​ർ​ത്തോ​മാ സ​ഭ​യി​ൽ വൈ​ദി​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ​ന്തോ​ഷ് വ​ർ​ഗീ​സ് അ​ച്ച​ൻ, നി​ര​വ​ധി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ​യും ക​വി​ത​ക​ളു​ടെ​യും ര​ച​യി​താ​വ് കൂ​ടി​യാ​ണ്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മി​ഷ​ൻ മേ​ഖ​ല​ക​ളി​ൽ ഏ​ഴു വ​ർ​ഷ​ത്തോ​ളം മി​ഷ​ണ​റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8:15 (EST), ഡാ​ള​സ് സ​മ​യം വൈ​കി​ട്ട് 7:15. (ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 5:45ന്) ​സൂം പ്ലാ​റ്റ്‌​ഫോ​മി​ൽ സ്വ​ർ​ഗീയ നാ​ദം സം​ഗീ​ത വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മീ​റ്റിം​ഗ് ഐ​ഡി: 769 374 4841 പാ​സ്‌​കോ​ഡ്: music

ഫി​ലി​പ്പ് വ​ർ​ഗീ​സി​ന്‍റെ പ്രാ​ർ​ഥന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ റ​വ.ഡോ. ​ഇ​ട്ടി മാ​ത്യു സ​മാ​പ​ന പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ക്കും. സ​ണ്ണി, സാ​ബു, ജോ​ജു, അ​ജി, റ​വ. സാം ​ലൂ​ക്കോ​സ്, ക്രി​സ്റ്റോ, ഷീ​ബ, ക്രി​സ്റ്റ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​മു​ഖ ഗാ​യ​ക​നി​ര പ​രി​പാ​ടി​യി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

സം​ഗീ​ത​ത്തെ​യും വ​ച​ന​ത്തെ​യും സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും ഈ ​വി​രു​ന്നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഗാ​ന​ര​ച​യി​താ​ക്ക​ളെ തേ​ടി ഷി​ക്കാ​ഗോ യൂ​ണി​ഫോം മ്യൂ​സി​ക് സ​ർ​ഗ​പ്ര​തി​ഭ​ക​ൾ​ക്ക് സു​വ​ർ​ണാ​വ​സ​രം

ഷി​ക്കാ​ഗോ: സം​ഗീ​ത ലോ​ക​ത്ത് പു​തു​ചു​വ​ടു​വ​യ​പ്പു​ക​ളു​മാ​യി ഷി​ക്കാ​ഗോ മ്യൂ​സി​ക് & ബാ​ൻ​ഡ് intl. മ​ല​യാ​ള സം​ഗീ​ത​മേ​ഖ​ല​യി​ലേ​ക്ക് നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ വ​രി​ക​ളും സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​വു​ള്ള പ്ര​തി​ഭ​ക​ളാ​യ ഗാ​നര​ച​യി​താ​ക്ക​ളെ തേ​ടു​ന്നു.

നി​ങ്ങ​ളു​ടെ ഉ​ള്ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ൾ​ക്ക് പു​തി​യ ഉ​ണ​ർ​വ് ന​ൽ​കാ​നും മി​ക​ച്ച ഗാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നും ഈ ​സം​രം​ഭം അ​വ​സ​രം ഒ​രു​ക്കു​ന്നു ഭാ​ഷാ​ശു​ദ്ധി​യും ആ​സ്വാ​ദ​ന മേ​ഘ​വും ഉ​ള്ള വ​രി​ക​ൾ എ​ഴു​താ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്

സൃ​ഷ്ടി​ക​ൾ അ​യ​ക്കാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും യൂ​ണി​ഫോം മ്യൂ​സി​ക് കോ​ഡി​നേ​റ്റ​ർ മാ​രാ​യ ബി​ന്ദു സാ​ബു എ​ന്നി​വ​രു​മാ​യി താ​ഴെ കാ​ണു​ന്ന ന​മ്പ​രു​ക​ളി​ലോ ഈ​മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ടു​ക :262 914 4110, 917012934370.

NRI

മ​ല​യാ​ളി സ​ന്യാ​സി​നി സം​ഗ​മം ഷി​ക്കാ​ഗോ​യി​ൽ: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു

ഷി​ക്കാ​ഗോ: സെ​ന്തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​താ സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി​യു​ടെ​യും ഭാ​ഗ​മാ​യി ചി​ക്കാ​ഗോ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ളി സി​സ്റ്റേ​ഴ്സി​ന്‍റെ സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

അ​മേ​രി​ക്ക​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന എ​ല്ലാ മ​ല​യാ​ളി സി​സ്റ്റേ​ഴ്സി​ന്‍റെ​യും ഈ ​സം​ഗ​മം ഷി​ക്കാ​ഗോ ബെ​ൻ​സെ​ൻ​വി​ല്ല സേ​ക്ര​ഡ് ഹേ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ക.

ഷി​ക്കാ​ഗോ​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ​യും, സേ​ക്ര​ഡ് ഹാ​ർ​ട്ട്, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​ക​ളു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ മാ​ർ​ച്ച് 19ന് ​ബെ​ൻ​സ​ൻ​വി​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘം വി​ല​യി​രു​ത്തി.

NRI

ആഘോഷം സിനിമയുടെ പ്രദർശനം ന്യൂ​ജ​ഴ്സി​യി​ൽ ന‌ടന്നു

ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ​ൻ കോ​ൺ​സു​ലെ​റ്റും ഫൊ​ക്കാ​ന​യും ചേ​ർ​ന്ന് "ആ​ഘോ​ഷം' സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന്യൂ​ജ​ഴ്സി​യി​ൽ വെ​യ്നി​ലെ എ​എം​സി തി​യ​റ്റ​റി​ൽ നി​റ​ഞ്ഞ​സ​ദ​സി​ൽ ന​ട​ത്തി. കൗ​ൺ​സി​ൽ പി​യു​ഷ് സിം​ഗ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഏ​വ​ർ​ക്കും സ്വാ​ഗ​തം രേ​ഖ​പ്പെ​ടു​ത്തി.​കൗ​ണ്ടി ലെ​ജി​സ്‌​ലേ​റ്റ​ർ ആ​നി പോ​ൾ, ലി​വിം​ഗ്സ്റ്റ​ൺ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ​ത്താ​ൻ ബു​പ്ത​നി തു​ട​ങ്ങി നി​ര​വ​ധി വി​ശി​ഷ്‌​ഠാ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷാ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​ത് കൂ​ടി​യാ​ണ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലെ​റ്റ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ഇ​നി​യും ഫൊ​ക്കാ​ന​യു​മാ​യി സ​ഹ​ക​രി​ച്ചു കൂ​ടു​ത​ൽ പ്രോ​ജെ​ക്ടു​ക​ൾ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​ക്കു വേ​ണ്ടി ചെ​യ്യു​മെ​ന്നും പി​യു​ഷ് സിം​ഗ് അ​റി​യി​ച്ചു.

 

NRI

റ​സ്റ്റ​റ​ന്‍റ് സം​രം​ഭ​ക​ൻ സിം​സ​ൺ ക​ള​ത്ത​റ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ ആ​ദ്യ​കാ​ല സം​രം​ഭ​ക​നും വെ​സ്റ്റ് ചെ​സ്റ്റ​റി​ലെ പ്ര​ശ​സ്ത​മാ​യ ബം​ഗാ​ൾ ടൈ​ഗ​ർ റ​സ്റ്റ​റ​ന്‍റി​ന്‍റെ ഉ​ട​മ​യു​മാ​യി​രു​ന്ന സിം​സ​ൺ മാ​ത്യു ക​ള​ത്ത​റ (85) അ​ന്ത​രി​ച്ചു.

ദ​ശാ​ബ്ദ​ങ്ങ​ളോ​ളം റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യി​ലൂ​ടെ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​സം​സ്കാ​ര​ത്തെ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ലേ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെെ​ക്കം ചെ​മ്പ് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ അ​യ​ൽ​ക്കാ​ര​നാ​യി​രു​ന്നു.

മ​മ്മൂ​ട്ടി ന്യൂ​യോ​ർ​ക്കി​ൽ വ​രു​മ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ അ​റ്റോ​ർ​ണി സ്റ്റാ​ൻ​ലി ക​ള​ത്ത​റ ന്യൂ​യോ​ർ​ക് സി​റ്റി കൗ​ൺ​സി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

വെ​സ്റ്റ്ചെ​സ്റ്റ​ർ - റോ​ക്‌​ലാ​ൻ​ഡ് മേ​ഖ​ല​യി​ലെ ന്യൂ​യോ​ർ​ക്ക് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അ​ദ്ദേ​ഹ​ത്തെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം ത​ന്‍റെ സ്വ​ന്തം റ​സ്റ്റ​റ​ന്‍റി​ൽ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ദ​ര​വും സ്നേ​ഹ​വും നേ​ടി​യ സം​രം​ഭ​ക​നാ​യി​രു​ന്നു സിം​പ്‌​സ​ൺ എ​ന്ന​ത് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ.

1968ൽ ​ഇ​ന്ത്യ​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​ട്ടാ​ണ് സിം​സ​ൺ ക​ള​ത്ത​റ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ന്യൂ​യോ​ർ​ക്ക് കോ​ൺ​സു​ലേ​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്തു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് പാ​ച​ക​ക​ല​യി​ൽ താ​ത്പ​ര്യം ജ​നി​ച്ചു. ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞ് കു​ക്കിം​ഗ് സ്കൂ​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യും പി​ന്നീ​ട് അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത വ​ഴി​ത്തി​രി​വാ​യി മാ​റു​ക​യും ചെ​യ്തു.

1972-ൽ ​സ​ർ​ക്കാ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ൽ പു​തി​യ ജീ​വി​തം ആ​രം​ഭി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. ആ​ദ്യ ജോ​ലി ന്യൂ​യോ​ർ​ക്കി​ന​ടു​ത്തു​ള്ള ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ലാ​യി​രു​ന്നു. പി​ന്നീ​ട് വൈ​റ്റ് പ്ലെ​യി​ൻ​സി​ലെ ബെം​ഗാ​ൾ ടൈ​ഗ​ർ എ​ന്ന ചെ​റി​യ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം തേ​ടി​യാ​ണ് അ​വി​ടെ ചെ​ന്ന​ത്. ആ ​റെ​സ്റ്റോ​റ​ന്റ് പി​ന്നീ​ട് അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു.

ഭാ​ര്യ റോ​സ​മ്മ. ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. മൂ​ത്ത മ​ക​ൻ - മാ​ത്യു സിം​സ​ൺ, ഭാ​ര്യ ലി​ൻ സിം​സ​ൺ - കൊ​ച്ചു​മ​ക്ക​ൾ: ഈ​ത​ൻ സിം​സ​ൺ, ജെ​റ​മി സിം​സ​ൺ, ഓ​സ്റ്റി​ൻ സിം​സ​ൺ.

ര​ണ്ടാ​മ​ത്തെ മ​ക​ൻ ജോ​ൺ സിം​സ​ൺ, ഭാ​ര്യ അ​ല​ക്സ് സിം​സ​ൺ കൊ​ച്ചു​മ​ക​ൾ: മി​റാ​ബെ​ൽ സിം​സ​ൺ. മ​ക​ൾ - മേ​രി സിം​സ​ൺ, ഭ​ർ​ത്താ​വ്- ജേ​സ​ൺ വ്യാ​ൻ​ഡ്. സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​മ​ൺ ക​ള​ത്ത​റ, സ്റ്റാ​ൻ​ലി ക​ള​ത്ത​റ, സി​റെ​റ്റ പാ​റ​ക്ക​ട​വി​ൽ.

പൊ​തു​ദ​ര്‍​ശ​നം: മാ​ര്‍​ച്ച് 20, വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ഒ​മ്പ​ത് വ​രെ മ​ക്മ​ഹൊ​ന്‍, ലി​യൊ​ണ്‍ & ഹ​ര്‍​റ്റ്‌​നെ​റ്റ് ഫ്യൂ​ണ​റ​ൽ ഹോം, 491 ​മാ​മാ​രോ​നെ​ക്ക് അ​വ​ന്യു, വൈ​റ്റ് പ്ലെ​യി​ൻ​സ്‌ , ന്യു ​യൊ​ര്‍​ക്ക്-10605​ൽ.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ മാ​ര്‍​ച്ച് 21 രാ​വി​ലെ 9.30 സെ​ന്‍റ് ജോ​ണ്‍ ദി ​ഇ​വാ​ഞ്ച​ലി​സ്റ്റ് റോ​മ​ന്‍ കാ​ത്ത​ലി​ക്ക് ച​ര്‍​ച്ച്, 148 ഹാ​മി​ൽ​ട്ട​ന്‍ അ​വ​ന്യു, വൈ​റ്റ് പ്ലെ​യി​ൻ​സ്‌, ന്യു ​യോ​ര്‍​ക്കി​ൽ.

സം​സ്‍​കാ​രം മൗ​ണ്ട് കാ​ൽ​വ​രി സെ​മി​ത്തേ​രി, 575 ഹി​ല്‍​സൈ​ഡ് അ​വ​ന്യു, വൈ​റ്റ് പ്ലെ​യി​ൻ​സി​ൽ.

International

യു​ദ്ധ​ക​പ്പ​ലു​ക​ൾ അ​യ​ക്കും; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് അ​ട​ച്ചി​ട്ട​ത് ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്ന് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും വേ​ണ്ടി യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ക്കും.

ചൈ​ന, ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഹോ​ർ​മു​സ് അ​ട​ച്ച​ത് ബാ​ധി​ക്കു​ന്നു​ണ്ട്. അ​വ​ർ ക​ട​ലി​ടു​ക്കി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തു​വ​ഴി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം ശ​ക്ത​മാ​യ​തോ​ടെ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഇ​ന്ധ​ന വ്യാ​പാ​രം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ അ​മേ​രി​ക്ക ആ​ക്ര​മി​ച്ചു.

വീ​ഡി​യോ അ​ട​ക്കം പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ മേ​ഖ​ല​യി​ലാ​കെ ഇ​രു​ട്ടാ​യി​രി​ക്കും ഫ​ല​മെ​ന്ന് ഇ​റാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഈ ​മു​ന്ന​റി​യി​പ്പ് വ​ക​വെ​ക്കാ​തെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

NRI

മാ​ത്യു ജെ. ​വെ​ങ്ങാ​ലി​ൽ വാ​ഷിം​ഗ്ണി​ട​ണി​ൽ അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി മാ​ത്യു ജെ. ​വെ​ങ്ങാ​ലി​ൽ (75) വാ​ഷിം​ഗ്ണി​ട​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ തെ​രേ​സ (ജോ​യ​മ്മ) പാ​ലാ പ​ട​വി​ൽ കു​ടും​ബാം​ഗം.

മ​ക​ൾ: ഡോ. ​ജെ​ന്നി ലോ​ബോ (ഭ​ർ​ത്താ​വ് എ​ർ​ണി ലോ​ബോ) മ​ക്ക​ൾ: സി​യ​ന, എ​ലൈ. മ​ക​ൻ: റെ​ജി വെ​ങ്ങാ​ലി​ൽ (ഭാ​ര്യ പാ​യ​ൽ). മ​ക്ക​ൾ: അ​ർ​ജു​ൻ, ആ​ശ.

സ​ഹോ​ദ​ര​ർ: പ​രേ​ത​നാ​യ തോ​മ​സ്, പ​രേ​ത​നാ​യ വ​ർ​ഗീ​സ്, പീ​റ്റ​ർ - ഡി​ട്രോ​യി​റ്റ്, ജെ​യിം​സ് - ഹൂ​സ്റ്റ​ൺ, ത​ങ്ക​മ്മ - ഡാ​ള​സ്, ​രാ​ജു - ഡി​ട്രോ​യി​റ്റ്, വ​ൽ​സ​മ്മ - സി​യാ​റ്റി​ൽ, ടോ​മി - ഡാ​ള​സ്.

സം​സ്കാ​ര ശു​ശ്രൂഷ ഈ മാസം 21ന് രാ​വി​ലെ 11ന് സെന്‍റ് ജോ​ൺ​സ് പാ​രി​ഷ്, 7916, ഫ​സ്റ്റ് അ​വ​ന്യു, സി​യാ​റ്റി​ൽ, വാ​ഷിം​ഗ്ട​ൺ, 98117ൽ.

സം​സ്കാ​രം: ഹോ​ളി​റൂ​ഡ് സെ​മി​ത്തേ​രി, 205 നോ​ർ​ത്ത് ഈ​സ്റ്റ് 205 സ്ട്രീ​റ്റ്, ഷോ​ർ​ലൈ​ൻ, വാ​ഷിം​ഗ്ട​ണിൽ.

NRI

ബ്ര​ദ​ർ റോ​യ് വി. ​മാ​മ്മ​ൻ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​രം ഷാ​രോ​ൺ ഹൗ​സി​ൽ പ​രേ​ത​രാ​യ പി.​പി. മാ​മ്മ​ൻ - സാ​റാ​മ്മ മാ​മ്മ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബ്ര​ദ​ർ റോ​യ് വി. ​മാ​മ്മ​ൻ (68) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി ബ്ര​ദ​റ​ൺ അ​സം​ബ്ലി മു​ൻ അം​ഗ​മാ​ണ്. ഭാ​ര്യ: സി​സ്റ്റ​ർ ജോ​ളി മാ​മ്മ​ൻ (കു​മ്പ​നാ​ട് മാ​ങ്കൂ​ട്ട​ത്തി​ൽ ഹൗ​സ് ബ്ര​ദ​ർ പി.​എം. മാ​ത്യു​വി​ന്‍റെ മ​ക​ൾ).

മ​ക്ക​ൾ: ബെ​ക്കി & ന​ഥാ​ൻ, ലി​യ & ആ​ബേ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജി പ​റ​യി​ൽ & വ​ത്സ ജോ​ർ​ജി പ​റ​യി​ൽ (ഹൂ​സ്റ്റ​ൺ, യു​എ​സ്എ), സൂ​സ​ൻ വ​ർ​ഗീ​സ് & വ​ർ​ഗീ​സ് ചാ​ക്കോ (കു​മാ​ര​പു​രം, തി​രു​വ​ന​ന്ത​പു​രം), വ​ത്സ ജേ​ക്ക​ബ് & എം.​കെ. ജേ​ക്ക​ബ്സ​ൺ (പാ​ങ്ങ​പ്പാ​റ, തി​രു​വ​ന​ന്ത​പു​രം).

സം​സ്കാ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

International

ഹോ​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ട്രം​പ്; ഒ​രു തു​ള്ളി എ​ണ്ണ പോ​ലും കൊ​ണ്ടു​പോ​കി​ല്ലെ​ന്ന് ഇ​റാ​ൻ

വാ​ഷിം​ഗ്‌​ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ ചൊ​ല്ലി അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വാ​ക്പോ​ര് മു​റു​കു​ന്നു. എ​ണ്ണ​ക്ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ക​യോ യു​എ​സി​നും ഇ​സ്ര​യേ​ലി​നു​മെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ തു​ട​രു​ക​യോ ചെ​യ്‌​താ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഡോ​ണാ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ഇ​റാ​ന്‍റെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ രം​ഗ​ത്തെ​ത്തി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ഒ​രു തു​ള്ളി എ​ണ്ണ പോ​ലും ക​യ​റ്റു​മ​തി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തി​ലെ ആ​കെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മു​സ് വ​ഴി​യാ​ണ്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ നി​ല​വി​ൽ ഈ ​വ​ഴി​യു​ള്ള ച​ര​ക്കു​ക​പ്പ​ൽ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ഭീ​തി​യെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്‌​ച ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 120 ഡോ​ള​റി​ലെ​ത്തി. ഇ​ത് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

International

സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മം; പു​ടി​ൻ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്തി

മോ​സ്കോ: ഇ​സ്രാ​യേ​ൽ - അ​മേ​രി​ക്ക യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ. യു​ദ്ധ​ത്തി​ൽ ഇ​റാ​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ൽ പു​ടി​ൻ ആ​ശ​ങ്ക പ്ര​മാ​ണി​ച്ചു.

സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി കൊ​ല്ല​പ്പെ​ട്ട​തി​ല​ട​ക്കം പു​ടി​ൻ അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്.

അ​മേ​രി​ക്ക​ൻ - ഇ​സ്ര​യേ​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ർ​ഷം വ​ലു​താ​ക്ക​രു​തെ​ന്ന് ഇ​റാ​നോ​ടും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ഷ്ട്ര​ങ്ങ​ളു​മാ​യി നി​ര​ന്ത​ര സ​മ്പ​ർ​ക്ക​ത്തി​ലാ​ണെ​ന്നും പു​ടി​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം സം​ഘ​ർ​ഷം അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ​ടു​ള്ള റ​ഷ്യ​യു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പും രേ​ഖ​പ്പെ​ടു​ത്തി.

സാ​യു​ധ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ൻ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള വ​ഴി തേ​ട​ണ​മെ​ന്നും ക്രെം​ലി​ൻ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

 

NRI

ഇ​ന്ത്യ​യു​ടെ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി​യും അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധ​ങ്ങ​ളും

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കി​ട​യി​ൽ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, ഇ​ന്ത്യ റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങാ​ൻ അ​മേ​രി​ക്ക​യു​ടെ "അ​നു​മ​തി' വാ​ങ്ങി​യെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഒ​രു സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യു​ടെ ഊ​ർ​ജ ന​യം സ്വ​ന്തം ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ളി​ലും "ബെ​സ്റ്റ് ഡീ​ൽ' എ​ന്ന സാ​മ്പ​ത്തി​ക ത​ത്വ​ത്തി​ലു​മാ​ണ് അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​ന്ന​ത്.

റ​ഷ്യ - യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ വി​ത​ര​ണ​ക്കാ​രാ​യി റ​ഷ്യ തു​ട​ർ​ന്ന​ത് ഇ​തി​ന് തെ​ളി​വാ​ണ്.

അ​മേ​രി​ക്ക​യു​ടെ സാ​ങ്കേ​തി​ക നി​യ​ന്ത്ര​ണ​ങ്ങ​ളെ മ​റി​ക​ട​ന്നു​ത​ന്നെ​യാ​ണ് ഇ​ന്ത്യ മു​ൻ​പും ഈ ​വ്യാ​പാ​രം ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​മേ​രി​ക്ക​ൻ ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​ടു​ത്തി​ടെ പു​റ​പ്പെ​ടു​വി​ച്ച "ജ​ന​റ​ൽ ലൈ​സ​ൻ​സ് 133' എ​ന്ന​ത് എ​ണ്ണ വാ​ങ്ങാ​നു​ള്ള അ​നു​മ​തി​യ​ല്ല, മ​റി​ച്ച് "സെ​ക്ക​ൻ​ഡ​റി സാ​ങ്ക്ഷ​നു​ക​ളി​ൽ' നി​ന്നു​ള്ള ഒ​രു താ​ത്കാ​ലി​ക സാ​ങ്കേ​തി​ക ഇ​ള​വ് മാ​ത്ര​മാ​ണ്.

അ​മേ​രി​ക്ക​ൻ ഡോ​ള​ർ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് സേ​വ​ന​ങ്ങ​ൾ, ക​പ്പ​ലു​ക​ളു​ടെ ഡോ​ക്കിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​മേ​രി​ക്ക​ൻ നി​യ​മ​ങ്ങ​ൾ മൂ​ലം ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ നേ​രി​ട്ടേ​ക്കാ​വു​ന്ന ത​ട​സ​ങ്ങ​ൾ ഒ​രു മാ​സ​ത്തേ​ക്ക് നീ​ക്കം ചെ​യ്യു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്ത​ത്.

ഇ​റാ​ൻ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ ല​ഭ്യ​ത കു​റ​യാ​തി​രി​ക്കാ​നും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും അ​മേ​രി​ക്ക ന​ട​പ്പി​ലാ​ക്കി​യ ഒ​രു ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണി​ത്.

ഇ​ന്ത്യ​യെ​പ്പോ​ലൊ​രു വ​ലി​യ ഉ​പ​ഭോ​ക്താ​വ് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​ന്ന​ത് വ​ഴി ആ​ഗോ​ള സ​പ്ലൈ ചെ​യി​നി​ൽ ഒ​രു "സേ​ഫ്റ്റി വാ​ൽ​വ്' ആ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​ന​യ വി​ദ​ഗ്ധ​ർ ക​രു​തു​ന്നു.

ചു​രു​ക്ക​ത്തി​ൽ, അ​മേ​രി​ക്ക​യു​ടെ ഈ ​ന​ട​പ​ടി ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ​ക്ക് ഭ​ര​ണ​പ​ര​മാ​യ ചി​ല സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കു​ന്നു എ​ന്ന​തൊ​ഴി​ച്ചാ​ൽ, ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മോ അ​ല്ലെ​ങ്കി​ൽ പു​തി​യൊ​രു "അ​നു​മ​തി​യോ' അ​ല്ല.

ആ​ഗോ​ള ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യെ ഒ​രു ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​യാ​യി അ​മേ​രി​ക്ക കാ​ണു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ഈ ​സാ​ങ്കേ​തി​ക ഇ​ള​വി​നെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളി​ലെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ്.

ഉ​പ​രോ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും സ്വ​ന്തം ഊ​ർ​ജ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മി​ക​ച്ച തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​വ​കാ​ശം പ​ര​മാ​ധി​കാ​ര​പ​ര​മാ​യി തു​ട​രു​ന്നു.

NRI

"ഇ​തൊ​രു ഇ​രു​ണ്ട കാ​ല​ഘ​ട്ടം'; ട്രം​പി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ജോ ​ബൈ​ഡ​ൻ

സൗ​ത്ത് ക​രോ​ലി​ന: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. സൗ​ത്ത് ക​രോ​ലി​ന​യി​ൽ ന​ട​ന്ന ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ട്രം​പി​ന്‍റെ ജ​ന​പ്രീ​തി ഇ​ടി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ബൈ​ഡ​ന്‍റെ ഈ ​ക​ട​ന്നാ​ക്ര​മ​ണം. റി​ക്കാ​ർ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ട്രം​പി​ന്‍റെ "സ്റ്റേ​റ്റ് ഓ​ഫ് ദി ​യൂ​ണി​യ​ൻ' പ്ര​സം​ഗ​ത്തെ "അ​ദ്ദേ​ഹം ഇ​പ്പോ​ഴും സം​സാ​രി​ക്കു​ക​യാ​ണോ?' എ​ന്ന് ബൈ​ഡ​ൻ പ​രി​ഹ​സി​ച്ചു.

മി​ന​സോ​ട​യി​ൽ ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെ​ടി​വ​യ്പി​ൽ ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ട്രം​പ് മൗ​നം പാ​ലി​ക്കു​ന്ന​തി​നെ ബൈ​ഡ​ൻ വി​മ​ർ​ശി​ച്ചു. ഇ​ത് രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം "ഇ​രു​ണ്ട ദി​ന​ങ്ങ​ളാ​ണെ​ന്ന്' അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​ർ​ത്തി സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ജ​ന​രോ​ഷം ഉ​യ​രു​ക​യാ​ണെ​ന്ന് ബൈ​ഡ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. താ​ൻ അ​ധി​കാ​രം ഒ​ഴി​ഞ്ഞ​പ്പോ​ൾ അ​തി​ർ​ത്തി ക​ട​ന്നു​ള്ള വ​ര​വ് ട്രം​പി​ന്‍റെ ആ​ദ്യ കാ​ല​ഘ​ട്ട​ത്തേ​ക്കാ​ൾ കു​റ​വാ​യി​രു​ന്നു​വെ​ന്നും ബൈ​ഡ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

NRI

ഇ​റാ​ന് നേ​രെ​യു​ള്ള ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം: കു​വൈ​റ്റി​ൽ ജാ​ഗ്ര​ത

കു​വൈ​റ്റ് സി​റ്റി: ഇ​റാ​നി​ൽ യു​എ​സ്, ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​റ്റി​ൽ ക​ന​ത്ത ജാ​ഗ്ര​ത. കു​വൈ​റ്റി​ൽ നി​ന്ന് ഇ​റാ​നി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും കു​വൈ​റ്റ് വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി.

അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ളം സ്ഥി​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് കു​വൈ​റ്റ്. ഇ​ത് കൊ​ണ്ട് ത​ന്നെ അ​മേ​രി​ക്ക​ക്ക് എ​തി​രേ ഇ​റാ​ൻ ന​ട​ത്തി​യേ​ക്കാ​വു​ന്ന പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​മ​യാ​ണ് കു​വൈ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​ത്.

സം​ഘ​ർ​ഷം തു​ട​ർ​ന്നാ​ൽ വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ കു​വൈ​റ്റ് കൂ​ടു​ത​ൽ മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

International

ഇ​റാ​നി​ലെ ഭീ​ക​ര ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​ന് ഭീ​ഷ​ണി: നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: യു​എ​സു​മാ​യി ചേ​ർ​ന്ന് ഇ​റാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​നി​ലെ ഭീ​ക​ര ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​ന് ഭീ​ഷ​ണി​യാ​ണ്.

ഇ​റാ​നി​ലെ ആ​യ​ത്തു​ള്ള ഖ​മേ​നി ഭ​ര​ണ​കൂ​ട​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഘാ​ത​ക​രാ​യ ഈ ​ഭീ​ക​ര ഭ​ര​ണ​കൂ​ട​ത്തെ ആ​ണ​വാ​യു​ധ​ങ്ങ​ൾ നേ​ടാ​ൻ അ​നു​വ​ദി​ക്ക​രു​ത്. അ​ത് മാ​ന​വി​ക​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ അ​വ​രെ സ​ഹാ​യി​ക്കും.

സം​യു​ക്ത ന​ട​പ​ടി ധീ​ര​രാ​യ ഇ​റാ​നി​യ​ൻ ജ​ന​ത​യ്ക്ക് അ​വ​രു​ടെ വി​ധി സ്വ​ന്തം കൈ​യി​ലെ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​പ്പ​റേ​ഷ​ൻ റോ​റിം​ഗ് ല​യ​ൺ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സൈ​നി​ക ന​ട​പ​ടി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​റാ​നി​ൽ ത​ങ്ങ​ൾ വ​ൻ​തോ​തി​ലു​ള്ള യു​ദ്ധ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ട്രം​പും സ്ഥി​രീ​ക​രി​ച്ചു. ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കി​ല്ലെ​ന്ന ഉ​റ​പ്പ് ന​ൽ​കാ​തെ ച​ർ​ച്ച​ക​ൾ കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും ഇ​റാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

International

അ​മേ​രി​ക്ക​യെ ഞെ​ട്ടി​ച്ച് ഇ​റാ​ൻ; അ​ഞ്ചാം ക​പ്പ​ൽ പ​ട​യ്ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം

മ​നാ​മ: അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ൽ പ​ട​യ്ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി.

ബ​ഹ്റൈ​നി​ലെ യു​എ​സ് അ​ഞ്ചാം ക​പ്പ​ൽ പ​ട​യു​ടെ ആ​സ്ഥാ​ന​ത്തി​ന് നേ​രെ​യാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബ​ഹ്റൈ​നി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മേ​ഖ​ല​യി​ലെ എ​ല്ലാ യുഎ​സ്, ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി. മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ കൂ​ട്ട​ത്തോ​ടെ​യു​ള്ള മി​സൈ​ൻ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ൻ ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

NRI

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സ​ഭ ഭ​ദ്രാ​സ​ന ദി​നം മാ​ർ​ച്ച് ഒ​ന്നി​ന്

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സ​ഭ ഭ​ദ്രാ​സ​നം മാ​ർ​ച്ച് ഒ​ന്നി​ന് ഭ​ദ്രാ​സ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യി​ൽ ല​ഭി​ച്ച ദൈ​വി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യാ​നു​ള്ള അ​വ​സ​ര​മാ​ണ് ഭ​ദ്രാ​സ ഞാ​യ​ർ.

ലോ​ക​ത്തി​ന്‍റെ ഈ ​ഭാ​ഗ​ത്ത് ആ​രാ​ധ​നാ സ​മൂ​ഹ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ പ്ര​യ​ത്നി​ച്ച​വ​രെ ന​ന്ദി​യോ​ടെ സ്മ​രി​ക്കാം. ന​മ്മു​ടെ വൈ​ദി​ക​രെ​യും അ​ല്മാ​യ​രെ​യും ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും മി​ഷ​ൻ സം​രം​ഭ​ങ്ങ​ളെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാം. ന​മു​ക്ക് ഒ​രു​മി​ച്ച് ധാ​രാ​ളം ഫ​ലം കാ​യ്ക്കാ​നും ദൈ​വ​ത്തി​ന് മ​ഹ​ത്വം ന​ൽ​കാ​നും പ്രാ​ർ​ഥി​ക്കാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ റൈ​റ്റ് റ​വ ഡോ ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു

അ​ന്നേ ദി​വ​സം ഭ​ദ്രാ​സ​നം ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ആ​രാ​ധ​ന ക്ര​മം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ഷ​ൻ പ​ദ്ധ​തി​ക​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി മു​ൻ​കാ​ല​ങ്ങ​ളി​ൽ ചെ​യ്ത​തു​പോ​ലെ "പു​ൾ പി​റ്റ് ചേ​ഞ്ച്' (പ്ര​സം​ഗ​പീ​ഠം കൈ​മാ​റ്റ​വും) ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഭ​ദ്രാ​സ​ന ഞാ​യ​റാ​ഴ്‌​ച ക​ള​ക്ഷ​ൻ സ്വ​ന്തം ഇ​ട​വ​ക​യി​ൽ ക്ര​മീ​ക​രി​ക്കാ​നും വി​സി​റ്റിം​ഗ് ഇ​ട​വ​ക​യി​ൽ പി​രി​വ് ഏ​കോ​പി​പ്പി​ക്കാ​നു​മു​ള്ള ചു​മ​ത​ല വി​കാ​രി​മാ​ർ​ക്കാ​യി​രി​ക്കും. ഭ​ദ്രാ​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ന​ൽ​കു​വാ​ൻ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും തി​രു​മേ​നി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച​ത്തെ സ്തോ​ത്ര​കാ​ഴ്ച​യി​ലൂ​ടെ​യും വ്യ​ക്തി​ഗ​ത സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന തു​ക എ​ത്ര​യും വേ​ഗം ഭ​ദ്രാ​സ​ന ഓ​ഫി​സി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

International

ആ​ക്ര​മ​ണം അ​നി​വാ​ര്യ​മാ​യി​രു​ന്നു; രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​റാ​നി​ൽ സം​യു​ക്ത ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച് യു ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ട്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച ഈ ​സു​പ്ര​ധാ​ന വി​വ​രം അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​മാ​ണ് ഈ ​സൈ​നി​ക നീ​ക്കം. ആ​ക്ര​മ​ണം അ​നി​വാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നി​ൽ അ​മേ​രി​ക്ക​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം വ​ലി​യ തോ​തി​ലു​ള്ള സം​യു​ക്ത ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ നാ​വി​ക​സേ​ന​യേ​യും മി​സൈ​ൽ കേ​ന്ദ്ര​ങ്ങ​ളേ​യും ത​ക​ർ​ക്കും. യു​എ​സി​നെ ല​ക്ഷ്യ​മി​ട്ട് ദീ​ർ​ഘ​ദൂ​ര മി​സൈ​ൽ ഇ​റാ​ൻ നി​ർ​മി​ക്കാ​ൻ ശ്ര​മി​ച്ചു. ചെ​യ്യ​രു​തെ​ന്ന് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​ൻ ആ​ണ​വാ​യു​ധം സ്വ​ന്ത​മാ​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക​ൻ സാ​യു​ധ​സേ​ന​യു​ടെ ശ​ക്തി​യെ ആ​രും വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ന​ട​പ​ടി അ​നി​വാ​ര്യ​മാ​യ ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഭ​യ​മി​ല്ലെ​ന്നും ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ളു​ടെ അ​ന്ത്യം ഇ​സ്ര​യേ​ലി​ന്‍റെ കൈ​ക​ളി​ലാ​യി​രി​ക്കി​ല്ലെ​ന്നും ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച കോ​ലാ​ടി സ്ക​റി​യ​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും ഇ​ന്ന്

ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച കോ​ലാ​ടി സ്ക​റി​യ​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും ശ​നി​യാ​ഴ്ച ന​ട​ക്കും. തൃ​ശൂ​ർ പ​ഴ​ഞ്ഞി കോ​ലാ​ടി വീ​ട്ടി​ൽ പ​രേ​ത​രാ​യ കെ.​സി. വ​ർ​ഗീ​സി​ന്‍റെ​യും ഗ്രേ​സി വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ്.

പ്ര​ശ​സ്ത സു​വി​ശേ​ഷ​ക​ൻ കെ.​വി. ചേ​റു ഉ​പ​ദേ​ശി​യു​ടെ കൊ​ച്ചു​മ​ക​നാ​യ സ്ക​റി​യ കെ.​എ​സ്ഇ​ബി റി​ട്ട​യേ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​ന​യ​റാ​യി​രു​ന്നു

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ ടെ​ക്സ​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഫ​ണ്ട​മെ​ന്‍റ​ൽ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ ഡാ​ള​സ് ബൈ​ബി​ൾ ചാ​പ്പ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10:30 മു​ത​ൽ 11:45 വ​രെ ടെ​ക്സ​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഫ​ണ്ട​മെ​ന്‍റ്ൽ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX).

തു​ട​ർ​ന്ന് ഓ​ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ന​വീ​ൻ സ്ക​റി​യ - 408 859 7614liv.

NRI

ആ​ത്മീ​യ ജീ​വി​തം മു​ര​ടി​ച്ചു​പോ​കാ​തെ വ​ള​ര​ണ​മെ​ങ്കി​ൽ ക​ർ​ത്താ​വി​നോ​ടു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​യി​രി​ക്ക​ണം: റ​വ. ജേ​ക്ക​ബ് ജോ​ർ​ജ്

ഹൂ​സ്റ്റ​ൺ: ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ളെ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ന്‍റെ 615-ാമ​ത് സ​മ്മേ​ള​നം ന​ട​ന്നു. ഹൂ​സ്റ്റ​ണി​ലെ സി​എ​സ്ഐ സീ​നി​യ​ർ വൈ​ദി​ക​ൻ റ​വ. ജേ​ക്ക​ബ് ജോ​ർ​ജ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ന് നാം 615-ാ​മ​ത് സെ​ഷ​ൻ പി​ന്നി​ട്ട് 616-ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ, ക​ഴി​ഞ്ഞ കാ​ല​മ​ത്ര​യും ന​മ്മെ ന​ട​ത്തി​യ ദൈ​വ​ത്തി​ന് സ്തോ​ത്രം ചെ​യ​ണ​മെ​ന്നും ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ദൈ​വ​സാ​ന്നി​ധ്യ​ത്തി​ൽ സ​ന്തോ​ഷ​ത്തോ​ടെ​യും ന​ന്ദി​യോ​ടെ​യും ചെ​ല​വ​ഴി​ക്കാ​നും ന​മു​ക്ക് സാ​ധി​ക്ക​ണം.

ന​മ്മു​ടെ ആ​ത്മീ​യ ജീ​വി​തം മു​ര​ടി​ച്ചു​പോ​കാ​തെ വ​ള​ര​ണ​മെ​ങ്കി​ൽ ക​ർ​ത്താ​വി​നോ​ടു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​യി​രി​ക്ക​ണം. ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ല​ളി​ത​മാ​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ദൈ​വ​ത്തെ ഓ​ർ​ത്തു​കൊ​ണ്ട് ഓ​രോ കാ​ര്യ​ങ്ങ​ളും അ​വ​ന്‍റെ സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു റ​വ. ജേ​ക്ക​ബ് ജോ​ർ​ജ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ക​യീ​ന്‍റെ​യും ഹാ​ബേ​ലി​ന്‍റെ​യും വ​ഴി​പാ​ടു​ക​ൾ: ഉ​ല്പ​ത്തി പു​സ്ത​കം നാ​ലാം അ​ധ്യാ​യ​ത്തി​ൽ നാം ​വാ​യി​ക്കു​ന്ന​ത് പോ​ലെ, ക​യീ​ൻ നി​ല​ത്തെ ഫ​ല​ങ്ങ​ളി​ൽ നി​ന്നും യ​ഹോ​വ​യ്ക്ക് വ​ഴി​പാ​ട് അ​ർ​പ്പി​ച്ചു.

എ​ന്നാ​ൽ ന​മ്മു​ടെ വ​ഴി​പാ​ടു​ക​ൾ വെ​റു​മൊ​രു ച​ട​ങ്ങാ​യി മാ​റ​രു​ത്. ഹൃ​ദ​യ​പ​ര​മാ​ർ​ഥ​ത​യോ​ടെ​യും ദൈ​വ​ത്തി​ന് പ്ര​സാ​ദ​ക​ര​മാ​യ രീ​തി​യി​ലും ആ​യി​രി​ക്ക​ണം ന​മ്മു​ടെ സ​മ​ർ​പ്പ​ണ​ങ്ങ​ളെ​ന്നും അ​ച്ച​ൻ ഓ​ർ​മി​പ്പി​ച്ചു

നാം ​ന​ന്മ​യു​ള്ള​വ​രാ​യി​രി​ക്കാ​ൻ ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്നു. ലോ​കം ന​മ്മെ ഒ​രു​പ​ക്ഷേ ഒ​ഴി​വാ​ക്കി​യേ​ക്കാം, എ​ന്നാ​ൽ ന​മ്മു​ടെ ഉ​ള്ളി​ൽ ദൈ​വ​ത്തി​ന്‍റെ ആ​ത്മാ​വ് ഉ​ള്ള​തു​കൊ​ണ്ട് നാം ​അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

പ്രാ​യ​മാ​യ​വ​രോ​ടും കു​ഞ്ഞു​ങ്ങ​ളോ​ടും ഒ​രു​പോ​ലെ സ്നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടും കൂ​ടെ പെ​രു​മാ​റാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. ന​മ്മു​ടെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു സ​ന്ദേ​ശ​മാ​യി മാ​റ​ട്ടെ എ​ന്ന് പ​റ​ഞ്ഞ് അ​ച്ച​ൻ ത​ന്‍റെ പ്ര​സം​ഗം ഉ​പ​സം​ഹ​രി​ച്ചു

ഡെ​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള സി.​വി. സാ​മു​വ​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. പു​തി​യ ജ​ന്മ​ദി​ന​വും വി​വാ​ഹ വാ​ർ​ഷീ​ക​വും ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ ജ​യ​രാ​ജ് തോ​മ​സ് (രാ​ജു, ഡെ​ട്രോ​യി​റ്റ്) പ്രാ​രം​ഭ പ്രാ​ർ​ഥ​ന നി​ർ​വ്വ​ഹി​ച്ചു. നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ ഭാ​ഗം ഉ​ല്പ​ത്തി പു​സ്ത​കം നാ​ലാം അ​ധ്യാ​യം ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ൾ ലി​സ തോ​മ​സ് (ഡെ​ട്രോ​യി​റ്റ്) വാ​യി​ച്ചു .

മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു, ഹൂ​സ്റ്റ​ൺ) നേ​തൃ​ത്വം ന​ൽ​കി. ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ൺ) ന​ന്ദി അ​റി​യി​ച്ചു. സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും റ​വ.​ഡോ. ഇ​ട്ടി മാ​ത്യൂ​സ് (ഡെ​ട്രോ​യി​റ്റ്) നി​ർ​വ​ഹി​ച്ചു.

ഷി​ജു ജോ​ർ​ജ്, ജോ​സ​ഫ് ടി. ​ജോ​ർ​ജ് എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ന്‍റെ 616-ാമ​ത് സെ​ഷ​ൻ അ​ടു​ത്ത ചൊ​വ്വാ​ഴ്ച (മാ​ർ​ച്ച് മൂ​ന്ന്) ന​ട​ക്കും.

ഡെ​ട്രോ​യി​റ്റ് സി​എ​സ്ഐ സ​ഭ​യി​ലെ റ​വ.​ഡോ. ഇ​ട്ടി മാ​ത്യൂ​സ് ആ​യി​രി​ക്കും അ​ടു​ത്ത ആ​ഴ്ച​യി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ക​നെ​ന്നു ടി.​എ. മാ​ത്യു അ​റി​യി​ച്ചു.

NRI

ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ കി​ക്കോ​ഫ് മാ​ർ​ച്ച് ഏ​ഴി​ന്

ഫി​ലാ​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് വേ​ണ്ടി​യു​ള്ള ര​ജി​ട്രേ​ഷ​ൻ കി​ക്കോ​ഫ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സം​ഘ​ടി​പ്പി​ക്കും. മാ​ർ​ച്ച് ഏ​ഴി​ന് അ​ഞ്ചി​ന് മാ​പ്പ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ് (7733 കാ​സ്റ്റ​ർ അ​വ​ന്യു) പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി സാ​മു​വ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, മ​റ്റ് ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളും പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ണി​ലെ അം​ഗ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​രും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

കി​ക്കോ​ഫി​നോ​ട​നു​ബ​ന്ധി​ച്ച് ഫൊ​ക്കാ​ന റീ​ജി​യ​ൺ സ്പ്ലെ​ലിം​ഗ് ബീ ​കോ​ന്പ​റ്റീ​ഷ​നും ഫൊ​ക്കാ​ന മെ​ഡി​ക്ക​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി സാ​മു​വ​ൽ - 267 686 1882, മി​ല്ലി ഫി​ലി​പ്പ് - 215 620 6290.

NRI

തോ​മ​സ് കൂ​വ​ള്ളൂ​രി​ന്‍റെ മാ​താ​വ് മേ​രി ജോ​സ​ഫ് കു​ള​ങ്ങ​ര അ​ന്ത​രി​ച്ചു

കടപ്ലാമറ്റം: ക​മ്യു​ണി​റ്റി ആ​ക്റ്റി​വി​സ്റ്റ് തോ​മ​സ് കൂ​വ​ള്ളൂ​രി​ന്‍റെ മാ​താ​വ് മേ​രി ജോ​സ​ഫ് കൂ​വ​ള്ളൂ​ര്‍ (കു​ള​ങ്ങ​ര - 95) ക​ട​പ്ലാ​മ​റ്റ​ത്തു​ള്ള സ്വ​ഭ​വ​ന​ത്തി​ല്‍ വ​ച്ച് അ​ന്ത​രി​ച്ചു. പാ​ലാ മ​ര​ങ്ങാ​ട്ടു​പി​ള്ളി പാ​ല​യ്ക്കാ​ട്ടു​മ​ല കു​ള​ങ്ങ​ര ത​റ​വാ​ട്ടി​ലെ ഔ​സേ​പ്പ് - അ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ കെ.‌​ടി. ജോ​സ​ഫ് കൂ​വ​ള്ളൂ​ര്‍ ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ഇ​ട​വ​ക അം​ഗം. മ​ക്ക​ള്‍: തോ​മ​സ് കൂ​വ​ള്ളൂ​ര്‍ (ന്യൂ​യോ​ര്‍​ക്ക്), ജോ​സ് ജോ​സ​ഫ് കൂ​വ​ള്ളൂ​ര്‍ (വെ​മ്പ​ള്ളി), റോ​സ കെ.​ജെ. പു​ളി​ക്ക​പ്പ​റ​മ്പി​ല്‍ (​കു​റു​പ്പ​ന്തു​റ), അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ് കൂ​വ​ള്ളൂ​ര്‍, സെ​ലി​ന്‍ തോ​മ​സ് ഉ​റു​മ്പേ​ല്‍ (​ചേ​ര്‍​പ്പു​ങ്ക​ല്‍), ലൂ​ക്കോ​സ് ജെ. ​കൂ​വ​ള്ളൂ​ര്‍ (ജോ​സ്ഗി​രി), സ​ക്ക​റി​യ ജോ​സ​ഫ് കൂ​വ​ള്ളൂ​ര്‍ (​പോ​ട്ട​ക്കേ​റി​ല്‍ -​ സ്ലീ​വാ​പു​രം), റോ​ബ​ര്‍​ട്ട് ജോ​സ​ഫ് കൂ​വ​ള്ളൂ​ര് (ക​ട​പ്ലാ​മ​റ്റം).

മ​രു​മ​ക്ക​ള്‍: സി​സി​ലി തോ​മ​സ് കൂ​വ​ള്ളൂ​ര്‍ ഓ​ര​ത്തേ​ല്‍ (കു​റു​പ്പ​ന്തു​റ), ഏ​ലി​യാ​മ്മ പാ​ല​വേ​ലി​ല്‍ (പ​ട്ടി​ത്താ​നം). പി.​യു.​ജോ​സ​ഫ് പു​ളി​ക്ക​പ്പ​റ​മ്പി​ല്‍ (​കു​റു​പ്പ​ന്തു​റ), തോ​മ്മാ​ച്ച​ന്‍ ഉ​റു​മ്പേ​ല്‍ (ചേ​ര്‍​പ്പു​ങ്ക​ല്‍), ലി​സി ലൂ​ക്കോ​സ് നി​ര​വ​ത്ത് ഉ​ന്നം​ത​ട​ത്തി​ല്‍ (വ​യ​ലാ), മി​നി വ​ര്‍​ഗീ​സ് പോ​ട്ട​ക്കേ​രി​ല്‍ (സ്ലീ​വാ​പു​രം), ജ​യ്‌​മോ​ള്‍ റോ​ബ​ര്‍​ട്ട് കൂ​വ​ള്ളൂ​ര്‍ -​ ആ​ല​യ്ക്ക​ല്‍ -​ വെ​റ്റി​ല​പ്പാ​റ (​മു​ന്‍​ ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്).

കൊ​ച്ചു​മ​ക്ക​ള്‍: അ​ന്‍​ജ​ലി മാ​ത്യു -​ കാ​ലി​ഫോ​ര്‍​ണി​യ, ജോ​സ​ഫ് തോ​മ​സ് കൂ​വ​ള്ളൂ​ര്‍ -​ ന്യൂ​യോ​ര്‍​ക്ക്, ജി​ന്‍​സി ജോ​സ് -​ യുകെ, റോ​സി​ലി​ന്‍ രാ​ജു - വെ​മ്പ​ള്ളി, എ​ലി​സ​ബ​ത്ത് ജോ​മ​റ്റ് - ​യുകെ, ആ​ല്‍​ബി​ന്‍ ജോ​സ​ഫ് - ഓ​സ്‌​ട്രേ​ലി​യ, ബി​ബി​ന്‍ ജോ​സ​ഫ് -​ ഓ​സ്‌​ട്രേ​ലി​യ, ചി​ഞ്ചു ക്ലെ​മ​ന്‍റ് -​ അ​ര്‍​ബ​ന്‍ ബാ​ങ്ക് കീ​ഴൂ​ര്‍, ജി​സ്മി ജോ​ബി​ള്‍ -​ ന്യൂ​സി​ലൻഡ്, ജെ​സ്ലി​ന്‍ ജ​മി​സ് -​ ഓ​സ്‌​ട്രേ​ലി​യ, ജോ​ബി​ന്‍ ലൂ​ക്കോ​സ് കൂ​വ​ള്ളൂ​ര്‍ -​ ഗു​ജ​റാ​ത്ത്, മെ​ര്‍​ലി​ന്‍ ലൂ​ക്കോ​സ് കൂ​വ​ള്ളൂ​ര്‍ -​ സ്‌​കോ​ട്ട്‌​ല​ൻഡ്, മാ​ര്‍​ഗ​ര​റ്റ് സ​ക​റി​യാ-​ദു​ബാ​യി, ജൂ​ഡി സ​ക​റി​യ-​മൈ​സൂ​ര്‍, ജോ​ര്‍​ജ് സ​ക​റി​യ - ​സ്ലീ​വാ​പു​രം, റ​വ.​ഫാ.​ജോ​സ​ഫ് കൂ​വ​ള്ളൂ​ര്‍-​ പാ​ലാ രൂ​പ​ത കാ​ന​ഡാ പ്രോ​വി​ന്‍​സ്, റ്റിന്‍റു മ​രി​യ -​ കു​വൈ​റ്റ്.

സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര സ​ഹോ​ദ​ര പു​ത്ര​ന്‍റെ പു​ത്ര​നാ​ണ്. സംസ്കാരം ​വ്യാ​ഴാ​ഴ്ച അഞ്ചിന് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രു​ക​യും ​വെ​ള്ളി​യാ​ഴ്ച 10.30ന് ​ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന പ​ള്ളി​യി​ല്‍ വ​ച്ച് സം​സ്‌​ക്കാ​ര ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം പ​ള്ളി വ​ക കു​ടും​ബ ക​ല്ല​റ​യി​ല്‍ അ​ട​ക്കു​ന്ന​തു​മാ​യി​രി​ക്കും.

തോ​മ​സ് കൂ​വ​ള്ളൂ​ര്‍: +1 914 409 5772.

NRI

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: ക​മ്മീ​ഷ​ണ​റെ​യും അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റും സാം​സ്കാ​രി​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കൂ​ടി​യാ​യ ജോ​ർ​ജി വ​ർ​ഗീ​സി​നെ (ഫ്ലോ​റി​ഡ) തെ​ര​ഞ്ഞെ​ടു​ത്തു.

ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​ജോ​ൺ (കാ​ന​ഡ), ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര (ന്യൂ​യോ​ർ​ക്ക് ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജി തോ​മ​സ് അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ പെ​നി​സി​ൽ​വേ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഫൊ​ക്കാ​ന​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ചാ​ണ് 2026-28 വ​ർ​ഷ​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക.

ജോ​ർ​ജി വ​ർ​ഗീ​സ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, ഫൊ​ക്കാ​ന ടു​ഡേ ചീ​ഫ് എ​ഡി​റ്റ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ, കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും ഫൊ​ക്കാ​ന​യു​ടെ വി​വി​ധ പ​ദ​വി​ക​ളി​ലും സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്.

ഫ്ലോ​റി​ഡ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മാ​ധ്യ​മ മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജോ​ർ​ജി വ​ർ​ഗീ​സ് ഫൊ​ക്കാ​ന​യു​ടെ പൊ​തു​സ​മ്മ​ത​നാ​യ പ്ര​വ​ർ​ത്ത​ക​നാ​യി എ​ക്കാ​ല​വും അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ്.

ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ്, ലോ​ക കേ​ര​ള സ​ഭാം​ഗം, കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​മ്പ​ർ, സൗ​ത്ത് ഫ്ലോ​റി​ഡ ച​ർ​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ബ്രോ​വാ​ർ​ഡ് കൗ​ണ്ടി ഹ്യൂ​മ​ൻ സ​ർ​വീ​സി​ൽ സീ​നി​യ​ർ മാ​നേ​ജ​ർ ആ​യി ജോ​ലി ചെ​യ്യു​ന്ന ജോ​ർ​ജി വ​ർ​ഗീ​സ്, തി​രു​വ​ല്ല ക​വി​യൂ​ർ സ്വ​ദേ​ശി​യാ​ണ്.

ജോ​ൺ പി. ​ജോ​ൺ ഫൊ​ക്കാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ്, മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ത്തു ത​വ​ണ ടോ​റ​ന്‍റോ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പ​ർ, ക​മ്മി​റ്റി മെ​മ്പ​ർ, ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ എ​ന്നി നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം ക​ള​ത്തി​പ്പ​ടി സ്വ​ദേ​ശി​യാ​യ ജോ​ൺ കാ​ന​ഡ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വ്യ​വ​സാ​യി​യാ​ണ്.

ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യും ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മു​ൻ ട്രെ​ഷ​റ​റും അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, ഐ​പി​സി​എ​ൻ​എ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ജോ. ​ട്ര​ഷ​റ​ർ, ഫൊ​ക്കാ​ന ടു​ഡേ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം ട്രൈ​ബൂ​ൺ ഓ​ൺ​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​ണ്. സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ഡു​വേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും സം​ഘ​ട​ന​യു​ടെ നി​ര​വ​ധി പ​ദ​വി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കീ​ൻ ന്യൂ​സ് ലെ​റ്റ​ർ ആ​ൻ​ഡ് പു​ബ്ലി​ക്കേ​ഷ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, കീ​ൻ ലോം​ഗ് ഐ​ല​ൻ​ഡ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ചാ​പ്റ്റ​റി​ന്‍റെ ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ദു​ബാ​യി​യി​ൽ ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്തി​ട്ടു​ള്ള​തും നി​ല​വി​ൽ ന്യൂ​യോ​ർ​ക്ക് ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യി​ലെ സൂ​പ്പ​ർ​വൈ​സ​റും റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജു കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​ണ്.

NRI

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ ചൊ​വ്വാ​ഴ്ച; റ​വ. ജേ​ക്ക​ബ് ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ

ഡി​ട്രോ​യി​റ്റ്: ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ ചൊ​വാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്നു. സ​മ്മേ​ള​ന​ത്തി​ല്‍ (615-ാമ​ത്) റ​വ. ജേ​ക്ക​ബ് ജോ​ർ​ജ് (സീ​നി​യ​ർ പ്രീ​സ്റ്റ് ഓ​ഫ് ച​ർ​ച് സൗ​ത്ത് ഇ​ന്ത്യ ഹൂ​സ്റ്റ​ൺ) ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ നി​ന്നും സ​ന്ദേ​ശം ന​ല്‍​കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ എ​ല്ലാ ആ​ഴ്ച​യി​ലും ഓ​ൺ​ലൈ​ൻ പ്ലാ​റ്റു​ഫോ​മി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ. എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി ഒ​ന്പ​തി​നാ​ണ്(​ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ​ലെെ​ൻ സ​ജീ​വ​മാ​കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച​യി​ലെ പ്ര​യ​ർ​ലൈ​നി​ൽ റ​വ. ജേ​ക്ക​ബ് ജോ​ർ​ജി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്തം സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ​ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഫോ​ണ്‍: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) - 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) - 586 216 0602 (കോ​ഓ​ർ​ഡി​നേ​റ്റ​ർ).

NRI

സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ

ന്യൂ​യോ​ർ​ക്ക്: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യ ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ പു​രോ​ഹി​ത ജീ​വി​ത​ത്തി​ന് 2026 ഫെ​ബ്രു​വ​രി 24ന് 50 ​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ൽ യെ​ൽ​ദൊ മോ​ർ തീ​ത്തോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ആ​ത്മീ​യ - ഭ​ര​ണ​പ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ച​ട്ട​ത്തി​ൽ അ​ച്ച​ന്‍റെ സ​മ​ർ​പ്പി​ത സേ​വ​നം ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചു. അ​തി​ന് മു​ൻ​പ് കോ​ട്ട​യം ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

1952 ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് കു​മ​ര​ക​ത്ത് നെ​ല്ലാ​നി​ക്ക​ൽ കു​ടും​ബ​ത്തി​ൽ പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ​യും വാ​ക​ത്താ​നം പ്ലാ​പ്പ​റ​മ്പി​ൽ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട വ​ള​ളാം​ക​ട​വി​ൽ പ​രേ​ത​യാ​യ അ​ച്ചാ​മ്മ തോ​മ​സി​ന്‍റെ​യും മൂ​ത്ത പു​ത്ര​നാ​യി ജ​നി​ച്ചു.

1974 ന​വം​ബ​ർ 25ന് ​പെ​രു​മ്പി​ള്ളി തി​രു​മേ​നി​യി​ൽ നി​ന്നും ശെ​മ്മാ​ശ പ​ട്ടം സ്വീ​ക​രി​ച്ചു. 1975 ന​വം​ബ​ർ ര​ണ്ടി​ന് യൗ​പ​തി​യാ​കീ​നോ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു. 1976 ഫെ​ബ്രു​വ​രി 22ന് ​തി​രു​മേ​നി​യു​ടെ തൃ​ക്ക​ര​ങ്ങ​ളാ​ൽ പൂ​ർ​ണ ശെ​മ്മാ​ശ​നാ​യി.

മ​ല​ങ്ക​ര സ​ഭ​യു​ടെ മ​ഹാ​നാ​യ ദി​വ്യ​സാ​ക്ഷി​യും ആ​ത്മീ​യ പ്ര​ഭ​യാ​യ പു​ണ്യ​ശ്ലോ​ക​നാ​യ പെ​രു​മ്പ​ള്ളീ ഗീ​വ​ർ​ഗീ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യി​ൽ നി​ന്നാ​ണ് തി​രു​വ​ച​ന ശു​ശ്രൂ​ഷ​യു​ടെ എ​ല്ലാ​ത​ല​ത്തി​ലു​മു​ള്ള മ​ഹ​ത്വ​പൂ​ർ​ണ തു​ട​ക്കം ല​ഭി​ച്ച​ത്.

NRI

ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി ന​യി​ക്കു​ന്ന നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 12 മു​ത​ൽ

ന്യൂ​യോ​ർ​ക്ക്: ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ ഔ​ർ ലേ​ഡി ഓ​ഫ് ദി ​സ്നോ​സ് പ​ള്ളി​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്നു. മാ​ർ​ച്ച് 13, 14 തീ​യ​തി​ക​ളി​ൽ മ​ല​യാ​ള​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ആ​ത്മീ​യ ധ്യാ​നം ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി​യാ​ണ് ന​യി​ക്കു​ക.

ബ്രൂ​ക്ലി​ൻ രൂ​പ​ത​യു​ടെ ഇ​ന്ത്യ​ൻ ലാ​റ്റി​ൻ റൈ​റ്റ് അ​പോ​സ്തോ​ലേ​റ്റി​ന്‍റെ മു​ൻ​കൈ​യോ​ടെ സം​ഘ​ടി​പ്പി​ക്ക​പ്പ​ടു​ന്ന ഈ ​ആ​ല്മീ​യ ന​വീ​ക​ര​ണ അ​വ​സ​ര​ത്തി​ലേ​ക്ക് താ​ത്പ​ര്യ​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​പോ​സ്തോ​ലേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​റോ​ബ​ർ​ട്ട് അ​മ്പ​ല​ത്തി​ങ്ക​ൽ അ​റി​യി​ച്ചു.

നോ​മ്പു​കാ​ല​ത്ത് വി​ശ്വാ​സി​ക​ളി​ൽ ഒ​രു ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നു അ​വ​സ​രം ന​ൽ​കു​ക എ​ന്ന​താ​ണ് ധ്യാ​നം കൊ​ണ്ടു​ദേ​ശി​ക്കു​ന്ന​ത്. ധ്യാ​ന​ത്തി​ലെ വൈ​കാ​രി​ക​വും ധൈ​ഷ​ണി​ക​വും ആ​ത്മീ​യ​വു​മാ​യ പ്ര​സം​ഗം, ന​യി​ക്ക​പ്പെ​ടു​ന്ന പ്രാ​ർ​ഥ​ന, ശാ​ന്ത​മാ​യ വി​ചി​ന്ത​നം, വേ​ദ ഗ്ര​ന്ഥ​ത്തി​ൽ നി​ന്നു​ള്ള പ്ര​ചോ​ദ​നം, പ​ര​സ്പ​ര ആ​ശ​യ വി​നി​മ​യം എ​ന്നി​വ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ ജീ​വി​ത​ത്തെ ആ​ത്മീ​യ കാ​ഴ്ച​പ്പാ​ടോ​ടെ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും മ​ന​സാ​ന്ത​ര​ത്തി​നും ജീ​വി​ത​ത്തി​ലെ വീ​ഴ്ച​ക​ളി​ൽ നി​ന്ന് ആ​ത്മീ​യ​മാ​യ ഉ​യ​ർ​ച്ച​യ്ക്കും പ്രാ​യ​ശ്ചി​ത്ത​ത്തി​നും വ​ഴി ഒ​രു​ക്കും.

ദൈ​നം ദി​ന ജീ​വി​ത​ത്തി​ൽ പ​ല​പ്പോ​ഴും ന​മ്മ​ൾ അ​വ​ഗ​ണി​ക്കു​ക​യോ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന ബാ​ഹ്യ ബ​ന്ധ​ങ്ങ​ളെ​യും സ്വ​ന്തം പെ​രു​മാ​റ്റ​ങ്ങ​ളെ​യും ന​ട​പ​ടി​ക​ളെ​യും ഉ​പാ​ധി​ക​ളി​ല്ലാ​ത്ത കാ​ഴ്ച​പ്പാ​ടോ​ടെ ക​ണ്ട് മാ​ന​സി​ക​ആ​ത്മീ​യ സ​മാ​ധാ​ന​ത്തി​നും സ​മാ​ധാ​ന​ത്തി​നും മാ​നു​ഷി​ക ബ​ന്ധ​ങ്ങ​ളി​ൽ ന​ല്ല​താ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നും നോ​മ്പു ധ്യാ​ന​ങ്ങ​ൾ പൊ​തു​വെ സ​ഹാ​യ​ക​മാ​കാ​റു​ണ്ട്.

ധ്യാ​നം ന​യി​ക്കു​ന്ന ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി സ്വ​ത​സി​ദ്ധ​മാ​യ ലാ​ളി​ത്യ​ത്തി​ലൂ​ടെ, വി​ന​യ​ത്തി​ലൂ​ടെ, ചി​ന്തോ​ദീ​പ​ക​വും പ്ര​തി​ഫ​ല​നോ​ൽ​ഭ​വു​മാ​യ കൊ​ച്ചു കൊ​ച്ചു പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ അ​നേ​കാ​യി​രം പേ​രെ ആ​ക​ർ​ഷി​ക്കു​ക​യും അ​വ​രി​ൽ ആ​ത്മീ​യ സ്വാ​ധീ​നം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ള്ള ഒ​രു വൈ​ദി​ക​നാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ യു​ട്യൂ​ബ് വി​ഡി​യോ​ക​ൾ ദ​ശ​ല​ക്ഷ​ങ്ങ​ളു​ടെ മ​തി​പ്പ് നേ​ടി​യി​ട്ടു​ണ്ട്. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ഇ​ട​വ​കാ സേ​വ​നം ചെ​യ്യു​ന്ന ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി മാ​ർ​ച്ച് 12 രാ​ത്രി ഏ​ഴു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യും 13ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് ധ്യാ​നം ന​യി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​റോ​ബ​ർ​ട്ട് അ​മ്പ​ല​ത്തി​ങ്ക​ൽ (718 490 5057), ബി​ന്ദു കോ​യി​പ്പ​റ​മ്പി​ൽ (718 344 9140), പ്രീ​ജി​ത് പൊ​യ്യ​ത്തു​രു​ത്തി (516 200 3221), ടിം ​ഗ്ലാ​ഡ്സ​ൺ ചെ​റി​യ​പ​റ​മ്പി​ൽ (9176794552), സ​ജി​ത്ത് പ​ന​യ്ക്ക​ൽ (516 418 8305).

ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഫ്ല​യ​റി​ലെ ക്യൂ ​ആ​ർ കോ​ഡ് ക്ലി​ക് ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

Todays Story

കോ​ടീ​ശ്വ​ര​ന്മാ​രെ വേ​ട്ട​യാ​ടു​ന്ന എ​പ്‌​സ്റ്റീ​ൻ നി​ഴ​ലു​ക​ൾ

അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളു​ടെ​യും മാ​നു​ഷി​ക പു​രോ​ഗ​തി​യു​ടെ​യും ആ​സ്ഥാ​ന​മാ​യാ​ണ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ സി​ലി​ക്ക​ൺ വാ​ലി ലോ​ക​ത്തി​ന് മു​ന്നി​ൽ സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ച ഗൂ​ഗി​ളും ആ​പ്പി​ളും മെ​റ്റ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​ക് ഭീ​മ​ന്മാ​രു​ടെ ഉ​ദ​യം അ​വി​ടെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ വി​ധി നി​ർ​ണ​യി​ക്കു​ന്ന ഈ ​വി​പ്ല​വ​കാ​രി​ക​ളു​ടെ ധാ​ർ​മി​ക​ത​യെ​യും സ​ത്യ​സ​ന്ധ​ത​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന വ​മ്പ​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ വ​ൻ വി​വാ​ദ​മാ​യ "എ​പ്‌​സ്റ്റീ​ൻ ഫ​യ​ലു​ക​ൾ' പു​റ​ത്തു​വ​ന്ന​തോ​ടെ, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പി​ന്നി​ലെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ട​ർ​ന്നു​കി​ട​ക്കു​ന്ന അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ളു​ടെ ഞെ​ട്ടി​ക്കു​ന്ന ചി​ത്ര​മാ​ണ് തെ​ളി​യു​ന്ന​ത്.

 

കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യാ​യി​രു​ന്ന ജെ​ഫ്രി എ​പ്‌​സ്റ്റീ​ൻ എ​ന്ന നി​ഗൂ​ഢ വ്യ​ക്തി​ത്വം എ​ങ്ങ​നെ​യാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​ര​ന്മാ​രെ​യും ബു​ദ്ധി​ജീ​വി​ക​ളെ​യും ത​ന്‍റെ സ്വാ​ധീ​ന​വ​ല​യ​ത്തി​ലാ​ക്കി​യ​തെ​ന്ന​ത് വെ​റും ഗോ​സി​പ്പു​ക​ൾ​ക്ക​പ്പു​റം കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു.

അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ജു​ക​ൾ വ​രു​ന്ന രേ​ഖ​ക​ളി​ൽ സി​ലി​ക്ക​ൺ വാ​ലി​യി​ലെ അ​തി​കാ​യ​ന്മാ​രു​ടെ പേ​രു​ക​ൾ ആ​വ​ർ​ത്തി​ച്ചു വ​രു​ന്നു എ​ന്ന​ത് സാ​ങ്കേ​തി​ക ലോ​ക​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു തി​രി​ച്ച​ടി​യാ​ണ്.

NRI

അ​മേ​രി​ക്ക​ൻ പൗ​രാ​വ​കാ​ശ നേ​താ​വ് ജെ​സ്സി ജാ​ക്സ​ൺ അ​ന്ത​രി​ച്ചു

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ പൗ​രാ​വ​കാ​ശ നേ​താ​വും മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​റി​ന്‍റെ അ​നു​യാ​യി​യു​മാ​യ ജെ​സ്സി ജാ​ക്സ​ൺ (84) അ​ന്ത​രി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മി​ക​ച്ച പ്ര​ഭാ​ഷ​ക​നും ബാ​പ്റ്റി​സ്റ്റ് പ്രൊ​ട്ട​സ്റ്റ​ന്‍റ് സ​ഭ​യു​ടെ നേ​താ​വു​മാ​യി​രു​ന്ന ജാ​ക്സ​ൺ 1984, 86 വ​ർ​ഷ​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2017 മു​ത​ൽ പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ​തി​നാ​റു വ​യ​സു​ള്ള ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ക​നാ​യി സൗ​ത്ത് ക​രോ​ളിന​യി​ലെ ഗ്രീ​ൻ​വി​ല്ലി​ൽ 1941ൽ ​ജ​നി​ച്ച ജാ​ക്സ​ൺ, അ​മേ​രി​ക്ക​യു​ടെ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ല​നി​ന്ന വം​ശീ​യ​വെ​റി​യു​ടെ ക​യ്പു രു​ചി​ച്ചാ​ണു വ​ള​ർ​ന്ന​ത്.

നോ​ർ​ത്ത് ക​രോ​ളി​ന അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ​യാ​ണ് പൗ​രാ​വ​കാ​ശ മു​ന്നേ​റ്റ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യ​തും മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗി​ന്‍റെ അ​നു​യാ​യി ആ​കു​ന്ന​തും. ഇ​തി​നി​ടെ ഷി​ക്കാ​ഗോ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി പ​ഠ​ന​ത്തി​നു​ശേ​ഷം ബാ​പ്റ്റി​സ്റ്റ് സ​ഭാ മി​നി​സ്റ്റ​റാ​യും നി​യ​മി​ക്ക​പ്പെ​ട്ടു.

ഷി​ക്കാ​ഗോ​യി​ലെ ഓ​പ്പ​റേ​ഷ​ൻ പു​ഷ്, നാ​ഷ​ണ​ൽ‌ റെ​യി​ൻ​ബോ കോ​യ​ലീ​ഷ​ൻ തു​ട​ങ്ങി​യ പൗ​രാ​വ​കാ​ശ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​നാ​ണ്. പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണി​ന്‍റെ ആ​ഫ്രി​ക്ക​ൻ പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ‌

യു​എ​സി​ലെ ആ​ദ്യ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ പ്ര​സി​ഡ​ന്‍റാ​യി താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ൽ ജാ​ക്സ​ൺ വ​ഹി​ച്ച പ​ങ്ക് ബ​റാ​ക് ഒ​ബാ​മ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​സ​മ​യം ഒ​ബാ​മ​യും ജാ​ക്സ​ണും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

NRI

"ഓ​പ്പ​റേ​ഷ​ന്‍ സേ​ഫ് ഡ്രൈ​വ്': വ്യാ​പ​ക പ​രി​ശോ​ധ​ന, നി​ര​വ​ധി ഡ്രൈ​വ​ര്‍​മാ​ർ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ നി​ര​ത്തു​ക​ളി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം ഡ്രൈ​വ​ര്‍​മാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടി.

ഫെ​ഡ​റ​ല്‍ മോ​ട്ടോ​ര്‍ കാ​രി​യ​ര്‍ സേ​ഫ്റ്റി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യ "ഓ​പ്പ​റേ​ഷ​ന്‍ സേ​ഫ് ഡ്രൈ​വ്' എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ന​ട​പ​ടി. ജ​നു​വ​രി 13 മു​ത​ല്‍ 15 വ​രെ ന​ട​ന്ന മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യു​ടെ വി​വ​ര​ങ്ങ​ള്‍ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഷോ​ണ്‍ ഡ​ഫി ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് പു​റ​ത്തു​വി​ട്ട​ത്.

പി​ടി​കൂ​ടി​യ​വ​രി​ല്‍ ഏ​ക​ദേ​ശം 500-ഓ​ളം ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത് അ​വ​ര്‍​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്. റോ​ഡ് ചി​ഹ്ന​ങ്ങ​ള്‍ വാ​യി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ക​ഴി​യാ​ത്ത​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

8,215 പ​രി​ശോ​ധ​ന​ക​ളി​ലാ​യി 704 ഡ്രൈ​വ​ര്‍​മാ​രെ​യും 1,231 വാ​ഹ​ന​ങ്ങ​ളെ​യും സ​ര്‍​വീ​സി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തു. മ​ദ്യ​പി​ച്ച് വ​ണ്ടി​യോ​ടി​ച്ച​തി​നും രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച​തി​നു​മാ​യി 56 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​മേ​രി​ക്ക​ന്‍ കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നും ക​ര്‍​ശ​ന​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഷോ​ണ്‍ ഡ​ഫി വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ ന​ട​ന്ന പ​ല വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി.

NRI

വീ​ണ്ടും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഏ​ബ്ര​ഹാം ജോ​ർ​ജ്

ഓ​സ്റ്റി​ൻ: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ജോ​ർ​ജ് വീ​ണ്ടും ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ത​ന്‍റെ നേ​തൃ​ത്വ​കാ​ല​ത്ത് കൈ​വ​രി​ച്ച പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ വി​ജ​യ​ങ്ങ​ളും പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ​പ​ര​മാ​യ വ​ള​ർ​ച്ച​യും അ​ദ്ദേ​ഹം ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​ധാ​ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​താ​യി ഏ​ബ്ര​ഹാം ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. പു​തി​യ ടെ​ക്സ​സ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കൈ​വ​രി​ച്ച നി​യ​മ​നി​ർ​മാ​ണ വി​ജ​യ​ങ്ങ​ളും ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു.

പാ​ർ​ട്ടി മു​ൻ​ഗ​ണ​ന ന​ൽ​കി​യ 43 ബി​ല്ലു​ക​ൾ വി​ജ​യ​ക​ര​മാ​യി പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നെ അ​ദ്ദേ​ഹം സം​സ്ഥാ​ന​ത്തെ സം​ര​ക്ഷ​ണ​വാ​ദ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും ശ​ക്തി​യു​ടെ​യും തെ​ളി​വാ​യി വി​ശേ​ഷി​പ്പി​ച്ചു.

ടെ​ക്സ​സ് ഹൗ​സി​ലും സെ​ന​റ്റി​ലും റി​പ്പ​ബ്ലി​ക്ക​ൻ ഭൂ​രി​പ​ക്ഷം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ഇ​തി​ലൂ​ടെ ലോ​ൺ​സ്റ്റാ​ർ സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ ആ​ധി​പ​ത്യം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ട​താ​യും ജോ​ർ​ജ് പ​റ​ഞ്ഞു.

ഭാ​വി​യെ​ക്കു​റി​ച്ച് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച ഏ​ബ്ര​ഹാം ജോ​ർ​ജ്, കൂ​ടു​ത​ൽ സം​ര​ക്ഷ​ണ​വാ​ദ സ​മീ​പ​ന​മു​ള്ള 90-ാമ​ത് ടെ​ക്സ​സ് നി​യ​മ​സ​ഭ​യു​മാ​യി ചേ​ർ​ന്ന് അ​ടി​സ്ഥാ​ന സം​ര​ക്ഷ​ണ മൂ​ല്യ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ പാ​ർ​ട്ടി ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു.

പ​രി​ച​യ​സ​മ്പ​ന്ന​നും തെ​ളി​യി​ച്ച നേ​തൃ​ത്വ​വു​മാ​ണ് മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഏ​ബ്ര​ഹാം ജോ​ർ​ജ്, സം​ര​ക്ഷ​ണ മൂ​ല്യ​ങ്ങ​ളി​ലും പാ​ർ​ട്ടി ശ​ക്തി​പ്പെ​ടു​ത്ത​ലി​ലും പ്ര​തി​ബ​ദ്ധ​നാ​യ നേ​താ​വാ​യി വീ​ണ്ടും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ് ടെ​ക്സ​സി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ചു.

NRI

ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ജൂ​ണി​ൽ അ​മേ​രി​ക്ക​യി​ൽ

അ​റ്റ്ലാ​ന്‍റാ: വ​ച​ന​പ്ര​ഘോ​ഷ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ജൂ​ൺ മാ​സം അ​മേ​രി​ക്ക​യി​ലെ​ത്തു​ന്നു.

ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ, ഫാ​മി​ലി റി​ട്രീ​റ്റ്, വി​മ​ൻ എം​പ​വ​ർ​മെ​ന്‍റ് പ്രോ​ഗ്രാം തു​ട​ങ്ങി ഒ​ക്‌​ടോ​ബ​ർ 31 വ​രെ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്നു.

ആ​ഴ​മേ​റി​യ തി​രു​വ​ച​ന ജ്ഞാ​ന​ത്തോ​ടെ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ന​ൽ​കു​ന്ന ല​ളി​ത​മാ​യ ക്ലാ​സു​ക​ളും പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ളും ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ദൈ​വാ​നു​ഭ​വ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ​ബ്ര​ഹാം മാ​ത്യു(​സ​ണ്ണി​ച്ച​ൻ) - 678 866 5336, താ​രാ കു​ര്യ​ൻ - 423 316 8272.

[email protected], www.worldpeacemission.net

NRI

എ​ബ്ര​ഹാം ജോ​സ​ഫ് അ​ത്തി​ക്ക​ൽ അ​ന്ത​രി​ച്ചു

ക​രി​മ​ണ്ണൂ​ർ: എ​ബ്ര​ഹാം ജോ​സ​ഫ് അ​ത്തി​ക്ക​ൽ (ക​രി​മ​ണ്ണൂ​ർ - തൊ​ഴു​പു​ഴ, 88) സ്വ​വ​സ​തി​യി​ൽ വ​ച്ച് അ​ന്ത​രി​ച്ചു. ഭാ​ര്യ മേ​രി എ​ബ്ര​ഹാം കോ​ല​ത്ത് കൂ​ടും​ബാം​ഗ​മാ​ണ്.

മ​ക്കൾ: പരേതനായ ജോ​സ​ൻ, ഡീ​ന (കേ​ര​ളം), ട്രീ​സാ, സ്റ്റെ​ല്ല, സി​സ്റ്റി (മൂ​വ​രും ന്യൂ​യോ​ർ​ക്ക്). മ​രു​മ​ക്ക​ൾ: ഡാ​ലി, ബേ​ബി, ജോ​സ്, ജോ​ർ​ജ്, ജി​യോ.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വ്യാ​ഴാഴ്ച വൈ​കു​ന്നേ​രം അഞ്ചിന് ക​രി​മ​ണ്ണൂ​ർ ഉ​ള്ള സ്വ​വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​നം പ്രാ​ർഥ​ന. വെ​ള്ളിയാഴ്ച രാ​വി​ലെ 11 മു​ത​ൽ സ്വ​വ​സ​തി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ തി​രുക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബേ​ബി ആ​ടു​കൂ​ഴി​യി​ൽ - 1516395 1437.

Auto

യു​എ​സ് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ വരുമ്പോൾ

ഇ​​ന്ത്യ-​​യു​​എ​​സ് ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര​​ക്ക​​രാ​​ർ അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഉ​​യ​​ർ​​ന്ന​​ശേ​​ഷി​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കു​​മെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ കാ​​ർ വി​​പ​​ണി​​യി​​ൽ ഇ​​തു​​ണ്ടാ​​ക്കു​​ന്ന സ്വാ​​ധീ​​നം കു​​റ​​വാ​​യി​​രി​​ക്കും.

ഉ​​യ​​ർ​​ന്ന എ​​ൻ​​ജി​​ൻ ശേ​​ഷി​​യു​​ള്ള യു​​എ​​സ് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള വി​​പ​​ണി പ്ര​​വേ​​ശ​​നം വ​​ലി​​യൊ​​രു അ​​വ​​സ​​ര​​മാ​​കും. എ​​ന്നാ​​ൽ, ഘ​​ട​​നാ​​പ​​ര​​മാ​​യ വെ​​ല്ലു​​വി​​ളി​​ക​​ളും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും കാ​​ര​​ണം പ​​രി​​മി​​ത​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മേ ഇ​​വി​​ടേ​​ക്കു പ്ര​​വേ​​ശ​​നം സാ​​ധ്യ​​മാ​​കൂ.

യു​​എ​​സി​​ൽ നി​​ർ​​മി​​ക്കു​​ന്ന മി​​ക്ക കാ​​റു​​ക​​ളും ഇ​​ന്ത്യ​​ൻ ഡ്രൈ​​വിം​​ഗ് നി​​യ​​മ​​ത്തി​​ന് അ​​നു​​യോ​​ജ്യ​​മ​​ല്ല എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം. ഇ​​ന്ത്യ​​യി​​ൽ റൈ​​റ്റ് ഹാ​​ൻ​​ഡ് ഡ്രൈ​​വ് (വ​​ല​​തു​​വ​​ശ​​ത്ത് ഡ്രൈ​​വിം​​ഗ് സീ​​റ്റു​​ള്ള) വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​ബ​​ന്ധ​​മാ​​ണ്.

നി​​ർ​​ദി​​ഷ്ട ക​​രാ​​ർ പ്ര​​കാ​​രം തു​​ട​​ക്ക​​ത്തി​​ൽ ഇ​​ന്ത്യ 2500 സി​​സി​​ക്കു മു​​ക​​ളി​​ലു​​ള്ള ഡീ​​സ​​ൽ കാ​​റു​​ക​​ളു​​ടെ​​യും 3000 സി​​സി​​ക്ക് മു​​ക​​ളി​​ലു​​ള്ള പെ​​ട്രോ​​ൾ കാ​​റു​​ക​​ളു​​ടെ​​യും ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 50 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കും.

നി​​ല​​വി​​ലു​​ള്ള 110 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നാ​​ണ് ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ കു​​റ​​യ്ക്കു​​ന്ന​​ത്. പി​​ന്നീ​​ട് പ​​ത്ത് വ​​ർ​​ഷ​​ത്തെ കാ​​ല​​യ​​ള​​വി​​ൽ ഇ​​ത് 30 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ലെ​​ഫ്റ്റ് ഹാ​​ൻ​​ഡ് vs റൈ​​റ്റ് ഹാ​​ൻ​​ഡ് ഡ്രൈ​​വ്

യു​​എ​​സ് ഇ​​ട​​തു​​വ​​ശ​​ത്ത് ഡ്രൈ​​വിം​​ഗ് (എ​​ൽ​​എ​​ച്ച്ഡി) സീ​​റ്റു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് നി​​ർ​​മി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ വ​​ല​​തു​​വ​​ശ​​ത്ത് സ്റ്റി​​യ​​റിം​​ഗ് ഉ​​ള്ള വാ​​ഹ​​ന​​ങ്ങ​​ളും.

എ​​ൽ​​എ​​ച്ച്ഡി​​യി​​ൽ​​നി​​ന്ന് ആ​​ർ​​എ​​ച്ച്ഡി​​യി​​ലേ​​ക്കു മാ​​റ്റു​​ന്ന​​ത് വ​​ലി​​യ ചെ​​ല​​വേ​​റി​​യ​​തും സ​​ങ്കീ​​ർ​​ണ​​വു​​മാ​​യ പ്ര​​ക്രി​​യ​​യാ​​ണ്. വ​​ൻ​​തോ​​തി​​ൽ വി​​ൽ​​പ്പ​​ന ഉ​​റ​​പ്പി​​ല്ലെ​​ങ്കി​​ൽ വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ൾ സാ​​ധാ​​ര​​ണ​​യാ​​യി ഇ​​ത്ത​​രം മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്താ​​ൻ ത​​യാ​​റാ​​കി​​ല്ല.

ഫോ​​ർ​​ഡ് മ​​സ്താം​​ഗ് മാ​​ത്രം

അ​​മേ​​രി​​ക്ക​​ൻ വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളി​​ൽ 3000 സി​​സി​​ക്കു മു​​ക​​ളി​​ൽ ശേ​​ഷി​​യു​​ള്ള വ​​ല​​തു​​വ​​ശ​​ത്ത് ഡ്രൈ​​വിം​​ഗ് സീ​​റ്റു​​ള്ള പെ​​ട്രോ​​ൾ മോ​​ഡ​​ൽ ല​​ഭ്യ​​മാ​​യ ഏ​​ക ബ്രാ​​ൻ​​ഡ് ഫോ​​ർ​​ഡ് ആ​​ണ്.

ഫോ​​ർ​​ഡി​​ന്‍റെ പ്ര​​ശ​​സ്ത​​മാ​​യ മ​​സ്താം​​ഗ് മാ​​ത്ര​​മാ​​ണ് ക​​ന്പ​​നി നേ​​രി​​ട്ട് ഫാ​​ക്ട​​റി​​യി​​ൽ​​നി​​ന്ന് ത​​ന്നെ ആ​​ർ​​എ​​ച്ച്ഡി കോ​​ണ്‍​ഫി​​ഗ​​റേ​​ഷ​​നി​​ൽ നി​​ർ​​മി​​ക്കു​​ന്ന ഏ​​ക അ​​മേ​​രി​​ക്ക​​ൻ മോ​​ഡ​​ൽ.

2016ൽ ​​ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട മ​​സ്താം​​ഗ് വി8 ​​എ​​ൻ​​ജി​​ൻ ക​​രു​​ത്തും ആ​​ഗോ​​ള പ്ര​​ശ​​സ്തി​​യും കാ​​ര​​ണം വാ​​ഹ​​ന​​പ്രേ​​മി​​ക​​ൾ​​ക്കി​​ട​​യി​​ൽ വ​​ലി​​യ ത​​രം​​ഗം സൃ​​ഷ്ടി​​ച്ചു.

ഉ​​യ​​ർ​​ന്ന വി​​ല​​യും കു​​റ​​ഞ്ഞ ആ​​വ​​ശ്യ​​ക​​ത​​യും മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന എ​​മി​​ഷ​​ൻ നി​​യ​​മ​​ങ്ങ​​ളും കാ​​ര​​ണം ഈ ​​വാ​​ഹ​​നം അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ നി​​ർ​​ത്ത​​ലാ​​ക്കി.


2021ൽ ​​ഫോ​​ർ​​ഡ് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് പി​​ന്മാ​​റി​​യെ​​ങ്കി​​ലും പു​​തി​​യ വ്യാ​​പാ​​ര​​ച്ച​​ട്ട​​ക്കൂ​​ടി​​ൻ കീ​​ഴി​​ൽ തി​​രി​​ച്ചു​​വ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള ഒ​​രേ​​യൊ​​രു ബ്രാ​​ൻ​​ഡ് മ​​സ്താം​​ഗ് മാ​​ത്ര​​മാ​​ണ്.

ഫോ​​ർ​​ഡി​​ന്‍റെ മ​​റ്റ് മോ​​ഡ​​ലു​​ക​​ളു​​ടെ എ​​ൻ​​ജി​​ൻ ശേ​​ഷി കു​​റ​​യ്ക്കു​​ക​​യോ പൂ​​ർ​​ണ​​മാ​​യും ഇ​​ല​​ക്ട്രി​​ക് ക​​രു​​ത്തി​​ലേ​​ക്കു മാ​​റ്റു​​ക​​യോ ചെ​​യ്തി​​ട്ടു​​ണ്ട്.

ജീ​​പ്പ്: ഇ​​ന്ത്യ​​യി​​ലെ ശ​​ക്ത​​മാ​​യ യു​​എ​​സ് ബ്രാ​​ൻ​​ഡ്

ഫോ​​ർ​​ഡി​​ന്‍റെ പി​​ൻ​​വാ​​ങ്ങ​​ലി​​നു​​ശേ​​ഷം നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ സ​​ജീ​​വ​​മാ​​യു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ യു​​എ​​സ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ബ്രാ​​ൻ​​ഡ് ജീ​​പ്പ് ആ​​ണ്.

സ്റ്റെ​​ല്ലാ​​ന്‍റി​​സി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ജീ​​പ്പ് പൂ​​ന​​യി​​ലെ പ്ലാ​​ന്‍റി​​ൽ റാം​​ഗ് ള​​ർ, ഗ്രാ​​ൻ​​ഡ് ചെ​​റോ​​ക്കീ, കോം​​പ​​സ് എ​​ന്നി​​വ പ്രാ​​ദേ​​ശി​​ക​​മാ​​യി നി​​ർ​​മി​​ക്കു​​ന്നു.

ചി​​ല ജീ​​പ്പ് മോ​​ഡ​​ലു​​ക​​ൾ​​ക്ക് 15 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യു​​ടെ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്നു. പ്രാ​​ദേ​​ശി​​ക അ​​സം​​ബ്ലി​​ക്കു മു​​ന്പ് അ​​വ കം​​പ്ലീ​​റ്റ്‌ലി ​​നോ​​ക്ക്ഡ് ഡൗ​​ണ്‍ കി​​റ്റു​​ക​​ളാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രു​​ന്നു.

ഒ​​ഹാ​​യോ​​യി​​ലെ ജീ​​പ്പി​​ന്‍റെ ടോ​​ളി​​ഡോ അ​​സം​​ബ്ലി കോം​​പ്ല​​ക്സി​​ൽ ആ​​ർ​​എ​​ച്ച്ഡി ജീ​​പ്പ് വാ​​ഗ​​ണീ​​ർ നി​​ർ​​മി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​വ 3000 സി​​സി​​ക്കു താ​​ഴെ​​യാ​​യ​​തി​​നാ​​ൽ തീ​​രു​​വ കു​​റ​​യ്ക്ക​​ൽ പ​​രി​​ധി​​ക്കു പു​​റ​​ത്താ​​ണ്.

ഈ ​​ബ്രാ​​ൻ​​ഡ് നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ ല​​ഭ്യ​​മ​​ല്ല.

ജ​​ന​​റ​​ൽ മോ​​ട്ടോ​​ഴ്സും കാ​​ഡി​​ലാ​​ക്കും

മ​​റ്റൊ​​രു യു​​എ​​സ് വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ജ​​ന​​റ​​ൽ മോ​​ട്ടോ​​ഴ്സി​​ന് ഇ​​ന്ത്യ​​യി​​ൽ അ​​ത്ര മി​​ക​​ച്ചൊ​​രു ച​​രി​​ത്ര​​മ​​ല്ല ഉ​​ള്ള​​ത്. ഷെ​​വ​​ർ​​ലേ, ഒ​​പ്പെ​​ൽ എ​​ന്നീ ബ്രാ​​ൻ​​ഡു​​ക​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച ജി​​എം 2017ൽ ​​ഇ​​ന്ത്യ​​ൻ വി​​പ​​ണി പൂ​​ർ​​ണ​​മാ​​യി വി​​ട്ടു.

ജി​​എം അ​​ടു​​ത്തി​​ടെ കാ​​ഡി​​ലാ​​ക് ലി​​റി​​ക് എ​​ന്ന ഇ​​ല​​ക്ട്രി​​ക് എ​​സ്‌യു​​വി ബ്രാ​​ൻ​​ഡ് നി​​ർ​​മി​​ക്കാ​​ൻ ആ​​രം​​ഭി​​ച്ചു. എ​​ന്നാ​​ൽ, പു​​തി​​യ തീ​​രു​​വ ഘ​​ട​​ന​​യ്ക്കു കീ​​ഴി​​ൽ ഇ​​ള​​വു​​ക​​ൾ​​ക്ക് അ​​ർ​​ഹ​​മാ​​യ രീ​​തി​​യി​​ലു​​ള്ള ഇ​​ല​​ക്‌ട്രി​​ക് ഇ​​ത​​ര ആ​​ർ​​എ​​ച്ച്ഡി കാ​​ഡി​​ലാ​​ക് സെ​​ഡാ​​നോ എ​​സ്‌യു​​വി​​ക​​ളോ ക​​ന്പ​​നി നി​​ർ​​മി​​ക്കു​​ന്നി​​ല്ല.

ജി​​എ​​മ്മി​​ന്‍റെ പ​​ക്ക​​ൽ വ്യാ​​പാ​​ര​​ക്ക​​രാ​​റിന്‍റെ ആ​​നു​​കൂ​​ല്യം ലഭിക്കു​​ന്ന ഇ​​ന്ത്യ​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ നി​​ല​​വി​​ലി​​ല്ല.

ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യി​​ൽ പ്ര​​ക​​ട​​മാ​​യ ഇ​​ള​​വു​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ത്യ​​യി​​ലെ ആ​​ർ​​എ​​ച്ച്ഡി നി​​യ​​മ​​ങ്ങ​​ൾ, എ​​ൻ​​ജി​​ൻ ശേ​​ഷി പ​​രി​​ധി​​ക​​ൾ, വ​​ലി​​യ പെ​​ട്രോ​​ൾ-​​ഡീ​​സ​​ൽ എ​​ൻ​​ജി​​നു​​ക​​ളു​​ടെ കു​​റ​​ഞ്ഞു​​വ​​രു​​ന്ന ല​​ഭ്യ​​ത എ​​ന്നി​​വ കാ​​ര​​ണം ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​ർ വ​​ഴി ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​മേ​​രി​​ക്ക​​ൻ കാ​​റു​​ക​​ളു​​ടെ ഒ​​രു പ്ര​​വാ​​ഹം ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല.

NRI

അ​ന്ന​മ്മ. ജെ. ​ശാ​മു​വേ​ല്‍ സി​യാ​റ്റി​ല്‍ അ​ന്ത​രി​ച്ചു

മ​ണ​ര്‍​കാ​ട്: ഐ​പി​സി കേ​ര​ള സ്റ്റേ​റ്റ് മു​ന്‍ പ്ര​സി​ഡ​ന്‍റും ഐ​പി​സി പാ​മ്പാ​ടി സെ​ന്‍റ​ര്‍ സ്ഥാ​പ​ക​നു​മാ​യ പ​രേ​ത​രാ​യ പാ​സ്റ്റ​ര്‍ പി.​കെ. ചാ​ക്കോ​യു​ടെ​യും അ​ന്ന​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​ള്‍ അ​ന്ന​മ്മ ജെ. ​ശാ​മു​വേ​ല്‍ (കു​ഞ്ഞു​മോ​ള്‍- 78) യു​എ​സ്എ​യി​ലെ സി​യാ​റ്റി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഏ​ഴി​നു രാ​വി​ലെ 11ന് ​സി​യാ​റ്റി​ല്‍ ന​ട​ക്കും. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജെ​ഫ്രീ​സ് കെ. ​ശാ​മു​വേ​ല്‍. മ​ക്ക​ള്‍: ഡോ. ​ല​ത, ലി​ന. മ​രു​മ​ക്ക​ള്‍: ദാ​നി​യേ​ല്‍ ബ്രൂ​ബേ​ക്ക​ര്‍, ഡേ​വി​ഡ് ഹി​ല്‍.

NRI

കെ.​പി. ജോ​ര്‍​ജി​ന് ആ​ശ്വാ​സം; ഡി​സ്ട്രി​ക്‌ട് അ​റ്റോ​ര്‍​ണി​ക്കെ​തി​രേ ടെ​ക്‌​സ​സ് ലോ ​എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ന്‍​സി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

റി​ച്ച്മ​ണ്ട്: ഫോ​ട്‌​ബെ​ന്‍​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ര്‍​ജി​ന്‍റെ പേ​രി​ല്‍ കെ​ട്ടി​ച്ച​മ​ച്ച ക്രി​മി​ന​ല്‍ കേ​സി​ല്‍ ഡി​സ്ട്രി​ക്‌ട് അ​റ്റോ​ര്‍​ണി ബ്ര​യാ​ന്‍ മി​ഡി​ല്‍​ട​ണി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഓ​ഫീ​സി​നെ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ര്‍​ട്ട് ബെ​ന്‍​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ര്‍​ജി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ ബു​ധ​നാ​ഴ്ച ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി കോ​ട​തി ഫൈ​ലി​ല്‍ സ്വീ​ക​രി​ച്ചു.

കെ.പി. ജോ​ര്‍​ജി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ഡി​ല്‍​ട​ണി​ന്‍റെ ദു​രൂ​ഹ​മാ​യ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ടെ​ക്‌​സ​സ് ലോ ​എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ന്‍​സി അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ക്രി​മി​ന​ല്‍ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കേ​സ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച ഫ​യ​ല്‍ ചെ​യ്ത കേ​സ് വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യും വി​ചാ​ര​ണ​ക്കെ​ടു​ക്കു​ക​യും ചെ​യ്തു എ​ന്ന​ത് ഡി​സ്ട്രി​ക്ട് അ​റ്റോ​ര്‍​ണി ഓ​ഫീ​സി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ എ​ജ​ന്‍​സി​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

458-ാമ​ത് ജു​ഡീ​ഷ്യ​ല്‍ ഡി​സ്ട്രി​ക്റ്റി​ല്‍ സ​മ​ര്‍​പ്പി​ച്ച ഫ​യ​ലിം​ഗി​ല്‍ "ടെ​ക്‌​സ​സ് കോ​ഡ് ഓ​ഫ് ക്രി​മി​ന​ല്‍ പ്രൊ​സീ​ജി​യ​ര്‍ 2എ.105 അ​നു​സ​രി​ച്ച്, ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഡ​ഡാ​ലോ​ച​ന കൃ​ത്രി​മ തെ​ളി​വു​ണ്ടാ​ക്ക​ല്‍ എ​ന്നീ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ജി​ല്ലാ അ​റ്റോ​ര്‍​ണി ബ്ര​യാ​ന്‍ മി​ഡി​ല്‍​ട​ണ്‍ നി​യ​മ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്, അ​ദ്ദേ​ഹ​ത്തെ അ​യോ​ഗ്യ​നാ​ക്ക​ണം' എ​ന്ന് ആ​രോ​പി​ക്കു​ന്നു.

ആ​ര്‍​ട്ടി​ക്കി​ള്‍ 2A.105 പ്ര​കാ​രം "അ​യോ​ഗ്യ​ത​യ്ക്കു​ള്ള അ​ടി​സ്ഥാ​ന​ങ്ങ​ള്‍' എ​ന്ന സെ​ക്ഷ​ന്‍ ഉ​ദ്ധ​രി​ച്ച് ‘വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു​ക​ള്‍ അ​ഭി​ഭാ​ഷ​ക​ന്‍ അ​വ​രു​ടെ പ്രോ​സി​ക്യൂ​ട്ട​റി​യ​ല്‍ അ​ധി​കാ​ര​ത്തി​നു​ള്ളി​ലെ ഒ​രു കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ക്രി​മി​ന​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​നാ​ണെ​ന്ന് കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍, ആ​ര്‍​ട്ടി​ക്കി​ള്‍ 2എ.105 ​പ്ര​കാ​രം ഒ​രു ജി​ല്ലാ അ​ല്ലെ​ങ്കി​ല്‍ കൗ​ണ്ടി അ​റ്റോ​ര്‍​ണി​യെ അ​യോ​ഗ്യ​നാ​ക്കി​യ​താ​യി ഒ​രു ജ​ഡ്ജി പ്ര​ഖ്യാ​പി​ക്ക​ണം. അ​യോ​ഗ്യ​ത അ​ഭി​ഭാ​ഷ​ക​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കും അ​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന ഏ​തെ​ങ്കി​ലും പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്കും ഉ​ള്ള ഡിഎയു​ടെ അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു' എ​ന്ന് ആ​ര്‍​ട്ടി​ക്കൾ പ​റ​യു​ന്നു.

ഡി​സ്ട്രി​ക്ട് അ​റ്റോ​ര്‍​ണി ബ്ര​യാ​ന്‍ മി​ഡി​ല്‍​ട​ണി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ എ​തി​ര്‍​ത്ത ഹ​ര്‍​ജി​യി​ല്‍ വാ​ദി​ക്കാ​ന്‍ കെ.​പി. ജോ​ര്‍​ജി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. സ​ഹ-​കൗ​ണ്‍​സ​ല്‍ ജാ​രെ​ഡ് വു​ഡ്ഫി​ല്‍, ജ​ഡ്ജി ഡേ​വി​ഡ് എം. ​മെ​ഡി​ന എ​ന്നി​വ​രോ​ടൊ​പ്പം ഹാ​ജ​രാ​യ ജോ​ര്‍​ജ് അ​ഭി​ഭാ​ഷ​ക​ന്‍ ടെ​റി യേ​റ്റ്‌​സ്, കെ.​പി. ജോ​ര്‍​ജ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ല്‍ പെ​രു​മാ​റ്റ​ത്തി​ന് ജി​ല്ലാ അ​റ്റോ​ര്‍​ണി ബ്ര​യാ​ന്‍ മി​ഡി​ല്‍​ട​ണി​നെ​തി​രേ ഒ​രു ക്രി​മി​ന​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ്വ​സ​നീ​യ​മാ​യ ഒ​രു നി​യ​മ നി​ര്‍​വ്വ​ഹ​ണ ഏ​ജ​ന്‍​സി ത​ന്നെ ബ​ന്ധ​പ്പെ​ടു​ക​യും അ​ഭി​മു​ഖം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ്രി​സൈ​ഡിം​ഗ് ജ​ഡ്ജി മാ​ഗി ജ​റാ​മി​ല്ലോ​യെ അ​റി​യി​ച്ചു.

പ്ര​മേ​യ​ത്തെ​യും വെ​ള്ളി​യാ​ഴ്ച​ത്തെ കോ​ട​തി വി​ചാ​ര​ണ​യെ​യും കു​റി​ച്ച് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ര്‍​ജ് പ​റ​ഞ്ഞു. എ​നി​ക്കെ​തി​രാ​യ വ്യ​ക്തി​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ പ്ര​തി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്ര​യാ​ന്‍ മി​ഡി​ല്‍​ട​ണി​ന്‍റെ ക്രി​മി​ന​ല്‍ പെ​രു​മാ​റ്റം നി​യ​മ നി​ര്‍​വഹ​ണ ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ട്ട​തി​ല്‍ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്.

ജോ​ര്‍​ജ് സോ​റോ​സ് പി​ന്തു​ണ​യു​ള്ള ബ്ര​യാ​ന്‍ മി​ഡി​ല്‍​ട​ണ്‍ പോ​ലു​ള്ള ഡി​സ്ട്രി​ക്ട് അ​റ്റോ​ര്‍​ണി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​മ്മാ​ടി​കൂ​ട്ട​മാ​യി മാ​റി​യ ഓ​ഫീ​സും അ​വ​രി​ല്‍ നി​ന്ന് പൊ​തു​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം, അ​വ​ര്‍ അ​വ​രു​ടെ ഓ​ഫീ​സ് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ണ്ടി ജ​ഡ്ജ് ആ​യ എ​ന്നോ​ട് ഇ​ത് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍, അ​ദ്ദേ​ഹ​ത്തി​ന് ആ​രോ​ടും ഇ​ത് ചെ​യ്യാ​ന്‍ ക​ഴി​യും. പൊ​തു​ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​രാ​ക്കാ​ന്‍ ബ്ര​യാ​ന്‍ മി​ഡി​ല്‍​ട​ണി​നെ ത​ട​യ​ണമെന്ന് ജോ​ര്‍​ജ് വി​കാ​ര​ഭ​രി​ത​നാ​യി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

ഹ​ര്‍​ജി​ക്കൊ​പ്പം "കെ.പി. ജോ​ര്‍​ജി​നെ എ​ന്ത് വി​ല​കൊ​ടു​ത്തും ഞാ​ന്‍ പൂ​ട്ടും' എ​ന്ന ബ്ര​യാ​ന്‍ മ​റ്റൊ​രാ​ളോ​ട് സം​സാ​രി​ക്കു​ന്ന 20 മി​നി​റ്റ് നീ​ണ്ട ഫോ​ണ്‍ വി​ളി​യു​ടെ ശ​ബ്ദ രേ​ഖ​യും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ജോ​ര്‍​ജി​നെ​യും മ​റ്റു ക​മ്മീ​ഷ​ണ​ര്‍​മാ​രെ​യും വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​തും ഈ ​രേ​ഖ​യി​ലു​ണ്ട്.

അ​ത് ഡിഎയ്ക്ക് ​വി​ന​യാ​കു​മെ​ന്നു തീ​ര്‍​ച്ച​യാ​ണ്. ടെ​ക്‌​സ​സി​ലെ സാ​മാ​ന്യേ​ന വ​ലു​പ്പ​മു​ള്ള കൗ​ണ്ടി​ക​ളി​ല്‍ ഒ​ന്നാ​യ ഫോ​ട്‌​ബെ​ന്‍​ഡ് കൗ​ണ്ടി​യു​ടെ ഭ​ര​ണ ത​ല​വ​നാ​ണ് മ​ല​യാ​ളി​യാ​യ കെ.പി. ജോ​ര്‍​ജ്. കൗ​ണ്ടി ജ​ഡ്ജ് എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​ന​പ്പേ​ര്. 1837ല്‍ ​സ്ഥാ​പി​ത​മാ​യ കൗ​ണ്ടി​യി​ല്‍ ജ​ഡ്ജാ​യി​വ​രു​ന്ന ആ​ദ്യ​ത്തെ വെ​ളു​ത്ത​വ​ര്‍​ഗ​ക്കാ​ര​ന​ല്ലാ​ത്ത വ്യ​ക്തി​യാ​ണ് ജോ​ര്‍​ജ്.

ര​ണ്ടാം പ്രാ​വ​ശ്യ​വും ഉ​ജ്വ​ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ച ജോ​ര്‍​ജി​ന് അ​ന്നു​മു​ത​ല്‍ പ​ല​തു​റ​ക​ളി​ല്‍ നി​ന്നും ശ​ത്രു​ത നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ഡി​സ്ട്രി​ക്ട് അ​റ്റോ​ര്‍​ണി​യു​ടെ (ഡിഎ) അ​നാ​വ​ശ്യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​ച്ചു കൊ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കാ​തി​രു​ന്ന ജോ​ര്‍​ജി​നെ​തി​രേ കെ​ട്ടി​ച്ച​മ​ച്ച കു​റ്റ​ങ്ങ​ള്‍​ക്കാ​യി കേ​സ് എ​ടു​ത്തു അ​ദ്ദേ​ഹ​ത്തെ സ്ഥാ​ന​ത്തു​നി​ന്നും പു​റം​ത​ള്ളാ​ന്‍ ശ്ര​മി​ച്ച ഇ​പ്പോ​ള്‍ ജോ​ര്‍​ജി​ന്‍റെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​ത്തി​ന് മു​ന്നി​ല്‍ അ​ടി​യ​റ​വു പ​റ​യു​ന്ന​ത്.

കൗ​ണ്ടി​യി​ലെ അ​തി​ശ​ക്ത​മാ​യ അ​ധി​കാ​ര സ്ഥാ​നം ക​യ്യാ​ളു​ന്ന​യാ​ളാ​ണ് ഡി​സ്ട്രി​ക്ട്അ​റ്റോ​ര്‍​ണി. ആ​രെ​യും ജ​യി​ലി​ല്‍ അ​ട​ക്കാ​നും വി​ടു​ത​ല്‍ ന​ല്‍​കാ​നും ക​ഴി​യു​ന്ന അ​ധി​കാ​ര​മു​ള്ള​യാ​ള്‍. സ്ഥാ​നം രാ​ജി​വ​ച്ചു പോ​യാ​ല്‍ എ​ല്ലാ കേ​സു​ക​ളും പി​ന്‍​വ​ലി​ക്കാം എ​ന്ന ഓ​ഫ​റും ഡിഎ കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​ല്ലാം എ​തി​രെ സ​ന്ധി​യി​ല്ലാ​തെ പോ​രാ​ടു​ക​യാ​യി​രു​ന്നു ജോ​ര്‍​ജ്.

NRI

ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ക്കും

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) 2026 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച സി​എ​സ്ടി സ​മ​യം രാ​ത്രി എ​ട്ടി​ന് (ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ 7.30) ന​ട​ത്ത​പ്പെ​ടും.

പ്ര​ശ​സ്ത ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലാ​ന അം​ഗ​ങ്ങ​ളാ​യ സു​കു​മാ​ർ കാ​ന​ഡ, ഡോ. ​എ​ൽ​സ നീ​ലി​മ മാ​ത്യു, ഉ​ഷ നാ​യ​ർ, ബി​ന്ദു ടി​ജി എ​ന്നി​വ​രു​ടെ കാ​വ്യാ​ലാ​പ​നം ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കും.

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ ലാ​ന അം​ഗ​ങ്ങ​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സൂം ​മീ​റ്റിം​ഗ് വ​ഴി​യാ​ണ് ഉ​ദ്ഘാ​ട​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പു​തു​മ​യാ​ർ​ന്ന നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ളാ​ണ് ഈ ​വ​ർ​ഷം ലാ​ന വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​വ​യെ ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തു​ന്ന​തി​നാ​യി ലാ​നാ പ്രോ​ഗ്രാം ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ലാ​നാ പ്ര​സി​ഡ​ന്‍റ് സാ​മൂ​വേ​ൽ യോ​ഹ​ന്നാ​ൻ അ​റി​യി​ച്ചു.

ഷാ​ജു ജോ​ൺ (പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ, ഡാള​​സ്), സാ​മൂ​വേ​ൽ  യോ​ഹ​ന്നാ​ൻ (ലാ​ന പ്ര​സി​ഡ​ന്‍റ്, ഡാള​സ്), ഷി​ബു പി​ള്ള (ലാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ്‌​വി​ൽ), നി​ർ​മ്മ​ല ജോ​സ​ഫ് (ലാ​ന സെ​ക്ര​ട്ട​റി, ന്യൂ​യോ​ർ​ക്ക്), സ​ന്തോ​ഷ് പാ​ലാ (ലാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ന്യൂ​യോ​ർ​ക്ക്), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (ലാ​ന ട്ര​ഷ​റ​ർ, ഡാ​ള​സ്), ജേ​ക്ക​ബ് ജോ​ൺ (ലാ​ന ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ, ന്യൂ​യോ​ർ​ക്ക്), ബി​ന്ദു ടി​ജി (ക​ലി​ഫോ​ണി​യ), ഷി​നോ കു​ര്യ​ൻ (വാ​ഷിം​ഗ്ട​ൺ ഡി​സി) എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

എ​ല്ലാ സാ​ഹി​ത്യ പ്രേ​മി​ക​ളെ​യും പ​രി​പാ​ടി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു.

സൂം ​ഐ​ഡി: 833 2075 1933.

International

അ​മേ​രി​ക്ക​യു​ള്ള​ത് കൊ​ണ്ടാ​ണ് കാ​ന​ഡ നി​ല​നി​ൽ​ക്കു​ന്ന​ത്; തി​രി​ച്ച​ടി​ച്ച് മാ​ർ​ക്ക് കാ​ർ​ണി

 ഒ​ട്ടാ​വ: അ​മേ​രി​ക്ക​യു​ള്ള​ത് കൊ​ണ്ടാ​ണ് കാ​ന​ഡ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി. കാ​ന​ഡ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ട്.

എ​ന്നാ​ൽ അ​മേ​രി​ക്ക കാ​ര​ണം മാ​ത്ര​മ​ല്ല കാ​ന​ഡ നി​ല​നി​ൽ​ക്കു​ന്ന​ത്. കാ​ന​ഡ മു​ന്നേ​റു​ന്ന​ത് ഞ​ങ്ങ​ൾ കാ​ന​ഡ​ക്കാ​രാ​യ​തി​നാ​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക്യു​ബെ​ക് സി​റ്റി​യി​ൽ പു​തി​യ സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ അ​ഭി​സം​ബോ​ധ​ന​യി​ലാ​ണ് കാ​ർ​ണി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ഗോ​ള ത​ല​ത്തി​ൽ കാ​ർ​ണി​യു​ടെ വാ​ക്കു​ക​ളും വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പ്ര​സം​ഗ​ത്തി​ൽ ട്രം​പി​നെ നേ​രി​ട്ട് പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ചി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഗോ​ള ഭ​ര​ണ സം​വി​ധാ​ന​ത്തി​ന് വ​ലി​യ ഭം​ഗം നേ​രി​ടു​ക​യാ​ണെ​ന്ന് കാ​ർ​ണി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

NRI

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ജീ​മോ​ൻ ജോ​ർ​ജ് സി​നി​മാ രം​ഗ​ത്തേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വും തൊ​ണ്ണൂ​റു​ക​ളു​ടെ ആ​രം​ഭ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി സ്റ്റാ​ർ​നൈ​റ്റു​ക​ളും മെ​ഗാ​ഷോ​ക​ളും വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചും അ​മേ​രി​ക്ക​യി​ൽ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യും പ്ര​വ​ർ​ത്തി​ച്ച ജീ​മോ​ൻ ജോ​ർ​ജ് സി​നി​മാ രം​ഗ​ത്തേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു.

ജീ ​സി​നി​മാ​സ് എ​ന്ന നി​ർ​മാ​ണ ക​മ്പ​നി​യു​മാ​യി ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് ജീ​മോ​ൻ ജോ​ർ​ജ് എ​ന്ന നി​ർ​മാ​താ​വ് എ​ത്തു​മ്പോ​ൾ ഒ​രു തു​ട​ക്ക​ക്കാ​ര​നാ​യി കാ​ണേ​ണ്ട​തി​ല്ല എ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് "ശു​ക്ര​ൻ' എ​ന്ന റൊ​മാ​ന്‍റി​ക് കോ​മ​ഡി ത്രി​ല്ല​ർ സി​നി​മ.

റി​ലീ​സി​ന് ത​യാ​റെ​ടു​ത്തി​രി​ക്കു​ന്ന ശു​ക്ര​നി​ൽ യു​വ താ​ര​ങ്ങ​ളാ​യ ബി​ബി​ൻ ജോ​ർ​ജ്, ഷൈ​ൻ ടോം ​ചാ​ക്കോ, ച​ന്ദു​നാ​ഥ് എ​ന്നി​വ​ർ നാ​യ​ക​ന്മാ​ർ ആ​വു​ന്നു. ഒ​പ്പം മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു. മ​ല​യാ​ള സി​നി​മാ ലോ​ക​ത്ത് ശു​ക്ര​ന്‍റെ പ​ബ്ലി​സി​റ്റി ഇ​പ്പോ​ൾ ത​ന്നെ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ഡി​സം​ബ​ർ 13 ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ർ​ക്കൊ​ക്കെ ശു​ക്ര​ൻ ഉ​ദി​ക്കും എ​ന്ന ക്യാ​പ്‌​ഷ​നോ​ടു​കൂ​ടി കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഏ​ഴ് മു​ത​ൽ ശു​ക്ര​ൻ സി​നി​മ​യു​ടെ ക്യാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു.

ഇ​ത് പ​ല പ്ര​മു​ഖ വാ​ർ​ത്താ ചാ​ന​ലു​ക​ളി​ല​ട​ക്കം വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ഉ​ട​ൻ തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ശു​ക്ര​ന്‍റെ റി​ലീ​സി​ന്‍റെ തി​ര​ക്കി​ലാ​ണ് നി​ർ​മാ​താ​വ് ജീ​മോ​ൻ ജോ​ർ​ജും മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും.

വ​ൻ താ​ര​നി​ര​യു​ള്ള ജീ ​സി​നി​മാ​സി​ന്‍റെ പു​തി​യ പ്രോ​ജ​ക്ടി​ന്‍റെ ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ക്കു​ന്നു. ശു​ക്ര​ന്‍റെ റി​ലീ​സി​നോ​ടൊ​പ്പം പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ഉ​ട​ൻ ത​ന്നെ ഉ​ണ്ടാ​വും. ജീ​മോ​ൻ ജോ​ർ​ജ് എ​ന്ന ജീ ​സി​നി​മാ​സി​ന്‍റെ അ​മ​ര​ക്കാ​ര​നോ​ടൊ​പ്പം ഒ​രു മി​ക​ച്ച ടീ​മും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ അ​ണി​നി​ര​ക്കു​ന്നു.

NRI

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​നെ ആ​ദ​രി​ച്ചു

കോ​ട്ട​യം: ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യും എ​ഴു​ത്തു​കാ​ര​നും വേ​ൾ​ഡ് മ​ല​യാ​ളി വോ​യി​സ്.​കോം മാ​നേ​ജിം​ഗ് എ​ഡി​റ്റ​റു​മാ​യ ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​നെ സി​എം​എ​സ് കോ​ള​ജി​ലെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​ൻ പ്ര​ഫ. എ​സ്. ശി​വ​ദാ​സ്, സ​ഹ​പാ​ഠി​യാ​യ റ​വ.ഡോ. ​കെ.​എം. ജോ​ർ​ജ്, ഡോ. ​ജോ​ർ​ജ് ചെ​റി​യാ​ൻ, ഡോ. ​ജോ​സ​ഫ് ചെ​റി​യാ​ൻ, ഡോ. ​മേ​രി കു​രു​വി​ള, അ​ധ്യാ​പി​ക പാ​ർ​വ​തി, തോ​മ​സ് ജോ​ബ്, പ്ര​ഫ​. ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദീ​ർ​ഘ​കാ​ല​ത്തെ അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​നു​ശേ​ഷ​വും ത​ന്‍റെ വേ​രു​ക​ളോ​ടും നാ​ടി​നോ​ടും സ​ഹ​പാ​ഠി​ക​ളോ​ടും അ​ദ്ദേ​ഹം പു​ല​ർ​ത്തു​ന്ന ആ​ത്മ​ബ​ന്ധ​ത്തെ സു​ഹൃ​ത്തു​ക്ക​ൾ പ്ര​കീ​ർ​ത്തി​ച്ചു.

ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ൻ, ഇ​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും ഈ ​ബ​ഹു​മ​തി​യി​ൽ താ​ൻ അ​തീ​വ വി​നീ​ത​നാ​കു​ന്നെ​ന്നും പ​റ​ഞ്ഞു.

NRI

ഡോ. ​വി​ൻ ഗു​പ്ത​യ്ക്ക് റ​ട്‌​ഗേ​ഴ്‌​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​രം; ലൗ​ട്ട​ൻ​ബെ​ർ​ഗ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും

ന്യൂ​ജ​ഴ്‌​സി: പ്ര​ശ​സ്ത ആ​രോ​ഗ്യ​ന​യ വി​ദ​ഗ്ധ​നും ഡോ​ക്‌‌ട​റു​മാ​യ വി​ൻ ഗു​പ്ത​യെ 2026-ലെ "​സെ​ന​റ്റ​ർ ഫ്രാ​ങ്ക് ആ​ർ. ലൗ​ട്ട​ൻ​ബെ​ർ​ഗ്' പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്തെ മി​ക​വി​നാ​യി റ​ട്‌​ഗേ​ഴ്‌​സ് സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ൽ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി​യാ​ണി​ത്.

തെ​റ്റാ​യ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ടു​ക​യും സ​ങ്കീ​ർ​ണ​മാ​യ ആ​രോ​ഗ്യ​ന​യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ൽ ല​ളി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

2026 മേ​യിൽ ന​ട​ക്കു​ന്ന സ്കൂ​ളിന്‍റെ 40-ാമ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ഡോ. ​വി​ൻ ഗു​പ്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നി​ല​വി​ൽ എ​ൻബിസി, എംഎ​സ്എ​ൻബിസി എ​ന്നീ ചാ​ന​ലു​ക​ളു​ടെ ആ​രോ​ഗ്യ വി​ശ​ക​ല​ന വി​ദ​ഗ്ധ​നാ​യും മ​നാ​റ്റ് ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​റാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നു.

പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ശാ​സ്ത്രീ​യ​മാ​യ അ​റി​വു​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ഡോ. ​ഗു​പ്ത​യെ​ന്ന് റ​ട്‌​ഗേ​ഴ്‌​സ് സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡീ​ൻ പെ​റി എ​ൻ. ഹാ​ൽ​കി​റ്റി​സ് പ്ര​ശം​സി​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സ​മ​ത്വം ഉ​റ​പ്പാ​ക്കാ​നും ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നു​മു​ള്ള ത​ന്‍റെ ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ​വി​ൻ ഗു​പ്ത പ്ര​തി​ക​രി​ച്ചു.

NRI

പൗ​ര​ത്വ രേ​ഖ​ക​ൾ കാ​ണി​ച്ചി​ട്ടും യു​വ​തി​യെ ജ​യി​ലി​ല​ട​ച്ചു; ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ

മേ​രി​ലാ​ൻ​ഡ്: അ​മേ​രി​ക്ക​ൻ പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റ് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​ട്ടും 22 വ​യ​സു​കാ​രി​യെ 25 ദി​വ​സം ത​ട​വി​ലി​ടു​ക​യും കാ​ലി​ൽ നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു.

മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​യ ദു​ൽ​സി കോ​ൺ​സു​ലോ ഡ​യ​സ് മൊ​റാ​ല​സി​നാ​ണ് ഈ ​ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ഡി​സം​ബ​ർ 14ന് ​ബാ​ൾ​ട്ടി​മോ​റി​ൽ നി​ന്ന് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ദു​ൽ​സി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലാ​ണ് ജ​നി​ച്ച​തെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ത് വി​ശ്വ​സി​ക്കാ​ൻ ത​യാ​റാ​യി​ല്ല. മേ​രി​ലാ​ൻ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ യു​വ​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ജോ​ൺ ഹോ​പ്കി​ൻ​സ് മെ​ഡി​ക്ക​ൽ സ്കൂ​ളി​ലെ വി​ദ​ഗ്ധ​രും ഈ ​രേ​ഖ​ക​ൾ യ​ഥാ​ർ​ഥ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, ദു​ൽ​സി മെ​ക്സി​ക്കോ​യി​ൽ നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​യാ​ണെ​ന്നാ​ണ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്.

ഈ ​മാ​സം ഏ​ഴി​ന് ത​ട​വി​ൽ നി​ന്ന് മോ​ചി​പ്പി​ച്ചെ​ങ്കി​ലും കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​നെ​ത്തി​യ​പ്പോ​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം അ​വ​രു​ടെ കാ​ലി​ൽ നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ചു.

പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന് അ​പ​ക​ട​ക​ര​മാ​യ കീ​ഴ്വ​ഴ​ക്ക​മാ​ണെ​ന്നും ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ പൈ​തൃ​ക​മു​ള്ള പൗ​ര​ന്മാ​രെ മ​നഃ​പൂ​ർ​വം ല​ക്ഷ്യ​മി​ടു​ക​യാ​ണെ​ന്നും ദു​ൽ​സി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

NRI

ഫൊ​ക്കാ​ന സ്വിം ​കേ​ര​ള പ​ദ്ധ​തി​ക്ക് ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യു​ടെ ആ​ശം​സ​ക​ൾ

ന്യൂ​ജ​ഴ്സി: ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​ക്കാ​ന 2024 - 2026 ടീം ​ന​ട​പ്പി​ലാ​ക്കു​ന്ന സ്വിം ​കേ​ര​ള പ​ദ്ധ​തി ദീ​ർ​ഘ​കാ​ല വീ​ക്ഷ​ണ​വും ലോ​ക മാ​തൃ​ക​യു​മാ​ണെ​ന്ന് ഫൊ​ക്കാ​ന 2026 - 2028 മ​ത്സ​ര രം​ഗ​ത്തു​ള്ള ടീം ​ഇ​ന്‍റഗ്രി​റ്റി നേ​തൃ​ത്വ​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പും പറഞ്ഞു.

കേ​ര​ള​ത്തി​ലെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഫൊ​ക്കാ​ന​യ്ക്ക് പി​ന്നി​ൽ അ​ണി​നി​ര​ക്കു​ന്ന ച​രി​ത്ര കാ​ഴ്ച​യാ​ണ​ത്. ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ നീ​ന്ത​ൽ താ​രം മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കും യു​വ​തി യു​വാ​ക്ക​ൾ​ക്കു​മാ​യി ന​ൽ​കി വ​രു​ന്ന സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​പ​രി​പാ​ടി​യാ​യ സ്വിം ​കേ​ര​ളാ സ്വി​മ്മി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് എ​ഡി​ഷ​ൻ പ​രി​പാ​ടി​ക​ളാ​ണ് ഫൊ​ക്കാ​ന ന​ട​പ്പി​ലാ​ക്കി​യ​ത്.

ഒ​രു കു​ട്ടി നീ​ന്ത​ൽ പ​ഠി​ക്കു​ന്ന​തോ​ടു കൂ​ടി, അ​ത് ശാ​സ്ത്രീ​യ​മാ​യി അ​ഭ്യ​സി​ക്കു​ന്ന​തോ​ടു കൂ​ടി മ​റ്റൊ​രു ജീ​വ​നെ ര​ക്ഷ​പെ​ടു​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ജീ​വ​ൽ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. ഡോ.​സ​ജി​മോ​ൻ ആ​ന്‍റണി , ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , ജോ​യി ചാ​ക്ക​പ്പ​ൻ ടീ​മി​നെ എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​വ​രി​ല്ല. ഇ​ത് ഒ​രു തു​ട​ർ പ​ദ്ധ​തി​യാ​യി മാ​റു​വാ​ൻ, ഈ ​പ​ദ്ധ​തി​ക്കൊ​പ്പം ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യും എ​ന്നും ഉ​ണ്ടാ​കും.

ജ​നു​വ​രി 18ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ നീ​ന്ത​ൽ കു​ള​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൻ്റെ സ​മാ​പ​നം പു​തി​യ ച​രി​ത്രം കു​റി​ക്കു​ന്ന നി​മി​ഷ​മാ​യി മാ​റും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

മു​ഖ്യ പ​രി​ശീ​ല​ക​നാ​യ എ​സ്. പി. ​മു​ര​ളീ​ധ​ര​നെ പോ​ലെ​യു​ള്ള ലോ​കോ​ത്ത​ര സാ​ഹ​സി​ക നീ​ന്ത​ൽ താ​ര​ത്തിന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ ചു​ണ​ക്കു​ട്ട​ൻ​മാ​രാ​യ നീ​ന്ത​ൽ താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കു​വാ​നും അ​വ​രു​ടെ ക​ഴി​വും അ​റി​വും കേ​ര​ള​ത്തിന്‍റെ യു​വ സ​മൂ​ഹ​ത്തി​ന് ല​ഭി​ക്കു​മ്പോ​ൾ ഫൊ​ക്കാ​ന വ​ലി​യ ഒ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന് ടീം ​ഇ​ന്‍റ​ഗ്രി​റ്റി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ, ആ​ന്‍റോ വ​ർ​ക്കി, ലി​ൻ​ഡോ ജോ​ളി, ജോ​സി കാ​ര​ക്കാ​ട്ട്, അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, സോ​ണി അ​മ്പൂ​ക്ക​ൻ, ഡോ. ​ഷൈ​നി രാ​ജു, ഡോ. ​അ​ജു ഉ​മ്മ​ൻ, ഗ്രേ​സ് മ​റി​യ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

ഫു​ട്ബോ​ൾ ലോ​കം വ​ട​ക്കേ അ​മേ​രി​ക്ക​യി​ലേ​ക്ക്; ടി​ക്ക​റ്റി​നാ​യി 50 കോ​ടി അ​പേ​ക്ഷ​ക​ൾ

ന്യൂ​യോ​ർ​ക്ക്: 2026ൽ ​വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വ​ൻ തി​ര​ക്ക്. ബു​ക്കിം​ഗി​ന്‍റെ ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ 50 കോ​ടി​യി​ല​ധി​കം​അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി ഫി​ഫ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

കാ​യി​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടി​ക്ക​റ്റ് അ​പേ​ക്ഷ​ക​ളാ​ണി​ത്. ശ​രാ​ശ​രി ഒ​രു ദി​വ​സം 1.5 കോ​ടി അ​പേ​ക്ഷ​ക​ളാ​ണ് ഫി​ഫ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളെ കൂ​ടാ​തെ ജ​ർ​മ​നി, ഇം​ഗ്ല​ണ്ട്, ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം സീ​റ്റു​ക​ളേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും ഭാ​ഗ്യ​ശാ​ലി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ടി​ക്ക​റ്റ് ല​ഭി​ച്ചോ എ​ന്ന് ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ അ​പേ​ക്ഷ​ക​രെ ഇ​മെ​യി​ൽ വ​ഴി അ​റി​യി​ച്ചു തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ന​ട​ക്കു​ന്ന ലാ​സ്റ്റ് മി​നി​റ്റ് സെ​യി​ൽ ഘ​ട്ട​ത്തി​ൽ വീ​ണ്ടും ശ്ര​മി​ക്കാ​വു​ന്ന​താ​ണ്.

60 ഡോ​ള​ർ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഉ​യ​ർ​ന്ന കാ​റ്റ​ഗ​റി​യി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രും. 48 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ 11 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. ​ജൂ​ലെെ 19ന് ​ന്യൂ​ജ​ഴ്‌​സി സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ഫെെ​ന​ൽ ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

ഹൂ​സ്റ്റ​ൺ: മി​സോ​റി സി​റ്റി​യി​ലെ "ദി ​ടീ​ഹൗ​സ് ടാ​പ്പി​യോ​ക്ക ആ​ൻ​ഡ് ടീ'​യി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്) 2026ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് വി​മ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച "ആ​ൻ ഇ​വ​നിം​ഗ് ഓ​ഫ് ബോ​ബാ, ക്രോ​ച്ചിം​ഗ് ആ​ൻ​ഡ് ഗെ​യിം​സ്' എ​ന്ന പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

ക്രോ​ഷെ (തു​ന്ന​ൽ) വ​ർ​ക്ക്ഷോ​പ്പ്, ബോ​ബ ടീ ​നി​ർ​മാ​ണം, വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തി​യ ഈ ​സാ​യാ​ഹ്നം പു​തി​യ അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നൊ​പ്പം അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദം പു​തു​ക്കാ​നു​ള്ള വേ​ദി​യു​മാ​യി.

 

Latest News

Corehub Up