x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഘോഷം സിനിമയുടെ പ്രദർശനം ന്യൂ​ജ​ഴ്സി​യി​ൽ ന‌ടന്നു


Published: March 24, 2026 02:30 PM IST | Updated: March 24, 2026 02:30 PM IST

ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ​ൻ കോ​ൺ​സു​ലെ​റ്റും ഫൊ​ക്കാ​ന​യും ചേ​ർ​ന്ന് "ആ​ഘോ​ഷം' സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന്യൂ​ജ​ഴ്സി​യി​ൽ വെ​യ്നി​ലെ എ​എം​സി തി​യ​റ്റ​റി​ൽ നി​റ​ഞ്ഞ​സ​ദ​സി​ൽ ന​ട​ത്തി. കൗ​ൺ​സി​ൽ പി​യു​ഷ് സിം​ഗ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഏ​വ​ർ​ക്കും സ്വാ​ഗ​തം രേ​ഖ​പ്പെ​ടു​ത്തി.​കൗ​ണ്ടി ലെ​ജി​സ്‌​ലേ​റ്റ​ർ ആ​നി പോ​ൾ, ലി​വിം​ഗ്സ്റ്റ​ൺ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ​ത്താ​ൻ ബു​പ്ത​നി തു​ട​ങ്ങി നി​ര​വ​ധി വി​ശി​ഷ്‌​ഠാ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷാ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​ത് കൂ​ടി​യാ​ണ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലെ​റ്റ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ഇ​നി​യും ഫൊ​ക്കാ​ന​യു​മാ​യി സ​ഹ​ക​രി​ച്ചു കൂ​ടു​ത​ൽ പ്രോ​ജെ​ക്ടു​ക​ൾ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​ക്കു വേ​ണ്ടി ചെ​യ്യു​മെ​ന്നും പി​യു​ഷ് സിം​ഗ് അ​റി​യി​ച്ചു.

 

K-Rail Survey

ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി അ​റി​ഞ്ഞ​പ്പോ​ൾ സം​ഘ​ട​ന​യെ കു​റി​ച്ച് വ​ള​രെ അ​ഭി​മാ​നം തോ​ന്നി​യെ​ന്നും മെ​ഡി​ക്ക​ൽ കാ​ർ​ഡ്, പ്രെ​വി​ജ് കാ​ർ​ഡ്, ഹെ​ൽ​ത്തു ക്ലി​നി​ക്ക്, ഹൗ​സിം​ഗ് പ്രൊ​ജ​ക്റ്റ്, ഫൊ​ക്കാ​ന ചാ​രി​റ്റി പ്രൊ​ജെ​ക്ടു​ക​ൾ തു​ട​ങ്ങി​യ​വേ പ​റ്റി അ​റി​ഞ്ഞ​പ്പോ​ൾ ഒ​രു പ്രാ​വാ​സി സം​ഘ​ട​ന​യും ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ൾ ആ​ണ് ഫൊ​ക്കാ​ന ചെ​യ്യു​ന്ന​തെ​ന്നും ലി​വിം​ഗ്സ്റ്റ​ൺ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ​ത്താ​ൻ ബു​പ്ത​നി പ​റ​ഞ്ഞു.

ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് പ്രേ​ത്യേ​ക അ​ഭി​ന​ന്ദ​നം നേ​രു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തെ പോ​ലെ​യു​ള്ള നേ​താ​ക്ക​ന്മാ​ർ അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ലും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ബു​പ്ത​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​യു​ഷ് സിം​ഗ്, കെ​ത്താ​ൻ ബു​പ്ത​നി എ​ന്നി​വ​രെ ഫൊ​ക്കാ​ന പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. കൗ​ണ്ടി ലെ​ജി​സ്‌​ലേ​റ്റ​ർ ആ​നി പോ​ളും ഫൊ​ക്കാ​ന​യു​ടെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey

ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, ന്യൂ​ജ​ഴ്‌​സി റീ​ജി​ണ​ൽ പ്ര​സി​ഡ​ന്‍റ് കോ​ശി കു​രു​വി​ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫൊ​ക്കാ​ന നേ​താ​ക്ക​ൾ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

അ​മ​ൽ കെ ​ബോ​ബി സം​വി​ധാ​നം ചെ​യ്‌​ത ആ​ഘോ​ഷം എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു. ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലും കു​ട്ടി​ക​ളി​ലും എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണം ആ​ണ് ഈ ​സി​നി​മ.

പ്ര​വാ​സി സം​രം​ഭ​ക​രാ​യ ഡോ. ​ലി​സി കെ ​ഫെ​ർ​ണാ​ണ്ട​സ്, പ്രി​ൻ​സ് പ്രോ​സി ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ് ആ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ കോ​ൺ​സു​ലെ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് സി​നി​മാ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സാ​ധി​ച്ച​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നും കോ​ൺ​സു​ലെ​റ്റി​നും ഫൊ​ക്കാ​ന​യെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി സം​ഘ​ട​ന​യാ​യി തെ​രെ​ഞ്ഞെ​ടു​ത്ത​തി​ലും സ​ജി​മോ​ൻ ആ​ന്‍റ​ണി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Aghosham Malayalam Movie USA

Recent News

Corehub Up