x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീവകാരുണ്യ രംഗത്ത് മാതൃക തീര്‍ത്ത് ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്

പി.​പി. ചെ​റി​യാ​ൻ
Published: May 21, 2026 04:28 PM IST | Updated: May 21, 2026 04:28 PM IST

ഡാ​ള​സ്: ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക് ജാ​തി-​മ​ത ഭേ​ദ​മ​ന്യേ ത​ണ​ലാ​യി വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ൻ ജീ​വ​കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് (െഎ​ജെ​സി​ടി) 30 വ​ർ​ഷ​ത്തെ കാ​രു​ണ്യ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി.

യു​എ​സി​ലെ ഡാ​ള​സ് നി​വാ​സി​യാ​യ ജോ​സ​ഫ് ചാ​ണ്ടി​യു​ടെ (മാ​നേ​ജിം​ഗ് ട്ര​സ്റ്റി) നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നാ​ണ് ഈ ​ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഭൂ​രി​ഭാ​ഗം ഫ​ണ്ടും ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​തു​വ​രെ ഇ​ന്ത്യ​യൊ​ട്ടാ​കെ 15,53,64,100 രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ട്ര​സ്റ്റ് ന​ട​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലാ​ണ് ട്ര​സ്റ്റ് ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ള്ള​ത്.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ടെ 3,72,300 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 30,510 കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. നി​ല​വി​ൽ പ്ര​തി​വ​ർ​ഷം 15,500 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 2,100 കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്നു.

 

K-Rail Survey

2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം ട്ര​സ്റ്റ് 87,34,100 രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ഹി​തം താ​ഴെ പ​റ​യു​ന്ന​പ്ര​കാ​ര​മാ​ണ്:

₹34,33,600, ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം: ₹34,20,000 (ക​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യി​ലൂ​ടെ 280 ബിപിഎ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി), ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും എ​ൻജിഒ​ക​ൾ​ക്കു​മു​ള്ള സ​ഹാ​യം: ₹5,07,000, അ​നാ​ഥാ​ല​യ​ങ്ങ​ളും ചാ​രി​റ്റ​ബി​ൾ സ്ഥാ​പ​ന​ങ്ങ​ളും: ₹4,00,000,സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ: ₹3,00,000, പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ക്ക​ൽ: ₹3,12,000 (വ​ർ​ഷം തോ​റും ₹12,000 വീ​തം ഏ​ക​ദേ​ശം 40 കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്നു).

₹1,89,500 (30 പേ​ർ​ക്ക് ക​ണ്ണ് ശ​സ്ത്ര​ക്രി​യ​യ്ക്കും വീ​ൽ​ചെ​യ​ർ വി​ത​ര​ണ​ത്തി​നും സ​ഹാ​യം ന​ൽ​കി), വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ: ₹1,00,000,സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ: ₹57,000, ഭ​ക്ഷ​ണ​വും സാ​മ​ഗ്രി​ക​ളും: ₹15,000.

കൂ​ടാ​തെ, മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി 2024 മു​ത​ൽ "മ​ദ​ർ തെ​രേ​സ ജീ​വ​കാ​രു​ണ്യ സേ​വ അ​വാ​ർ​ഡ്' ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ൾ ഇ​ന്ത്യ കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ഡോ. ​എ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, സെ​ക്ര​ട്ട​റി ജെ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​രും വി​വി​ധ ജി​ല്ല​ക​ളി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

Tags : Joseph Chandy Dallas USA

Recent News

Corehub Up