x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി സി​സ്റ്റേ​ഴ്സി​ന്‍റെ ഒ​ത്തു​ചേ​ര​ൽ ഷി​ക്കാ​ഗോ​യി​ൽ ഏ​പ്രി​ൽ 17 മു​ത​ൽ

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: March 26, 2026 02:54 PM IST | Updated: March 26, 2026 02:54 PM IST

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ "ഓ​ൾ മ​ല​യാ​ളി സി​സ്റ്റേ​ഴ്സ് സം​ഗ​മം' ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ഷിക്കാ​ഗോ​യി​ൽ അ​ര​ങ്ങേ​റും.

അ​മേ​രി​ക്ക​യി​ലെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മ​ല​യാ​ളി സ​മ​ർ​പ്പി​ത സ​ന്യാ​സി​നി​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​പു​ല​മാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ സീറോമ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഈ ​സം​ഗ​മം വ​ലി​യ ഉ​ണ​ർ​വേ​കും.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം വി​വി​ധ സ​ഭാ​സ​മൂ​ഹ​ങ്ങ​ളി​ലും റീ​ത്തു​ക​ളി​ലും സ​മ​ർ​പ്പി​ത സേ​വ​നം ന​യി​ക്കു​ന്ന മു​ന്നൂ​റ്റ​മ്പ​തോ​ളം സ​ന്യാ​സി​നി​ക​ൾ ഈ ​സ്നേ​ഹ​സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ സീ​റോമ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത സ്‌​ഥാ​പി​ത​മാ​യ​തി​ന്‍റെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടേ​യും രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി​രു​ന്ന മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​സം​ഗ​മം

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പു​റം, റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, വി​കാ​രി ജ​ന​റാ​ളും ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. ഫാ. തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ, ബി​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി വി​കാ​രി ഫാ. ​അ​ബ്ര​ഹാം ചാ​ക്കോ ക​ള​രി​ക്ക​ൽ, സി​സ്റ്റ​ർ ലി​സ ആ​ഞ്ഞി​ലി​ക്ക​ൽ, എ​സ്എ​സ്എ​ഫ് (മി​ൽ​വാ​ക്കി), ടോ​ണി ജോ​ൺ പു​ല്ലാ​പ്പ​ള്ളി (ബി​ൻ​സ​ൻ​വി​ൽ) എ​ന്നി​വ​രാ​ണ് ഈ ​സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സ​ന്യാ​സ​സ​ഭ​ക​ളോ റീ​ത്തു​ക​ളോ ഭേ​ദ​മി​ല്ലാ​തെ അ​മേ​രി​ക്ക​ൻ അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ല്ലാ സി​സ്റ്റേ​ഴ്സി​നെ​യും ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ. ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ​യും ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബെ​ൻ​സ​ൻ​വി​ല്ലി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ സീ​റോമ​ല​ബാ​ർ ഫൊ​റോ​ന പ​ള്ളി​യി​ലാ​ണ് ഈ ​ച​രി​ത്ര സം​ഗ​മം ഒ​രു​ങ്ങു​ന്ന​ത്.

 

K-Rail Survey

ഏ​പ്രി​ൽ 17ന് രാ​വി​ലെ 11ന് ര​ജി​സ്‌​ട്രേ​ഷ​നോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സ്പ്രിം​ഗ്ഫീ​ൽ​ഡ് രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് പാ​പ്രോ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബൈ​സ​ന്‍റെെ​ൻ കാ​ത്ത​ലി​ക് എ​പ്പാ​ർ​ക്കി ഓ​ഫ് പാ​ർ​മ മെ​ത്രാ​ൻ റോ​ബ​ർ​ട്ട് മാ​ർ​ക്ക് പി​പ്ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

വൈ​കു​ന്നേ​രം അഞ്ചിന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് സ​ന്യാ​സി​നി​ക​ൾ​ക്കും വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും ന​ൽ​കു​ന്ന ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. ര​ണ്ടാം ദി​വ​സ​മാ​യ ഏ​പ്രി​ൽ 18ന് രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ പ്ര​ഭാ​ത പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

യു​എ​സ് ഗ​വ​ൺ​മെ​ന്‍റി​ലെ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് സ​ർ​വീ​സ് അം​ഗ​മാ​യ റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും റ​വ. സി​സ്റ്റ​ർ അ​മെ​ലി​യ ഹ്യൂ​ല​ർ ഒ​പി പ്ര​ഭാ​ഷ​ണ​വും ന​യി​ക്കും. പൊ​തു​ച​ർ​ച്ച​ക​ൾ​ക്കും ഫോ​ട്ടോ സെ​ഷ​നും ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്നിന് സം​ഗ​മം സ​മാ​പി​ക്കും.

തു​ട​ർ​ന്ന് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഷി​ക്കാ​ഗോ ഡൗ​ൺ​ടൗ​ണി​ലേ​ക്കും ലേ​ക്ക് മി​ഷി​ഗ​ണി​ലേ​ക്കും ബോ​ട്ട് യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ ഫാ. ​ജോ​ൺ മേ​ലേ​പു​റം - 215 808 4052, റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ - 310 709 5111, റ​വ.ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ൽ - 630 828 4513.

Tags : sisters meet usa chicago nri news

Recent News

Corehub Up