Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riyadh

Middle East and Gulf

കേ​ളി പ്ര​തീ​ക്ഷ പു​ര​സ്‌​കാ​രം; ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്‌​തു

ക​ണ്ണൂ​ർ: റി​യാ​ദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​തീ​ക്ഷ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 20 വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​വാ​ങ്ങി.

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച 11 പേ​ർ​ക്കും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ഒ​മ്പ​ത് പേ​ർ​ക്കു​മാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോയും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്.

ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​കെ 232 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ഇ​തി​ൽ റി​യാ​ദി​ൽ 16 കു​ട്ടി​ക​ൾ​ക്ക് നേ​ര​ത്തേ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 216 കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്ണൂ​രി​ലും ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

NRI

കു​ദു - കേ​ളി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് പുരോഗമിക്കുന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ദു - കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടാം സീ​സ​ൺ സ​ഫ മ​ക്ക ക​പ്പി​ന്‍റെ നാ​ലാം വാ​ര​ത്തി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

കെ​സി​എ ഗ്രൗ​ണ്ടി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ടെ​ക്നോ​മാ​ക് ഗ്രൗ​ണ്ടി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ന്ന​ത്. 24 ടീ​മു​ക​ളും ഇ​തി​ന​കം മ​ത്സ​ര​ത്തി​നി​റ​ങ്ങി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ എം​സി​സി - 26 കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദി​നെ 15 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത എം​സി​സി - 26 നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 135 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിംഗി​നി​റ​ങ്ങി​യ കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദി​ന് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 120 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 23 പ​ന്തി​ൽ 69 റ​ൺ​സ് നേ​ടി​യ റി​യാ​സ് പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്ട്രൈ​ക്കേ​ഴ്സ് ഇ​ല​വ​ൻ റി​യാ​ദ് 25 റ​ൺ​സി​ന് ഹെ​യ്ക്സ് സ്ക്വാ​ഡി​നെ തോ​ൽ​പ്പി​ച്ചു.

 

International

സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം; മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ടം പ​തി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

റി​യാ​ദ്: സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം. അ​സീ​ർ പ്ര​വി​ശ്യ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ തൊ​ടു​ത്തു​വി​ട്ട ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തെ​ങ്കി​ലും മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ താ​ഴേ​ക്ക് പ​തി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച യെ​മ​നി​ലെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​ർ തൊ​ടു​ത്തു​വി​ട്ട മി​സൈ​ലാ​ണ് സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന ത​ട​ഞ്ഞ​ത്. അ​സീ​ർ പ്ര​വി​ശ്യ​യി​ലെ അ​ഹ​ദ് റ​ഫീ​ദ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച​ത്. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ൾ നേ​രി​ടാ​ൻ സൗ​ദി​യു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം മ​ദീ​ന​യി​ലെ തൈ​ബ സി​വി​ലി​യ​ൻ വൈ​ദ്യു​തി വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് നേ​രെ ഹൂ​തി​ക​ൾ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും സ​ഖ്യ​സേ​ന അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 29ന് ​പു​ല​ർ​ച്ചെ 5.11നാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച ഡ്രോ​ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഹൂ​തി​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യി സ​ഖ്യ​സേ​നാ വ​ക്താ​വ് പ​റ​ഞ്ഞു.

International

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

റി​യാ​ദ്: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. താ​യി​ഫ് - റാ​നി​യ റോ​ഡി​ലു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി ജെ​യ്‌​സി മോ​ൾ മാ​ത്യു, കു​റു​മ​ല്ലൂ​ർ സ്വ​ദേ​ശി​നി ആ​ന​ച്ചേ​രി അ​ഞ്ചാ​കു​ന്നേ​ൽ ജോ​ബി​ന ജോ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ.

അ​പ​ക​ട​ത്തി​ൽ ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ വി​ജ​യ​ല​ക്ഷ്മി, ഹെ​പ്സി​ബ എ​ന്നി​വ​രും മ​രി​ച്ചു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സൗ​ദി പൗ​ര​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. താ​യി​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഗാ​ഫ അ​ൽ അ​വെ​യ്‌​ല ക്ലി​നി​ക്കു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ.

അ​വ​ധി​ദി​ന​ത്തി​ൽ ഷോ​പ്പിം​ഗി​നാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ സൗ​ദി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NRI

വൈ​വി​ധ്യ​മാ​ർ​ന്ന വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് സെ​പ്റ്റം​ബ​ർ ചി​ല്ല

റി​യാ​ദ്: വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ല് പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് സെ​പ്റ്റം​ബ​ർ ല​ക്കം ചി​ല്ല പ്ര​തി​മാ​സ വാ​യ​ന സം​ഘ​ടി​പ്പി​ച്ചു.

തെ​യ്യ​ങ്ങ​ളെ​യും അ​വ​യു​മാ​യി ആ​ഴ​ത്തി​ൽ വേ​രോ​ടി​ച്ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ജ​ന​കീ​യ സം​സ്കാ​ര​ത്തെ​യും ആ​ധാ​ര​മാ​ക്കി വ​ട​ക്ക​ൻ മ​ല​ബാ​റി​ന്‍റെ പു​രാ​വൃ​ത്ത​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന വി.കെ. അ​നി​ൽ​കു​മാ​റി​ന്‍റെ ദൈ​വ​ക്ക​രു എ​ന്ന നോ​വ​ലിന്‍റെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വച്ച് രാ​ജേ​ഷ് ഓ​ണാ​ക്കു​ന്ന് ചി​ല്ല​യ്ക്ക് തു​ട​ക്കം കു​റി​ച്ചു.

ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​നാ​യ മാ​റ്റ് ഹെ​യ്ഗി​ന്‍റെ ഫി​ലോ​സ​ഫി​ക്ക​ൽ ഫാ​ന്‍റ​സി നോ​വ​ൽ ദ ​മി​ഡ്നൈ​റ്റ് ലൈ​ബ്ര​റി സ്നി​ഗ്ദ വി​പി​ൻ അ​വ​ത​രി​പ്പി​ച്ചു.

 

ജീ​വി​ത​ത്തി​ലെ ശൂ​ന്യ​ത താ​ങ്ങാ​നാ​കാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച നോ​റ സീ​ഡ്, മ​ര​ണ​ത്തി​ന് മു​മ്പ് ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും ജീ​വി​ത​ത്തെ യ​ഥാ​ർ​ഥ​ത്തി​ൽ അ​ർ​ഥ​വ​ത്താ​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്താ​നും എ​ത്തി​ച്ചേ​രു​ന്ന മി​ഡ്നൈ​റ്റ് ലൈ​ബ്ര​റി​യു​ടെ പ​ശ്ചാ​ത്ത​ല​വും നോ​വ​ലി​ന്‍റെ പ്ര​മേ​യ​വും സ്നി​ഗ്ദ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

ഗ്രീ​ക്ക് എ​ഴു​ത്തു​കാ​ര​നാ​യ ഹെ​ക്ട​ർ ഗാ​ർ​സി​യ​യും സ്പാ​നി​ഷ് എ​ഴു​ത്തു​കാ​ര​നാ​യ ഫ്രാ​ൻ​സെ​സ്ക് മി​റാ​ലെ​സും ചേ​ർ​ന്നെ​ഴു​തി​യ ഇ​ക്കി​ഗാ​യ് നോ​റ റോ​സ് ജോ​മോ​ൻ അ​വ​ത​രി​പ്പി​ച്ചു.

ജ​പ്പാ​നി​ലെ, പ്ര​ത്യേ​കി​ച്ച് ഒ​ക്കി​നാ​വ​യി​ലെ, ദീ​ർ​ഘാ​യു​സു​കാ​രു​ടെ ജീ​വി​ത​രീ​തി​ക​ളും ജീ​വി​ത​ത്തി​ന് അ​ർ​ഥ​വും ല​ക്ഷ്യ​വും ന​ൽ​കു​ന്ന "ഇ​ക്കി​ഗാ​യ്' എ​ന്ന ആ​ശ​യ​വു​മാ​ണ് പു​സ്ത​ക​ത്തിന്‍റെ പ്ര​ധാ​ന ഉ​ള്ള​ട​ക്ക​മെ​ന്ന് നോ​റ വി​ശ​ദീ​ക​രി​ച്ചു.

ഫ​ർ​സാ​ന​യു​ടെ കി​ള എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം വി​ദ്യാ ഭാ​സ്ക​ർ പ​ങ്കു​വ​ച്ചു. മ​ത​ത്തി​ന്‍റെ പു​റം​തോ​ടി​നു​ള്ളി​ൽ സു​ഖ​മാ​യി വാ​ഴു​ന്ന ആ​ണ​ഹ​ന്ത​യ്‌​ക്കെ​തി​രേ സേ​ബ എ​ന്ന നോ​വ​ലി​ലെ നാ​യി​ക ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് കി​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ ഭാ​സ്ക​ർ പ​റ​ഞ്ഞു.

പൗ​രോ​ഹി​ത്യം, മാ​ന​വി​ക​ത, സ്വാ​ത​ന്ത്ര്യം എ​ന്നി​വ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നോ​വ​ലി​ലു​ട​നീ​ളം പ്ര​ക​ട​മാ​ണെ​ന്നും അ​വ​ർ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യ്ക്ക് കെ.പി.എം. ​സാ​ദി​ഖ് തു​ട​ക്കം കു​റി​ച്ചു.

സീ​ബ കൂ​വോ​ട്, സീ​ന തോ​മ​സ്, വി​പി​ൻ കു​മാ​ർ, ഷം​സു​ദ്ദീ​ൻ മ​ച്ചിഞ്ചേ​രി, ജോ​മോ​ൻ സ്റ്റീ​ഫ​ൻ, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. നാ​സ​ർ കാ​ര​കു​ന്ന് മോ​ഡ​റേ​റ്റ​റാ​യി.

International

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം തീ​പി​ടി​ത്തം; മി​സൈ​ൽ ആ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി സൂ​ച​ന. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ക​റു​ത്ത പു​ക​യും തീ​യും ഉ​യ​ർ​ന്ന​താ​യും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള സൗ​ദി എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ ഇ​ന്ധ​ന ടാ​ങ്കി​ന് തീ​പി​ടി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തീ​പി‌​ടി​ത്തം റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ച​താ​യി വ്യോ​മ നി​രീ​ക്ഷ​ണ വെ​ബ്‌​സൈ​റ്റാ​യ ഫ്ലൈ​റ്റ്‌​റ​ഡാ​ർ24 റി​പ്പോ​ർ​ട്ട് ചെ​യ്തു. യെ​മ​നി​ൽ സം​ഘ​ർ​ഷം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ സൗ​ദി അ​ധി​കൃ​ത​ർ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് റി​യാ​ദി​ൽ തീ​പി​ടി​ത്ത​വും സ്ഫോ​ട​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല.

International

റിയാദിൽ ശക്തമായ സ്ഫോടനം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യമായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാന നഗരത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

ജൂലൈയിൽ യെമൻ സംഘർഷം രൂക്ഷമായതിനു ശേഷം ഇതാദ്യമായാണ് സൗദി തലസ്ഥാനത്തെ നേരിട്ട് ബാധിക്കുന്ന രീതിയിൽ സുരക്ഷാ ഭീഷണിയുണ്ടാകുന്നത്. പുലർച്ചെ മൂന്നോടെയാണ് റിയാദിലെ പ്രദേശവാസികൾക്ക് വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്.

ആക്രമണ സാധ്യതയുള്ളതിനാൽ എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് നിർദേശത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയുണ്ടായി. എന്നാൽ, അര മണിക്കൂറിനു ശേഷം സിവിൽ ഡിഫന്‍സ് ഏജന്‍സി ജാഗ്രതാ നിർദേശം പിൻവലിച്ചു.

NRI

റി​യാ​ദി​ൽ മ​രി​ച്ച മ​ല​യാ​ളി ന​ഴ്സി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: റി​യാ​ദി​ൽ മ​രി​ച്ച കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി ചി​പ്പി ര​തീ​ഷി​ന്‍റെ (35) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ല്ലാം ശ​രി​യാ​ക്കി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

ബെ​രി​ക്കു​ളം, പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​നി​യാ​യ ചി​പ്പി ര​തീ​ഷ് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി റി​യാ​ദ് ന​ദീ​മി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ ക​രി​പ്പ​ട​ക്ക​ത്ത് മ​ധു​വി​ന്‍റെ​യും സീ​ത​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ര​തീ​ഷ് ദക്ഷിണാഫ്രി​ക്ക​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി അ​നു​ന​ന്ദ കെ. ​ര​തീ​ഷും മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ദി​വ്യ ര​തീ​ഷു​മാ​ണ് മ​ക്ക​ൾ.

NRI

പ​ക്ഷാ​ഘാ​തം; കേ​ളി പ്ര​വ​ർ​ത്ത​ക​ൻ റി​യാ​ദി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ സി​മ​ന്‍റ് യൂ​ണി​റ്റ് അം​ഗം പി.​പി. യൂ​സ​ഫ് (53) അ​ന്ത​രി​ച്ചു. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി റി​യാ​ദ് ഷി​മേ​ശി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് കൊ​ട്ടോ​പ്പാ​ടം പൂ​ച്ച​പ്പാ​റ വീ​ട്ടി​ൽ പ​രേ​ത​രാ​യ കു​ഞ്ഞ​ല​വി -​ തി​ത്തു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പി​ലാ​ശേരി ഷി​ബ്ന​യാ​ണ് ഭാ​ര്യ. നാ​ലു മ​ക്ക​ളു​ണ്ട്. അ​സു​ഖ​വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മൂ​ത്ത മ​ക​ൻ റോ​ഷ​ൻ റി​യാ​ദി​ലെ​ത്തി​യി​രു​ന്നു.

23 വ​ർ​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന യൂ​സ​ഫ് ബ​ക്കാ​ല​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​ച്ച​ക്ക​റി​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കു​ന്ന ജോ​ലി​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്

താ​മ​സ​സ്ഥ​ല​ത്തെ ഹാ​ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട യൂ​സ​ഫി​നെ സു​ഹൃ​ത്തു​ക്ക​ളും ഭാ​ര്യാ​സ​ഹോ​ദ​ര​നും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്ക​വെ​യാ​ണ് മ​ര​ണം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങൾ ​പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.

NRI

ആ​ശ്ര​യ​യ്ക്ക് വീ​ണ്ടും കേ​ളി​യു​ടെ കൈ​ത്താ​ങ്ങ്

റി​യാ​ദ്: ത​ല​ശേരി കോ​ടി​യേ​രി​യി​ലെ ആ​ശ്ര​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണ​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി വീ​ണ്ടും സ​ഹാ​യ​ഹ​സ്ത​വു​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ആ​ശ്ര​യ​യ്ക്ക് കേ​ളി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.

ആ​ശ്ര​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​നാ​ൻ, ആ​ശ്ര​യ ചെ​യ​ർ​മാ​ൻ ഒ.വി. മു​ഹ​മ്മ​ദ് മു​സ്ത​ഫ​യ്ക്ക് മൂ​ന്നാം വ​ർ​ഷ​ത്തേ​ക്കു​ള്ള സ​ഹാ​യ​ധ​നം കൈ​മാ​റി.

രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​ശ്വാ​സ​മേ​കു​ന്ന ആ​ശ്ര​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ളി ഈ ​സ​ഹാ​യം തു​ട​രു​ന്ന​ത്.

ച​ട​ങ്ങി​ൽ കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഒ​ല​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, ആ​ശ്ര​യ വ​ർ​ക്കിംഗ് ചെ​യ​ർ​മാ​നും കേ​ര​ള നി​യ​മ​സ​ഭ മു​ൻ സ്പീ​ക്ക​റു​മാ​യ എ.എ​ൻ. ഷം​സീ​ർ, ആ​ശ്ര​യ സെ​ക്ര​ട്ട​റി കെ. ​അ​ച്ചു​ത​ൻ, എ​സ്.കെ. ​അ​ർ​ജു​ൻ, വി​ജ​യ​ൻ വെ​ളി​മ്പ്ര, ര​ജ​ത് ച​ന്ദ്ര, കേ​ളി കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളാ​യ നി​വ്യ, അ​ഫ്‍​ഷീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​വും ഭ​ക്ഷ​ണ​ച്ചെ​ല​വി​നാ​വ​ശ്യ​മാ​യ തു​ക കേ​ളി ആ​ശ്ര​യ​യ്ക്ക് ന​ൽ​കി​യി​രു​ന്നു. മ​ല​ബാ​ർ കാ​ൻ​സ​ർ സെന്‍റ​റി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും അ​വ​രോ​ടൊ​പ്പം വ​രു​ന്ന കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും താ​മ​സി​ച്ച് ചി​കി​ത്സ തു​ട​രു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​പിഎം പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ശ്ര​യ സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി​വ​രു​ന്ന രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​ണ് ആ​ശ്ര​യ ഒ​രു​ക്കു​ന്ന​ത്. ഭ​ക്ഷ​ണം, താ​മ​സം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലൂ​ടെ ചി​കി​ത്സാ കാ​ല​യ​ള​വി​ലെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കു​റ​യ്ക്കാ​ൻ ഈ ​സ്ഥാ​പ​ന​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്ക് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ ല​ഭി​ക്കു​ന്ന​ത് ആ​ശ്ര​യ​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​ന്നു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ ഒ.വി. മു​ഹ​മ്മ​ദ് മു​സ്ത​ഫ വ്യ​ക്ത​മാ​ക്കി.

NRI

റി​യാ​ദി​ൽ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു

റി​യാ​ദ്: അ​സു​ഖ​ബാ​ധി​ത​നാ​യി റി​യാ​ദി​ൽ മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം മാ​ധ​വ​പു​രം മേ​ലേ​ത്തു​വേ​ദി വീ​ട്ടി​ൽ ബാ​ബു നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്ത് എ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

35 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ റൗ​ദ​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പ​നി​യെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ അ​ദ്ദേ​ഹം പി​ന്നീ​ട് താ​മ​സ​സ്ഥ​ല​ത്ത് തി​രി​ച്ചെ​ത്തി.

രാ​ത്രി​യോ​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ മ​ക​നാ​ണ്. ഭാ​ര്യ: ര​മ്യ ടി. ​മ​ക്ക​ൾ: രാ​ഹു​ൽ, ഗോ​കു​ൽ.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ആ​വ​ശ്യ​മാ​യ ഏ​കോ​പ​ന​വും സ​ഹാ​യ​വും ന​ൽ​കി.

തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കു​ടും​ബ​വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ക​ഴ​ക്കൂ​ട്ടം ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ൽ സം​സ്ക​രി​ച്ചു.

NRI

റി​യാ​ദിൽ വാഹനാപകടം; മലയാളി യുവാവ് മ​രി​ച്ചു

റി​യാ​ദ്: മലായാളി യുവാവ് റിയാദിൽ വാ​ഹ​ന​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഫോ​ര്‍​ട്ട്കൊ​ച്ചി ബീ​ച്ച് റോ​ഡ് ഫി​ഷ​ര്‍​മെ​ന്‍ കോ​ള​നി​യി​ല്‍ കൊ​പ്ര പ​റ​മ്പി​ല്‍ കെ.​ടി. വി​ല്യം​സാണ് (​ടോ​ഷി-36)​ മ​രി​ച്ച​ത്.

വി​ല്യം​സ് ഓ​ടി​ച്ച ബൈ​ക്ക് സി​ഗ്ന​ല്‍ ക​ണ്ട് നി​ര്‍​ത്തി​യ സ​മ​യം പി​റ​കെ വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സൗ​ദി​യി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ഡെ​ലി​വെ​റി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

29ന് ​രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ല്യം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.​ സം​സ്കാ​രം പി​ന്നീ​ട്.

കെ.​വി ടോ​മി​യു​ടേ​യും നെ​സി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: ജിം​ഷ. മ​ക്ക​ള്‍: അ​യാ​ന്‍, ഹെ​സ.

NRI

മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി റൗ​ദ ഏ​രി​യ റൗ​ദ സെ​ന്‍റ​ർ യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് ആ​ന​മാ​റി സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി റി​യാ​ദി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി കേ​ന്ദ്ര സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി റ​സാ​ഖ്, ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​വ്, ഹാ​രി​സ്, റൗ​ദ ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ബി​ജി തോ​മ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​കെ. ഷാ​ജി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി. ​പി. സ​ലീം, ഏ​രി​യ ട്ര​ഷ​റ​ർ ഷ​ഫീ​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ബി​നി​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, ഭ​വി​ഷ് കു​മാ​ർ, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ഷി​ക് ബ​ഷീ​ർ മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി മ​റു​പ​ടി പ്ര​സം​ഗ​വും ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

മി​സൈ​ൽ അ​വ​ശി​ഷ്ടം പ​തി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​പി സ്വ​ദേ​ശി ചി​കി​ത്സ​യ്ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ഖ​ർ​ജി​ൽ മി​സൈ​ൽ അ​വ​ശി​ഷ്ടം പ​തി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സം മൂ​ന്നു​മാ​സ​ത്തി​ലേ​റെ നീ​ണ്ട ചി​കി​ത്സ​യ്ക്കു​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി. ആ​രോ​ഗ്യ​നി​ല​യി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ യാ​ത്രാ​നു​മ​തി ന​ൽ​കി​യ​ത്.

മാ​ർ​ച്ച് എട്ടിന് ​അ​ൽ ഖ​ർ​ജ് മേ​ഖ​ല​യി​ൽ മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ലേ​ബ​ർ ക്യാ​മ്പി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ മ​രി​ക്കു​ക​യും പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് അ​സ​മി​നെ റി​യാ​ദി​ലെ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ഇ​ന്ത്യ​ൻ എം​ബ​സി സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ടു​ക​യും കോ​ൺ​സു​ല​ർ സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. എം​ബ​സി​യി​ലെ കൗ​ൺ​സി​ല​ർ സാ​ബി​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​സ​മി​ന് ഒ​രു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ബോ​ധം വീ​ണ്ടു​കി​ട്ടി​യ​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും ഇ​ന്ത്യ​ൻ എം​ബ​സി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തി ചി​കി​ത്സ​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ എ​ല്ലാ കോ​ൺ​സു​ല​ർ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യാ​ത്രാ​രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി എം​ബ​സി​യു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് അ​സ​മി​ന്റെ മ​ട​ക്ക​യാ​ത്ര സാ​ധ്യ​മാ​യ​ത്.

ചി​കി​ത്സ ന​ൽ​കി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും തൊ​ഴി​ലു​ട​മ​യ്ക്കും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കി​യ സൗ​ദി അ​ധി​കൃ​ത​ർ​ക്കും ഇ​ന്ത്യ​ൻ എം​ബ​സി ന​ന്ദി അ​റി​യി​ച്ചു.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യം പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കാ​ത്ത​തി​നാ​ൽ വീ​ൽ​ചെ​യ​റി​ലാ​യി​രു​ന്നു അ​സ​മി​ന്റെ യാ​ത്ര.

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ അ​റ്റാ​ഷെ സോ​ന, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ഷി​ഖ്, കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ജോ​യിന്‍റ് ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യ​യ​ച്ചു.

പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​തം സാ​ധാ​ര​ണ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കും എ​ത്തി​ച്ചേ​ർ​ന്ന സം​ഭ​വ​മാ​യി​രു​ന്നു അ​ൽ ഖ​ർ​ജി​ലേ​ത്. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട മു​ഹ​മ്മ​ദ് അ​സ​മി​ന്‍റെ അ​തി​ജീ​വ​ന​വും ദീ​ർ​ഘ​കാ​ല ചി​കി​ത്സ​യ്ക്കു​ശേ​ഷ​മു​ള്ള സ്വ​ദേ​ശ​ത്തേ​ക്കു​ള്ള മ​ട​ക്ക​വും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സം പ​ക​രു​ന്ന​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

NRI

മ​ല​യാ​ളി യു​വാ​വ് റി​യാ​ദി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

റി​യാ​ദ്: ബ​ത്ഹ​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി ഷി​ന്‍റോ ചാ​ക്കോ (40) ആ​ണ് മ​രി​ച്ച​ത്.

റി​യാ​ദി​ലെ വി​ജ​യ് മ​സാ​ല ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഷി​ന്‍റോ താ​മ​സ​സ്ഥ​ല​ത്ത് എ​ത്താ​തി​രി​ക്കു​ക​യും ഫോ​ണി​ൽ ല​ഭി​ക്കാ​താ​വു​ക​യും ചെ​യ്ത​തോ​ടെ സു​ഹൃ​ത്തു​ക്ക​ളും ക​മ്പ​നി അ​ധി​കൃ​ത​രും ചേ​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബ​ത്ഹ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ക​മ്പ​നി വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഇ​ദ്ദേ​ഹ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ റെ​ഡ് ക്ര​സ​ന്‍റ് വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ചു. അ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

റി​യാ​ദ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ഷു​മൈ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

International

റിയാദിൽ മലയാളി യുവാവ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാനമായ റിയാദിലെ ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്‍റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദിൽ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്‍റോയെ ഫോണിൽ ലഭിക്കാതാവുകയും താമസസ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസന്‍റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

റിയാദ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

NRI

റി​യാ​ദിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി

റി​യാ​ദ്: റി​യാ​ദി​ലെ മു​സാ​ഹ്മി​യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ല്ലം ക​രി​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഷീ​ദി​ന്‍റെ മ​ക​ൻ ഷു​ഹൈ​ബി​ന്‍റെ (33) മൃ​ത​ദേ​ഹം മു​സാ​ഹ്മി​യ​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ക​ബ​റ​ട​ക്കി.

ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഷു​ഹൈ​ബ് സ​ഞ്ച​രി​ച്ചി​രു​ന്ന ഡ​ബി​ൾ ഡോ​ർ പി​ക്ക​പ്പ് വാ​ഹ​നം മു​സാ​ഹ്മി​യ​യി​ലെ അ​ൽ-​ബ​ക്ക​റ​ക് പ്ര​ദേ​ശ​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഷു​ഹൈ​ബാ​യി​രു​ന്നു വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷു​ഹൈ​ബ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ അ​ത്ഭു​ത​ക​ര​മാ​യി പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ക​ബ​റ​ട​ക്ക​ത്തി​നും അ​നു​ബ​ന്ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​റും കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി അം​ഗ​വു​മാ​യ നി​സാ​ർ റാ​വു​ത്ത​ർ, കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

ഷു​ഹൈ​ബി​ന് ഭാ​ര്യ​യും നാ​ലുവ​യ​സു​ള്ള ഒ​രു കു​ട്ടി​യു​മു​ണ്ട്.

NRI

നി​ർ​മി​ത ബു​ദ്ധി മ​നു​ഷ്യ​ന്‍റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്ക് പ​ക​ര​മാ​വി​ല്ല: കേ​ളി സെ​മി​നാ​ർ

റി​യാ​ദ്: നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ള​ർ​ച്ച മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മ്പോ​ഴും തൊ​ഴി​ൽ ന​ഷ്‌​ടം, സ്വ​കാ​ര്യ​താ ലം​ഘ​നം, വ്യാ​ജ​വി​വ​ര​ങ്ങ​ളു​ടെ വ്യാ​പ​നം തു​ട​ങ്ങി​യ ഗു​രു​ത​ര വെ​ല്ലു​വി​ളി​ക​ളും സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ളി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച നൗ​ഫ​ൽ പൂ​വ​ക്കു​റി​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ​യു​ടെ സാം​സ്‌​കാ​രി​ക വി​ഭാ​ഗ​വും കേ​ളി സൈ​ബ​ർ വിം​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "നി​ർ​മി​ത ബു​ദ്ധി​യു​ടെ യു​ഗം - ആ​ശ​യ്ക്കും ആ​ശ​ങ്ക​യ്ക്കും' എ​ന്ന സെ​മി​നാ​ർ റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

കേ​ളി റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം ജോ​മോ​ൻ സ്റ്റീ​ഫ​ൻ മോ​ഡ​റേ​റ്റ​റാ​യ ച​ട​ങ്ങ് കേ​ളി മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം നൗ​ഫ​ൽ പൂ​വ​ക്കു​റി​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ങ്കേ​തി​ക​വി​ദ്യ​യെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​റി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച, ഭാ​വി​യി​ലെ സാ​ധ്യ​ത​ക​ൾ, തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ അ​ത് ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ള​ർ​ച്ച മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മ്പോ​ഴും മ​നു​ഷ്യ​ന്റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കും വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​യ്ക്കും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യും പ​ക​ര​മാ​കി​ല്ലെ​ന്നും, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ സാ​മൂ​ഹി​ക​വും ധാ​ർ​മി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്നും ച​ർ​ച്ച​ക​ളി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

കേ​ളി കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, ജോ​യി​ന്‍റ ട്ര​ഷ​റ​ർ സിം​നേ​ഷ്, സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​തീ​ഷ് വ​ള​വി​ൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, നൗ​ഫ​ൽ, സ​ജീ​വ്, കൃ​ഷ്ണ​ൻ​കു​ട്ടി, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ജി തോ​മ​സ്, കേ​ന്ദ്ര സാം​സ്‌​കാ​രി​ക വി​ഭാ​ഗം വൈ​സ് ചെ​യ​ർ​മാ​ൻ മൂ​സ കൊ​മ്പ​ൻ, മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, സൈ​ബ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ സു​ബി​ൻ, ചി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ലിം, കേ​ന്ദ്ര സാം​സ്‌​കാ​രി​ക വി​ഭാ​ഗം അം​ഗം അ​ന​സ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു.

പ​രി​പാ​ടി​യി​ൽ കേ​ളി റൗ​ദ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി സ്വാ​ഗ​ത​വും ഏ​രി​യ സാം​സ്‌​കാ​രി​ക ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

മേ​യ് മാ​സ​വാ​യ​ന സംഘടിപ്പിച്ച് ചില്ല

റി​യാ​ദ്: സാ​ഹി​ത്യ​വും ക​ല​യും സ​മൂ​ഹ​ത്തി​ൽ മാ​റ്റം സൃ​ഷ്ടി​ക്കാ​നു​ള്ള ഉ​പാ​ധി​ക​ളാ​ണെ​ന്ന ഇ​ട​തു​പ​ക്ഷ കാ​ഴ്ച​പ്പാ​ടു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​താ​യി​രു​ന്നു ചി​ല്ല​യു​ടെ മേ​യ് മാ​സ​വാ​യ​ന.

മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഇ​ട​തു മ​നു​ഷ്യാ​വ​കാ​ശ ചി​ന്ത​ക​നു​മാ​യ പ്ര​ഫു​ൽ ബി​ദ്വാ​യ് ര​ചി​ച്ച "ദി ​ഫീ​നി​ക്സ് മൊ​മെ​ന്‍റ്: ച​ല​ഞ്ചെ​സ് കോ​ൺ​ഫ്ര​ൺ​റ്റിം​ഗ് ഇ​ന്ത്യ​ൻ ലെ​ഫ്റ്റ്' എ​ന്ന കൃ​തി​യു​ടെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ജോ​മോ​ൻ സ്റ്റീ​ഫ​ൻ വാ​യ​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​ന്ത്യ​ൻ ഇ​ട​തുപ​ക്ഷം നേ​രി​ട്ട തെര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​ക​ളും സം​ഘ​ട​നാ​പ​ര​മാ​യ ത​ള​ർ​ച്ച​ക​ളും പു​ന​ർ​ജീ​വ​ന സാ​ധ്യ​ത​യും പു​സ്ത​കം വ​ര​ച്ചുകാ​ട്ടു​ന്നു​ണ്ട്.

രാ​ജ്യ​ത്ത് ഇ​ട​തു​പ​ക്ഷം അ​പ്ര​സ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന​ക​ത്ത്‌ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ, പ​രി​മി​തി​ക​ൾ, ഭാ​വി അ​തി​ജീ​വ​ന സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണ് ഈ ​കൃ​തി ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ പ​രി​ത​സ്ഥി​തി​യി​ൽ, വ​ർ​ഗ​പ​ര​മാ​യ നി​ല​പാ​ട് ഉ​യ​ർ​ത്തി​യു​ള്ള പ്ര​ത്യ​യ​ശാ​സ്ത്ര ന​യ​ങ്ങ​ൾ​ക്കൊ​പ്പം, ദ​ളി​ത്, ആ​ദി​വാ​സി, സ്ത്രീ, ​പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു മാ​ത്ര​മേ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്നേ​റാ​ൻ സാ​ധ്യ​ത​യു​ള്ളൂ എ​ന്നും പു​സ്ത​കം വി​ശ​ദീ​ക​രി​ക്കു​ന്നു.

കെ.​ആ​ർ. മീ​ര ര​ചി​ച്ച "ക​ലാ​ച്ചി' എ​ന്ന നോ​വ​ൽ വാ​യ​ന​യു​ടെ വി​വി​ധ ത​ല​ങ്ങ​ൾ വി​പി​ൻ കു​മാ​ർ സ​ദ​സി​ന് മു​ന്നി​ൽ പ​ങ്കു​വ​ച്ചു. ഉ​റ​ക്ക​ത്തെ ഒ​രു രാ​ഷ്ട്രീ​യ രൂ​പ​ക​മാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ച്ചു കൊ​ണ്ടാ​ണ് ഈ ​നോ​വ​ൽ മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ സാ​മൂ​ഹ്യ​ത​ല​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

ഒ​ന്നു​റ​ങ്ങി ഉ​ണ​രു​മ്പോ​ള്‍ സ്വ​ന്തം രാ​ജ്യ​ത്ത് അ​ന്യ​രാ​യി​പ്പോ​കു​ന്ന​വ​രു​ടെ ക​ഥ പ​റ​യു​ന്ന, ഒ​രു ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്ത് മ​ത​വും രാ​ഷ്ട്രീ​യ​വും പ​ര​സ്പ​രം ക​ല​ർ​ന്ന് ദേ​ശീ​യ​ത​യും പൗ​ര​ത്വ​വും നി​ർ​ണ​യി​ക്കു​ന്ന അ​വ​സ്ഥ എ​ത്ര​ത്തോ​ളം ഭീ​ക​ര​മാ​ണെ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന നോ​വ​ലി​ലെ ക​ഥ സ​ന്ദ​ർ​ഭ​ങ്ങ​ൾ വി​പി​ൻ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​യാ​യി​മാ​റി​യ ധീ​ര വി​പ്ല​കാ​രി ഭ​ഗ​ത് സിം​ഗ് ര​ചി​ച്ച "യു​വാ​ക്ക​ളാ​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രോ​ട്' എ​ന്ന കൃ​തി​യു​ടെ വാ​യ​ന സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ പ​ങ്കു​വ​ച്ചു.

എ​ങ്ങ​നെ ആ​യി​രി​ക്ക​ണം ഒ​രു വി​പ്ല​വ പാ​ർ​ട്ടി, പ​രി​പാ​ടി, കൈ​വ​രി​ക്കേ​ണ്ട ല​ക്ഷ്യം, നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം തു​ട​ങ്ങി ഒ​രു വി​പ്ല​വ പാ​ർ​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യു​ന്ന​താ​ണ് ഈ ​കൃ​തി.

യു​വാ​ക്ക​ളു​ടെ രാ​ഷ്ട്രീ​യ​വി​ദ്യാ​ഭ്യാ​സം അ​തി​നാ​യു​ള്ള പ​ഠ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ സ​തീ​ഷ് സ​ദ​സി​ന് മു​ന്നി​ൽ വാ​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യ്ക്ക് സീ​ബ കൂ​വോ​ട് തു​ട​ക്കം കു​റി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖ്, ഷം​സു​ദ്ദീ​ൻ അ​സീ​സി​യ, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, സു​ബി​ൻ തു​ട​ങ്ങി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു കൊ​ണ്ട്‌ ചി​ല്ല കോ​ഓർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ സം​സാ​രി​ച്ചു.

NRI

ത​ണ​ലി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി

റി​യാ​ദ്: ക​ണ്ണൂ​ർ കൂ​ടാ​ളി - ക​ഞ്ഞി​രോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം. കേ​ളി​യു​ടെ 12-ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന "വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി' പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ത​ണ​ലി​ന് കേ​ളി​യു​ടെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ത​ണ​ൽ പ്ര​സി​ഡ​ന്‍റ് എ.​പി. ആ​ലി​പ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം, ത​ണ​ൽ മു​ൻ പ്ര​സി​ഡന്‍റ് കെ.​ടി. അ​ബ്ദു​ൽ സ​ത്താ​റി​ന് ധാ​ര​ണ​പ​ത്രം കൈ​മാ​റി.

 

NRI

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​വാ​ദ്മി ഏ​രി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ളി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദ​വാ​ദ്മി റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ തെ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ എ​ട്ട് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു.

ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 7.30ന് ​ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ള​ട​ക്കം അ​തേ ദി​വ​സ​വും സെ​മി​ഫൈ​ന​ലും ഫൈ​ന​ലും പി​റ്റേ​ദി​വ​സ​വും ആ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ട്വ​ന്‍റി -20 ഫോ​ർ​മാ​റ്റി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

ഫൈ​ന​ലി​ൽ വി​ന്നേ​ഴ്സ് ടീ​മാ​യ "അ​സ​ദ് ഇ​ല​വ​ൻ' ടീ​മി​ന് ദ​വാ​ദ്മി ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​യും സം​ഘാ​ട​ക സ​മി​തി അ​നൗ​ൺ​സ് ചെ​യ്തി​രു​ന്ന കാ​ഷ് പ്രൈ​സും ന​ൽ​കി. റ​ണ്ണേ​ഴ്സ് അ​പ് ടീ​മാ​യ സ​ന​യ ടൈ​ഗ​റി​ന് റീം ​ന​ജ​ദ് സ്‌​പൈ​സ​സ് ക​റി പൗ​ഡ​ർ സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​യും അ​നൗ​ൺ​സ് ചെ​യ്തി​രു​ന്ന കാ​ഷ് പ്രൈ​സും ന​ൽ​കി.

കൂ​ടാ​തെ പ്ലെ​യ​ർ ഓ​ഫ് ദ ​സീ​രീ​യ​സി​നും പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചി​നും കേ​ളി ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ടൂ​ർ​ണ​മെ​ന്‍റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ൽ സ​മ്മാ​നി​ച്ചു. സ​മാ​പ​ന​യോ​ഗം കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​പി.​എം. സാ​ദി​ഖ്, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേ​രി, കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ചാ​ലി​യം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് പാ​ല​ത്ത്, ഷാ​ജി പ്ലാ​വി​ള​യി​ൽ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ദ​വാ​ദ്മി​യി​ലെ പൗ​ര പ്ര​മു​ഖ​രും വി​വി​ധ സ്ഥാ​പ​ന ഉ​ട​മ​ക​ളും നി​ര​വ​ധി കാ​യി​ക​പ്ര​മി​ക​ളും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി. വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ള​ട​ങ്ങി​യ സം​ഘാ​ട​ക സ​മി​തി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​ത​വും സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ മു​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

20 വ​ർ​ഷ​ത്തെ ത​ട​വ​റ​ക്കാ​ല​ത്തി​ന് വി​രാ​മം; അ​ബ്ദു​ൽ റ​ഹീം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

റിയാദ്: നീ​ണ്ട ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്‍റെ സൗ​ദി ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ച്ചി​ല​ക​ത്ത് പീ​ടി​യേ​ക്ക​ൽ അ​ബ്ദു​ൽ റ​ഹീം ഒ​ടു​വി​ൽ സ്വ​ന്തം മ​ണ്ണി​ൽ തി​രി​ച്ചെ​ത്തി.

റി​യാ​ദി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്സ് വി​മാ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 7.35-ഓ​ടെ​യാ​ണ് റ​ഹീം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. മ​ക​ന്‍റെ മു​ഖ​മൊ​ന്ന് കാ​ണാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്ണീ​രോ​ടെ കാ​ത്തി​രു​ന്ന എ​ൺ​പ​ത് വ​യ​സ്സാ​യ ഉ​മ്മ ഫാ​ത്തി​മ​യു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ​യും കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ ശു​ഭ​പ​ര്യ​വ​സാ​ന​മാ​യ​ത്.

മ​ട​ക്ക​യാ​ത്ര​യി​ൽ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​ന് വേ​ണ്ടി അ​ടി​യു​റ​ച്ചു പ്ര​വ​ർ​ത്തി​ച്ച ലീ​ഗ​ൽ ക​മ്മി​റ്റി​യി​ലെ പ​വ​ർ ഓ​ഫ് അ​റ്റോ​ണി സി​ദ്ദീ​ഖ് തു​വ്വൂ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റ​ഹീ​മി​നെ റി​യാ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ച് എ​മി​ഗ്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി യാ​ത്ര​യാ​ക്കി​യ​ത്.

2006 ന​വം​ബ​റി​ലാ​ണ് ഹൗ​സ് ഡ്രൈ​വ​ർ വീ​സ​യി​ൽ റ​ഹീം റി​യാ​ദി​ൽ എ​ത്തി​യ​ത്. ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട അ​ന​സ് അ​ൽ ശ​ഹ്റി എ​ന്ന 18 വ​യ​സു​കാ​ര​നാ​യ സൗ​ദി ബാ​ല​നെ പ​രി​ച​രി​ക്ക​ലാ​യി​രു​ന്നു ചു​മ​ത​ല. എ​ന്നാ​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് കൃ​ത്യം ഒ​രു മാ​സ​ത്തി​ന് ശേ​ഷം ഉ​ണ്ടാ​യ ഒ​രു നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ അ​ന​സ് മ​ര​ണ​പ്പെ​ടു​ക​യും ഡി​സം​ബ​ർ 25-ന് ​റ​ഹീം അ​റ​സ്റ്റി​ലാ​വു​ക​യു​മാ​യി​രു​ന്നു.

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ വെ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ അ​ന​സ് റ​ഹീ​മി​ന്‍റെ മു​ഖ​ത്തേ​ക്ക് തു​പ്പു​ക​യും, ഇ​ത് ത​ട​യാ​ൻ റ​ഹീം കൈ​യു​യ​ർ​ത്തി​യ​പ്പോ​ൾ അ​ന​സി​ന്‍റെ ദേ​ഹ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ ത​ട്ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന​സ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

2011-ൽ ​റി​യാ​ദ് പ​ബ്ലി​ക് കോ​ട​തി റ​ഹീ​മി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​തോ​ടെ​യാ​ണ് കേ​സ് സ​ങ്കീ​ർ​ണ​മാ​യ​ത്. എ​ന്നാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ​ക​ക്ഷി നി​യ​മ​സ​ഹാ​യ സ​മി​തി​യും ഇ​ന്ത്യ​ൻ എം​ബ​സി​യും ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഒ​ടു​വി​ൽ ഫ​ലം ക​ണ്ടു. ക​ഠി​ന​മാ​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 15 മി​ല്യ​ൻ സൗ​ദി റി​യാ​ൽ (ഏ​ക​ദേ​ശം 34 കോ​ടി രൂ​പ) ദി​യാ​ധ​നം (മോ​ച​ന​ദ്ര​വ്യം) സ്വീ​ക​രി​ച്ച് മാ​പ്പ് ന​ൽ​കാ​മെ​ന്ന് സൗ​ദി കു​ടും​ബം സ​മ്മ​തി​ച്ചു.

തു​ട​ർ​ന്ന് ‘സേ​വ് അ​ബ്ദു​ൾ റ​ഹീം‘ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ലോ​ക മ​ല​യാ​ളി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി കൈ​കോ​ർ​ക്കു​ക​യും, ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്ക​കം 34 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച് കോ​ട​തി വ​ഴി കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് 2024 ജൂ​ലൈ​യി​ൽ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ശി​ക്ഷാ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​വു​ക​യും ഫൈ​ന​ൽ എ​ക്സി​റ്റ് അ​ട​ക്ക​മു​ള്ള നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ൾ നീ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് റ​ഹീ​മി​ന് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വ​ഴി​തു​റ​ന്ന​ത്.

NRI

കേ​ളി "പ്ര​തീ​ക്ഷ' വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം റി​യാ​ദി​ൽ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര​മാ​യ "പ്ര​തീ​ക്ഷ'യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്നു. ബ​ത്ത അ​ൽ യാ​സ്മി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ആ​ക്‌‌ടിംഗ് പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ അ​ലി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​വി​ത ല​ത ക​തി​രേ​ശ​ൻ പു​ര​സ്‌​കാ​ര വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, സ​മി​തി അം​ഗം സീ​ബാ കൂ​വോ​ട്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, പ്ര​സി​ഡന്‍റ് ശ്രീ​ഷ സു​കേ​ഷ്, ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ചാ​ലി​യം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​തീ​ഷ് വ​ള​വി​ൽ പു​ര​സ്‌​കാ​ര പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കാഷ് അ​വാ​ർ​ഡും മൊ​മ​ന്‍റോ​യും ഉ​ൾ​പ്പെ​ട്ട പ്ര​തീ​ക്ഷ പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്.

ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 228 വി​ദ്യാ​ർ​ഥി​ക​ൾ പു​ര​സ്‌​കാ​ര​ത്തി​ന​ർ​ഹ​രാ​യി. ഇ​തി​ൽ 212 പേ​ർ​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണം കേ​ര​ള​ത്തി​ലെ വി​ത​ര​ണം ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​യാ​ദി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ക​ളാ​യ നാ​ല് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 12 പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ച​ട​ങ്ങി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

 

NRI

കേ​ളി കു​ടും​ബ​വേ​ദി​ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഡ്രോ​യിം​ഗ് മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ "ജ്വാ​ല അ​വാ​ർ​ഡ് 2026'ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഡ്രോ​യിം​ഗ് മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. പ്ര​മു​ഖ വ്യാ​പാ​ര ഗ്രൂ​പ്പാ​യ അ​ൽ വ​ഫ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ലാ​സ് ഷോ​ള ഷോ​പ്പിം​ഗ് മാ​ളി​ൽ ന​ട​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ ആ​യി​ര​ത്തി​ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

റി​യാ​ദി​ലെ വി​വി​ധ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​വും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​വും മി​ക​ച്ച സം​ഘാ​ട​ന മി​ക​വും പ​രി​പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കി. പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ (4 - 6), (7 - 10), (11 - 15) എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ആ​ദ്യ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ൾ നി​റം ന​ൽ​കാ​നാ​യി​രു​ന്നു അ​വ​സ​രം. മൂ​ന്നാം വി​ഭാ​ഗ​ത്തി​ന് "ജീ​വി​ത​ത്തി​ൽ ന​ഴ്സു​മാ​രു​ടെ പ്രാ​ധാ​ന്യം' എ​ന്ന ത​ത്സ​മ​യ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ചി​ത്രം വ​ര​ച്ച് നി​റം ന​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു മ​ത്സ​രം.

കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ചി​ത്ര​ക​ല അ​ധ്യാ​പി​ക​യു​മാ​യ വി​ജി​ലാ ബി​ജു​വാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്റെ കോ​ഓർഡി​നേ​റ്റ​ർ. അ​ധ്യാ​പി​ക​യും ആ​ർ​ട്ടി​സ്റ്റു​മാ​യ നൂ​റി​യ, ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ ദീ​പ്തി, അ​നു​രാ​ഗ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും വി​ജ​യി​ക​ൾ​ക്ക് കാഷ് പ്രൈ​സി​നൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​മാ​യി ന​ൽ​കി. കാ​റ്റ​ഗ​റി ഒ​ന്നി​ൽ സ​ജ സ​യ്യി​ദ് ഒ​ന്നാം സ്ഥാ​ന​വും നി​ഥി​ല പ്ര​കാ​ശ് ര​ണ്ടാം സ്ഥാ​ന​വും നി​തി​ക്ഷ ന​ന്ദ​കു​മാ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കാ​റ്റ​ഗ​റി ര​ണ്ടി​ൽ ഫാ​ത്തി​മ ഷെ​ഹ്റോ​സ് ബ​ക്ഷി ഒ​ന്നാം സ്ഥാ​ന​വും ഇ​ഫ്രാ ത​ബ​സും ര​ണ്ടാം സ്ഥാ​ന​വും ഫ​ർ​നാ​സ് ഫാ​ത്തി​മ ഖാ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കാ​റ്റ​ഗ​റി മൂ​ന്നി​ൽ റ​യാ​ൻ അ​ലി ഒ​ന്നാം സ്ഥാ​ന​വും റി​ത്വി​ൻ റീ​ജേ​ഷ് ര​ണ്ടാം സ്ഥാ​ന​വും ഫാ​ത്തി​മ ഹ​നാ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മ​ത്സ​ര​സ​മ​യം ര​ക്ഷി​ത​ക്കാ​ൾ​ക്കാ​യി ഷു​ഹൈ​ബ് മ​ല​ക്കാ​ര്‍, ആ​ബി​ദ് എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള അ​ട​ക്ക​മു​ള്ള ക​ലാ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. രോ​ഷ്നി മ​ഹേ​ഷ്‌, നേ​ഹ പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജി​ന്‍ കൂ​വ​ള്ളൂ​ര്‍, ബി​ജു താ​യ​മ്പ​ത്ത്, സ​തീ​ഷ്‌ കു​മാ​ര്‍ വ​ള​വി​ല്‍,സിം​നേ​ഷ് വ​യ​നാ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

ജ്വാ​ല 2026 സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ദീ​പ രാ​ജ​ൻ, ചെ​യ​ർ​പേ​ഴ്‌​സ​ൺ വി.​എ​സ്. സ​ജീ​ന, ട്ര​ഷ​റ​ർ ഗീ​ത ജ​യ​രാ​ജ്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ്, ട്ര​ഷ​റ​ർ സീ​നാ സെ​ബി​ൻ, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സീ​ബാ കൂ​വോ​ട്, വോള​ണ്ടി​യ​ർ​മാ​രാ​യി കേ​ളി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

NRI

വി​ജ​യ​രാ​ജ​ൻ ആ​ചാ​രി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ ഗു​വ​യ്യ യൂ​ണി​റ്റ് അം​ഗം വി​ജ​യ​രാ​ജ​ൻ ആ​ചാ​രി​ക്ക് യൂ​ണി​റ്റ് ത​ല​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഗു​വ​യ്യ​യി​ൽ സ​ന​യ്യ വ​ർ​ക്ക്ഷോ​പ്പി​ൽ കാ​ർ​പ്പന്‍റ​ർ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന വി​ജ​യ​രാ​ജ​ൻ കൊ​ല്ലം സ്വ​ദേ​ശി​യാ​ണ്.​

ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ക​മ്പ​നി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഏ​റെ നാ​ളാ​യി എം​ബ​സി​യി​ൽ നി​ന്ന് ഫൈ​ന​ൽ എ​ക്സി​റ്റി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തിന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​വു​ക​യും എ​ക്സി​റ്റ് ല​ഭി​ക്കു​ക​യും ചെ​യ്തു. ഗു​വ​യ്യ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം ശ്യാം ​അധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​സാ​ഹ്മി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നെ​ൽ​സ​ൺ, മ​ണി, യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ജ​യ​കൃ​ഷ്ണ​ൻ, സാ​ജ​ൻ, രാ​മ​ദാ​സ​ൻ, ഗോ​പ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സ​ക്കീ​ർ സ്വാ​ഗ​ത​വും വി​ജ​യ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി

റി​യാ​ദ്: സി​ൽ​വ​ർ ജൂ​ബി​ലി​യ​യു​ടെ ഭാ​ഗ​മാ​യി ‌"വ​സ​ന്തം അ​ഞ്ചാം സീ​സ​ൺ' എ​ന്ന പേ​രി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി വ​സ​ന്തം എ​ന്ന പേ​രി​ൽ ന​ട​ത്തി വ​രു​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, നാ​ട​ൻ പാ​ട്ട് എ​ന്നി​വ അ​ര​ങ്ങേ​റി.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ കു​മാ​ർ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ണ്ടു​ള്ള പ്ര​മേ​യം സാം​സ്കാ​രി​ക സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ രാ​ജേ​ഷ് ഓ​ണ​കു​ന്ന് അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് അ​സീ​സി​യ, ഉ​മ്മു​ൽ ഹ​മ്മാം, ഒ​ല​യ, ന​സീം, ന്യൂ ​സ​ന​യ്യ, ബ​ത്ത, ബ​ദി​യ, മ​ലാ​സ്, റൗ​ദ, സ​ന​യ്യ അ​ർ​ബൈ​ൻ, സു​ലൈ എ​ന്നീ ഏ​രി​യ​ക​ളും കു​ടും​ബ​വേ​ദി​യും നാ​ട​ൻ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സീ​ബ കൂ​വോ​ട് പ​രി​പാ​ടി​യും മൊ​മെ​ന്‍റോ വി​ത​ര​ണ​വും ക്ര​മീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ സ്വാ​ഗ​ത​വും ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

36 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മം; ശ​ശി​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 36 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ഏ​രി​യയുടെ നേതൃത്വത്തിൽ ബ​ത്ഹ ബി ​യൂ​ണി​റ്റ് അം​ഗം വി.​ശ​ശി​കു​മാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 1990ൽ ​സൗ​ദി​യി​ലെ​ത്തി​യ ശ​ശി​കു​മാ​ർ റി​യാ​ദി​ലും ദ​മാ​മി​ലു​മാ​യി വി​വി​ധ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

17 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു. ബ​ത്ഹ ലൂ​ഹ ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ജി​ത് ഖാ​ൻ അ​ധ്യ​ക്ഷ​നാ​യി.

കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​മ​കൃ​ഷ്ണ​ൻ, റ​ഫീ​ഖ് ചാ​ലി​യം, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ബി​ജു താ​യ​മ്പ​ത്ത്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ഷ​ഫീ​ഖ്‌ അ​ങ്ങാ​ടി​പ്പു​റം, ബ​ത്ഹ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ്, മ​ർ​ഗബ്‌ ര​ക്ഷാ​ധി​കാ​രി​സ​മി​തി സെ​ക്ര​ട്ട​റി അ​നി​ൽ അ​റ​ക്ക​ൽ, ബ​ത്ഹ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഫ​ക്രു​ദീ​ൻ, ട്ര​ഷ​റ​ർ സ​ലിം മ​ട​വൂ​ർ, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് ചാ​ലി​യാ​ർ, ബ​ത്ഹ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ദീ​പ രാ​ജ​ൻ, ഉ​മ്മ​ർ, രാ​ജേ​ഷ് കാ​ട​പ്പ​ടി, സൗ​ബീ​ഷ്, സു​ധീ​ഷ് ത​റോ​ൽ, ബി​ജു ഉ​ള്ളാ​ട്ടി​ൽ, ധ​നേ​ഷ്, ബി ​യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷൈ​ജു യ​ശോ​ധ​ര​ൻ, റിം​ഷാ​ദ്, സെ​ന്‍റ​ർ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹാ​ഷി​ഖ് വ​ല​പ്പാ​ട്, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ സ​മ​ദ് അ​രീ​ക്കോ​ട്, പ്ര​വീ​ൺ ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ സ​മ്മാ​നി​ച്ചു. ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ സ്വാ​ഗ​ത​വും ശ​ശി​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

പ്ര​വാ​സി മ​ല​യാ​ളി നാ​ട്ടി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ കൊ​ട്ടാ​ര​ക്ക​ര ന​ടു​ക്കു​ന്ന് കു​രി​ക്കാ​ട്ടു വീ​ട്ടി​ൽ കോ​ശി ലൂ​ക്കോ​സ് (65) അ​ന്ത​രി​ച്ചു. ചെ​ങ്ങ​മ​നാ​ട് കു​രി​ക്കാ​ട്ടു വീ​ട്ടി​ൽ ത​രി​യ​ൻ ലൂ​ക്കോ​സ് - ത​ങ്ക​മ്മ ലൂ​ക്കോ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി അ​ൽ​ഖ​ർ​ജ് സ​ഹ​ന​യി​ൽ പ്ല​മ്പിം​ഗ് - ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി കു​ടും​ബ​സ​മേ​തം അ​ൽ​ഖ​ർ​ജി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന കോ​ശി ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​ത്.

ഭാ​ര്യ ലീ​ലാ​മ്മ. മ​ക്ക​ൾ: കൈ​യ്‌​സ​ൺ കോ​ശി (സൗ​ദി), ലി​ൻ​ഡ കോ​ശി (യു​കെ). കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സ​ഹ​ന യൂ​ണി​റ്റ് ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​ണ് മ​ക​ൻ കൈ​യ്‌​സ​ൺ.

NRI

ഹൃ​ദ​യാ​ഘാ​തം; മ​ല​പ്പു​റം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി പ​ഴ​യ പു​ത്ത​ൻ വീ​ട്ടി​ൽ അ​ലി അ​ക്ബ​ർ (58) റി​യാ​ദി​ലെ അ​ൽ​ഖ​ർ​ജി​ൽ അ​ന്ത​രി​ച്ചു. തി​രൂ​ർ അ​രി​ക്ക​ഞ്ചി​റ പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് - ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ 33 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ൽ​ഖ​ർ​ജ് മ​ല​ഫി​ൽ ബൂ​ഫി​യ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് റി​യാ​ദി​ലെ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

തു​ട​ർ​ചി​കി​ത്സയ്​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി ത​യാറെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. അ​ൽ​ഖ​ർ​ജി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ൻ റൂ​മി​ലെ​ത്തി വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ മ​ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ ഷു​ക്കൂ​ർ, മു​ജീ​ബ് (ഇ​രു​വ​രും അ​ൽ​ഖ​ർ​ജി​ൽ ജോ​ലി ചെ​യ്യു​ന്നു). ഏ​ക സ​ഹോ​ദ​രി സ​ജീ​ന. ഭാ​ര്യ: സാ​ബി​റ, മൂ​ന്ന് മ​ക്ക​ൾ.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്.

NRI

നാ​ടി​ന്‍റെ വി​ക​സ​ന​വും ക്ഷേ​മ​വും ച​ർ​ച്ച ചെ​യ്യേ​ണ്ട അ​വ​സ​ര​ത്തി​ൽ പ്ര​തി​പ​ക്ഷം ഒ​ളി​ച്ചോ​ടു​ന്നു: എം. ​സ്വ​രാ​ജ്

റി​യാ​ദ്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. മ​ലാ​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ടി​ന്‍റെ വി​ക​സ​ന​വും ക്ഷേ​മ​വും ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​ത്ത് പ്ര​തി​പ​ക്ഷം അ​തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ൻ​കി​ട പ​ദ്ധ​തി​ക​ളോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക്ഷേ​മ​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന രീ​തി​യാ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് ഇ​ട​തു​മു​ന്ന​ണി മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ള്ള​തെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു.

പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള​താ​ണെ​ന്നും ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മു​ന്നോ​ട്ട് വ​ച്ച 1500 കാ​ര്യ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​വും ന​ട​പ്പി​ലാ​ക്കി​യ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ അ​തി​നെ വി​ശ്വാ​സ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ക​ൺ​വ​ൻ​ഷ​നി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വീ​ഡി​യോ​ക​ളും കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി ത​യാ​റാ​ക്കി​യ വീ​ഡി​യോ​യും ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

തു​ട​ർ​ഭ​ര​ണം എ​ന്തി​ന് എ​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ത്തി. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സീ​ബ കൂ​വോ​ട്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ന്യൂ ​ഏ​ജ് പ്ര​തി​നി​ധി ഷാ​ജ​ഹാ​ൻ, ഐ​എം​സി​സി പ്ര​തി​നി​ധി ഗ​സ്നി, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പ്ര​തി​നി​ധി ബോ​ണി, കേ​ളി സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ കു​മാ​ർ, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ഷ​മീ​ർ കു​ന്നു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കു​റ​ത്തി​യി​ലൂ​ടെ ക​ട​മ്മ​നി​ട്ട​യു​ടെ ഓ​ർ​മ​ക​ൾ പു​തു​ക്കി കേ​ളി

റി​യാ​ദ്: മ​ല​യാ​ള കാ​വ്യ​ലോ​ക​ത്ത് ത​ന​താ​യ ശ​ബ്ദ​മാ​യി നി​റ​ഞ്ഞു​നി​ന്ന ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സാം​സ്കാ​രി​ക സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു.

കേ​ന്ദ്ര സാം​സ്കാ​രി​ക വി​ഭാ​ഗ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ക​ട​മ്മ​നി​ട്ട​യി​ല്ലാ​ത്ത 18 വ​ർ​ഷ​ങ്ങ​ൾ - ഓ​ർമ​ക​ളി​ലൂ​ടെ കു​റ​ത്തി’ എ​ന്ന പേ​രി​ൽ ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സാം​സ്കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ നാ​സ​ർ കാ​ര​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി വി​പി​ൻ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ​സ്ഥി​ത​രു​ടെ​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ശ​ബ്ദ​മാ​യി ത​ന്‍റെ ക​വി​ത​ക​ളെ മാ​റ്റി​യ ക​വി​യാ​യി​രു​ന്നു ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ലെ ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ വാ​ക്കു​ക​ളാ​യി അ​ദ്ദേ​ഹ​ത്തിന്‍റെ വ​രി​ക​ൾ മാ​റി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്നി​ഗ്ദ ആ​ല​പി​ച്ച ‘കോ​ഴി’ എ​ന്ന ക​വി​ത​യോ​ടെ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.

 

NRI

റിയാദിൽ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ൽ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു. റി​യാ​ദി​ലെ അ​സീ​സി​യ​യി​ൽ താ​മ​സി​ക്കു​ന്ന വേ​ങ്ങ​ര നെ​ടും​പ​റ​മ്പ് സ്വ​ദേ​ശി കാ​ങ്ക​ട ക​ട​വ​ൻ ഈ​സ്മാ​യി​ൽ (51) ആ​ണ് മ​രി​ച്ച​ത്.

മ​ൻ​ഫു​അ അ​ൽ​ഈ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലെ മ​ലി​ന​ജ​ല പൈ​പ്പ് ലൈ​ൻ ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​ഴി​ച്ച സ​ൾ​ഫ്യൂ​രി​ക് ആ​സി​ഡി​ൽ​നി​ന്നു​ള്ള വാ​ത​ക​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

ആ​സി​ഡ് ഒ​ഴി​ച്ച വി​വ​ര​മ​റി​യാ​തെ ബാ​ത്‌​റൂ​മി​ൽ പോ​യ ഈ​സ്മാ​യി​ൽ വാ​ത​കം ശ്വ​സി​ച്ചു ബോ​ധ​ര​ഹി​ത​നാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും തൊ​ട്ട​ടു​ത്ത ദി​വ​സം അദ്ദേഹം മ​രി​ച്ചു.

Kerala

12 വിമാനങ്ങൾ പുറപ്പെട്ടു

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.

കു​​​വൈ​​​റ്റി​​​ലേ​​​ക്കാ​​​ണ് ച​​​ര​​​ക്കു​​​വി​​​മാ​​​നം പോ​​​യ​​​ത്. ജി​​​ദ്ദ, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി, മ​​​സ്ക​​​റ്റ്, റി​​​യാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.

14 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി.

International

‌സൗ​ദി അ​റേ​ബ്യ​യി​ൽ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം; സ്ഥി​രീ​ക​രി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റാ​സ് ത​ന്നൂ​റ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണ ശ്ര​മ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലു​ക​ൾ പ്ര​കാ​രം ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് മാ​ലി​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​വി​ലെ ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യും ഇ​ന്ധ​ന വി​ത​ര​ണ​ത്തെ ഇ​ത് ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഊ​ർ​ജ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു.

NRI

യു​ദ്ധ​വി​രു​ദ്ധ ചി​ന്ത​ക​ളു​ണ​ർ​ത്തി ചി​ല്ല ഓ​ൺ​ലൈ​ൻ വാ​യ​ന; വി. ​ഷി​നി ലാ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി

റി​യാ​ദ്: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നു​മാ​യ വി. ​ഷി​നി ലാ​ൽ അ​വ​ത​രി​പ്പി​ച്ച ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തോ​ടെ ചി​ല്ല ഫെ​ബ്രു​വ​രി മാ​സ​വാ​യ​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. സാ​ഹി​ത്യ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം പ്രേ​ക്ഷ​ക​രെ ചി​ന്ത​യി​ലാ​ഴ്ത്തി.

ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്ത് യു​ദ്ധം ന​ട​ന്നാ​ലും, പ​ല​പ്പോ​ഴും അ​തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ള​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ​ക്കും അ​തി​ന്‍റെ ആ​ഘാ​തം ഒ​രു "സെ​ക്ക​ണ്ട​റി അ​നു​ഭ​വം' ആ​യി മാ​റാ​റു​ണ്ടെ​ന്നാ​യി​രു​ന്നു എ​ന്ന് ഷി​നി ലാ​ൽ നി​രീ​ക്ഷി​ച്ചു. വാ​ർ​ത്ത​ക​ളി​ലൂ​ടെ​യും സാ​ഹി​ത്യ​ത്തി​ലൂ​ടെ​യും ഓ​ർ​മ​ക​ളി​ലൂ​ടെ​യും യു​ദ്ധം ന​മ്മു​ടെ​യി​ട​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​താ​യി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

യു​ദ്ധ​ത്തി​ന്‍റെ സാ​മൂ​ഹി​ക-​മാ​ന​സി​ക പ്ര​തി​ഫ​ല​ന​ങ്ങ​ൾ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന​തും അ​ദ്ദേ​ഹം ഉ​ദാ​ഹ​ര​ണ​ങ്ങ​ളോ​ടെ വി​ശ​ദീ​ക​രി​ച്ചു. എ​സ്.​കെ. പൊ​റ്റ​ക്കാ​ട്, ഉ​റൂ​ബ്, ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ കൃ​തി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട യു​ദ്ധാ​നു​ഭ​വ​ങ്ങ​ളും അ​തി​ന്‍റെ മ​നു​ഷ്യ​സാ​ക്ഷ്യ​ങ്ങ​ളും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. സാ​ഹി​ത്യ​ത്തി​ൽ യു​ദ്ധം ഒ​രു സം​ഭ​വ​മാ​ത്ര​മ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​വേ​ദ​ന​യു​ടെ രേ​ഖ​പ്പെ​ടു​ത്ത​ലാ​ണെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ൽ കൂ​ലി​പ്പ​ട്ടാ​ള​ക്കാ​രാ​യി ചേ​ർ​ന്നു യു​ദ്ധ​ഭൂ​മി​ക​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട മ​ല​യാ​ളി​ക​ളു​ടെ അ​നാ​മി​ക ജീ​വി​ത​ങ്ങ​ളെ​യും ഷി​നി ലാ​ൽ ഓ​ർ​ത്തെ​ടു​ത്തു. ഒ​രു ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ങ്ങ​ളി​ലും പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യ ആ ​ജീ​വി​ത​ങ്ങ​ൾ ന​മ്മു​ടെ ച​രി​ത്ര​ബോ​ധ​ത്തി​ലെ മ​റ​വി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​രി​ത്ര​വും സാ​ഹി​ത്യ​വും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഈ ​സ്മ​ര​ണ​ക​ൾ സ​മൂ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​യ​ന പ്രാ​യ​ത്തോ​ടും കാ​ല​ഘ​ട്ട​ത്തോ​ടും കൂ​ടെ മാ​റു​ന്ന​താ​ണ് എ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ സ്വ​ന്തം വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് പ​റ​ഞ്ഞു. ബാ​ല്യ​കാ​ല വാ​യ​ന​ക​ളി​ൽ നി​ന്നാ​രം​ഭി​ച്ച് സ​മ​കാ​ലീ​ന രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ച വാ​യ​ന​ക​ളി​ലേ​ക്കു​ള്ള ത​ന്‍റെ യാ​ത്ര അ​ദ്ദേ​ഹം പ​ങ്കി​ട്ടു.

ഓ​ൺ​ലൈ​ൻ വാ​യ​ന​യി​ൽ മൂ​ന്ന് പു​സ്ത​ങ്ങ​ളു​ടെ വാ​യ​ന​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. വി. ​ഷി​നി ലാ​ലി​ന്‍റെ 124 എ​ന്ന കൃ​തി​യു​ടെ വാ​യ​ന ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​നും കു​ടും​ബ​വും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വ​രു​ന്ന ശ​ക്ത​മാ​യ രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്യു​ന്ന, മ​നു​ഷ്യ​ൻ മ​നു​ഷ്യ​നെ​ത​ന്നെ കു​ടു​ക്കാ​നാ​യി പ​ണി​ത നി​യ​മ​ങ്ങ​ളു​ടെ അ​ർ​ഥ​ശൂ​ന്യ​ത​യും സ​ർ​ഗാ​ത്മ​ക​മാ​യ കൃ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ളും സു​ബ്ര​ഹ്മ​ണ്യ​ൻ വി​ശ​ദീ​ക​രി​ച്ചു.

കെ.​ആ​ർ. മീ​ര എ​ഴു​തി​യ ക​ലാ​ച്ചി​യു​ടെ വാ​യ​നു​ഭ​വം പ്രി​യ സ​ന്തോ​ഷ് പ​ങ്കു​വ​ച്ചു. ച​രി​ത്ര​വും മി​ത്തും ഭ്ര​മാ​ത്മ​ക​ത​യും ചേ​ർ​ത്ത് തീ​ർ​ത്ത അ​വ​ത​ര​ണ​രീ​തി​യി​ലൂ​ടെ വാ​യ​ന​ക്കാ​രെ ഒ​രു വി​സ്മ​യ​ലോ​ക​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​മ്പോ​ഴും, അ​തി​ന്‍റെ അ​ടി​വ​ര​ക​ളി​ൽ ക​ത്തു​ന്ന​ത് വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളും സ്ത്രീ​പ​ക്ഷ​പ​ര​മാ​യ നി​ല​പാ​ടു​ക​ളും പ്രി​യ വി​ശ​ദീ​ക​രി​ച്ചു.

ച​ന്ദ്ര​മ​തി ര​ചി​ച്ച ‘ഒ​ഴു​കാ​തെ ഒ​രു പു​ഴ’ എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വ​ച്ച​ത് ഇ​ക്ബാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ആ​ണ്. ലോ​ക​പ്ര​ശ​സ്ത റ​ഷ്യ​ൻ എ​ഴു​ത്തു​കാ​ര​നാ​യ ലി​യോ ടോ​ൾ​സ്റ്റോ​യി​യു​ടെ ഭാ​ര്യ​യാ​യ സോ​ഫി​യ ടോ​ൾ​സ്റ്റോ​യി​യു​ടെ കാ​ഴ്ച​ക​ളി​ലൂ​ടെ​യാ​ണ് ഈ ​നോ​വ​ൽ മു​ന്നേ​റു​ന്ന​ത്. ടോ​ൾ​സ്റ്റോ​യി​യു​ടെ ഭാ​ര്യ എ​ന്ന പ​രി​മി​ത പ​രി​ച്ഛേ​ദ​ത്തി​ൽ മാ​ത്രം അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട സോ​ഫി​യ​യു​ടെ വ്യ​ക്തി​ത്വ​വും, അ​വ​രു​ടെ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും കു​ടും​ബ​ജീ​വി​ത​ത്തി​ലെ വേ​ദ​ന​ക​ളും ഈ ​കൃ​തി​യി​ൽ സൂ​ക്ഷ്മ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു.

സീ​ബ കൂ​വോ​ട് മു​ഖ​വു​ര അ​വ​ത​രി​ച്ചി​ച്ചു തു​ട​ങ്ങി​യ ചി​ല്ല വാ​യ​ന​യി​ൽ സു​രേ​ഷ് ലാ​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. ച​ർ​ച്ച​യി​ൽ കെ.​പി.​എം. സാ​ദ്ദീ​ഖ്, വി​പി​ൻ കു​മാ​ർ, സു​നി​ൽ തി​രു​വ​ന​ന്ത​പു​രം, ശ​ശി കാ​ട്ടൂ​ർ, റ​സൂ​ൽ സ​ലാം, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, അ​ജി​ത് ഖാ​ൻ, ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, സെ​ബി​ൻ ഇ​ക്ബാ​ൽ, നാ​സ​ർ കാ​ര​ക്കു​ന്ന്, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, വി​ന​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു​കൊ​ണ്ട് ജോ​മോ​ൻ സ്റ്റീ​ഫ​ൻ സം​സാ​രി​ച്ചു.

International

റി​യാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. റി​യാ​ദി​ലെ എം​ബ​സി കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ഒ​ടു​വി​ല​ത്തെ ആ​ക്ര​മ​ണ​മാ​ണ് റി​യാ​ദി​ലേ​ത്.

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് ശേ​ഷം അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. യു​എ​സ് എം​ബ​സി ര​ണ്ട് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ തീ​പി​ടി​ത്ത​വും കെ​ട്ടി​ട​ത്തി​ന് ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച കു​വൈ​റ്റി​ലെ യു​എ​സ് എം​ബ​സി കോ​മ്പൗ​ണ്ടി​ന് നേ​രെ​യും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

NRI

റി​യാ​ദ് പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ് : ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന റി​യാ​ദ് പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ സ​മ​ഗ്ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പു​തി​യ നേ​തൃ​ത്വം രൂ​പം കൊ​ണ്ടു.

അ​ർ​ഷാ​ദ് പ​ട്ടാ​മ്പി​യെ പ്ര​സി​ഡ​ന്‍റാ​യും ഷെ​ബി​ൻ അ​ലി​യെ സെ​ക്ര​ട്ട​റി​യാ​യും മു​ന​വ​ർ അ​ലി​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഉ​നൈ​സ് പ​തി​യി​ലും ഷ​ഹ​ബാ​സ് (ഷാ​മോ​ൻ) ഉം, ​ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി ന​ജീ​ബ് പ​ട്ടാ​മ്പി​യും മു​ഹ​മ്മ​ദ് ഷ​മീ​മും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി അ​ഫ്സ​ൽ പ​ട്ടാ​മ്പി​യും വൈ​സ് ചെ​യ​ർ​മാ​നാ​യി ബാ​ബു പി. ​ഹു​സൈ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ അ​നീ​സ്, ഫാ​സി​ൽ മു​നീ​ർ, കെ.​ടി. മു​നീ​ർ, ഷി​ഹാ​ദ് (സി​യ), സ​ദ്ദാം പ​ട്ടാ​മ്പി, മു​ജീ​ർ സി. ​അ​ബ്ദു​ള്ള, അ​ബ്ദു​ൽ റൗ​ഫ്, ല​ത്തീ​ഫ്, അ​സ​ഹ​ർ അ​ലി, ഷാ​ഫി ലി​ബ​ർ​ട്ടി എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു.

പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​യ്മ​യു​ടെ സേ​വ​ന, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​യാ​ദി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ, പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​പാ​ര​മ്പ​ര്യ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

NRI

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ പ​ക്ഷാ​ഘാ​തം‌; മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്: വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം പോ​രു​വ​ഴി മ​യ്യ​ത്തും​ക​ര സ്വ​ദേ​ശി കാ​രൂ​ർ ജ​ലീ​ൽ മൗ​ല​വി (51) ആ​ണ് മ​രി​ച്ച​ത്.

20 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​കയാ​യി​രു​ന്നു. ഈ ​മാ​സം 11നാ​ണ് കാ​റോ​ടി​ക്കു​ന്ന​തി​നി​ടെ ജ​ലീ​ലി​ന് പ​ക്ഷാ​ഘാ​തം‌ അ​നു​ഭ​വ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ശൂ​ര​നാ​ട് വ​ല്യ​ത്ത് അ​ബ്ദു​ൽ മ​ജീ​ദ് - അ​ദ​ബി​യ ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: ആ​യി​ഷ, ഫി​ദ, അ​മീ​ൻ.

മൃ​ത​ദേ​ഹം ന​സീം ഹ​യ്യു​ൽ സ​ലാം മ​ഖ്ബ​റ​യി​ൽ ക​ബ​റ​ട​ക്കി.

NRI

കേ​ളി ജ​ന​കീ​യ ഇ​ഫ്താ​ർ മാ​ർ​ച്ച് ആ​റി​ന്; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ജ​ന​കീ​യ ഇ​ഫ്താ​ർ മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും. റി​യാ​ദി​ൽ മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ ഇ​ഫ്ത്താ​റാ​ണ് കേ​ളി വ​ർ​ഷം​തോ​റും ന​ട​ത്തി വ​രു​ന്ന​ത്.

മ​ലാ​സ് ലു​ലു ഹൈ​പ്പ​ര്‍ അ​രീ​ന​യി​ലാ​ണ് ഇ​ത്ത​വ​ണ​യും സം​ഗ​മം ന​ട​ക്കു​ന്ന​ത്. ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ഫ്താ​ര്‍ കേ​ളി​യും കേ​ളി കു​ടും​ബ​വേ​ദി​യും സം​യു​ക്ത​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാ അം​ഗ​വു​മാ​യ കെ​പി​എം സാ​ദി​ഖ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

സീ​ബ കൂ​വോ​ട് ചെ​യ​ർപേ​ഴ്സ​ൺ രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, സു​ധീ​ർ പോ​രേ​ടം വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ ക​ൺ​വീ​ന​ർ, കി​ഷോ​ർ ഇ. ​നി​സാം, തോ​മ​സ് ജോ​യ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ, ജോ​സ​ഫ് ഷാ​ജി സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ മോ​ഹ​ൻ​ദാ​സ്, സ​ലിം ആം​ലാ​ദ്, ശ്രീ​ഷ സു​കേ​ഷ് ജോ​യി​ന്‍റ് ക​ൺ​വി​ന​ർ​മാ​ർ, ഗ​താ​ഗ​തം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, വി​ഭ​വ സ​മാ​ഹ​ര​ണം അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, സ്റ്റേ​ഷ​ന​റി ജ​വാ​ദ് പ​രി​യാ​ട്ട്, പ​ബ്ലി​സി​റ്റി സി​ജി​ൻ കൂ​വ​ള്ളു​ർ, പ​ശ്ചാ​ത്ത​ല സ​ജ്ജീ​ക​ര​ണം ജാ​ഫ​ർ ഖാ​ൻ, ഭ​ക്ഷ​ണം സു​നീ​ർ ബാ​ബു, ഭ​ക്ഷ​ണ പാ​ക്കിം​ഗ് റ​ഫി​ക്ക് ചാ​ലി​യം, വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സ്റ്റോ​ർ ഇ​ൻ ചാ​ർ​ജ് റ​ഫി​ക്ക് പാ​ല​ത്ത് എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യ 151 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് യോ​ഗം രൂ​പം ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സീ​ബാ കൂ​വോ​ട്, ജോ​സ​ഫ് ഷാ​ജി എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കേ​ളി​ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ന്ന 12-ാമ​ത് കേ​ന്ദ്ര സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് 35 അം​ഗ​ങ്ങ​ള​ട​ങ്ങി​യ പു​തി​യ കേ​ന്ദ്ര ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

73 യൂ​ണി​റ്റു​ക​ളു​ടെ​യും 15 ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ​യും സ​മ്മേ​ള​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് കേ​ന്ദ്ര സ​മ്മേ​ള​നം ന​ട​ന്ന​ത്. പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം ദി​വ​സ​ത്തെ പ്ര​തി​നി​ധി സ​മ്മേ​ള​നം സെ​ബി​ൻ ഇ​ഖ്ബാ​ൽ, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, ഷാ​ജു പെ​രു​വ​യ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു.

സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യും ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ളും ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

15 ഏ​രി​യ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 41 പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​സ​ഫ് ഷാ​ജി, കെ.​പി.​എം. സാ​ദി​ഖ്, എം.​എം. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.

സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​സ​ഫ് ഷാ​ജി, സു​നി​ൽ കു​മാ​ർ, മ​ധു ബാ​ലു​ശേ​രി, സു​നി​ൽ സു​കു​മാ​ര​ൻ, കാ​ഹിം ചേ​ളാ​രി.

ര​ജി​സ്ട്രേ​ഷ​ൻ ക​മ്മ​റ്റി മ​ധു​സൂ​ദ​ന​ൻ എ​ട​പ്പു​റ​ത്ത്, സ​ജീ​വ് കു​മാ​ർ, ഹാ​ഷിം കു​ന്നും​ത​റ, രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, സു​രേ​ഷ് ലാ​ൽ, പി.​കെ. ഷാ​ജി, ജോ​ഷി പെ​രി​ഞ്ഞ​നം.

മി​നി​റ്റ്സ് ക​മ്മി​റ്റി നി​സാ​ർ റാ​വു​ത്ത​ർ, ഷി​ബു തോ​മ​സ്, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഉ​മ്മ​ർ ദ​വാ​ദ്‌​മി, പ്ര​ഭാ​ക​ര​ൻ ബേ​ത്തൂ​ർ, സു​ധീ​ഷ് ത​രോ​ൾ.

പ്ര​മേ​യ ക​മ്മിറ്റി ഷാ​ജി റ​സാ​ഖ്, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, നാ​സ​ർ കാ​ര​ക്കു​ന്ന്, ശ​ശി കാ​ട്ടൂ​ർ, സ​മീ​ർ കൊ​ല്ലം, ജോ​മോ​ൻ സ്റ്റീ​ഫ​ൻ.

ക്ര​ഡ​ൻ​ഷ്യ​ൽ ക​മ്മ​റ്റി റ​ഫീ​ഖ് ചാ​ലി​യം, നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, സി​ജി​ൻ കൂ​വ​ള്ളൂ​ർ, റാ​ഷി​ഖ് റ​ഫീ​ഖ്, ലി​പി​ൻ പ​ശു​പ​തി, താ​ജു​ദ്ദീ​ൻ ഹ​രി​പ്പാ​ട്, ശി​ഹാ​ബു​ദ്ദീ​ൻ കു​ഞ്ചി​സ്, ജ​യ​പ്ര​കാ​ശ് മ​ഞ്ചേ​രി എ​ന്നി​ങ്ങ​നെ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ് - ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ - റ​ഫീ​ഖ് ചാ​ലി​യം, രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച പു​രം, സെ​ക്ര​ട്ട​റി - സു​നി​ൽ കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ - ഷാ​ജി റ​സാ​ഖ്, ര​ജീ​ഷ് പി​ണ​റാ​യി,
ട്ര​ഷ​റ​ർ - മ​ധു ബാ​ലു​ശേ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ - സിം​നേ​ഷ് വ​യ​നാ​ൻ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ - കാ​ഹിം ചേ​ളാ​രി, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ജോ​സ​ഫ് ഷാ​ജി.

ലി​പി​ൻ പ​ശു​പ​തി, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഷെ​ബി അ​ബ്ദു​ൽ സ​ലാം, സു​ധീ​ർ പൊ​രേ​ടം, നൗ​ഫ​ൽ സി​ദ്ധീ​ഖ്, സു​രേ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ, നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, ഷാ​ജി പ്ലാ​വി​ല​യി​ൽ, സ​ജീ​വ് കു​മാ​ർ, ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, തോ​മ​സ് ജോ​യ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ബി​ജു താ​യ​മ്പ​ത്ത്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, കി​ഷോ​ർ ഇ. ​നി​സാം, റ​ഫീ​ഖ് പാ​ല​ത്ത്, ഷി​ജി​ൻ, സു​ജി​ത്ത്, അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ, കെ.​കെ. ഷാ​ജി, ബി​ജി തോ​മ​സ്, ജാ​ഫ​ർ ഖാ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ഹാ​ഷിം കു​ന്നും​ത​റ എ​ന്നി​വ​ര​ട​ങ്ങി​യ 35 അം​ഗ കേ​ന്ദ്ര ക​മ്മി​റ്റി​യെ​യും സ്ഥി​രം ഓ​ഡി​റ്റ​റാ​യി സു​നി​ൽ സു​കു​മാ​ര​നെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​മേ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കു​പു​റ​മെ സു​ധീ​ർ പൊ​രേ​ടം, ഷെ​ബി അ​ബ്ദു​ൽ സ​ലാം, ഉ​നൈ​സ് ഖാ​ൻ, മൂ​സാ കൊ​മ്പ​ൻ, നി​ഖി​ൽ, രാ​ജേ​ഷ് ഓ​ണ​ക്കു​ന്ന്, മ​ജീ​ഷ്, ധ​നേ​ഷ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 13 പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​ഷ് ത​യ്യി​ൽ, സീ​ബാ കൂ​വോ​ട്, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ഖ​സീം പ്ര​വാ​സി സം​ഘം സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു.

12-ാം സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ കെ.​പി.​എം. സാ​ദി​ഖ് പ്ര​ഖ്യാ​പി​ച്ചു. ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് റ​ഫീ​ഖ് ചാ​ലി​യം അ​വ​ത​രി​പ്പി​ച്ചു. പു​തി​യ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

പ്ര​വാ​സി​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന ഉ​റ​വ വ​റ്റു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​കം: പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ഗ​റി​ൽ ആ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സ​ത്തെ സ​മ്മേ​ള​നം സി​പി​എം മ​ല​പ്പു​റം മു​ൻ ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വും പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​വു​മാ​യ പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ര​ണാ​ധി​കാ​രി​ക​ളെ ജ​നം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പ​ക​രം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​വ​രെ ഭ​ര​ണാ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന അ​വ​സ്ഥ എ​സ്ഐ​ആ​ർ മു​ഖേ​ന സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. സാ​മ്രാ​ജ്യ​ത്വ ന​യ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ ക​പ​ട ദേ​ശീ​യ​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ തൊ​ഴി​ൽ തേ​ടി പ്ര​വാ​സം സ്വീ​ക​രി​ച്ചി​രു​ന്ന​വ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, പു​തി​യ പ്ര​വാ​സി​ക​ൾ സ്വ​സ്ഥ​ജീ​വി​തം തേ​ടി​യാ​ണ് പോ​കു​ന്ന​തെ​ന്നും അ​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ മ​ടി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ പ​ല രാ​ഷ്ട്ര​ങ്ങ​ളും വി​മു​ഖ​ത കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കേ​ര​ള​ത്തെ പ്ര​തി​സ​ന്ധി​ക്കാ​ല​ങ്ങ​ളി​ലും കൈ​പി​ടി​ച്ചു​യ​ർ​ത്തി ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന സം​സ്ഥാ​ന​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച പ്ര​വാ​സി​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന ഉ​റ​വ വ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് പി​ണ​റാ​യി താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ നി​യ​ന്ത്രി​ച്ചു. രാ​ജീ​വും സം​ഘ​വും ആ​ല​പി​ച്ച സ്വാ​ഗ​ത​ഗാ​ന​ത്തോ​ടെ തു​ട​ക്ക​മാ​യ സ​മ്മേ​ള​ന​ത്തി​ൽ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, നൗ​ഫ​ൽ സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. പ​തി​നൊ​ന്നാം സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഫ​ണ്ട് സു​നി​ൽ ഉ​ദി​നൂ​ക്കാ​ര​നും ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി​ക്കും കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം കൈ​മാ​റി.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ഷ​ഹീ​ബ വി​കെ, മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​മോ​ൻ സ്റ്റീ​ഫ​ൻ, എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ചി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, റെ​ഡ് സ്റ്റാ​ർ സെ​ക്ര​ട്ട​റി റി​യാ​സ് പ​ള്ളാ​ട്ട്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

ര​ണ്ടാം ദി​വ​സം പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും. 15 ഏ​രി​യ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 380 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

NRI

പ​ത്തു​വ​ർ​ഷ​ത്തെ അ​നി​ശ്ചി​ത​ത്വം നീ​ങ്ങി; ജ​മീ​ല​യ്ക്ക് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി

റി​യാ​ദ്: പ​ത്തു​വ​ർ​ഷ​ത്തെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​ല​പ്പു​ഴ കാ​യം​കു​ളം സ്വ​ദേ​ശി​നി ജ​മീ​ല ബീ​ഗം നാ​ട​ണ​ഞ്ഞു.

അ​സു​ഖ​ബാ​ധി​ത​നാ​യ ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കും മ​ക​ളു​ടെ പ​ഠ​ന​ത്തി​നു​മാ​യി 2016ൽ ​റി​യാ​ദി​ലെ അ​ൽ​ഖ​ർ​ജി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യാ​യി ജോ​ലി തേ​ടി​യെ​ത്തി​യ ജ​മീ​ല, തു​ട​ക്ക​ത്തി​ൽ ക​രാ​ർ​പ്ര​കാ​രം ജോ​ലി ല​ഭി​ച്ചെ​ങ്കി​ലും ആ​റു​മാ​സ​ത്തി​ന് ശേ​ഷം ശ​മ്പ​ളം കൃ​ത്യ​മാ​യി ല​ഭി​ക്കാ​താ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് ജോ​ലി മാ​റി.

അ​ഞ്ചു​മാ​സ​ത്തെ ശ​മ്പ​ള കു​ടി​ശി​ക നി​ല​നി​ന്നി​രു​ന്നെ​ങ്കി​ലും ആ​ദ്യ സ്പോ​ൺ​സ​റു​ടെ കീ​ഴി​ലാ​യി​രു​ന്നു ഇ​ഖാ​മ നി​ല​നി​ന്നി​രു​ന്ന​ത്. പു​തി​യ ജോ​ലി​സ്ഥ​ല​ത്ത് ശ​മ്പ​ളം കൃ​ത്യ​മാ​യി ല​ഭി​ച്ച​തോ​ടെ ഡ​യാ​ലി​സി​സ് രോ​ഗി​യാ​യ ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ​യും മ​ക​ളു​ടെ പ​ഠ​ന​വും മൂ​ന്നു​വ​ർ​ഷ​ത്തോ​ളം മു​ട​ങ്ങാ​തെ മു​ന്നോ​ട്ടു​പോ​യി.

എ​ന്നാ​ൽ ഇ​തി​നി​ടെ​യാ​ണ് ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി ന‌​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ഴാ​ണ് സ്പോ​ൺ​സ​ർ മ​ര​ണ​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ എം​ബ​സി​യെ സ​മീ​പി​ച്ച് ത​ർ​ഹീ​ലി​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, സ്പോ​ൺ​സ​ർ മ​ര​ണ​പ്പെ​ടു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ എ​ക്സി​റ്റ് വി​സ എ​ടു​ത്തി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യും ജ​മീ​ല "ഉ​റൂ​ബ്' നി​ല​യി​ലാ​യ​താ​യും വ്യ​ക്ത​മാ​യി.

നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും സ​മ​യ​ത്തി​ന് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് നാ​ട്ടി​ൽ ജ​മീ​ല ബീ​ഗ​ത്തി​ന്‍റെ മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ക​ളു​ടെ വി​വാ​ഹം ത​ര​പ്പെ​ടു​ക​യും ജ​മീ​ല നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​ക​ളു​ടെ വി​വാ​ഹം ന​ട​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ജ​മീ​ല​യു​ടെ മാ​താ​വും മ​ര​ണ​പ്പെ​ട്ട​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വീ​ണ്ടും ശ​ക്ത​മാ​ക്കി. ഇ​തോ​ടെ കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി​യെ സ​മീ​പി​ക്കു​ക​യും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ക​മ്മി​റ്റി​യം​ഗം നാ​സ​ർ പൊ​ന്നാ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

നാ​സ​ർ പൊ​ന്നാ​നി മു​ഖേ​ന വി​ഷ​യം ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും കേ​ളി​യു​ടെ​യും എം​ബ​സി​യു​ടെ​യും നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി വ​ലി​യ പി​ഴ​ത്തു​ക ഒ​ഴി​വാ​ക്കി എ​ക്സി​റ്റ് വീ​സ ല​ഭി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ പ​ത്തു​വ​ർ​ഷ​ത്തെ ദു​രി​ത​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് ജ​മീ​ല ബീ​ഗം ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

NRI

ഗാ​ന്ധി സ്മ​ര​ണ​ക​ളു​മാ​യി ചി​ല്ല ജ​നു​വ​രി വാ​യ​ന

റി​യാ​ദ്: ഗാ​ന്ധി​ജി​യു​ടെ 78-ാം ര​ക്ത​സാ​ക്ഷി​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ചി​ല്ല ജ​നു​വ​രി വാ​യ​ന​യി​ൽ ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും ദ​ർ​ശ​ന​വും മ​ത​നി​ര​പേ​ക്ഷ​ത​യും ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും സ​ജീ​വ​മാ​യ ചി​ന്താ​വി​ഷ​യ​ങ്ങ​ളാ​യി നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പ​ങ്കെ​ടു​ത്ത​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

സം​ഘ​പ​രി​വാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​ന്ന​തി​ൽ പി​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന്‍റെ​യും സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ​യും കൃ​തി​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലും ഉ​യ​ർ​ന്നു.

സം​ഘ​പ​രി​വാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന വി​ദ്വേ​ഷ​ത്തി​ന്‍റെ​യും അ​പ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വാ​യ​ന​യു​ടെ ഭാ​ഗ​മാ​യി മു​ഹ​മ്മ​ദ് അ​ലി ശി​ഹാ​ബ് ഐ​എ​എ​സ് ര​ചി​ച്ച ‘വി​ര​ല​റ്റം - ഒ​രു യു​വ ഐ​എ​എ​സു​കാ​ര​ന്‍റെ ജീ​വി​തം' എ​ന്ന ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ ബി​നീ​ഷ് പാ​ലി​ശേ​രി സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

11-ാം വ​യ​സി​ൽ പി​താ​വി​നെ ന​ഷ്ട​പ്പെ​ട്ട് അ​നാ​ഥാ​ല​യ​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ് അ​ലി ശി​ഹാ​ബ്, 21-ാം വ​യ​സു​വ​രെ അ​വി​ടെ തു​ട​രു​ക​യും തു​ട​ർ​ന്ന് ക​ല്ലു​വെ​ട്ടു​കാ​ര​ൻ, പ്യൂ​ൺ, ഗു​മ​സ്ത​ൻ, അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി​യ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്ത് ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത അ​നു​ഭ​വ​ങ്ങ​ളാ​ണ് ഗ്ര​ന്ഥ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ശ​യോ​ടും ദൃ​ഢ​മാ​യ ഇ​ച്ഛാ​ശ​ക്തി​യോ​ടും അ​തി​ജീ​വി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​കൃ​തി​യെ​ന്ന് ബി​നീ​ഷ് പ​റ​ഞ്ഞു. സാ​ഹി​ത്യ​ത്തി​ലും സി​നി​മ​യി​ലും വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ എ​ഴു​ത്തു​കാ​ര​ൻ ജി. ​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര സം​സാ​രി​ച്ചു.

സ​മ​കാ​ലി​ക ക​ഥാ​കൃ​ത്തു​ക​ൾ​ക്ക് പ​ല​പ്പോ​ഴും അ​പ​രി​ചി​ത​മാ​യ വി​ചി​ത്ര​വും പു​തു​മ​യു​ള്ള​തു​മാ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഇ​ന്ദു​ഗോ​പ​ന്‍റെ ക​ഥ​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ശം, ബീ​ജ ബാ​ങ്കി​ലെ പെ​ൺ​കു​ട്ടി, ഗൈ​ന​ക്, ഉ​ള്ളി​കു​പ്പം, ച​ട്ട​മ്പി സ​ദ്യ, ഉ​റ​ങ്ങാ​തി​രി​ക്കു​ക ക​ള്ള​നെ പി​ടി​ക്കാം തു​ട​ങ്ങി​യ ക​ഥ​ക​ൾ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ക്കി ഇ​ന്ദു​ഗോ​പ​ന്‍റെ ക​ഥാ​ലോ​ക​ത്തെ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

പ്ര​സി​ദ്ധ ക​വി പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന്‍റെ 32 ക​വി​ത​ക​ള​ട​ങ്ങി​യ ത​ക​ർ​ന്ന പ​ള്ളി​യാ​ണ് വ​ലി​യ പ​ള്ളി എ​ന്ന സ​മാ​ഹാ​ര​ത്തി​ലെ ക​വി​ത​ക​ളു​ടെ വാ​യ​നാ​നു​ഭ​വം ശ​രി കാ​ട്ടൂ​ർ അ​വ​ത​രി​പ്പി​ച്ചു.

എ​വി​ടെ നി​ന്നാ​രം​ഭി​ച്ചാ​ലും ഗാ​ന്ധി​യി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​വി​ത​ക​ളും ത​ക​ർ​ത്ത പ​ള്ളി​യി​ൽ പു​നഃ​പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടു​ന്ന രാ​മ​ൻ ഗാ​ന്ധി​യു​ടെ രാ​മ​ന​ല്ല എ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ക​വി​ത​ക​ൾ വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യു​ടെ ആ​കു​ല​ത​ക​ൾ യ​ഥാ​ർ​ഥ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​സ്ത​കാ​വ​ത​ര​ണ​ത്തി​ന് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​പി​ൻ കു​മാ​ർ, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, സ്നി​ഗ്ദ , അ​നി​ത്ര ജോ​മി, വി​ദ്യ, നി​ഷാ​ദ്, നാ​സ​ർ കാ​ര​ന്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ച് നാ​സ​ർ കാ​ര​ക്കു​ന്ന് സം​സാ​രി​ച്ചു. സു​രേ​ഷ് ലാ​ൽ പ​രി​പാ​ടി​യു​ടെ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

NRI

കേ​ളി കു​ടും​ബ​വേ​ദി സ​മ്മേ​ള​നം; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ര​ണ്ടാ​മ​ത് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. മ​ലാ​സ് സ​ൺ​ലൈ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൺ വി.​കെ. ഷ​ഹീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗീ​താ ജ​യ​രാ​ജ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​രാ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്.

മു​ൻ എം​എ​ൽഎ​യും സി​പി​​എം നേ​താ​വു​മാ​യി​രു​ന്ന കാ​ന​ത്തി​ൽ ജ​മീ​ല ന​ഗ​റി​ൽ ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ദ​മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി മു​ൻ സെ​ക്ര​ട്ട​റി ഉ​മേ​ഷ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ, കേ​ളി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷാ സു​കേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ സ്വാ​ഗ​ത​വും കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​കേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കേ​ളി കു​ടും​ബ വേ​ദി ര​ണ്ടാം സ​മ്മേ​ള​നം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം കാ​ന​ത്തി​ൻ ജ​മീ​ല ന​ഗ​രി​യി​ൽ ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ലോ​ക കേ​ര​ള സ​ഭ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ കെ​പി​എം സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

2010 ൽ ​വ​നി​താ വേ​ദി​യാ​യി റി​യാ​ദി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കേ​ളി കു​ടും​ബ വേ​ദി, പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ്. ക​ലാ, കാ​യി​ക, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ റി​യാ​ദി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സം​ഘ​ട​ന, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ന്റെ ഭാ​ഗ​മാ​യി ‘മ​ധു​രം മ​ല​യാ​ളം’ എ​ന്ന പേ​രി​ൽ പ്ര​വാ​സ ലോ​ക​ത്തെ കു​ട്ടി​ക​ൾ​ക്കാ​യി ക്ലാ​സു​ക​ൾ, കേ​ളി അം​ഗ​ങ്ങ​ൾ​ക്കാ​യി സാ​ക്ഷ​ര​താ ക്ലാ​സു​ക​ൾ, കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, വെ​ബി​നാ​റു​ക​ൾ, ക​ലാ - കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, നാ​ട​ൻ ക​ളി​ക​ളെ പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ക​ളി​യ​ര​ങ്ങു​ക​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ എ​ന്നി​വ​യും കേ​ളി കു​ടും​ബ വേ​ദി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു.

കൂ​ടാ​തെ മി​ക​ച്ച സി​നി​മ​ക​ൾ കാ​ണു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി ‘സി​നി​മാ കൊ​ട്ട​ക’, കു​ട്ടി​ക​ളു​ടെ സ​ർ​ഗ്ഗ​വാ​സ​ന​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ‘ക​ലാ അ​ക്കാ​ദ​മി’ എ​ന്നി​വ​യും റി​യാ​ദി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യി നേ​തൃ​ത്വം അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ് അ​ധ്യ​ക്ഷ​ത യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ  സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് സ​മ്മേ​ള​ന പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

ചെ​യ​ർ​പേ​ഴ്സ​ൺ ഷ​ഹീ​ബ വി.​കെ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ: അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, മോ​ഹ​ൻ​ദാ​സ്, അ​നി​താ ലീ​ലാ​മ​ണി, ല​ക്ഷി​പ്രി​യ, ര​ജ​നി അ​നി​ൽ. ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ: പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, സു​നീ​ർ ബാ​ബു, ഹ​നാ​ൻ, അ​ൻ​സി​യ.

സാ​മ്പ​ത്തി​ക ക​മ്മി​റ്റി സു​കേ​ഷ് കു​മാ​ർ, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, സു​നി​ൽ കു​മാ​ർ, അ​നി​ൽ അ​റ​ക്ക​ൽ, സോ​വി​ന എ​ൻ.​കെ, സൗ​മ്യ മ​ജേ​ഷ്, ന​വ്യ സിം​നേ​ഷ്, ശാ​ലി​നി സ​ജു, സ​ലീം അം​ലാ​ദ്, ഗി​രീ​ഷ് കു​മാ​ർ. ഭ​ക്ഷ​ണ ക​മ്മി​റ്റി ജ​യ​രാ​ജ്, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ജോ​ഷി പെ​രി​ഞ്ഞ​നം, ഷാ​ജു പി.​പി, വ​ർ​ണ്ണ ബി​നു രാ​ജ്, രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, അ​ഫീ​ഫ, ര​തീ​ഷ്, ഷാ​ജി റ​സാ​ഖ്, സു​രേ​ഷ്.

പ​ബ്ലി​സി​റ്റി ക​മ്മി​റ്റി സി​ജി​ൻ കൂ​വ​ള്ളൂ​ർ, ബി​ജു താ​യ​മ്പ​ത്ത്, അ​നി​ത്ര ജ്യോ​മി. ഗ​താ​ഗ​ത ക​മ്മി​റ്റി സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, കി​ഷോ​ർ ഇ. ​നി​സാം, ഷാ​ജി കെ.​കെ. ഫോ​ട്ടോ പ്ര​ദ​ർ​ശ​നം: വി​ജി​ല ബി​ജു, ഷി​നി റീ​ജേ​ഷ്, സി​നു​ഷ, ഷം​ഷാ​ദ്, ഹാ​ജ​റ, റീ​ജേ​ഷ്, അ​ലി പ​ട്ടാ​മ്പി, സു​ഭാ​ഷ്.

സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ: റ​ഫീ​ക്ക് ചാ​ലി​യം (അം​ഗ​ങ്ങ​ൾ: റി​യാ​സ് പ​ള്ളാ​ട്ട്, ത്വ​യ്യി​ബ്, ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി, കൃ​ഷ്ണ​ൻ കു​ട്ടി. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ വി​നോ​ദ് മ​ല​യി​ൽ, മു​കു​ന്ദ​ൻ, ദീ​പാ ജ​യ​കു​മാ​ർ, സീ​ന സെ​ബി​ൻ, ധ​നേ​ഷ്, ലു​ലു എ​ന്നി​ങ്ങ​നെ 51 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഫി​റോ​ഷ് ത​യ്യി​ൽ, കു​ടും​ബ വേ​ദി ട്ര​ഷ​റ​ർ ശ്രി​ഷ സു​കേ​ഷ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

"അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യം' എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ളി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സ്കാ​രി​ക വേ​ദി​യു​ടെ 12-ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി "അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യം' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം ഷ​ബി അ​ബ്ദു​ൾ സ​ലാം മോ​ഡ​റേ​റ്റ​റാ​യ സെ​മി​നാ​ർ മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​മോ​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളെ പ​ണാ​ധി​പ​ത്യ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കു​ന്ന​ത് നാം ​നേ​രി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ഗോ​ള ത​ല​ത്തി​ലും സ്ഥി​തി മ​റി​ച്ച​ല്ല.

ഒ​രു സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ഷ്‌ട്ര​ത്തെ സാ​മ്രാ​ജ്യ​ത്വം ത​ങ്ങ​ളു​ടെ 51-ാം സം​സ്ഥാ​ന​മാ​ക്കു​മെ​ന്ന കാ​ഴ്ച​യും മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റി​നെ​യും കു​ടും​ബ​ത്തേ​യും ക​ള്ള​ക്കേ​സ് ചു​മ​ത്തി രാ​ജ്യ​ത്ത് ക​ട​ന്നു ക​യ​റി പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ട്ടി​മ​റി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും ജോ​മോ​ൻ സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

വി​ഭ​വ ചൂ​ഷ​ണ സാ​ധ്യ​ത ഇ​ല്ലാ​ത്തി​ട​ത്ത് കോ​ർ​പ്പ​റേ​റ്റ് ശ​ക്തി​ക​ൾ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്നു പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് കേ​ളി സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം സു​ധീ​ർ പോ​രേ​ടം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​ർ​ക്കാ​രു​ക​ൾ മാ​ത്ര​മ​ല്ല പൗ​ര​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​വും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും ജ​നാ​ധി​പ​ത്യ അ​ട്ടി​മ​റി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​എം​സി​സി പ്ര​തി​നി​ധി സി​ദ്ദീ​ഖ് കോ​ങ്ങാ​ട്, കേ​ര​ള പ്ര​വാ​സി ക​മ്മീ​ഷ​ൻ അം​ഗം എം​എം ന​യിം, ന്യൂ ​ഏ​യ്ജ് പ്ര​തി​നി​ധി ഷാ​ജ​ഹാ​ൻ, റി​യാ​ദ് മീ​ഡി​യ ഫോ​റം ജ​ന​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, ഐ​എം​സി​സി പ്ര​തി​നി​ധി ഹാ​ഷിം, കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ക്ക്, കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട്, എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു.

സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും ക​മ്മി​റ്റി അം​ഗം നാ​സ​ർ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കൊ​ല്ലം സ്വ​ദേ​ശി​യു​ടെ തു​ട​ർ​ചി​കി​ത്സ​യ്ക്ക് കേ​ളി​യു​ടെ കൈ​ത്താ​ങ്ങ്

റി​യാ​ദ്: ജോ​ലി​ക്കി​ട​യി​ൽ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കൊ​ല്ലം സ്വ​ദേ​ശി​ക്ക് കൈ​ത്താ​ങ്ങാ​യി കേ​ളി അ​ൽ ഖു​വ​യ്യ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ.

അ​ൽ-​ഖു​വ​യ്യ സ​ന​യ്യ​യി​ൽ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി അ​ജി സു​രേ​ന്ദ്ര​നെ ഉ​ട​ൻ അ​ൽ-​ഖു​വ​യ്യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യ​ത്തി​ൽ ബ്ലോ​ക്ക് ക​ണ്ടെ​ത്തി​യ​തോ​ടെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​യ​ന്തി​ര​മാ​യി കേ​ളി പ്ര​വ​ർ​ത്ത​ക​ർ അ​ജി​യെ റി​യാ​ദി​ലെ സു​മേ​ശി​യി​ലു​ള്ള കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ​ത്തി​ക്കു​ക​യും അ​ടി​യ​ന്തി​ര​മാ​യി ആ​ഞ്ചി​യോ​പ്ലാ​സ്റ്റി ന​ട​ത്തി​യ​തി​നാ​ൽ അ​ജി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി.

ഒ​രാ​ഴ്ച​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​ന് ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തെ​ങ്കി​ലും, തു​ട​ർ​പ​രി​ച​ര​ണ​വും സ​ഹാ​യ​വും ആ​വ​ശ്യ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ജി. ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം കേ​ളി പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് അ​ജി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും  പ​രി​ച​രി​ച​ര​ങ്ങ​ളും ന​ൽ​കി.

മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി അ​ൽ-​ഖു​വ​യ്യ​യി​ൽ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്ത് കു​ടും​ബം പോ​റ്റി​യി​രു​ന്ന അ​ജി​ക്ക്, പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​വും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യും കാ​ര​ണം ഏ​ക​ദേ​ശം ര​ണ്ട് മാ​സം ജോ​ലി ന​ഷ്ട​പ്പെ​ട്ടു.

സാ​മ്പ​ത്തി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ൽ, നാ​ട്ടി​ൽ പോ​യി തു​ട​ർ​ചി​കി​ത്സ ന​ട​ത്താ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് വീ​ണ്ടും കേ​ളി​യു​ടെ ക​രു​ണ കൈ​ത്താ​ങ്ങാ​യ​ത്. അ​ജി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള വി​മാ​ന ടി​ക്ക​റ്റ് കേ​ളി അ​ൽ-​ഖു​വ​യ്യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കി.

അ​പ്ര​തീ​ക്ഷി​ത ദു​രി​ത​ഘ​ട്ട​ത്തി​ൽ ചേ​ർ​ത്ത് നി​ർ​ത്തി​യ കേ​ളി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ അ​ജി​യെ ബ​ന്ധു​ക്ക​ൾ സ്വീ​ക​രി​ച്ചു.

NRI

അ​പ​രി​ചി​ത​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി; മ​ല​യാ​ളി​ക്ക് ജ​യി​ൽ വാ​സ​വും ജോ​ലി ന​ഷ്‌​ട​വും

റി​യാ​ദ്: അ​പ​രി​ചി​ത​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ മ​ല​യാ​ളി​ക്ക് ന​ഷ്‌​ട‌​മാ​യ​ത് ജോ​ലി​യും 11 വ​ർ​ഷ​ത്തെ സ​ർ​വീ​സ് മ​ണി​യും കൂ​ടാ​തെ ജ​യി​ൽ വാ​സ​വും. 11 വ​ർ​ഷ​മാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള സ്വ​ദേ​ശി പ്ര​സാ​ദ് കു​മാ​റി​നാ​ണ് ജീ​വി​തം ത​ക​ർ​ത്ത അ​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ജി​സാ​നി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന പ്ര​സാ​ദ് കു​മാ​ർ, വ​ഴി​യി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ച ഒ​രു യ​മ​നി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ വ​ഴി​യി​ൽ ഉ​ണ്ടാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ, യ​മ​നി​ക്ക് ഇ​ക്കാ​മ​യോ മ​റ്റു നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളോ ഇ​ല്ലെ​ന്നും അ​തി​ർ​ത്തി ക​ട​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി സൗ​ദി​യി​ൽ പ്ര​വേ​ശി​ച്ച​താ​ണെ​ന്നും വ്യ​ക്ത​മാ​യി.

തു​ട​ർ​ന്ന് യ​മ​നി​യെ​യും പ്ര​സാ​ദ് കു​മാ​റി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പ്ര​സാ​ദി​നെ ഒ​രു മാ​സ​ത്തോ​ളം ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തു. ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ക​മ്പ​നി​യി​ലേ​ക്ക് തി​രി​കെ ജോ​ലി​ക്കാ​യി എ​ത്തി​യ പ്ര​സാ​ദ് കു​മാ​റി​നെ, ഇ​നി സ്ഥാ​പ​ന​ത്തി​ൽ തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​മ്പ​നി​യു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ ക​യ​റ്റി ടാ​ക്സി സ​ർ​വീ​സ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ചു​മ​ത്തി, സൗ​ദി തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 80 ചൂ​ണ്ടി​ക്കാ​ട്ടി, ബാ​ക്കി ശ​മ്പ​ള​വും സ​ർ​വീ​സ് മ​ണി​യും ന​ൽ​കാ​തെ ക​മ്പ​നി പു​റ​ത്താ​ക്കി.

തു​ട​ർ​ന്ന് മ​റ്റ് ജോ​ലി​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​സാ​ദ്, ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യും ഇ​ന്ത്യ​ൻ എം​ബ​സി​യെ സ​മീ​പി​ക്കു​ന്ന​തി​നാ​യി റി​യാ​ദി​ലെ​ത്തു​ക​യും ചെ​യ്തു.

സ​ഹാ​യം തേ​ടി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യെ സ​മീ​പി​ക്കു​ക​യും കേ​ളി​യു​ടെ ഇ​ട​പെ​ട​ലി​ന്റെ ഫ​ല​മാ​യി എ​ക്സി​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും  നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള ടി​ക്ക​റ്റ് കേ​ളി ന​ൽ​കു​ക​യും ചെ​യ്തു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട​ത​ല്ലെ​ന്നും അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന പ​തി​വ് പ​ല പ്ര​വാ​സി​ക​ളി​ലും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മിറ്റി പ്ര​വ​ർ​ത്ത​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രേ​ഖ​ക​ളി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ അ​റി​യാ​തെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തി​ന്റെ പേ​രി​ൽ നി​ര​വ​ധി പേ​ർ ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സ് കേ​സു​ക​ളി​ലും ജ​യി​ലി​ലും കു​ടു​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ ഇ​തി​നു​മു​മ്പും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ൾ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ബോ​ധ​വാ​ന്മാ​രാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ചെ​റി​യ അ​ശ്ര​ദ്ധ പോ​ലും വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​ണ് ഈ ​സം​ഭ​വം വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

NRI

ചി​ല്ല ഡി​സം​ബ​ർ വാ​യ​ന സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: പി​യു​ഷ് ശ്രീ​വാ​സ്ത​വ​യു​ടെ "ഫ്രം ​ഗാ​ന്ധി ടു ​ന്യൂ ഗാ​ന്ധി' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ചി​ല്ല​യു​ടെ ഡി​സം​ബ​ർ മാ​സ​ത്തെ വാ​യ​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ഷ​ഹീ​ബ അ​വ​ത​രി​പ്പി​ച്ച പു​സ്ത​കം, ഗാ​ന്ധി​യെ ഒ​രു ച​രി​ത്ര വ്യ​ക്തി​യാ​യി മാ​ത്ര​മ​ല്ല, കാ​ലാ​കാ​ല​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​മാ​യി പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ടു​ന്ന ഒ​രു പ്ര​തീ​ക​മാ​യി വാ​യി​ക്കു​ന്ന വി​മ​ർ​ശ​നാ​ത്മ​ക പ​ഠ​ന​മാ​ണെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ൾ ഇ​ന്ന​ത്തെ അ​ധി​കാ​ര രാ​ഷ്ട്രീ​യം തെ​ര​ഞ്ഞെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തും വി​മോ​ച​ന രാ​ഷ്ട്രീ​യ​വും പ്ര​തീ​ക രാ​ഷ്ട്രീ​യ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​വു​മാ​ണ് ഗ്ര​ന്ഥ​ത്തി​ന്‍റെ കേ​ന്ദ്ര​ചി​ന്ത​യെ​ന്നും ഷ​ഹീ​ബ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ആ​ൻ​ജി തോ​മ​സി​ന്‍റെ "ദ ​ഹേ​റ്റ് യു ​ഗീ​വ്' എ​ന്ന നോ​വ​ൽ സ്നി​ഗ്ധ വി​പി​ൻ അ​വ​ത​രി​പ്പി​ച്ചു. വം​ശീ​യ​ത, പോ​ലീ​സ് അ​ക്ര​മം, സാ​മൂ​ഹി​ക അ​നീ​തി​ക​ൾ എ​ന്നി​വ​യെ ശ​ക്ത​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന കൃ​തി​യി​ൽ, വ്യ​ക്തി​പ​ര​മാ​യ വേ​ദ​ന സാ​മൂ​ഹി​ക പ്ര​തി​ഷേ​ധ​മാ​യി മാ​റു​ന്ന പ്ര​ക്രി​യ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് സ്നി​ഗ്ധ പ​റ​ഞ്ഞു.

യു​വ​ജ​ന ശ​ബ്ദ​വും ബ്ലാ​ക്ക് ലൈ​വ്‌​സ് മാ​റ്റ​ർ പ​ശ്ചാ​ത്ത​ല​വും നോ​വ​ലി​ന് സ​മ​കാ​ലി​ക പ്ര​സ​ക്തി ന​ൽ​കു​ന്നു​വെ​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വേ​ച​ന​ങ്ങ​ളെ​യും പ്ര​തി​രോ​ധ​ങ്ങ​ളെ​യും മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ശ​ക്ത​മാ​യ വാ​യ​നാ​നു​ഭ​വ​മാ​ണ് ഈ ​പു​സ്ത​ക​മെ​ന്നും സ്നി​ഗ്ധ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഹ​ർ ഖ​ലീ​ഫ​യു​ടെ "വൈ​ൽ​ഡ് തോ​ൺ​സ്' എ​ന്ന നോ​വ​ൽ ഷിം​ന സീ​ന​ത്ത് അ​വ​ത​രി​പ്പി​ച്ചു. അ​ധി​നി​വേ​ശം വെ​റും ഭൂ​മി കെെ​യേ​റ്റ​മ​ല്ല, തൊ​ഴി​ലും ജീ​വി​ത​വും നി​യ​ന്ത്രി​ക്കു​ന്ന സാ​മ്പ​ത്തി​ക - രാ​ഷ്ട്രീ​യ സം​വി​ധാ​ന​മാ​ണെ​ന്ന് ഈ ​കൃ​തി ഓ​ർ​മി​പ്പി​ക്കു​ന്നു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ചി​ല്ല​യു​ടെ സ്വ​ന്തം എ​ഴു​ത്തു​കാ​ര​നാ​യ റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര​യു​ടെ "പ്രി​യ​പ്പെ​ട്ടൊ​രാ​ൾ' എ​ന്ന കൃ​തി​യെ ന​ജീം കൊ​ച്ചു​ക​ലു​ങ്ക് അ​വ​ത​രി​പ്പി​ച്ചു. സ്വ​കാ​ര്യ അ​നു​ഭ​വ​ങ്ങ​ളെ സാ​മൂ​ഹി​ക ബോ​ധ്യ​ങ്ങ​ളു​മാ​യി ചേ​ർ​ത്ത്, സ്നേ​ഹ​വും ന​ഷ്ട​വും രാ​ഷ്ട്രീ​യ നി​സ​ഹാ​യ​ത​യും ആ​ഴ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കൃ​തി​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗി​ക​ളാ​യി ആ​ശു​പ​ത്രി​ക്കി​ട​ക്ക​ക​ളി​ൽ കി​ട​ക്കു​ന്ന​വ​രോ​ടൊ​പ്പം അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും നൊ​മ്പ​രം ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ റ​ഫീ​ഖ് വ​ര​ച്ചു വ​ച്ചി​രി​ക്കു​ന്നു. ആ​ഴ​മു​ള്ള വി​കാ​ര​ത​ല​ങ്ങ​ൾ തു​റ​ക്കു​ന്ന ര​ച​നാ​ശൈ​ലി​യാ​ണ് റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ ഇ​നി​യും കൂ​ടു​ത​ൽ വാ​യി​ക്ക​പ്പെ​ടു​മെ​ന്നും ന​ജീം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

സീ​ബ കൂ​വോ​ട് മോ​ഡ​റേ​റ്റ് ചെ​യ്ത വാ​യ​നാ ച​ർ​ച്ച​യി​ൽ ഷ​മീ​ർ കു​ന്നു​മ്മ​ൽ, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, ഇ​ഖ്ബാ​ൽ വ​ട​ക​ര, വി​പി​ൻ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

NRI

ദ​വാ​ദ്മി​യി​ൽ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: താ​മ​സസ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി എ​സ്. ജി. ​അ​നു​രാ​ഗി​ന്‍റെ (40) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. താ​ന്നി​മൂ​ട് അ​വ​ണ​കു​ഴി കൊ​ല്ലം വി​ളാ​കം എ​സ്ജി നി​വാ​സി​ൽ പ​രേ​ത​രാ​യ ശ​ശി​ധ​ര​ൻ - ഗി​രി​ജ ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ദ​വാ​ദ്മി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന അ​നു​രാ​ഗ് താ​മ​സസ്ഥ​ല​ത്ത് ശ്വാ​സ​ത​ട​സ​വും നെ​ഞ്ചു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ദ​വാ​ദ്മി ജ​ന​റ​ൽ ആശുപത്രിയി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

​അ​നു​രാ​ഗി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും കേ​ളി ഏ​രി​യാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു.

അ​നു​രാ​ഗി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും മ​റ്റു സു​ഹൃ​ത്തു​ക്ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി നോ​ർ​ക്ക​യു​ടെ സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​നം വ​ഴി വീ​ട്ടി​ലെ​ത്തി​ച്ചു.

ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, അ​നാ​മി​ക.

NRI

കേ​ളി പു​തു​വ​ത്സ​ര ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2026ലെ ​പു​തു​വ​ത്സ​ര ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ബ​ദി​യ​യി​ലെ മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ല​ണ്ട​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ന് കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​നാ​യി.

ക​ല​ണ്ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച കേ​ളി ബ​ദി​യ ഏ​രി​യ സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ. ​നി​സാം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി സ്പോ​ൺ​സ​ർ​ഷി​പ്പ് വ​ഹി​ക്കു​ന്ന കെ​ടി​പി കൊ​ബ്ലാ​ൻ പൈ​പ്പ്സി​നൊ​പ്പം മി​ർ​സാ​ദ് ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് സ​പ്ലൈ​യും സ​ഹ​ക​രി​ച്ചാ​ണ് ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യ​ത്.

കൊ​ബ്ലാ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് മു​ഹ​മ്മ​ദ് ഹാ​മീം എ​ന്നി​വ​ർ​ക്ക് കൈ​മാ​റി​ക്കൊ​ണ്ട് മി​ർ​സാ​ദ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര ക​ല​ണ്ട​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ​യും പ്ര​ധാ​ന വി​ശേ​ഷ ദി​ന​ങ്ങ​ൾ, അ​വ​ധി ദി​വ​സ​ങ്ങ​ൾ, സ്മ​ര​ണീ​യ ദി​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ഇ​ന്ത്യ​ൻ എം​ബ​സി, സൗ​ദി ലേ​ബ​ർ വ​കു​പ്പ്, വി​വി​ധ എ​മ​ർ​ജ​ൻ​സി ന​മ്പ​റു​ക​ൾ, സൗ​ദി​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ, മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ൾ, കേ​ര​ള മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സ് ന​മ്പ​റു​ക​ൾ തു​ട​ങ്ങി​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും ക​ല​ണ്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, സ്പോ​ൺ​സ​ർ​മാ​രാ​യ സി​ദ്ദി​ക്ക് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഹാ​മീം, പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. റി​യാ​ദി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ല​മ്പൂ​ർ പാ​താ​ർ സ്വ​ദേ​ശി​നി പൊ​ൻ​കു​ഴി റം​ല​ത്ത് (57) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം റി​യാ​ദി​ലെ ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

റം​ല​ത്ത് 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​യ റം​ല​ത്ത് പ​രേ​ത​രാ​യ അ​സൈ​നാ​രു​ടെ​യും ഇ​ത്താ​ച്ചു​മ്മ​യു​ടെ​യും മ​ക​ളാ​ണ്. സൗ​ദി തൊ​ഴി​ലു​ട​മ​യു​ടെ അ​ഭ്യ​ർ​ഥ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

NRI

കേളി യാത്രയയപ്പ് നൽകി

റി​യാ​ദ്: 29 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന മു​ൻ കേ​ളി വൈ​സ് പ്ര​ഡ​ന്‍റ് മെ​ഹ്റൂ​ഫി​നും കേ​ളി കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക ലൈ​ല മെ​ഹ്റൂ​ഫി​നും കേ​ളി ക​ലാ​സാ​സ്കാ​രി വേ​ദി സ​ന​യ്യ 40 എ​രി​യാ ക​മ്മ​റ്റി​യു​ടേ​യും കേ​ളി കു​ടും​ബ​വേ​ദി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ളി​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ അം​ഗ​ത്വ​ത്തി​ൽ എ​ത്തി​യ മെ​ഹ്റൂ​ഫ് കേ​ന്ദ്ര മാ​ധ്യ​മ ക​മ്മ​റ്റി, സൈ​ബ​ർ വി​ഭാ​ഗം എ​ന്നീ സ​ബ് ക​മ്മ​റ്റി​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ക​തി​രൂ​ർ സ്വ​ദേ​ശി​യാ​യ മെ​ഹ്റൂ​ഫ് റി​യാ​ദി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ബ​ത്ത ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി.

കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ജോ​യി സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, കേ​ളി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രു​മാ​യ ര​ജീ​ഷ് പി​ണ​റാ​യി, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് കേ​ന്ദ്ര ക​മ്മി​റ്റി​അം​ഗ​ങ്ങ​ൾ, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സു​നീ​ർ ബാ​ബു, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​ർ, സു​കേ​ഷ് കു​മാ​ർ, ഷാ​ഫി, അ​ബ്ദു​ൾ നാ​സ​ർ എ​രി​യാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ സ​ത്താ​ർ, ഹ​രി​ദാ​സ​ൻ, രാ​ജ​ൻ പി ​കെ, ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും നി​ര​വ​ധി അം​ഗ​ങ്ങ​ളും, കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​ക്കു വേ​ണ്ടി സു​നീ​ർ ബാ​ബു​വും ഏ​രി​യാ ക​മ്മി​റ്റി​ക്കു വേ​ണ്ടി സെ​ക്ര​ട്ട​റി ജാ​ഫ​ർ ഖാ​നും, കു​ടം​ബ​വേ​ദി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദും വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്കാ​യി യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ളും ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ന് യാ​ത്ര പോ​കു​ന്ന മെ​ഹ്റൂ​ഫും ലൈ​ല​യും ന​ന്ദി പ​റ​ഞ്ഞു.

International

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം തു​ട​ര്‍ന​ട​പ​ടി​കൾ ആ​രം​ഭി​ച്ചു

റി​​​യാ​​​ദ്: റി​​​യാ​​​ദി​​​ലെ ജ​​​യി​​​ലി​​​ൽ മോ​​​ച​​​നം കാ​​​ത്ത് ക​​​ഴി​​​യു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ റ​​​ഹീ​​​മി​​​ന്‍റെ കേ​​​സ് ഫ​​​യ​​​ൽ ഗ​​​വ​​​ർ​​​ണ​​​റേ​​​റ്റി​​​ൽ​​നി​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് നീ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.​

ഫ​​​യ​​​ൽ അ​​​യ​​​ച്ച​​​താ​​​യു​​​ള്ള വി​​​വ​​​രം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കും ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക്കും പ​​​വ​​​ർ ഓ​​​ഫ് അ​​​റ്റോ​​​ർ​​​ണി സി​​​ദ്ദി​​ഖ് തു​​​വ്വൂ​​​രി​​​നും ല​​​ഭി​​​ച്ച​​​താ​​​യി റി​​​യാ​​​ദി​​​ലെ അ​​​ബ്ദു​​​ൾ റ​​​ഹിം നി​​​യ​​​മ സ​​​ഹാ​​​യ സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നോ​​​ട​​​കം 19 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം ജ​​​യി​​​ൽ ശി​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​ബ്ദു​​​ൾ റ​​​ഹീ​​​മി​​​ന് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ശി​​​ക്ഷാ​​​കാ​​​ല​​​യ​​​ള​​​വി​​​ൻ​​​മേ​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി മാ​​​പ്പ് ല​​​ഭി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് റ​​​ഹീ​​​മി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും എം​​​ബ​​​സി​​​യും നി​​​യ​​​മ സ​​​ഹാ​​​യ​​​സ​​​മി​​​തി​​​യും.

ശി​​​ക്ഷ​​​യി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ റെ​​​ന, അ​​​ബു​​​ഫൈ​​​സ​​​ൽ എ​​​ന്നി​​​വ​​​ർ മു​​​ഖേ​​​ന നി​​​യ​​​മ​​​സ​​​ഹാ​​​യ സ​​​മി​​​തി റി​​​യാ​​​ദ് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. വി​​​ധി​​​പ്ര​​​കാ​​​രം ശി​​​ക്ഷാ കാ​​​ല​​​യ​​​ള​​​വാ​​​യ 20 വ​​​ർ​​​ഷം 2026 മേ​​​യ് 20നാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​വു​​​ക.

ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വി​​​ധ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റേ​​​റ്റി​​​ൽ നി​​​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഫ​​​യ​​​ൽ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ച കാ​​​ര്യം അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

NRI

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: ക​ലാ​ല​യം പു​ര​സ്കാ​ര​ത്തി​ന് സൃ​ഷ്‌​ടി​ക​ൾ ക്ഷ​ണി​ച്ചു

റി​യാ​ദ്: 15-ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഗ്ലോ​ബ​ൽ ക​ലാ​ല​യം പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് സൃ​ഷ്‌​ടി​ക​ൾ ക്ഷ​ണി​ച്ചു.

ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ല​യാ​ള ക​ഥ, ക​വി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്. 25ന് ​മു​മ്പ് ല​ഭി​ക്കു​ന്ന സൃ​ഷ്ടി​ക​ളി​ൽ നി​ന്ന് വി​ദ​ഗ്ധ ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ര​ച​ന​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക.

നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത മൗ​ലി​ക ര​ച​ന​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ക​വി​ത 40 വ​രി​യി​ലും ക​ഥ 500 വാ​ക്കി​ലും ക​വി​യ​രു​ത്‌.

സൃ​ഷ്ടി​ക​ൾ [email protected] എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ അ​യ​ക്കു​ക.

മെ​യി​ൽ ബോ​ഡി​യി​ൽ പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ, ജോ​ലി ചെ​യ്യു​ന്ന രാ​ജ്യം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ക്കു​ക.

ര​ച​യി​താ​വി​ന്‍റെ പേ​രും വി​വ​ര​ങ്ങ​ളും സൃ​ഷ്ടി​യോ​ടൊ​പ്പം പി​ഡി​എ​ഫി​ൽ ചേ​ർ​ക്ക​രു​ത്.

NRI

ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ സെ​ക്ര​ട്ട​റി ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി​ക്ക് ഏ​രി​യ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

1992ൽ ​റി​യാ​ദി​ൽ എ​ത്തി​യ ഗോ​പി​നാ​ഥ് അ​ൽ അ​മൗ​ദി ക​മ്പ​നി​യി​ൽ 33 വ​ർ​ഷം കാ​ർ​പെ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തു. മ​ല​പ്പു​റം ഇ​രി​ങ്ങ​ല്ലൂ​ർ പാ​ലാ​ണി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ജെ​സി​മോ​ൾ. മ​ക്ക​ൾ ജ​ഗ​ന്നാ​ഥ്, ആ​കാ​ശ്.

കേ​ളി​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ അം​ഗ​ത്വ​ത്തി​ൽ എ​ത്തി​യ ഗോ​പി​നാ​ഥ്, കേ​ളി ഓ​ൾ​ഡ് സ​ന​യ്യ യൂ​ണി​റ്റി​ലെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഓ​ൾ​ഡ് സ​ന​യ്യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ലൈ ഏ​രി​യ സെ​ക്ര​ട്ട​റി സു​ലൈ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ​ത്ത ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സു​ലൈ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹാ​ഷിം കു​ന്നു​ത്ത​റ അ​ധ്യ​ക്ഷ​നാ​യി.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ളാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു താ​യ​മ്പ​ത്ത്, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ കാ​ര​ക്കു​ന്ന്, അ​യൂ​ബ് ഖാ​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ്, ഷ​റ​ഫ് ബ​ബ്തൈ​ൻ, സ​ത്യ​പ്ര​മോ​ദ്, ബ​ഷീ​ർ ബ​ബ്തൈ​ൻ, അ​ശോ​ക​ൻ, സു​നി​ൽ, പ്ര​കാ​ശ​ൻ, ധ​നേ​ഷ്, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക്കു വേ​ണ്ടി അ​നി​രു​ദ്ധ​ൻ, ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഹാ​ഷിം കു​ന്നു​ത്ത​റ, വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്കു വേ​ണ്ടി വി​നോ​ദ്, പ്ര​കാ​ശ​ൻ, ബ​ഷീ​ർ ബാ​ബ്തൈ​ൻ, നാ​സ​ർ കാ​ര​ക്കു​ന്ന്, ഹാ​രി​സ്, കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ ഗോ​പി​നാ​ഥി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി വി​നോ​ദ് സ്വാ​ഗ​ത​വും ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പി​ന് കേ​ളി റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഒ​രു​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്കം കു​റി​ക്കാ​നാ​യി ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് റി​യാ​ദി​ൽ എ​ത്തി.

കേ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന "അ​റേ​ബ്യ​ൻ ബ്രെ​യി​ൻ ബാ​റ്റി​ൽ' എ​ന്ന ബൃ​ഹ​ത്താ​യ വൈ​ജ്ഞാ​നി​ക പം​ക്തി ഉ​ൾ​ക്കൊ​ള്ളു​ന്ന ബു​ദ്ധി​പ​രി​ശീ​ല​ന പ​രി​പാ​ടി​യെ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ പ്ര​ദീ​പ് ന​യി​ക്കും. റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ്ര​ദീ​പി​നെ കേ​ളി ഭാ​ര​വാ​ഹി​ക​ൾ ആ​വേ​ശ​പൂ​ർ​വം സ്വീ​ക​രി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ, ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ്, ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഒ​ല​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ജ​വാ​ദ്, ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ട് എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​ളി​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഒ​രു​വ​ർ​ഷം നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ​യും ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും ആ​ഘോ​ഷി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.

NRI

ആ​ഗോ​ള​വ​ത്ക​ര​ണ ന​യ​ങ്ങ​ൾ​ക്കു​ള്ള ബ​ദ​ൽ; കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത് കേ​ളി 

റി​യാ​ദ്: ന​വ​കേ​ര​ള സൃ​ഷ്‌​ടി ല​ക്ഷ്യം വ​ച്ച് കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​തെ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.  

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വ​ലി​യ സം​ഭാ​വ​ന ചെ​യ്യു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 70 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ച​ത്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഏ​റെ ആ​ഹ്ലാ​ദം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണി​ത്.

അ​തി​ദാ​രി​ദ്ര്യം പ​രി​ഹ​രി​ക്കു​ക​യെ​ന്ന ലോ​ക ജ​ന​ത​യു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും മാ​തൃ​ക​യാ​കു​ക​യാ​ണ് കേ​ര​ളം.

ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കി.

പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ആ​ത്മാ​ർ​ഥ​ത അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

എ​സി ഇ​റ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി അ​ന്ത​രി​ച്ചു

റി​യാ​ദ്: റൂ​മി​ലെ എ​സി അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി ഇ​റ​ക്കു​ന്ന​തി​നി​ടെ ര​ക്ത​സ​മ്മ​ർ​ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി താ​ഴെ വീ​ഴു​ക​യും തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന മ​ല​പ്പു​റം ബാ​ലാ​ത്തു​രു​ത്തി സ്വ​ദേ​ശി മ​നോ​ഹ​ര​ൻ (65) അ​ന്ത​രി​ച്ചു.

ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന മ​നോ​ഹ​ര​ൻ, പ​രേ​ത​നാ​യ കു​ട്ട​ന്‍റെ​യും സു​ഭ​ദ്ര​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ര​മ്യ. മ​ക്ക​ൾ: അ​ശ്വി​ൻ, അ​ശ്വ​തി.

റൂ​മി​ലെ എ​സി ഇ​റ​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് ബോ​ധ​ര​ഹി​ത​നാ​യ മ​നോ​ഹ​ര​നെ ഉ​ട​ൻ ത​ന്നെ സു​ഹൃ​ത്തു​ക്ക​ൾ റി​യാ​ദി​ലെ ദ​റൈ​യ്യാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഒ​രു മാ​സ​ത്തോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​ത് പ​ല​പ്പോ​ഴും ഐ​സി​യു​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ലം ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നാ​ൽ തു​ട​ർ​ന്ന് ഷാ​ക്കി​റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും അ​വി​ടെ നി​ന്നും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബാ​ലാ​തു​രു​ത്തി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

ബോ​ധ​ര​ഹി​ത​നാ​യ രോ​ഗി​യെ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​വ​രാ​ത്ത​ത്തും ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ലെ പൊ​രു​ത്ത​കേ​ടും സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​തി​നാ​ൽ ദ​റൈ​യ്യാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പോ​ലീ​സെ​ത്തി റൂ​മി​ലു​ണ്ടാ​യി​രു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചോ​ദ്യം ചെ​യ്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട് റൂം ​പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം അ​റ​സ്റ്റ് ചെ​യ്ത​വ​രെ വി​ട്ട​യ​ച്ചു എ​ങ്കി​ലും കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ മ​നോ​ഹ​ര​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം കേ​സ് ഉ​ള്ള​തി​നാ​ൽ പേ​പ്പ​ർ ജോ​ലി​ക​ൾ ര​ണ്ടാ​ഴ്ച​ത്തെ കാ​ല​താ​മ​സം നേ​രി​ട്ട​താ​യി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ കു​റി​ച്ച് ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​സി ശ​രീ​ര​ത്തി​ൽ വീ​ണ് എ​ന്ന​താ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ൾ കാ​ണാ​തി​രു​ന്ന​താ​ണ് സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

അ​പ​ക​ട​ത്തെ കു​റി​ച്ച് ന​ൽ​കു​ന്ന മൊ​ഴി കൃ​ത്യ​മാ​യി​ല്ലെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സ് കേ​സും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ താ​മ​സം നേ​രി​ടു​ക​യും ചെ​യ്യു​മെ​ന്നും പ​ര​മാ​വ​തി ആം​ബു​ല​ൻ​സി​ൽ ത​ന്നെ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ഓ​ർ​മ​പ്പെ​ടു​ത്തി.

NRI

നോ​ർ​ക്ക കെ​യ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കേ​ളി ബ​ത്ഹ ഏ​രി​യ

റി​യാ​ദ്: നോ​ർ​ക്ക ഐ​ഡി - നോ​ർ​ക്ക കെ​യ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ഏ​രി​യ. ഹ​നാ​ദി അ​ൽ ഹ​ർ​ബി കോ​ൺ​ട്രാ​ക്ടിം​ഗ് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ത്ഹ ലൂ​ഹ ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. റി​യാ​ദി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും നോ​ർ​ക്ക ഐ​ഡി ല​ഭ്യ​മാ​ക്കി അ​വ​ർ​ക്ക് നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ക്യാ​മ്പ് വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​യെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബി​ജു താ​യ​മ്പ​ത്ത്, ജ്യോ​തീ​ഷ് കോ​റോ​ത്ത്, പി.​എ. ഹു​സെെ​ൻ, മൂ​സ കൊ​മ്പ​ൻ, ദീ​പ, അ​ന​സ്, ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ, അ​രു​ൺ, സു​ധീ​ഷ് ത​റോ​ൽ, സൗ​ബീ​ഷ് ക​ള്ളി​യി​ൽ, രാ​ജേ​ഷ് ചാ​ലി​യാ​ർ, ഫൈ​സ​ൽ അ​ല​യാ​ൻ, ഷ​ഫീ​ഖ് ആ​ലു​ക്ക​ൽ, മ​ൻ​സൂ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം രാ​മ​കൃ​ഷ​ണ​ൻ, ബ​ത്ഹ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ്, മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​നി​ൽ അ​റ​ക്ക​ൽ, ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഫ​ക്രു​ദ്ദീ​ൻ മ​മ്പാ​ട്, ഏ​രി​യ ട്ര​ഷ​റ​ർ സ​ലിം മ​ട​വൂ​ർ, ബ​ത്ഹ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ർ, ത​ങ്ക​ച്ച​ൻ, ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി, മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം വി​നോ​ദ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം സ​ലിം അം​ലാ​ദ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ബ​ത്ഹ ഏ​രി​യ​യി​ലെ​യും മ​റ്റ് ഏ​രി​യ​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും നി​ര​വ​ധി മ​ല​യാ​ളി​ക​ളും ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

Latest News

Corehub Up