x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​യാ​ദി​ൽ മ​രി​ച്ച മ​ല​യാ​ളി ന​ഴ്സി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

എൻആർഐ ഡെസ്ക്
Published: September 18, 2026 10:39 AM IST | Updated: September 18, 2026 10:39 AM IST

ചി​പ്പി ര​തീ​ഷ്

റി​യാ​ദ്: റി​യാ​ദി​ൽ മ​രി​ച്ച കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി ചി​പ്പി ര​തീ​ഷി​ന്‍റെ (35) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ല്ലാം ശ​രി​യാ​ക്കി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

ബെ​രി​ക്കു​ളം, പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​നി​യാ​യ ചി​പ്പി ര​തീ​ഷ് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി റി​യാ​ദ് ന​ദീ​മി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ ക​രി​പ്പ​ട​ക്ക​ത്ത് മ​ധു​വി​ന്‍റെ​യും സീ​ത​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ര​തീ​ഷ് ദക്ഷിണാഫ്രി​ക്ക​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി അ​നു​ന​ന്ദ കെ. ​ര​തീ​ഷും മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ദി​വ്യ ര​തീ​ഷു​മാ​ണ് മ​ക്ക​ൾ.

Tags : MalayaliNurse Riyadh ChippyRatheesh Obit

Recent News

Corehub Up