x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി പ്ര​തീ​ക്ഷ പു​ര​സ്‌​കാ​രം; ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്‌​തു

എൻആർഐ ഡെസ്ക്
Published: October 12, 2026 12:21 PM IST | Updated: October 12, 2026 12:24 PM IST

കെ.​വി. സു​മേ​ഷ് എം​എ​ൽ​എ സംസാരിക്കുന്നു

ക​ണ്ണൂ​ർ: റി​യാ​ദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​തീ​ക്ഷ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 20 വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​വാ​ങ്ങി.

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച 11 പേ​ർ​ക്കും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ഒ​മ്പ​ത് പേ​ർ​ക്കു​മാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോയും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്.

ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​കെ 232 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ഇ​തി​ൽ റി​യാ​ദി​ൽ 16 കു​ട്ടി​ക​ൾ​ക്ക് നേ​ര​ത്തേ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 216 കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്ണൂ​രി​ലും ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

K-Rail Survey

കേ​ളി ര​ക്ഷാ​ധി​കാ​രി മു​ൻ സെ​ക്ര​ട്ട​റി​യും മൊ​കേ​രി ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വു​മാ​യ പി. ​വ​ത്സ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​വി. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്ര​ശാ​ന്ത് എ​ട​ക്കാ​നം, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ക്ക് പാ​ല​ത്ത്, സ​ജീ​വ്, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി മു​ൻ അം​ഗം സു​ധാ​ക​ര​ൻ ക​ല്യാ​ശേ​രി, രാ​ജു കോ​റോ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേരി സ്വാ​ഗ​ത​വും ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​കാ​ന്ത് ചേ​നോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli PratheekshaAward Kannur Riyadh

Recent News

Corehub Up