ഫസലുദ്ദീൻ
റിയാദ്: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീൻ വടക്കേക്കരയാണ് (52) മരിച്ചത്.
നാല് ദിവസം മുമ്പാണ് താമസസ്ഥലത്ത് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ ഫസലുദ്ദീനെ ഉടൻ തന്നെ നാഷനൽ ഗാർഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഫസ്ല. മകൻ: മുഹമ്മദ് ഫഹീം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Tags : Riyadh FireIncident MalappuramNative Death