Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snake

പത്തു വയസുകാരിക്ക് പാമ്പു കടിയേറ്റു

വൈ​​​ക്കം: വീ​​​ടി​​​നു​​​ള്ളി​​​ൽ ടി​​​വി സ്റ്റാ​​​ൻ​​​ഡി​​​ന് കീ​​​ഴി​​​ലു​​​ള്ള അ​​​ല​​​മാ​​​ര​​​യി​​​ൽ​​നി​​​ന്ന് പു​​​സ്ത​​​ക​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്ക് മൂ​​​ർ​​​ഖ​​​ന്‍റെ ക​​​ടി​​​യേ​​​റ്റു.

വൈ​​​ക്കം തോ​​​ട്ടു​​​വ​​​ക്കം കാ​​​വു​​​മ്മേ​​​ൽ ജി​​​ജോ​​​യു​​​ടെ മ​​​ക​​​ൾ അ​​​ഞ്ചാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​നി​​​യാ​​​യ അ​​​ന്ന​ ജി​​​ജോ​​​യ്ക്കാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി എ​​​ട്ടോ​​​ടെ​ പാ​​​മ്പ് ക​​​ടി​​​യേ​​​റ്റ​​​ത്.

ജി​​​ജോ​​​യു​​​ടെ സു​​​ഹൃ​​​ത്ത് അ​​​നീ​​​ഷും അ​​​യ​​​ൽ​​​വാ​​​സ​​​ക​​​ളും ചേ​​​ർ​​​ന്ന് വീ​​​ടി​​​നു​​​ള്ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മൂ​​​ർ​​​ഖ​​​ൻ​​​പാ​​​മ്പി​​​നെ പി​​​ടി​​​കൂ​​​ടി​.

വ​​​ല​​​തു​​​കാ​​​ലി​​ന്‍റെ പാ​​​ദ​​​ത്തി​​​ൽ ക​​​ടി​​​യേ​​​റ്റ അ​​​ന്ന​​​യെ ഉ​​​ട​​​ൻ വൈ​​​ക്കം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച് പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി. ​

തു​​​ട​​​ർ​​​ന്ന് വി​​​ദ​​​ഗ്ധ ചി​​​കി​​​ൽ​​​സ​​​യ്ക്കാ​​​യി കോ​​​ട്ട​​​യ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന കു​​​ട്ടി അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു.

Latest News

Corehub Up