രാജവെമ്പാല
കോട്ടൂർ : അഗസ്ത്യമലയിലെ കാണി ഊരിൽ കിണറ്റില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. ആമല ആയിരംകാൽ ഉന്നതിയിൽ 15 അടി നീളവും 20 കിലോയോളം തൂക്കവുമുള്ള രാജവെമ്പാലയെയാണ് പരുത്തിപ്പള്ളി ആർ ആർ ടി അംഗം റോഷിനി പിടികൂടിയത്.
ശനിയാഴ്ച രാത്രിയിലാണ് രാജവെമ്പാല കിണറ്റിൽ അകപ്പെട്ടത്.
രാത്രി വീട്ടുകാർ വലിയ ശബ്ദം കേട്ടിരുന്നുവെങ്കിലും മറ്റെന്തോ കിണറ്റിൽ വീണതാകാം എന്നാണ് ധരിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച രാവിലെ പൂച്ച കിണറ്റിൽ നോക്കി കരയുന്നത് കണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കിണറ്റിനകത്ത് രാജവെമ്പാല ചീറ്റുന്ന ശബ്ദം കേൾക്കുന്നത്.
ഉടൻ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രോഷ്ണിയും സംഘവും എത്തി വല കെട്ടിയിറക്കി പാമ്പിനെ കരക്ക് എത്തിച്ച് പിടികൂടി. റോഷ്നി പിടി കൂടുന്ന രണ്ടാമത്തെ രാജവെമ്പാലയാണ് ഇത്.
Tags : Nattuvishesham LocalNews snake