District News
കാട്ടിക്കുളം: ഡോ.എപിജെ അബ്ദുള് കലാം സ്റ്റഡി സെന്റര് പുരസ്കാരത്തിന് അര്ഹയായ മുന് അധ്യാപിക വി.എസ്. രശ്മിയെ ജിഎച്ച്എസ്എസില് പിടിഎയുടെ നേതൃത്വത്തില് ആദരിച്ചു. നിലവില് മൂലങ്കാവ് ജിഎച്ച്എസ്എസില് പഠിപ്പിക്കുന്ന രശ്മിക്ക് കാട്ടിക്കുളത്ത് സേവനം ചെയ്യുന്ന കാലത്ത് നടത്തിയ വിവിധ പ്രവര്ത്തങ്ങളാണ് മികച്ച് അധ്യാപികയ്ക്കുള്ള സെന്റര് പുരസ്കാരം നേടിക്കൊടുത്തത്. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന് ഉദ്ഘാടനം ചെയ്തു.
പ്രിന്സിപ്പല് പി.സി. മഞ്ജു അധ്യക്ഷത വഹിച്ചു. വാര്ഡ് മെംബറും പിടിഎ പ്രസിഡന്റുമായ കെ. സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. എസ്എംസി ചെയര്മാന് പി.എസ്. ഷിബു, പിടിഎ വൈസ് പ്രസിഡന്റ് പി.ആര്. സുനില്കുമാര്, പി.ആര്. ഷിബു, ധന്യ വിജേഷ്, പ്രധാനാധ്യാപിക പി. സബ്രിയ ബീഗം, പി. വിനീഷ് എന്നിവര് പ്രസംഗിച്ചു.
District News
തലയോലപ്പറമ്പ്: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കെഎസ്എസ്പിയു തലയോലപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരെ വീടുകളിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രഫ. എൻ. ഗോപാല പിള്ള, പ്രഫ.പി. പത്മനാഭൻ, എം.എ. റസാക്ക്, എസ്. ഗോവിന്ദൻ, ഗിരിജാകുമാരി കുട്ടിയമ്മ, പി.എം. ത്രേസ്യാമ്മ എന്നീ അധ്യാപകരെയാണ് ആദരിച്ചത്. കെഎസ്എസ്പിയു യൂണിറ്റ് ഭാരവാഹികളായ എൽ. ബിന്ദു, സി.കെ. രാജപ്പൻ, ബ്ലോക്ക് ടി. വാസപ്പൻ, കെ. ശ്രീകുമാർ, വി.എ. ലക്ഷ്മിക്കുട്ടി എന്നിവർ പങ്കെടുത്തു.
District News
ഉദയനാപുരം: നാനാടം ഒ.സി. മാധവൻ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ രണ്ടു തലമുറയിലെ 11 അധ്യാപകരെ ആദരിച്ചു. ലൈബ്രറി ഉപദേശക സമിതി പ്രസിഡന്റ് എം. രാജു അധ്യക്ഷത വഹിച്ച യോഗം ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെംബർ എം.കെ. രാജേഷ് അധ്യാപക ദിന സന്ദേശം നൽകി. യോഗത്തിൽ 56 വയസുമുതൽ 86 വയസു വരെ പ്രായമുളള അധ്യാപകരായിരുന്ന പി.എ. സാവിത്രി, സി.കെ. ദേവയാനി, എൽ. കൃഷ്ണകുമാരി, വി.ആർ. ലീല, എൻ. രത്നമ്മാൾ,പി.ടി. രമാദേവി, കെ.വി. പൊന്നമ്മ, ഷീനാമോൾ, ആർ. കൃഷ്ണൻ, എ.ജി. സലിം തുടങ്ങിയവരെ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ആദരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. ബീന, വി.വി. അജയൻ തുടങ്ങിയവർപ്രസംഗിച്ചു.
District News
പത്തനംതിട്ട: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എംടിഎൽപി സ്കൂൾ അധ്യാപികയും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. ജി. ഗീതമ്മയെ ഡിസിസി നേതൃസമ്മേളനത്തിൽ ആദരിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മന്ത്രി എം. ലിജു ഷാൾ അണിയിച്ച് ആദരിച്ചു.
കെപിസിസി കോർകമ്മിറ്റി അംഗം പ്രഫ. പി ജെ കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ്, എംഎൽഎമാരായ അബിൻ വർക്കി, സി. വി. ശാന്തകുമാർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, എ. ഷംസുദീൻ, ജോർജ് മാമ്മൻ കൊണ്ടൂർ, ദീനാമ്മ റോയി, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തുങ്കൽ, തേരകത്ത് മണി, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതി പ്രസാദ്, എ. സുരേഷ്കുമാർ, അനിൽ തോമസ്, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾ സലാം, കെ. ജാസിംകുട്ടി, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സുരേഷ് കോശി, റെജി തോമസ്, തോപ്പിൽ ഗോപകുമാർ, കെ. കെ. റോയിസൺ, സുനിൽ എസ്. ലാൽ, ജി. സതീഷ് ബാബു, എസ്.വി. പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൊടുപുഴ: സംസ്ഥാന പോലീസ് മെഡല് നേടിയ വെള്ളിയാമറ്റം സ്വദേശിയും കുളമാവ് പോലീസ് സ്റ്റേഷനില് സിവില് പോലീസ് ഓഫീസറുമായ എ. ഷാജഹാനെ യൂത്ത്ഫ്രണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ആദരിച്ചു.
കേരള കോണ്ഗ്രസ് സംസ്ഥാന ജനറര് സെക്രട്ടറി എം. മോനിച്ചന് ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിന് ചെമ്പകത്തിനാല് അധ്യക്ഷത വഹിച്ചു. പാര്ട്ടി മണ്ഡലം പ്രസിഡന്റ് റെജി ഓടയ്ക്കല്, സെക്രട്ടറി പ്രദീപ് ആക്കിപടിക്കല്, ഇളംദേശം ബ്ലോക്ക് മെംബര് ജെസ്റ്റി സാബു, പഞ്ചായത്തംഗം അഞ്ജു വിജീഷ്, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മുതുകുളം, അജിത്ത് വരിക്കമാക്കല്, സച്ചിന് ചൂരക്കാട്ട്, സാബു തേനംമാക്കല് എന്നിവര് പ്രസംഗിച്ചു.
District News
പിറവം: മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട എംഎസ്എം ഐടിഐ ഡയറക്ടറും സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് മടത്തിക്കുന്നത്തിനെ സോഷ്യലിസ്റ്റ് കിസാൻ ജനത ജില്ലാ കമ്മിറ്റി കർഷക ദിനത്തിൽ ആദരിച്ചു.
സഭയുടെ കീഴിലുള്ള ഭൂമിയിൽ കൃഷി ചെയ്തു മാതൃക കാണിച്ചതിനാണ് പുരസ്കാരം നൽകിയത്. കിസാൻ ജനത സംസ്ഥാന കമ്മിറ്റി അംഗം എം.ജി. മുരുകേശൻ പൊന്നാട അണിയിച്ചു. പാർട്ടി ഭാരവാഹികളായ സോജൻ ജോർജ്, ജേക്കബ് ജോൺ, അഡ്വ. കെ. എൻ. സാമിദാസ്, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി മുളന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പനോട: സംസ്ഥാന കേര കേസരിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ചക്കിട്ടപാറ പൂഴിത്തോട്ടിലെ കാര്യാവിൽ കെ.കെ. സേവ്യറിനെ ചെമ്പനോടയിലെ കോൺഗ്രസുകാർ ആദരിച്ചു. യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസ് കുട്ടി ഷാളണിയിച്ചു. നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു.
District News
കണ്ണൂർ: എൺപതാം വയസിൽ സോഷ്യോളജിയിൽ മാസ്റ്റർ ഡിഗ്രി നേടിയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ അധ്യാപകനുമായ പി.പി. കൃഷ്ണൻ മാസ്റ്ററെ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐഎച്ച്എംഎ) കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. വിദ്യാഭ്യാസ രംഗത്തെ മികവിനും ജീവിതത്തിന്റെ ഈ ഘട്ടത്തിലും പഠനത്തോടുള്ള അദ്ദേഹത്തിന്റെ പഠന താത്പര്യത്തിനും ആദരസൂചകമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഐഎച്ച്എംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷമീം കൃഷ്ണൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. രേഷ്മ അധ്യക്ഷത വഹിച്ചു. ഡോ. സാന്ദീപൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. ഇ. സുധീർ, ഡോ. കെ.ടി. സുധീർ, ഡോ. രമ്യ രാജൻ, ഡോ. ശ്രീരാജ്, ഡോ. റൊണാൾഡ് എന്നിവർ പങ്കെടുത്തു.
District News
വൈക്കം: അഭിഭാഷക ജോലിയിൽ 50 വർഷം പൂർത്തിയാക്കിയ അഡ്വ. പി.വി. പ്രകാശനെ അഭിഭാഷക പരിഷത്ത് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് അഡ്വ. പി.ആർ.എ. മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. പി.ആർ. സുരേഷ്, അഡ്വ. കെ.ആർ. രാജിത്ത്, അഡ്വ. പി.കെ. ഷാജി, അഡ്വ. അജിത്ത്ബാബു, അഡ്വ. സംഗീത തങ്കച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.
District News
പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് അർഹത നേടിയ പി.ബി. അർഷിന് നാടിന്റെ ആദരം. മാധവം പാറാട്ടുപൊയിൽ കുടുംബാംഗങ്ങൾ അർഷിന്റെ വസതിയിലെത്തിയാണ് അനുമോദനങ്ങൾ അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ശശികുമാർ പേരാമ്പ്ര അർഷിന് ഉപഹാരം നൽകി.
കൂത്താളി പഞ്ചായത്തിലെ 14-ാം വാർഡിൽ വരിയനക്കണ്ടി ബാബു–പ്രീജ ദമ്പതികളുടെ മൂത്ത മകനാണ് അർഷിൻ. കൂത്താളി സ്കൂളിലെ പൂർവ വിദ്യാർഥിയായ അർഷിന്റെ ഈ നേട്ടം നാടിനാകെ അഭിമാനമാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. നിലാസ് ആണ് സഹോദരൻ. ചടങ്ങിൽ അധ്യാപിക റീന ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
District News
തൃശൂർ: മുതിർന്ന ഗ്രന്ഥശാലാപ്രവർത്തകനും മുൻ സ്പീക്കറുമായ തേറന്പിൽ രാമകൃഷ്ണനെ കേരള പ്രദേശ് ഗാന്ധിദർശൻവേദി ജില്ലാ കമ്മിറ്റി ആദരിച്ചു. \
അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗാന്ധിസദസും വായനാ സെമിനാറും ഗാന്ധിദർശൻവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രഫ. വി.എ. വർഗീസ് അധ്യക്ഷനായി.
NRI
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ കലാ-സാംസ്കാരിക, സാമൂഹിക ചലനങ്ങളെ സാമൂഹ്യമാധ്യമങ്ങളിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കെത്തിക്കുന്ന പ്രമുഖ സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് രതീഷ് ദോഹ ജംഗ്ഷനെ മീഡിയ പ്ലസ് ആദരിച്ചു.
മീഡിയ പ്ലസ് ഓഫീസില് സംഘടിപ്പിച്ച ചടങ്ങില് ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പോസ് രതീഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ. ജോണ് സ്നേഹോപഹാരം സമ്മാനിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെയുള്ള മാധ്യമപ്രവര്ത്തനവും സമൂഹത്തിന് ഉപകാരപ്രദമായ വിവരങ്ങളും ഖത്തറിലെ കലാ-സാംസ്കാരിക രംഗത്തെ വിശേഷങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില് രതീഷ് ദോഹ ജംഗ്ഷന് നടത്തുന്ന പ്രവര്ത്തനങ്ങള് മാതൃകാപരമാണെന്ന് ചടങ്ങില് സംസാരിച്ചവര് അഭിപ്രായപ്പെട്ടു.
ഡിജിറ്റല് മാധ്യമങ്ങളുടെ സാധ്യതകള് സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള് കൂടുതല് അംഗീകാരങ്ങള് നേടട്ടെയെന്നും അവര് ആശംസിച്ചു.
ചടങ്ങില് ന്യൂ ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബു, കലാപ്രേമി ചെയര്മാന് മുഹമ്മദ് മാഹീന്, കലാപ്രേമി കോഓര്ഡിനേറ്റര് ആസിഫ് മുഹമ്മദ്, വിജയമന്ത്രങ്ങള് അവതാരകന് റാഫി പാറക്കാട്ടില്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്ക്കറ്റിംഗ് മാനേജര് മുഹമ്മദ് റഫീഖ്, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല് ആബിദ് എന്നിവര് പങ്കെടുത്തു.
സമൂഹത്തിന് മാതൃകാപരമായ സേവനങ്ങള് അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനുള്ള മീഡിയ പ്ലസിന്റെ തുടര്ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് രതീഷ് ദോഹ ജംഗ്ഷനെ ആദരിച്ചതെന്ന് സംഘാടകര് അറിയിച്ചു.
NRI
ദോഹ: മികച്ച അവതാരകനുള്ള ഗിഫ ഔട്ട് സ്റ്റാന്റിംഗ് പ്രസന്റര് അവാര്ഡ് നേടിയ വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടിലിന് കലാപ്രേമിയുടെ ആദരം. മീഡിയ പ്ലസില് നടന്ന ചടങ്ങില് കലാപ്രമി ചെയര്മാന് മാഹീന് കലാപ്രേമി റാഫിയെ പൊന്നാടയണിയിച്ചു.
ഖത്തര് ഇന്ത്യന് ഓഥേര്സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി.സാബു, ഗ്രീന് ജോബ്സ് ചെയര്മാന് ഷാനു ഗ്രീന് ജോബ്സ്, ജയശ്രീ സുരേഷ്, ഗോപകുമാര് തിരുവല്ല, ഡോ.അമാനുല്ല വടക്കാങ്ങര, ഹബീബുറഹ് മാന് കിഴിശേരി, മജീദ് നാദാപുരം, ആസിഫ് കലാപ്രേമി, നസീഹ മജീദ്, ഷഫീര് വാടാനപ്പള്ളി, സുജിത് ചേരൂര് എന്നിവര് സംബന്ധിച്ചു.
NRI
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക കലാ പരിപാടികളെ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുന്ന പ്രവാസി വ്ലോഗ്സിന്റെ സുഭാഷ് സുബ്രമണ്യനെ മീഡിയ പ്ലസ് ആദരിച്ചു.
സോഷ്യല് മീഡിയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിയിരുത്തത്തില് വച്ചാണ് ആദരിച്ചത്. ലോകകേരളസഭാംഗം അബ്ദുല് റഊഫ് കൊണ്ടോട്ടി ഉപഹാരം സമര്പ്പിച്ചു.
അനന്തമായ സാധ്യതകളാണ് സാമൂഹ്യ മാധ്യമങ്ങള് തുറന്ന് വയ്ക്കുന്നതെന്നും സാമൂഹ്യ നന്മയ്ക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ മാതൃകയാണ് സുഭാഷിന്റെ പ്രവാസ് വ്ലോഗ്സ് എന്നും അദ്ദേഹം പറഞ്ഞു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രീന് ജോബ്സ് ചെയര്മാന് ഷാനു ഗ്രീന് ജോബ്സ്, സൈക്കോളജിസ്റ്റ് ആയിഷ സൈലൂല്, ഷംല ജഅ്ഫര്, ഉവൈസ് ഉസ്മാന്, ബിന്ദു ചന്ദ്രന്, ഷഫീഖ് അല് മാസ്, കെ.വി. ഹഫീസുല്ല, മുനീര് തൂലിക, സിദ്ദീഖ് ചെറുവല്ലൂര്, റാഫി പാറക്കാട്ടില്, ജാസ്മിന് തുടങ്ങിയവർ സംസാരിച്ചു.
NRI
ദോഹ: മാരത്തണ്എന്ഡ്യൂറന്സ് റണ്ണറും കൊമേഴ്സ്യല് പൈലറ്റുമായ ക്യാപ്റ്റന് ദീപക് മഹാജനെ ഖത്തറിലെ പ്രമുഖ മാന്പവര് സ്ഥാപനമായ ഖത്തര് ടെക് ആദരിച്ചു. ഖത്തര് ടെക് ഓഫീസിലാണ് അനുമോദന ചടങ്ങ് നടന്നത്.
വ്യോമയാന തൊഴില് ജീവിതത്തിനിടയിലും കര്ശനമായ പരിശീലനത്തിലൂടെ കായികരംഗത്ത് ഉന്നത നേട്ടങ്ങള് കൈവരിക്കുന്നതിലൂടെ യുവതലമുറയ്ക്കും തൊഴില് രംഗത്തുള്ളവര്ക്കും മാതൃകയായ വ്യക്തിത്വമാണ് ക്യാപ്റ്റന് മഹാജനെന്ന് ഖത്തര് ടെക് മാനേജ്മെന്റ് വിലയിരുത്തി.
വിവിധ രാജ്യങ്ങളിലായി നടന്ന നിരവധി മാരത്തണുകളും അള്ട്രാ എന്ഡ്യൂറന്സ് റേസുകളും വിജയകരമായി പൂര്ത്തിയാക്കിയ ക്യാപ്റ്റന് ദീപക് മഹാജന്, മാനസിക ശക്തിയുടെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്ര സമര്പ്പണം, സഹനം, ലക്ഷ്യബോധം എന്നിവയുടെ ഉദാത്ത ഉദാഹരണമാണെന്ന് ഖത്തര് ടെക് നേതൃത്വം വ്യക്തമാക്കി.
ചടങ്ങില് സംസാരിച്ച ഖത്തര് ടെക്കിന്റെ മാനേജിംഗ് ഡയറക്ടര് ജെബി കെ. ജോണ്, ഇത്തരത്തിലുള്ള നേട്ടങ്ങള് കൈവരിക്കുന്നവരെ ആദരിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി, വ്യക്തിപരമായ മികവ്, സമൂഹ പ്രചോദനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനത്തിന്റെ ദര്ശനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു.
മൂന്ന് ഭൂഖണ്ഡങ്ങളില് മാരത്തണ് മത്സരങ്ങള് പൂര്ത്തിയാക്കിയ അപൂര്വ നേട്ടം കൈവരിച്ച ക്യാപ്റ്റന് മഹാജന്, ഏഴ് ഭൂഖണ്ഡങ്ങളിലും മാരത്തണ് ഓടി ഗിന്നസ് വേള്ഡ് റിക്കാര്ഡ്സില് ഇടംനേടുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്.
ലഭിച്ച അംഗീകാരത്തിന് ദീപക് മഹാജന് ഖത്തര് ടെക്കിന് നന്ദി അറിയിച്ചു. ഉയര്ന്ന ഉത്തരവാദിത്വമുള്ള തൊഴില് മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് ശരീര-മാനസിക ആരോഗ്യസംരക്ഷണം അത്യന്താപേക്ഷിതമാണെന്നും കായിക പരിശീലനം അതില് നിര്ണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള് കായികവ്യായാമത്തെ താത്കാലിക അഭിരുചിയായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിത്യവും എന്തെങ്കിലും കായിക വ്യായാമത്തിലേര്പ്പെടുകയും നല്ല ആരോഗ്യത്തേടെ സന്തോഷകരമായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കങ്ങര ചടങ്ങില് അതിഥിയായി പങ്കെടുത്തു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതില് ക്യാപ്റ്റന് മഹാജന് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും, തിരക്കേറിയ ജോലി ജീവിതത്തിനിടയിലും ഏവര്ക്കും ഓടാന് കഴിയുമെന്ന് അദ്ദേഹം പൊതുജനങ്ങളെ ബോധവത്കരിക്കുകയാണെന്നും ഡോ. അമാനുല്ല അഭിപ്രായപ്പെട്ടു.
യുവാക്കളും യുവ പ്രഫഷണലുകളും തൊഴിലും കായിക അഭിരുചികളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തമായ മാതൃകയാണ് ക്യാപ്റ്റന് മഹാജന് എന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റന് മഹാജന് സ്മാരകഫലകവും അഭിനന്ദനപത്രവും കൈമാറിയതോടെയാണ് ചടങ്ങ് സമാപിച്ചത്. തുടര്ന്ന് നടന്ന സംവാദത്തില്, എന്ഡ്യൂറന്സ് പരിശീലനം, പ്രചോദനം, പരിമിതികളെ മറികടക്കല് തുടങ്ങിയ വിഷയങ്ങളില് ക്യാപ്റ്റന് മഹാജന് തന്റെ അനുഭവങ്ങള് പങ്കുവച്ചു.
ഓപറേഷന്സ് മാനേജര് ബിനു കുര്യാക്കോസ്, സെയില്സ് ആൻഡ് മാര്ക്കറ്റിംഗ് മാനേജര് ജോബി ജോണ്, ജീസ് ജെബി എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി.