പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് അർഹത നേടിയ പി.ബി. അർഷിന് നാടിന്റെ ആദരം. മാധവം പാറാട്ടുപൊയിൽ കുടുംബാംഗങ്ങൾ അർഷിന്റെ വസതിയിലെത്തിയാണ് അനുമോദനങ്ങൾ അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ശശികുമാർ പേരാമ്പ്ര അർഷിന് ഉപഹാരം നൽകി.
കൂത്താളി പഞ്ചായത്തിലെ 14-ാം വാർഡിൽ വരിയനക്കണ്ടി ബാബു–പ്രീജ ദമ്പതികളുടെ മൂത്ത മകനാണ് അർഷിൻ. കൂത്താളി സ്കൂളിലെ പൂർവ വിദ്യാർഥിയായ അർഷിന്റെ ഈ നേട്ടം നാടിനാകെ അഭിമാനമാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. നിലാസ് ആണ് സഹോദരൻ. ചടങ്ങിൽ അധ്യാപിക റീന ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Tags : NEET Success Honoured