x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സ​ദ്‌വാ​ർ​ത്ത 26' സംഘത്തെ ആദരിച്ചു

വെബ് ഡെസ്ക്
Published: September 18, 2026 02:50 AM IST | Updated: September 18, 2026 02:50 AM IST

പ​ള്ളി​ത്തു​റ കൊ​ച്ചു​വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ "സദ്‌ വാ​ർ​ത്ത 26'ലൂ​ടെ സേ​വ​ന​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ദി​സ്‌-​എ​ബി​ലി​റ്റി മി​ഷ​ൻ കേ​ര​ള, ഇ​ൻ​ഡാ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ

തി​രു​വ​ന​ന്ത​പു​രം: അം​ഗ​പ​രി​മി​ത​ർ​ക്കു പ​ഞ്ചാ​യ​ത്ത് മു​ത​ൽ പാ​ർ​ല​മെ​ന്‍റ് വ​രെ സം​വ​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​സ്‌-​എ​ബി​ലി​റ്റി മി​ഷ​ൻ കേ​ര​ള, ഇ​ൻ​ഡാ എ​ന്നി സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

സം​ഘ​ട​ന​ക​ളു​ടെ ജീ​വ​കാ​രു​ണ്യ- മ​നു​ഷ്യ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​മാ​യ "സദ്‌വാ​ർ​ത്ത 26' മു​ൻ​നി​ർ​ത്തി​യാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്. 1,644 അം​ഗ​പ​രി​മി​ത​ർ​ക്കും നി​ർ​ധ​ന​ർ​ക്കും സ​ഹാ​യോ​പ​ക​ര​ണ​ങ്ങ​ളും ക്ഷേ​മ​സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യ​തു സ​ദ്വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ്. പ​ള്ളി​ത്തു​റ കൊ​ച്ചു​വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലാ​ണ് ദി​സ്‌-​എ​ബി​ലി​റ്റി മി​ഷ​ൻ കേ​ര​ള - ഇ​ൻ​ഡാ​ക് പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​പ്ര​സാ​ദ് ജോ​സ​ഫി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ആർ. ​ക്രി​സ്തു​ദാ​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കോ​സ്റ്റ​ൽ ഗാ​ന്ധി ഡോ. ​എ​ഫ്.എം. ​ലാ​സ​ർ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.

സ്റ്റേ​റ്റ് വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് റ​ഹ്‌മാ​ൻ മു​ണ്ടോ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ്സി​ൻ വ​ണ്ടൂ​ർ, ഫോ​റം​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ കൈ​പ്പ​ള്ളി​ൽ, എ​സ്എം​ടിഎ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സ ്റ്റെ​ല്ല​സ്, ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് റോ​സ്മേ​രി, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ന​മ്പ്യാ​ർ, യാ​സ​ർ ആ​രാ​ഫ​ത്, പാ​ല​ക്കാ​ട്‌ മ​ണി​ക​ണ്ഠ​ൻ, ര​ജ​നി ജോ​സ്, റെ​ജി​ന ഇ​ഗ്നെ​ഷ്യ​സ് എ​ന്നി​വ​ർ പങ്കെടുത്തു.

Tags : Nattuvishesham DistrictNews DeepikaNews honoured

Recent News

Corehub Up