വാഴക്കുളം വിശ്വജ്യോതി എന്ജിനിയറിംഗ് കോളജിന്റെ സ്ഥാപക മാനേജര് ഫാ. തോമസ് മലേക്കുടിയെ മുഖ്യമന്ത്രി വി.ഡി. സതീശന് ആദരിക്കുന്നു.
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എന്ജിനിയറിംഗ് കോളജിന്റെ സ്ഥാപക മാനേജര് ഫാ. തോമസ് മലേക്കുടിയെ മുഖ്യമന്ത്രി വി.ഡി. സതീശന് ആദരിച്ചു. കോളജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിലായിരുന്നു ആദരവ്. ഇടുക്കി-കോതമംഗലം മേഖലകളിലെ കര്ഷക, സാധാരണക്കാരുടെ മക്കളുടെ സാങ്കേതിക വിദ്യാഭ്യാസ സ്വപ്നങ്ങള്ക്ക് ചിറകുകളേകിയ വൈദികനാണ് ഫാ. മലേക്കുടി.
1999ല് ഫാ. തോമസ് മലേക്കുടിയുടെ നേതൃത്വത്തില് കോതമംഗലം രൂപതാ ടെക്നിക്കല് എഡ്യൂക്കേഷന് ട്രസ്റ്റ് രൂപീകരിച്ച് തുടക്കമിട്ട പ്രയത്നങ്ങള്ക്കൊടുവില് 2001ലാണ് വാഴക്കുളത്ത് വിശ്വജ്യോതി കോളജ് യാഥാര്ഥ്യമായത്. വിദ്യാഭ്യാസ-സാമൂഹിക സേവന രംഗങ്ങളില് കോതമംഗലം രൂപത നടത്തുന്ന സമാനതകളില്ലാത്ത ഇടപെടലുകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്ക്കു വിദ്യാഭ്യാസത്തിലൂടെ ശക്തീകരണം ഉറപ്പാക്കാന് രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങള് വലിയ പങ്കാണു വഹിക്കുന്നത്. വിശ്വജ്യോതിയുടെ കാല്നൂറ്റാണ്ടു നീണ്ട വിജയയാത്രയ്ക്കു പിന്നിലെ ദീര്ഘവീക്ഷണത്തെയും കൂട്ടായ പരിശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Honoured