International
വത്തിക്കാൻ സിറ്റി: അപൂർവ ഗ്രന്ഥശേഖരങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വർധന കണക്കിലെടുത്ത് വത്തിക്കാനിലെ അപ്പസ്തോലിക് ആർക്കൈവും ലൈബ്രറിയും വിപുലീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ഉത്തരവിട്ടു. ഇതിനായി വത്തിക്കാൻ സിറ്റിക്കുള്ളിൽ പുതിയ മന്ദിരം നിർമിക്കുന്നതിന് സ്ഥലവും അനുവദിച്ചു.
വത്തിക്കാനിലെ ‘ഫൊന്താന ദെൽ ഔട്ടോപാർകോ’ മേഖലയും അതിനോടു ചേർന്നുള്ള സ്ഥലവുമാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചിരിക്കുന്നത്. ആധുനിക വാസ്തു, സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയായിരിക്കും നിർമാണം.
പുതിയ മന്ദിരം ആർക്കൈവിനും ലൈബ്രറിക്കും തുല്യമായി വീതിച്ചുനൽകുന്നതിനൊപ്പം ഒരു ഭാഗം വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ മറ്റ് ആവശ്യങ്ങൾക്കായും ഉപയോഗിക്കും. നിർമാണപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താൻ ‘വത്തിക്കാൻ ഇൻസ്ട്രുമെന്റൽ ഫൗണ്ടേഷൻ’ രൂപീകരിക്കാനും മാർപാപ്പ നിർദേശിച്ചു.
Kerala
ബുവാനോസ് ആരീസ്: മുറിവേറ്റ ലോകത്തിന് സമാധാനത്തിന്റെയും പ്രത്യാശയുടെയും വാഹകരായി തീരുവാൻ എല്ലാ മതങ്ങളിലെയും നേതാക്കൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട്.
അർജന്റീനയിലെ ബുവാനോസ് ആരീസിൽ നടക്കുന്ന, "വൈവിധ്യത്തിലെ സംഭാഷണം, സാഹോദര്യത്തിലേക്കുള്ള ഒരു പങ്കിട്ട പാത" എന്ന യോഗത്തിൽ പങ്കെടുത്ത് സന്ദേശം നല്കുകയായിരുന്നു മാർ കൂവക്കാട്ട്.
ലോകം ഇന്ന് യുദ്ധവും സംഘർഷവും അനിശ്ചിതത്വവും അനുഭവിക്കുന്ന സാഹചര്യത്തിൽ പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല. യഥാർഥവും ഉത്തരവാദിത്വമുള്ളതുമായ സംവാദത്തിലൂടെ മാത്രമാണ് സമാധാനത്തിലേക്ക് മുന്നേറാൻ കഴിയുകയെന്നും കർദിനാൾ പറഞ്ഞു.
വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ മുൻവിധികളും വിവേചനങ്ങളും മാറ്റിവച്ച് പരസ്പരം കേൾക്കാനും ബഹുമാനിക്കാനും തയാറാകണം. വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മറ്റുള്ളവരെ തുല്യ അവകാശങ്ങൾ ഉള്ള സഹോദരങ്ങളായി അംഗീകരിക്കുകയാണ് സമാധാനത്തിന്റെ അടിത്തറയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതാന്തര സംവാദങ്ങൾ കേവലം വാക്കുകളിലൊതുങ്ങുന്നതല്ലെന്നും അത് ജീവിതത്തിൽ പ്രകടമാകണമെന്നും കർദിനാൾ കൂവക്കാട് വ്യക്തമാക്കി. മതാന്തര സംവാദം ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം ആവശ്യമാണ്. അക്രമത്തിന് പകരം സമാധാനത്തിന്റെ പ്രവർത്തനങ്ങളാണ് ലോകത്തിന് ആവശ്യം. കുടുംബങ്ങളിലും സമൂഹങ്ങളിലും സമാധാനത്തിനായി പാലങ്ങൾ പണിയുകയും മതസ്വാതന്ത്ര്യം, വിവേചനരഹിതമായ സമൂഹം, മനുഷ്യജീവന്റെ മഹത്വം, ദുർബലരുടെ സംരക്ഷണം, പൊതുഭവനമായ സൃഷ്ടിയുടെ സംരക്ഷണം എന്നിവയ്ക്കായി കൂട്ടായി പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ അടുത്തമാസം 25 മുതൽ 28 വരെ ഫ്രാൻസിൽ സന്ദർശനം നടത്തും. 2008ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നടത്തിയ സന്ദർശനത്തിന് 18 വർഷങ്ങൾക്കുശേഷമാണ് ഒരു മാർപാപ്പ ഫ്രഞ്ച് മണ്ണിലെത്തുന്നത്.
‘ലോകത്തിനു ജീവൻ ഉണ്ടാകേണ്ടതിന്’ എന്ന പ്രമേയമാണ് അപ്പസ്തോലിക് സന്ദർശനത്തിനു നൽകിയിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ (6:51) വചനത്തെ അടിസ്ഥാനമാക്കിയാണ് യാത്രയുടെ പ്രമേയം തെരഞ്ഞെടുത്തിരിക്കുന്നത്.
25ന് പാരീസിലെത്തുന്ന മാർപാപ്പ ഫ്രഞ്ച് പ്രസിഡന്റ്, സർക്കാർ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് പാരീസിലെ യുനെസ്കോ ആസ്ഥാനം സന്ദർശിക്കുന്ന മാർപാപ്പ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.
നോത്റ് ദാം കത്തീഡ്രലിൽ സായാഹ്ന പ്രാർഥന, സെന്റ് ഡെനീസ് സ്റ്റേഡിയത്തിൽ യുവജന പ്രാർഥനാ സമ്മേളനം, ‘ബകിത ഭവനം’ എന്ന കുടിയേറ്റകേന്ദ്ര സന്ദർശനം എന്നിവയ്ക്കുശേഷം കോൺകോർഡ് ചത്വരത്തിൽ വിശുദ്ധകുർബാന അർപ്പിക്കും.
26ന് രാവിലെ പാരീസിൽ വിവിധ പരിപാടികൾക്കും വിശുദ്ധ കുർബാനയ്ക്കുംശേഷം വൈകുന്നേരം ലോകപ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിൽ എത്തുന്ന മാർപാപ്പ അവിടെ പ്രത്യേക പ്രാർഥന നടത്തും.
27ന് രാവിലെ ഫ്രഞ്ച് മെത്രാൻ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വിശുദ്ധകുർബാന അർപ്പിക്കുകയും ചെയ്യും. രാത്രിയിൽ ലൂർദ് മാതാവിന്റെ തീർഥാടനകേന്ദ്രത്തിലെ മെഴുകുതിരി പ്രദക്ഷിണത്തിലും പ്രാർഥനകളിലും പങ്കെടുക്കും.
സന്ദർശനത്തിന്റെ അവസാനദിനമായ 28ന് മെറ്റ്സ് നഗരം സന്ദർശിക്കുന്ന മാർപാപ്പ, റോബർട്ട് ഷൂമാൻ കോൺഫറൻസ് ഹാളിൽ മതാന്തര സമ്മേളനത്തെ അഭിസംബോധന ചെയ്യും. സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ വിശുദ്ധകുർബാന അർപ്പിച്ചശേഷം റോമിലേക്ക് മടങ്ങും.
International
വത്തിക്കാൻ സിറ്റി: കസ്തേല് ഗണ്ടോള്ഫോയിലെ വേനല്ക്കാല വസതിയിലെ വിശ്രമത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി.
കഴിഞ്ഞ അഞ്ചിനാണ് പ്രാർഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായി മാർപാപ്പ വേനൽക്കാല വസതിയിലെത്തിയത്.
വിശ്രമദിനങ്ങളിൽ റോമിലെ പാവങ്ങളായ ഇരുനൂറോളം ആളുകൾക്കൊപ്പം മാർപാപ്പ ഉച്ചഭക്ഷണം കഴിച്ചത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു.
20ന് മോന്തെ കാസിനോയിലെ ബനഡിക്ടെൻ ആശ്രമത്തിലേക്കും 22ന് വല്ലെപിയേത്രയിലെ പരിശുദ്ധ ത്രിത്വത്തിന്റെ തീർഥാടനകേന്ദ്രത്തിലേക്കും വിശുദ്ധ ബനഡിക്ടിന്റെയും വിശുദ്ധ സ്കോളാസ്റ്റിക്കയുടെയും ആശ്രമത്തിലേക്കുമുള്ള സന്ദർശനങ്ങളും ഈ അവധിക്കാലത്തെ പ്രത്യേകതകളായിരുന്നു.
റോം: യുദ്ധവും ദാരിദ്ര്യവും മൂലം മുറിവേറ്റ ലോകത്തിന് സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ വൈകുന്നേരം കസ്തേൽ ഗണ്ടോൾഫോയിലെ ലൗദാത്തോ സി ഗ്രാമത്തിൽ പ്രാർഥനാ സംഗീതനിശ സംഘടിപ്പിച്ചു.
ലൗദാത്തോ സി ഉന്നത പരിശീലനകേന്ദ്രവും അന്ദ്രേയ ബൊചെല്ലി ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച "കാന്തിക്കോ ദി പാച്ചെ' (സമാധാനത്തിന്റെ ഗീതം) എന്ന പരിപാടിയിൽ ലെയോ പതിനാലാമൻ മാർപാപ്പയും സന്നിഹിതനായിരുന്നു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രാർഥനാസംഗമം സംഘടിപ്പിച്ചത്. ഇറ്റലിയിലെ പ്രശസ്ത സംഗീതജ്ഞൻ അന്ദ്രേയ ബൊചെല്ലി സംഗീതമാലപിച്ചു.
ഇസ്രയേൽ, പലസ്തീൻ, ഉഗാണ്ട, ഹെയ്തി, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള 164 കുട്ടികൾ അടങ്ങുന്ന അന്ദ്രേയ ബൊചെല്ലി ഫൗണ്ടേഷൻ എന്ന ഗായകസംഘത്തിന്റെ സാന്നിധ്യം സംഗമത്തിന്റെ പ്രധാന ആകർഷണമായിരുന്നു.
ദുരിതപൂർണമായ സാഹചര്യങ്ങളിൽനിന്നുള്ള ഈ കുട്ടികൾ സംഗീതത്തിലൂടെ സമാധാനത്തിന്റെയും പ്രത്യാശയുടെയും അനുഭവങ്ങൾ പങ്കുവച്ചു.
International
വത്തിക്കാൻ സിറ്റി: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ആണവായുധങ്ങൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു.
മാർപാപ്പയുടെ റോമിന് പുറത്തെ വേനൽക്കാല വസതിയായ കസ്തേൽ ഗോണ്ടോൾഫോയിലെ ലൗദാത്തോ സി ഉദ്യാനത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ആഗോള സമ്മേളനം നടക്കുന്നത്.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’എന്ന ചാക്രിക ലേഖനത്തിൽനിന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ മനുഷ്യന്റെ അന്തസും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ചാക്രിക ലേഖനം ഊന്നിപ്പറയുന്നത്.
മുപ്പതോളം നൊബേൽ സമ്മാന ജേതാക്കൾ, മുൻ രാഷ്ട്രത്തലവന്മാർ, പ്രമുഖ സർവകലാശാലകളിലെ പ്രതിനിധികൾ എന്നിവർക്കൊപ്പം ഓപ്പൺ എഐ, ഗൂഗിൾ ഡീപ് മൈൻഡ്, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ഇരുനൂറിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആർട്ടിഫിഷൽ ഇന്റലിജൻസ് അനിയന്ത്രിതമായി സൈനിക ആവശ്യങ്ങൾക്കും ആണവായുധങ്ങൾക്കുമായി ഉപയോഗിക്കുന്നത് തടയുക, മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ നിയമങ്ങൾ രൂപീകരിക്കുക എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. സമാപനദിനമായ ഇന്ന് അന്താരാഷ്ട്ര സഹകരണവും സമാധാനവും ലക്ഷ്യമിട്ടുകൊണ്ടുള്ള ‘റോം പ്രഖ്യാപനം’ പുറത്തിറക്കും.
International
വത്തിക്കാൻ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ യുഎസ് അംബാസഡറുടെ ഔദ്യോഗിക വസതി ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിച്ച് അത്താഴവിരുന്നിൽ പങ്കെടുത്തു.
ശനിയാഴ്ച ഇറ്റാലിയൻ ദ്വീപായ ലാംപെദൂസയിൽ നടത്തിയ ഹ്രസ്വ സന്ദർശനത്തിനുശേഷം വത്തിക്കാനിൽ തിരിച്ചെത്തിയാണ് വൈകുന്നേരത്തെ വിരുന്നിനായി മാർപാപ്പ അംബാസഡർ ബ്രയാൻ ബർച്ചിന്റെ റോമിലെ ജാനിക്കുളും കുന്നിൽ സ്ഥിതിചെയ്യുന്ന വസതിയിലേക്കു പോയത്. അദ്ദേഹവും കുടുംബാംഗങ്ങളും അമേരിക്കൻ നയതന്ത്രപ്രതിനിധികളും ചേർന്ന് മാർപാപ്പയെ വരവേറ്റു.
ഒരു സഹഅമേരിക്കക്കാരനായ മാർപാപ്പയോടൊപ്പം ഈ പ്രത്യേക ദിവസം ആഘോഷിക്കാൻ കഴിഞ്ഞതിൽ താൻ അതീവ ബഹുമാനിതനാണെന്ന് സന്ദർശനത്തിനുശേഷം അംബാസഡർ ബ്രയാൻ ബർച്ച് പ്രതികരിച്ചു.
ഒന്പത് കുട്ടികളുടെ പിതാവായ ബ്രയാൻ ബർച്ച് കത്തോലിക്കാവിശ്വാസിയാണ്. അമേരിക്കയിലെ കത്തോലിക്കാവിശ്വാസികളെ പൊതുജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും സജീവമാക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ‘കാത്തലിക് വോട്ട്’ എന്ന സംഘടനയുടെ സഹസ്ഥാപകൻകൂടിയാണ് അദ്ദേഹം.
2025 സെപ്റ്റംബറിലാണ് ബർച്ച് വത്തിക്കാനിലെ യുഎസ് അംബാസഡറായി ചുമതലയേറ്റത്.
പ്രോട്ടോക്കോളുകൾ മറന്ന് മാർപാപ്പ യുഎസ് അംബാസഡറുടെ വസതി സന്ദർശിച്ചത് അമേരിക്കയിൽ വലിയ ചർച്ചയായിട്ടുണ്ട്.
International
വത്തിക്കാന് സിറ്റി: മാർപാപ്പയും വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ കാര്യാലയവും നല്കിയ മുന്നറിയിപ്പ് അവഗണിച്ച് മെത്രാഭിഷേകം നടത്തിയ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ സ്വമേധയാലുള്ള പുറത്താകലിനു വിധേയമായതായി വത്തിക്കാന് പ്രഖ്യാപിച്ചു.
ഈ കൂട്ടായ്മയിലെ മെത്രാന്മാരായ അൽഫോൻസോ ദേ ഗലറേത്ത, ബെർണാഡ് ഫെല്ല, പുതുതായി വാഴിക്കപ്പെട്ട മെത്രാന്മാരായ പാസ്കൽ ഷ്റൈബർ, മൈക്കിൾ ഗോൾഡേഡ്, മൈക്കിൾ പ്വാൻസിനെ ദ് സിവ്രി, മാർക്ക് ഹാപ്പീർ എന്നിവരെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതുസംബന്ധിച്ച ഡിക്രിയും വിശദീകരണക്കുറിപ്പും വിശ്വാസകാര്യങ്ങള്ക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പുറത്തിറക്കി.
ഈ കൂട്ടായ്മ നടത്തുന്ന കൂദാശകൾ നിയമാനുസൃതമല്ലെന്നും അവർ നടത്തുന്ന കുമ്പസാരവും വിവാഹവും അസാധുവാണെന്നും പ്രഖ്യാപിച്ച വത്തിക്കാൻ അവരുടെ വിശുദ്ധകുർബാനയർപ്പണങ്ങളിലും അവർ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും വിശ്വാസികൾക്കു നിർദേശം നൽകി.
ജൂലൈ ഒന്നിന് സ്വിറ്റ്സർലൻഡിലെ എകോണിൽ നടത്തിയ മെത്രാഭിഷേകങ്ങളെ "ശീശ്മയുടെ സ്വഭാവമുള്ള ഒരു പ്രവൃത്തി' എന്നാണു വത്തിക്കാൻ കാര്യാലയം വിശേഷിപ്പിച്ചത്.
വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മയിലെ മെത്രാന്മാർ സഭയിൽ പിളർപ്പുണ്ടാക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണു നടത്തിയിരിക്കുന്നതെന്നും മാർപാപ്പയുടെ അനുമതികൂടാതെയുള്ള മെത്രാഭിഷേക ചടങ്ങ് നടത്തിയതിനാൽ സഭയിൽനിന്നുള്ള സ്വയം പുറത്താകലിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നും കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഒപ്പിട്ട രേഖയില് പറയുന്നു.
വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ കാലം മുതൽ അടുത്തിടെവരെ കാര്യാലയത്തിൽ നടന്ന സംവാദങ്ങളിലൂടെ ആർച്ച്ബിഷപ് മാർസെൽ ലെഫേബ്ര് ആരംഭിച്ച ഈ സമൂഹത്തോട് ചേർന്നുനിൽക്കുന്നവരെ കത്തോലിക്കാസഭയുമായുള്ള ഐക്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിരവധിയായ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവ ഫലം കണ്ടില്ലെന്നും ഡിക്രിയില് പറയുന്നു.
International
വത്തിക്കാൻ സിറ്റി: സഭയിലെയും ലോകത്തിലെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേർത്ത കർദിനാൾമാരുടെ പ്രത്യേക സമ്മേളനത്തിന് വത്തിക്കാനിൽ തുടക്കമായി.
പോൾ ആറാമൻ ഹാളിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരുന്നു.
വിശുദ്ധകുർബാന മധ്യേ നൽകിയ വചനപ്രസംഗത്തിൽ ലോകത്ത് നിലനിൽക്കുന്ന യുദ്ധങ്ങളെയും സംഘർഷങ്ങളെയും മാർപാപ്പ അപലപിച്ചു. യുദ്ധം മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും അതിനെ ദൈവം ഒരിക്കലും അനുഗ്രഹിക്കില്ലെന്നും ഓർമിപ്പിച്ച മാർപാപ്പ, നീതിയും കാരുണ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സ്നേഹത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്തു.സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ സഭയുടെ ഭാവി നവീകരണത്തിനായി പൂർണ സ്വാതന്ത്ര്യത്തോടെയും വിശ്വസ്തതയോടെയും തുറന്നു സംസാരിക്കാൻ മാർപാപ്പ കർദിനാൾമാരോട് ആഹ്വാനം ചെയ്തു.
സഭയുടെ ദൗത്യം കൂടുതൽ വിശ്വസ്തയോടെ മുന്നോട്ടുകൊണ്ടുപോകാൻ കർദിനാൾമാരുടെ ശക്തവും പരസ്യവുമായ പിന്തുണ ആവശ്യമാണ്. ആത്മാർത്ഥമായ ഉപദേശങ്ങൾ എപ്പോഴും കൂട്ടായ്മയുടെ അടയാളമാണെന്നും മാർപാപ്പ പറഞ്ഞു. വെനസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ വൈദികരുൾപ്പെടെ നിരവധിപ്പേർ മരിച്ച സാഹചര്യത്തിൽ ദുരന്തബാധിതർക്കായുള്ള പ്രത്യേക പ്രാർഥനയോടെയാണു സമ്മേളനനടപടികൾ ആരംഭിച്ചത്.
വെനസ്വേലയ്ക്കുള്ള വത്തിക്കാന്റെ അടിയന്തര ദുരിതാശ്വാസപ്രവർത്തനങ്ങളും സമ്മേളനം വിലയിരുത്തും.കർദിനാൾമാരായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാർ ജോർജ് ജേക്കബ് കൂവക്കാട്, മാർ ജോർജ് ആലഞ്ചേരി എന്നിവർ പങ്കെടുക്കുന്നുണ്ട്
International
റോം: ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മുൻ പ്രസിഡന്റും റോം രൂപതയുടെ മാർപാപ്പയുടെ വികാരിയുമായിരുന്ന കർദിനാൾ കമില്ലോ റൂയിനി (95) ദിവംഗതനായി.
സംസ്കാര ശുശ്രൂഷ ഇന്നു വൈകുന്നേരം 4.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും അടുത്ത സഹകാരിയായി പ്രവര്ത്തിച്ച അദ്ദേഹം ഇറ്റലിയിലെ യാഥാസ്ഥിതിക മെത്രാന്മാരുടെ പ്രധാന ശബ്ദങ്ങളിൽ ഒരാളായി അറിയപ്പെട്ടിരുന്നു. സെൻട്രൽ ഇറ്റലിയിലെ സാസുതൊ സ്വദേശിയായ കമില്ലോ റൂയിനി 1954ൽ പൗരോഹിത്യം സ്വീകരിച്ചു.
1983ൽ റെജിയോ എമിലിയ രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹത്തെ 1991ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തി.
1991 മുതൽ 2007 വരെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായും 1991 മുതൽ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും ലാറ്ററൻ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ മെഡ്ജുഗോറിയയെ സംബന്ധിച്ച കമ്മീഷന്റെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
കത്തോലിക്കാമൂല്യങ്ങളുടെ പാരമ്പര്യം മറച്ചുവയ്ക്കാതെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നിരന്തരം ഉയർത്തിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്നതായിരുന്നു.
NRI
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽപ്രാർഥനയ്ക്കിടെ കടുത്ത ചൂടിനെത്തുടർന്ന് കുഴഞ്ഞുവീണ വിശ്വാസിക്ക് സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ നേരിട്ടെത്തി.
വത്തിക്കാനിലെ കടുത്ത സുരക്ഷാ പ്രോട്ടോക്കോളുകൾ പോലും മാറ്റിവച്ചാണ് മാർപാപ്പ വിശ്വാസിയുടെ അടുത്തേക്ക് ഓടിയെത്തിയത്. ബുധനാഴ്ച (മേയ് 27) റോമിൽ ഏകദേശം 30 ഡിഗ്രിയോളം ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്.
വാർഷിക പൊതുദർശനത്തിന് ശേഷം മാർപാപ്പയ്ക്ക് കൈകൊടുക്കാനായി കാത്തുനിന്ന ആയിരക്കണക്കിന് വിശ്വാസികളിൽ ഒരാളാണ് കടുത്ത ചൂട് താങ്ങാനാവാതെ പെട്ടെന്ന് ബോധരഹിതനായി വീണത്.
പ്രോട്ടോക്കോളുകൾ മാറ്റിവച്ച് മാർപാപ്പ
തന്റെ മുന്നിൽ ഒരു വിശ്വാസി പെട്ടെന്ന് നിലംപതിക്കുന്നത് കണ്ട മാർപാപ്പ, അദ്ദേഹത്തിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിക്കാനും പ്രാഥമിക ശുശ്രൂഷ നൽകാനും മാർപാപ്പ നേതൃത്വം നൽകി.
വത്തിക്കാന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഈ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന മൊബൈൽ കാമറകളിൽ പകർത്തപ്പെടുകയും വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാവുകയും ചെയ്തു.
അതേസമയം, കുഴഞ്ഞുവീണ വ്യക്തിക്ക് വത്തിക്കാൻ മെഡിക്കൽ സംഘം ഉടൻ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
International
വത്തിക്കാൻ സിറ്റി: ലബനീസ് മാറോണൈറ്റ് പാത്രിയാർക്കീസ് ഏലിയാസ് ഹോയെക്കിനെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ 80 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായും ഇന്ത്യയിൽ പ്രേഷിതപ്രവർത്തനം നടത്തിയ വൈദികനുൾപ്പെടെ നാലുപേരെ ധന്യരായും പ്രഖ്യാപിക്കും.
1930കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടൊപ്പമുണ്ടായ കത്തോലിക്കാവിരുദ്ധ പീഡനത്തിനിടെയാണ് സ്പെയിൻ നഗരമായ സാന്റാൻഡറിൽ 80 പേർ രക്തസാക്ഷിത്വം വരിച്ചത്. ഇവരിൽ 67 വൈദികരും മൂന്ന് കർമ്മലീത്ത സന്യാസിമാരും മൂന്ന് സെമിനാരി വിദ്യാർഥികളും ഏഴ് അല്മായരും ഉൾപ്പെടുന്നു.
വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ലബനീസ് മാറോണൈറ്റ് പാത്രിയാർക്കീസ് ഏലിയാസ് ഹോയെക്ക് 1843 ഡിസംബർ നാലിന് ലബനനിലെ ഹെൽറ്റയിൽ ജനിച്ചു. ലബനീസ് മാറോണൈറ്റ് സഭയിലെ ആദ്യത്തെ വനിതാ സമർപ്പിത സമൂഹമായ മാറോണൈറ്റ് സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി എന്ന സഭയുടെ സ്ഥാപകനാണ്.
1920ൽ ലബനൻ രാജ്യം സ്ഥാപിക്കുന്നതിലേക്കു നയിച്ച ചർച്ചകളിലും ഹോയെക് പ്രധാന പങ്ക് വഹിച്ചു. 1931ൽ ബ്കെർക്കിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ലബനൻ സ്ഥാപകപിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ട നാലുപേരിൽ സലേഷ്യൻ വൈദികനായ ഫാ. കോസ്തന്തീനോ വെൻദ്രാമും ഉൾപ്പെടുന്നു. തന്റെ ജീവിതം മുഴുവൻ ഇന്ത്യയിലെ ജനതയ്ക്കുവേണ്ടി സമർപ്പിച്ചയാളാണ് അദ്ദേഹം.
1893ൽ ഇറ്റലിയിലെ ത്രെവിസോ പ്രവിശ്യയിൽ ജനിച്ച അദ്ദേഹം സലേഷ്യൻ സഭയിൽ ചേരുകയും 1924ൽ മിലാനിൽ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയിലേക്കു മിഷൻപ്രവർത്തനത്തിനായി പോയ അദ്ദേഹം ആദ്യം ആസാമിലും പിന്നീട് തമിഴ്നാട്ടിലും പ്രേഷിതപ്രവർത്തനം നടത്തി.
കാൽനടയായി ദീർഘദൂരം സഞ്ചരിക്കുന്നതിനും അങ്ങേയറ്റത്തെ ലാളിത്യത്തിൽ ജീവിക്കുന്നതിനും പേരുകേട്ട അദ്ദേഹം ദരിദ്രർക്കിടയിൽ പ്രിയപ്പെട്ട മിഷനറിയായി മാറി. 1957 ജനുവരി 30 ന് ആസാമിലെ ദിബ്രുഗഡിൽ വച്ച് അദ്ദേഹം അന്തരിച്ചു.
NRI
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സാർവത്രിക സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ കോൺക്ലേവ് ആരംഭിച്ചത്.
കോൺക്ലേവിന്റെ രണ്ടാം ദിവസം അമേരിക്കക്കാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വി. പത്രോസിന്റെ 267-ാമത് പിന്ഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ലെയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
മേയ് 18നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകനേതാക്കളും മൂന്നു ലക്ഷത്തിലേറെ വരുന്ന വിശ്വാസികളും പങ്കെടുത്ത ആഘോഷമായ വിശുദ്ധ കുർബാനയോടെ ഔദ്യോഗികമായി ചുമതലയേറ്റത്.
International
വത്തിക്കാൻ സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പ്രാദേശികസമയം 11.30ന് അപ്പസ്തോലിക് കൊട്ടാരത്തിലായിരുന്നു 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ വത്തിക്കാനും യുഎസും തമ്മിൽ ഊഷ്മളമായ ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കിയതായും യുദ്ധം, രാഷ്ട്രീയ സംഘർഷങ്ങൾ, ദുഷ്കരമായ മാനുഷിക സാഹചര്യങ്ങൾ എന്നിവ അനുഭവിക്കുന്ന രാജ്യങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് സമാധാനത്തിനായി അക്ഷീണം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ഇരുവരും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ലോകത്തിന്റെ ഇതരഭാഗങ്ങളിലെ പരസ്പരതാത്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും വത്തിക്കാനിലെ മറ്റ് പ്രമുഖരുമായും റൂബിയോ കൂടിക്കാഴ്ച നടത്തി.
അതേസമയം, ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന സന്ദേശവും മാർക്കോ റൂബിയോ മാർപാപ്പയെ അറിയിക്കുമെന്ന് വാഷിംഗ്ടണിൽ കത്തോലിക്കാമാധ്യമമായ ഇഡബ്ലുടിഎന്നിനു നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സാർവത്രിക സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ ഒരു വർഷം. കഴിഞ്ഞ വർഷം ഏപ്രിൽ 21ന് ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനെത്തുടർന്ന് മേയ് ഏഴിനാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ കോൺക്ലേവ് ആരംഭിച്ചത്.
കോൺക്ലേവിന്റെ രണ്ടാം ദിവസം അമേരിക്കക്കാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വി. പത്രോസിന്റെ 267-ാമത് പിന്ഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ലെയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മേയ് 18നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകനേതാക്കളും മൂന്നു ലക്ഷത്തിലേറെ വരുന്ന വിശ്വാസികളും പങ്കെടുത്ത ആഘോഷമായ വിശുദ്ധ കുർബാനയോടെ ഔദ്യോഗികമായി ചുമതലയേറ്റത്.
തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികദിനമായ നാളെ ലെയോ മാർപാപ്പ ഇറ്റലിയിലെ പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ പോംപെ ബസിലിക്ക സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. പോംപെ മാതാവിന്റെ തിരുനാൾ ദിനം കൂടിയാണ് നാളെ. വിശുദ്ധ കുർബാന അർപ്പിച്ചശേഷം ജീവകാരുണ്യ കേന്ദ്രം സന്ദർശിക്കുന്ന മാര്പാപ്പ ബസിലിക്കയിൽ രോഗികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
പോംപെ സന്ദർശിച്ച ആദ്യത്തെ മാർപാപ്പ വിശുദ്ധ ജോൺ പോൾ രണ്ടാമനായിരുന്നു. 1979 ഒക്ടോബറിലും നിരവധി വർഷങ്ങൾക്കുശേഷം 2003ലും അദ്ദേഹം ഇവിടം സന്ദർശിച്ചു. തുടർന്ന് 2008ൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും 2015 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയും ഇവിടെയെത്തി പ്രാർഥിച്ചിട്ടുണ്ട്.
ഏകദേശം 25,000 നിവാസികളുള്ള നഗരമാണ് നേപ്പിൾസിന്റെ പ്രാന്തപ്രദേശത്തുള്ള പോംപെ. വിനോദസഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ പ്രതിവർഷം ഏകദേശം 60 ലക്ഷത്തോളം പേർ ഇവിടം സന്ദർശിക്കുന്നു.
ഈ തീർഥാടനകേന്ദ്രത്തിന്റെ സ്ഥാപകനായ ബർത്തോലോ ലോംഗോയെ 2025 ഒക്ടോബർ 19ന് വിശുദ്ധനായി പ്രഖ്യാപിച്ചത് ലെയോ പതിനാലാമൻ മാർപാപ്പയായിരുന്നു. ഇറ്റാലിയൻ അഭിഭാഷകനും സാത്താൻസേവക്കാരനുമായിരുന്ന ബാർത്തോലോ ലോംഗോ മാനസാന്തരപ്പെട്ട് കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേരുകയും ചെയ്തു.
1876ൽ അദ്ദേഹം ജപമാലരാജ്ഞിയുടെ നാമത്തിൽ ഇവിടെ പള്ളി പണിക്ക് ആരംഭം കുറിച്ചു. 1934ലാണ് ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
International
വത്തിക്കാൻ സിറ്റി: ആംഗ്ലിക്കൻ സഭയുടെ പ്രഥമ വനിതാ അധ്യക്ഷയും കാന്റർബറി ആർച്ച്ബിഷപ്പുമായ സാറാ മുല്ലലി വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
അപ്പസ്തൊലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പരസ്പരം സമ്മാനങ്ങൾ കൈമാറിയ ഇരുവരും ഒരുമിച്ചു പ്രാർഥിച്ചു. അപ്പസ്തൊലിക് കൊട്ടാരത്തിൽ 17-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഉർബൻ എട്ടാമൻ ചാപ്പലിലാണ് ഇരുവരും ഒരുമിച്ചു പ്രാർഥിച്ചത്. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.
അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഇരു സഭാവിഭാഗങ്ങളും പരസ്പര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നോട്ടുപോകണമെന്ന് കൂടിക്കാഴ്ചയിൽ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ക്രൈസ്തവർക്കിടയിലെ ഭിന്നതകൾ, ലോകത്തിന് ഈശോമിശിഹായുടെ സമാധാനം ഫലപ്രദമായി നൽകാനുള്ള നമ്മുടെ കഴിവിനെ ദുർബലപ്പെടുത്തുന്നുവെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ലോകം നമ്മുടെ ആഹ്വാനങ്ങളെ ഹൃദയത്തിൽ സ്വീകരിക്കണമെങ്കിൽ സുവിശേഷ പ്രഘോഷണത്തിനു വിഘാതമാകുന്ന ഏതൊരു തടസവും നീക്കം ചെയ്യാൻ നാം പ്രാർഥനയിലും ശ്രമങ്ങളിലും ഒത്തൊരുമയുള്ളവരായിരിക്കണം.
വെല്ലുവിളികളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടെങ്കിലും അതൊന്നും ക്രിസ്തുവിനെ ഒരുമിച്ച് ലോകത്തിനു മുന്നിൽ പ്രഘോഷിക്കാൻ നമ്മെ തടയാൻ അനുവദിക്കരുത്. വിശ്വാസത്തിലും കൂദാശാജീവിതത്തിലും സമ്പൂർണ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി കത്തോലിക്കാസഭയും ആംഗ്ലിക്കൻ സഭയും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന ദൈവശാസ്ത്ര സംഭാഷണങ്ങളെ അനുസ്മരിച്ച മാർപാപ്പ, സങ്കീർണതകൾക്കിടയിലും ഈ എക്യുമെനിക്കൽ യാത്ര ഫലം കണ്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
ആർച്ച്ബിഷപ് മുല്ലലിയുടെ സന്ദർശനത്തിനു നന്ദി പറഞ്ഞ മാർപാപ്പ, ആംഗ്ലിക്കൻ സഭയും കത്തോലിക്കാ സഭയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് സൗഹൃദത്തിലും സംഭാഷണത്തിലും ഒരുമിച്ച് യാത്ര ചെയ്യുന്നത് തുടരട്ടെയെന്നും പ്രാർഥിച്ചു.
ഈസ്റ്റർ കാലത്ത് കാന്റർബറി ആർച്ച്ബിഷപ്പിനെ സ്വീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ച മാർപാപ്പ, 60 വർഷം മുമ്പ് വിശുദ്ധ പോൾ ആറാമൻ മാർപാപ്പയും അന്നത്തെ കാന്റർബറി ആർച്ച്ബിഷപ് മൈക്കിൾ റാംസെയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയെ അനുസ്മരിച്ചു. റോമിലെ ആംഗ്ലിക്കൻ സെന്ററിന്റെ ശുശ്രൂഷയോടുള്ള നന്ദി അറിയിച്ച മാർപാപ്പ, വത്തിക്കാനിൽ കാന്റർബറി ആർച്ച്ബിഷപ്പിനെ പ്രതിനിധീകരിക്കുന്ന ബിഷപ് ആന്റണി ബോളിനെ അഭിവാദ്യം ചെയ്യുകയുമുണ്ടായി.
യുദ്ധത്തിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന മാർപാപ്പയ്ക്ക് ആർച്ച്ബിഷപ് സാറാ മുല്ലലി പിന്തുണ അറിയിച്ചു. ലോകത്തിലെ നിരവധി അനീതികളെക്കുറിച്ച് അങ്ങ് ശക്തമായി സംസാരിക്കുന്നുവെന്നും പ്രത്യാശയെക്കുറിച്ച് അതിലും ശക്തമായി അങ്ങ് സംസാരിക്കുന്നുവെന്നും ലെയോ മാർപാപ്പയോട് സാറാ മുല്ലലി പറഞ്ഞു. ആഫ്രിക്കയിലേക്കുള്ള അങ്ങയുടെ തീർഥാടനം ജീവനും സന്തോഷവും നിറഞ്ഞതായിരുന്നു. ഈ സമയത്ത് ലോകത്തിന് ഈ സന്ദേശം ആവശ്യമായിരുന്നുവെന്നും സാറാ മുല്ലലി മാർപാപ്പയോടു പറഞ്ഞു.
International
വത്തിക്കാന് സിറ്റി: ജൂണ് 26, 27 തീയതികളില് കര്ദിനാള്മാരുടെ സമ്മേളനം നടക്കും. ഇതുസംബന്ധിച്ച് ലെയോ പതിനാലാമന് മാര്പാപ്പ എല്ലാ കര്ദിനാള്മാര്ക്കും കത്തയച്ചു. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്ദിനത്തില് സെന്റ് പീറ്റേഴ്സ് ബസിലിക്കയില് അര്പ്പിക്കുന്ന വിശുദ്ധ കുര്ബാനയോടെ സമ്മേളനം സമാപിക്കും.
കഴിഞ്ഞ ജനുവരി ഏഴ്, എട്ട് തീയതികളില് മാര്പാപ്പ കര്ദിനാള്മാരുടെ സമ്മേളനം വിളിച്ചുചേര്ത്തിരുന്നു. തദവസരത്തില്, വിവിധ സംഘങ്ങളായി തിരിഞ്ഞു ഫ്രാന്സിസ് മാര്പാപ്പയുടെ ആദ്യ അപ്പൊസ്തലിക് പ്രബോധനമായ ‘സുവിശേഷത്തിന്റെ ആനന്ദം’ (ഇവഞ്ചേലി ഗൗദിയും) എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ഉള്ക്കാഴ്ചകളും കര്ദിനാള്മാര് പങ്കുവച്ചിരുന്നു.
ഈ പഠനങ്ങള് വിലയേറിയ പൈതൃകമാണെന്നതിനാൽ അതു സംരക്ഷിക്കാനും കൂടുതല് ആഴത്തില് വിവേചനത്തോടെ അപഗ്രഥിക്കാനുമുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടാണ് ജൂണില് കര്ദിനാള്മാരുടെ സമ്മേളനം മാര്പാപ്പ വിളിച്ചുചേര്ത്തിരിക്കുന്നത്.
വ്യക്തിപരമായ തലത്തില് സ്നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നയിക്കുന്നതിനും അങ്ങനെ ജീവിക്കുന്നതും അനുഭവിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് പക്വത പ്രാപിക്കാനും ഒരു മിഷനറി അജപാലന പരിചരണത്തിലേക്ക് മാറാന് മാര്പാപ്പ കര്ദിനാള്മാരെ ക്ഷണിക്കുന്നു.
ദൈവം ലോകത്തെ സ്നേഹിക്കുന്നുവെന്ന ആശയവിനിമയമാണു പങ്കുവയ്ക്കപ്പെടേണ്ടതെന്നും സഭ ന്യൂനപക്ഷമായിരിക്കാവുന്ന സന്ദര്ഭങ്ങളില്പ്പോലും “എല്ലാവര്ക്കും പ്രത്യാശ നല്കുന്ന ഒരു ചെറിയ ആട്ടിന്കൂട്ടമായി’’ ജീവിക്കാന് അവള് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കത്തില് മാര്പാപ്പ അടിവരയിട്ടു പറയുന്നു.
കത്ത് ഉപസംഹരിച്ചുകൊണ്ട്, കര്ദിനാള്മാരുടെ സേവനത്തിനുള്ള തന്റെ നന്ദി മാര്പാപ്പ ആവര്ത്തിക്കുകയും ജൂണിലെ കണ്സിസ്റ്ററിക്കുള്ള തയാറെടുപ്പുകള്ക്കായി കൂടുതല് വിവരങ്ങള് തുടര്ന്ന് അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
International
വത്തിക്കാൻ സിറ്റി: അമേരിക്കയിലെ ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്.
യുദ്ധകാര്യങ്ങളിൽ കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ജനുവരിയിലുണ്ടായ സംഭവത്തിൽ അമേരിക്കയിലെ മുൻ അപ്പസ്തോലിക നുൺഷ്യോ കർദിനാൾ ക്രിസ്റ്റഫ് പിയറിയെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കു വിളിച്ചുവരുത്തിയാണു ഭീഷണി മുഴക്കിയത്.
ലെയോ പതിനാലാമൻ മാർപാപ്പ ജനുവരി ആദ്യം ‘സ്റ്റേറ്റ് ഓഫ് ദ വേൾഡ്’ പ്രസംഗത്തിൽ സാമ്രാജ്യത്വ അധിനിവേശത്തെയും ബലം പ്രയോഗിച്ചുള്ള നയതന്ത്ര രീതികളെയും വിമർശിച്ചതാണു ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
പെന്റഗണിൽ കർദിനാളുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിരോധവകുപ്പ് അണ്ടർ സെക്രട്ടറി എൽബ്രിജ് കോൾബി, “ലോകത്തിൽ എന്തും ചെയ്യാനുള്ള സൈനികശേഷി അമേരിക്കയ്ക്ക് ഉണ്ട്” എന്നു പറയുകയും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷത്തു നിൽക്കണം എന്നു നിർദേശിക്കുകയും ചെയ്തതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ഭീഷണിയുടെ ഭാഷയായിട്ടാണു വത്തിക്കാൻ പരിഗണിച്ചത്. ഇതിനു പിന്നാലെ, ലെയോ പതിനാലാമൻ മാർപാപ്പ ജൂലൈയിൽ പദ്ധതിയിട്ടിരുന്ന അമേരിക്കാ പര്യടനം റദ്ദാക്കുകയുണ്ടായത്രേ. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്.
ഇറേനിയൻ സംസ്കാരത്തെ ഉന്മൂലനം ചെയ്യുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ലെയോ മാർപാപ്പ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സമാധാനത്തിനായി പ്രവർത്തിക്കാനും യുദ്ധത്തെ നിരാകരിക്കാനും ജനങ്ങൾ മുന്നോട്ടു വരണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ആയുധങ്ങൾക്കു പകരം ചർച്ചകളിലേക്ക് നേതാക്കൾ തിരിച്ചെത്തണമെന്നാണ് മാർപാപ്പ ആവശ്യപ്പെട്ടത്.
ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയയെന്ന റിപ്പോർട്ടിനെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് ഹംഗറിയിലെ ബുഡാപെസ്റ്റിൽവച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചു.
തനിക്ക് കർദിനാൾ ക്രിസ്റ്റഫ് പിയറിയെ അറിയില്ലെന്നായിരുന്നു ആദ്യം വാൻസ് പറഞ്ഞത്. അമേരിക്കയിലെ മുൻ അപ്പസ്തോലിക നുൺഷ്യോയായിരുന്നു കർദിനാൾ ക്രിസ്റ്റഫ് പിയറിയെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, തനിക്ക് അദ്ദേഹത്തെ അറിയാമെന്നായിരുന്നു വാൻസിന്റെ മറുപടി. വത്തിക്കാനെതിരേ ഭീഷണി മുഴക്കിയെന്ന റിപ്പോർട്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് വാൻസ് പറഞ്ഞു.
NRI
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ ഓശാന തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ നാൽപ്പതിനായിരത്തിലധികം വിശ്വാസികളെ സാക്ഷിനിർത്തിയാണ് വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചത്.
വിശുദ്ധ വാരത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് നടന്ന ചടങ്ങുകളിൽ മത്തായിയുടെ സുവിശേഷത്തിലെ പീഡാനുഭവ ചരിത്രം വിവിധ ഭാഷകളിൽ പാരായണം ചെയ്തു. ഇതിൽ ജർമൻ ഭാഷയിലുള്ള മധ്യസ്ഥ പ്രാർഥനയും ഉൾപ്പെട്ടിരുന്നു.
യേശുവിന്റെ അന്ത്യശ്വാസത്തെക്കുറിച്ചുള്ള ഭാഗം വായിച്ചപ്പോൾ വിശ്വാസികൾ മുട്ടുകുത്തി നിന്ന് അല്പസമയം മൗനമായി പ്രാർഥിച്ചു. സഭയുടെ സാർവത്രിക സ്വഭാവം വിളിച്ചോതുന്നതായിരുന്നു വിവിധ ഭാഷകളിൽ നടന്ന മധ്യസ്ഥ പ്രാർഥനകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കും യുദ്ധക്കെടുതി അനുഭവിക്കുന്ന സാധാരണക്കാർക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടന്നു. യുദ്ധവും അക്രമവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ രാജാവായി ക്രിസ്തുവിനെ നോക്കിക്കാണാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.
ക്രിസ്തുവിന്റെ കുരിശുമരണത്തിലേക്കുള്ള യാത്ര നമുക്ക് കാണിച്ചുതരുന്നത് യഥാർഥ സമാധാനം അക്രമത്തെ തള്ളിക്കളയുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിച്ചമർത്തപ്പെടുന്നവരുടെയും യുദ്ധത്തിന് ഇരയാകുന്നവരുടെയും നിലവിളി ക്രിസ്തുവിന്റെ കുരിശിലെ അവസാന നിലവിളിയിൽ മുഴങ്ങുന്നുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു.
മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി
വത്തിക്കാനിൽ നടന്ന ഓശാന തിരുക്കർ ങ്ങളിൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ നിന്നുമായി എത്തിയ നൂറുകണക്കിന് മലയാളി തീർഥാടകരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.
കുരുത്തോലകൾ ഏന്തിയും പ്രാർഥനകൾ ചൊല്ലിയും മലയാളികൾ ഈ ഭക്തിനിർഭരമായ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. റോമിലെ വിവിധ സെമിനാരികളിൽ പഠിക്കുന്ന മലയാളികളായ വൈദികരും സന്യാസിനികളും പാപ്പായുടെ കുർബാനയിൽ പങ്കുചേരാൻ എത്തിയിരുന്നു.
വത്തിക്കാനിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും ഈ വർഷത്തെ ആദ്യത്തെ ഓശാന തിരുക്കർമങ്ങളുടെ ഭാഗമായി.
International
ഹവാന: അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തിയ ഇന്ധന ഉപരോധത്തിൽ ഇളവ് ലഭിക്കാനായി വത്തിക്കാന്റെ സഹായം അഭ്യർഥിച്ച് ക്യൂബ.
ക്യൂബൻ സർക്കാരിലെ ഉന്നതതല സംഘം വത്തിക്കാനിലെത്തി നിവേദനം നല്കിയതായി അമേരിക്കയിലെ വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
ഇന്ധന ഉപരോധം കടുത്ത പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലാണു ക്യൂബയുടെ നീക്കം. ക്യൂബയ്ക്ക് എണ്ണ നല്കുന്ന രാജ്യങ്ങൾക്കുമേൽ ചുങ്കം ചുമത്താനുള്ള ഉത്തരവ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ചിട്ടുണ്ട്.
International
വത്തിക്കാൻ സിറ്റി: അമേരിക്കൻ ആർച്ച്ബിഷപ്പായിരുന്ന ധന്യൻ ഫുൾട്ടൻ ജെ. ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഈവർഷം സെപ്റ്റംബർ 24ന് അമേരിക്കയിലെ മിസോറി സെന്റ് ലൂയിസിൽ നടക്കും.
ലെയോ പതിനാലാമൻ മാർപാപ്പയെ പ്രതിനിധീകരിച്ചു സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേയായിരിക്കും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.
2012ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ഫുൾട്ടൻ ജെ. ഷീനിനെ ധന്യനായി പ്രഖ്യാപിച്ചത്. 2019ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.
ഇല്ലിനോയിസിലെ എൽ പാസോയിൽ ഐറിഷ് കുടുംബത്തിൽ 1895 മേയ് എട്ടിനു ജനിച്ച ഫുൾട്ടൻ ജെ. ഷീൻ 1919ൽ പൗരോഹിത്യം സ്വീകരിച്ചു.
വാഷിംഗ്ണിലെ കാത്തലിക് യൂണിവേഴ്സിറ്റ് ഓഫ് അമേരിക്ക, ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റി, റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കല് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില് പഠിച്ചിട്ടുള്ള ആര്ച്ച്ബിഷപ് ഷീനിന്റെ അറിവും പരിജ്ഞാനവും പ്രഭാഷണങ്ങളുടെ ഉള്ക്കാമ്പും കണക്കിലെടുത്ത് സമകാലീന ലോകം അദ്ദേഹത്തെ വിശുദ്ധിയുള്ള താത്വികനും ദൈവശാസ്ത്രപണ്ഡിതനുമായി അംഗീകരിച്ചുവരുന്നു.
ലോകപ്രശസ്ത ടെലിവിഷന് വചനപ്രഭാഷകനായി അറിയപ്പെടുന്ന അദ്ദേഹം “ജീവന് ജീവിതയോഗ്യമാണ്” (ലൈഫ് ഈസ് വർത്ത് ലിവിംഗ്) എന്ന ടെലിവിഷന് പ്രഭാഷണപരമ്പരയിലൂടെ ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.
1951ല് ന്യൂയോര്ക്ക് അതിരൂപതയുടെ സഹായമെത്രാനായും 1969ൽ ന്യൂപോർട്ട് ആർച്ച്ബിഷപ്പായും നിയമിതനായി. 1979 ഡിസംബർ ഒന്പതിന് 84-ാം വയസിൽ ന്യൂയോർക്കിലായിരുന്നു അന്ത്യം.
International
വത്തിക്കാൻ സിറ്റി: സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവും ലെറ്റീഷ്യ രാജ്ഞിയും ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയുടെ (മരിയ മജോരെ) പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ രാജദന്പതികൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിദേശകാര്യബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് ഗല്ലഗർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശികവും അന്താരാഷ്ട്രീയവുമായ കാര്യങ്ങൾ ചർച്ചാവിഷയമായെന്നും ലോകത്തു സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരന്തര ശ്രമത്തിന്റെ ആവശ്യം എടുത്തുകാണിക്കപ്പെട്ടുവെന്നും വത്തിക്കാൻ അറിയിച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന പതിവനുസരിച്ച് റോമിലെ നാല് മേജർ ബസിലിക്കകളിലൊന്നായ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയിൽ ആർച്ച് പ്രീസ്റ്റ് കർദിനാൾ റൊളാന്താസ് മക്റികാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ ഫിലിപ്പ് രാജാവ് പള്ളിയുടെ പ്രോട്ടോ കാനൻ സ്ഥാനം ഏറ്റെടുത്തു.
പള്ളിയിലെത്തിയ രാജകുടുംബം ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും ചെയ്തു.
റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയും സ്പെയിൻ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്.
അലക്സാണ്ടർ ആറാമൻ മാർപാപ്പയുടെ ആഗ്രഹപ്രകാരം ബസിലിക്കയുടെ തടികൊണ്ടുള്ള മേൽത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വർണം, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് സ്പാനിഷ് പരമാധികാരികൾ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.
കത്തോലിക്കാ വിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന് 73 വര്ഷം മുന്പ് ലഭിച്ച പ്രത്യേക അധികാരമാണ് പള്ളിയുടെ പ്രോട്ടോ കാനൻ പദവി. 1953 ഓഗസ്റ്റ് അഞ്ചിന് പന്ത്രണ്ടാം പിയൂസ് പാപ്പ നൽകിയ ബൂള വഴിയാണ് പ്രത്യേക അധികാരം നല്കിയത്.
International
ഹവാന: വിശുദ്ധവാരത്തോടനുബന്ധിച്ച് ക്യൂബയിൽ 51 തടവുപുള്ളികളെ മോചിപ്പിക്കാന് തീരുമാനം.
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വ്യക്തികളുടെ പുനരവലോകനത്തിനും മോചനത്തിനുമായി ക്യൂബൻ ഭരണകൂടവുമായി വത്തിക്കാന് നടത്തിയ ചര്ച്ചയാണു ഫലം കണ്ടത്.
ക്യൂബയും അമേരിക്കയും തമ്മില് ജനുവരിയിൽ ആരംഭിച്ച സംഘർഷങ്ങളുടെയും ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ വത്തിക്കാൻ ഉദ്യോഗസ്ഥരുമായി നടത്തിയ സമീപകാല കൂടിക്കാഴ്ചകളുടെയും ഇടയിലാണ് പ്രഖ്യാപനം വരുന്നത്.
നേരത്തേ ഫ്രാൻസിസ് മാർപാപ്പയുടെ മധ്യസ്ഥതയെത്തുടർന്ന് നിരവധി തടവുകാരെ ക്യൂബൻ ഭരണകൂടം മോചിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: ഇന്ത്യയിലെയും നേപ്പാളിലെയും അപ്പൊസ്തലിക് നുൺഷ്യോ (വത്തിക്കാൻ സ്ഥാനപതി) ആർച്ച്ബിഷപ് ലെയോപോൾദൊ ജിറെല്ലിയെ യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിലേക്കു ലെയോ പതിനാലാമൻ മാർപാപ്പ സ്ഥലം മാറ്റി. ഇന്ത്യയിലേക്കുള്ള പുതിയ അപ്പൊസ്തലിക് നുൺഷ്യോയെ മാർപാപ്പ പിന്നീട് പ്രഖ്യാപിക്കും.
2021 മാർച്ച് 13 മുതൽ ഇന്ത്യയുടെ അപ്പൊസ്തലിക് നുൺഷ്യോയായി പ്രവർത്തിച്ചുവരികയായിരുന്നു 73കാരനായ ആർച്ച്ബിഷപ് ജിറെല്ലി. ഇറ്റലിയിലെ പ്രെദൊരെ സ്വദേശിയായ അദ്ദേഹം 1987ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ പ്രവേശിച്ചത്.
അമേരിക്ക, കാമറൂൺ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ അപ്പൊസ്തലിക് നുൺഷ്യേച്ചറുകളിൽ പ്രവർത്തിച്ചശേഷം വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു കീഴിലെ പൊതുകാര്യ വിഭാഗത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇന്തോനേഷ്യ, കിഴക്കൻ തിമോർ, സിംഗപ്പുർ, മലേഷ്യ, ബ്രൂണെ, വിയറ്റ്നാം, ഇസ്രയേൽ, സൈപ്രസ് എന്നിവിടങ്ങളിൽ അപ്പൊസ്തലിക് നുൺഷ്യോയായി പ്രവർത്തിച്ചശേഷമാണു ഇന്ത്യയുടെ ചുമതലയിലേക്കു മാറിയത്.
Kerala
തലശേരി: തലശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സയൻസസിന് വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യുക്കേഷന്റെ അംഗീകാരം.
ഇതോടെ ബംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തോടു ചേർന്ന് മൂന്നു വർഷത്തെ റെഗുലർ ദൈവശാസ്ത്ര ബിരുദ കോഴ്സ് (Baccalaureate of Religious Science) ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കാനാകും.
പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ ചേർന്ന് വിളക്ക് തെളിച്ച് നിർവഹിച്ചു.
ഡിക്രി പ്രഖ്യാപനം ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് ഫാ. ഡോ. മാത്യു ആറ്റുങ്കൽ സിഎംഐ നിർവഹിച്ചു. ടെലി ആൽഫാ സെന്റർ ഫോർ റിലിജിയസ് സയൻസസ് ഡീൻ ഫാ. ഡോ. ജോജി കാക്കരമറ്റത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ധർമാരാം വിദ്യാക്ഷേത്രം തിയോളജി ഫാക്കൽറ്റി ഡീൻ ഫാ. ഡോ. പോൾ കൊച്ചാപ്പിള്ളി സിഎംഐ, ആൽഫയിലെ ധർമാരാം വിദ്യാക്ഷേത്രം പ്രതിനിധി ഫാ. ഡോ. ജോയ് കാക്കനാട്ട് സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു. ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ഡോ. മാത്യു കൊട്ടുകാപ്പള്ളി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഫാ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ നന്ദിയും പറഞ്ഞു. സെമിനാരി ക്വയറോടു കൂടിയാരംഭിച്ച പരിപാടി പേപ്പൽ ആന്തം, ദേശീയ ഗാനം എന്നിവയോടെ സമാപിച്ചു.
പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസുകൾ നടത്തുക. സന്യാസിനികൾ, മതാധ്യാപകർ, റിട്ടയേർഡ് പ്രഫഷണൽസ് തുടങ്ങി പ്ലസ് ടു പഠനം പൂർത്തീകരിച്ച എല്ലാവർക്കും കോഴ്സിന് അപേക്ഷിക്കാം. ഫോൺ: 91 7306555653.
International
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇറാനിലെ ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതാധ്യക്ഷൻ കർദിനാൾ ഡൊമിനിക് മത്തെയുവിനെ വത്തിക്കാനിലേക്കു മാറ്റി.
ആർച്ച്ബിഷപ്പിന്റെ വസതി, സെന്റ് മേരീസ് കത്തീഡ്രൽ പള്ളി, കൂരിയ ഓഫീസുകൾ എന്നിവയെല്ലാം ടെഹ്റാനിലെ ഇറ്റാലിയന് എംബസിയുടെ നയതന്ത്ര കോമ്പൗണ്ടിലാണു സ്ഥിതിചെയ്യുന്നത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ എംബസി അടച്ചതോടെയാണു കർദിനാളിനെയും എംബസി ജീവനക്കാരെയും അവിടെനിന്ന് ഒഴിപ്പിച്ചത്. കഴിഞ്ഞ എട്ടിനാണ് ബൽജിയം സ്വദേശിയായ കർദിനാളിനെയും സംഘത്തെയും അസർബൈജാൻ വഴി റോമിൽ എത്തിച്ചത്.
ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരേ സൈനിക നടപടി ആരംഭിച്ചതുമുതൽ കർദിനാൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇതിനിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ചതോടെ കർദിനാൾ ഉൾപ്പെടെയുള്ളവരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇതിനിടെയാണ് വത്തിക്കാനില്നിന്നു കര്ദിനാള് ഡൊമിനിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഒഎഫ്എം കൺവഞ്ച്വൽസ് സഭാംഗമാണ് 62 കാരനായ കർദിനാൾ മത്തെയു. 2021ൽ അതിരൂപതയുടെ ആർച്ച്ബിഷപ്പായ ഇദ്ദേഹത്തെ 2024ൽ ഫ്രാൻസിസ് മാർപാപ്പയാണു കർദിനാളായി ഉയർത്തിയത്.
കർദിനാൾ ഡൊമിനിക് മത്തെയുവുമായി ലെയോ പതിനാലാമൻ മാർപാപ്പ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി ഇറാനിലെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
International
ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില് വത്തിക്കാന്റെ ഇടപെടല് തേടി ലബനന്.
ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റവും ഇസ്രേലി ആക്രമണങ്ങളും പ്രദേശത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും സമീപദിവസങ്ങളിൽ ചുറ്റുമുള്ള അപകടങ്ങൾക്കിടയിലും താമസക്കാർ വീടുകളിൽത്തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നും ലബനൻ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാനെ അറിയിച്ചു.
രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ ഗല്ലാഗറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ലബനനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും തെക്കൻ അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ചും റാഗി വിശദീകരിച്ചത്.
ലബനൻ ഭരണകൂടത്തെയും അതിന്റെ ഔദ്യോഗിക സൈനിക സ്ഥാപനങ്ങളെയും സ്ഥിരമായി പിന്തുണച്ചിട്ടുള്ള ഗ്രാമങ്ങളിലെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താൻ സഹായിക്കുന്നതിന് ഇടപെടാനും മധ്യസ്ഥത വഹിക്കാനും അദ്ദേഹം വത്തിക്കാനോട് ആവശ്യപ്പെട്ടു.
International
വത്തിക്കാൻ സിറ്റി: കത്തോലിക്കാരാജ്യമായ മൊണാക്കോയിലേക്ക് ലെയോ പതിനാലാമൻ മാർപാപ്പ ഈമാസം 28ന് നടത്താനിരിക്കുന്ന അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും മറ്റു വിവരങ്ങളും വത്തിക്കാൻ പുറത്തുവിട്ടു. മാർപാപ്പയുടെ ഈ വർഷത്തെ ആദ്യ വിദേശ യാത്രയാണിത്.
ഒന്പത് മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനവേളയിൽ ആൽബർട്ട് രാജകുമാരനുമായും കത്തോലിക്കാ സമൂഹവുമായും മാർപാപ്പ കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും.
വത്തിക്കാനിൽനിന്ന് 28നു രാവിലെ ഏഴിന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന മാർപാപ്പ ഏകദേശം ഒമ്പതോടെ മൊണാക്കോയിൽ എത്തിച്ചേരും.
രാജകൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം നടക്കും. തുടർന്ന് വിവിധ കൂടിക്കാഴ്ചകൾക്കുശേഷം ഉച്ചകഴിഞ്ഞാണ് വിശുദ്ധ കുർബാനയർപ്പിക്കുക. പ്രാദേശിക സമയം വൈകുന്നേരം 5.45ന് വത്തിക്കാനിലേക്ക് മടങ്ങും.
International
വത്തിക്കാന് സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമർപ്പണത്തിന്റെ 400-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുരിശിന്റെ വഴിയുടെ 14 പുതിയ ഛായാചിത്രങ്ങള് സ്ഥാപിച്ചു.
സ്വിസ് ചിത്രകാരൻ മാനുവൽ ഡൂർ വരച്ച ചിത്രങ്ങളാണ് കഴിഞ്ഞദിവസം അനാച്ഛാദനം ചെയ്തത്. 2023 ഡിസംബര് മാസം മുതല് നടത്തിയ അന്താരാഷ്ട്ര മത്സരത്തിനുശേഷമാണ് ഈ ചിത്രങ്ങള് തെരഞ്ഞെടുത്തത്. 80 രാജ്യങ്ങളില്നിന്നായി ആയിരത്തിലധികം ചിത്രകാരന്മാര് കുരിശിന്റെ വഴിയുടെ ചിത്രങ്ങള് സമര്പ്പിച്ചിരുന്നു.
ഇവയില്നിന്നാണ് കലാ ചരിത്രകാരന്മാരുടെയും ആരാധനാക്രമ വിദഗ്ധരുടെയും വത്തിക്കാൻ കമ്മീഷൻ 36 കാരനായ ഡൂറിന്റെ ചിത്രങ്ങള് തെരഞ്ഞെടുത്തത്. 120,000 യൂറോയാണ് (131,390 ഡോളർ) സമ്മാനത്തുക. 326ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് അപ്പസ്തോലപ്രമുഖനായ പത്രോസിന്റെ ശവകുടീരത്തിനു മുകളിൽ ആദ്യമായി നിർമിച്ച ബസിലിക്ക 12 നൂറ്റാണ്ടുകൾ നിലനിന്നിരുന്നു. 1506ൽ ജൂലിയസ് രണ്ടാമൻ മാർപാപ്പ പുതിയ ബസിലിക്ക സ്ഥാപിക്കുന്നതിനായി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു. അതേ സ്ഥലത്തു പണിത സെന്റ് പീറ്റേഴ്സ് ബസിലിക്ക 1626 നവംബർ 18ന് ഉർബൻ എട്ടാമൻ മാർപാപ്പ സമർപ്പിച്ചു.
മൈക്കൽ ആഞ്ചലോ, ജാൻ ലൊറേൻസോ ബെർണീനി, കാർലോ മദേർണോ എന്നിവരുൾപ്പെടെയുള്ള ലോകോത്തര കലാകാരന്മാരുടെയും വാസ്തുശില്പികളുടെയും കഴിവുകള് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ബസിലിക്കയുടെ ആന്തരികഘടനയ്ക്കു രൂപം നല്കിയത്. ഇവയുടെ ഗണത്തിലേക്കാണ് പുതിയ കുരിശിന്റെ വഴിയുടെ ചിത്രങ്ങളും ചേര്ക്കപ്പെട്ടിരിക്കുന്നത്.
കോടിക്കണക്കിനാളുകൾക്ക് ബന്ധമുള്ള ഈശോമിശിഹായെ വരയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും ശ്രമകരമായ കാര്യമാണു നടത്തിയതെന്നും ചിത്രകാരനായ മാനുവൽ ഡൂർ പറഞ്ഞു. ഈശോമിശിഹായുടെ വിചാരണ മുതൽ സംസ്കാരം വരെയുള്ള അവസാനനിമിഷങ്ങളെ കേന്ദ്രമാക്കി പുതുതായി സ്ഥാപിക്കപ്പെട്ട 14 എണ്ണഛായാ ചിത്രങ്ങളിൽ ഓരോന്നിനും 51 x 51 ഇഞ്ച് വലിപ്പമുണ്ട്.
International
വത്തിക്കാൻ സിറ്റി: കൃപയുടെ ഈ നോന്പുകാലത്ത് പ്രാർഥനയോടും കാരുണ്യപ്രവർത്തനങ്ങളോടും ചേർന്ന് നമുക്ക് ഉദാരമായി പ്രായശ്ചിത്തം ചെയ്യാമെന്നും ടെലിവിഷനുകളും സെൽഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നമുക്ക് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഞായറാഴ്ച ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ഈ നോന്പുകാലത്ത് നമുക്ക് ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കാം. നമ്മുടെ ഹൃദയത്തിൽ നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേൾക്കാം.
നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവർക്ക്, പ്രത്യേകിച്ച് പ്രായമായവർ, ദരിദ്രർ, രോഗികൾ എന്നിവർക്കായി നമുക്ക് സമയം നീക്കിവയ്ക്കാം. അനാവശ്യമായത് ഉപേക്ഷിക്കുന്നതിനാൽ നാം ലാഭിക്കുന്നത് ആവശ്യമുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്കു കഴിയും.
പരീക്ഷണസമയങ്ങളിൽ എല്ലായ്പ്പോഴും മക്കളെ സഹായിക്കുന്ന നമ്മുടെ അമ്മയായ കന്യകമറിയത്തിനു നമ്മുടെ ഈ നോമ്പുകാലയാത്രയെ ഭരമേല്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് മനുഷ്യജീവനും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി നാം സമയവും വിഭവങ്ങളും സമർപ്പിക്കണമെന്നും പൊതുനന്മയെക്കുറിച്ചുള്ള നമ്മുടെ ധാരണ ശക്തിപ്പെടുത്തി അസമത്വങ്ങൾ പരിഹരിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്ലീനറി അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുനിർമിതികൾ ആക്രമിക്കുന്ന യുദ്ധങ്ങളെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ജീവനും പൊതുജനാരോഗ്യത്തിനും നേരേ മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ഗുരുതരമായ ആക്രമണങ്ങളാണിവ. സംഘർഷങ്ങളാൽ തകർന്ന ഒരു ലോകത്ത്, ആയുധങ്ങളുടെയും മറ്റു തരത്തിലുള്ള സൈനിക ഉപകരണങ്ങളുടെയും നിർമാണത്തിനായി വൻതോതിലുള്ള സാമ്പത്തിക, സാങ്കേതിക, സംഘടനാവിഭവങ്ങൾ ഉപയോഗിക്കുന്നു.
പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഉണ്ടെങ്കിലും എല്ലാ ജീവനും ഒരുപോലെ ബഹുമാനിക്കപ്പെടുന്നില്ല. എല്ലാവർക്കും ആരോഗ്യം ഒരേ രീതിയിൽ സംരക്ഷിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല.
വിവിധ രാജ്യങ്ങളിലെയും സാമൂഹിക ഗ്രൂപ്പുകളിലെയും ആയുർദൈർഘ്യവും ആരോഗ്യനിലവാരവും പരിശോധിച്ചാൽ വലിയ അസമത്വങ്ങൾ കാണാൻ ക ഴിയും-മാർപാപ്പ പറഞ്ഞു.
Kerala
കോട്ടയം: മതതീവ്രവാദത്തെയും ഭീകരവാദത്തെയും എതിർക്കുന്നതിൽ വത്തിക്കാന്റെ സ്വരം ഉറച്ചതാണെന്ന് മതാന്തര സംവാദത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്.
ഫ്രാൻസിസ് മാർപാപ്പ അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ തയ്യിബുമായി ചേർന്ന് അബുദാബിയിൽ ഒപ്പുവച്ച മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖ അതിന്റെ വ്യക്തമായ തെളിവാണെന്നും മാർ കൂവക്കാട് പറഞ്ഞു.
ദീപിക കേന്ദ്ര ഓഫീസ് സന്ദർശനവേളയിൽ ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കർദിനാൾ.
ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവപീഡനങ്ങളെക്കുറിച്ച് വത്തിക്കാന് വ്യക്തമായ അറിവുണ്ടെന്നും നയതന്ത്രതലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മാർ കൂവക്കാട് പറഞ്ഞു.
Leader Page
ഫ്രാൻസിസ് മാർപാപ്പയുമായി അങ്ങേയ്ക്കു ഗാഢമായ ബന്ധമായിരുന്നല്ലോ ഉണ്ടായിരുന്നത്. ലെയോ പാപ്പായുമായി അങ്ങയുടെ അടുപ്പം എങ്ങനെയാണ്?
ഫ്രാൻസിസ് മാർപാപ്പയോടൊത്തുള്ള യാത്രകൾ എന്നെ സംബന്ധിച്ച് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ഞാൻ കർദിനാളായിട്ടും യാത്രയുടെ ചുമതലയിൽനിന്ന് എന്നെ മാറ്റിയില്ല. 2025ൽ ഒരു യാത്രയേ ഉള്ളൂ, അതുകൂടി ക്രമീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു. എന്നാൽ തുർക്കിയിലേക്കു നിശ്ചയിച്ചിരുന്ന ആ യാത്ര നടന്നില്ല. പിന്നെ പുതിയ പാപ്പാ വന്നു. അദ്ദേഹത്തിന്റെ ആദ്യകാല യാത്രകൾക്കുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം ഞാൻ ചെയ്തു. ഇപ്പോൾ പുതിയ ആളെ മാർപാപ്പ വച്ചിട്ടുണ്ട്. ഇപ്പോൾ മാർപാപ്പയുടെ യാത്രകളുടെ ഉത്തരവാദിത്വം എനിക്കില്ല.
പരിശുദ്ധ പിതാവിന്റെ യാത്രയിൽ ഒരു കർദിനാൾ സംഘമുണ്ട്. അത് ഓരോ യാത്രയുടെയും പ്രത്യേകതകൾ അനുസരിച്ചാണ്. എക്യുമെനിക്കൽ സ്വഭാവമുള്ള യാത്രയാണെങ്കിൽ എക്യുമെനിസവുമായി ബന്ധപ്പെട്ടും മതാന്തര സ്വഭാവമുള്ളതാണെങ്കിൽ ആ വിഷയവുമായി ബന്ധപ്പെട്ടുമായിരിക്കും. അതുപോലെ ഓരോ രാജ്യത്തിലേക്കും പോകുന്പോൾ ആ രാജ്യക്കാരായ കർദിനാൾമാർ ഉണ്ടെങ്കിൽ അവരെയും സംഘത്തിൽ ഉൾപ്പെടുത്തും. അങ്ങനെയുള്ള ചില വ്യവസ്ഥകളുണ്ട്.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ലെയോ പതിനാലാമൻ എന്ന പേരു സ്വീകരിച്ച കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ഫ്രാൻസിസ് പാപ്പായുടെ കാലത്ത് മെത്രാന്മാർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷനായിരുന്നു. സാധാരണഗതിയിൽ മാർപാപ്പയുടെ കൂടെ അദ്ദേഹം എങ്ങും വരേണ്ട കാര്യമില്ല. പ്രോട്ടോക്കോളിലും അതില്ല. പക്ഷേ, ഫ്രാൻസിസ് മാർപാപ്പ യൂറോപ്പിലുള്ള എല്ലാ യാത്രകളിലും കർദിനാൾ പ്രെവോസ്റ്റിനെ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഞാൻ എഴുതിച്ചേർത്തിരുന്നില്ല. പക്ഷേ, യാത്രകൾക്ക് ഏതാനും ദിവസം മുന്പ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ എഴുതിച്ചേർക്കുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് എല്ലാവരും ചോദിച്ചു. പക്ഷേ, അപ്രകാരം അദ്ദേഹം യാത്രകളിൽ ഉൾപ്പെട്ടിരുന്നതുകൊണ്ട് പിതാവുമായി എനിക്ക് അടുപ്പവും ബന്ധവും കൂടുതലായി ഉണ്ടായി. പിന്നീട് ഞാൻ കർദിനാളായി കഴിഞ്ഞപ്പോൾ അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, വിവിധ കാര്യാലയങ്ങളിലും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കർദിനാൾ പ്രെവോസ്റ്റ് മാർപാപ്പയായി കഴിഞ്ഞപ്പോൾ എല്ലാ രണ്ടു മാസം കൂടുന്പോഴും കർദിനാൾമാരെ എല്ലാവരെയും വിളിച്ചുകൂട്ടാറുണ്ട്.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനകാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ?
ഇന്ത്യ സന്ദർശിക്കുക എന്നത് ഫ്രാൻസിസ് പാപ്പായുടെ വലിയ ഒരു സ്വപ്നമായിരുന്നു. അതിന് അനുകൂലമായ നീക്കങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമുണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പായ്ക്കു പോകാൻ സാധിക്കാത്ത സ്ഥലങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ശൈലിയാണ് ലെയോ പാപ്പായുടേത്. ഉദാഹരണത്തിന് അർജന്റീന. ഫ്രാൻസിസ് പാപ്പയുടെ സ്വന്തം നാടാണെങ്കിലും മാർപാപ്പയായിക്കഴിഞ്ഞ് അവിടേക്ക് ഒരിക്കലും അദ്ദേഹം പോയിട്ടില്ല. അവിടം സന്ദർശിക്കുക എന്നത് അദ്ദേഹത്തിന് താത്പര്യമുള്ള കാര്യമായിരുന്നു. എന്നാൽ കഴിഞ്ഞ ജൂണിൽ വത്തിക്കാനിലെത്തിയ അർജന്റൈൻ പ്രസിഡന്റ് ഹാവിയർ മിലൈ മാർപാപ്പയെ അർജന്റീനയിലേക്കു ക്ഷണിക്കുകയും ലെയോ പാപ്പാ ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ പാപ്പായുടെ ഇന്ത്യാ സന്ദർശനവും ഉണ്ടാകുമെന്നു കരുതാം.
ഫ്രാൻസിസ് പാപ്പായ്ക്കു വരാൻ സാധിക്കാതിരുന്നതുകൊണ്ട് ലെയോ പാപ്പായ്ക്ക് ഇന്ത്യ സന്ദർശിക്കാൻ പ്രത്യേക താത്പര്യമുണ്ട്. സഭയുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇതു കാണിക്കുന്നത്.
മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ പദ്ധതികൾ വിശദമാക്കാമോ?
കാര്യാലയത്തിന്റെ നേതൃത്വത്തിൽ സ്ഥിരമായുള്ള മതാന്തര സംവാദങ്ങൾ നടക്കുന്നുണ്ട്. ജനുവരിയിൽ ഇറാക്കിൽവച്ച് ഒരു സംവാദം നടന്നിരുന്നു. രണ്ടു വർഷം കൂടുന്പോൾ ഒരിക്കൽ വത്തിക്കാനിൽവച്ചും പിന്നീട് ഇറാക്കിലുമായി സംവാദങ്ങൾ സ്ഥിരമായി നടക്കുന്നതാണ്. ലോകമെന്പാടുമുള്ള മെത്രാൻ സംഘങ്ങൾ വത്തിക്കാനിലേക്കു വരുന്പോൾ അവരുമായുള്ള സന്ദർശനമുണ്ട്. ഈ വർഷത്തെ പ്രത്യേക പരിപാടി വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പ 1986ൽ അസീസിയിൽ വിളിച്ചുകൂട്ടിയ സർവമത സമ്മേളനത്തിന്റെ റൂബി ജൂബിലി ആഘോഷമാണ്. അതിന്റെ ഭാഗമായി ഒക്ടോബറിൽ അസീസിയിൽ സർവമത സമ്മേളനം വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു.
ഇതരമത വിദ്വേഷവും മതസ്പർധയും ആഗോളതലത്തിൽ വ്യാപിച്ചതായി കാണാം. ഇതേക്കുറിച്ച് പിതാവിന്റെ കാഴ്ചപ്പാട് എന്താണ്?
ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ മാറ്റത്തിന്റെ ഒരു യുഗത്തിലല്ല, മറിച്ച് യുഗത്തിന്റെ മാറ്റത്തിലാണ് നാം ജീവിക്കുന്നത്. നമുക്കറിയാം യുദ്ധവും മറ്റുംമൂലം അഭയാർഥികളുടെ എണ്ണം കൂടിയ ഒരു കാലഘട്ടമാണിത്. അതുപോലെതന്നെ ശാസ്ത്രസാങ്കേതിക മേഖലകളിലും വാർത്താമാധ്യമരംഗത്തും ഒരുപാട് വളർച്ചയുണ്ടെങ്കിലും മനുഷ്യരിൽ സ്വാർഥതയുടെ അംശം വർധിച്ചുവെന്നുള്ളത് സത്യമാണ്. മതപരമായ കാര്യങ്ങൾ വളച്ചൊടിക്കുന്നതിലൂടെ സ്വാർഥത വളർത്തൽ എളുപ്പമാകുന്നു. സ്വന്തം കാര്യം എളുപ്പത്തിൽ നേടാൻ അതുവഴി സാധിക്കുന്നു. എല്ലാ മേഖലകളിലും അതിന്റെ പ്രതിഫലനം കാണുന്നുണ്ട്.
ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേയുള്ള ആക്രമണം വർധിച്ചുവരുന്നതായി സിബിസിഐ അടക്കം ചൂണ്ടിക്കാട്ടുന്നുണ്ട്. വത്തിക്കാന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യങ്ങൾ എത്തിയിട്ടുണ്ടോ?
ലെയോ പാപ്പാ ഈ വർഷമാദ്യം വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിൽ, മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ലോകത്തിലെ 64 ശതമാനം ആൾക്കാർ വേദനിക്കുന്നുവെന്നു പറഞ്ഞിരുന്നു. അതിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങൾ വത്തിക്കാന് അറിവുള്ളതാണ്. നയതന്ത്രതലത്തിൽ അക്കാര്യങ്ങളിൽ ഇടപെടുന്നുമുണ്ട്. ഇന്ത്യയുടെ പ്രതിനിധി വത്തിക്കാനിലും വത്തിക്കാന്റെ പ്രതിനിധി ന്യൂഡൽഹിയുമുണ്ട്. പറയാനുള്ള കാര്യങ്ങൾ ആദരവോടുകൂടി പറയാറുണ്ട്. നയതന്ത്രബന്ധങ്ങൾക്കു വലിയ ഔന്നത്യമുണ്ട്. അതിനാൽതന്നെ ഇക്കാര്യങ്ങളും അത്തരത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഇക്കാലത്തെ ഒരു പ്രത്യേകത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതു മാത്രമാണ് സത്യമെന്നു ധാരാളംപേർ ചിന്തിക്കുന്നു എന്നതാണ്. നയതന്ത്രബന്ധങ്ങൾ ഏറെയുള്ള രാജ്യമാണ് വത്തിക്കാൻ. മാർപാപ്പ നമ്മോടു പറയുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ എന്നതാണ് കാര്യം. അതിനപ്പുറം നയതന്ത്രതലത്തിൽ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദത്തെയും ഐഎസ് അടക്കമുള്ള ഭീകരവാദത്തെയും എതിർക്കുന്നതിൽ വത്തിക്കാന് തീവ്രത പോരെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?
മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയുള്ള വത്തിക്കാന്റെ ഉറച്ച സ്വരത്തിന് ഏറ്റവും വലിയ തെളിവാണ് ഫ്രാൻസിസ് പാപ്പാ അബുദാബിയിൽ ഒപ്പിട്ട മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖ. മതതീവ്രവാദത്തെ എതിർക്കുന്നതിൽ വത്തിക്കാന്റെ പങ്ക് അത് വെളിപ്പെടുത്തുന്നുണ്ട്. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയ്യിബുമായി ചേർന്ന് ആദ്യമായാണ് ഒരു മാർപാപ്പ ഇപ്രകാരമുള്ള ഒരു രേഖയുണ്ടാക്കിയത്. അതുവഴി മതാന്തരസംവാദത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും അതുപോലെതന്നെ മതതീവ്രവാദത്തിനെതിരേയും മറ്റും ഔദ്യോഗികമായി നിലപാടുകളെടുക്കാൻ സാധിച്ചു.
വത്തിക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു നടത്തുന്ന സ്ഥിരമായ സംവാദങ്ങളുണ്ട്. രാജ്യങ്ങളുടെ ക്ഷണം സ്വീകരിച്ച് അവിടെ പോയി നടത്തുന്ന പ്രോഗ്രാമുകളുണ്ട്. അതിലൊക്കെ വ്യക്തമാകുന്നത് രാഷ്ട്രനേതാക്കൾക്കും യഥാർഥ മതനേതാക്കൾക്കും ഒരിക്കലും അക്രമങ്ങൾക്ക് അനുകൂലമായ തീവ്രനിലപാടെടുക്കാൻ സാധിക്കില്ല എന്നാണ്.
കഴിഞ്ഞ നവംബർ 21ന് അങ്ങ് ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, എല്ലാ മതങ്ങളും ശരിയാണെന്നു വാദിച്ചാൽ ക്രിസ്തുമതത്തിന്റെ അനന്യത എങ്ങനെയാണ് ന്യായീകരിക്കുക?
മതാന്തര സംവാദത്തിന്റെ മേഖലയിൽ നമ്മുടെ പരിശ്രമമെന്നത് എല്ലാ മതങ്ങളെയും തുല്യമായി കണ്ട് ബഹുമാനിക്കുക എന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ അനന്യതയിൽ വിശ്വസിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്റെ മതമാണു ശരി എന്ന വിശ്വാസത്തിൽനിന്നാണ് നമ്മൾ അതിനു ജീവൻ കൊടുക്കാൻവരെ തയാറാകുന്നത്. ലെയോ മാർപാപ്പതന്നെ പറയുന്നതുപോലെ മതാന്തര സംവാദം എന്നത് കേവലമൊരു പരിപാടിയല്ല, നമുക്കുള്ള ബോധ്യമാണ്.
ബനഡിക്ട് പാപ്പാ പറഞ്ഞതുപോലെ നമ്മൾ വിശ്വാസം പ്രചരിപ്പിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിലൂടെയോ ഏതെങ്കിലും സ്വാധീനം ചെലുത്തിയോ അല്ല. നമ്മൾ ജീവിച്ചുകാണിച്ചുകൊണ്ടാണ് മതം പ്രചരിപ്പിക്കേണ്ടത്. ഇതൊരു മത്സരമാണ്. ഏറ്റവും നല്ലത് സമൂഹത്തിന്റെ മുന്നിലേക്ക് എടുത്തുവയ്ക്കാൻ നാം മത്സരിക്കണം. അല്ലാതെ തന്ത്രമോ കുതന്ത്രമോ അല്ല. എന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠത മറ്റു മതങ്ങൾക്കു മുമ്പിലേക്ക് എടുത്തുകാട്ടാനുള്ള അവസരമാണത്. അപ്പോൾ നിർബന്ധിത മതപരിവർത്തനത്തിന്റെ ആവശ്യമില്ല.
NRI
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
NRI
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജോസഫ് ഈറ്റോലില് വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിൽ നിയമിതനായി.
ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളര്ത്താനും പരിപോഷിപ്പിക്കാനുമായി 1964ല് സ്ഥാപിതമായ ഈ കാര്യാലയത്തിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യന് മതങ്ങള്ക്കായുള്ള വിഭാഗത്തിലാണ് നിയമനം.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന് പള്ളി ഇടവകാംഗമാണ്.
Kerala
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജോസഫ് ഈറ്റോലില് വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിൽ നിയമിതനായി.
ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളര്ത്താനും പരിപോഷിപ്പിക്കാനുമായി 1964ല് സ്ഥാപിതമായ ഈ കാ ര്യാലയത്തിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യന് മതങ്ങള്ക്കായുള്ള വിഭാഗത്തിലാണ് നിയമനം.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന് പള്ളി ഇടവകാംഗമാണ്.
NRI
വത്തിക്കാന് സിറ്റി: മാർപാപ്പയായി ചുമതലയേറ്റ ശേഷം ഇതാദ്യമായി ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് മുഖ്യകാർമികത്വം വഹിച്ച ക്രിസ്മസ് തിരുക്കര്മങ്ങളിൽ കുർബാന മധ്യേ കാഴ്ച സമർപ്പണം നടത്താനായി റോമിൽ ജോലി ചെയ്യുന്ന മലയാളിയായ നോർത്ത് ചാലക്കുടി സ്വദേശികളായ സിബി ജോസ് കുത്തോട്ടുങ്കക്കാരൻ ഭാര്യ റോയിസി മകൾ ഗ്രേസ് എന്നിവർക്ക് ഭാഗ്യം ലഭിച്ചു.
International
വത്തിക്കാൻ സിറ്റി: സാർവത്രികസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേർത്തിരിക്കുന്ന കർദിനാൾമാരുടെ സമ്മേളനം ജനുവരി ഏഴ്, എട്ട് തീയതികളിൽ നടക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കൂട്ടായ്മ, സാഹോദര്യം, ധ്യാനം, പങ്കിടൽ, പ്രാർഥന എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
സാർവത്രികസഭയുടെ ഭരണത്തിൽ തന്റെ ഉന്നതവും ഭാരിച്ചതുമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ മാർപാപ്പയ്ക്ക് പിന്തുണയും ഉപദേശവും നൽകാനും സമ്മേളനം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി.
International
വത്തിക്കാന് സിറ്റി: ക്രിസ്മസ് ആഗതമായിരിക്കെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്തു.
ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്മസിന് ട്രീയും പുല്ക്കൂടും ഒരുക്കി നൽകിയ പ്രതിനിധികളും വിവിധ ഇറ്റാലിയന് രൂപതകളില്നിന്നുള്ള വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രീയും പുല്ക്കൂടും പ്രകാശിപ്പിച്ചത്. സിസ്റ്റർ റാഫേല പെട്രിനിയാണ് ഉദ്ഘാടനകര്മം നിര്വഹിച്ചത്.
വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ് ഇവോ മ്യൂസറും ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽമാരായ ആർച്ച്ബിഷപ് എമിലിയോ നാപ്പയും ബിഷപ് ജ്യുസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽനിന്നു കൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് ക്രിസ്മസ് ട്രീയായി ഉപയോഗിച്ചത്.
ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്ന്നാണ് പുല്ക്കൂട് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരം.
2026 ജനുവരി 11 വരെ പുല്ക്കൂടും ട്രീയും വത്തിക്കാന് ചത്വരത്തില് പ്രദര്ശിപ്പിക്കും.
International
വത്തിക്കാൻ സിറ്റി: ക്രിസ്മസിനോടനുബന്ധിച്ച് വത്തിക്കാനിൽ സംഘടിപ്പിച്ചിരിക്കുന്ന തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രദർശനം ഇന്ന് ആരംഭിക്കും.
ജൂബിലിവർഷാചരണത്തോടനുബന്ധിച്ച് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയമാണ്‘100 നേറ്റിവിറ്റി സീൻസ് ഇൻ ദ വത്തിക്കാൻ’ എന്നപേരിൽ അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം പ്രോ-പ്രീഫെക്ടും ജൂബിലി സംഘാടകസമിതി തലവനുമായ ആർച്ച്ബിഷപ് റിനോ ഫിസിഷെല്ല പ്രദർശനം ഉദ്ഘാടനം ചെയ്യും.
ക്രൊയേഷ്യ, റുമേനിയ, പെറു, എരിത്രിയ, തായ്വാൻ തുടങ്ങി 23 രാജ്യങ്ങളിൽനിന്നുള്ള 132 തിരുപ്പിറവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കും.
ഓരോന്നും വ്യത്യസ്തമായ ദൃശ്യങ്ങളായിരിക്കും. മെക്സിക്കൻ എംബസി സംഘടിപ്പിക്കുന്ന പരമ്പരാഗത നാടോടി പ്രകടനവും ഉണ്ടായിരിക്കും. പ്രദർശനം ജനുവരി എട്ടുവരെ തുടരും.
International
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
താൻ സഭാധ്യക്ഷനായുള്ള ശുശ്രൂഷ ഏറ്റെടുത്തനാൾ മുതൽ പറയുന്ന, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന ഉത്ഥിതനായ ഈശോമിശിഹായുടെ വാക്കുകൾ വീണ്ടും ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ, ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ, മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കുനേരേ പരിശുദ്ധ സിംഹാസനത്തിനു നിശബ്ദ കാഴ്ചക്കാരനായിരിക്കുക സാധ്യമല്ലെന്നും വ്യക്തമാക്കി. അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാനും മാർപാപ്പ അഭ്യർഥിച്ചു.
ഭൗമരാഷ്ട്രീയ പിരിമുറുക്കവും ശിഥിലീകരണവും രാജ്യങ്ങളെ ഭാരപ്പെടുത്തുകയും കുടുംബബന്ധങ്ങൾ വഷളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനുള്ള ആവശ്യം അടിയന്തരമായി പരിണമിച്ചിരിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.ഈ സാഹചര്യങ്ങൾ ഏറ്റവും ദുരിതത്തിലേക്ക് തള്ളിവിടുന്ന ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളെ മറന്നുപോകരുത്.
ദ്രുതഗതിയിലുള്ള സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങളാൽ സമൂഹത്തിൽനിന്ന് അദൃശ്യരാക്കപ്പെടുന്നവരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ മറയ്ക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനകളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്ഥാനപതികളുമായുള്ള ബന്ധം സഹായകമാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
International
വത്തിക്കാൻ സിറ്റി: സാർവത്രികസഭയുടെ പരമാധ്യക്ഷനായി താൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. ലബനൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില് വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് മാർപാപ്പ മനസ് തുറന്നത്.
കോൺക്ലേവിലെ രഹസ്യാത്മകത നിലനിർത്തേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് ഇതുസംബന്ധിച്ച ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകിയത്. “ഒരുനാൾ വിരമിക്കുന്നതിനെക്കുറിച്ചാണ് ഒരു വർഷം മുന്പോ രണ്ടു വർഷം മുന്പോ ഒക്കെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
കോൺക്ലേവിൽ ചില പൊതു അഭിമുഖങ്ങൾ നടന്നിട്ടുണ്ടെന്നും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എനിക്കറിയാമായിരുന്നു. ഞാൻ തെരഞ്ഞെടുക്കപ്പെടുന്നതിന് തലേന്ന് ഉച്ചഭക്ഷണം കഴിക്കാനായി റോഡരികിലൂടെ നടന്നുപോകവെ ഒരു മാധ്യമപ്രവർത്തക എന്നെ സമീപിച്ച് താങ്കൾ ഒരു സ്ഥാനാർഥിയല്ലേയെന്ന് ചോദിച്ചു. എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നും അതിൽ ഞാൻ ഉറച്ചുവിശ്വസിക്കുന്നുവെന്നുമായിരുന്നു മറുപടി നൽകിയത്’’ -മാർപാപ്പ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ഒരു മാധ്യമപ്രവർത്തകൻ കർദിനാൾ പ്രെവോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏതെങ്കിലും പുസ്തകം തേടി തന്നെ സമീപിച്ച കാര്യവും മാർപാപ്പ പറഞ്ഞു.
മധ്യപൂര്വേഷ്യയില് അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്ന് മാർപാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലബനനില് സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.
റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഇടപെടുമോയെന്ന ചോദ്യത്തിന് നാറ്റോയിൽ അംഗമല്ലാത്തതിനാലും മറ്റേതെങ്കിലും ചർച്ചകളുടെ ഭാഗമല്ലാത്തതിനാലും ഇക്കാര്യത്തിൽ വത്തിക്കാന് നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. സമാധാനത്തിനാണ് സഭ ഊന്നൽ നൽകുന്നത്.
ചർച്ചകളിലൂടെ യുദ്ധങ്ങൾക്കു പരിഹാരം കാണണമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. യൂറോപ്പിന്റെ സഹകരണമില്ലാതെ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകാൻ തനിക്കാകുമെന്നാണ് യുഎസ് പ്രസിഡന്റ് ചിന്തിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുമുണ്ട്. എന്നിരുന്നാലും ചർച്ചകളിൽ യൂറോപ്പിന്റെ സാന്നിധ്യവും പ്രധാനമാണ്. യുക്രെയ്ൻ, റഷ്യ, അമേരിക്ക തുടങ്ങി വിവിധ കക്ഷികളുമായി മധ്യസ്ഥത വഹിച്ച് സംഘർഷം പരിഹരിക്കാൻ ഇറ്റലിക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഇത്തരം മധ്യസ്ഥതയെയാണ് പരിശുദ്ധ സിംഹാസനം പ്രോത്സാഹിപ്പിക്കുന്നത്.
അമേരിക്ക- വെനസ്വേല സംഘർഷാവസ്ഥ പരിഹരിക്കാൻ വെനസ്വേലയിലെ മെത്രാൻ സമിതിയും വത്തിക്കാൻ നുൺഷ്യേചറും ശ്രമം നടത്തുന്നുണ്ട്. പെറു, അർജന്റീന, ഉറുഗ്വെ, ആഫ്രിക്കയിലെ അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.
NRI
വത്തിക്കാൻ സിറ്റി: ജൂബിലിവര്ഷത്തെ ക്രിസ്മസ് ആഘോഷത്തിനായി വത്തിക്കാനില് ഒരുക്കം ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചുകഴിഞ്ഞു.
വടക്കൻ ഇറ്റലിയിലെ ബൊൽസാനൊ പ്രവിശ്യയിൽപ്പെട്ട വാൽ ദ ഉൽറ്റിമോയിൽനിന്നാണ് ഇക്കുറി ക്രിസ്മസ് ട്രീയായി ഉപയോഗിക്കാൻ 88 അടി ഉയരമുള്ള സരളവൃക്ഷം എത്തിച്ചിരിക്കുന്നത്.
ലാഗുൻഡോ, വാൽ ദ ഉൾറ്റിമോ നഗരസഭകൾ സംയുക്തമായാണ് പ്രത്യേക ട്രക്കുകളിൽ വ്യാഴാഴ്ച രാവിലെ ട്രീ വത്തിക്കാനിലെത്തിച്ചത്. തുടർന്ന് കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ട്രീ ഉയർത്തി സ്ഥാപിച്ചു.
പ്രധാന ട്രീക്കൊപ്പം വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സ്ഥാപിക്കുന്നതിനായി 40 ചെറു ട്രീകളും എത്തിച്ചിട്ടുണ്ട്. മുറിച്ച മരങ്ങൾക്കു പകരമായി നൂറുകണക്കിനു മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ഈ ദിവസങ്ങളില് ട്രീയില് അലങ്കാരങ്ങള് നടത്തും.
വത്തിക്കാന് ചത്വരത്തിൽ ക്രിസ്മസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്മാണവും ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്ന്നാണ് പുല്ക്കൂട് ഒരുക്കുന്നത്.
പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിയുടെ കലാവിഷ്കാരം. പോൾ ആറാമൻ ഹാളില് മറ്റൊരു പുൽക്കൂടുകൂടി ഒരുക്കുന്നുണ്ട്.
കോസ്റ്റാറിക്ക രാജ്യമാണ് ഇതു നിർമിക്കുന്നത്. ഡിസംബർ ഏഴിനു വൈകുന്നേരം 6.30നായിരിക്കും ക്രിസ്മസ് ട്രീയും പുൽക്കൂടും മറ്റു ദീപാലങ്കാരങ്ങളും അനാവരണം ചെയ്യപ്പെടുക.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് 1982ൽ പോളണ്ടിലെ ഒരു കർഷകൻ തന്റെ തോട്ടത്തിലെ കൂറ്റൻ മരം ക്രിസ്മസ് ട്രീക്കായി എത്തിച്ചുനൽകിയതോടെയാണ് വത്തിക്കാനിലെ ക്രിസ്മസ് ട്രീ പാരമ്പര്യം തുടങ്ങുന്നത്.
ഇതോടെ എല്ലാ വർഷവും മാർപാപ്പയ്ക്ക് ക്രിസ്മസ് ട്രീ സമ്മാനമായി നൽകുന്നത് വിവിധ രാജ്യങ്ങൾ ഒരു ബഹുമതിയായി കണ്ടു. ഓരോ വർഷവും വ്യത്യസ്ത രാജ്യങ്ങളിൽനിന്നാണ് വത്തിക്കാനിൽ ക്രിസ്മസ് ട്രീ എത്തുന്നത്.
International
വത്തിക്കാൻ സിറ്റി: ജൂബിലിവര്ഷത്തെ ക്രിസ്മസ് ആഘോഷത്തിനായി വത്തിക്കാനില് ഒരുക്കം തുടങ്ങി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചുകഴിഞ്ഞു.
വടക്കൻ ഇറ്റലിയിലെ ബൊൽസാനൊ പ്രവിശ്യയിൽപ്പെട്ട വാൽ ദ ഉൽറ്റിമോയിൽനിന്നാണ് ഇക്കുറി ക്രിസ്മസ് ട്രീയായി ഉപയോഗിക്കാൻ 88 അടി ഉയരമുള്ള സരളവൃക്ഷം എത്തിച്ചിരിക്കുന്നത്. ലാഗുൻഡോ, വാൽ ദ ഉൾറ്റിമോ നഗരസഭകൾ സംയുക്തമായാണ് പ്രത്യേക ട്രക്കുകളിൽ വ്യാഴാഴ്ച രാവിലെ ട്രീ വത്തിക്കാനിലെത്തിച്ചത്. തുടർന്ന് കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ട്രീ ഉയർത്തി സ്ഥാപിച്ചു.
പ്രധാന ട്രീക്കൊപ്പം വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സ്ഥാപിക്കുന്നതിനായി 40 ചെറു ട്രീകളും എത്തിച്ചിട്ടുണ്ട്. മുറിച്ച മരങ്ങൾക്കു പകരമായി നൂറുകണക്കിനു മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ഈ ദിവസങ്ങളില് ട്രീയില് അലങ്കാരങ്ങള് നടത്തും.
വത്തിക്കാന് ചത്വരത്തിൽ ക്രിസ്മസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്മാണവും ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്ന്നാണ് പുല്ക്കൂട് ഒരുക്കുന്നത്.
പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിയുടെ കലാവിഷ്കാരം. പോൾ ആറാമൻ ഹാളില് മറ്റൊരു പുൽക്കൂടുകൂടി ഒരുക്കുന്നുണ്ട്. കോസ്റ്റാറിക്ക രാജ്യമാണ് ഇതു നിർമിക്കുന്നത്. ഡിസംബർ ഏഴിനു വൈകുന്നേരം 6.30നായിരിക്കും ക്രിസ്മസ് ട്രീയും പുൽക്കൂടും മറ്റു ദീപാലങ്കാരങ്ങളും അനാവരണം ചെയ്യപ്പെടുക.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് 1982ൽ പോളണ്ടിലെ ഒരു കർഷകൻ തന്റെ തോട്ടത്തിലെ കൂറ്റൻ മരം ക്രിസ്മസ് ട്രീക്കായി എത്തിച്ചുനൽകിയതോടെയാണ് വത്തിക്കാനിലെ ക്രിസ്മസ് ട്രീ പാരന്പര്യം തുടങ്ങുന്നത്. ഇതോടെ എല്ലാ വർഷവും മാർപാപ്പയ്ക്ക് ക്രിസ്മസ് ട്രീ സമ്മാനമായി നൽകുന്നത് വിവിധ രാജ്യങ്ങൾ ഒരു ബഹുമതിയായി കണ്ടു.
ഓരോ വർഷവും വ്യത്യസ്ത രാജ്യങ്ങളിൽനിന്നാണ് വത്തിക്കാനിൽ ക്രിസ്മസ് ട്രീ എത്തുന്നത്.
International
പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗ് അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ഡൊമിനിക് ദുക (82) അന്തരിച്ചു. ചെക്കോസ്ലൊവാക്യയിലെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരേ പ്രതികരിച്ചതിന് 15 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജയിലിലായിരിക്കെ ജനാധിപത്യ ചെക്കോസ്ലൊവാക്യയുടെ ഭാവി പ്രസിഡന്റ് വാക്ലാവ് ഹാവലുമായി സുഹൃദ്ബന്ധത്തിലായി. കമ്യൂണിസം തകരുകയും 1989ൽ വാക്ലാവ് ഹാവൽ പ്രസിഡന്റാകുകയും ചെയ്തപ്പോൾ സഭയുടെ സ്വത്തുവകകൾ സംബന്ധിച്ച് സർക്കാരുമായി ധാരണയിലാകുകയും കമ്യൂണിസ്റ്റ് ഭരണകൂടം പിടിച്ചെടുത്ത സഭയുടെ സ്വത്തുവകകൾ വിട്ടുകിട്ടുകയും ചെയ്തു.
1998ൽ ബിഷപ്പായി ഉയർത്തപ്പെട്ട ഇദ്ദേഹം ചെക് ബിഷപ്സ് കോൺഫറൻസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2022 വരെ പ്രേഗ് ആർച്ച്ബിഷപ്പായിരുന്നു.2012ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ കർദിനാളായി ഉയർത്തി.
കുടുംബബന്ധത്തിനായി ശക്തമായി വാദിച്ചിരുന്ന അദ്ദേഹം ഇതുസംബന്ധിച്ച് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തു.
NRI
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾക്കും മുന്നിൽ മലയാളഗാനം മുഴങ്ങിയപ്പോൾ അത് കേരളക്കരയ്ക്കും അഭിമാനനിമിഷമായി.
മതാന്തര സംവാദങ്ങളും ബന്ധവും സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ ‘നോസ്ത്ര എത്താത്തെ’(Nostra aetate) പുറത്തിറങ്ങിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പോൾ ആറാമൻ ഹാളിലായിരുന്നു ‘പ്രതീക്ഷയിൽ ഒന്നിച്ച്’ എന്ന പേരിലുള്ള സംഗീതപരിപാടി.
കേരളത്തിന്റെ പ്രിയ ഗായകൻ വിജയ് യേശുദാസാണ് പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ അകന്പടിയോടെ ‘ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ......’ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും ...’ എന്നീ ഗാനങ്ങൾ ആലപിച്ചത്.
സ്നേഹവും സൗഹൃദവും ദൈവഭക്തിയും നിറഞ്ഞ ഈ ഗാനങ്ങൾ വേദിയിലുണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു. മതസൗഹൃദത്തിന്റെ സന്ദേശവുമായി ഒരുക്കിയ പരിപാടി മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം ശക്തമായി ഉയർത്തിക്കാട്ടി.
ചടങ്ങിനിടെ കുട്ടികളുടെ സംഘത്തോടൊപ്പം മാർപാപ്പയും സംഗീതനിമിഷങ്ങളിൽ പങ്കുചേർന്നു. സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയ സംഗീതപരിപാടിയിൽ അവസാനനിമിഷമാണു മലയാള ഗാനങ്ങൾ ഉൾപ്പെടുത്തിയത്.
മാർപാപ്പയ്ക്കു മുന്നിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞത് മലയാളി എന്നപേരില് അഭിമാനനിമിഷമായിരുന്നുവെന്ന് സ്റ്റീഫന് ദേവസി പ്രതികരിച്ചു.
തന്റെ പിതാവ് യേശുദാസും വത്തിക്കാനില് വരണമെന്ന് ആഗ്രഹിച്ചിരുന്നതായി വിജയ് യേശുദാസ് പറഞ്ഞു. ആ ശബ്ദത്തിന്റെ ഒരു ഭാഗം തന്നിലൂടെ എത്തിക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.
നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാര്ട് ഫിഷറും ഡോ. സഞ്ജന ജോണുമാണ് സംഗീതപരിപാടിക്കു പിന്നില് പ്രവര്ത്തിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ സദസിലുണ്ടായിരുന്നു.
‘നോസ്ത്ര എത്താത്തെ’യ്ക്കു പ്രസക്തിയേറുന്നു: മാർപാപ്പ
സമ്മേളനത്തിൽ പ്രഭാഷണം നടത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, ‘നോസ്ത്ര എത്താത്തെ’ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ ആധുനിക സമൂഹത്തിലും മുൻകാലങ്ങളിലെന്നപോലെ ഏറെ പ്രസക്തമായി തുടരുന്നുണ്ടെന്ന് ഓർമിപ്പിച്ചു.
മതാന്തര സംവാദങ്ങൾക്കു പ്രത്യാശയുടെ വിത്തുപാകുകയാണ് ‘നോസ്ത്ര എത്താത്തെ’ ചെയ്തത്. ഇന്ന് മതങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും സമാധാനവും തുടങ്ങി വിവിധ ഫലങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
നിങ്ങളുടെ സാന്നിധ്യം ഇതാണു വ്യക്തമാക്കുന്നതെന്നും സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതനേതാക്കളും പ്രതിനിധികളും വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികളും അടങ്ങുന്ന രണ്ടായിരത്തിലധികം പേരെ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു.
മാനവികതയ്ക്ക് പ്രത്യാശ പകർന്നുകൊണ്ട് മുന്നോട്ടു പോകാൻ മതാന്തര സംവാദങ്ങൾ സഹായിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ ഒരുമിച്ച് മുന്നേറാമെന്ന് ആമുഖപ്രഭാഷണം നടത്തിയ മതാന്തര സംവാദ കാര്യാലയസംഘത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു.
ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാൻ വിഭാഗം അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, വിവിധ മതങ്ങളുടെയും ലോകരാജ്യങ്ങളുടെയും പ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.
International
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾക്കും മുന്നിൽ മലയാളഗാനം മുഴങ്ങിയപ്പോൾ അത് കേരളക്കരയ്ക്കും അഭിമാനനിമിഷമായി.
മതാന്തര സംവാദങ്ങളും ബന്ധവും സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ ‘നോസ്ത്ര എത്താത്തെ’(Nostra aetate) പുറത്തിറങ്ങിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പോൾ ആറാമൻ ഹാളിലായിരുന്നു ‘പ്രതീക്ഷയിൽ ഒന്നിച്ച്’ എന്ന പേരിലുള്ള സംഗീതപരിപാടി.
കേരളത്തിന്റെ പ്രിയ ഗായകൻ വിജയ് യേശുദാസാണ് പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ അകന്പടിയോടെ ‘ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ......’ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും ...’ എന്നീ ഗാനങ്ങൾ ആലപിച്ചത്. സ്നേഹവും സൗഹൃദവും ദൈവഭക്തിയും നിറഞ്ഞ ഈ ഗാനങ്ങൾ വേദിയിലുണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു.
മതസൗഹൃദത്തിന്റെ സന്ദേശവുമായി ഒരുക്കിയ പരിപാടി മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം ശക്തമായി ഉയർത്തിക്കാട്ടി. ചടങ്ങിനിടെ കുട്ടികളുടെ സംഘത്തോടൊപ്പം മാർപാപ്പയും സംഗീതനിമിഷങ്ങളിൽ പങ്കുചേർന്നു. സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയ സംഗീതപരിപാടിയിൽ അവസാനനിമിഷമാണു മലയാള ഗാനങ്ങൾ ഉൾപ്പെടുത്തിയത്.
മാർപാപ്പയ്ക്കു മുന്നിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞത് മലയാളി എന്നപേരില് അഭിമാനനിമിഷമായിരുന്നുവെന്ന് സ്റ്റീഫന് ദേവസി പ്രതികരിച്ചു. തന്റെ പിതാവ് യേശുദാസും വത്തിക്കാനില് വരണമെന്ന് ആഗ്രഹിച്ചിരുന്നതായി വിജയ് യേശുദാസ് പറഞ്ഞു. ആ ശബ്ദത്തിന്റെ ഒരു ഭാഗം തന്നിലൂടെ എത്തിക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.
നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാര്ട് ഫിഷറും ഡോ. സഞ്ജന ജോണുമാണ് സംഗീതപരിപാടിക്കു പിന്നില് പ്രവര്ത്തിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ സദസിലുണ്ടായിരുന്നു.
‘നോസ്ത്ര എത്താത്തെ’യ്ക്കു പ്രസക്തിയേറുന്നു: മാർപാപ്പ
സമ്മേളനത്തിൽ പ്രഭാഷണം നടത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, ‘നോസ്ത്ര എത്താത്തെ’ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ ആധുനിക സമൂഹത്തിലും മുൻകാലങ്ങളിലെന്നപോലെ ഏറെ പ്രസക്തമായി തുടരുന്നുണ്ടെന്ന് ഓർമിപ്പിച്ചു.
മതാന്തര സംവാദങ്ങൾക്കു പ്രത്യാശയുടെ വിത്തുപാകുകയാണ് ‘നോസ്ത്ര എത്താത്തെ’ ചെയ്തത്. ഇന്ന് മതങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും സമാധാനവും തുടങ്ങി വിവിധ ഫലങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
നിങ്ങളുടെ സാന്നിധ്യം ഇതാണു വ്യക്തമാക്കുന്നതെന്നും സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതനേതാക്കളും പ്രതിനിധികളും വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികളും അടങ്ങുന്ന രണ്ടായിരത്തിലധികം പേരെ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു. മാനവികതയ്ക്ക് പ്രത്യാശ പകർന്നുകൊണ്ട് മുന്നോട്ടു പോകാൻ മതാന്തര സംവാദങ്ങൾ സഹായിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ ഒരുമിച്ച് മുന്നേറാമെന്ന് ആമുഖപ്രഭാഷണം നടത്തിയ മതാന്തര സംവാദ കാര്യാലയസംഘത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാൻ വിഭാഗം അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, വിവിധ മതങ്ങളുടെയും ലോകരാജ്യങ്ങളുടെയും പ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.
NRI
വത്തിക്കാൻ സിറ്റി: നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ദീപാലയ’യിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സൃഷ്ടിച്ച മാർപാപ്പയുടെ ഫോട്ടോ പതിച്ച കരകൗശല നിർമിത ഉപഹാരം വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ദീപാലയ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. കെ.സി. ജോർജ് സമ്മാനിച്ചു.
വിദ്യാഭ്യാസത്തിലൂടെയും പ്രതീക്ഷയിലൂടെയും കുട്ടികളെ ശക്തീകരിക്കാനുള്ള ദീപാലയയുടെ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു മാർപാപ്പയ്ക്കുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സമ്മാനം.
International
വത്തിക്കാൻ സിറ്റി: പോളണ്ടിലെ ഓഷ്വിറ്റ്സ്, ജർമനിയിലെ ദാഹാവ് തടങ്കൽപ്പാളയങ്ങളിൽ വിശ്വാസത്തിനുവേണ്ടി മരണം വരിച്ച ഒന്പത് സലേഷ്യൻ വൈദികരെയും 1950കളിൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രണ്ട് രൂപതവൈദികരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി.
പോളണ്ട് സ്വദേശികളായ ഫാ. ജാൻ സ്വിയർക്ക്, ഫാ. ഇഗ്നാസി അന്റോണോവിച്ച്സ്, ഫാ. ഇഗ്നാസി ഡോബിയാസ്, ഫാ. കരോൾ ഗോൾഡ, ഫാ. ഫ്രാൻസിസെക് ഹരാസിം, ഫാ. ലുഡ്വിക് മ്രോസെക്, ഫാ. വ്ലോഡ്സിമിയേഴ്സ് സെംബെക്, ഫാ. കാസിമിയേഴ്സ് വോജിച്ചോവ്സ്കി, ഫാ. ഫ്രാൻസിസെക് മിസ്ക എന്നിവരെയും ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാസഭയ്ക്കെതിരേ നടത്തിയ പീഡനത്തിനിടെ വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ട ഫാ. ജാൻ ബുല, ഫാ. വാക്ലാവ് ദ്ർബോള എന്നിവരെയുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്.
നാലുപേരെ ധന്യരായി ഉയർത്തുന്നതിനും മാർപാപ്പ അനുമതി നൽകി.1941നും 1942നുമിടയിൽ ഓഷ്വിറ്റ്സിലെയും ദാഹാവിലെയും നാസി തടങ്കൽപ്പാളയങ്ങളിൽ കൊല്ലപ്പെട്ടവരാണ് പോളണ്ടിൽനിന്നുള്ള വൈദികർ. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഈ വൈദികർ സഹതടവുകാർക്ക് ആത്മീയാശ്വാസം നൽകുകയും തങ്ങൾക്കെതിരേ പീഡനങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നത് തുടരുകയും ചെയ്തു.
ചെക്കോസ്ലോവാക്യയിലെ ബ്രണോ രൂപതാംഗങ്ങളായ ഫാ. ജാൻ ബുലയും ഫാ. വാക്ലാവ് ദ്ർബോളയും കൊല്ലപ്പെട്ടത് വിശ്വാസത്തോടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിദ്വേഷം മൂലമാണ്.
1948ൽ ചെക്കോസ്ലോവാക്യയിൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ രണ്ടു വൈദികരെയും അപകടകാരികളായി കണക്കാക്കുകയും സഭയ്ക്കെതിരേ പരസ്യമായ പീഡനം ആരംഭിക്കുകയും ചെയ്തു. ഫാ. ദ്ർബോളയെ 1951 ഓഗസ്റ്റ് മൂന്നിനും ഫാ. ജാൻ ബുലയെ 1952 മേയ് 20നും തൂക്കിലേറ്റി.
NRI
വത്തിക്കാൻ സിറ്റി: സാർവത്രികസഭ പ്രഖ്യാപിച്ച ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് റോം നഗരവും വത്തിക്കാനും ഒരുങ്ങി.
ഈ മാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കുന്ന ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 146 രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷം യുവതീ-യുവാക്കളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂബിലിവർഷത്തിൽ സഭ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
ദിവ്യകാരുണ്യ ആരാധന, റോമിലെ തോർ വെർഗാത്തയിൽ ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണ പ്രാർഥന, മാർപാപ്പയുമായി സംവാദം, മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കുരിശിന്റെ വഴി, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെയുള്ള പ്രവേശനം എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങളിലെ പ്രധാന പരിപാടികൾ.
റോമിലെ വിവിധ പള്ളികളിലും ചത്വരങ്ങളിലുമായി 70 ഓളം ആധ്യാത്മിക, കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സ്പാനിഷ് നർത്തകൻ സെർജിയോ ബെർനാൽ അലോൻസോയും മാറ്റ് മാഹെർ, വൊളോ, ദ സൺ തുടങ്ങിയ പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും.
വാഴ്ത്തപ്പെട്ടവരായ കാർലോ അക്കുത്തിസിന്റെയും പിയർ ജോർജോ ഫ്രസാത്തിയുടെയും തിരുശേഷിപ്പ് വണങ്ങാനും അവസരമുണ്ടാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ സർക്കസ് മാക്സിമസിൽ യുവജനങ്ങൾക്കായി കുന്പസാരം നടക്കും. വിവിധ ഭാഷകളിൽ നടക്കുന്ന കുന്പസാരത്തിന് ആയിരത്തോളം വൈദികർ നേതൃത്വം നൽകും.
ഓഗസ്റ്റ് രണ്ടിനു രാത്രി 8.30നാണ് മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണം. ഇതിനു പിന്നാലെ അമേരിക്ക, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒരാൾ വീതം പ്രാദേശിക ഭാഷകളിൽ മാർപാപ്പയുമായി സംവദിക്കും.
കടുത്ത ചൂടിൽനിന്നു വേദികളെ തണുപ്പിക്കാനായി നാല് വലിയ മിസ്റ്റ് കാനണുകൾ സജ്ജമാക്കും. ജൂബിലി പരിപാടികൾ വത്തിക്കാൻ വോക്സ് ആപ്പിലൂടെ അഞ്ചു ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
വത്തിക്കാൻ റേഡിയോ എട്ടു ഭാഷകളിൽ പരിപാടികൾ വിശദീകരിക്കും. തീർഥാടകർക്ക് ഏത് ആവശ്യത്തിനും 80 ഭാഷകൾ സംസാരിക്കുന്ന തങ്ങളുടെ എഐ സഹായിയായ ജൂലിയയുമായി വാട്സാപ്, മെസഞ്ചർ, ടെലിഗ്രാം, വെബ് എന്നിവയിലൂടെ ബന്ധപ്പെടാമെന്നു റോം മേയർ റോ ബെർത്തോ ഗ്വാൾത്തിയേരി അറിയിച്ചു.
തീർഥാടകർക്കു താമസിക്കാനായി റോമിലെയും പരിസരങ്ങളിലെയും 370 ഇടവകകൾ, 400 സ്കൂളുകൾ, സിവിൽ പ്രൊട്ടക്ഷൻ കേന്ദ്രങ്ങൾ, മുനിസിപ്പൽ സ്പോർട്സ് ഹാളുകൾ, ജിമ്മുകൾ എന്നിവയാണ് ഒരുക്കുന്നത്. ഇതു കൂടാതെ, നിരവധി വീടുകളിലും തീർഥാടകർക്കു താമസമൊരുക്കും.
NRI
വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നാമത്തിലുള്ള വത്തിക്കാനിലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബെനഡിക്ട് പാപ്പായുടെ ജന്മശതാബ്ദി ആചരണ കമ്മിറ്റിയുടെ അംഗമായി വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലും ബൈബിൾ പ്രഫസറായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി. സിബി സിഐയുടെയും കെസിബിസിയുടെയും ഡോക്ടറൈനൽ ഓഫീസ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്ര പാരമ്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ രൂപീകരിച്ച ഫൗണ്ടേഷൻ, 2027 ഏപ്രിൽ 16ന് നടത്തുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഏകോപിപ്പിക്കാനും ക്രമീകരിക്കാനുമായിട്ടാണ് അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
Kerala
റോം: കോഴിക്കോട് അതിരൂപതയ്ക്ക് അഭിമാന നിമിഷം. അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ. വര്ഗീസ് ചക്കാലയ്ക്കൽ, മാര്പാപ്പ ലെയോ പതിനാലാമനില് നിന്ന് പാലിയം സ്വീകരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന് സമയം 12.30ന് നടന്ന തിരുക്കര്മ മധ്യേയാണ് വിശിഷ്ടമായ ചടങ്ങ് നടന്നത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാന് സഭ നല്കിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമാണ് പാലിയം.
കോഴിക്കോട് അതിരൂപതയുടെ ചരിത്രത്തിലെ മഹത്തായ നേട്ടമാണിത്. ഡോ. വര്ഗീസ് ചക്കാലയ്ക്കലിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള 54 മെട്രോപൊളിറ്റന് ആര്ച്ച് ബിഷപ്പുമാര്ക്കും മാര്പാപ്പയില് നിന്ന് പാലിയം ലഭിച്ചു. കണ്ണൂര് ബിഷപ് ഡോ. അലക്സ് വടക്കുംതല, കോഴിക്കോട് രൂപതയിലെ വൈദിക പ്രതിനിധികള് തുടങ്ങിയവര് പാലിയം സ്വീകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വെളുത്ത ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് കൈകൊണ്ടു നിര്മിക്കുന്നതും കഴുത്തില് അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ളതാണ് പാലിയം. ചുവപ്പു നിറത്തിലുള്ള അഞ്ചു ചെറിയ കുരിശുകളും മൂന്ന് ആണികളും ഇതില് തുന്നിച്ചേര്ത്തിരിക്കുന്നു.
ഇത് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളെയും കുരിശുമരണത്തെയും അനുസ്മരിപ്പിക്കുന്നു. യേശുവിന്റെ മാതൃകയും ഉത്തരവാദിത്വവും മെത്രാപ്പോലീത്തമാരെ മാര്പാപ്പ ഭരമേല്പ്പിക്കുന്നതിന്റെ സൂചകമാണ് പാലിയം ഉത്തരീയ ധാരണം.