x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർപാപ്പയുടെ മൊണാക്കോ സന്ദർശനം 28ന്


Published: March 11, 2026 02:14 AM IST | Updated: March 11, 2026 02:14 AM IST

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ക​​​ത്തോ​​​ലി​​​ക്കാ​​​രാ​​​ജ്യ​​​മാ​​​യ മൊ​​​ണാ​​​ക്കോ​​​യി​​​ലേ​​​ക്ക് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ഈ​​​മാ​​​സം 28ന് ​​​ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക യാ​​​ത്ര​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ചി​​​ഹ്ന​​​വും ആ​​​പ്ത​​​വാ​​​ക്യ​​​വും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും വ​​​ത്തി​​​ക്കാ​​​ൻ പു​​​റ​​​ത്തു​​​വി​​​ട്ടു. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ വി​​​ദേ​​​ശ യാ​​​ത്ര​​​യാ​​​ണി​​​ത്.

ഒ​​​ന്പ​​​ത് മ​​​ണി​​​ക്കൂ​​​ർ മാ​​​ത്രം നീ​​​ണ്ടുനി​​​ൽ​​​ക്കു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ ആ​​​ൽ​​​ബ​​​ർ​​​ട്ട് രാ​​​ജ​​​കു​​​മാ​​​ര​​​നു​​​മാ​​​യും ക​​​ത്തോ​​​ലി​​​ക്കാ സ​​​മൂ​​​ഹ​​​വു​​​മാ​​​യും മാ​​​ർ​​​പാ​​​പ്പ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് ലൂ​​​യി​​​സ് ര​​​ണ്ടാ​​​മ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കും.

വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്ന് 28നു ​​​രാ​​​വി​​​ലെ ഏ​​​ഴി​​​ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ പു​​​റ​​​പ്പെ​​​ടു​​​ന്ന മാ​​​ർ​​​പാ​​​പ്പ ഏ​​​ക​​​ദേ​​​ശം ഒ​​​മ്പ​​​തോ​​​ടെ മൊ​​​ണാ​​​ക്കോ​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

രാ​​​ജ​​​കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണം​​​ ന​​​ട​​​ക്കും. തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാണ് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കു​​​ക. പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം 5.45ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും.

Tags : Pope visit Monaco Leo XIV vatican

Recent News

Corehub Up