x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

80 സ്പാ​നി​ഷ് ര​ക്ത​സാ​ക്ഷി​ക​ളെ വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ക്കും


Published: May 23, 2026 11:06 PM IST | Updated: May 23, 2026 11:53 PM IST

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ല​​​​ബ​​​​നീ​​​​സ് മാ​​​​റോ​​​​ണൈ​​​​റ്റ് പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ഹോ​​​​യെ​​​​ക്കി​​​​നെ​​​​യും സ്പാ​​​​നി​​​​ഷ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ലെ 80 ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ളെ​​​​യും വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ൽ പ്രേ​​​​ഷി​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ വൈ​​​​ദി​​​​ക​​​​നു​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​രെ ധ​​​​ന്യ​​​​രാ​​​​യും പ്ര​ഖ്യാ​പി​ക്കും.

1930ക​​​​ളി​​​​ലെ സ്പാ​​​​നി​​​​ഷ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തോ​​​​ടൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​വി​​​​രു​​​​ദ്ധ പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് സ്പെ​​​യി​​​ൻ ന​​​ഗ​​​ര​​​മാ​​​യ സാ​​​​ന്‍റാ​​​​ൻ​​​​ഡ​​​​റി​​​​ൽ 80 പേ​​​​ർ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം വ​​​​രി​​​​ച്ച​​​​ത്. ഇ​​​​വ​​​​രി​​​​ൽ 67 വൈ​​​​ദി​​​​ക​​​​രും മൂ​​​​ന്ന് ക​​​​ർ​​​​മ്മ​​​​ലീ​​​​ത്ത സ​​​​ന്യാ​​​​സി​​​​മാ​​​​രും മൂ​​​​ന്ന് സെ​​​​മി​​​​നാ​​​​രി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഏ​​​​ഴ് അ​​​​ല്‌​​​​മാ​​​​യ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട ല​​​​ബ​​​​നീ​​​​സ് മാ​​​​റോ​​​​ണൈ​​​​റ്റ് പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ഹോ​​​​യെ​​​​ക്ക് 1843 ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​ന് ല​​​​ബ​​​​ന​​​​നി​​​​ലെ ഹെ​​​​ൽ​​​​റ്റ​​​​യി​​​​ൽ ജ​​​​നി​​​​ച്ചു. ല​​​​ബ​​​​നീ​​​​സ് മാ​​​​റോ​​​​ണൈ​​​​റ്റ് സ​​​​ഭ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ വ​​​​നി​​​​താ സ​​​​മ​​​​ർ​​​​പ്പി​​​​ത സ​​​​മൂ​​​​ഹ​​​​മാ​​​​യ മാ​​​​റോ​​​​ണൈ​​​​റ്റ് സി​​​​സ്റ്റേ​​​​ഴ്‌​​​​സ് ഓ​​​​ഫ് ഹോ​​​​ളി ഫാ​​​​മി​​​​ലി എ​​​​ന്ന സ​​​​ഭ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​ണ്.

1920ൽ ​​​​ല​​​​ബ​​​​ന​​​​ൻ രാ​​​​ജ്യം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലും ഹോ​​​​യെ​​​​ക് പ്ര​​​​ധാ​​​​ന പ​​​​ങ്ക് വ​​​​ഹി​​​​ച്ചു. 1931ൽ ​​​​ബ്കെ​​​​ർ​​​​ക്കി​​​​യി​​​​ൽ വ​​​​ച്ച് അ​​​​ദ്ദേ​​​​ഹം അ​​​​ന്ത​​​​രി​​​​ച്ചു. ല​​​​ബ​​​​ന​​​​ൻ സ്ഥാ​​​​പ​​​​ക​​​പി​​​​താ​​​​വ് എ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ധ​​​​ന്യ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട നാ​​​​ലു​​​​പേ​​​​രി​​​​ൽ സ​​​​ലേ​​​​ഷ്യ​​​​ൻ വൈ​​​​ദി​​​​ക​​​​നാ​​​​യ ഫാ. ​​​​കോ​​​​സ്ത​​​​ന്തീ​​​​നോ വെ​​​​ൻ​​​​ദ്രാ​​​​മും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ത​​​​ന്‍റെ ജീ​​​​വി​​​​തം മു​​​​ഴു​​​​വ​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​ത​​​​യ്ക്കു​​​​വേ​​​​ണ്ടി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​യാ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹം.

1893ൽ ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ത്രെ​​​​വി​​​​സോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ജ​​​​നി​​​​ച്ച അ​​​​ദ്ദേ​​​​ഹം സ​​​​ലേ​​​​ഷ്യ​​​​ൻ സ​​​​ഭ​​​​യി​​​​ൽ ചേ​​​​രു​​​​ക​​​​യും 1924ൽ ​​​​മി​​​​ലാ​​​​നി​​​​ൽ വ​​​​ച്ച് പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു മി​​​ഷ​​​ൻ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി പോ​​​​യ അ​​​​ദ്ദേ​​​​ഹം ആ​​​​ദ്യം ആ​​​​സാ​​​​മി​​​​ലും പി​​​​ന്നീ​​​​ട് ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലും പ്രേ​​​​ഷി​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി.

കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യി ദീ​​​​ർ​​​​ഘ​​​​ദൂ​​​​രം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ങ്ങേ​​​​യ​​​​റ്റ​​​​ത്തെ ലാ​​​​ളി​​​​ത്യ​​​​ത്തി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​നും പേ​​​​രു​​​​കേ​​​​ട്ട അ​​​​ദ്ദേ​​​​ഹം ദ​​​​രി​​​​ദ്ര​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ പ്രി​​​​യ​​​​പ്പെ​​​​ട്ട മി​​​​ഷ​​​​ന​​​​റി​​​​യാ​​​​യി മാ​​​​റി. 1957 ജ​​​​നു​​​​വ​​​​രി 30 ന് ​​​​ആ​​​​സാ​​​​മി​​​​ലെ ദി​​​​ബ്രു​​​​ഗ​​​​ഡി​​​​ൽ വ​​​​ച്ച് അ​​​​ദ്ദേ​​​​ഹം അ​​​ന്ത​​​രി​​​ച്ചു.

Tags : Spanish blood witnesses declared martyrs Vatican

Recent News

Corehub Up