Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayodhya

അ​യോ​ധ്യ സം​ഭാ​വ​ന ത​ട്ടി​പ്പ്; സി​ബി​ഐ​അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ട​ൻ ഇ​ട‌​പെ​ട​ണ​മെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. അ​ഭി​ഭാ​ഷ​ക​രാ​യ അ​ജ​യ് കു​മാ​ർ റാ​യ്, ദി​നേ​ശ് കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രാ​ണ് ഹ​ർ​ജി​ക്കാ​ർ. യു​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി ഇ​തു​വ​രെ എ​ഫ്ഐ​ആ​റോ ക്രി​മി​ന​ൽ കേ​സോ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ‌​ട്ടു​ന്നു.

National

രാമക്ഷേത്ര പരിസരത്ത് ഇനി മാംസാഹാരം ലഭിക്കില്ല, ഓണ്‍ലൈനിലും നിരോധനം!

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റര്‍ പരിധിയില്‍ ജനുവരി ഒന്‍പത് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള മാംസാഹാര ഡെലിവറിയും പൂര്‍ണമായി നിരോധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമണ പാത ഉള്‍പ്പെടെയുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് മാംസാഹരത്തിന് നിരോധനം.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സോമാറ്റോ, സ്വിഗി തുടങ്ങിയവ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ക്ഷേത്ര നഗരിയുടെ പവിത്രതയും സാത്വിക സ്വഭാവവും നിലനിര്‍ത്താനാണ് ലക്ഷ്യം.

ഹോട്ടലുകൾ, ഹോംസ്റ്റേകള്‍, റെസ്റ്റോറന്‍റുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവയില്‍ അതിഥികള്‍ക്ക് നോൺ-വെജ് ഭക്ഷണവും മദ്യവും നല്‍കരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് പാലിക്കുന്നുണ്ടോയെന്ന് അയോധ്യ ഭരണകൂടം നിരീക്ഷിക്കുമെന്നും അസിസ്റ്റന്‍റ് ഫുഡ് കമ്മീഷണര്‍ മനിക് ചന്ദ്ര സിംഗ് പറഞ്ഞു.

National

അ​യോ​ധ്യ​യി​ൽ സ്ഫോ​ട​നം: വീ​ടു ത​ക​ർ​ന്നു; അ​ഞ്ച്പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ൽ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ വീ​ട് ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പു​ര ക​ല​ന്ദ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​ഗ്ല ഭാ​രി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ളു​ക​ൾ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സം​ശ​യം.

സ്ഥ​ല​ത്ത് തി​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ (സി​ഒ) ശൈ​ലേ​ന്ദ്ര സിം​ഗ് വ്യ​ക്ത​മാ​ക്കി.

പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​ന, പ്രാ​ദേ​ശി​ക ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി. എ​സ്‌​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്നു​ണ്ട്. സ്ഫോ​ട​നം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തെ മ​റ്റ് വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

നാ​ട്ടു​കാ​രോ​ട് സ്ഥ​ല​ത്ത് നി​ന്ന് ദൂ​രേ​ക്ക് മാ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഫോ​ട​നം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​തി​ക​രി​ച്ചു. അ​ഞ്ച് പേ​രു​ടെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്താ​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up