Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Easter

Europe

ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം ന​ട​ത്തി അ​യ​ർ​ല​ൻ​ഡി​ൽ നീ​നാ കൈ​ര​ളി

ഡ​ബ്ലി​ൻ: നീ​നാ കൈ​ര​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് സം​യു​ക്താ​ഘോ​ഷ​ങ്ങ​ൾ നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ ന​ട​ന്നു. പ്ര​ത്യാ​ശ​യും ഐ​ശ്വ​ര്യ​വും സ്നേ​ഹ​വും വി​ളി​ച്ചോ​തു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​മ​യു​ടെ സ​ന്ദേ​ശ​ത്തി​ൽ ആ​ഘോ​ഷി​ക്കാ​ൻ കൈ​ര​ളി​ക്ക് സാ​ധി​ച്ചു.

നീ​നാ കൈ​ര​ളി പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.​ തു​ട​ർ​ന്ന് നീ​നാ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ചി​ലെ വൈ​ദി​ക​ൻ ഫാ.​ റെ​ക്സ​ൻ ചു​ള്ളി​ക്ക​ലും തു​ട​ർ​ന്നു ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്നു തി​രി​തെ​ളി​ച്ച​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.​ ഒ​രു​മ​യു​ടെ മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശം ഫാ.​ റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ ന​ൽ​കി.

 

NRI

വൂ​സ്റ്റ​ർ ഫാ​മി​ലി ക്ല​ബി​ന്‍റെ ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി

വൂ​സ്റ്റ​ർ: വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡി​ലെ വൂ​സ്റ്റ​ർ ഫാ​മി​ലി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ളു​ടെ നൃ​ത്ത​വും സം​ഗീ​ത​വും സ​മ​ന്വ​യി​പ്പി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ -​ വി​ഷു ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി.

വൂ​സ്റ്റ​ർ പീ​പ്പി​ൾ​ട്ട​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ ​സി.എ. ​ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

വൂ​സ്റ്റ​ർ ഫാ​മി​ലി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ​ജോ​ബി​ൾ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ബി​ൻ കെ. ​ജോ​യ് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി അം​ഗം റോ​ബി​ൻ ക​രു​ണാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

 

NRI

ബി​കെ​എ​സ് ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാജത്തിന്‍റെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​ട​ന്നു. ​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.

വി​നോ​ദ പ​രി​പാ​ടി​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ഗെ​യിം​സു​ക​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ൽ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​തി​ലൂ​ടെ പ​ങ്കെ​ടു​ത്ത​വ​രി​ൽ വ​ലി​യ ആ​വേ​ശ​വും സ​ന്തോ​ഷ​വും സൃ​ഷ്ടി​ച്ചു.

ഏ​ക​ദേ​ശം 1000ഓ​ളം അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ഈ ​മ​ഹാ സം​ഗ​മം, ബികെഎ​സിന്‍റെ ​സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ശ​ക്ത​മാ​യ തെ​ളി​വാ​യി മാ​റി.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭം​ഗി​യാ​ർ​ന്ന വി​രു​ന്നും (ഗ്രാ​ൻ​ഡ് ഡി​ന്ന​ർ) ഒ​രു​ക്കി​യി​രു​ന്നു.

 

NRI

ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സ​മാ​പി​ച്ചു

ലി​വ​ർ​പൂ​ൾ: ലോ​ക​മെ​ങ്ങും ജാ​തി - മ​ത - വ​ർ​ഗീ​യ ചി​ന്ത​ക​ൾ മ​നു​ഷ്യ​രെ ഭി​ന്നി​പ്പി​ക്കു​മ്പോ​ൾ, ജാ​തി​ക്കും മ​ത​ത്തി​നും വ​ർ​ണ​ത്തി​നും മു​ക​ളി​ൽ മ​നു​ഷ്യ​ത്വം എ​ന്ന ഉ​ദാ​ത്ത​മാ​യ സ​ന്ദേ​ശ​മു​യ​ർ​ത്തി ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ) സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി. 

മേ​ഴ്‌​സി​സൈ​ഡി​ലെ മ​ല​യാ​ളി​ക​ൾ ജാ​തി - മ​ത ഭേ​ദ​മ​ന്യേ ഒ​റ്റ​ക്കെ​ട്ടാ​യി ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ അ​ത് പ്ര​വാ​സ മ​ണ്ണി​ലെ മ​ത​മൈ​ത്രി​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി.

ലി​വ​ർ​പൂ​ൾ കാ​ർ​ഡി​ന​ൽ ഹീ​ന​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ലി​വ​ർ​പൂ​ളി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

ലി​മ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ​ബി​ജു ജോ​ർ​ജ് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

NRI

പോ​ർ​ട്ടാ​ഡൗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം ന​ട​ത്തി

ബെ​ൽ​ഫാ​സ്റ്റ്: നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ലെ പോ​ർ​ട്ടാ​ഡൗ​ൺ പ​ട്ട​ണ​ത്തി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി.

ശനിയാഴ്ച ​വൈ​കു​ന്നേ​രം ആറിന് ആ​രം​ഭി​ച്ച പെ​രു​മ ട്രൈ​ഫെ​സ്റ്റ് (Peruma Trifest 2K26) മ​ത സൗ​ഹാ​ർ​ദം, സാ​മൂ​ഹി​ക ഐ​ക്യം എ​ന്നി​വ​യ്ക്ക് പു​റ​മെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ല​യു​ടെ സ​മ​ന്വ​യം മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും ഒ​രു സ്വാ​ധീ​ന ശ​ക്തി ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു.

മ​ല​യാ​ളി​യു​ടെ ര​ക്ത​ത്തി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്ന കേ​ര​ളീ​യ ക​ല​ക​ൾ വേ​ദി​യി​ൽ മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച ക​ലാ​കാ​ര​ന്മാ​ർ​ക്ക് ക​ഴി​ഞ്ഞു. വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണ​വും പ​ങ്കെ​ടു​ത്ത​വ​രു​ടെ വ​യ​റും മ​ന​സും നി​റ​ച്ചു.

മു​ഖ്യാ​തി​ഥി​യാ​യി ഫാ. ​ജോ​ബ്സ​ൺ (St.Gregorios Church, Belfast) പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ഷ്ണു കോ​ര​ത്ത്, സു​നി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

NRI

ബി​എം​എ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച

ബോ​ൾ​ട്ട​ൺ: ബോ​ൾ​ട്ട​ൺ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ (ബി​എം​എ) നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച (ഏ​പ്രി​ൽ 18) വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 11 വ​രെ ഫാ​ൻ​വ​ർ​ത്തി​ലെ സെ​ന്‍റ് ജെ​യിം​സ് ച​ർ​ച്ച് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.

സി​നി​മാ - കോ​മ​ഡി താ​രം ക​ലാ​ഭ​വ​ൻ ജോ​ബി നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത - ഹാ​സ്യ സ്റ്റേ​ജ് ഷോ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടാ​തെ, ബി​എം​എ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ളു​ടെ തീം ​ഡാ​ൻ​സു​ക​ളും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം, ബി​എം​എ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 29 വ​നി​ത​ക​ൾ ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ക്കു​ന്ന ഭം​ഗി​യാ​ർ​ന്ന നൃ​ത്താ​വി​ഷ്കാ​രം "റി​തം ഓ​ഫ് യൂ​ണി​റ്റി' എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. ഐ​ക്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി ആ​ഘോ​ഷ​ത്തി​ന് പു​തു​മ​യാ​ർ​ന്ന ഭം​ഗി പ​ക​രു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

International

റഷ്യ-യുക്രെയ്ൻ ഈസ്റ്റർ വെടിനിർത്തൽ

മോ​സ്കോ: ​റഷ്യൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭയുടെ ഈ​സ്റ്ററാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റ​ഷ്യ​യും യു​ക്രെ​യ്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന വെ​ടി​നി​ർ​ത്ത​ൽ നാ​ളെ ഞാ​യ​ർ വ​രെ ഉ​ണ്ടാ​കു​മെ​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ അ​റി​യി​ച്ചു. റ​ഷ്യ​ൻ സൈ​നി​ക​ർ ആ​ക്ര​മ​ണം നി​ർ​ത്തും.

ശ​ത്രു​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ‌ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും പു​ടി​ൻ സൈ​നി​ക​രോ​ട് നി​ർ​ദേ​ശി​ച്ചു. സ​മാ​ന ന​ട​പ​ടി​ക​ളോ​ടെ വെ​ടി​ നി​ർ​ത്തു​മെ​ന്നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി​യും അ​റി​യി​ച്ചു.

NRI

ഈസ്റ്റര്‍ ആഘോഷമാക്കി ഷിക്കാഗോ നഗരം

ഷി​ക്കാ​ഗോ: യേ​ശു​ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ ഓ​ർ​മ പു​തു​ക്കി ഷി​ക്കാ​ഗോ ന​ഗ​രം ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷം ന​ടന്നു.

ഹോ​ളി നെ​യിം ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ കു​ർ​ബാ​ന​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സൗ​ത്ത് സൈ​ഡി​ലെ ലാ ​റാ​ബി​ഡ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ഈ​സ്റ്റ​ർ ബ​ണ്ണി എ​ത്തി കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.

പി​ൽ​സ​ണി​ലെ സെ​ന്‍റ് പോ​ൾ പാ​രീ​ഷി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഈ​സ്റ്റ​ർ എ​ഗ് ഹ​ണ്ട് സം​ഘ​ടി​പ്പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് മു​ട്ട​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി അ​വി​ടെ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന​ത്.

കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തിന്‍റെ​യും സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കി​യ ഈ ​ഈ​സ്റ്റ​ർ ആ​ഘോ​ഷം ഷി​ക്കാ​ഗോ നി​വാ​സി​ക​ൾ​ക്ക് ഏ​റെ അ​വി​സ്മ​ര​ണീ​യ​മാ​യി.

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി

ടെ​ക്സ​സ്: ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന വി​ശു​ദ്ധ വാ​ര ക​ർ​മ​ങ്ങ​ൾ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ സ​മു​ചി​ത​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ സ​മാ​പി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ഉ​ജ്ജ്വ​ല സാ​ക്ഷ്യ​മാ​യി മാ​റി.

യേ​ശു​ക്രി​സ്തു​വി​ന്‍റെ പു​ന​രു​ഥാ​ന​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ഊ​ന്നി​യാ​യി​രു​ന്നു ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ. പ്ര​ത്യാ​ശ​യു​ടെ​യും പു​തി​യ ജീ​വ​ന്‍റെ​യും മ​ര​ണ​ത്തി​ന്മേ​ലു​ള്ള വി​ജ​യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു. "മി​ശി​ഹാ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു! സ​ത്യ​മാ​യും അ​വ​ൻ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു!' എ​ന്ന ആ​ശം​സ​ക​ളോ​ടെ വി​ശ്വാ​സി​ക​ൾ പ​ര​സ്പ​രം സ്നേ​ഹ​വും ഈ​സ്റ്റ​ർ മം​ഗ​ള​ങ്ങ​ളും കൈ​മാ​റി.

ഈ​സ്റ്റ​ർ സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ട് ബി​ഷ​പ് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്റ്റേ​ഫാ​നോ​സ് സം​സാ​രി​ച്ചു. യേ​ശു​ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​വും മ​ര​ണ​വും പു​ന​രു​ഥാ​ന​വും കേ​വ​ലം ഒ​രു കെ​ട്ടു​ക​ഥ​യ​ല്ല, മ​റി​ച്ച് ച​രി​ത്ര​പ​ര​മാ​യ യാ​ഥാ​ർ​ഥ്യ​വും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ​ത്യ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ക്രി​സ്തു ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ വി​ശ്വാ​സം വ്യ​ർ​ഥ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പാ​പ​ത്തെ​യും മ​ര​ണ​ത്തെ​യും ജ​യി​ച്ച ക്രി​സ്തു​വി​ന്‍റെ പു​ന​രു​ഥാ​നം കൃ​പ​യു​ടെ ഉ​റ​വി​ട​മാ​ണെ​ന്നും സ​ഭ​യു​ടെ നി​ല​നി​ൽ​പ്പും പ്ര​ബോ​ധ​ന​ങ്ങ​ളും ഈ ​സ​ത്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്രി​സ്തു​വി​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ​യും പു​ന​രു​ഥാ​ന​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​ത്വം ദൈ​വ​കൃ​പ​യാ​ൽ രൂ​പാ​ന്ത​ര​പ്പെ​ട്ടു​വെ​ന്നും ന​മ്മ​ൾ ദൈ​വ​മ​ക്ക​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു​വെ​ന്നും ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.

ജീ​വി​ത​ത്തി​ലെ സാ​മ്പ​ത്തി​ക​മോ, കു​ടും​ബ​പ​ര​മോ, ഔ​ദ്യോ​ഗി​ക​മോ ആ​യ ഏ​തു പ്ര​തി​സ​ന്ധി​ക​ളി​ലും ദൈ​വ​കൃ​പ​യു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണ്.

 

NRI

സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 11ന്

സാ​ലി​സ്ബ​റി: യു​കെ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(എ​സ്എംഎ) സംഘടിപ്പിക്കുന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം ഈ മാസം 11ന് ന​ട​ക്കും.

സാ​ലി​സ്ബ​റി​യി​ലെ ഡി​ൻ​റ്റൺ വി​ല്ലേ​ജ് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് 3.30 മു​ത​ൽ പൊ​തു​യോ​ഗ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ നടക്കും.

തുടർന്ന് പ്ര​ശ​സ്ത വാ​ട്ട​ർ ഡ്രം ​സ്പെ​ഷ്യ​ലി​സ്റ്റ് ഹി​ൽ​ക്കി​ൻ തോ​മ​സ് ന​യി​ക്കു​ന്ന ഡി​ജെ നൈ​റ്റ് "ബ്ലൂം ​ബാ​ഷ്' അ​ര​ങ്ങേ​റും.

 

Kerala

പ്ര​ത്യാ​ശ​യു​ടെ ഉ​യി​ർ​പ്പു തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ൽ ലോ​കം

കൊ​ച്ചി: സ്നേ​ഹ​ത്തി​ൻ്റെ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശം ഓ​ർ​മി​പ്പി​ച്ച് ലോ​ക​മെ​ങ്ങും ഈ​സ്റ്റ​ർ ആ​ഘോ​ഷം. പ​ള്ളി​ക​ളി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. പീ​ഡാ​നു​ഭ​വ​ങ്ങ​ള്‍​ക്കും കു​രി​ശു മ​ര​ണ​ത്തി​നും ശേ​ഷം യേ​ശു​ക്രി​സ്തു മൂ​ന്നാം ദി​നം ഉ​യ​ര്‍​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ ഓ​ര്‍​മ​യി​ലാ​ണ് വി​ശ്വാ​സി​ക​ള്‍ ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

വി​ദ്വേ​ഷ​ത്തെ പു​റ​ത്താ​ക്കു​ക​യും ഐ​ക്യ​ത്തെ വ​ള​ർ​ത്തു​ക​യും​ചെ​യ്യു​ന്ന ആ​ഘോ​ഷ​മാ​ണ് ഈ​സ്റ്റ​ർ എ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഈ​സ്റ്റ​ർ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സി​റോ മ​ല​ബാ​ര്‍ സ​ഭ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഈ​സ്റ്റ​ര്‍ ദി​ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. സ​മാ​ധാ​ന​മി​ല്ലാ​ത്ത ലോ​ക​ത്തി​ന്റെ ന​ടു​വി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും ഗ​ള്‍​ഫ് മേ​ഖ​ല യു​ദ്ധ​ത്തി​ന്റെ മു​ന​മ്പാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വാ​ര്‍​ഥ​ത​യു​ടെ മ​തി​ലു​ക​ള്‍ പ​ണി​യാ​ന്‍ മ​നു​ഷ്യ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന്റെ പ​രി​ണി​ത ഫ​ല​മാ​ണ് ക​ലാ​പ​ങ്ങ​ള്‍​ക്ക് കാ​ര​ണം. എ​വി​ടെ​യാ​ണോ സ്വാ​ര്‍​ഥ​ത പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് അ​വി​ടെ​യാ​ണ് സ്വ​ര്‍​ഗ​രാ​ജ്യ​മെ​ന്നും മാ​ർ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ലെ പ്രാ​ര്‍​ഥ​നാ​ച്ച​ട​ങ്ങു​ക​ളി​ല്‍ ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ . ​തോ​മ​സ് ജെ ​നെ​റ്റോ ഈ​സ്റ്റ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. യു​ദ്ധ​ഭീ​തി​യി​ല്‍ നി​ന്നും അ​തി​വേ​ഗം ലോ​കം മു​ക്തി നേ​ടാ​ന്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നെ​ല്ലി​മോ​ളം സെ​ന്റ് മേ​രീ​സ് സെ​ഹി​യോ​ൻ സു​റി​യാ​നി പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പാ​മ്പാ​ടി ദ​യ​റാ​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ദി​ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ൻ്റ​ണി വാ​ലു​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

District News

ഉയിർപ്പു തിരുനാൾ ആശംസകൾ

ഇ​ന്നും ലോ​ക​ത്തി​നു പ്ര​ത്യാ​ശ പ​ക​രു​ന്ന തി​രു​നാ​ൾ

മ​ര​ണ​ത്തി​നു​മേ​ൽ ജീ​വ​നും അ​ന്ധ​കാ​ര​ത്തി​നു​മേ​ൽ പ്ര​കാ​ശ​വും വി​ജ​യം വ​രി​ച്ച​തി​ന്‍റെ ഓ​ർ​മ വീ​ണ്ടെ​ടു​ത്ത് നാം ​ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.
ഭ​യ​പ്പെ​ടേ​ണ്ട, ക്രൂ​ശി​ക്ക​പ്പെ​ട്ട യേ​ശു​വി​നെ​യാ​ണു നി​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യാം; അ​വ​ൻ ഇ​വി​ടെ​യി​ല്ല; താ​ൻ അ​രു​ൾ​ചെ​യ്ത​തു​പോ​ലെ അ​വ​ൻ ഉ​യി​ർ​പ്പി​ക്ക​പ്പെ​ട്ടു (മ​ത്താ​യി 28: 56) എ​ന്ന മാ​ലാ​ഖ​യു​ടെ വാ​ക്കു​ക​ൾ ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ലോ​ക​ത്തി​നു പ​ക​രു​ന്ന​തു പ്ര​ത്യാ​ശ​യാ​ണ്.

ഇ​ന്നു യു​ദ്ധ​ങ്ങ​ളു​ടെ​യും വം​ശീ​യ​ക​ലാ​പ​ങ്ങ​ളു​ടെ​യും വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി ന​മ്മെ വേ​ട്ട​യാ​ടു​ന്നു. ഈ ​ഇ​രു​ണ്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഉ​ത്ഥി​ത​നാ​യ ക്രി​സ്തു​വി​ന്‍റെ സ​ന്ദേ​ശം കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​ണ്. വി​ദ്വേ​ഷ​വും ക​ല​ഹ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യെ​പ്പോ​ലെ സ​മാ​ധാ​ന​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​കാ​നും, അ​ത്യാ​ധു​നി​ക​കാ​ല​ത്തി​ൽ ഡി​ജി​റ്റ​ൽ മി​ഷ​ന​റി​മാ​രാ​യി​ക്കൊ​ണ്ടും ഈ​സ്റ്റ​റി​ന്‍റെ യ​ഥാ​ർ​ഥ​സ​ന്ദേ​ശം ലോ​കം മു​ഴു​വ​ൻ ജീ​വി​തം​കൊ​ണ്ട് കൊ​ടു​ക്കാ​നും, ലെ​യോ മാ​ർ​പാ​പ്പ പ​റ​ഞ്ഞ​തു​പോ​ലെ പ്ര​ത്യാ​ശ​യു​ടെ മി​ഷ​ന​റി​മാ​രാ​കാ​നും ന​മു​ക്കു സാ​ധി​ക്കു​ന്പോ​ഴാ​ണ് ഈ​സ്റ്റ​ർ അ​ർ​ഥ​പൂ​ർ​ണ​മാ​കു​ക.

ഇ​ന്ന​ത്തെ ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളും സ​മൂ​ഹ​വും നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, സ​ത്യ​സ​ന്ധ​ത​യും നീ​തി​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നേ​തൃ​ത്വ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കാം. രാ​ഷ്ട്രീ​യ​മാ​യ ചേ​രി​തി​രി​വു​ക​ൾ​ക്ക​പ്പു​റം ന​മ്മു​ടെ നാ​ടി​ന്‍റെ ഐ​ക്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന​യും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ജാ​ഗ​രൂ​ക​രാ​ക​ണം.

ക​ർ​ഷ​ക​ജ​ന​ത​യു​ടെ ക​ണ്ണു​നീ​രും തീ​ര​ദേ​ശ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ളും വി​സ്മ​രി​ക്ക​രു​ത്. അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​ന്ന​വ​രോ​ടൊ​പ്പം നി​ൽ​ക്കു​ക എ​ന്ന​തു ക്രി​സ്തീ​യ​ദൗ​ത്യ​മാ​ണ്. വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​വും കു​ടി​യേ​റ്റ​പ്ര​ശ്ന​ങ്ങ​ളും കേ​ര​ളീ​യ​യു​വ​ത​യ്ക്കു വെ​ല്ലു​വി​ളി​യാ​കു​ന്പോ​ൾ, ഉ​ത്ഥി​ത​ന്‍റെ പ്ര​കാ​ശ​ത്തി​ൽ പു​തി​യൊ​രു ദി​ശാ​ബോ​ധം ക​ണ്ടെ​ത്താ​ൻ ന​മു​ക്കു സാ​ധി​ക്ക​ണം.

യേ​ശു പ​റ​ഞ്ഞു: ഞാ​നാ​ണ് പു​ന​രു​ത്ഥാ​ന​വും ജീ​വ​നും. എ​ന്നി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ൻ മ​രി​ച്ചാ​ലും ജീ​വി​ക്കും (യോ​ഹ​ന്നാ​ൻ11: 25). ത​ക​ർ​ച്ച​ക​ളി​ൽ​നി​ന്ന് പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് ഉ​യ​രാ​ൻ ഈ ​വ​ച​നം ന​മു​ക്കു ക​രു​ത്തു ന​ൽ​ക​ട്ടെ.

സ​ത്യ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും അ​ന്തി​മ​വി​ജ​യം

മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ദ്ഭു​ത​മാ​ണ് ക്രി​സ് തു​വി​ന്‍റെ പു​ന​രു​ത്ഥാ​നം. ഇ​രു​ളി​ന്‍റെമേ​ല്‍ വെ​ളി​ച്ച​വും മ​ര​ണ​ത്തി​ ന്മേ​ല്‍ ജീ​വ​നും നേ​ടി​യ വി​ജ​യ​മാ​ണി​ത്. ഈ ​മ​ഹാ​സം​ ഭ​വ​ത്തി​ല്‍​നി​ന്ന് ന​മു​ക്ക് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന മൂ​ന്നു ചി​ന്ത​ക​ള്‍ പ​ങ്കു​വ​യ്ക്ക​ട്ടെ.

തി​ന്മ​യ്ക്കും അ​സ​ത്യ​ത്തി​നും താ​ത്കാ​ലി​ക​മാ​യ വി​ജ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം. ക്രി​സ്തു​വി​നെ വി​ചാ​ര​ണ ചെ​യ്ത​പ്പോ​ഴും ക്രൂ​ശി​ച്ച​പ്പോ​ഴും അ​നീ​തി ജ​യി​ച്ചു എ​ന്നു ലോ​കം ക​രു​തി. എ​ന്നാ​ല്‍ മൂ​ന്നാം​നാ​ള്‍ ശൂ​ന്യ​മാ​യ ക​ല്ല​റ ലോ​ക​ ത്തോ​ടു​ വി​ളി​ച്ചു​പ​റ​ഞ്ഞു: സ​ത്യം എ​ന്നും ജ​യി​ക്കും. വി​ശു​ദ്ധ അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞ​തു​പോ​ലെ, ദൈ​വം ഒ​ന്നി​നെ​യും വെ​റു​തെ സം​ഭ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. തി​ന്മ​യി​ല്‍​നി​ന്നു​പോ​ലും ന​ന്മ ഉ​ള​വാ​ക്കാ​ന്‍ അ​വി​ടു​ത്തേ​ക്കു ക​ഴി​യു​ന്നു.

ന​മ്മു​ടെ രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ള്‍ ഇ​വി​ടെ പ്ര​സ​ക്ത​മാ​ണ്. സ​ത്യ​വും സ്‌​നേ​ഹ​വു​മാ​ണ് എ​പ്പോ​ഴും വി​ജ​യി​ച്ചി​ട്ടു​ള്ള​തെ​ന്നു ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ന​മു​ക്കു കാ​ണാം. സ്വേ​ച്ഛാ​ധി​പ​തി​ക​ളും കൊ​ല​പാ​ത​കി​ക​ളും, അ​നീ​തി​യും അ​ഴി​മ​തി​യും ചെ​യ്യു​ന്ന​വ​രും ഒ​രു​കാ​ല​ത്ത് അ​ജ​യ്യ​രാ​യി തോ​ ന്നി​യി​രി​ക്കാം. പ​ക്ഷേ, അ​വ​സാ​നം അ​വ​ര്‍ ത​ക​ര്‍​ന്ന​ടി​യും. ഉ​ത്ഥി​ത​നാ​യ ഈ​ശോ സ​ത്യ​ത്തി​ലും നീ​തി​യി​ലും അ​ധി​ഷ്ഠി​ത​മാ​യ സ​മാ​ധാ​ന​മാ​ണ് ന​മു​ക്കു ന​ല്കു​ന്ന​ത്.

യേ​ശു ത​ന്‍റെ ശി​ഷ്യ​ന്മാ​ര്‍​ക്കു പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ള്‍ കാ​ണി​ച്ചു​കൊ​ടു​ത്ത​തു ത​ന്‍റെ മ​ഹ​ത്വ​ത്തി​ന്‍റെ കി​രീ​ട​മ​ല്ല, മ​റി​ച്ച് പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ മു​റി​പ്പാ​ടു​ക​ളാ​ണ്. ആ ​മു​റി​വു​ക​ള്‍ വി​ജ​യ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യി​രു​ന്നു. കു​രി​ശി​ലെ വേ​ദ​ന​യി​ല്ലാ​തെ ഉ​യി​ര്‍​പ്പി​ന്‍റെ സ​ന്തോ​ഷ​മി​ല്ല. ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ക​ഷ്ട​പ്പാ​ടു​ക​ളും രോ​ഗ​ങ്ങ​ളും ത​ക​ര്‍​ച്ച​ക​ളും വെ​റു​തെ​യ​ല്ല. അ​വ ദൈ​വ​മ​ഹ​ത്വ​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ളാ​ണ്. കു​രി​ശുചു​മ​ക്കാ​ന്‍ ത​യാ​റു​ള്ള​വ​ര്‍​ക്കു​മാ​ത്ര​മേ ഉ​യി​ര്‍​പ്പി​ന്‍റെ ആ​ന​ന്ദം അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​യൂ.

ഉ​ത്ഥി​ത​നാ​യ ഈ​ശോ​യെ തി​രി​ച്ച​റി​ഞ്ഞ​ത് അ​വി​ടു​ത്തെ മു​റി​പ്പാ​ടു​ക​ളി​ലൂ​ടെ​യാ​ണ്.ഈ​സ്റ്റ​ര്‍ വെ​റു​മൊ​രു ആ​ഘോ​ഷ​മ​ല്ല, മ​റി​ച്ച് ഒ​രു പു​തി​യ തു​ട​ക്ക​മാ​ണ്. ക​ല്ല​റ​യ്ക്കു പു​റ​ത്തു​വ​ന്ന ക്രി​സ്തു​വി​നെ​പ്പോ​ലെ ന​മ്മു​ടെ ഭ​യ​ങ്ങ​ളി​ല്‍​നി​ന്നും പാ​പ​ങ്ങ​ളി​ല്‍​നി​ന്നും പു​റ​ത്തു​വ​ന്ന് പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ച​ത്തി​ല്‍ ന​ട​ക്കാ​ന്‍ ന​മു​ക്കു സാ​ധി​ക്ക​ട്ടെ.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​ട​യ​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

ക്രി​സ്തു നി​ദ്ര​കൊ​ണ്ട​വ​രി​ൽ ആ​ദ്യ​ഫ​ല​മാ​യി മ​രി​ച്ച​വ​രു​ടെ ഇ​ട​യി​ൽ​നി​ന്ന് ഉ​യി​ർ​ത്തി​രി​ക്കു​ന്നു (1 കൊറി. 15:20). പാ​പ​ത്തെ​യും സാ​ത്താ​നെ​യും അ​വ​സാ​നം മ​ര​ണ​ത്തെ​യും തോ​ല്പി​ച്ച് മ​രി​ച്ച​വ​രി​ൽ​നി​ന്ന് ആ​ദ്യ​ഫ​ല​മാ​യി ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ക്രി​സ്തു​വി​ന്‍റെ എ​ന്നേ​ക്കു​മു​ള്ള വി​ജ​യ​മാ​ണ് ഉ​യി​ർ​പ്പു​തി​രു​നാ​ളി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്.

ആ​ടു​ക​ൾ​ക്കു​വേ​ണ്ടി ജീ​വ​ൻ കൊ​ ടു​ത്ത, അ​വ​ർ​ക്കു​മു​ന്പേന​ട​ന്ന, ന​ല്ല മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ, അ​വ​രെ പേ​രു​ചൊ​ല്ലി വി​ളി​ച്ച, ശ​ത്രു​ക്ക​ളി​ൽ​നി​ന്നു ര​ക്ഷി​ച്ച, ലോ​ക​ത്തി​നു സ​മാ​ധാ​നം ക​ല് പി​ച്ച, ഞാ​നാ​ണ് വ​ഴി​യും സ​ത്യ​വും ജീ​വ​നും എ​ന്നു പ​ഠി​പ്പി​ച്ച, ന​ല്ല ഇ​ട​യ​നാ​യ ക്രി​സ്തു​വി​ന്‍റെ മാ​തൃ​ക​യ്ക്കും താ​ൻ കാ​ണി​ച്ചു​ത​ന്ന സ്നേ​ഹ​വി​പ്ല​വ​ത്തി​ന്‍റെ മാ​ർ​ഗ​ത്തി​നും മ​ര​ണ​ത്തി​ൻ​മേ​ലു​ള്ള ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​നും സ​മാ​ന​ത​ക​ളി​ല്ല.

അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നാ​യി ക​പ​ട​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന, ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് വോ​ട്ടു​നേ​ടു​ന്ന, ഭ​യം ഉ​പ​യോ​ഗി​ച്ച് അ​ധി​കാ​രം ഉ​റ​പ്പി​ക്കു​ന്ന, സ​ത്യം മ​റ​ച്ചു​വ​ച്ച് നു​ണ വി​ത​റു​ന്ന, വെ​റു​പ്പ്, വി​ഭ​ജ​നം, ഭ​യം തു​ട​ങ്ങി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന, അ​ധി​കാ​രാ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ ന്ന, യു​ദ്ധ​ങ്ങ​ളും രാ​ഷ്ട്രീ​യ​ക​ല​ഹ​ങ്ങ​ളും നി​റ​ഞ്ഞ ഈ ​ലോ​ക​ത്തി​ൽ, ഇ​ന്ന​ത്തെ നേ​താ​ക്ക​ളു​ടെ ഇ​ട​യി​ൽ യേ​ശു വ്യ​ത്യ​സ്ത​നാ​ണ്: ആ​ടു​ക​ൾ​ക്കു​മു​ന്നി​ൽ ന​ട​ക്കു​ന്നു.

അ​വ​ർ​ക്കു​വേ​ണ്ടി അ​വ​ൻ ജീ​വ​നെ കൊ​ടു​ക്കു​ന്നു. അ​വ​ന്‍റെ സ​മാ​ധാ​ന​ശ​ബ്ദം സ്നേ​ഹ​ത്തി​ലൂ​ടെ ഐ​ക്യ​ത്തി​ലേ​ക്കും സ​ത്യ​ത്തി​ലേ​ക്കും വി​ജ​യ​ത്തി​ലേ​ക്കും ന​യി​ക്കു​ന്നു. ക്രി​സ്തു​വി​ന്‍റെ രാ​ഷ്ട്രീ​യ​മാ​തൃ​ക പി​ന്തു​ട​രാ​ൻ ഇ​ന്ന​ത്തെ ലോ​ക​നേ​താ​ക്ക​ൾ​ക്കു ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ലോ​ക​സ​മാ​ധാ​ന​പ്ര​ത്യാ​ശ​യും, ഇ​ന്ന​ത്തെ മ​രി​ച്ച അ​വ​സ്ഥ​ക​ളി​ൽ​നി​ന്നു​ള്ള ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പും അ​തി​വി​ദൂ​ര​മ​ല്ല എ​ന്നാ​ശി​ക്കു​ന്നു.

പു​തി​യ തു​ട​ക്ക​ത്തി​ലേ​ക്കു​ള്ള ആ​ത്മീ​യ അ​നു​ഭ​വം

ക്രി​സ്തു​വി​ന്‍റെ പെ​സ​ഹാ​ര​ഹ​സ്യ​ങ്ങ​ൾ ക്രൈ​സ്ത​വ​വി​ശ്വാ​സ​ത്തി​ന്‍റ ഹൃ​ദ​യ​മാ​ണ്. യേ​ശു​ക്രി​സ്തു​വി​ന്‍റെ പു​ന​രു​ത്ഥാ​നം ആ​ഘോ​ഷി​ക്കു​ന്ന ഈ ​ദി​വ​സം, മ​ര​ണ​ത്തെ അ​തി​ജീ​വി​ച്ച ക്രി​സ്തു​വി​ന്‍റെ വി​ജ​യം ന​മ്മെ പ്ര​ത്യാ​ശ​യി​ലേ​ക്കും ജീ​വ​നി​ലേ​ക്കും ന​യി​ക്കു​ന്നു. ഈ​സ്റ്റ​ർ വെ​റു​മൊ​രു ആ​ഘോ​ഷ​മ​ല്ല, മ​റി​ച്ച് ജീ​വി​ത​ത്തി​ന്‍റെ പു​തി​യ തു​ട​ക്ക​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ത്മീ​യ അ​നു​ഭ​വ​മാ​ണ്.

പ്ര​ത്യാ​ശ​യാ​ണ് ഈ​സ്റ്റ​റി​ന്‍റെ പ്ര​ധാ​ന സ​ന്ദേ​ശം. ഇ​ന്ന​ത്തെ ലോ​കം അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും നി​റ​ഞ്ഞു നി​രാ​ശ​യി​ൽ നി​പ​തി​ക്കു​മ്പോ​ൾ ഈ​സ്റ്റ​ർ ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് ദുഃ​ഖ​ത്തി​നും ഇ​രു​ട്ടി​നും അ​പ്പു​റം ഒ​രു പു​തി​യ വെ​ളി​ച്ച​മു​ണ്ട് എ​ന്ന​താ​ണ്. ജീ​വി​ത​ത്തി​ലെ പ​രാ​ജ​യ​ങ്ങ​ളും വേ​ദ​ന​ക​ളും ന​മ്മെ ത​ള​ർ​ത്തു​മ്പോ​ൾ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ക്രി​സ്തു​വി​ന്‍റെ മാ​തൃ​ക ന​മ്മെ വീ​ണ്ടും ഉ​യ​ർ​ന്നു​നി​ൽ​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്നു.

ഇ​ന്ന​ത്തെ മാ​ധ്യ​മ​സ്വാ​ധീ​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ​സ്റ്റ​റി​നു വ​ള​രെ വ​ലി​യ പ്ര​സ​ക്തി​യു​ണ്ട്. വ്യ​ക്തി​ജീ​വി​ത​ത്തി​ലെ അ​ക​ൽ​ച്ച​യും, സ്വാ​ർ​ഥ​ത​യു​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും അ​തി​പ്ര​സ​ര​വും നി​ല​നി​ൽ​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഈ​സ്റ്റ​ർ സ്നേ​ഹ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും സ​ന്ദേ​ശം ന​ൽ​കു​ന്നു. മ​റ്റു​ള്ള​വ​രെ മ​ന​സി​ലാ​ക്കാ​നും ക്ഷ​മി​ക്കാ​നും ഒ​ത്തൊ​രു​മ​യോ​ടെ ജീ​വി​ക്കു​വാ​നും ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ഈ​സ്റ്റ​ർ ന​മ്മെ ഒ​രു ആ​ത്മ​പ​രി​ശോ​ധ​ന​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്നു. ശ​രി​യും തെ​റ്റും തി​രി​ച്ച​റി​ഞ്ഞു ശ​രി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള വൈ​ഭ​വ​മാ​ണ് ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പ് സ​മ്മാ​നി​ക്കു​ന്ന​ത്. ഈ​സ്റ്റ​ർ സ​ന്തോ​ഷ​ത്തി​ന്‍റെ​യും പു​തു​ജീ​വി​ത​ത്തി​ന്‍റെ​യും തി​രു​നാ​ളാ​ണ്. ഓ​രോ മ​നു​ഷ്യ​നും ത​ന്‍റെ ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ത്യാ​ശ​യും ശ​രി​യാ​യ ല​ക്ഷ്യ​വും ക​ണ്ടെ​ത്താ​ൻ ഈ ​ദി​നം പ്ര​ചോ​ദ​ന​മാ​ക​ട്ടെ. ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​വും സ​മാ​ധാ​ന​വും ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ നി​റ​യ​ട്ടെ.

ഉ​ത്ഥാ​ന​ത്തി​ന്‍റെ മ​ക്ക​ളാ​കാ​നു​ള്ള വി​ളി​യാ​ണ് ഈ​സ്റ്റ​ർ

മ​ര​ണ​ത്തോ​ടെ അ​വ​ന്‍റെ ക​ഥ​യ​വ​സാ​നി​ച്ചെ​ന്നു ക​രു​തി​യ ശ​ത്രു​ക്ക​ൾ​പോ​ലും ആ​ദ്യ ഈ​സ്റ്റ​റി​ൽ തി​രി​ച്ച​റി​ഞ്ഞു, ക്രി​സ്തു​വി​ന്‍റെ ക​ഥ ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ​ എ​ന്ന്. അ​ത് ആ​ദ്യം പ്ര​ഘോ​ഷി​ച്ച​താ​ക​ട്ടെ, ദൈ​വ​ദൂ​ത​നും. അ​വ​ന്‍റെ ചേ​ത​ന​യ​റ്റ മൃ​ത​ശ​രീ​രം അ​ന്വേ​ഷി​ച്ചു​വ​ന്ന സ്ത്രീ​ക​ളോ​ട് അ​വ​ൻ പ​റ​ഞ്ഞു: ""ഭ​യ​പ്പെ​ടേ​ണ്ടാ; ക്രൂ​ശി​ക്ക​പ്പെ​ട്ട യേ​ശു​വി​നെ​യാ​ണു നി​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യാം. അ​വ​ൻ ഇ​വി​ടെ​യി​ല്ല; താ​ൻ അ​രു​ളി​ച്ചെ​യ്ത​തു​പേ​ലെ അ​വ​ൻ ഉ​യി​ർ​പ്പി​ക്ക​പ്പെ​ട്ടു'' (മ​ത്താ​യി 28:5-6).

മ​ഗ്ദ​ല​നാ​യി​ലെ മ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ച് തു​ട​ർ​ന്ന​ങ്ങോ​ട്ട് ഉ​ത്ഥി​ത​നെ ക​ണ്ടു​മു​ട്ടി​യ​വ​രു​ടെ അ​നേ​കം ജീ​വി​ത​സാ​ക്ഷ്യ​ങ്ങ​ൾ ബൈ​ബി​ൾ ന​മ്മോ​ടു പ​ങ്കു​വ​യ്ക്കു​ന്നു. വി​ജ​യ​പ​രാ​ജ​യ​ങ്ങ​ളി​ലൂ​ടെ​യും ഉ​യ​ർ​ച്ച​താ​ഴ്ച​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ സ​ഭ​യു​ടെ ര​ണ്ടു സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ ഇ​ന്നും ജീ​വി​ക്കു​ന്ന​വ​നാ​യ യേ​ശു​ക്രി​സ്തു​വി​ന്‍റെ ച​രി​ത​മാ​ണ് ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്. യേ​ശു​ക്രി​സ്തു ഇ​ന്നും ജീ​വി​ക്കു​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ പ്ര​ഘോ​ഷ​ണ​വും ആ​ഘോ​ഷ​വു​മാ​ണ് ഈ​സ്റ്റ​ർ.

ഉ​ത്ഥാ​ന​ത്തി​ന്‍റെ മ​ക്ക​ളാ​യി ജീ​വി​ക്കാ​നു​ള്ള വി​ളി​യാ​ണ് ഈ​ സ്റ്റ​ർ ന​മു​ക്കു ന​ൽ​കു​ന്ന​ത്. മ​ര​ണ​ത്തോ​ടെ എ​ല്ലാം അ​വ​സാ​നി​ച്ചെ​ ന്നു ക​രു​തു​ന്നോ? ഭ​യ​പ്പെ​ടേ​ണ്ട. മ​ര​ണ​ത്തി​നു​മേ​ൽ വി​ജ​യം വ​രി​ച്ച​വ​ൻ, യേ​ശു​ക്രി​സ്തു ഇ​ന്നും ജീ​വി​ക്കു​ന്നു.

ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ സാ​ധാ​ര​ണ​ക​ളെ പു​തി​യ ക​ണ്ണു​ക​ൾ​കൊ​ണ്ട് കാ​ണാ​ൻ ക്രി​സ്തു​വി​ന്‍റെ ഉ​ത്ഥാ​നം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു. മ​ര​ണ​ത്തോ​ടെ തീ​രു​ന്ന ജീ​വി​ത​ത്തി​ലെ സു​ഖ​ദുഃ​ഖ​ങ്ങ​ളും നേ​ട്ട കോ​ട്ട​ങ്ങ​ളും നി​രാ​ശ​യും നെ​ടു​വീ​ർ​പ്പു​ക​ളു​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തെ ഇ​ന്നു നി​യ​ന്ത്രി​ക്കു​ന്ന​തെ​ങ്കി​ൽ, നാം ​വ​ഹി​ക്കു​ന്ന ഭാ​രം മ​ടു​പ്പു​ള​വാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, മ​ര​ണ​ത്തെ​യും അ​തി​ജീ​വി​ക്കു​ന്ന ജീ​വി​ത​ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് ഉ​ത്ഥി​ത​ൻ ന​മ്മെ ക്ഷ​ണി​ക്കു​ന്നു.

യു​ദ്ധ​ങ്ങ​ളു​ടെ​യും ക്രൂ​ര​ത​ക​ളു​ടെ​യും തി​ന്മക​ളു​ടെ​യും അ​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ​യും മ​ധ്യേ ജീ​വി​ക്കു​ന്പോ​ഴും, ആ​ത്യ​ന്തി​ക​മാ​യി ദൈ​വ​മാ​ണ് എ​ല്ലാം നി​യ​ന്ത്രി​ ക്കു​ന്ന​ത്. പാ​പ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും​മേ​ൽ വി​ജ​യം വ​രി​ച്ച​വ​ൻ ന​മ്മു​ടെ ജീ​വി​ത​ത്തി​ലു​ള്ള​പ്പോ​ൾ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ആ​ത്മ​ബ​ലം ന​ൽ​കു​ന്ന അ​പ്ര​തി​രോ​ധ്യ​മാ​യ ഈ ​പ്ര​ത്യാ​ശ​യു​ടെ തി​രു​നാ​ളാ​ണ് ഈ​സ്റ്റ​ർ.

ഉ​യി​ർ​പ്പു​തി​രു​നാ​ൾ -സ​മാ​ധാ​ന​ത്തി​ന്‍റെ ശാ​ന്തി​മ​ന്ത്രം

അ​നീ​തി​യു​ടെ​യും അ​ക്ര​മ​ത്തി​ ന്‍റെ​യും ന​ടു​വി​ൽ സ​മാ​ധാ​ന​ത്തി​നാ​യി ദാ​ഹി​ക്കു​ന്ന ലോ​ക​ജ​ന​ത​യ്ക്കു​ള്ള ശാ​ന്തി​മ​ന്ത്ര​മാ​ണ് ഈ​സ്റ്റ​ർ. ശി​ഷ്യ​രി​ലൊ​രാ​ൾ ഒ​റ്റി​ക്കൊ​ടു​ത്തി​ട്ടും അ​നീ​തി​പ​ര​മാ​യി മ​ര​ണ​ത്തി​നു വി​ധി​ക്ക​പ്പെ​ട്ടി​ട്ടും അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്ക​പ്പെ​ട്ടി​ട്ടും അ​പ​മാ​ന​ക​ര​മാ​യി കു​രി​ശി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടും ക​ല്ല​റ​യ്ക്കു മു​ദ്ര​വ​യ്ക്ക​പ്പെ​ട്ടി​ട്ടും പ​ട്ടാ​ള​ക്കാ​ർ കാ​വ​ലി​രു​ന്നി​ട്ടും എ​ന്നും നി​ല​നി​ൽ​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ സ്നേ​ഹം ഈ​ശോ​യു​ടെ ഉ​ത്ഥാ​ന​ത്തി​ലൂ​ടെ മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലേ​ക്കു പൊ​ട്ടി​വി​ട​രു​ക​യാ​ണ്.

എ​ത്ര ക​ടു​ത്ത അ​നീ​തി​ക്കി​ട​യി​ലും സ​ത്യ​വും നീ​തി​യും സ്നേ​ഹ​വും അ​വ​സാ​നം വി​ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യും. അ​താ​ണ് ഉ​യി​ർ​പ്പി​ന്‍റെ പ്ര​ത്യാ​ശ. മ​ര​ണ​ത്തി​ന​പ്പു​റം ക​ട​ക്കു​ന്ന​താ​ണ് ദൈ​വ​ത്തി​ന്‍റെ സ്നേ​ഹം. മ​ര​ണ​ത്തി​ന്‍റെ താ​ഴ്വ​ര​യ്ക്ക​പ്പു​റം ഉ​യ​ർ​ന്നു​പൊ​ങ്ങു​ന്ന പ്ര​ത്യാ​ശ​യു​ടെ വെ​ള്ളി​ന​ക്ഷ​ത്ര​മാ​ണ് ഈ​സ്റ്റ​ർ..!

സ​ത്യ​വും നീ​തി​യും സ്നേ​ഹ​വും നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് സ​മാ​ധാ​നം സം​ജാ​ത​മാ​കു​ക. അ​സാ​ധ്യ​മെ​ന്നു തോ​ന്നി​ക്കാ​വു​ന്ന പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ മ​നു​ഷ്യ​നെ പ്രാ​പ്ത​നാ​ക്കു​ന്ന​താ​ണ് ഉ​യി​ർ​പ്പി​ന്‍റെ പ്ര​ത്യാ​ശ. ഈ​ശോ​യു​ടെ ഉ​ത്ഥാ​നം പ്ര​ത്യാ​ശ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും അ​ച്ചാ​ര​മാ​യി എ​ന്നും മ​നു​ഷ്യ​ച​രി​ത്ര​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു.

ദൂ​ത​ൻ സ്ത്രീ​ക​ളോ​ടു പ​റ​ഞ്ഞു: ""നി​ങ്ങ​ൾ ഭ​യ​പ്പ​ടേ​ണ്ട; ക്രൂ​ശി​ക്ക​പ്പെ​ട്ട ഈ​ശോ​യെ​യാ​ണ് നി​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യാം. അ​വ​ൻ ഇ​വി​ടെ​യി​ല്ല; അ​രു​ൾ​ച്ചെ​യ്ത​തു​പോ​ലെ അ​വ​ൻ ഉ​യി​ർ​പ്പി​ക്ക​പ്പെ​ട്ടു''( മ​ത്താ​യി 28: 5-6). ഉ​ത്ഥാ​നം​ചെ​യ്ത ഈ​ശോ ശി​ഷ്യ​രോ​ടു പ​റ​ഞ്ഞു: ""ഭ​യ​പ്പെ​ടേ​ണ്ട, ഇ​തു ഞാ​നാ​ണ്. നി​ങ്ങ​ൾ​ക്കു സ​മാ​ധാ​നം..!'' ( ലൂ​ക്ക 24:36). ഏ​വ​ർ​ക്കും ഉ​യി​ർ​പ്പു​തി​രു​നാ​ൾ മം​ഗ​ള​ങ്ങ​ൾ...

Kerala

ഈ​സ്റ്റ​ർ‌ ന​ൽ​കു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​വും പ്ര​ത്യാ​ശ​യും: കെ​സി​ബി​സി

കൊ​​​​ച്ചി: യു​​​​ദ്ധ​​​​ങ്ങ​​​​ളാ​​​​ലും സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​ലും ലോ​​​​കം ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​കു​​​​മ്പോ​​​​ഴും നാം ​​​​വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ളും അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​മ്പോ​​​​ഴും ഈ​​​​സ്റ്റ​​​​റി​​​​ന്‍റെ സ​​​​ന്ദേ​​​​ശം ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യോ​​​​ടെ​​​​യും മു​​​​ന്നോ​​​​ട്ട് ന​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി.

മ​​​​ര​​​​ണ​​​​ത്തെ ജ​​​​യി​​​​ച്ച് ഉ​​​​യി​​​​ര്‍​ത്തെ​​​​ഴു​​​​ന്നേ​​​​റ്റ ക്രി​​​​സ്തു ലോ​​​​ക​​​​ത്തി​​​​ന് പ്ര​​​​ത്യാ​​​​ശ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​വും പു​​​​തു​​​​ജീ​​​​വ​​​​നും പ​​​​ക​​​​രു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് ഈ​​​​സ്റ്റ​​​​ര്‍. ഇ​​​​രു​​​​ട്ടി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് പ്ര​​​​കാ​​​​ശ​​​​ത്തി​​​​ല്‍ വ്യാ​​​​പ​​​​രി​​​​ക്കു​​​​ന്ന ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ഈ​​​​സ്റ്റ​​​​ര്‍ ന​​​​മു​​​​ക്ക് സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ര​​​​സ്പ​​​​ര​​​സ്‌​​​​നേ​​​​ഹ​​​​വും സ​​​​ഹാ​​​​നു​​​​ഭൂ​​​​തി​​​​യും പ​​​​ങ്കു​​​​വ​​​​ച്ച് ഒ​​​​രു ന​​​​ല്ല സ​​​​മൂ​​​​ഹം സൃ​​​ഷ്‌​​​ടി​​​​ക്കാ​​​​ന്‍ ഈ ​​​​ദി​​​​നം ന​​​​മ്മെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്ക​​​​ട്ടെ. ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ സ​​​​മാ​​​​ധാ​​​​ന​​​​പൂ​​​​രി​​​​ത​​​​മാ​​​​യ പു​​​​തി​​​​യ പ്ര​​​​ഭാ​​​​ത​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യാ​​​​ശി​​​​ക്കാ​​​​ൻ‌ ന​​​​മു​​​​ക്കു സാ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കെ​​​​സി​​​​ബി​​​​സി ഈ​​​​സ്റ്റ​​​​ർ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

Leader Page

തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്‍റെയും തിരുനാൾ

ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ക്രൈ​​​സ്ത​​​വ​​​ർ മി​​​ശി​​​ഹാ​​​യു​​​ടെ തി​​​രു​​​വു​​​ത്ഥാ​​​ന​​​ത്തി​​​ന്‍റെ സ്‌​​​മ​​​ര​​​ണ​​​യി​​​ൽ ഇ​​​ന്ന് ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്. മാ​​​ന​​​വ​​​ച​​​രി​​​ത്ര​​​ത്തെ പ്ര​​​കാ​​​ശ​​​ത്തി​​​ലേ​​​ക്കും നി​​​ത്യ​​​ജീ​​​വ​​​നി​​​ലേ​​​ക്കും ന​​​യി​​​ച്ച വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണ് മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം. ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ആ​​​ണി​​​ക്ക​​​ല്ലും അ​​​ടി​​​സ്ഥാ​​​ന​​​വും ഈ ​​​ഉ​​​ത്ഥാ​​​ന​​​ര​​​ഹ​​​സ്യ​​​മാ​​​ണ്. വി​​​ശു​​​ദ്ധ പൗ​​​ലോ​​​സ് ശ്ലീ​​​ഹ കോ​​​റി​​​ന്തോ​​​സി​​​ലെ സ​​​ഭ​​​യ്ക്കെ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ ഈ ​​​സ​​​ത്യം അ​​​ടി​​​വ​​​ര​​​യി​​​ട്ടു പ​​​റ​​​യു​​​ന്നു: ""മി​​​ശി​​​ഹാ ഉ​​​യി​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല​​​ങ്കി​​​ൽ ഞ​​​ങ്ങ​​​ളു​​​ടെ പ്ര​​​സം​​​ഗം വ്യ​​​ർ​​​ത്ഥ​​​മാ​​​ണ്, നി​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​​വും വ്യ​​​ർ​​​ത്ഥം” (1 കോ​​​റി​​​ന്തോ​​​സ് 15:14). ക്രൂ​​​ശി​​ന്‍റെ വേ​​​ദ​​​ന​​​യും ക​​​ല്ല​​​റ​​​യു​​​ടെ നി​​​ശ​​​ബ്ദ​​​ത​​​യും പി​​​ന്നി​​​ട്ട് ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റ ഈ​​​ശോ ന​​​മ്മോ​​​ട് പ​​​റ​​​യു​​​ന്നു: “ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട, ഞാ​​​ൻ ജീ​​​വി​​​ക്കു​​​ന്നു.” ഈ ​​​വാ​​​ക്കു​​​ക​​​ൾ ഇ​​​ന്നും ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​ന്ധ​​​കാ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യാ​​​ശ​​​യു​​​ടെ വെ​​​ളി​​​ച്ചം പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​ൽ, ഈ​​​സ്റ്റ​​​ർ ന​​​മു​​​ക്ക് വെ​​​റു​​​മൊ​​​രു ആ​​​ഘോ​​​ഷ​​​മ​​​ല്ല, മ​​​റി​​​ച്ച് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ത​​​ള​​​രാ​​​ത്ത ക്രി​​​സ്തീ​​​യ പ്ര​​​ത്യാ​​​ശ​​​യു​​​ടെ വി​​​ളം​​​ബ​​​ര​​​മാ​​​ണ്.

ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ പാ​​​പ്പാ​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ ഇ​​​വി​​​ടെ വ​​​ള​​​രെ പ്ര​​​സ​​ക്​​​ത​​​മാ​​​ണ്: ""മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം ച​​​രി​​​ത്ര​​​ത്തി​​​ലെ ഒ​​​രു സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​മ​​​ല്ല, മ​​​റി​​​ച്ച് മാ​​​ന​​​വ​​​ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കു​​​തി​​​ച്ചു​​​ചാ​​​ട്ടം (Quantum Leap) ആ​​​ണ്. അ​​​ക്ര​​​മം​​കൊ​​​ണ്ട് ലോ​​​ക​​​ത്തെ മാ​​​റ്റാ​​​മെ​​​ന്ന വ്യാ​​​മോ​​​ഹ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ സ്നേ​​​ഹം നേ​​​ടി​​​യ വി​​​ജ​​​യ​​​മാ​​​ണ​​​ത്'' (2006​​​ലെ ഈ​​​സ്റ്റ​​​ർ വി​​​ജി​​​ൽ പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ നി​​​ന്ന്). മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം എ​​​ന്ന​​​ത് പ​​​ഴ​​​യ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള ഒ​​​രു മ​​​ട​​​ക്ക​​​യാ​​​ത്ര​​​യ​​​ല്ല മ​​​റി​​​ച്ച് മ​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത ഒ​​​രു പു​​​തി​​​യ അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​മാ​​​ണ്. ഉ​​​ത്ഥാ​​​ന​​​ത്തി​​​ലൂ​​​ടെ മ​​​ര​​​ണം എ​​​ന്ന​​​ത് ഒ​​​രു അ​​​വ​​​സാ​​​ന​​​മ​​​ല്ലെ​​​ന്നും, മ​​​റി​​​ച്ച് ദൈ​​​വ​​​വു​​​മാ​​​യു​​​ള്ള നി​​​ത്യ​​​മാ​​​യ ഐ​​​ക്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള വാ​​​തി​​​ലാ​​​ണെ​​​ന്നും തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടു. ഉ​​​ത്ഥാ​​​നം ചെ​​​യ്ത മി​​​ശി​​​ഹാ​​​യു​​​ടെ ശ​​​രീ​​​രം മ​​​ഹ​​​ത്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണ്. അ​​​വി​​​ട​​​ത്തേ​​​ക്ക് അ​​​ട​​​ഞ്ഞ വാ​​​തി​​​ലു​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കാ​​​നും അ​​​തേ​​​സ​​​മ​​​യം ത​​​ന്നെ ശി​​​ഷ്യ​​​ന്മാ​​​രോ​​​ടൊ​​​പ്പം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നും സാ​​​ധി​​​ച്ചു. ഇ​​​ത് കേ​​​വ​​​ലം ഒ​​​രു അ​​​ത്ഭു​​​ത​​​മ​​​ല്ല, മ​​​റി​​​ച്ച് ഇ​​​ശോ​​​യു​​​ടെ മ​​​നു​​​ഷ്യാ​​​സ്തി​​​ത്വ​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ച വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ്.

« സ​​​മ​​​കാ​​​ലി​​​ക പ്ര​​​സ​​​ക്തി «

ഉ​​​ത്ഥാ​​​ന​​​ത്തി​​​രു​​​നാ​​​ൾ വെ​​​റു​​​മൊ​​​രു ഗ​​​ത​​​കാ​​​ല സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ആ​​​വ​​​ർ​​​ത്ത​​​ന​​​മ​​​ല്ല, മ​​​റി​​​ച്ച് മ​​​നു​​​ഷ്യ​​​പ്ര​​​കൃ​​​തി​​​യു​​​ടെ​​ത​​​ന്നെ ന​​​വീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള കാ​​​ലി​​​ക പ്ര​​​സ​​​ക്ത​​​മാ​​​യ അ​​​നു​​​സ്മ​​​ര​​​ണ​​​മാ​​​ണ്. സ​​​ഭാ​​​പി​​​താ​​​വാ​​​യ വി​​​ശു​​​ദ്ധ അ​​​ത്ത​​​നാ​​​സി​​​യൂ​​​സ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തു​​പോ​​​ലെ, ""നാം ​​​ദൈ​​​വ​​​ത്തെ​​​പ്പോ​​​ലെ ആ​​​കേ​​​ണ്ട​​​തി​​​ന് ദൈ​​​വം മ​​​നു​​​ഷ്യ​​​നാ​​​യി, മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​ന​​ത്തി​​ലൂ​​ടെ മ​​​ര​​​ണം അ​​​തി​​​ന്‍റെ അ​​​ധി​​​കാ​​​രം എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി കൈ​​​വെ​​​ടി​​​ഞ്ഞു” (‘De Incarnatione’). വി​​​ശു​​​ദ്ധ ജോ​​​ൺ ക്രി​​​സോ​​​സ്തം ത​​​ന്‍റെ പ്ര​​​ശ​​​സ്ത​​​മാ​​​യ ഈ​​​സ്റ്റ​​​ർ പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ഉ​​​ദ്ഘോ​​​ഷി​​​ക്കു​​​ന്നു: ""മ​​​ര​​​ണ​​​മേ, നി​​​ന്‍റെ വി​​​ജ​​​യം എ​​​വി​​​ടെ? പാ​​​താ​​​ള​​​മേ, നി​​ന്‍റെ ദം​​​ശ​​​നം എ​​​വി​​​ടെ? മി​​​ശി​​​ഹാ ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റു, മ​​​ര​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. ആ​​​ദ​​​ത്തി​​​ലൂ​​​ടെ മ​​​ര​​​ണം ലോ​​​ക​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ചു​​​വെ​​​ങ്കി​​​ൽ, പു​​​തി​​​യ ആ​​​ദ​​​മാ​​​യ മി​​​ശി​​​ഹാ​​​യി​​​ലൂ​​​ടെ നി​​​ത്യ​​​ജീ​​​വ​​​ൻ ന​​​മ്മി​​​ലേ​​​ക്ക് സ​​​ന്നി​​​വേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്നു (Paschal Homily of St. John Chrysostom).'' മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം വ​​​ഴി പാ​​​പ​​​ത്തി​​​ന്‍റെ അ​​​ടി​​​മ​​​ത്ത​​​ത്തി​​​ൽ​​നി​​​ന്ന് നാം ​​​വി​​​മോ​​​ചി​​​ത​​​രാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ദൈ​​​വ​​​പു​​​ത്ര​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല​​​റ മി​​​ശി​​​ഹാ​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തെ​​​യ​​​ല്ല, മ​​​റി​​​ച്ച് അ​​​വി​​​ട​​​ന്ന് പ്ര​​​പ​​​ഞ്ചം മു​​​ഴു​​​വ​​​ൻ നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന സ​​​ത്യ​​​ത്തെ​​​യാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ഭൗ​​​തി​​​ക​​​മാ​​​യ ഒ​​​രു പ​​​രി​​​മി​​​തി​​​ക്കു​​​ള്ളി​​​ൽ ഒ​​​തു​​​ങ്ങി​​​നി​​​ന്നി​​​രു​​​ന്ന സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ​​നി​​​ന്നു കാ​​​ലാ​​​തീ​​​ത​​​വും സ​​​ർ​​​വ​​വ്യാ​​​പി​​​യു​​​മാ​​​യ ദൈ​​​വി​​​ക​​​ത​​​യി​​​ലേ​​​ക്കു​​​ള്ള പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ​​​ത്. മി​​​ശി​​​ഹാ​​​യു​​​ടെ ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല​​​റ​​​യെ ധ്യാ​​​നി​​​ക്കു​​​മ്പോ​​​ൾ അ​​​വി​​​ടു​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ്ര​​​ത്യേ​​​ക ദേ​​​ശ​​​ത്തോ കാ​​​ല​​​ത്തോ മാ​​​ത്രം ത​​​ള​​​യ്ക്ക​​​പ്പെ​​​ട്ട​​​വ​​​ന​​​ല്ലെ​​​ന്നും മ​​​റി​​​ച്ച്, അ​​​വി​​​ട​​​ത്തെ ഉ​​​ത്ഥാ​​​ന​​​ചൈ​​​ത​​​ന്യം ലോ​​​ക​​​ത്തി​​​ന്‍റെ നാ​​​നാ​​​കോ​​​ണു​​​ക​​​ളി​​​ലും പ​​​ട​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും നാം ​​​തി​​​രി​​​ച്ച​​​റി​​​യു​​​ന്നു. ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ന്‍റെ വി​​​ലാ​​​പ​​​ത്തി​​​ലും യു​​​ദ്ധ​​​ക്ക​​​ള​​​ങ്ങ​​​ളി​​​ലെ നി​​​സ​​​ഹാ​​​യ​​​ത​​​യി​​​ലും വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ന്‍റെ പ​​​ലാ​​​യ​​​ന​​​ത്തി​​​ലും പ്ര​​​ത്യാ​​​ശ​​​യു​​​ടെ പ്ര​​​കാ​​​ശ​​​മാ​​​യി മി​​​ശി​​​ഹാ കൂ​​​ടെ​​​യു​​​ണ്ടെ​​​ന്ന വ​​​ലി​​​യ സ​​​ത്യം ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല​​​റ ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു.

ന​​​മ്മു​​​ടെ കാ​​​ല​​​ഘ​​​ട്ടം വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള യു​​​ദ്ധ​​​വാ​​​ർ​​​ത്ത​​​ക​​​ളും നി​​​ഷ്ക​​​ള​​​ങ്ക​​​രാ​​​യ മ​​​നു​​​ഷ്യ​​​രു​​​ടെ നി​​​ല​​​വി​​​ളി​​​ക​​​ളും ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​ധി​​​കാ​​​ര​​​മോ​​​ഹ​​​ങ്ങ​​​ളും മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തെ വി​​​സ്മ​​​രി​​​ക്കു​​​മ്പോ​​​ൾ, ഈ​​​സ്റ്റ​​​ർ ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശം ഏ​​​റെ പ്ര​​​സ​​​ക്ത​​​മാ​​​ണ്. കു​​​രി​​​ശി​​​ലെ ബ​​​ലി​​​യ​​​ർ​​​പ്പ​​​ണം പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല, മ​​​റി​​​ച്ച് ലോ​​​ക​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള ദൈ​​​വ​​​ത്തി​​ന്‍റെ ക​​​രു​​​ണ​​​യു​​​ടെ അ​​​ട​​​യാ​​​ള​​​മാ​​​യി​​​രു​​​ന്നു. ""ലോ​​​ക​​​ത്തി​​​ൽ നി​​​ങ്ങ​​​ൾ​​​ക്ക് ക​​​ഷ്ട​​​ത​​​യു​​​ണ്ട്; എ​​​ങ്കി​​​ലും ധൈ​​​ര്യ​​​പ്പെ​​​ടു​​​വി​​​ൻ; ഞാ​​​ൻ ലോ​​​ക​​​ത്തെ ജ​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു” (യോ​​​ഹ​​​ന്നാ​​​ൻ 16: 33) എ​​​ന്ന മി​​​ശി​​​ഹാ​​​യു​​​ടെ വ​​​ച​​​നം ഇ​​​ന്ന​​​ത്തെ യു​​​ദ്ധ​​​ക്കെ​​​ടു​​​തി​​​ക​​​ളി​​​ൽ ഉ​​​ഴ​​​ലു​​​ന്ന ജ​​​ന​​​ത​​​യ്ക്ക് വ​​​ലി​​​യൊ​​​രു ആ​​​ശ്വാ​​​സ​​​മാ​​​ണ്. അ​​​ക്ര​​​മം​​കൊ​​​ണ്ട് ആ​​​ർ​​​ക്കും ശാ​​​ശ്വ​​​ത​​​മാ​​​യ വി​​​ജ​​​യം നേ​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നും സ്നേ​​​ഹം​​കൊ​​​ണ്ടു​​​ള്ള കീ​​​ഴ​​​ട​​​ങ്ങ​​​ലി​​​ലാ​​​ണ് യ​​​ഥാ​​​ർ​​​ഥ വി​​​ജ​​​യ​​​മെ​​​ന്നും ഉ​​​ത്ഥാ​​​ന​​​ര​​​ഹ​​​സ്യം ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. വി​​​ശു​​​ദ്ധ ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ പാ​​​പ്പാ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ; ""മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ ഭാ​​​വി യു​​​ദ്ധ​​​ങ്ങ​​​ളി​​​ലോ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലോ അ​​​ല്ല, മ​​​റി​​​ച്ച് ജീ​​​വ​​​നി​​​ലും സ​​​മാ​​​ധാ​​​ന​​​ത്തി​​​ലു​​​മാ​​​ണ്. കു​​​രി​​​ശ് പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഉ​​​ത്ഥാ​​​നം ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് അ​​​ക്ര​​​മ​​​ത്തി​​​ന് ന​​​മ്മു​​​ടെ ഭാ​​​വി​​​യു​​​ടെ അ​​​വ​​​സാ​​​ന വാ​​​ക്ക് പ​​​റ​​​യാ​​​നാ​​​കി​​​ല്ല’’ (​ലോ​​​ക സ​​​മാ​​​ധാ​​​ന​​​ദി​​​ന സ​​​ന്ദേ​​​ശം, 2005).

« സ​​​മാ​​​ധാ​​​നം, ഉ​​​ത്ഥി​​​ത​​​ന്‍റെ സ​​​മ്മാ​​​നം «

ഇ​​​ന്നു നാം ​​​കാ​​​ണു​​​ന്ന യു​​​ദ്ധ​​​ങ്ങ​​​ളും ക്രൂ​​​ര​​​ത​​​ക​​​ളും ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലെ പ്ര​​​ത്യാ​​​ശ​​​യെ കെ​​​ടു​​​ത്തി​​​ക്ക​​​ള​​​യാ​​​ൻ ശ്ര​​​മി​​​ക്കു​​​മ്പോ​​​ൾ, മി​​​ശി​​​ഹാ​​​യു​​​ടെ ക​​​ല്ല​​​റ അ​​​ട​​​ച്ചു​​​വ​​​ച്ചി​​​രു​​​ന്ന വ​​​ലി​​​യ ക​​​ല്ലു​​​ക​​​ൾ ദൈ​​​വി​​​ക​​​ശ​​​ക്തി​​​യാ​​​ൽ ഉ​​​രു​​​ട്ടി​​​മാ​​​റ്റ​​​പ്പെ​​​ട്ട​​​ത് നാം ​​​ഓ​​​ർ​​​മി​​​ക്ക​​​ണം . അ​​​നീ​​​തി​​​യു​​​ടെ​​​യും മ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ക​​​ല്ല​​​റ​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​വ​​​യെ​​​ത്ര ബ​​​ല​​​മു​​​ള്ള​​​തെ​​​ന്നു തോ​​​ന്നി​​​യാ​​​ലും പ്ര​​​ത്യാ​​​ശ​​​യു​​​ടെ സൂ​​​ര്യ​​​ൻ ഉ​​​ദി​​​ക്കു​​​ക​​​ത​​​ന്നെ ചെ​​​യ്യും. ഉ​​​ത്ഥി​​​ത​​​നാ​​​യ മി​​​ശി​​​ഹാ ത​​ന്‍റെ ശി​​​ഷ്യ​​​ന്മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ ആ​​​ദ്യ​​​ത്തെ സ​​​മ്മാ​​​നം സ​​​മാ​​​ധാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഭ​​​യ​​​ത്തി​​ന്‍റെ​​​യും ആ​​​ശ​​​ങ്ക​​​യു​​​ടെ​​​യും നി​​​ഴ​​​ലി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ആ ​​​മ​​​നു​​​ഷ്യ​​​രി​​​ലേ​​​ക്ക് ""നി​​​ങ്ങ​​​ൾ​​​ക്ക് സ​​​മാ​​​ധാ​​​നം’’ എ​​​ന്ന് ആ​​​ശം​​​സി​​​ച്ചു​​​കൊ​​​ണ്ട് ക​​​ട​​​ന്നു​​​വ​​​ന്ന മി​​​ശി​​​ഹാ, സ​​​മാ​​​ധാ​​​നം എ​​​ന്ന​​​ത് കേ​​​വ​​​ലം സ​​​ങ്ക​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വ​​​മ​​​ല്ല മ​​​റി​​​ച്ച് ദൈ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​ണെ​​​ന്ന് ലോ​​​ക​​​ത്തി​​​ന് കാ​​​ണി​​​ച്ചു​​​കൊ​​​ടു​​​ത്തു. മി​​​ശി​​​ഹാ ന​​​ൽ​​​കി​​​യ ഈ ​​​സ​​​മാ​​​ധാ​​​നം ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​ഴ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട്, സ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും സ്നേ​​​ഹ​​​ത്തി​​ന്‍റെ​​യും പു​​​തി​​​യൊ​​​രു ലോ​​​കം പ​​​ടു​​​ത്തു​​​യ​​​ർ​​​ത്താ​​​നാ​​​ണു നാം ​​​ഓ​​​രോ​​​രു​​​ത്ത​​​രും വി​​​ളി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​മു​​​ക്കി​​​ട​​​യി​​​ലു​​​ള്ള വെ​​​റു​​​പ്പി​​​ന്‍റെ​​​യും വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ​​​യും മ​​​തി​​​ലു​​​ക​​​ൾ ത​​​ക​​​ർ​​​ക്കാ​​​നും അ​​​പ​​​ര​​​നെ ശ​​​ത്രു​​​വാ​​​യി കാ​​​ണാ​​​തെ ദൈ​​​വ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രൂ​​​പ​​​മാ​​​യി സ്നേ​​​ഹി​​​ക്കാ​​​നും ഈ ​​​ഉ​​​യി​​​ർ​​​പ്പു​​​കാ​​​ലം ന​​​മു​​​ക്ക് പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ട്ടെ. മി​​​ശി​​​ഹാ​​​യു​​​ടെ സ​​​മാ​​​ധാ​​​നം ന​​​മ്മി​​​ലൂ​​​ടെ കു​​​ടും​​​ബ​​​ത്തി​​​ലേ​​​ക്കും സ​​​മൂ​​​ഹ​​​ത്തി​​​ലേ​​​ക്കും പ​​​ങ്കു​​​വ​​​യ്ക്ക​​​പ്പെ​​​ടു​​​മ്പോ​​​ഴാ​​​ണ് ഉ​​​ത്ഥാ​​​ന​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ മ​​​നോ​​​ഹാ​​​രി​​​ത ലോ​​​കം തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത്.

« പ്ര​​​ത്യാ​​​ശി​​​ക്കാ​​​ൻ ധൈ​​​ര്യം ത​​​രു​​​ന്ന ഉ​​​ത്ഥാ​​​നം «

മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്ക് പ​​​ക​​​ർ​​​ന്നു​​​ത​​​രു​​​ന്ന ഒ​​​രു ആ​​​ത്മീ​​​യ ഔ​​​ഷ​​​ധ​​​മാ​​​ണ് പ്ര​​​ത്യാ​​​ശ. വി​​​ശു​​​ദ്ധ പൗ​​​ലോ​​​സ് ശ്ലീ​​​ഹ റോ​​​മാ​​​ക്കാ​​​ർ​​​ക്ക് എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ, ""പ്ര​​​ത്യാ​​​ശ ന​​​മ്മെ ല​​​ജ്ജി​​​പ്പി​​​ക്കു​​​ന്നി​​​ല്ല; കാ​​​ര​​​ണം, ന​​​മു​​​ക്ക് ന​​​ൽ​​​ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​ലൂ​​​ടെ ദൈ​​​വ​​​ത്തി​​​ന്‍റെ സ്നേ​​​ഹം ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ചൊ​​​രി​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു’’ (റോ​​​മ 5:5). പ്ര​​​ത്യാ​​​ശ എ​​​ന്ന​​​ത് വെ​​​റു​​​മൊ​​​രു ആ​​​ഗ്ര​​​ഹ​​​മ​​​ല്ല, മ​​​റി​​​ച്ച് ദൈ​​​വ​​​ത്തി​​ന്‍റെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള ഉ​​​റ​​​ച്ച വി​​​ശ്വാ​​​സ​​​മാ​​​ണ്. നി​​​രാ​​​ശ​​​യു​​​ടെ അ​​​ന്ധ​​​കാ​​​ര​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ വി​​​ശു​​​ദ്ധ അ​​​ഗ​​​സ്തി​​​നോ​​​സ് ഇ​​​ങ്ങ​​​നെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു; ""വി​​​ശ്വാ​​​സം എ​​​ന്ന​​​ത് നാം ​​​കാ​​​ണാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ക്ക​​​ലാ​​​ണ്; ആ ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ലം നാം ​​​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത് നേ​​​രി​​​ട്ടു കാ​​​ണു​​​ക എ​​​ന്ന​​​താ​​​ണ്.’’ പ്ര​​​ത്യാ​​​ശ​​​യു​​​ള്ള ഹൃ​​​ദ​​​യം പ​​​രാ​​​ജ​​​യ​​​ത്തെ അ​​​റി​​​യു​​​ന്നി​​​ല്ല. പ്ര​​​ത്യാ​​​ശ​​​യാ​​​ണ് ഈ ​​​ലോ​​​ക​​​ത്തെ മാ​​​റ്റി​​​മ​​​റി​​​ക്കാ​​​ൻ ന​​​മു​​​ക്ക് ന​​​ൽ​​​ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​യു​​​ധം. പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ പ​​​പ്പാ ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു; ""ക്രി​​​സ്തീ​​​യ പ്ര​​​ത്യാ​​​ശ എ​​​ന്ന​​​ത് വെ​​​റു​​​മൊ​​​രു ദു​​​ർ​​​ബ​​​ല​​​മാ​​​യ സ്വ​​​പ്ന​​​മ​​​ല്ല, മ​​​റി​​​ച്ച് ഉ​​​ത്ഥി​​​ത​​​നാ​​​യ മി​​​ശി​​​ഹാ​​​യു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ലേ​​​ക്ക് എ​​​റി​​​യ​​​പ്പെ​​​ട്ട ക​​​രു​​​ത്തു​​​റ്റ ഒ​​​രു ന​​​ങ്കൂ​​​ര​​​മാ​​​ണ്. ക​​​ഠി​​​ന​​​മാ​​​യ ഇ​​​രു​​​ളി​​​ലും പ്ര​​​ഭാ​​​ത​​​ത്തി​​ന്‍റെ വെ​​​ളി​​​ച്ചം കാ​​​ണാ​​​ൻ ന​​​മ്മെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ശാ​​​ന്ത​​​മാ​​​യ ക​​​രു​​​ത്താ​​​ണ​​​ത്. ദൈ​​​വ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണെ​​​ങ്കി​​​ൽ ഒ​​​രു ശൈ​​​ത്യ​​​കാ​​​ല​​​വും ശാ​​​ശ്വ​​​ത​​​മ​​​ല്ലെ​​​ന്നും ഒ​​​രു പ​​​രാ​​​ജ​​​യ​​​വും അ​​​ന്തി​​​മ​​​മ​​​ല്ലെ​​​ന്നും അ​​​ത് ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു’’ (63-ാമ​​​ത് ലോ​​​ക ദൈ​​​വ​​​വി​​​ളി പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ​​​നി​​​ന്ന്).

മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം ന​​​മ്മെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത് മ​​​ര​​​ണ​​​ത്തി​​​ൽ അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത ഒ​​​രു ജീ​​​വി​​​ത​​​മു​​​ണ്ടെ​​​ന്നും, അ​​​ന്ധ​​​കാ​​​ര​​​ത്തി​​​ന് പ്ര​​​കാ​​​ശ​​​ത്തെ കീ​​​ഴ​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു​​​മാ​​​ണ്. ""കു​​​രി​​​ശി​​​ല്ലാ​​​തെ ഈ​​​സ്റ്റ​​​ർ സാ​​​ധ്യ​​​മ​​​ല്ല. മ​​​രി​​​ക്കാ​​​ൻ ത​​​യാ​​​റു​​​ള്ള​​​വ​​​ർ​​​ക്കേ ജീ​​​വി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ള്ളൂ. ക്രി​​​സ്തു​​​വി​​​ന്‍റെ ഉ​​​ത്ഥാ​​​നം ന​​​മു​​​ക്ക് ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശം ഇ​​​താ​​​ണ്: സ്നേ​​​ഹ​​​ത്തി​​​ന് മ​​​ര​​​ണ​​​ത്തേ​​​ക്കാ​​​ൾ ശ​​​ക്തി​​​യു​​​ണ്ട്. അ​​​ന്ധ​​​കാ​​​ര​​​ത്തി​​​ന് വെ​​​ളി​​​ച്ച​​​ത്തെ കീ​​​ഴ​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല​​​റ ന​​​മ്മെ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു’’ എ​​​ന്നു ബി​​​ഷ​​​പ് ഫു​​​ൾ​​​ട്ട​​​ൺ ജെ. ​​​ഷീ​​​ൻ പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ൾ (ലൈ​​​ഫ് ഓ​​​ഫ് ക്രൈ​​​സ്റ്റ്) പു​​​തി​​​യൊ​​​രു പ്ര​​​കാ​​​ശ​​​ത്തി​​​ൽ ഉ​​​യി​​​ർ​​​പ്പു​​​തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ന​​​മു​​​ക്ക് പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഉ​​​ത്ഥി​​​ത​​​നാ​​​യ മി​​​ശി​​​ഹാ​​​യോ​​​ടൊ​​​പ്പം ന​​​മു​​​ക്കും പ്ര​​​ത്യാ​​​ശ​​​യു​​​ടെ പു​​​തി​​​യ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​ൽ​​​ക്കാം. ന​​​മു​​​ക്ക് പ്ര​​​ത്യാ​​​ശ​​​യു​​​ടെ വി​​​ത്തു​​​ക​​​ൾ വി​​​ത​​​യ്ക്കു​​​ന്ന​​​വ​​​രാ​​​കാം. കാ​​​ര​​​ണം, ക​​​ല്ല​​​റ ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു; മി​​​ശി​​​ഹാ ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റു, അ​​​വി​​​ട​​​ന്ന് ഇ​​​ന്നും ന​​​മ്മോ​​​ടൊ​​​പ്പ​​​മു​​​ണ്ട്. ഉ​​​യി​​​ർ​​​പ്പു​​​തി​​​രു​​​നാ​​​ളി​​ന്‍റെ ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​ർ​​​ക്കും ആ​​​ശം​​​സി​​​ക്കു​​​ന്നു.

District News

ഈ​​സ്റ്റ​​ര്‍, വി​​ഷു: ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ൾ

കോ​​ട്ട​​യം: ഈ​​സ്റ്റ​​ര്‍, വി​​ഷു അ​​വ​​ധി​​ക്കാ​​ല​​ത്ത് ചെ​​ന്നൈ​​യി​​ല്‍​നി​​ന്നു നാ​​ട്ടി​​ലേ​​ക്കെ​​ത്താ​​നും തി​​രി​​കെ ചെ​​ന്നൈ​​യി​​ലേ​​ക്കു പോ​​കാ​​നും സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ളു​​മാ​​യി റെ​​യി​​ല്‍​വേ. കോ​​ട്ട​​യം​​വ​​ഴി ചെ​​ന്നൈ, എ​​സ്എ​​സ്എ​​സ് ഹൂ​​ബ​​ള്ളി, സ​​ന്ത്ര​​ഗാ​​ച്ചി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്നും തി​​രി​​ച്ചും പ്ര​​ത്യേ​​ക ട്രെ​​യി​​ന്‍ സ​​ര്‍​വീ​​സ്. ട്രെ​​യി​​ന്‍ ന​​മ്പ​​ര്‍ 06113/06114 ഒ​​ഴി​​ച്ചു​​ള്ള​​വ ര​​ണ്ട് മാ​​സ​​വും സ​​ര്‍​വീ​​സ് ന​​ട​​ത്തും.

ട്രെ​​യി​​ന്‍ ന​​മ്പ​​ര്‍ 06114 നോ​​ര്‍​ത്ത്-​​ചെ​​ന്നൈ എ​​ഗ്‌​​മോ​​ര്‍ സ്‌​​പെ​​ഷ​​ല്‍ ഇ​​ന്നു വൈ​​കു​​ന്നേ​​രം 5.15നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം നോ​​ര്‍​ത്തി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ട്ട് അ​​ടു​​ത്ത​​ദി​​വ​​സം രാ​​വി​​ലെ 11.30നു ​​ചെ​​ന്നൈ എ​​ഗ്‌​​മോ​​റി​​ല്‍ എ​​ത്തും. കൊ​​ല്ലം, കാ​​യം​​കു​​ളം, മാ​​വേ​​ലി​​ക്ക​​ര, ചെ​​ങ്ങ​​ന്നൂ​​ര്‍, തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ്‌​​റ്റോ​​പ്പു​​ണ്ടാ​​കും.

ട്രെ​​യി​​ന്‍ ന​​മ്പ​​ര്‍ 06081 തി​​രു​​വ​​ന​​ന്ത​​പു​​രം നോ​​ര്‍​ത്ത് - സാ​​ന്ത്ര​​ഗാ​​ച്ചി സ്‌​​പെ​​ഷ​​ല്‍ ജൂ​​ണ്‍ അ​​ഞ്ചു വ​​രെ വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.15നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം നോ​​ര്‍​ത്തി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ട്ട് ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45ന് ​​സാ​​ന്ത്രാ​​ഗ​​ച്ചി​​യി​​ലെ​​ത്തും. കൊ​​ല്ലം, കാ​​യം​​കു​​ളം, മാ​​വേ​​ലി​​ക്ക​​ര, ചെ​​ങ്ങ​​ന്നൂ​​ര്‍, തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ്‌​​റ്റോ​​പ്പു​​ണ്ടാ​​കും.

ട്രെ​​യി​​ന്‍ ന​​മ്പ​​ര്‍ 06082 സ​​ന്ത്രാ​​ഗ​​ച്ചി-​​തി​​രു​​വ​​ന​​ന്ത​​പു​​രം നോ​​ര്‍​ത്ത് സ്‌​​പെ​​ഷ​​ല്‍ ആ​​റു മു​​ത​​ല്‍ ജൂ​​ണ്‍ എ​​ട്ടു വ​​രെ തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.15ന് ​​സ​​ന്ത്രാ​​ഗ​​ച്ചി​​യി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ട്ട് ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ 9.55നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം നോ​​ര്‍​ത്തി​​ല്‍ എ​​ത്തും. പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ര്‍, കോ​​ട്ട​​യം, ആ​​ലു​​വ, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ര്‍, മാ​​വേ​​ലി​​ക്ക​​ര, കാ​​യം​​കു​​ളം, കൊ​​ല്ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ്റ്റോ​​പ്പു​​ക​​ളു​​ണ്ടാ​​കും.

NRI

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 25ന്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ഈ ​മാ​സം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല് മു​ത​ൽ സാ​ൽ​ബാ​വു റ്റി​റ്റ്യൂ​സ്ഫോ​റ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റും.

Address: SAALBAU Titus Forum , Walter-Möller-Platz 2 , 60439 Frankfurt am Main.

ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗാ​ന​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പു​റ​മെ ല​ക്കി ഡ്രോ​യും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ മി​ത​മാ​യ വി​ല​ക്ക് കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണ വി​ല്പ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​സ​മേ​തം ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​നു​വേ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

പ്ര​വേ​ശ​നം ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കും. ടി​ക്ക​റ്റ് വാ​ങ്ങു​വാ​നാ​യി ഏ​പ്രി​ൽ ഒ​ന്നാം തീ​യ​തി മു​ത​ൽ ദ​യ​വാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക.

https://doo.net/event/214997/order

Leader Page

പെസഹാ സ്നേഹത്തിന്‍റെ ആഘോഷം

​ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ അ​​​ന്തഃസ​​​ത്ത വെ​​​ളി​​​വാ​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ദി​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് പെ​​​സ​​​ഹാവ്യാ​​​ഴം. ത​​​ന്നെ​​​ത്ത​​​ന്നെ പൂ​​​ർ​​​ണ​​മാ​​​യി ന​​​ൽ​​​കു​​​ന്ന സ്നേ​​​ഹ​​​ത്തി​​ന്‍റെ ആ​​​ഘോ​​​ഷ​​​മാ​​​ണ് ഈ ​​​ദി​​​നം. വി​​​ന​​​യ​​​ത്തി​​​ന്‍റെ പാ​​​ഠ​​​മാ​​​യ പാ​​​ദ​​​ക്ഷാ​​​ള​​​ന​​​വും ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​ബി​​​ന്ദു​​​വാ​​​യ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യു​​​ടെ സ്ഥാ​​​പ​​​ന​​​വും വ​​​ഴി ഈ​​ശോമി​​ശി​​ഹാ ത​​ന്‍റെ അ​​​ന​​​ന്ത​​​മാ​​​യ സ്നേ​​​ഹം ലോ​​​ക​​​ത്തി​​​നു വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഈ ​​​ദി​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ധ്യാ​​​ന​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മാ​​​യും മൂ​​​ന്ന് ത​​​ല​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​മു​​​ക്കു ദ​​​ർ​​​ശി​​​ക്കാം.

► കു​​​ഞ്ഞാ​​​ടാ​​​യി മാ​​​റി​​​യ ന​​​ല്ലി​​​ട​​​യ​​​ൻ

​ഈ​​ശോ​​യെ​​​ക്കു​​​റി​​​ച്ച് പു​​​തി​​​യ നി​​​യ​​​മം ന​​​ൽ​​​കു​​​ന്ന ഏ​​​റ്റ​​​വും മ​​​നോ​​​ഹ​​​ര​​​മാ​​​യ ര​​​ണ്ടു ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ‘ന​​​ല്ലി​​​ട​​​യ​​​നും​’ (യോ​​​ഹ 10:11,14) ‘ദൈ​​​വ​​​ത്തി​​ന്‍റെ കു​​​ഞ്ഞാ​​​ടും​’ (യോ​​​ഹ 1:29, 36). സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ ഒ​​​രു ഇ​​​ട​​​യ​​​ന്‍റെ ദൗ​​​ത്യം ആ​​​ടു​​​ക​​​ളെ ന​​​യി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ ഈ​​ശോ എ​​​ന്ന ഇ​​​ട​​​യ​​​ൻ വ്യ​​​ത്യ​​​സ്ത​​​നാ​​​കു​​​ന്ന​​​ത് ത​​​ന്‍റെ ആ​​​ടു​​​ക​​​ൾ​​​ക്കു​​വേ​​​ണ്ടി അ​​​വ​​​ൻ​​ത​​​ന്നെ കു​​​ഞ്ഞാ​​​ടാ​​​യി ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു എ​​​ന്ന​​​തി​​​ലാ​​​ണ്.

‘ന​​​ല്ല ഇ​​​ട​​​യ​​​ൻ ആ​​​ടു​​​ക​​​ൾ​​​ക്കുവേ​​​ണ്ടി ജീ​​​വ​​​ൻ അ​​​ർ​​​പ്പി​​​ക്കു​​​ന്നു​’ (യോ​​​ഹ 10:11) എ​​​ന്ന് പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഈ​​ശോ വി​​​ര​​​ൽ​​ ചൂ​​​ണ്ടി​​​യ​​​ത് ത​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു. പ​​​ഴ​​​യ നി​​​യ​​​മ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ജ​​​ന​​​ത​​​യു​​​ടെ വി​​​മോ​​​ച​​​ന​​​ത്തി​​​നാ​​​യി പെ​​​സ​​​ഹാക്കു​​​ഞ്ഞാ​​​ടി​​ന്‍റെ ര​​​ക്തം വാ​​​തി​​​ൽ​​​പ്പ​​​ടി​​​ക​​​ളി​​​ൽ അ​​​ട​​​യാ​​​ള​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു (പു​​​റ 12:2128). എ​​​ന്നാ​​​ൽ, പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​ൽ, ലോ​​​ക​​​ത്തി​​​ന്‍റെ പാ​​​പ​​​ങ്ങ​​​ൾ നീ​​​ക്കു​​​ന്ന യ​​​ഥാ​​​ർ​​​ഥ കു​​​ഞ്ഞാ​​​ടാ​​​യി ഈ​​ശോ മാ​​​റു​​​ന്നു. സ്നാ​​​പ​​​ക യോ​​​ഹ​​​ന്നാ​​​ൻ പ്ര​​​വ​​​ചി​​​ച്ച​​​തു​​​പോ​​​ലെ (യോ​​​ഹ 1:29), അ​​​ന്ത്യ​​​ത്താ​​​ഴ വേ​​​ള​​​യി​​​ൽ ഈ​​ശോ ത​​​ന്‍റെ ശ​​​രീ​​​ര​​​വും ര​​​ക്ത​​​വും ശി​​​ഷ്യ​​​ന്മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ആ ​​​പ്ര​​​വ​​​ച​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. വാ​​​സ്ത​​​വ​​​ത്തി​​​ൽ ന​​​ല്ലി​​​ട​​​യ​​​നാ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​ന്നെ​​​യാ​​​ണ് ഈ​​ശോ കു​​​ഞ്ഞാ​​​ടാ​​​യി മാ​​​റി​​​യ​​​ത്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ഞാ​​​ൻ ന​​​ല്ലി​​​ട​​​യ​​​നാ​​​കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞ ഉ​​​ട​​​നെ ഞാ​​​ൻ ആ​​​ടു​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ജീ​​​വ​​​ൻ അ​​​ർ​​​പ്പി​​​ക്കു​​​ന്നു എ​​​ന്ന് ഈ​​ശോ പ​​​റ​​​ഞ്ഞ​​​ത് (യോ​​​ഹ 10:11,14).

ആ​​​ടു​​​ക​​​ളോ​​​ടു​​​ള്ള സ്നേ​​​ഹ​​​ത്തെപ്ര​​​തി സ്വ​​​ന്തം ജീ​​​വ​​​ൻ അ​​​ർ​​​പ്പി​​​ക്കു​​​ന്ന ഈ​​ശോ​​യെ​​​യാ​​​ണ് ന​​​മു​​​ക്കി​​​വി​​​ടെ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ക. പെ​​​സ​​​ഹാക്കു​​​ഞ്ഞാ​​​ടാ​​​യി മാ​​​റി​​​ക്കൊ​​​ണ്ട് ഈ​​ശോ ത​​​ന്‍റെ ഇ​​​ട​​​യ​​​ദൗ​​​ത്യം സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത രീ​​​തി​​​യി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ആ​​​ടു​​​ക​​​ൾ​​​ക്കു ജീ​​​വ​​​ൻ ന​​​ൽ​​​കാ​​​നാ​​​യി സ്വ​​​ന്തം ജീ​​​വ​​​ൻ​​ത​​​ന്നെ അ​​​ർ​​​പ്പി​​​ക്കു​​​ന്ന കു​​​ഞ്ഞാ​​​ടാ​​​യി മാ​​​റി​​​യ ഈ​​ശോ സ്നേ​​​ഹ​​​ത്തി​​ന്‍റെ ഉ​​​ത്ത​​​മ മാ​​​തൃ​​​ക കാ​​​ണി​​​ച്ചു. സ്നേ​​​ഹി​​​ത​​​നുവേ​​​ണ്ടി ജീ​​​വ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ സ്നേ​​​ഹ​​​മി​​​ല്ലെ​​​ന്ന് (യോ​​​ഹ 15:13) പ​​​ഠി​​​പ്പി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, അ​​​ത് സ്വ​​​ന്തം ജീ​​​വി​​​തംകൊ​​​ണ്ട് തെ​​​ളി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത ബ​​​ലി​​​യ​​​ർ​​​പ്പ​​​ക​​​നാ​​​യ ഇ​​​ട​​​യ​​​നാ​​​ണ് ക്രി​​​സ്തു.

► പാ​​​ദ​​​ക്ഷാ​​​ള​​​നം: സേ​​​വ​​​ന​​​ത്തി​​​ന്‍റെ പു​​​തി​​​യ മാ​​​തൃ​​​ക

​അ​​​ന്ത്യ​​​ത്താ​​​ഴവേ​​​ള​​​യി​​​ൽ ഈ​​ശോ ചെ​​​യ്ത ഏ​​​റ്റ​​​വും വി​​​പ്ല​​​വാ​​​ത്മ​​​ക​​​മാ​​​യ പ്ര​​​വൃ​​​ത്തി ശി​​​ഷ്യ​​​ന്മാ​​​രു​​​ടെ പാ​​​ദ​​​ങ്ങ​​​ൾ ക​​​ഴു​​​കി​​​യ​​​താ​​​യി​​​രു​​​ന്നു (യോ​​​ഹ 13:4-14). യ​​​ഹൂ​​​ദ ആ​​​ചാ​​​ര​​​പ്ര​​​കാ​​​രം ഏ​​​റ്റ​​​വും താ​​​ഴ്ന്ന ദാ​​​സ​​​ന്മാ​​​ർ ചെ​​​യ്യു​​​ന്ന ജോ​​​ലി​​​യാ​​​ണ​​​ത്. ഗു​​​രു​​​വും ക​​​ർ​​​ത്താ​​​വു​​​മാ​​​യ​​​വ​​​ൻ ഒ​​​രു ദാ​​​സ​​​ന്‍റെ വേ​​​ഷ​​​മ​​​ണി​​​ഞ്ഞ് ശി​​​ഷ്യ​​​ന്മാ​​​രു​​​ടെ പാ​​​ദ​​​ങ്ങ​​​ളി​​​ൽ തൊ​​​ട്ട​​​പ്പോ​​​ൾ, അ​​​ധി​​​കാ​​​രം എ​​​ന്ന​​​ത് സേ​​​വ​​​ന​​​മാ​​​ണെ​​​ന്ന പു​​​തി​​​യ പാ​​​ഠം ലോ​​​കം പ​​​ഠി​​​ച്ചു.

​വ​​​ഴി​​​തെ​​​റ്റി​​​പ്പോ​​​കു​​​ന്ന ആ​​​ടു​​​ക​​​ളെ തേ​​​ടി​​​പ്പോ​​​കു​​​ന്ന ഇ​​​ട​​​യ​​​ൻ, ഇ​​​വി​​​ടെ ത​​​ന്‍റെ ആ​​​ടു​​​ക​​​ളു​​​ടെ പാ​​​ദ​​​ങ്ങ​​​ൾ ക​​​ഴു​​​കി അ​​​വ​​​രെ വി​​​ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു. “മ​​​നു​​​ഷ്യ​​​പു​​​ത്ര​​​ൻ വ​​​ന്ന​​​ത് ശു​​​ശ്രൂ​​​ഷി​​​ക്ക​​​പ്പെ​​​ടാ​​​ന​​​ല്ല, ശു​​​ശ്രൂ​​​ഷി​​​ക്കാ​​​നാ​​​ണ്” (മ​​​ത്താ​​​യി 20: 28) എ​​​ന്ന വ​​​ച​​​നം ഇ​​​വി​​​ടെ അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​​മാ​​​കു​​​ന്നു. അ​​​പ​​​ര​​​ന്‍റെ മു​​​മ്പി​​​ൽ ചെ​​​റു​​​താ​​​കാ​​​നും അ​​​വ​​​രെ ആ​​​ദ​​​രി​​​ക്കാ​​​നും ന​​​മ്മെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​വ​​​രോ​​​ടു​​​ള്ള ആ​​​ഴ​​​മാ​​​യ സ്നേ​​​ഹ​​​മാ​​​ണ്. സ്നേ​​​ഹ​​​മു​​​ള്ളി​​​ട​​​ത്ത് വി​​​ന​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും വി​​​ന​​​യ​​​മു​​​ള്ളി​​​ട​​​ത്തു മാ​​​ത്ര​​​മേ യ​​​ഥാ​​​ർ​​​ഥ സേ​​​വ​​​നം സാ​​​ധ്യ​​​മാ​​​കൂ എ​​​ന്നും പാ​​​ദ​​​ക്ഷാ​​​ള​​​ന​​​ത്തി​​​ലൂ​​​ടെ ഈ​​ശോ ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു.

► വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന: നി​​​ത്യ​​​മാ​​​യ ആ​​​ത്മീ​​​യ ഭോ​​​ജ​​​നം

​പെ​​​സ​​​ഹാവ്യാ​​​ഴ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​വി​​​ശേ​​​ഷ​​​ത വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യു​​​ടെ സ്ഥാ​​​പ​​​ന​​​മാ​​​ണ്. ഒ​​​രു ഇ​​​ട​​​യ​​​ൻ ത​​​ന്‍റെ ആ​​​ടു​​​ക​​​ളെ പ​​​ച്ച​​​പ്പു​​​ൽ​​​പ്പു​​​റ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ, ഈ​​ശോ ത​​​ന്‍റെ അ​​​നു​​​ഗാ​​​മി​​​ക​​​ൾ​​​ക്ക് നി​​​ത്യ​​​ജീ​​​വ​​​ൻ ന​​​ൽ​​​കു​​​ന്ന ആ​​​ത്മീ​​​യ ഭ​​​ക്ഷ​​​ണം ന​​​ൽ​​​കി. ത​​​ന്‍റെ ഭൗ​​​തി​​​ക​​​മാ​​​യ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ലും ശി​​​ഷ്യ​​​ന്മാ​​​ർ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​ പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ അ​​​വ​​​ൻ ത​​ന്‍റെ സാ​​​ന്നി​​​ധ്യം അ​​​പ്പ​​​ത്തി​​​ന്‍റെ​​​യും വീ​​​ഞ്ഞി​​​ന്‍റെ​​യും രൂ​​​പ​​​ത്തി​​​ൽ അ​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി. വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന​​​യി​​​ലാ​​​ണ് ഈ​​ശോ​​യു​​ടെ സ്നേ​​​ഹം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലാ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ന്ന​​​ത്.

വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന​​​യി​​​ൽ ഈ​​ശോ ന​​​ൽ​​​കു​​​ന്ന​​​ത് ത​​​ന്‍റെ പ​​​ക്ക​​​ലു​​​ള്ള എ​​​ന്തെ​​​ങ്കി​​​ലു​​​മ​​​ല്ല; മ​​​റി​​​ച്ച്, ത​​​ന്നെ​​​ത്ത​​​ന്നെ​​​യാ​​​ണ്. ഈ​​ശോ പ​​​റ​​​യു​​​ന്നു: “സ്വ​​​ർ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നി​​​റ​​​ങ്ങി​​​യ ജീ​​​വ​​​നു​​​ള്ള അ​​​പ്പം ഞാ​​​നാ​​​ണ്” (യോ​​​ഹ 6:51). വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ലൂ​​​ടെ ഈ​​ശോ ന​​​മ്മോ​​​ട് ഒ​​​ന്നാ​​​യി​​​ത്തീ​​​രു​​​ന്നു. ഇ​​​ത് കേ​​​വ​​​ലം ഒ​​​രു പ്ര​​​തീ​​​കാ​​​ത്മ​​​ക ച​​​ട​​​ങ്ങ​​​ല്ല, മ​​​റി​​​ച്ച് ക്രി​​​സ്തു​​​വു​​​മാ​​​യു​​​ള്ള ഗാ​​​ഢ​​​മാ​​​യ ഐ​​​ക്യ​​​മാ​​​ണ്. “എ​​​ന്‍റെ ശ​​​രീ​​​രം ഭ​​​ക്ഷി​​​ക്കു​​​ക​​​യും എ​​​ന്‍റെ ര​​​ക്തം പാ​​​നം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ൻ എ​​​ന്നി​​​ലും ഞാ​​​ൻ അ​​​വ​​​നി​​​ലും വ​​​സി​​​ക്കു​​​ന്നു​” (യോ​​​ഹ 6:56) എ​​​ന്ന വാ​​​ഗ്ദാ​​​നം ഓ​​​രോ കു​​​ർ​​​ബാ​​​ന​​​യി​​​ലും നി​​​റ​​​വേ​​​റു​​​ന്നു. മ​​​നു​​​ഷ്യ​​​രോ​​​ടു​​​ള്ള അ​​​ഗാ​​​ധ​​​മാ​​​യ സ്നേ​​​ഹം നി​​​മി​​​ത്തം അ​​​വ​​​രെ ത​​​ന്നോ​​​ട് ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്താ​​​ൻ ഈ​​ശോ ക​​​ണ്ടെ​​​ത്തി​​​യ സ്നേ​​​ഹ​​​ര​​​ഹ​​​സ്യ​​​മാ​​​ണ് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന.

► സ്നേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ല്പ​​​ന​

​പെ​​​സ​​​ഹാവ്യാ​​​ഴം ന​​​മു​​​ക്കു ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശം സ്നേ​​​ഹ​​​ത്തി​​​ന്‍റേ​​​താ​​​ണ്. ന​​​മ്മെ ന​​​യി​​​ക്കു​​​ന്ന ഇ​​​ട​​​യ​​​ൻ ന​​​മ്മു​​​ടെ പാ​​​പ​​​ങ്ങ​​​ൾ​​​ക്കാ​​​യി കു​​​ഞ്ഞാ​​​ടാ​​​യി മാ​​​റി. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ലൂ​​​ടെ ഇ​​​ന്നും ആ ​​​ഇ​​​ട​​​യ​​​ൻ ന​​​മ്മു​​​ടെ കൂ​​​ടെ​​​യു​​​ണ്ട്, ആ ​​​കു​​​ഞ്ഞാ​​​ടി​​​ന്‍റെ ബ​​​ലി ഇ​​​ന്നും ന​​​മു​​​ക്കു ര​​​ക്ഷ​​​യേ​​​കു​​​ന്നു. പെ​​​സ​​​ഹാവ്യാ​​​ഴം വെ​​​റു​​​മൊ​​​രു ച​​​രി​​​ത്രസം​​​ഭ​​​വ​​​ത്തി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ​​​മ​​​ല്ല. മ​​​റി​​​ച്ച്, ഓ​​​രോ ക്രൈ​​​സ്ത​​​വ​​​നും ത​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ പ​​​ക​​​ർ​​​ത്തേ​​​ണ്ട സ്നേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ല്പ​​​ന​​​യാ​​​ണ്. ന​​​മ്മെ ന​​​യി​​​ക്കു​​​ന്ന ഇ​​​ട​​​യ​​​ൻ ന​​​മു​​​ക്കാ​​​യി കു​​​ഞ്ഞാ​​​ടാ​​​യി മാ​​​റി​​​യ​​​തു​​​പോ​​​ലെ, മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കുവേ​​​ണ്ടി സ്വ​​​യം മു​​​റി​​​ച്ചു ന​​​ൽ​​​കാ​​​നും വി​​​ന​​​യ​​​ത്തോ​​​ടെ ശു​​​ശ്രൂ​​​ഷി​​​ക്കാ​​​നും ന​​​മു​​​ക്കു സാ​​​ധി​​​ക്ക​​​ണം. ത​​​ന്‍റെ സ്നേ​​​ഹം ലോ​​​ക​​​മെ​​​ങ്ങും പ​​​ങ്കു​​​വ​​യ്​​​ക്കാ​​​ൻ ഈ​​ശോ ന​​​മ്മെ ക്ഷ​​​ണി​​​ക്കു​​​ന്നു. അ​​​പ​​​ര​​​ന്‍റെ വേ​​​ദ​​​ന​​​ക​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​മ്പോ​​​ഴും, വി​​​ന​​​യ​​​ത്തോ​​​ടെ മ​​​റ്റു​​​ള്ള​​​വ​​​രെ സേ​​​വി​​​ക്കു​​​മ്പോ​​​ഴും മാ​​​ത്ര​​​മാ​​​ണ് ന​​​മ്മു​​​ടെ പെ​​​സ​​​ഹാ ആ​​ച​​ര​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​കു​​​ന്ന​​​ത്.

International

ആക്രമണം: സിറിയയിലെ ഈസ്റ്റർ ആഘോഷം വെട്ടിക്കുറച്ചു

ഡ​​​മാ​​​സ്ക​​​സ്: സാ​​​യു​​​ധ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​റി​​​യ​​​യി​​​ലെ പ​​​ള്ളി​​​ക​​​ളി​​​ൽ ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം ചു​​​രു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഈ​​​സ്റ്റ​​​ർ പ​​​ള്ളി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ മാ​​​ത്ര​​​മേ ആ​​​ഘോ​​​ഷി​​​ക്കൂ​​​വെ​​​ന്ന് രാ​​​ജ്യ​​​ത്തെ ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്, ക​​​ത്തോ​​​ലി​​​ക്ക പാ​​​ത്രി​​​യാ​​​ർ​​​ക്കേ​​​റ്റു​​​ക​​​ൾ ​​സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സി​​​റി​​​യ​​​യി​​​ലെ ഹാ​​​മാ പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​പ്പെ​​​ട്ട ക്രി​​​സ്ത്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ സു​​​ഖൈ​​​ല​​​ബി​​​യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ബൈ​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഒ​​​ളി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ജീ​​​വ​​​ഹാ​​​നി​​​യു​​​ണ്ടാ​​​യി​​​ല്ല.

പ്ര​​​ദേ​​​ശ​​​ത്തെ പ​​​ള്ളി​​​ക്കു​​​മു​​​ന്നി​​​ലെ തി​​​രു​​​സ്വ​​​രൂ​​​പ​​​ങ്ങ​​​ളും ക്രൈ​​​സ്ത​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു സാ​​​യു​​​ധ​​​സം​​​ഘം മ​​​ട​​​ങ്ങി​​​യ​​​ത്. ഒ​​​രു സ്ത്രീ​​​യെ ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​സ്‌​​​ലിം​​​ക​​​ളി​​​ലെ സു​​​ന്നി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ചേ​​​രി​​​പ്പോ​​​രാ​​​ണു പ്ര​​​ദേ​​​ശ​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം കു​​​റ​​​യ്ക്കാ​​​ൻ സ​​​ഭാ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

National

ക്രൈസ്തവ ആഘോഷദിനങ്ങൾ പ്രവൃത്തി ദിനമാക്കുന്നത് അപലപനീയം: സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: ക്രൈ​​​സ്ത​​​വ​​​രു​​​ടെ ആ​​​ഘോ​​​ഷ​​​ദി​​​ന​​​ങ്ങ​​​ൾ പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​ക്കു​​​ന്ന​​​ത് അ​​​പ​​​ല​​​പ​​​നീ​​​യ​​​മെ​​​ന്ന് ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ).

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​​യാ​​​ലും സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​രു​​​ക​​​ളാ​​​യാ​​​ലും ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്ക ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ഡോ.​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു.

ഈ​​​സ്റ്റ​​​റും ക്രി​​​സ്മ​​​സും ക്രൈ​​​സ്ത​​​വ​​​ർ വി​​​ശു​​​ദ്ധ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന ദി​​​ന​​​ങ്ങ​​​ളാ​​​ണ്. എ​​​ന്നാ​​​ൽ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും ചി​​​ല സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും എ​​​ന്തെ​​​ന്നി​​​ല്ലാ​​​ത്ത തീ​​​ക്ഷ്ണത​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

ക്രൈ​​​സ്ത​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ദി​​​ന​​​ങ്ങ​​​ളാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ശീ​​​ല​​​ന​​​വും ഡ്യൂ​​​ട്ടി​​​യും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​യും സി​​​ബി​​​സി​​​ഐ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​ത്തി​​​നു​​​മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണ്. ഇ​​​തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ഫാ. ​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ൽ വി​ശു​ദ്ധ വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ

പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​റി​യി​ച്ചു.

നൂ​റി​ൽ പ​രം കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

 

Kerala

ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷം; അ​ധി​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി

തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 21 വ​രെ ബം​ഗ​ളൂ​രു, ചെ​ന്നൈ, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം, പാ​ല, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സു​ണ്ടാ​കും. ഇ​തി​നു പു​റ​മെ തി​ര​ക്ക​നു​സ​രി​ച്ച് അ​ധി​ക​മാ​യി 13 ബ​സും സ​ജ്ജ​മാ​ക്കും.

ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്തും സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ബ്സൈ​റ്റ് വ​ഴി​യും ആ​പ്പ് വ​ഴി​യും യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം.

 

Kerala

പെ​സ​ഹ, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ വെ​ല്ലു​വി​ളി: കെ​സി​എ​ഫ്

കൊ​​​ച്ചി: പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച​​​യും ഈ​​​സ്റ്റ​​​ര്‍ ഞാ​​​യ​​​റാ​​​ഴ്ച​​​യും അ​​​ഖി​​​ലേ​​​ന്ത്യ എ​​​ന്‍​ജി​​​നിയ​​​റിം​​​ഗ് എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്ക് എ​​​തി​​​രാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (കെ​​​സി​​​എ​​​ഫ്) സം​​​സ്ഥാ​​​ന സ​​​മി​​​തി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പുന​​​ല്‍​കു​​​ന്ന മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം ഹ​​​നി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണി​​​തെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഇ​​​തു ന​​​ട​​​ക്കി​​​ല്ലെ​​​ന്നും സ​​​മി​​​തി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഓ​​​ശാ​​​നദി​​​ന​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ല്‍ ജോ​​​ണ്‍ ഫ്രാ​​​ന്‍​സി​​​സ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ര്‍​ജ്കു​​​ട്ടി, വൈ​​​ദിക ഉ​​​പ​​​ദേ​​​ഷ്ട​​​വ് ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ട്ര​​​ഷ​​​റ​​​ര്‍ ബി​​​ജു കു​​​ണ്ടു​​​കു​​​ളം എ​​​ന്നി​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

ദൈവത്തിന്‍റെ ഇടം നിറയ്ക്കാം

ദൈ​വ​ത്തി​ന്‍റെ ഇ​ടം അ​ഥ​വാ ദൈ​വ​ത്തി​ന്‍റെ സ്പേ​സ് ന​മു​ക്കു നി​റ​യ്ക്കാ​ൻ ക​ഴി​യും, ഇത്‌ ​നോ​മ്പു​കാ​ല​ത്തു നാം ​തി​രി​ച്ച​റി​യേ​ണ്ട യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലൊ​ന്ന്. ദൈ​വ​ത്തി​ന്‍റെ ഇ​ടം ദൈ​വം പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഇ​ടം കൂ​ടി​യാ​ണ്. ദൈ​വ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​ നി​ന്നു​കൊ​ണ്ട് ന​മ്മ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് ദൈ​വി​കദൗ​ത്യം നാം ​ഏ​റ്റെ​ടു​ത്ത​താ​യി ദൈ​വ​ത്തി​നു തോ​ന്നു​ന്ന​ത്.

അതിജീവിക്കേണ്ടവർ

നോ​മ്പുകാ​ല​ത്ത് ദൈ​വ​ത്തി​ൽ വ​ള​രാ​ൻ പ​റ്റു​ന്ന ഏ​റ്റ​വും ല​ളി​ത​മാ​യ ഒ​രു പ്ര​വ​ർ​ത്ത​നമാ​തൃ​ക​യാ​ണി​ത്. ഈ ​സൃ​ഷ്ട​പ്ര​പ​ഞ്ച​ത്തി​ൽ പ​ല​പ്പോ​ഴും പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ നി​ർ​ധാ​ര​ണം ന​ട​ക്കു​ന്ന​ത് ശ​രി​ക്കും വ​നനി​യ​മ​പ്ര​കാ​ര​മാ​ണ് എ​ന്നു തോ​ന്നി​പ്പോ​കും.

ക​രു​ത്തു​ള്ള​വ​ൻ മാ​ത്രം കാ​ര്യ​ക്കാ​ര​ൻ. വേ​ട്ട​ക്കാ​രെ മാ​ത്രം പ​രി​പോ​ഷി​പ്പി​ക്കു​ക​യും ഇ​ര​ക​ൾ ച​ത്തൊ​ടു​ങ്ങാ​ൻവേ​ണ്ടി ജ​നി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വ്യ​വ​സ്ഥി​തി ഈ ​പ്ര​കൃ​തി​യി​ൽ​ത്ത​ന്നെ ക​ണ്ടി​ട്ടാ​വാം ഡാ​ർ​വി​നെ​പ്പോ​ലു​ള്ള​വ​ർ നാ​ച്വ​റ​ൽ സെ​ല​ക്ഷൻ എ​ന്നു പ​റ​ഞ്ഞ​ത്.

ഇ​തൊ​രു വ​ന്യ​മാ​യ നി​യ​മ​സം​ഹി​ത​യാ​ണ്. ഇ​തി​നെ​യാ​ണ് ഡാ​ർ​വി​ൻ സ​ർ​വൈ​വ​ൽ ഓ​ഫ് ദ ​ഫി​റ്റ​സ്റ്റ് എ​ന്നു പ​റ​യു​ന്ന​ത്. ഏ​റ്റ​വും ക​രു​ത്ത​ന്‍റെ അ​തി​ജീ​വ​നം. ക​രു​ത്തു​ള്ള​വ​ൻ മാ​ത്രം അ​തി​ജീ​വി​ക്കു​ന്നു. കൈ​ക്ക​രു​ത്തു​ള്ള​വ​ൻ കാ​ര്യ​ക്കാ​ര​ൻ എ​ന്നു പ​റ​യു​ന്ന​തി​ന്‍റെ യു​ക്തി​യും ഇ​തു​ത​ന്നെ.

ഈ ​ത​ത്വ​ത്തി​നെ​തി​രേ നീ​ന്തു​ന്ന​താ​ണ് ബൈ​ബി​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​ക​ളി​ലൊ​ന്ന്. ക​ഴി​വി​ല്ലാ​ത്ത​വ​നും അ​തി​ജീ​വി​ക്ക​ണം എ​ന്ന​താ​ണ് ബൈ​ബി​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന നി​ല​പാ​ട്. ന​മ്മു​ടെ മ​ന​സി​നെ സം​സ്ക​രി​ക്കാ​ൻ ഉ​ത​കു​ന്ന പു​തി​യ സ​ന്ദേ​ശം.

പ​ഴ​യ​നി​യ​മ​ത്തി​ൽ സെ​റു​ബാ​ബേ​ൽ എ​ന്നൊ​രു രാ​ജ​കു​മാ​ര​നു​ണ്ട്. സെ​റു​ബാ​ബേ​ൽ യൊ​വാ​ക്കിം രാ​ജാ​വി​ന്‍റെ വം​ശ​ത്തി​ൽ പി​റ​ന്ന രാ​ജ​കു​മാ​ര​നാ​ണ്. ബാ​ബി​ലോ​ണ്‍ വി​പ്ര​വാ​സ കാ​ല​ത്ത് ബാ​ബി​ലോ​ണി​ൽ ജ​നി​ച്ച യ​ഹൂ​ദ​ൻ. അ​ന്നു ബാ​ബി​ലോ​ണ്‍ വി​പ്ര​വാ​സം ക​ഴി​ഞ്ഞ​വ​രെ മോ​ചി​പ്പി​ക്കാ​ൻ ദൈ​വം തെ​ര​ഞ്ഞെ​ടു​ത്ത വ്യ​ക്തി.

സെ​റു​ബാ​ബേ​ൽ മോ​ചി​ത​രാ​യ പ്ര​വാ​സി​ക​ളെ​യുംകൊ​ണ്ട് ജ​റൂസ​ലെ​മിലേ​ക്ക് എത്തി. ദേ​വാ​ല​യം പു​നഃ​സ്ഥാ​പി​ച്ചു. സ​ർ​വ​വി​ധ അ​വ​കാ​ശ​ങ്ങ​ളോ​ടുംകൂ​ടി ദൈ​വ​ത്തി​ന്‍റെ ജ​നം വീ​ണ്ടും ഇ​സ്രയേ​ലി​ൽ പ​റി​ച്ചു ​ന​ട​പ്പെ​ടു​ക​യും ത​ഴ​ച്ചു വളരുകയും ചെ​യ്യു​ന്ന മ​നോ​ഹ​ര കാ​ഴ്ച. അ​ത് സെ​റു​ബാ​ബേ​ലി​നെക്കൊണ്ടാ​ണ് ദൈ​വം ചെ​യ്യി​ക്കു​ന്ന​ത്. സെ​റു​ബാ​ബേ​ലി​ന് അ​തി​നു​ള്ള ക​ഴി​വ് ഇ​ല്ലാ​യി​രു​ന്നു. എന്നാൽ, സെറുബാ​ബേ​ലി​ലൂ​ടെ എ​ന്താ​ണ് ദൈ​വം ചെ​യ്ത​തെ​ന്ന് സക്കറിയയിലൂടെ വെ​ളി​പ്പെ​ടു​ത്തു​ന്നുണ്ട്.

സൈന്യത്താലെയല്ല, ശക്തിയാലെയല്ല ക​ർ​ത്താ​വി​ന്‍റെ ആ​ത്മാ​വി​നാ​ല​ത്രെ എ​ന്ന്. സൈ​ന്യ​ത്താ​ലെ​യും ശ​ക്തി​യാ​ലെ​യുമാ​ണ് സെ​റു​ബാ​ബേ​ൽ വി​പ്ര​വാ​സി​ക​ളെ മോ​ചി​പ്പി​ച്ച​തെ​ന്നു പ​റ​ഞ്ഞാ​ൽ ദൈ​വ​ത്തി​ന്‍റെ സ്ഥാ​നം കാ​ര്യമ​റി​യാ​തെ കൈ​യേറു​ന്ന​തു​ പോ​ലെ​യാ​കും.

കരുണ എന്ന ഇടം

ദൈ​വ​ത്തെ മാ​റ്റി​നി​ർ​ത്തു​ന്നതു ദൈ​വ​ത്തി​ന്‍റെ സ്പേ​സ് കൂ​ടി സ്വ​ന്ത​മാക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. എ​ല്ലാ​വ​രും ജീ​വി​ക്ക​ണം. ക​രു​ത്ത് കു​റ​ഞ്ഞ​വ​ൻ ക​ർ​ത്താ​വി​ന്‍റെ കൃ​പ​കൊ​ണ്ട് ജീ​വി​ക്ക​ണം. അ​താ​ണ് "നോ​ട്ട് ബൈ ​മെ​റി​റ്റ് ബ​ട്ട് ബൈ ​ഗ്രേ​സ്' എ​ന്ന പു​തി​യ നി​യ​മം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ചി​ല​പ്പോ​ൾ ഒ​രാ​ൾ​ക്കു യോ​ഗ്യ​ത ഉ​ണ്ടാ​വി​ല്ല. അ​ങ്ങ​നെ​യു​ള്ള ആ​ൾ, മെ​റി​റ്റ് ഇ​ല്ലാ​ത്ത​വ​ൻ ജീ​വി​ക്കേ​ണ്ട​ന്നാ​ണ് ലോ​കം പ​റ​യു​ന്ന​ത്. ഒ​രു ക​ഴി​വു​മി​ല്ലാ​ത്ത​വ​ൻ ഇ​വി​ടെ ജീ​വി​ക്ക​രുതെ​ന്ന​താ​ണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈ​വ​ത്തി​ന്‍റെ ക​രു​ണ അ​വ​നും ജീ​വി​ക്കാ​ൻ ഇ​ടം കൊ​ടു​ക്കു​ന്ന​താ​ണ്. അ​താ​ണ് ക​രു​ണ കൈമാ​റു​ന്പോ​ൾ അ​തു ദൈ​വ​ത്തി​ന്‍റെ ഇ​ട​മാണെ​ന്നു പ​റ​യു​ന്ന​ത്.

നോമ്പുകാലത്ത് ജീ​വി​തപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ നമ്മൾ ചെ​യ്തുകൊ​ടു​ക്കുമ്പോൾ കൈ​മാ​റു​ന്ന​ത് ദൈ​വ​ത്തി​ന്‍റെ ക​രു​ണ​യാണ്. ദൈ​വ​ത്തി​ന്‍റെ ക​രു​ണ എന്നതു ദൈ​വ​ത്തി​ന്‍റെ ഇ​ട​മാ​ണ്. ദൈ​വ​ത്തി​ന്‍റെ സ്പേ​സ് ദൈ​വ​ത്തി​നു​വേ​ണ്ടി ഏ​റ്റെ​ടു​ത്തു ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ ചെ​യ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോമ്പുകാലം.

Kerala

ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ക

ദൈ​​​വ​​​സ​​​ന്നി​​​ധി​​​യി​​​ൽ സ​​​ന്പ​​​ന്ന​​​നാ​​​വു​​​ക, ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ മ​​​ഹാ​​​സു​​​വി​​​ശേ​​​ഷ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന വേ​​​ള​​​യാ​​​ണ് നോ​​​ന്പു​​​കാ​​​ലം. ലൂ​​​ക്കാ 12:21ലും ​​​സു​​​ഭാ​​​ഷി​​​തം 19:17ലു​​​മാ​​​ണ് ഈ ​​​വ​​​ച​​​ന​​​ങ്ങ​​​ൾ നാം ​​​വാ​​​യി​​​ക്കു​​​ക.

ദ​​​രി​​​ദ്ര​​​നോ​​​ടു കാ​​​ണി​​​ക്കു​​​ന്ന ക​​​രു​​​ണ ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണ് - സു​​​ഭാ​​​ഷി​​​ത​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന അ​​​തി​​​മ​​​നോ​​​ഹ​​​ര​​​ വെ​​​ളി​​​പാ​​​ട്. ഈ ​​​സു​​​ഭാ​​​ഷി​​​ത​​​ത്തി​​​നൊ​​​പ്പം ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ​​​യി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ​കൂ​ടി ചേ​​​ർ​​​ത്തു​​​വ​​​ച്ചാ​​​ൽ ചേ​​​രും​​​പ​​​ടി ചേ​​​ർ​​​ത്ത​​​പോ​​​ലെ​​​യാ​​​കും.

ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ലു​​​ക​​​ൾ

ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ​​​യി​​​ൽ ക​​​ള്ള​​​ന്മാ​​​രാ​ൽ ക്രൂ​​​ര​​​മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് വ​​​ഴി​​​യ​​​രി​​​കി​​​ൽ മൃ​​​ത​​​പ്രാ​​​യ​​​നാ​​​യി കി​​​ട​​​ക്കു​​​ന്ന യ​​​ഹൂ​​​ദ​​​നെ ഒ​​​ടു​​​വി​​​ൽ സ​​​ഹാ​​​യി​​​ക്കുന്നത് ഒ​​​രു സ​​​മ​​​രി​​​യാ​​​ക്കാ​​​ര​​​നാ​​​ണ്. ശ​​​ത്രു എ​​​ന്നു യ​​​ഹൂ​​​ദ​​​ൻ ക​​​രു​​​തി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും അ​​​ക​​​റ്റ​​​പ്പെ​​​ട്ടി​​​രു​​​ന്ന സ​മ​രി​യാ​ക്കാ​ര​ൻ.

ഈ​​​ശോ ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്തു എ​​​ന്നു വ​​​ച​​​ന​​​ത്തി​​​ലു​​​ണ്ട്. അ​​​വ​​​ന്‍റെ കു​​​രി​​​ശുമ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ് അ​​​ങ്ങ​​​നെ പ​​​റ​​​യു​​​ന്ന​​​തെ​​​ങ്കി​​​ലും ക്രി​​​സ്തു​​​വി​​​ന്‍റെ വ​​​ച​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ലു​​​ക​​​ൾ ത​​​ക​​​ർ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്.

എ​​​ന്നാ​​​ൽ, ആ​​​രാ​​​ണ് ശ​​​ത്രു ആ​​​രാ​​​ണ് മി​​​ത്രം എ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ പ​​​റ്റാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​​ണ് ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. അപ്പോൾ ആ​​​ദ്യം പ​​​റ​​​ഞ്ഞ സു​​​ഭാ​​​ഷി​​​ത​​​ത്തി​​​ലെ വ​​​ച​​​ന​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​വു​​​ക​​​യാ​​​ണ് സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ.

മൃ​​​ത​​​പ്രാ​​​യ​​​നാ​​​യ യ​​​ഹൂ​​​ദ​​​നെ സ്വ​​​ന്തം ക​​​ഴു​​​ത​​​യു​​​ടെ പു​​​റ​​​ത്തു​​​ക​​​യ​​​റ്റി സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ സ​​​ത്ര​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യി അ​​​യാ​​​ൾ പ​​​രി​​​ച​​​രി​​​ക്കു​​​ന്നു. സ്നേ​​​ഹം ശ​​​ത്രു​​​ത​​​യെ മ​​​റ​​​ക്കു​​​ന്ന​​​തും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കുവേ​​​ണ്ടി സ​​​ന്പ​​​ത്തും സ​​​മ​​​യ​​​വും ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. അ​​​താ​​​ണ് ഒ​​​രു മ​​​നു​​​ഷ്യ​​​നെ ന​​​ല്ല മ​​​നു​​​ഷ്യ​​​നാ​​​ക്കു​​​ന്ന​​​ത്. നോ​​​ന്പ് ന​​​മ്മു​​​ടെ മ​​​നു​​​ഷ്യ​​​ത്വ​​​ത്തെ സു​​​വി​​​ശേ​​​ഷ വി​​​ഹി​​​ത​​​മാ​​​യി ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​മാ​​​ണ്.

സ​​​ത്ര​​​ത്തി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ച ശേ​​​ഷം സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ പ​​​റ​​​യു​​​ന്ന ഒ​​​രു വാ​​​ക്കു​​​ണ്ട്, “ഇ​​​വ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണം. എ​​​ന്തെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഞാ​​​ൻ തി​​​രി​​​കെ വ​​​രു​​​ന്പോ​​​ൾ ത​​​ന്നു​​​കൊ​​​ള്ളാം''.

ആ ​​​ക​​​ഥ​​​യി​​​ൽ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന ന​​​ല്ല സ​​​മരിയാക്കാര​​​ൻ യേ​​​ശു​​​വി​​​ന്‍റെ ര​​​ണ്ടാം വ​​​ര​​​വി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. താ​​​ൻ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​തു​​​വ​​​രെ താ​​​ൻ ഏ​​​ൽ​​​പ്പി​​​ച്ചു പോ​​​യ അ​​​പ​​​ര​​​നോ​​​ടു ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് തി​​​രി​​​ച്ചു​​​വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ക്രി​​​സ്തു​​​വാ​​​ണ്.

ന​​​മ്മ​​​ളു​​​മാ​​​യി​​​ട്ട് എ​​​ന്തെ​​​ങ്കി​​​ലും ബ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്നാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും അ​​​വ​​​ശ​​​ത​​​യു​​​ള്ള മ​​​നു​​​ഷ്യ​​​ന്‍റെമേ​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു​​​ള്ള സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ സ​​​ഹ​​​ജീ​​​വി പ്ര​​​തി​​​ബ​​​ദ്ധ​​​ത വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​തു ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

ക​ടം വീ​ട്ടാ​ൻ വ​രു​ന്ന​വ​ൻ

ആ ​​വാ​​ക്കു കേ​​ട്ട് നാം ​​അ​​​വ​​​ശ​​​ർ​​​ക്കു​​​വേ​​​ണ്ടി ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​ത്, കൃ​​​പ​​​യാ​​​യി ത​​​ന്നു വീ​​​ട്ടു​ക​യാ​ണ് അ​​വ​​ൻ വീ​​ണ്ടും വ​​രു​​ന്ന​​തി​​ന്‍റെ ഒ​​​രു ല​​​ക്ഷ്യം. പ്ര​​​ത്യേ​​​കി​​​ച്ച് ഈ ​​​നോ​​​ന്പു​​​കാ​​​ല​​​ത്തു ചി​​​ല വ്യ​​​ക്തി​​​ക​​​ളെ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ചി​​​ല​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കാ​​​റു​​​ണ്ട്.

മ​​​ക്ക​​​ളി​​​ല്ലാ​​​ത്ത ദ​​ന്പ​​തി​​ക​​ളു​​ണ്ടാ​​കാം. ചി​ല​ർ പ​​​ങ്കാ​​​ളി​​​ക​​​ളി​​​ൽ​​നി​​ന്ന് അ​​​തി​​​ന്‍റെ പേ​​​രി​​​ൽ പി​​​രി​​​ഞ്ഞു​​പോ​​​കു​​​ന്ന​​​തും കാ​​​ണാം. ചി​​​ല​​​ർ പി​​​രി​​​ഞ്ഞു​​പോ​​​കാ​​​തെ ആ ​​കു​​റ​​വു​​ക​​ളെ ഏ​​റ്റെ​​ടു​​ത്തു മ​​​ര​​​ണം വ​​​രെ കൂ​​​ടെ ജീ​​​വി​​​ക്കും. അ​​​പ്പോ​​​ഴെ​​​ല്ലാം ഒ​​​രാ​​ളു​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കുന്നു. അ​​​തു​​​പോ​​​ലെ​യാ​ണ് മാ​​താ​​പി​​താ​​ക്ക​​ളെ അ​​​വ​​​രു​​​ടെ അ​​​വ​​​ശ​​​ത​​​യി​​​ലും രോ​​​ഗ​​​ത്തി​​​ലും പ​​രി​​ച​​രി​​ക്കു​​ന്ന​​വ​​ർ, ചി​​ല​​പ്പോ​​ൾ ശൈ​​ശ​​വ​​ത്തി​​ൽ അ​​വ​​ർ ന​​മ്മ​​ളെ പ​​രി​​ച​​രി​​ച്ച​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ. അ​​​പ്പോ​​​ഴെ​​​ല്ലാം ഈ​​ശോ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​ക്കുകയാണ്.

അ​​​ർ​​​ധ​​​പ്രാ​​​ണ​​രെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​പ്പോ​​​ഴാ​​​യാ​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കും. ഓ​​​ട്ടി​​​സം ഉ​​​ള്ള കു​​​ഞ്ഞാ​​​ണ് ജ​​​നി​​​ച്ച​​​തെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കും. അ​​​വ​​​രു​​​ടെ പ​രി​ച​ര​ണം, ഉ​​​റ​​​ക്കം, സു​​​ര​​​ക്ഷി​​​ത​​​ത്വം, സ​​​മാ​​​ധാ​​​നം ഇ​​​തി​​നെ​​​ല്ലാം കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കു​​​ന്പോ​​​ൾ ഓ​​​ർ​​​ക്ക​​​ണം, "ദൈ​​​വ​​​പൈ​​​ത​​ലേ ഇ​​​തെ​​​ല്ലാം ഞാ​​​ൻ തി​​​രി​​​ച്ചു​​​വ​​​രു​​​ന്പോ​​​ൾ മ​​​ട​​​ക്കി​​​ത്ത​​​രാം, കാ​​​ര​​​ണം നീ ​​​എ​​​നി​​​ക്കു ത​​​രു​​​ന്ന ക​​​ട​​​ങ്ങ​​​ളാ​​​ണി​​​തെ​​​ല്ലാം'. ഇ​​​ങ്ങ​​നെ ചെ​​ല​​വാ​​ക്കു​​മ്പോ​​ഴെ​​ല്ലാം തി​​​രി​​​ച്ചു​വ​​​രു​​​ന്പോ​​​ൾ ത​​​രാം എ​​​ന്നു​​​ള്ള വ​​​ച​​​നം​​കൂ​​ടി ധ്യാ​​​നി​​​ച്ച് ഈ ​നോ​​ന്പ് ഫ​​ല​​ദാ​​യ​​ക​​മാ​​ക്കാം.

NRI

ഹെ​റി​ഫോ​ഡ് ഈ​സ്റ്റ​ർ സം​ഗ​മം ഏ​പ്രി​ൽ 18ന്

ഹെ​റി​ഫോ​ഡ്: ഹെ​റി​ഫോ​ഡി​ലെ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​സി​ഇ​എ​ഫ് ഈ​സ്റ്റ​ർ സം​ഗ​മം ഏ​പ്രി​ൽ 18ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക്രൈ​സ്ത​വ ക​ലാ രൂ​പ​ങ്ങ​ൾ, മെ​ഗാ ക്വ​യ​ർ, പൊ​തു​സ​മ്മേ​ള​നം, കെ​സി​ഇ​എ​ഫ് (കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ്) ഉ​ദ്ഘാ​ട​നം, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ, ഭ​ക്തി ഗാ​ന​സു​ധ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

ഹെ​റി​ഫോ​ഡി​ലെ എ​പ്പി​സ് കോ​പ്പ​ൽ സ​ഭ​ക​ൾ ഒ​രു​ക്കു​ന്ന യേ​ശു​ദേ​വ​ന്‍റെ ഉ​യി​ർ​പ്പ് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഈ ​പ​രി​പാ​ടി​ക​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വ്യ​ക്തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

Latest News

Corehub Up