x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ൽ വി​ശു​ദ്ധ വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: March 30, 2026 11:08 AM IST | Updated: March 30, 2026 11:08 AM IST

പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​റി​യി​ച്ചു.

നൂ​റി​ൽ പ​രം കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

 

K-Rail Survey

ഓ​ശാ​ന ഞായ​റാഴ്ച​ രാവിലെ പ​ത്തിനാ​ണ് തി​രു​ക്ക​ർ​മങ്ങ​ൾ ആ​രം​ഭിച്ചത്. പീ​ഡാ​നു​ഭ​വ വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ പ​ത്തിനും പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റിനും ഉ​യി​ർ​പ്പു തി​രു​ന്നാ​ൾ ക​ർ​മ​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30നും ന​ട​ക്കും.

ഈ​സ്റ്റ​ർ ദി​ന​മാ​യ ഞാ​യാ​റാ​ഴ്ച രാ​വി​ലെ 9.30നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​ത്തീ​ഡ്ര​ൽ വി​കാ​രി റവ.ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ അ​റി​യി​ച്ചു.

Tags : Holy Week Easter Good Friday Eparchy Of Great Britain

Recent News

Corehub Up