x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈസ്റ്റര്‍ ആഘോഷമാക്കി ഷിക്കാഗോ നഗരം


Published: April 8, 2026 12:11 PM IST | Updated: April 8, 2026 12:11 PM IST

ഷി​ക്കാ​ഗോ: യേ​ശു​ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ ഓ​ർ​മ പു​തു​ക്കി ഷി​ക്കാ​ഗോ ന​ഗ​രം ഈ​സ്റ്റ​ർ ആ​ഘോ​ഷി​ച്ചു. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷം ന​ടന്നു.

ഹോ​ളി നെ​യിം ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ കു​ർ​ബാ​ന​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സൗ​ത്ത് സൈ​ഡി​ലെ ലാ ​റാ​ബി​ഡ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ഈ​സ്റ്റ​ർ ബ​ണ്ണി എ​ത്തി കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.

പി​ൽ​സ​ണി​ലെ സെ​ന്‍റ് പോ​ൾ പാ​രീ​ഷി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഈ​സ്റ്റ​ർ എ​ഗ് ഹ​ണ്ട് സം​ഘ​ടി​പ്പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് മു​ട്ട​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി അ​വി​ടെ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന​ത്.

കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തിന്‍റെ​യും സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കി​യ ഈ ​ഈ​സ്റ്റ​ർ ആ​ഘോ​ഷം ഷി​ക്കാ​ഗോ നി​വാ​സി​ക​ൾ​ക്ക് ഏ​റെ അ​വി​സ്മ​ര​ണീ​യ​മാ​യി.

Tags : Chicago Easter Celebration USA

Recent News

Corehub Up