Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwait

കു​വൈ​ത്തി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​റാ​ൻ; ഓ​യി​ൽ പ്ലാ​ന്‍റ് ആ​ക്ര​മി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഓ​യി​ൽ പ്ലാ​ന്‍റി​ന് നേ​രെ ഇ​റാ​ന്‍റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വ​ൻ​തോ​തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​താ​യി കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പ്ലാ​ന്‍റി​ൽ ഉ​ണ്ടാ​യ വ​ൻ തീ​പി​ടി​ത്തം അ​ണ​യ്ക്കു​ന്ന​തി​നി​ട​യി​ൽ നി​ര​വ​ധി അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്കും ഒ​രു തൊ​ഴി​ലാ​ളി​ക്കും പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി. രാ​ജ്യ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആ​ദ്യ​ത്തെ പ്ലാ​ന്‍റി​ൽ തീ ​പ​ട​ർ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ്ര​ദേ​ശം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് പ്ലാ​ന്‍റി​ൽ വെ​ച്ച് ത​ന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ക​യും തു​ട​ർ​ന്ന് കൂ​ടു​ത​ൽ വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ കു​വൈ​ത്ത് ജ​ന​റ​ൽ ഫ​യ​ർ​ഫൈ​റ്റിം​ഗ് ഫോ​ഴ്‌​സും മ​റ്റ് സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളും വി​വി​ധ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത നീ​ക്കം ന​ട​ത്തി​വ​രി​ക​യാ​ണ്. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ ഈ ​ആ​ക്ര​മ​ണ​ത്തെ രാ​ജ്യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

 

International

കു​വൈ​റ്റിൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​ തകർന്നു: നാല് പേർ ​രക്ഷ​പ്പെ​ട്ടത് അ​ത്ഭു​ത​ക​ര​മാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റിൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു​. അപകടത്തിൽ നാ​ലു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​വ​രെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ച്ച​ത്.

ജാ​ബ്രി​യ​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് മൂ​ന്നു​നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​ ത​ക​ർ​ന്നു​വീ​ണത്. ഹ​വ​ല്ലി, സാ​ൽ​മി​യ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ക സം​ഘം എ​ത്തിയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തിയത്.

കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച ശേ​ഷം മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി താ​മ​സ​ക്കാ​രെ മു​ഴു​വ​ൻ ഒ​ഴി​പ്പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മേ​ൽ​ക്കൂ​ര ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി അ​പ​ക​ട​സ്ഥ​ലം പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. വ​ലി​യൊ​രു ദു​ര​ന്ത ഒ​ഴി​വാ​യതിന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

 

NRI

മ​ല​യാ​ളി യു​വാ​വ് കു​വൈ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി യു​വാ​വി​നെ അ​ബ്ബാ​സി​യ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ജ​പു​രം കൊ​ട്ടോ​ടി​യി​ലെ അ​ന​ന്ത​കൃ​ഷ്ണ​നെ​യാ​ണ് (29) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ജി​റ്റ​ബി​ൾ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്ത​ദി​വ​സം നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ട്ടോ​ടി​യി​ലെ കെ. ​ച​ന്ദ്ര​ൻ - ഗം​ഗ​ ദമ്പതികളുടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: അ​ജ​യ് കൃ​ഷ്ണ​ൻ.

തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

രാ​ജ​പു​രം സ്വ​ദേ​ശി കു​വൈ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

രാ​ജ​പു​രം: മ​ല​യാ​ളി യു​വാ​വി​നെ കു​വൈ​റ്റി​ലെ അ​ബ്ബാ​സി​യ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ജ​പു​രം കൊ​ട്ടോ​ടി​യി​ലെ അ​ന​ന്ത​കൃ​ഷ്ണ​നെ (29) യാ​ണ് ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​വൈ​ത്തി​ലെ ഒ​രു വെ​ജി​റ്റ​ബി​ൾ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്ത​ദി​വ​സം നാ​ട്ടി​ലേ​ക്ക് വ​രാ​നി​രിക്കുകയായിരു​ന്നു. കൊ​ട്ടോ​ടി​യി​ലെ ​കെ. ച​ന്ദ്ര​ന്‍റെ​യും ഗം​ഗ​യു​ടെ​യും മ​ക​നാ​ണ്.

സ​ഹോ​ദ​ര​ൻ: അ​ജ​യ് കൃ​ഷ്ണ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

International

ഇ​റാ​ൻ ആ​ക്ര​മ​ണം ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് നേ​രി​ട്ടു​ള്ള ഭീ​ഷ​ണി; ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കു​വൈ​ത്ത്‌

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കു​വൈ​ത്ത്. ഇ​റാ​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ മേ​ഖ​ല​യു​ടെ സ്ഥി​ര​ത​യ്ക്ക് ഭം​ഗം വ​രു​ത്തു​മെ​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് നേ​രി​ട്ടു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. 

മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും സു​ര​ക്ഷാ കൗ​ൺ​സി​ലും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ ഓ​ർ​മി​പ്പി​ച്ചു. മേ​ഖ​ല​യി​ലെ നി​ല​വി​ലെ ഉ​ത്ക​ണ്ഠാ​ഭ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ രാ​ജ്യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബ്ബാ​സി​യ​യി​ലെ ന​യ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് മ​ണി​മ​ലേ​ത്ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഫി​ലി​പ്പ് വ​ർ​ഗീ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​തി​നാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചാ​ക്കോ നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

പാ​ട്ര​ൺ: അ​ഡ്വ. പ​ഴ​കു​ളം മ​ധു എംഎ​ൽഎ, വൈ​സ് പാ​ട്ര​ൺ: അ​നി സ്റ്റീ​ഫ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പാ​ട്ര​ൺ: ജോ​യ​ൽ ജേ​ക്ക​ബ്.

പ്ര​സി​ഡ​ന്‍റ്: റോ​ണി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്: ജോ​ൺ സേ​വ്യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ഷി​ജോ തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: മ​ജോ മാ​ത്യു, ട്ര​ഷ​റ​ർ: ടോ​ണി പോ​ത്ത​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ: ജോ​ജോ മം​ഗ​ല​വീ​ട്ടി​ൽ, ലേ​ഡി സെ​ക്ര​ട്ട​റി: സ്നേ​ഹ ഫി​ലി​പ്പ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ: റി​നു ക​ണ്ണാ​ടി​ക്ക​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ: മാ​ത്യു ജെ​യ്സ്, എ​ക്സ്-​ഓ​ഫീ​ഷ്യോ: പ്ര​ദീ​പ് മ​ണി​മ​ലേ​ത്ത്, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ: മോ​നു വേ​ല​മേ​പ്പു​റ​ത്ത്, ഓ​ഡി​റ്റ​ർ​മാ​ർ: എ​ബി അ​ത്തി​ക്ക​യം, ടി​ബി മാ​ത്യു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗം അ​നു​മോ​ദി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്ന് യോ​ഗം സ​മാ​പി​ച്ചു.

NRI

കെ​ഡി​എ​ൻ​എ കു​വൈ​റ്റി​ന് പു​തി​യ നേ​തൃ​ത്വം

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻആ​ർഐ അ​സോ​സി​യേ​ഷ​ൻ (കെഡിഎ​ൻഎ) കു​വൈ​റ്റ് 2026-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ബാ​സി​യ സം​സം ഹാ​ളി​ൽ കെഡി​എ​ൻഎ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പു​ന​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

കെഡിഎ​ൻഎ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​സീ​സ് തി​ക്കോ​ടി, ടി.​എം. പ്ര​ജു, ഷി​ജി​ത്ത് ചി​റ​യ്ക്ക​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, സു​രേ​ഷ് മാ​ത്തൂ​ർ, ബ​ഷീ​ർ ബാ​ത്ത, കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വു​മ​ൺ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

2024-26 കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്യാം ​പ്ര​സാ​ദും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ മ​ൻ​സൂ​ർ ആ​ല​ക്ക​ലും അ​വ​ത​രി​പ്പി​ച്ചു.

കെഡിഎ​ൻഎ വൈ​സ് പ്ര​സി​ഡന്‍റ് അ​സീ​സ് തി​ക്കോ​ടി നി​രീ​ക്ഷ​ക​നാ​യി 2026-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ (പ്ര​സി​ഡ​ന്‍റ്), ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി, തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, രാ​മ​ച​ന്ദ്ര​ൻ പെ​രി​ങ്ങോ​ളം (വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​ർ), ശ്യാം ​പ്ര​സാ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷൗ​ക്ക​ത്ത് ആ​ർ.​എ​ൻ (ജോ. ​സെ​ക്ര​ട്ട​റി), എം.​പി അ​ബ്ദു​റ​ഹ്മാ​ൻ (ട്ര​ഷ​റ​ർ), പ്ര​ത്യു​മ്‌​ന​ൻ മൂ​ടാ​ട്ട് (ജോ. ​ട്ര​ഷ​റ​ർ)

ടി.​എം. പ്ര​ജു (സെ​ക്ര​ട്ട​റി - മെ​മ്പ​ർ​ഷി​പ്പ്), ഹ​മീ​ദ് പാ​ലേ​രി (ജോ. ​സെ​ക്ര​ട്ട​റി - മെ​മ്പ​ർ​ഷി​പ്പ്), മ​ൻ​സൂ​ർ ആ​ല​ക്ക​ൽ (സെ​ക്ര​ട്ട​റി - മീ​ഡി​യ, ഡാ​റ്റ, ഐ​ടി), വി​ജേ​ഷ് വേ​ലാ​യു​ധ​ൻ (സെ​ക്ര​ട്ട​റി - മെ​ഡി​ക്ക​ൽ വിം​ഗ്), ഹ​നീ​ഫ കു​റ്റി​ച്ചി​റ (സെ​ക്ര​ട്ട​റി - ചാ​രി​റ്റി & വെ​ൽ​ഫെ​യ​ർ), റാ​ഫി ക​ല്ലാ​യി (സെ​ക്ര​ട്ട​റി - ആ​ർ​ട്സ്), പി.​എ​സ്. ഷ​മീ​ർ (സെ​ക്ര​ട്ട​റി - സ്പോ​ർ​ട്സ്), അ​സീ​സ് തി​ക്കോ​ടി (ഓ​ഡി​റ്റ​ർ),

അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ബ​ഷീ​ർ ബാ​ത്ത, സു​രേ​ഷ് മാ​ത്തൂ​ർ, സ​ന്തോ​ഷ് പു​ന​ത്തി​ൽ എ​ന്നി​വ​രെ​യും കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി എം.​പി. സു​ൽ​ഫി​ക്ക​ർ, ഷി​ജി​ത് കു​മാ​ർ, അ​ബ്ദു​ൾ റൗ​ഫ്, ഷാ​ജ​ഹാ​ൻ ക​ള​ത്തി​ൽ, അ​ന​സ് പു​തി​യോ​ട്ടി​ൽ, വി.​എ. ഷം​സീ​ർ, സ​മീ​ർ വെ​ള്ള​യി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

International

വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​ന് മ​ദ്യം കൈ​വ​ശം വ​യ്‌​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന് കോ​ട​തി

കു​വൈ​ത്ത് സി​റ്റി: വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​ന് മ​ദ്യം കൈ​വ​ശം വ​യ്‌​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന് കു​വൈ​ത്ത് കോ​ട​തി. വി​ൽ​പ്പ​ന​യ്ക്കാ​യി 12 കു​പ്പി വി​ദേ​ശ​മ​ദ്യം കൈ​വ​ശം വ​ച്ചെ​ന്ന കേ​സി​ൽ കു​വൈ​ത്ത് സ്വ​ദേ​ശി​യെ മി​സ്ഡി​മീ​ന​ർ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി.

പി​ടി​ച്ചെ​ടു​ത്ത മ​ദ്യം വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല. ഇ​ത് സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​യി സൂ​ക്ഷി​ച്ച​താ​ണെ​ന്ന പ്ര​തി​യു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി മ​ദ്യം വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ആ​ർ​ക്കെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്ത​താ​യി തെ​ളി​യി​ക്കാ​ൻ കേ​സ് ഡ​യ​റി​യി​ൽ യാ​തൊ​രു​വി​ധ അ​ന്തി​മ തെ​ളി​വു​ക​ളു​മി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ്ര​തി എ​ന്തി​നാ​ണ് മ​ദ്യം കൈ​വ​ശം വ​ച്ച​തെ​ന്ന് ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ ര​ണ്ട് സാ​ക്ഷി​ക​ളും മൊ​ഴി ന​ൽ​കി​യ​ത്. ഇ​യാ​ൾ മ​ദ്യം വി​ൽ​ക്കു​ന്ന​തോ കൈ​മാ​റു​ന്ന​തോ പ​ണം വാ​ങ്ങു​ന്ന​തോ ആ​രും ക​ണ്ടി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, പി​ടി​ച്ചെ​ടു​ത്ത മ​ദ്യം പ്ര​തി സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലും വ്യ​ക്ത​മാ​യ​ത്.

അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലും കോ​ട​തി​യി​ലും താ​ൻ മ​ദ്യം വി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​തി ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​വ​ലം സം​ശ​യ​ങ്ങ​ളു​ടെ​യോ അ​നു​മാ​ന​ങ്ങ​ളു​ടെ​യോ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ളെ ക്രി​മി​ന​ൽ കേ​സി​ൽ ശി​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി ഓ​ർ​മ്മി​പ്പി​ച്ചു. ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ വി​ധി​ക​ൾ സം​ശ​യ​ങ്ങ​ൾ​ക്കും ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കും അ​പ്പു​റം കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ​യും ബോ​ധ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

NRI

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കും

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ (ഫോ​ർ) ബു​ധ​നാ​ഴ്ച മു​ത​ൽ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കും. വ്യോ​മ​ഗ​താ​ഗ​തം ഘ​ട്ട​ങ്ങ​ളാ​യി സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം.

അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും മ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ​യും സ​ർ​വീ​സു​ക​ൾ​ക്കാ​യി ടെ​ർ​മി​ന​ൽ തു​റ​ന്നു​ന​ൽ​കു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്‌‌ടറേ​റ്റ് ജ​ന​റ​ൽ (ഡിജിസിഎ) അ​റി​യി​ച്ചു.

ദി​വ​സേ​ന പു​ല​ർ​ച്ചെ നാല് മു​ത​ൽ രാ​ത്രി 10 വ​രെ മാ​ത്ര​മാ​യി​രി​ക്കും വി​മാ​ന സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കു​ക. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഓ​രോ വി​മാ​ന​ക്ക​മ്പ​നി​ക്കും ഓ​രോ സ​ർ​വീ​സ് വീ​തം ന​ട​ത്താ​നാ​ണ് അ​നു​മ​തി ന​ൽ​കു​ക.

സു​ഗ​മ​മാ​യ യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 50 ചെ​ക്ക്-​ഇ​ൻ കൗ​ണ്ട​റു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​മി​ഗ്രേ​ഷ​ൻ, സു​ര​ക്ഷാ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും.

ഗ്രൗ​ണ്ട് സ​ർ​വീ​സ് ക​മ്പ​നി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​യ​ർ കാ​ർ​ഗോ, സ്വ​കാ​ര്യ വ്യോ​മ​യാ​ന സ​ർ​വീ​സു​ക​ൾ എ​ന്നി​വ ത​ട​സമി​ല്ലാ​തെ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​ൻ​പെ​ങ്കി​ലും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

NRI

കു​വൈ​റ്റിൽ വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അ​ൽ-​സാ​ൽ​മി ഏ​രി​യ​യി​ലെ സ്ക്രാ​പ്പ് യാ​ർ​ഡി​ൽ വ​ൻ തീ​പി​ടി​ത്തം. സം​ഭ​വം അ​റി​ഞ്ഞ് കു​തി​ച്ചെ​ത്തി​യ അ​ഗ്നി​ശ​മ​ന കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​ക​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സ്ക്രാ​പ്പ് യാ​ർ​ഡി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്.

തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​യു​ട​ൻ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഒ​ന്നി​ല​ധി​കം അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

വേ​ന​ൽ​ക്കാ​ല​ത്തെ ക​ഠി​ന​മാ​യ ചൂ​ട് കാ​ര​ണം ഇ​ത്ത​രം സ്ക്രാ​പ്പ് യാ​ർ​ഡു​ക​ളി​ൽ തീ​പി​ടി​ത്ത​ത്തി​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി​യും അ​റി​യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഗ​ൾ​ഫി​ൽ വീ​ണ്ടും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം; കു​വൈ​റ്റ് വ്യോ​മ​പാ​ത താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു

കു​വൈ​റ്റ്: പ​ശ്ചി​മേ​ഷ്യ​യിൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ വീ​ണ്ടും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. ബ​ഹ്‌​റിനി​ലെ​യും കു​വൈ​റ്റി​ലെ​യും യു​എ​സ് സൈ​നി​ക കാമ്പുക​ൾ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ജോ​ർ​ദാ​നി​ലും മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ തി​രി​ച്ച​ടി​ച്ച​ത്. ജോ​ർ​ദാ​നി​ലെ അ​ൽ-​അ​സ്റാ​ഖ് വ്യോ​മ​താ​വ​ളം മാ​ത്രം ല​ക്ഷ്യ​മി​ട്ട് 12 ബാ​ലി​സ്റ്റി​ക് മി​സൈ​ൽ തൊ​ടു​ത്തെ​ന്നും ഇ​തി​ൽ പ​ല​തും ല​ക്ഷ്യം ക​ണ്ടെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ അ​വ​കാ​ശ​വാ​ദം. വ്യോ​മ​താ​വ​ള​ത്തി​ന് ക​ന​ത്ത നാ​ശ​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്നും ഡ്രോ​ണു​ക​ളെ​യും മി​സൈ​ലു​ക​ളെ​യും പ്ര​തി​രോ​ധി​ച്ചെ​ന്നും കു​വൈ​റ്റ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പി​ന്നാ​ലെ കു​വൈ​റ്റ് വ്യോ​മ​പാ​ത താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു.

അ​തേ​സ​മ​യം യു​എ​സ് വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഹോ​ര്‍​മൂ​സ് അ​ട​ച്ചു​വെ​ന്ന ഇ​റാ​ന്‍റെ വാ​ദം വ്യാ​ജ​മാ​ണെ​ന്നാ​ണ് യു​എ​സ് സെ​ന്‍​ട്ര​ല്‍ ക​മാ​ന്‍​ഡി​ന്‍റെ പ്ര​തി​ക​ര​ണം. വാ​ണി​ജ്യ ക​പ്പ​ലു​ക​ള്‍ ഇ​പ്പോ​ഴും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ന്നാ​ണ് അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. യു​എ​സ് യു​ദ്ധ​ക്ക​പ്പ​ല്‍ ഹോ​ര്‍​മൂ​സി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്ന ഇ​റാ​നി​യ​ന്‍ മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടും അ​മേ​രി​ക്ക ത​ള്ളി.

International

യുഎസ് ആക്രമണം; കുവൈറ്റിലും ബഹറിനിലും ഇറേനിയൻ മിസൈൽ

കു​​​വൈ​​​റ്റ് സി​​​റ്റി: ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും പ​​​ര​​​സ്പ​​​രം ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഇ​​​റാ​​​ൻ തൊ​​​ടു​​​ത്ത ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​ശേ​​​ഷം അ​​​വ​​​രു​​​ടെ റ​​​ഡാ​​​ർ സം​​​വി​​​ധാ​​​നം ആ​​​ക്ര​​​മി​​​ച്ചു ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ കു​​​വൈ​​​ത്തി​​​ലെ​​​യും ബ​​​ഹ്റി​​​നി​​​ലെ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് മി​​​സൈ​​​ലു​​​ക​​​ൾ വി​​​ക്ഷേ​​​പി​​​ച്ചു.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലേ​​​ക്ക് ഇ​​​റാ​​​ൻ നാ​​​ലു ഡ്രോ​​​ണു​​​ക​​​ൾ പ്ര​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ക്ര​​​മ​​​ണം വേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പ​​​റ​​​ഞ്ഞു. ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച വാ​​​ണി​​​ജ്യ ക​​​പ്പ​​​ലു​​​ക​​​ളെ​​​യാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ ഡ്രോ​​​ണു​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ഇ​​​റാ​​​ൻ ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന​​​ത് ത​​​ട​​​യാ​​​നാ​​​യി ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലെ ദ്വീ​​​പു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന നി​​​രീ​​​ക്ഷ​​​ണ റാ​​​ഡാ​​​റു​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ച​​​താ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യു​​​ടെ അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ കു​​​വൈ​​​റ്റി​​​ലെ ര​​​ണ്ട് യു​​​എ​​​സ് വ്യോ​​​മ​​​താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കും ബ​​​ഹ​​​റി​​​നി​​​ലെ യു​​​എ​​​സ് നാ​​​വി​​​കതാ​​​വ​​​ള​​​ത്തി​​​ലേ​​​ക്കും ഇ​​​റാ​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്തു. ഇ​​​വ ല​​​ക്ഷ്യം ക​​​ണ്ടു​​​വെ​​​ന്നാ​​​ണ് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്. എ​​​ന്നാ​​​ൽ, ഇ​​​റാ​​​ൻ ഏ​​​ഴു മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് തൊ​​​ടു​​​ത്ത​​​തെ​​​ന്നും ഇ​​​തി​​​ൽ ആ​​​റെ​​​ണ്ണ​​​ം വെ​​​ടി​​​വ​​​ച്ചി​​​ട്ടെന്നും ഏ​​​ഴാ​​​മ​​​ത്തേ​​​ത് ല​​​ക്ഷ്യം കാ​​​ണാ​​​തെ ത​​​ക​​​ർന്നതായും യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച കു​​​വൈ​​​റ്റ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 60 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തി​​​നു​​​ പി​​​ന്നി​​​ൽ അ​​​മേ​​​രി​​​ക്ക​​​യാ​​​ണെ​​​ന്നാ​​​ണ് ഇ​​​റാ​​​ന്‍റെ ആ​​​രോ​​​പണം.
ഇ​​​തി​​​നി​​​ടെ, മ​​​ധ്യ​​​സ്ഥ​​​ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി മൊ​​​ഹ്‌​​​സി​​​ൻ ന​​​ഖ്‌​​​വി ഇ​​​ന്ന​​​ലെ ഇ​​​റാ​​​നി​​​ലെ​​​ത്തു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ്ഥി​​​രീ​​​ക​​​ര​​​ണ​​​മി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​വം​​​ബ​​​റി​​​ൽ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നു​​​മേ​​​ൽ വ​​​ലി​​​യ സ​​​മ്മ​​​ർ​​​ദ​​​മു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​റേ​​​നി​​​യ​​​ൻ നേ​​​താ​​​ക്ക​​​ൾ​​​ക്ക് ക​​​രു​​​ത്തും അ​​​ഭി​​​മാ​​​ന​​​വും കൂ​​​ടു​​​ത​​​ലു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് അ​​​വ​​​ർ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ​​​യ്ക്കു വ​​​ഴ​​​ങ്ങാ​​​ത്ത​​​തെ​​​ന്ന് ട്രം​​​പ് ഒ​​​രു ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക ഇ​​​റേ​​​നി​​​യ​​​ൻ ടീ​​​മി​​​ന് വീ​​​സ അ​​​നു​​​വ​​​ദി​​​ച്ചു. വ​​​രു​​​ന്ന 15ന് ​​​ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലാ​​​ണ് ഇ​​​റാ​​​ന്‍റെ ആ​​​ദ്യമ​​​ത്സ​​​രം.

NRI

ഇ​റാ​ൻ ആ​ക്ര​മ​ണം: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച കു​വൈറ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്ന്, പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ-​അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​യ്ഖ് യൂ​സു​ഫ് അ​ൽ ഫ​ഹ​ദ് അ​ൽ സ്വ​ബാ​ഹ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് എ​ൻ​ജി​നീ​യ​ർ ഹ​മൂ​ദ് മു​ബാ​റ​ക് അ​ൽ-​ഹ​മൂ​ദ് അ​ൽ-​സ​ബാ​ഹ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

International

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്യം വി​ട​ണം; ഇ​റാ​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് കു​വൈ​റ്റ്

കു​വൈ​റ്റ്: കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​റാ​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ജി​സി​സി രാ​ജ്യ​ങ്ങ​ൾ. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്രം ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് കു​വൈ​റ്റി​ന്‍റെ തീ​രു​മാ​നം.

ഇ​റാ​നി​ൽ നി​ന്നു​ള്ള ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ 24 മ​ണി​ക്കൂ​റി​ന​കം കു​വൈ​റ്റ് വി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കു​വൈ​റ്റി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ടു​ത്ത ന​യ​ത​ന്ത്ര ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഇ​തി​നി​ടെ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ജി​സി​സി കൂ​ട്ടാ​യ്മ​യും രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ സ്തം​ഭി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക - ഇ​റാ​ൻ സം​ഘ​ർ​ഷം മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്കി​ലാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ.

International

സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി; സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച് കു​വൈ​റ്റ് എ​യ​ർ​വേ​യ്സ്

കു​വൈ​റ്റ്: ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ച​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. ടി1 ​ടെ​ർ​മി​ന​ലി​ന് നേ​രെ ആ​യി​രു​ന്നു ആ​ക്ര​മ​ണം.

സാ​ങ്കേ​തി​ക വി​ദ​ഗ്ധ സം​ഘ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ വി​മാ​ന സ​മ​യ​വും യാ​ത്രാ വി​വ​ര​ങ്ങ​ളും സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി നേ​രി​ട്ട് കു​വൈ​റ്റ് എ​യ​ർ​വേ​യ്സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു ആ​ക്ര​മ​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ടി1 ​യാ​ത്രാ ടെ​ർ​മി​ന​ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് പ​ര​മ​പ്ര​ധാ​ന​മെ​ന്നും വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ഡി​ജി​സി​എ അ​റി​യി​ച്ചു.

NRI

ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ പ​ത്തു സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ൾ

കു​വൈ​റ്റ് സി​റ്റി: എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന 10 വ്യ​ത്യ​സ്ത ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജു​മാ​യി ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ രം​ഗ​ത്ത്. ഈ ​പ്ര​ത്യേ​ക ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ൾ ജൂ​ൺ ഒന്ന് മു​ത​ൽ ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ജീ​വി​ത​ശൈ​ലി​യും ജോ​ലി തി​ര​ക്കു​ക​ളും കാ​ര​ണം പ​ല​രും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ മാ​റ്റി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ല ഗു​രു​ത​ര രോ​ഗ​ങ്ങ​ളും ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തി​ന് മു​മ്പേ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന ബോ​ധ്യ​ത്തോ​ടെ, ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പി​ന്നി​ൽ.

പ്ര​മേ​ഹം, കൊ​ള​സ്‌​ട്രോ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ, വി​റ്റാ​മി​ൻ കു​റ​വ്, ര​ക്ത​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് വി​വി​ധ പാ​ക്കേ​ജു​ക​ളി​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്‌​ട്രോ​ൾ, ക്രി​യാ​റ്റി​നി​ൻ, എഎ​ൽടി , ​ക​മ്പ്ലീ​റ്റ് ബ്ല​ഡ് കൌ​ണ്ട്, ഇസിജി, ​തൈ​റോ​യ്ഡ് പ്രൊ​ഫൈ​ൽ, യൂ​റി​ൻ അ​നാ​ലി​സി​സ് തു​ട​ങ്ങി​യ പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ൾ വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു.

 

NRI

കു​വൈ​റ്റി​ൽ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​നാ​ച​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

കു​വൈ​റ്റ് സി​റ്റി: 12-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന് കു​വൈ​റ്റി​ൽ തു​ട​ക്ക​മാ​യി. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി "ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റ് അ​ല​യ​ൻ​സ് ഇ​ൻ കു​വൈ​റ്റ്', "കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദ ഹെ​ൽ​ത്ത്' എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ യോ​ഗാ വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

"ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ധ​ക്യ​ത്തി​ന് യോ​ഗ' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് യോ​ഗ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന് വ​ർ​ക്ക്‌​ഷോ​പ്പി​ൽ വി​ദ​ഗ്ധ​ർ വി​ശ​ദീ​ക​രി​ച്ചു.

NRI

ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ് പു​തി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. കെ​പി​സി​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് വിം​ഗ് ക​മ്മി​റ്റി കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

11 വ​ർ​ഷ​മാ​യി കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ യൂ​ത്ത് വിം​ഗ് പു​തി​യ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​മെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ബ്ബാ​സി​യ​യി​ലെ സം ​സം റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷോ​ബി​ൻ സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങ് ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ കാ​ട്ടൂ​ർ​ക​ളീ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല, കാ​യി​കം, ജീ​വ​കാ​രു​ണ്യം, സാ​മൂ​ഹി​ക സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ യൂ​ത്ത് വിം​ഗ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും പു​തി​യ ക​മ്മി​റ്റി കു​വൈ​റ്റി​ലെ മു​ൻ​നി​ര യു​വ​ജ​ന സം​ഘ​ട​ന​യാ​യി യൂ​ത്ത് വിം​ഗി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ യൂ​ത്ത് വിം​ഗി​ന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട്, നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്ലി​യാ​സ് പു​തു​വാ​ച്ചേ​രി, നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സൂ​ര​ജ് ക​ണ്ണ​ൻ, നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റെ​ജി കൊ​രു​ത്, ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ മു​ഴ​ക്കു​ന്ന്, കാ​സ​ർ​കോ​ഡ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ചീ​മേ​നി, ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റ​ർ വി​ജോ പി. ​തോ​മ​സ്, യൂ​സ​ഫ് തൃ​ശൂ​ർ, ജോ​മോ​ൻ കോ​ട്ട​വി​ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്ക് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​കാ​ൻ പു​തി​യ ക​മ്മി​റ്റി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും നേ​താ​ക്ക​ൾ ആ​ശം​സി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് യൂ​ത്ത് വിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​ണി സാം ​മാ​ത്യു, ശ​ര​ത് ക​ല്ലി​ങ്ക​ൽ, ഷ​ഫീ​ർ മൂ​സ, സാം ​മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ൽ​ബി​ൻ കു​മ്പ​ളാ​നി​ക്ക​ൽ, ജോ​ബി​ൻ കു​ര്യാ​ക്കോ​സ്, റോ​യ് ജോ​സ​ഫ്, മു​ഹ​മ്മ​ദ് ആ​ഷി​ക്, ലി​ജി​ൽ മാ​ത്യു, ര​ല്ലു രാ​ജു, ബേ​സി​ൽ, റോ​യ്, നി​തി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യോ​ഗ​ത്തി​ന് യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​സീ​ബ് കീ​പ്പാ​ട്ട് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ജ​ലീ​ബ് ഷു​വൈ​ഖി​ൽ തീ​പി​ടി​ത്തം; അ​ഞ്ചു​പേ​ർ മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: ജ​ലീ​ബ് അ​ൽ ഷു​വൈ​ഖി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റിലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു. അ​ൽ-​സു​മൂ​ദ്, അ​ർ​ദി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും പൊ​ള്ള​ലേ​റ്റ അ​ഞ്ചുപേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സ്ഥ​ലം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. മ​രി​ച്ച​വ​രെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

സു​ര​ക്ഷാ- പ്ര​തി​രോ​ധ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പൗ​ര​ന്മാ​രോ​ടും പ്ര​വാ​സി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

NRI

സ്റ്റു​ഡ​ന്‍റ്സ് ഇ​ന്ത്യ കു​വൈ​റ്റ് സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു

കു​വൈ​റ്റ് സി​റ്റി: സ്റ്റു​ഡ​ന്‍റ്സ് ഇ​ന്ത്യ കു​വൈ​റ്റ് ഷ​യ്മ അ​ൽ ജാ​ബ​ർ മ​സ്ജി​ദി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

കെ​ഐ​ജി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ഷ​രീ​ഫ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റു​ഡ​ന്‍റ്സ് ഇ​ന്ത്യ കു​വൈ​റ്റ് കേ​ന്ദ്ര ക​ൺ​വീ​ന​ർ കെ.​വി. ഫൈ​സ​ൽ അ​ധ്യ​ക്ഷ​നാ​യി.

മി​ക​ച്ച വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഖൈ​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​യ്മ​ൻ മു​ഹ​മ്മ​ദ് യൂ​നി​സ് (100 ശ​ത​മാ​നം), മു​ഹ​മ്മ​ദ് സു​ഹൈ​ൽ (99.2 ശ​ത​മാ​നം), റൈ​ഹാ​ൻ റ​മീ​സ് (97.8 ശ​ത​മാ​നം) എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

കെ​ഐ​ജി കേ​ന്ദ്ര ട്ര​ഷ​റ​ർ പി.​ടി. ഷാ​ഫി, സ്റ്റു​ഡ​ന്‍റ്സ് ഇ​ന്ത്യ കു​വൈ​റ്റ് കേ​ന്ദ്ര സെ​ക്ര​ട്ട​റി നി​സാ​ർ കെ. ​റ​ഷീ​ദ്, ഫ​ർ​വാ​നി​യ കെ​ഐ​ജി പ്ര​സി​ഡ​ന്‍റ് ഹാ​ഫി​സ് പാ​ടൂ​ർ, അ​ബ്ബാ​സി​യ കെ​ഐ​ജി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷാ​അ​ലി, കെ​ഐ​ജി കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​കെ. മ​നാ​ഫ്, സി.​കെ. ന​ജീ​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ്റ്റു​ഡ​ന്‍റ്സ് ഇ​ന്ത്യ കേ​ന്ദ്ര സെ​ക്ര​ട്ട​റി ഷെ​മീം, കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ​ള​യ​ത് ഇ​ട​വ, ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

NRI

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ കു​വൈ​റ്റില്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണുമ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കു​വൈ​റ്റില്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണുമ​രി​ച്ചു.​ എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ ചി​റ​ക്ക​ര മു​റ്റ​ത്ത് ബി​ജു സി.​ മാ​ണി -​ ലിബി ബി​ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഫെ​ബ ബി​ജു മാ​ണി​യെ​യാ​ണ് (14) മ​രി​ച്ച​ത്.

അ​ബ്ബാ​സി​യ ഹൈ​വേ മാ​ര്‍​ക്ക​റ്റി​നു സ​മീ​പം ചൊവ്വാഴ്ച വൈ​കുന്നേരം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ ഒ​ന്‍​പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

മൃ​ത​ദേഹം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഫ​ര്‍​വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ഹോ​ദ​രി: അ​ന്ന ബി​ജു. സം​സ്‌​കാ​രം പി​ന്നീ​ട്.

NRI

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഓ​വ​ർ​സീ​സ് എ​ൻ​സി​പി

കു​വൈ​റ്റ് സി​റ്റി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച - പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും പ്ര​തി​ക​ളെ ക​ർ​ശ​ന​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി എ​സ്പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സീ​സ്.

22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും ത്യാ​ഗ​ത്തെ​യും സ്വ​പ്ന​ങ്ങ​ളെ​യും ത​ക​ർ​ത്തു ക​ള​ഞ്ഞ സം​ഭ​വമാ​ണ് നീ​റ്റ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച. ഒ​ന്നി​ല​ധി​കം വ​ർ​ഷം ഈ​ പ​രീ​ക്ഷ​യ്ക്കാ​യി പ​ഠി​ച്ച കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നു.

കു​റ്റ​മ​റ്റ​രീ​തി​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത എ​ൻ​ടി​എ ഉ​ദ്യോ​ഗ​സ്ഥ​രേ​യും പ​രീ​ക്ഷ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രേ​യും സ​മ​ഗ്ര അ​ന്വേ​ഷ​ണം വ​ഴി ക​ണ്ടെ​ത്തി ക​ർ​ശ​ന​മാ​യി ശി​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

താ​മ​സ​മി​ല്ലാ​തെ വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ദി​വ​സ​ങ്ങ​ൾ ന​ഷ്‌ടപ്പെ​ടാ​തെ റി​സ​ൽ​ട്ട് പ്ര​ഖ്യാ​പി​ക്ക​ണം. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ കു​വൈ​റ്റി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കും അ​വി​ടെ നി​ന്നും ഇ​വി​ടേ​ക്കും വി​മാ​ന ടി​ക്ക​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത​ത്, നാ​ട്ടി​ലേ​ക്ക് പോ​യ കു​ട്ടി​ക​ൾ​ക്ക് വീ​ണ്ടും വ​ന്ന് പ​രീ​ക്ഷ എ​ഴു​താ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​മൂ​ല​മാ​ണ് ഈ ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും തു​ട​ർ​പ്ര​ശ്ന​ങ്ങ​ളു​മെ​ന്ന് ഓ​വ​ർ​സീ​സ് എ​ൻ​സി​പി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

NRI

കെ​ടി​എം​സി​സി സം​ഗീ​ത​സ​ന്ധ്യ 27ന്

​കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മ​ല​യാ​ളി സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട സം​ഗീ​താ​നു​ഭ​വ​മൊ​രു​ക്കാ​ൻ കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സം​ഗീ​ത വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ മാസം 27ന് വൈ​കുന്നേരം ആറിന് നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ പ​രി​പാ​ടി അ​ര​ങ്ങേ​റും.

കു​വൈ​റ്റി​ലെ വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ൾ സം​ഗീ​ത​സ​ന്ധ്യ​യി​ൽ പ​ങ്കെ​ടു​ക്കും. കെ​ടിഎംസിസി ക്വ​യ​ർ, ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ച് ക്വ​യ​ർ, കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ക്വ​യ​ർ, മെ​ൻ​സ് വോ​യ്സ് ആ​ൻ​ഡ് കോ​റ​ൽ സൊ​സൈ​റ്റി കു​വൈ​റ്റ്, സെ​ന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ന്‍റ് പീറ്റേ​ഴ്‌​സ് സിഎ​സ്ഐ, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്, വോ​യ്‌​സ് ഓ​ഫ് ജോ​യ്, യൂ​ത്ത് കോ​റ​സ് കു​വൈ​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം ഗാ​യ​ക​സം​ഘ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കും.

ഗാ​ന​സ​ന്ധ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി റോ​യി കെ.​ യോ​ഹ​ന്നാ​ൻ, കു​രു​വി​ള ചെ​റി​യാ​ൻ, സ​ജു വാ​ഴ​യി​ൽ തോ​മ​സ്, അ​ജോ​ഷ് മാ​ത്യു, ഷി​ലു ജോ​ർ​ജ്, ജി​നു അ​രീ​ക്ക​ൽ, ബി​ജോ കെ. ​ഈ​ശോ, തോ​മ​സ് ഫി​ലി​പ്പ്, കെടിഎംസിസി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സം​ഗീ​ത​വും കൂ​ട്ടാ​യ്മ​യും ഒ​രു​മി​ക്കു​ന്ന ഈ ​വി​രു​ന്നി​ലേ​ക്ക് സം​ഗീ​താ​സ്വാ​ദ​ക​രെ സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്യു​ന്നതായി അറിയിച്ചു.

NRI

കു​വൈ​റ്റി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം; നി​ർ​വീ​ര്യ​മാ​ക്കി സൈ​ന്യം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ൽ ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ച ശ​ത്രു ഡ്രോ​ണു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി സൈ​ന്യം.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ രാ​ജ്യ​ത്തി​ന്‍റെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ ഡ്രോ​ണു​ക​ളെ സൈ​ന്യം ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഡ്രോ​ണു​ക​ളു​ടെ ഉ​റ​വി​ട​മോ മ​റ്റു വി​വ​ര​ങ്ങ​ളോ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

International

കുവൈത്ത് വിമാനത്താവളത്തിൽ വൻ സിഗരറ്റ് കള്ളക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സിഗരറ്റ് കടത്താൻ ശ്രമിച്ച സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ശുചീകരണ തൊഴിലാളിയുമാണ് അറസ്റ്റിലായത്.

വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി സിഗരറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 31 കാർട്ടൺ സിഗരറ്റുകളുമായി ഒരു ബംഗ്ലാദേശി ശുചീകരണ തൊഴിലാളിയെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വിദേശ യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സിഗരറ്റ് വാങ്ങാൻ ഒരു കസ്റ്റംസ് ഇൻസ്പെക്ടർ തന്‍റെ ബാങ്ക് കാർഡും വർക്ക് പെർമിറ്റും നൽകി സഹായിച്ചതായി കണ്ടെത്തി.

മറ്റൊരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച്, സാധാരണ കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കി ഈ ഉൽപ്പന്നങ്ങൾ ട്രാൻസിറ്റ് ഏരിയയിലൂടെ കടത്തിക്കൊണ്ടുപോകാനും തന്‍റെ സ്വകാര്യ വാഹനത്തിൽ വിമാനത്താവളത്തിന് പുറത്തെത്തിക്കാനും സഹായിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.

പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Kerala

യു​ദ്ധ​ത്തെത്തു​ട​ർ​ന്ന് കു​ടു​ങ്ങി​യ 250 പേ​ർ ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തും

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: യു​​​​ദ്ധ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് കു​​​​വൈ​​​​റ്റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ 250 പേ​​​​രെ ചൊ​​​​വ്വാ​​​​ഴ്ച കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​ക്കും.

വി​​​​സി​​​​റ്റിം​​​​ഗ് വീ​​​​സ​​​​യി​​​​ലും മ​​​​റ്റു​​​​മാ​​​​യി കു​​​​വൈ​​​​റ്റി​​​​ലെ​​​​ത്തി​​​​യ ഇ​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​വാ​​​​സി വെ​​​​ൽ​​​​ഫെ​​​​യ​​​​ർ കു​​​​വൈ​​​​റ്റാ​​​​ണ് അ​​​ന്നു വൈ​​​​കു​​​ന്നേ​​​രം 7.30 ന് ​​​​കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക ചാ​​​​ർ​​​​ട്ട​​​​ർ വി​​​​മാ​​​​നം സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

NRI

"ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ' കു​വൈ​റ്റി​ലെ 49-ാമ​ത് ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ "ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ' 49-ാമ​ത് ശാ​ഖ ജ​ഹ്‌​റ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തു​നി​ൽ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ന​ട​ത്തു​ന്ന കു​തി​പ്പി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ട്ടു.

ജ​ഹ്‌​റ​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ പു​തി​യ ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റ് ചെ​യ​ർ​മാ​ൻ ജാ​സിം മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ൽ ഷ​റ​ഹ് പു​തി​യ ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രാ​ദേ​ശി​ക ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി.

 

International

ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും വി​പ​ണ​ന​വും; കു​വൈ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ര​ട​ക്കം 12 പേ​ർ പി​ടി​യിൽ

കു​വൈ​ത്ത് സി​റ്റി: ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി കു​വൈ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ളി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ര​ട​ക്കം 12 പേ​ർ പി​ടി​യി​ലാ​യി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ‘സെ​ക്യൂ​രി​റ്റി ന്യൂ​സ്' പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ന​ട​ത്തി​യ ഈ ​നി​ർ​ണാ​യ​ക ഓ​പ്പ​റേ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

പി​ടി​യി​ലാ​യ​വ​രി​ൽ മൂ​ന്ന് ബം​ഗ്ലാ​ദേ​ശി​ക​ൾ, ര​ണ്ട് ഈ​ജി​പ്റ്റു​കാ​ർ, ര​ണ്ട് സി​റി​യ​ക്കാ​ർ, ഒ​രു നേ​പ്പാ​ൾ സ്വ​ദേ​ശി എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​കൂ​ടി​യ ഇ​വ​രി​ൽ നി​ന്ന് വി​പ​ണി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന വ​ൻ​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​മാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്ത​ത്.

മൂ​ന്ന് കി​ലോ​യി​ല​ധി​കം കെ​മി​ക്ക​ൽ പ​ദാ​ർ​ത്ഥ​ങ്ങ​ൾ, അ​ഞ്ച് ലി​റ്റ​ർ സി​ബി​ഡി ഓ​യി​ൽ, 1.25 കി​ലോ ഷാ​ബു (മെ​ത്താം​ഫെ​റ്റാ​മൈ​ൻ), 1.1 കി​ലോ ഹാ​ഷി​ഷ്, ഒ​ൻ​പ​ത് ഗ്രാം ​ഹെ​റോ​യി​ൻ, 15 കി​ലോ മ​രി​ജു​വാ​ന എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ 2,000 കാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളും 650 ലി​റി​ക്ക ഗു​ളി​ക​ക​ളും ല​ഹ​രി​മ​രു​ന്ന് തൂ​ക്കു​ന്ന​തി​നും പാ​ക്ക് ചെ​യ്യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​തി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

NRI

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും; ആ​ദ്യ വിമാനം ഞാ​യ​റാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 28ന് ​താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന കു​വൈ​റ്റ് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​സ്പേ​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ വീ​ണ്ടും തു​റ​ക്കു​ന്ന​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ധാ​വി ഷെ​യ്ഖ് എ​ൻജിനി​യ​ർ ഹ​മൂ​ദ് മു​ബാ​റ​ക് അ​ൽ-​ഹ​മൂ​ദ് അ​ൽ-​സ​ബാ​ഹ് അ​റി​യി​ച്ചു.

ദേ​ശീ​യ, അ​ന്ത​ർദേ​ശീ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്, ഉ​യ​ർ​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​മാ​ന സ​ർ​വീ​സു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ തോ​തി​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചി​ല സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ​താ​യും സാ​ങ്കേ​തി​ക സം​ഘ​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​മി​ത​മാ​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​കും ആ​രം​ഭി​ക്കു​ക. ഓ​രോ ഘ​ട്ട​വും വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ വി​പു​ലീ​ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളൂ. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ച സി​വി​ൽ ഏ​വി​യേ​ഷ​ൻ ജീ​വ​ന​ക്കാ​രെ​യും മ​റ്റു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ചി​ല സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. കു​വൈറ്റ് എ​യ​ർ​വേ​യ്‌​സും (ടെ​ർ​മി​ന​ൽ 4) ജ​സീ​റ എ​യ​ർ​വേ​യ്‌​സും(​ടെ​ർ​മി​ന​ൽ 5) മാ​ത്ര​മാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ, ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ, വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും സി​വി​ൽ ഏ​വി​യേ​ഷ​നും ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.

NRI

യു​ദ്ധം: കു​വൈ​റ്റി​ൽ കു​ടു​ങ്ങി​യ 250 മലയാളികൾ നാ​ട്ടി​ലെ​ത്തി

നെ​ടു​മ്പാ​ശേ​രി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​റ്റി​ൽ കു​ടു​ങ്ങി​യ 250 പേ​ർ പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി. യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കു​വൈ​റ്റി​ൽ​നി​ന്നു റോ​ഡ് മാ​ർ​ഗം ദ​മാ​മി​ലെ​ത്തി അ​വി​ടെ​നി​ന്നാ​ണു വി​മാ​ന​മാ​ർ​ഗം നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​ർ​ട്ടേ​ഡ്‌ വി​മാ​നം സ​ജ്ജ​മാ​ക്കി​യ​ത്. സ​ന്ദ​ർ​ശ​ക വീ​സ​യി​ലും മ​റ്റും കു​വൈ​റ്റി​ലെ​ത്തി തി​രി​ച്ചു​വ​രാ​ൻ ബു​ദ്ധി​മു​ട്ടി​യ​വ​രും ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പ് മ​റ്റൊ​രു ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ 250 പേ​ർ കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി​യി​രു​ന്നു . തു​ട​ർ​ന്ന് തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന പ്ര​വാ​സി​ക​ളെ അ​തേ വി​മാ​ന​ത്തി​ൽ​ത്ത​ന്നെ കു​വൈ​റ്റി​ലേ​ക്കു തി​രി​ച്ച് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

Kerala

കു​വൈ​റ്റി​ൽ കു​ടു​ങ്ങി​യ 250 പേർ നാ​ട്ടി​ലെ​ത്തി

നെ​ടു​മ്പാ​ശേ​രി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​റ്റി​ൽ കു​ടു​ങ്ങി​യ 250 പേ​ർ പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി. യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കു​വൈ​റ്റി​ൽ​നി​ന്നു റോ​ഡ് മാ​ർ​ഗം ദ​മാ​മി​ലെ​ത്തി അ​വി​ടെ​നി​ന്നാ​ണു വി​മാ​ന​മാ​ർ​ഗം നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​ർ​ട്ടേ​ഡ്‌ വി​മാ​നം സ​ജ്ജ​മാ​ക്കി​യ​ത്. സ​ന്ദ​ർ​ശ​ക വീ​സ​യി​ലും മ​റ്റും കു​വൈ​റ്റി​ലെ​ത്തി തി​രി​ച്ചു​വ​രാ​ൻ ബു​ദ്ധി​മു​ട്ടി​യ​വ​രും ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പ് മ​റ്റൊ​രു ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ 250 പേ​ർ കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി​യി​രു​ന്നു . തു​ട​ർ​ന്ന് തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന പ്ര​വാ​സി​ക​ളെ അ​തേ വി​മാ​ന​ത്തി​ൽ​ത്ത​ന്നെ കു​വൈ​റ്റി​ലേ​ക്കു തി​രി​ച്ച് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു .

NRI

കു​വൈ​റ്റി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ അം​ബാ​സ​ഡ​റാ​യ പ​ര​മി​ത ത്രി​പാ​ഠി ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​യാ​യ പ​ര​മി​ത ത്രി​പാ​ഠി ത​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ കു​വൈ​റ്റ് അ​മീ​ർ ഹി​സ് ഹൈ​ന​സ് ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ-​അ​ഹ​മ്മ​ദ് അ​ൽ-​ജാ​ബി​ർ അ​ൽ-​സ​ബാ​ഹി​ന് സ​മ​ർ​പ്പി​ച്ചു.

ബ​യാ​ൻ പാ​ല​സി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​വ​ർ രേ​ഖ​ക​ൾ കൈ​മാ​റി​യ​ത്. കു​വൈ​റ്റി​ലെ ഇ​ന്ത്യ​യു​ടെ ഇ​രു​പ​താ​മ​ത്തെ അം​ബാ​സ​ഡ​റാ​യ പ​ര​മി​ത ത്രി​പാ​ഠി, ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത കൂ​ടി​യാ​ണ്.

ഔ​ദ്യോ​ഗി​ക​മാ​യ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​യാ​ണ് അ​ധി​കൃ​ത​ർ അം​ബാ​സ​ഡ​റെ കൊ​ട്ടാ​ര​ത്തി​ൽ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​റ്റ് അ​മീ​ർ അം​ബാ​സ​ഡ​റെ സ്വാ​ഗ​തം ചെ​യ്യു​ക​യും പു​തി​യ ദൗ​ത്യ​ത്തി​ൽ എ​ല്ലാ​വി​ധ വി​ജ​യ​ങ്ങ​ളും ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള സു​ദൃ​ഢ​മാ​യ ബ​ന്ധ​ത്തെ​യും ര​ണ്ടു ജ​ന​ത​ക​ൾ ത​മ്മി​ലു​ള്ള അ​ടു​പ്പ​വും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​മീ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക ആ​ശം​സ​ക​ൾ അം​ബാ​സ​ഡ​ർ അ​മീ​റി​നെ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ വി​ശ്വ​സ്ത സു​ഹൃ​ത്താ​യ കു​വൈ​റ്റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തു​ഷ്ട​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര​ത​യ്ക്കും കു​വൈ​റ്റ് ന​ൽ​കു​ന്ന പി​ന്തു​ണ​യെ അ​വ​ർ പ്ര​കീ​ർ​ത്തി​ച്ചു.

 

NRI

ക​ല കു​വൈ​റ്റ്‌ മ​ല​യാ​ളി​ക​ൾ​ക്കാ​യി നാ​നോ ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​റ്റ്‌ സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റ്‌ ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റ്‌ മ​ല​യാ​ളി​ക​ൾ​ക്കാ​യി നാ​നോ ഫി​ലിം ഫെ​സ്റ്റി​വ​ൽ (ഒ​രു മി​നി​റ്റ് ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം) സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി 30-04-2026 ആ​യി​രി​ക്കും.

നി​ബ​ന്ധ​ന​ക​ൾ

1. സ​മ​യ​പ​രി​ധി ഒ​രു മി​നി​റ്റ് (60 സെ​ക്ക​ൻ​ഡ്)
2. കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
3. പൂ​ർ​ണ​മാ​യും കു​വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​ക​ളാ​യി​രി​ക്ക​ണം.
4. കു​വൈ​റ്റി​ലെ നി​യ​മ​ത്തി​നു​ള്ളി​ൽ​നി​ന്ന് ചി​ത്രീ​ക​രി​ച്ച സി​നി​മ​ക​ൾ ആ​യി​രി​ക്ക​ണം.
5. മ​റ്റേ​തെ​ങ്കി​ലും ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മ​ത്സ​രി​ച്ച​തോ, സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​സി​ദ്ധി​ക​രി​ച്ച​തോ ആ​യ സി​നി​മ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

6. ല​ഭി​ച്ച സി​നി​മ​ക​ൾ സ്ക്രീ​നിം​ഗി​ന് ശേ​ഷം ക​ല കു​വൈ​റ്റ് മീ​ഡി​യ വിം​ഗി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.
7. സി​നി​മ എ​ച്ച്ഡി ഗു​ണ​നി​ല​വാ​ര​ത്തി​ൽ സ​ബ്‌​മി​റ്റ് ചെ​യ്യ​ണം.
8. മി​ക​ച്ച ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സി​നി​മ​ക​ളെ ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കും.
9. ജൂ​റി​യു​ടെ തീ​രു​മാ​നം അ​ന്തി​മം ആ​യി​രി​ക്കും.
10. മീ​ഡി​യ​വിം​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഷെ​യ​ർ ല​ഭി​ക്കു​ന്ന സി​നി​മ​യ്ക്ക് പ്ര​ത്യേ​ക സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

11. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി 30/4/2026 ആ​യി​രി​ക്കും.
12. സി​നി​മ സ​ബ്‌​മി​റ്റ് ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി 22/5/2026 ആ​യി​രി​ക്കും.
13. [email protected] എ​ന്ന ഇമെ​യി​ൽ വി​ലാ​സ​ത്തി അ​യ​ക്കേ​ണ്ട​താ​ണ്.
14. പ​രി​പാ​ടി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​ൻ ക​മ്മ​റ്റി​ക്ക് അ​ധി​കാ​രം ഉ​ണ്ടാ​യി​രി​ക്കും.

NRI

ഹ​ജ്ജ് സീ​സ​ൺ: സൗ​ദി ട്രാ​ൻ​സി​റ്റ് വീ​സ സേ​വ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വച്ച് കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ന​ൽ​കി​വ​ന്നി​രു​ന്ന സൗ​ദി ട്രാ​ൻ​സി​റ്റ് വീ​സ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്ക​ൽ സേ​വ​നം (Transit Visa Facilitation) താ​ത്കാ​ലി​ക​മാ​യി അ​ടി​യ​ന്തി​ര പ്രാ​ബ​ല്യ​ത്തോ​ടെ നി​ർ​ത്തി​വ​ച്ച​താ​യി എം​ബ​സി അ​റി​യി​ച്ചു.

ഏ​പ്രി​ൽ 15 മു​ത​ൽ ഈ ​തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യാ​ണ് എം​ബ​സി അ​റി​യി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ഹ​ജ്ജ് സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത് മു​ൻ നി​ർ​ത്തി​യാ​ണ് ഈ ​മാ​റ്റം. ഇ​ത​നു​സ​രി​ച്ച്, ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന​യു​ള്ള ട്രാ​ൻ​സി​റ്റ് വീ​സ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ല​ഭ്യ​മാ​കി​ല്ല.

സൗ​ദി അ​റേ​ബ്യ വ​ഴി യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഇ​നി മു​ത​ൽ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശി​ച്ചു.

യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് പു​തു​ക്കി​യ ഇ​മി​ഗ്രേ​ഷ​ൻ ച​ട്ട​ങ്ങ​ൾ, ട്രാ​ൻ​സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വീസ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ എ​ന്നി​വ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണ്.

ഹ​ജ്ജ് സീ​സ​ണി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര​ക്കാ​ർ കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

NRI

കീം ​പ​രീ​ക്ഷാ പ്ര​തി​സ​ന്ധി; കേ​ര​ളം സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കീം ​എ​ഴു​തു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ലെ സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത കു​വൈ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​വൈ​റ്റി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത് മൂ​ലം പ​രീ​ക്ഷാ തീ​യ​തി​ക്ക് മു​ൻ​പാ​യി നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ക​ല കു​വൈ​റ്റി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ൽ പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നു. പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് അ​നു​വ​ദി​ച്ച സ​മ​യം എ​പ്രി​ൽ ഏ​ഴി​ന് അ​വ​സാ​നി​ച്ച​തി​നാ​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി കേ​ര​ളം തെ​ര​ഞ്ഞെ​ടു​ത്ത​തും യാ​ത്രാ ത​ട​സം നേ​രി​ടു​ന്ന​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​ണ് സം​ഘ​ട​ന ആ​ലോ​ചി​ക്കു​ന്ന​ത്.

കേ​ര​ളം സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ താ​ഴെ കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​പൂ​രി​പ്പി​ക്ക​ണ​മെ​ന്ന് ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

https://docs.google.com/forms/d/e/1FAIpQLScU7cbDBN6UpMY6dEZFr4tzdSlTDlP4K86cYh3h7jInJzMH4A/viewform

International

വ്യാ​ജ ബാ​ങ്ക് രേ​ഖ; 3.48 ല​ക്ഷം കു​വൈ​ത്ത് ദി​നാ​ർ ത​ട്ടി​യെ​ടു​ത്ത പ്ര​തി​ക്ക് ക്ലീ​ൻ ചി​റ്റ്

കു​വൈ​ത്ത് സി​റ്റി: ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളെ വെ​റു​തെ വി​ട്ട് കു​വൈ​ത്ത് കോ​ട​തി. ബാ​ങ്ക് രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ച​മ​ച്ചും വാ​യ്പ തു​ക വ​ക​മാ​റ്റി​യും 3.48 ല​ക്ഷം കു​വൈ​ത്ത് ദി​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളെ വെ​റു​തെ കു​വൈ​ത്ത് കോ​ട​തി വി​ട്ട​ത്.

പ്ര​തി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ കീ​ഴ്ക്കോ​ട​തി വി​ധി അ​പ്പീ​ൽ കോ​ട​തി ശ​രി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളും ബാ​ങ്ക് രേ​ഖ​ക​ളും വ്യാ​ജ​മാ​യി നി​ർ​മി​ച്ച് ഒ​മ്പ​ത് പേ​ർ ചേ​ർ​ന്ന് ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് ലോ​ൺ തു​ക ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. ബാ​ങ്ക് ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ്ര​തി​ക​ൾ വാ​യ്പ അ​നു​മ​തി​യും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ​ത്.

വെ​റു​തെ​വി​ട്ട പ്ര​തി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ​ക​ൾ ച​മ​യ്ക്കാ​ൻ സ​ഹാ​യി​ക്ക​ൽ, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ചു​മ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

 

International

കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം, ജ​മ്മു​കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഫ​രീ​ദ് അ​ഹ​മ്മ​ദ്, സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഖാ​ലി​ദ്, മു​ക്താ​ർ അ​ഹ​മ്മ​ദ്, ത​നാ​മ​ണ്ടി​യി​ൽ നി​ന്നു​ള്ള ഒ​രു യു​വാ​വ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ച്, ര​ജൗ​രി ജി​ല്ല​ക​ളി​ലെ ബ​ച്ച​ൻ​വാ​ലി, ശീ​ന്ദ്ര, ത​ന​മ​ണ്ടി ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​ർ. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

NRI

കു​വൈ​റ്റ് മ​ന്ത്രാ​ല​യ സ​മു​ച്ച​യ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി​യി​ലെ മ​ന്ത്രാ​ല​യ സ​മു​ച്ച​യ കെ​ട്ടി​ട​ത്തെ ഡ്രോ​ൺ ആ​ക്ര​മി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന് നാ​ശന​ഷ്‌ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​ന്ത്രാ​ല​യ സ​മു​ച്ച​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് റി​മോ​ട്ട് ജോ​ലി അ​നു​വ​ദി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വയ്​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

NRI

മീ​നാ അ​ൽ അ​ഹ​മ്മ​ദി റി​ഫൈ​ന​റി​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് നാ​ഷ​ണ​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നാ അ​ൽ-​അ​ഹ്മ​ദി റി​ഫൈ​ന​റി​യെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി കോ​ർ​പ്പ​റേ​ഷ​ൻ (കെ​പി​സി) അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് നി​ര​വ​ധി യൂ​ണി​റ്റു​ക​ളി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​യി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​രി​സ്ഥി​തി​യി​ലേ​ക്ക് യാ​തൊ​രു ദോ​ഷ​വും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രു​ന്നു​വെ​ന്നും കെപിസി ​അ​റി​യി​ച്ചു.

NRI

കു​വൈ​റ്റി​ൽ നി​ന്ന് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണം: സു​പ്രി​യ സു​ലെ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ന്നു​ള്ള പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ വി​മാ​ന യാ​ത്ര​യി​ൽ നേ​രി​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ യാ​ത്രാ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എ​ൻ​സി​പി എ​സ്പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​പ്രി​യ സു​ലെ എം​പി.

എ​ൻ​സി​പി എ​സ്പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​നാ​യ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര വി​ദേ​ശ കാ​ര്യ വ​കു​പ്പ് മ​ന്ത്രി ഡോ. ​ജ​യ​ശ​ങ്ക​റി​ന് ക​ത്ത് ന​ൽ​കി​യ​ത്.

ടി​ക്ക​റ്റ് നി​ര​ക്കി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വ​ർ​ധ​ന​വും വി​മാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും കാ​ര​ണം ദു​രി​ത​ത്തി​ലാ​യ സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ വ​ഴി​ഇ​ന്ത്യ​ൻ വി​മാ​ന​ക​മ്പ​നി​ക​ൾ ഉ​ൾ​പ്പ​ടെ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന താ​വ​ള​ങ്ങ​ൾ വ​ഴി അ​നു​മ​തി ല​ഭ്യ​മാ​ക്കാ​നും സൗ​ദി ട്രാ​ൻ​സി​റ്റ് വീസ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കാ​നും അ​തു​വ​ഴി അ​ടി​യ​ന്തി​ര ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റ് അ​പ്ര​തീ​ക്ഷി​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലെ​ത്തേ​ണ്ട​വ​ർ​ക്കും തു​ട​ർപ​ഠ​ന​ത്തി​നും യോ​ഗ്യ​ത പ​രീ​ക്ഷ​ക​ൾ​ക്കു​മാ​യി നാ​ട്ടി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കും.

സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി പോ​കു​ന്ന പ്ര​വാ​സി കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കും സ​ഹാ​യ​മൊ​രു​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യപ്പെ​ട്ടി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഓ​വ​ർ​സീ​സ് എ​ൻസി​പി കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

NRI

മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ 4ഡി ​ആ​ന്‍റി​നേ​റ്റ​ൽ സ്ക്രീ​നിം​ഗ് സം​വി​ധാ​നം ആ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ എ​ട്ടാ​മ​ത് ശാ​ഖ​യാ​യ എം​എം​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ(​സാ​ൽ​മി​യ ബ്ലോ​ക്ക് മൂ​ന്ന്) ഗ​ർ​ഭി​ണി​ക​ൾ​ക്കാ​യി ഏ​റ്റ​വും ന​വീ​ന​മാ​യ 4ഡി ​ആ​ന്‍റി​നേ​റ്റ​ൽ സ്ക്രീ​നിം​ഗ് സം​വി​ധാ​നം ആ​രം​ഭി​ച്ചു.

ഗൈ​ന​ക്കോ​ള​ജി വി​ദ​ഗ്ധ​യാ​യ ഡോ. ​സ​ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ആ​ധു​നി​ക സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ഓ​രോ ച​ല​ന​വും ത​ത്സ​മ​യം വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ.

പ​ര​മ്പ​രാ​ഗ​ത സ്കാ​നിം​ഗി​നെ അ​പേ​ക്ഷി​ച്ച് 4ഡി ​സ്ക്രീ​നിം​ഗ് ശി​ശു​വി​ന്‍റെ ച​ല​ന​ങ്ങ​ളും മു​ഖ​ഭാ​വ​ങ്ങ​ളും കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ത​ത്സ​മ​യം കാ​ണാ​ൻ സ​ഹാ​യി​ക്കു​ന്നു.

ഇ​ത് ശി​ശു​വി​ന്‍റെ വ​ള​ർ​ച്ച​യും ആ​രോ​ഗ്യ​നി​ല​യും കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് സ​ഹാ​യ​ക​മാ​കു​ന്നു. കൂ​ടാ​തെ, പ്ര​ശ്ന​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി സ​മ​യോ​ചി​ത​മാ​യ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു.

4ഡി ​സ്ക്രീ​നിം​ഗ് ഒ​രു മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന മാ​ത്ര​മ​ല്ല, മാ​താ​പി​താ​ക്ക​ളും കു​ഞ്ഞും ത​മ്മി​ലു​ള്ള മാ​ന​സി​ക​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന ഒ​രു അ​നു​ഭ​വ​വു​മാ​ണെ​ന്നും ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ സ്വാ​ഭാ​വി​ക ച​ല​ന​ങ്ങ​ൾ നേ​രി​ൽ കാ​ണു​ന്ന​ത് മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും സ​ന്തോ​ഷ​വും ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നും അ​മ്മ​യ്ക്കും കു​ഞ്ഞി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നും മെ​ട്രോ മാ​നേ​ജ്‌​മ​ന്‍റ് അ​റി​യി​ച്ചു.

NRI

കു​വൈ​റ്റി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ലെ കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി; നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കു​വൈ​റ്റ് സി​റ്റി: പൊ​തുശു​ചി​ത്വ​വും ഭം​ഗി​യും നി​ല​നി​ർ​ത്തു​ന്ന​തി​നും ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന.

പ​ബ്ലി​ക് ഹൈ​ജീ​ൻ ആ​ൻ​ഡ് റോ​ഡ് ഒ​ക്യു​പ്പ​ൻ​സി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റിന്‍റെ ഫീ​ൽ​ഡ് ടീ​മു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.

ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 87 വാ​ഹ​ന​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്ത് നീ​ക്കം ചെ​യ്തു.

നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​തി​ന് 123 ഉ​ട​മ​ക​ൾ​ക്ക് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

NRI

കു​വൈ​റ്റി​ൽ മ​രി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മോ​ർ​ച്ച​റി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി പ്ലാ​ന്‍റി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ മരിച്ച ഇ​ന്ത്യ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം കു​വൈ​റ്റി​ലെ സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​തി മോ​ർ​ച്ച​റി സ​ന്ദ​ർ​ശി​ച്ചു.

ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​റ​ഹീം അ​ൽ-​അ​വാ​ധി​യു​മാ​യി അം​ബാ​സ​ഡ​ർ ച​ർ​ച്ച ന​ട​ത്തി. കു​വൈറ്റ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വേ​ഗ​ത്തി​ലു​ള്ള​തും സ​ഹാ​നു​ഭൂ​തി​പൂ​ർ​ണവു​മാ​യ സ​ഹാ​യ​ത്തി​നും പി​ന്തു​ണ​യ്ക്കും അ​വ​ർ ന​ന്ദി അ​റി​യി​ച്ചു.

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​വു​മാ​യി എം​ബ​സി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മൃ​ത​ദേ​ഹം വേ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി.

International

കു​വൈ​റ്റി​ലെ കുടിവെള്ള പ്ലാ​ന്‍റി​നു നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ൻ: കു​വൈ​റ്റി​ലെ കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​നു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ പ്ലാ​ന്‍റി​നു വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ൽ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മാ​ത്രം കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ൽ 14 മി​സൈ​ലു​ക​ളും 12 ഡ്രോ​ണു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു സൈ​നി​ക ക്യാ​മ്പി​നു നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ 10 സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ബ​ഹ്റൈ​നി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ശ്ര​മം ഉ​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് രാ​ത്രി​കാ​ല ക​ട​ൽ​യാ​ത്ര​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ പു​ല​ർ​ച്ചെ നാ​ലു വ​രെ​യാ​ണ് വി​ല​ക്ക്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ൾ​പ്പ​ടെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

International

ഗൾഫ് നേതാക്കളെ വധിക്കാൻ പദ്ധതി: ഹിസ്ബുള്ള അനുകൂലികൾ കുവൈറ്റിൽ പിടിയിൽ

കു​​​വൈ​​​റ്റ് സി​​​റ്റി: ലെ​​​ബ​​​നനി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യോ​​​ട് അ​​​നു​​​ഭാ​​​വ​​​മു​​​ള്ള​​​വ​​​രും ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നേ​​​താ​​​ക്ക​​​ളെ വ​​​ധി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​വ​​​രു​​​മാ​​​യ ആ​​​റു പേ​​​ർ കു​​​വൈ​​​റ്റി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന 14 പേ​​​ർ രാ​​​ജ്യ​​​ത്തു​​​നി​​​ന്നു ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു.

കു​​​വൈ​​​റ്റ് നേ​​​താ​​​ക്ക​​​ളെ വ​​​ധി​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ആ​​​റു പേ​​​രെ പി​​​ടി​​​കൂ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. ഇ​​​തി​​​ൽ അ​​​ഞ്ചു പേ​​​ർ കു​​​വൈ​​​റ്റ് പൗ​​​ര​​​ന്മാ​​​രാ​​​ണ്. ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ അ​​​ഞ്ച് കു​​​വൈ​​​റ്റ് പൗ​​​ര​​​ന്മാ​​​ർ, ര​​​ണ്ടു വീ​​​തം ഇ​​​റേ​​​നി​​​യ​​​ൻ, ല​​​ബ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

കു​​​വൈ​​​റ്റ് പൗ​​​ര​​​ന്മാ​​​രു​​​ടെ പൗ​​​ര​​​ത്വം റ​​​ദ്ദാ​​​ക്കി​​​യെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. ചാ​​​ര​​​വൃ​​​ത്തി ന​​​ട​​​ത്തി​​​യെ​​​ന്നും തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യി​​​ൽ ചേ​​​രാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടെ​​​ന്നും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ സ​​​മ്മ​​​തി​​​ച്ചു.

NRI

കു​വൈ​റ്റി​ൽ ക​ന​ത്ത മ​ഴ തു‌​ട​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ലെ ചി​ല പ്ര​ധാ​ന റോ​ഡു​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഫ​ഹാ​ഹീ​ൽ മെ​യി​ൻ റോ​ഡ്, സി​റ്റി​യി​ൽ നി​ന്ന് ഫ​ഹാ​ഹീ​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത അ​ട​ച്ചു. ഇ​വി​ടെ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ജ​ഹ്‌​റ ഭാ​ഗ​ത്തേ​ക്ക് ആ​റാം റിം​ഗ് റോ​ഡി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു. കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് റോ​ഡ്, ഫ​ഹാ​ഹീ​ലി​ൽ നി​ന്ന് സി​റ്റി ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത അ​ട​ച്ചു.

അ​ൽ-​ത​ആ​വു​ൻ റോ​ഡ് വ​ഴി അ​ൽ-​ഉ​തൈ​ന ജം​ഗ്ഷ​നി​ലേ​ക്കാ​ണ് ഈ ​ഭാ​ഗ​ത്തെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. അ​ൽ-​ഉ​തൈ​ന​യി​ൽ നി​ന്ന് അ​ൽ-​മ​സീ​ല ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യും പൂ​ർ​ണ​മാ​യി അ​ട​ച്ചു.

കൂ​ടാ​തെ ആ​റാം റിം​ഗ് റോ​ഡി​ൽ അ​ൽ-​ത​ആ​വു​ൻ സ്ട്രീ​റ്റി​ന് സ​മീ​പ​മു​ള്ള യു-​ടേ​ണു​ക​ൾ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഖു​റൈ​ൻ മാ​ർ​ക്ക​റ്റ് ഏ​രി​യ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള റൗ​ണ്ട് എ​ബൗ​ട്ടും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ അ​റി​യി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേശ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​നാ​യി 112 എ​ന്ന ഹോ​ട്ട്ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

കു​വൈ​റ്റ് മു​ൻ പ്ര​വാ​സി ബോ​ണി കെ. ​എ​ബ്ര​ഹാം നാ​ട്ടി​ൽ അ​ന്ത​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​വാ​സി​യും സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ചെ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക മു​ൻ ഇ​ട​വ​ക അം​ഗ​വും മു​ൻ ഇ​ട​വ​ക സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന റാ​ന്നി പൂ​വ​ൻ​മ​ല കു​രു​ട​മ​ണ്ണി​ൽ - കു​രു​മ്പേ​ൽ അ​ലു​ങ്ക​ൽ ബോ​ണി കെ. ​എ​ബ്ര​ഹാം അ​ന്ത​രി​ച്ചു.

മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​യ​ത്. കു​വൈ​റ്റി​ലെ വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

സം​സ്കാ​രം പി​ന്നീ​ട്. ബോ​ണി കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് ഇ​ട​വ​ക അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

സ്ഫോ​ട​ന അ​വ​ശി​ഷ്‌​ട​ങ്ങ​ൾ തെ​റി​ച്ച് വീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​താ​യി ഇ​ല​ക്ട്രി​സി​റ്റി വ​കു​പ്പ്

കു​വൈ​റ്റ് സി​റ്റി: സ്ഫോ​ട​നാ​വ​ശി​ഷ്ട​ങ്ങ​ൾ തെ​റി​ച്ചു വീ​ണ് വൈ​ദ്യു​തി സം​പ്രേ​ഷ​ണ​ത്തി​നു​ള്ള ഏ​ഴ് ഓ​വ​ർ​ഹെ​ഡ് ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യ​താ​യി കു​വൈ​റ്റ് ഇ​ല​ക്ട്രി​സി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വ​ക്താ​വ് എ​ൻ​ജി​നി​യ​ർ ഫാ​ത്തി​മ ഹ​യാ​ത്ത് പ​റ​ഞ്ഞു.

ഇ​ത് കാ​ര​ണം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​രി​സ​രം സു​ര​ക്ഷി​ത​മാ​ക്കി​യ ഉ​ട​ൻ സാ​ങ്കേ​തി​ക സം​ഘ​ങ്ങ​ൾ എ​ത്തി നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ വി​ല​യി​രു​ത്തി, കേ​ടാ​യ ലൈ​നു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

NRI

സൗ​ദി അ​തി​ർ​ത്തി വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ കു​വൈ​റ്റ് ക​സ്റ്റം​സ് പി​ടി​കൂ​ടി

കു​വൈ​റ്റ് സി​റ്റി: സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. അ​ൽ-​സാ​ൽ​മി അ​തി​ർ​ത്തി വ​ഴി ക​ട​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് ഏ​ക​ദേ​ശം 1400 ഓ​ളം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​നു​ള്ളി​ൽ അ​തി​സ​മ​ർ​ത്ഥ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഗു​ളി​ക​ക​ൾ. പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത ഗു​ളി​ക​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. പ്ര​തി​ക്കെ​തി​രേ തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

International

ഗ​ള്‍​ഫി​ലേ​ക്ക് കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍, കൊ​ച്ചി​യി​ല്‍ 49 സ​ര്‍​വീ​സു​ക​ള്‍; കു​വൈ​റ്റി​ലേ​ക്കും ബ​ഹ്‌​റൈ​നി​ലേ​ക്കും സ​ര്‍​വീ​സി​ല്ല

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 49 സ​ര്‍​വീ​സു​ക​ള്‍. കൊ​ച്ചി​യി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന് 25 സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കും. 16 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു ചെ​യ്തു. ഗ​ള്‍​ഫി​ല്‍ നി​ന്നും 24 വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ലെ​ത്തും. 12 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു ചെ​യ്തി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ല്‍ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്കാ​ണ് നി​ല​വി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്കും അ​ബു​ദാ​ബി​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കും എ​ട്ടു സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. സൗ​ദി​യി​ലും കു​വൈ​റ്റി​ലും ഇ​റാ​ന്‍ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നാ​ല്‍ കു​വൈ​റ്റി​ലേ​ക്കും ബ​ഹ്‌​റൈ​നി​ലേ​ക്കും സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

കു​വൈ​റ്റി​ലേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജ​സീ​റ എ​യ​ര്‍​വേ​സ് അ​റി​യി​ച്ചി​രു​ന്നു. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ സൗ​ദി​യി​ലെ ഹ​ഫ​ര്‍ അ​ല്‍ ബ​ത്തി​ന്‍ ഖ​യി​സു​മാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​കും സ​ര്‍​വീ​സു​ക​ള്‍. ഖ​യി​സു​മാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് ബ​സി​ലാ​ണ് യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ക.

NRI

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക്വ​രി​ക്കു​മെ​ന്ന് അം​ബാ​സ​ഡ​ർ

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർഷത്തി​നി​ടെ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു പോ​രു​ന്ന​താ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​ര​മി​ത ത്രി​പാ​ഠി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ലാ​ണ് അം​ബാ​സ​ഡ​ർ നി​ൽ​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഫെ​ബ്രു​വ​രി 28ന് ​പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത് മു​ത​ൽ ഒ​രു മി​ല്യ​ണി​ല​ധി​കം വ​രു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ കു​വൈ​റ്റ് അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് എം​ബ​സി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയും കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശിയും തമ്മിലും ഇ​ന്ത്യ​ൻ വി​ദേ​ശകാ​ര്യ മ​ന്ത്രിയും കു​വൈ​റ്റ് വി​ദേ​ശകാ​ര്യ മ​ന്ത്രി​യു​മാ​യും തമ്മിലും ​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​തും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 28 മു​ത​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഹെ​ൽ​പ്‌​ലൈ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കു​വൈ​റ്റ് വ്യോ​മ​പാ​ത അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ജ​സീ​റ എ​യ​ർ​വേ​യ്‌​സ് മാ​ർ​ച്ച് 20 മു​ത​ൽ കൊ​ച്ചി, ചെ​ന്നൈ, മും​ബൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ് ന​ട​ത്തും.

കു​വൈ​റ്റി​ൽ നി​ന്ന് റോ​ഡ് മാ​ർ​ഗം യാ​ത്ര​ക്കാ​രെ സൗ​ദി​യി​ലെ അ​ൽ-​ഖൈ​സു​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്നാ​യി​രി​ക്കും വി​മാ​നം പോ​വു​ക. സൗ​ദി വ​ഴി​യു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കാ​നാ​യി സൗ​ദി അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച് 1,100-ല​ധി​കം സൗ​ദി വീസ​ക​ൾ ഇ​തി​ന​കം ല​ഭ്യ​മാ​ക്കി.

കു​വൈ​റ്റ് എ​യ​ർ​വേ​യ്‌​സി​ന്‍റെ​യും സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി​ക​ളും മ​റ്റും ഇ​റ​ക്കു​മ​തി ചെ​യ്ത് രാ​ജ്യ​ത്തെ ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ശ്ര​മി​ച്ചു വ​രു​ന്നു​ണ്ട്.

പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ടെ​ന്ന് സ്ഥാ​ന​പ​തി അ​റി​യി​ച്ചു. 17 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തി​ന​കം നാ​ട്ടി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ​യ്ക്ക് അ​വ​ർ പ്ര​ത്യേ​ക ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്ര​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എം​ബ​സി നി​ർ​ദ്ദേ​ശി​ച്ചു.

NRI

കു​വൈ​റ്റി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി; 10 പേ​ർ പി​ടി​യി​ൽ

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് പ​ദ്ധ​തി​യി​ട്ട ഭീ​ക​രാ​ക്ര​മ​ണം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ത​ട​ഞ്ഞ​താ​യി കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹി​സ്ബു​ല്ല​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര​സം​ഘ​ത്തി​ലെ 10 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ വി​ദേ​ശ സം​ഘ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ല​ക്ഷ്യ​മി​ട്ട കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ലൊ​ക്കേ​ഷ​ൻ കോഓ​ർ​ഡി​നേ​റ്റു​ക​ളും കൈ​മാ​റാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ ഹി​സ്ബു​ല്ല​യു​മാ​യി ബ​ന്ധ​മു​ള്ള ക്യാ​മ്പു​ക​ളി​ൽ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ൽ, ഡ്രോ​ൺ നി​യ​ന്ത്ര​ണം എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത്ത​രം ഭീ​ക​ര പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

ആകാശത്തെ പ്രതിസന്ധി തുടരുന്നു; കൊച്ചിയിൽ നിന്ന് ഗൾഫിലേയ്ക്കുള്ള 34 സർവീസുകൾ റദ്ദാക്കി

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​വൈ​റ്റി​ലേ​ക്കും ബ​ഹ്‌​റിനിലേയ്ക്കും വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഇ​ല്ല. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 23 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള 11 സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ദോ​ഹ​യി​ലേ​ക്ക് നി​ല​വി​ല്‍ ഒ​രു സ​ര്‍​വീ​സ് മാ​ത്രം ന​ട​ക്കു​ന്നു​ണ്ട്. ദു​ബാ​യ്, അ​ബു​ദാ​ബി, മ​സ്‌​ക​റ്റ്, ജി​ദ്ദ, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ചി​ല സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. 22 സ​ര്‍​വീ​സു​ക​ളാ​ണ് ഇ​ന്ന് കൊ​ച്ചി​യി​ല്‍ നി​ന്നും ന​ട​ക്കു​ന്ന​ത്.

ഗ​ള്‍​ഫി​ല്‍ നി​ന്നു​ള്ള 21 വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ലേ​ക്ക് എ​ത്തും. അ​തേ​സ​മ​യം, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ന്‍ നി​ര്‍​ത്തി ഈ ​വ​ര്‍​ഷ​ത്തെ പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​രം യു​എ​ഇ​യി​ല്‍ പ​ള്ളി​ക​ള്‍​ക്കു​ള്ളി​ലാ​യി മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തി. പൊ​തു​വാ​യ ഈ​ദ് ഗാ​ഹു​ക​ളി​ലോ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലോ ഇ​ത്ത​വ​ണ ന​മ​സ്‌​കാ​രം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

NRI

ജ​സീ​റ എ​യ​ർ​വേ​യ്‌​സ് യാ​ത്രാ ന​ട​പ​ടി​ക​ൾ മി​ഷ്‌​രി​ഫി​ലേ​ക്ക് മാ​റ്റു​ന്നു; യാ​ത്ര​ക്കാ​ർ 17 മ​ണി​ക്കൂ​ർ മു​മ്പ് എ​ത്ത​ണം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജ് ചെ​ക്ക്-​ഇ​ൻ, ബോ​ർ​ഡിം​ഗ് പാ​സ് വി​ത​ര​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്രീ-​ട്രാ​വ​ൽ ന​ട​പ​ടി​ക​ൾ ബുധനാഴ്ച മു​ത​ൽ മി​ഷ്‌​രി​ഫി​ലെ അ​ന്താ​രാ​ഷ്ട്ര എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ലെ ഹാ​ൾ ന​മ്പ​ർ എട്ടിൽ ​വ​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും യാ​ത്ര പു​റ​പ്പെ​ടു​ക​യെ​ന്ന് ജ​സീ​റ എ​യ​ർ​വേ​യ്‌​സ് അ​റി​യി​ച്ചു.

ജ​സീ​റ പാ​ർ​ക്ക് ആ​ൻ​ഡ് ഫ്ലൈ ​കെ​ട്ടി​ട​ത്തി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ഈ ​സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പു​തി​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പു​തി​യ സ്ഥ​ല​ത്ത് എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​റ്റി​ലെ ഓ​പ്പ​റേ​ഷ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ ഹ​ഫ​ർ അ​ൽ-​ബാ​ത്തി​ൻ കൈ​സു​മ വി​മാ​ന​ത്താ​വ​ളം (AQI) വ​ഴി​യാ​ണ് ജ​സീ​റ എ​യ​ർ​വേ​യ്‌​സ് ന​ട​ത്തു​ന്ന​ത്.

കു​വൈ​റ്റി​ലെ മി​ഷ്‌​രി​ഫി​ൽ പ്രീ ​ബോ​ർ​ഡിംഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി യാ​ത്ര​ക്കാ​രെ പ്ര​ത്യേ​ക ബ​സ് മാ​ർ​ഗം കൈ​സു​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യു​മാ​ണ് ചെ​യ്യു​ക.

യാ​ത്രാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 17 മ​ണി​ക്കൂ​ർ മു​മ്പ് ത​ന്നെ യാ​ത്ര​ക്കാ​ർ മി​ഷ്‌​രി​ഫി​ലെ കേ​ന്ദ്ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

നി​ല​വി​ൽ അ​ൽ ഐ​ൻ, അ​ല​ക്സാ​ണ്ട്രി​യ, അ​സ്യൂ​ത്ത്, കെ​യ്‌​റോ, ല​ക്സ​ർ, അ​മ്മാ​ൻ, ഇ​സ്താം​ബു​ൾ, കൊ​ളം​ബോ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജ​സീ​റ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടി സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും മി​ഷ്‌​രി​ഫി​ലെ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​സീ​റ എ​യ​ർ​വേ​യ്‌​സ് വ​ക്താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

NRI

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ആ​ള​പാ​യ​മി​ല്ല

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ ല​ക്ഷ്യ​മി​ട്ട് ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന​താ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ സം​വി​ധാ​ന​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി പൂ​ർ​ണ ഏ​കോ​പ​ന​ത്തോ​ടെ സം​ഭ​വ​ത്തെ കൈ​കാ​ര്യം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കു​വൈ​റ്റി​ലെ സി​വി​ൽ വ്യോ​മ​ഗ​താ​ഗ​ത​ത്തി​ന്‍റെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ കു​വൈ​റ്റി​ൽ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ല​ക്ക്

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ​ദു​ൽ ഫി​ത്വ​ർ കാ​ല​യ​ള​വി​ൽ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ, പാ​ർ​ട്ടി​ക​ൾ, വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ വ​ലി​യ പൊ​തു​ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത് നി​രോ​ധി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​ലി​യ ജ​ന​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​നം ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന്ആ ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

ആക്രമണം കടുപ്പിച്ച് ഇറാന്‍; ഖത്തർ, കുവൈറ്റ്, ബഹ്‌റൈന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നിര്‍ത്തി

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വീണ്ടും കുറയുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 31 സര്‍വീസുകള്‍ മാത്രമാണ് നടക്കുക. 50 സര്‍വീസുകളാണ് ഇന്ന് റദ്ദു ചെയ്തത്.

കൊച്ചിയില്‍ നിന്നും ദോഹയിലേക്കും കുവൈറ്റിലേക്കും സര്‍വീസ് നടക്കില്ല. ഒമ്പതു സര്‍വീസുകളും റദ്ദു ചെയ്തു. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആറു സര്‍വീസുകളും റദ്ദാക്കി. എന്നാല്‍ ഖത്തര്‍ എയര്‍വേസിന്റെ ഒരു വിമാനം വൈകിട്ട് 5.40ന് കൊച്ചിയിലെത്തും.

കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദു ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുബായി, അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, റാസല്‍ഖൈമ, റിയാദ് എന്നീ രാജ്യങ്ങളിലേക്കുള്ള ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.

ബഹ്‌റൈനിലേക്കും ബഹ്‌റൈനില്‍ നിന്നും ഒറ്റ വിമാനം പോലും ചാര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണം ഇറാന്‍ തുടരുകയാണ്. ദുബായിയിലെ ആഡംബര ഹോട്ടലുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചു.

Latest News

Corehub Up