x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ' കു​വൈ​റ്റി​ലെ 49-ാമ​ത് ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: May 8, 2026 11:26 AM IST | Updated: May 8, 2026 11:26 AM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ "ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ' 49-ാമ​ത് ശാ​ഖ ജ​ഹ്‌​റ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തു​നി​ൽ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ന​ട​ത്തു​ന്ന കു​തി​പ്പി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ട്ടു.

ജ​ഹ്‌​റ​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ പു​തി​യ ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റ് ചെ​യ​ർ​മാ​ൻ ജാ​സിം മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ൽ ഷ​റ​ഹ് പു​തി​യ ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രാ​ദേ​ശി​ക ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി.

 

K-Rail Survey

ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ലാം​കോ എ​ൻ​ജി​നി​യ​റിംഗ് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ അ​മാ​നു​ള്ള, ഡെ​ട്രോ​യി​റ്റ് ക​മ്പ​നി മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ വ​സീം വാ​ഹി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സിഇഒ മു​ഹ​മ്മ​ദ് സു​നീ​ർ, ഡിആ​ർഒ ത​ഹ​സീ​ർ അ​ലി, സിസിഒ​ഒ ബി.​സി. ഷ​രീ​ഫ് തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കു​വൈ​റ്റിന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മാ​റു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഗു​ണ​മേ​ന്മ​യു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​മു​ള്ള ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​പു​തി​യ വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

 

K-Rail Survey

മൂ​ല്യ​ധി​ഷ്ഠി​ത ഷോ​പ്പിം​ഗ് അ​നു​ഭ​വം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യം. വി​പു​ല​മാ​യ സൗ​ക​ര്യ​ത്തോ​ടെ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ഇന്‍റീ​രി​യ​റും വി​ശാ​ല​മാ​യ ഷോ​പ്പിം​ഗ് ഏ​രി​യ​യും ഉ​ള്ള​താ​ണ് പു​തി​യ ഔ​ട്ട്ലെ​റ്റ്.

ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ൾ, മാം​സം, ഗ്രോ​സ​റി, ഇ​ല​ക്ട്രോ​ണി​ക്സ്, ലൈ​ഫ്സ്റ്റൈ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ​ൻ ശേ​ഖ​രം പു​തി​യ സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്. ഉ​ദ്ഘാ​ട​ന​ത്തോ​ട് അനു​ബ​ന്ധി​ച്ച് നി​ര​വ​ധി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളാ​ണ് ജ​ഹ്‌​റ ശാ​ഖ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Grand Hypermarket 49th outlet Kuwait

Recent News

Corehub Up