Kerala
പറവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്. ഇടപ്പിള്ളി സൗത്ത് വില്ലേജിൽ വെണ്ണല പുറകേരി വീട്ടിൽ പി.ജി. സൽജുവിനെയാണ് പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി ടി.ഡി. ബൈജു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കു പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.
2018 ഒക്ടോബർ 11ന് സംശയത്തെത്തുടർന്ന് ഭാര്യയെ കളമശേരി മഞ്ഞുമ്മൽ റോഡിൽ ആറാട്ടുകടവിനു സമീപത്തെ വീട്ടിൽ വച്ചാണ് ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്.
കളമശേരി സബ് ഇൻസ്പെക്ടർ സി.ബി. പ്രസന്നൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ കളമശേരി എസ്ഐ ആന്റണി ജോസഫ് നെറ്റോയാണ് അന്വേഷണം നടത്തിയത്.
കളമശേരി പൊലിസ് ഇൻസ്പെക്ടർ എ. പ്രസാദ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ബി. ഷാജി, അഡ്വ. എസ്. രാഖി എന്നിവർ കോടതിയിൽ ഹാജരായി.
Kerala
കൊച്ചി: ജീവനൊടുക്കിയ കൂട്ടുപ്രതിയുടെ മുഖം കാണാന് മോര്ച്ചറിയിലെത്തിയ വധശ്രമക്കേസ് പ്രതി അറസ്റ്റില്. മട്ടാഞ്ചേരി ന്യൂറോഡ് പനച്ചിക്കല്പറമ്പില് എം.എന്. നിഹാലാണ് (22) എളമക്കര പൊലിസിന്റെ തന്ത്രപരമായ നീക്കത്തില് അറസ്റ്റിലായത്.
ജൂണ് 22ന് രാത്രി ഇടപ്പള്ളി കുന്നുംപുറം ഗ്രീന് മാംഗോ കഫേ പരിസരത്തു പാലക്കാട് കോങ്ങാട് സ്വദേശി അര്ജുനെ (26) കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാള്. കൂട്ടുകാരിയെ വഴക്കു പറഞ്ഞതിലെ വിരോധം മൂലമാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ ആക്രമിച്ചത്.
സംഭവശേഷം രണ്ടു മാസമായി ഇയാള് ഒളിവിലായിരുന്നു. കേസില് നേരത്തേ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രണ്ടാംപ്രതി കാസര്ഗോഡ് ബേക്കല്ക്കുന്ന് കാട്ടൂര്മൂലയില് മുസ്താഖാണ് (26) കഴിഞ്ഞദിവസം പാലാരിവട്ടം എസ്എന് ജംഗ്ഷനു സമീപത്തെ ഹോട്ടല്മുറിയില് തൂങ്ങിമരിച്ചത്.
ഞായറാഴ്ച എറണാകുളം ജനറല് ആശുപത്രിയില് മുസ്താഖിന്റെ പോസ്റ്റ്മോര്ട്ടം നടക്കുന്ന സമയത്ത് നിഹാല് എത്തുമെന്ന വിവരത്തെ ത്തുടര്ന്ന് ആശുപത്രി പരിസരത്ത് മഫ്തിയില് പൊലിസ് സംഘം കാത്തുനില്പ്പുണ്ടായിരുന്നു. ഇതറിയാതെ എത്തിയ നിഹാലിനെ മോര്ച്ചറി പരിസരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: അഭിമന്യു വധക്കേസില് രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള് നല്കിയ അപേക്ഷ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി തള്ളി. ഒന്നു മുതല് 16 വരെയുള്ള പ്രതികളാണ് അടച്ചിട്ട കോടതിയില് വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മാധ്യമപ്രവര്ത്തകരുടെയും ജനങ്ങളുടെയും കോടതി പ്രവേശനം നിയന്ത്രിക്കണമെന്നും തങ്ങളുടെ ചിത്രങ്ങള് പകര്ത്തി പ്രചരിപ്പിക്കുന്നത് തടയണമെന്നുമാണ് പ്രതികള് ആവശ്യമുന്നയിച്ചത്. പരസ്യ വിചാരണ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികള് സ്വാധീനിക്കപ്പെടാന് സാധ്യതയുണ്ട് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
മഹാരാജാസ് കോളജിന് സമീപത്താണ് വിചാരണ നടക്കുന്ന കോടതി. കോളജ് വിദ്യാര്ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന് അനുവദിക്കരുതെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാല് രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. രഹസ്യ വിചാരണ നടത്തേണ്ട അസാധരണ സാഹചര്യമില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് കോടതി പ്രതികളുടെ അപേക്ഷ തള്ളിയത്. ഒക്ടോബര് 15 മുതല് സാക്ഷി വിസ്താരം ആരംഭിച്ച് 17 ദിവസത്തിനുള്ളില് പൂര്ത്തിയാക്കാന് കോടതി നിര്ദേശിച്ചിരുന്നു. അഭിമന്യു കൊല്ലപ്പെട്ട് എട്ടു വര്ഷം കഴിഞ്ഞിട്ടും വിചാരണ പൂര്ത്തിയാക്കാത്തതില് ഹൈക്കോടതി വിമര്ശിച്ചിരുന്നു. നാലു മാസത്തിനകം വിചാരണ പൂര്ത്തിയാക്കാനാണ് ഹൈക്കോടതി നിര്ദേശിച്ചത്.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില് രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷ എറണാകുളം പ്രിന്സിപ്പല് ജില്ലാ സെഷന്സ് കോടതി ഈ മാസം 22ന് വിധി പറയാനായി മാറ്റി. ഇന്ന് അപേക്ഷ പരിഗണിക്കവേ പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്ത്തു.
മാധ്യമപ്രവര്ത്തകരുടെ കോടതി പ്രവേശനം നിയന്ത്രിക്കണമെന്നും തങ്ങളുടെ ചിത്രങ്ങള് പകര്ത്തി പ്രചരിപ്പിക്കുന്നതു തടയണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് പ്രതികള് ഉന്നയിച്ചിട്ടുള്ളത്. എന്നാല്, പൊതു പ്രാധാന്യമുള്ള കേസാണിതെന്നും അത് റിപ്പോര്ട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ അവകാശമാണെന്നും തടയാനാകില്ലെന്നും സ്പെഷ്യല് പബ്ലിക് പോസിക്യൂട്ടര് ജി. മോഹന്രാജ് വാദിച്ചു.
ഏറെനാളായി ജാമ്യത്തിലുള്ള പ്രതികളുടെ ഫോട്ടോ പകര്ത്താന് കോടതിയില് വച്ച് ശ്രമം ഉണ്ടാകുമെന്ന പരാതിയും മഹാരാജാസ് കോളജ് അടുത്തായതിനാല് വിദ്യാര്ഥികള് കോടതിയില് കൂട്ടംകൂടാന് സാധ്യതയുണ്ടെന്നുമുള്ള പ്രതികളുടെ ആശങ്ക അസ്ഥാനത്താണ്. ഏതു ക്രമസധാന പ്രശ്നവും നേരിടാന് പൊലിസ് സുസജ്ജമാണെന്നും പ്രോസിക്യൂഷന് വാദിച്ചു. അതിനാല്, പ്രതികളുടെ അപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ടു.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാംവര്ഷ ബിരുദവിദ്യാര്ഥിയും എസ്എഫ്ഐ പ്രവര്ത്തകനുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. എട്ട് വര്ഷത്തിനുശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഡിസംബര് ആറിനകം വിചാരണ പൂര്ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്ദേശം.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥി അഭിമന്യുവിനെ കൊലപ്പടുത്തിയ കേസില് രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള് എറണാകുളം പ്രിന്സിപ്പല് ജില്ലാ സെഷന്സ് കോടതിയില് നല്കിയ അപേക്ഷ ഇന്ന് പരിഗണിക്കും.
കേസിലെ വിചാരണ നടക്കുമ്പോള് മാധ്യമപ്രവര്ത്തകരുടെയും പൊതുജനങ്ങളുടെയും കോടതിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും മഹാരാജാസ് കോളജ് കോടതിയുടെ തൊട്ടടുത്തായതിനാല് കോളജ് വിദ്യാര്ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ.
തങ്ങളുടെ ചിത്രങ്ങള് പകര്ത്തി പ്രചരിപ്പിക്കുന്നത് സാക്ഷി മൊഴികളെ സ്വാധീനിക്കാനും തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കാനും ഇടയാക്കുമെന്നും പ്രതികളായ കാമ്പസ് ഫ്രണ്ട്, പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് നല്കിയ അപേക്ഷയില് പറയുന്നു. ഇന്നു മുതല് തുടര്ച്ചയായി സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെ തിങ്കളാഴ്ചയാണ് പ്രതികള് ഹര്ജി നല്കിയത്.
National
മുസാഫർനഗർ: ഉത്തർപ്രദേശിൽ ഗായകൻ അങ്കിത് ബല്യാനെ കൊലപ്പെടുത്തിയ കേസിലെ ശേഷിക്കുന്ന പ്രതികളെ ഒക്ടോബർ അഞ്ചിനകം അറസ്റ്റ് ചെയ്യണമെന്ന് ഖാപ് നേതാക്കളും ജാട്ട് നേതാക്കളും പൊലിസിന് അന്ത്യശാസനം നൽകി.
ഷാംലി ജില്ലാ മജിസ്ട്രേറ്റിനെയും എസ്പിയെയും സന്ദർശിച്ച നേതാക്കൾ ബല്യാന്റെ കുടുംബത്തിന് സുരക്ഷ, കുടുംബത്തിലെ ഒരാൾക്ക് ജോലി, സാമ്പത്തിക സഹായം എന്നിവ ആവശ്യപ്പെട്ടു.
ശേഷിക്കുന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി ഖാപ് നേതാവ് നരേഷ് ടികായത് പറഞ്ഞു.
Kerala
കൊച്ചി: കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസിലെ പ്രതികളായ കൗമാരക്കാരായ മൂന്നു പ്രതികളെയും പൊലിസ് കസ്റ്റഡിയില് വിട്ട ജുവനൈല് ജസ്റ്റീസ് ബോര്ഡ് ഉത്തരവിനെതിരായ ഹര്ജി ഹൈക്കോടതി വിധി പറയാന് മാറ്റി. ബോര്ഡിന്റെ നടപടി ബാലനീതി നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മൂന്ന് പ്രതികളും നല്കിയ ഹര്ജിയാണ് ജസ്റ്റീസ് ജി. ഗിരീഷ് മാറ്റിയത്. ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.
ബോര്ഡ് ഉത്തരവ് സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവും അതുവരെ നീട്ടി. ഒബ്സര്വേഷന് ഹോമില് പാര്പ്പിച്ചിരുന്ന കുട്ടികളെ റെയില്വേ, ബസ് സ്റ്റാൻഡ് പോലുള്ള സ്ഥലങ്ങളില് തെളിവെടുപ്പിന്റെ പേരില് കൊണ്ടുപോകാന് ബോര്ഡ് ഉത്തരവ് ഇടയാക്കും. ഈ സാഹചര്യത്തില് ജെജെ ബോര്ഡ് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം.
ഓഗസ്റ്റ് 16ന് രാത്രിയാണ് വയോധികനെ കരുവാറ്റയിലെ വാടകവീട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. വയോധികന്റെ ബന്ധുവായ പതിമൂന്നുകാരി ആവശ്യപ്പെട്ട പ്രകാരം കൗമാരക്കാരായ പ്രതികള് വയോധികനെ കൊലപ്പെടുത്തിയതെന്നാണു കേസ്.
Kerala
കൊച്ചി: യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ സാധാരണ പരോള് നീട്ടിയതിനെതിരായ കോടതിയലക്ഷ്യ ഹര്ജി ഹൈക്കോടതി തള്ളി.
നേരത്തേ പ്രതികള്ക്കു പരോള് അനുവദിച്ചപ്പോള് ജയിലധികൃതര് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബേക്കല് പൊലിസ് സ്റ്റേഷന് പരിധിയില് പ്രവേശിക്കരുത്, ഒരേസമയം ഒന്നിലധികം പേര്ക്കു പരോള് നല്കരുത് എന്നീ നിബന്ധനകളാണു കോടതി നീക്കിയത്.
ഇതിനുശേഷം നല്കിയ പരോള് അപേക്ഷകള് ജയിലധികൃതര് നിരസിച്ചത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്ജിയാണ് ജസ്റ്റീസ് ജി. ഗിരീഷ് തള്ളിയത്.
പ്രതികള് പരോളിലിറങ്ങിയപ്പോള് പ്രദേശത്തു വലിയ സംഘര്ഷങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായെന്നായിരുന്നു ജയില് ഡിജിപിയുടെയും കണ്ണൂര് സെന്ട്രല് ജയില് സൂപ്രണ്ടിന്റെയും വിശദീകരണം. പ്രതികളുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയുണ്ടെന്ന ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്ട്ടും അധികൃതര് ഹാജരാക്കി.
ക്രമസമാധാന പ്രശ്നങ്ങളുടെ പേരിലാണു പരോള് നീട്ടിയതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമായി കാണാനാകില്ലെന്നും വ്യക്തമാക്കിയ കോടതി തുടര്ന്ന് ഹർജി തള്ളുകയായിരുന്നു.
International
ന്യൂയോർക്ക്: അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു മലയാളിയുവതി പോലീസ് കസ്റ്റഡിയിലായ സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് അമേരിക്കയിലെ മലയാളി സമൂഹം.
കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് -സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച കലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം.
സംഭവത്തിൽ മൂന്നിലവ് സ്വദേശിനിയായ അനില എന്ന ഇവരുടെ ഉറ്റ സുഹൃത്തായ മറ്റൊരു മലയാളി യുവതിയാണ് പോലീസ് കസ്റ്റഡിയിലായത്. എന്നാൽ, ശാന്ത സ്വഭാവക്കാരിയായ അനില ഇങ്ങനെ ചെയ്തുവെന്നു വിശ്വസിക്കാൻ ഇനിയും ഇവരെ അറിയുന്ന പലർക്കുമായിട്ടില്ല. വളരെ സൗഹാർദപരമായി ഇടപെടുന്ന സാധാരണ പെൺകുട്ടിയായിരുന്നു അനിലയെന്ന് ഇവർ പറയുന്നു.
ആനിയും അഞ്ജനയും അനിലും ഉറ്റ കൂട്ടുകാരും ഒരേ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരുമായിരുന്നു. ഒന്നിച്ചു സിനിമ കാണാൻ പോവുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം ഈ കുടുംബങ്ങൾ ഒന്നിച്ചു സിനിമ കാണാനും ഒാണപ്പരിപാടികളിൽ പങ്കെടുക്കാനും പോയിരുന്നു. ഇത്രത്തോളം അടുപ്പം പുലർത്തിയ ഇവരിൽക്കിടയിൽ ഇങ്ങനെയൊരു പാതകം നടക്കാനുള്ള പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ആനിയെ ആദ്യം ഫ്ലാറ്റിൽ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്കു വിളിച്ചുവരുത്തി കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. പകയോടെ നടത്തിയ കൊലപാതകം പോലെയാണ് ഈ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, കൂട്ടുകാരികൾ രണ്ടുപേരോടും ഒരു പോലെ പക തോന്നാൻ കാരണമെന്തെന്നുള്ളതാണ് മറ്റുള്ളവരെ അലട്ടുന്നത്.
അതേസമയം, ജോലി നഷ്ടപ്പെട്ടതിൽ കുറച്ച് ആഴ്ചകളായി വളരെ അസ്വസ്ഥയായിരുന്നു അനിലയെന്ന് അടുപ്പമുള്ളവർ പറയുന്നുണ്ട്. ജോലി നഷ്ടപ്പെട്ടതു മാനസിക സമ്മർദമായി മാറിയിരുന്നോയെന്ന് സംശയിക്കുന്നവരുണ്ട്. കൊല്ലപ്പെട്ട ആനിയും അഞ്ജനയും അധ്യാപകരായി ജോലി ചെയ്തുവരികയായിരുന്നു. പോലീസ് കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഒക്ടോബര് 15ന് ആരംഭിക്കും. നാലു മാസത്തിനകം കേസില് വിചാരണ പൂര്ത്തിയാക്കണമെന്ന ഹൈക്കോടതി നിര്ദേശത്തെത്തുടര്ന്ന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വിചാരണയുടെ സമയക്രമം നിശ്ചയിക്കുകയായിരുന്നു.
അവധി ദിവസങ്ങളിലൊഴികെ തുടര്ച്ചയായി വിചാരണ നടത്തി 18 ദിവസത്തിനുള്ളില് സാക്ഷിവിസ്താരം പൂര്ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേസില് 156 സാക്ഷികളെ വിസ്തരിക്കും. ഒന്നും രണ്ടും സാക്ഷികളെയാണ് ആദ്യ ദിവസം വിസ്തരിക്കുക. മൂന്നുമുതല് അഞ്ചുവരെയുള്ള സാക്ഷികളെ 16നും ആറുമുതല് എട്ടുവരെയുള്ള സാക്ഷികളെ 17നും ബാക്കിയുള്ള സാക്ഷികളെ നവംബര് 12നുള്ളിലും വിസ്തരിക്കും.
പ്രിന്സിപ്പല് സെഷന്സ് ജഡ്ജി കെ.കെ.ബാലകൃഷ്ണനാണു കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് ജി. മോഹന്രാജാണ് ഹാജരാകുന്നത്.
പ്രതിഭാഗം ആവശ്യപ്പെട്ട 209 രേഖകളില് 112 രേഖകള് പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം നല്കിയിരുന്നു. 2018 സെപ്റ്റംബര് 24ന് കുറ്റപത്രം നല്കിയിട്ടും വിചാരണ നടപടികള് പൂര്ത്തിയാക്കാനായിട്ടില്ലെന്ന അഭിമന്യുവിന്റെ അമ്മയുടെ ഹര്ജിയില് നാലു മാസത്തിനകം പൂര്ത്തിയാക്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഒമ്പത് മാസത്തിനകം വിചാരണ പൂര്ത്തിയാക്കാന് 2025 ജനുവരിയില് കോടതി ഉത്തരവിട്ടെങ്കിലും കഴിഞ്ഞ മാസമാണു കേസിന്റെ വിചാരണനടപടികള് ആരംഭിച്ചത്.
ഈ മാസം 13നാണ് പ്രതികള്ക്കെതിരേ കുറ്റം ചുമത്തല് പൂര്ത്തിയായത്.
Kerala
പത്തനംതിട്ട: ഒപ്പം താമസിച്ചു വന്നിരുന്ന അമ്മയെ കൊലപ്പെടുത്തിയ കേസില് മകനും പെണ്സുഹൃത്തും അറസ്റ്റില്. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില് പൊന്നമ്മ തോമസ്(75) കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില് വീട്ടില് റിന്സിമോള്(37 എന്നിവരെ കോയിപ്രം പോലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പോലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ് സന്ദേശത്തില്നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില് പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ് സന്ദേശം. ഇതിനു പിന്നാലെ കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര് സര്ക്കിള് ഇന്സ്പെക്ടര് ജി. സുരേഷ് കുമാര് എന്നിവര് ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോള് ചില അസ്വാഭാവികതകള് തോന്നി. ഈ വിവരം ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദിനെ അറിയിച്ചു.
തുടര്ന്ന് ജില്ലാ പൊലിസ് മേധാവി തിരുവല്ല ഡിവൈഎസ്പി പി.ആർ. ന്തോഷിന്റെ മേല്നോട്ടത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിഐ ജി. സുരേഷ് കുമാര്, എസ്ഐ പങ്കജ് വി. കൃഷ്ണ എന്നിവരുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ്, പോസ്റ്റുമോര്ട്ടം നടപടി പൂര്ത്തിയാക്കി. കോട്ടയം മെഡിക്കല് കോളജിലെ ഫോറന്സിക് പോലീസ് സര്ജന് ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോര്ട്ടം പരിശോധനയില് ലഭിച്ച വിവരങ്ങള് വയോധികയുടെ മരണം കൊലപാതകമെന്നു സ്ഥീരീകരിച്ചു. തുടര്ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലിസ് പൊന്നമ്മക്കൊപ്പം താമസിച്ചിരുന്ന മകന് ടിജോ തോമസിനെയും റിന്സിമോളെയും ചോദ്യം ചെയ്തു.
ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറു മാസത്തിലേറെയായി റിന്സിയും താമസിക്കുകയാണ്. ഇവര് തമ്മില് കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാന് എത്തിയ ടിജോയുടെ അമ്മ പൊന്നമ്മയെ ടിജോ നെഞ്ചില് തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു. കോടതിയില് ഹാജരാക്കിയ ഇരുവരെയും റിമാന്ഡ് ചെയ്തു. എസ്പിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്രാജ്, അഭിലാഷ്, സി പി ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Kerala
കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകള് പരിശോധിക്കാന് സമയം അനുവദിക്കാതെ കോടതി. രേഖകള് ആവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിന്റെ ഹര്ജിയാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതിഭാഗത്തിന് മുഴുവന് രേഖകളും പ്രോസിക്യൂഷന് കൈമാറി.
പരിശോധിക്കാന് സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള് തന്നെ പരിശോധിക്കൂ, കുടുതല് സമയമില്ലെന്ന് കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികമായി ചുമത്തിയ കുറ്റം പ്രതികളെ വായിച്ചു കേള്പ്പിച്ചത്. തുടര്ന്ന് സാക്ഷി വിസ്താര തിയതി നിശ്ചയിക്കാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.
എന്നാല് തിങ്കളാഴ്ച കേസ് പരിഗണിച്ചിരുന്നില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതിഭാഗം രേഖകള് ആവശ്യപ്പെട്ടത്. രേഖകള് ഉടന് പ്രോസിക്യൂഷന് കൈമാറിയതോടെ പരിശോധിക്കാന് കൂടുതല് സമയം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
എന്നാല് ഇക്കാര്യം അനുവദിക്കാന് ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ നാലു മാസത്തിനുള്ളില് പൂര്ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില് കൂടുതല് സമയം അനുവദിക്കാന് ആവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
തുടര്ന്ന് ഇന്ന് തന്നെ രേഖകള് പരിശോധിക്കാന് കോടതി പ്രതിഭാഗത്തിന് നിര്ദേശം നല്കി. ഉച്ചയ്ക്ക് മൂന്നിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള് സാക്ഷി വിസ്താരത്തിന്റെ തിയതിയും കോടതി തീരുമാനിക്കും.
2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളജില് വച്ച് അഭിമന്യു കൊലപ്പെട്ടത്. കേസിന്റെ വിചാരണ എട്ടു വര്ഷം നീണ്ടു പോയതില് അഭിമന്യുവിന്റെ അമ്മ ഭൂപതി നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി നാലു മാസത്തിനുള്ളില് പൂര്ത്തിയാക്കാനുള്ള നിര്ദേശം നല്കിയത്.
Kerala
കൊച്ചി: അഭിമന്യു വധക്കേസ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ആദ്യ 16 പ്രതികള്ക്കും ഹാജരാകാന് കോടതി കര്ശന നിര്ദേശം നല്കിയിട്ടുണ്ട്. ഓണ്ലൈന് ആയി ഹാജരാകാമെന്ന പ്രതികളുടെ വാദം കോടതി തള്ളിയിരുന്നു.
ഓഗസ്റ്റ് 10ന് കേസ് പരിഗണിക്കുമ്പോള് 16 പ്രതികളും നേരിട്ടു ഹാജരാകണമെന്ന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ചപ്പോള് കര്ശന നിര്ദേശം നല്കിയിരുന്നു. എന്നാല് പ്രതികളാരും ഹാജരായിരുന്നില്ല. മാധ്യമങ്ങള് ദൃശ്യങ്ങള് പകര്ത്തുന്നതിനാല് നേരിട്ട് ഹാജരാകാന് ആവില്ലെന്നും അഭിഭാഷകര് മുഖേനെ വിചാരണ അനുവദിക്കണമെന്നുമായിരുന്നു പ്രതികള് കോടതിയെ അറിയിച്ചത്.
16 പ്രതികള്ക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്പ്പിക്കാനായാണ് പ്രതികളോട് ഹാജരാകാന് കോടതി നിര്ദേശിച്ചത്. കേസില് നാല് മാസത്തിനകം വിചാരണ പൂര്ത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14ന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി നല്കിയ ഹര്ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്ദേശം.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലര് ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്ത്തകര് ക്രൂരമായി കൊലപ്പെടുത്തിയത്.
Kerala
കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
പുതുതായി ചുമത്തിയ കുറ്റം വായിച്ചു കേൾപ്പിക്കുമ്പോൾ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതികൾക്ക് ഇതിനായി മാത്രം കോടതിയിൽ എത്തേണ്ടി വരുന്നുവെന്നും, കോടതിയിലെത്തുമ്പോൾ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാൽ, കോടതി തങ്ങളല്ല പുതിയ കുറ്റം ചുമത്തിയതെന്നും പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നും ചൂണ്ടിക്കാണിച്ചു.
പ്രതികളുടെ ഈ ആവശ്യം പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ശക്തമായി എതിർത്തു. കേവലം ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾക്ക് പ്രത്യേക ഇളവുകൾ നൽകാനാകില്ലെന്നും, വിചാരണ ഘട്ടത്തിൽ അവർ എന്തായാലും ഹാജരാകേണ്ടി വരുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൂടാതെ, കഴിഞ്ഞ എട്ട് വർഷത്തിനിടെ കേസിൽ പ്രതികൾ കോടതിയിൽ ഹാജരായത് ഒരു തവണ മാത്രമാണെന്ന് അഭിമന്യുവിന്റെ കുടുംബം ചൂണ്ടിക്കാണിക്കുകയും, പ്രതികൾ പ്രത്യേക അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് വാദിക്കുകയും ചെയ്തു.
ഈ വാദങ്ങൾ അംഗീകരിച്ച കോടതി, പ്രതികളുടെ ആവശ്യം പൂർണ്ണമായി തള്ളിക്കൊണ്ട് കേസ് വീണ്ടും പരിഗണിക്കുന്ന വരുന്ന വ്യാഴാഴ്ച എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കർശന നിർദ്ദേശം നൽകി.
Kerala
കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികള് നേരിട്ട് ഹാജരാകാത്തതില് അതൃപ്തി അറിയിച്ച് കോടതി. മാധ്യമങ്ങള് ദൃശ്യങ്ങള് പകര്ത്തുന്നതിനാല് നേരിട്ട് ഹാജരാകാന് ആവില്ലെന്നും അഭിഭാഷകര് മുഖേന വിചാരണ അനുവദിക്കണമെന്നുമാണ് പ്രതികള് കോടതിയെ അറിയിച്ചത്.
ഓഗസ്റ്റ് 10ന് കേസ് പരിഗണിക്കുമ്പോള് 16 പ്രതികളും നേരിട്ടു ഹാജരാകണമെന്ന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ചപ്പോള് കര്ശന നിര്ദേശം നല്കിയിരുന്നു. എന്നാല് പ്രതികളാരും ഹാജരായില്ല. ഇത് രണ്ടാം തവണയാണ് കോടതി നിര്ദേശം പ്രതികള് ലംഘിക്കുന്നത്.
പ്രതികള് എട്ട് വര്ഷത്തിനിടെ കോടതിയില് ഹാജരായത് ഒരുതവണ മാത്രമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഉള്ളവര്ക്ക് ഹാജരാകാന് എന്താണ് തടസമെന്ന് കോടതി ചോദിച്ചു. വ്യാഴാഴ്ച പ്രതികളോട് ഹാജരാകാനും കോടതി നിര്ദേശം നല്കി.
16 പ്രതികള്ക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്പ്പിക്കാനായാണ് പ്രതികളോട് ഹാജരാകാന് കോടതി നിര്ദേശിച്ചത്. അധികമായി ചുമത്തിയ കുറ്റം അഭിഭാഷകന് വായിച്ചു കേട്ടാല് മതിയെന്ന് പ്രതിഭാഗം കോടതിയില് ആവശ്യപ്പെട്ടു.
അതേസമയം കേസില് നാല് മാസത്തിനകം വിചാരണ പൂര്ത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14ന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ നിര്ദേശം.
ഇനി സമയപരിധി നീട്ടി നല്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലര് ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്ത്തകര് ക്രൂരമായി കൊലപ്പെടുത്തിയത്.
National
കോൽക്കത്ത: രാജ്യത്തെ നടുക്കിയ കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗ കൊലപാതകക്കേസിൽ പുനരന്വേഷണത്തിനു പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശം.
2024 ഓഗസ്റ്റ് ഒന്പതിനു രാത്രിയാണു മെഡിക്കല് കോളജിലെ പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൊടുംക്രൂരതയുടെ രണ്ടാംവാർഷികത്തിലാണു മുഖ്യമന്ത്രിയുടെ നിർദേശം.
കേസിൽ പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയും ബിജെപി എംഎൽഎയുമായ രത്ന ദേവനാഥ് ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ രണ്ടാംവാർഷികദിനമായ ഇന്നലെ കൊല്ലപ്പെട്ട ഡോക്ടർക്കായി സഹപ്രവർത്തകർ മൗനപ്രാർഥനകളും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു.
Kerala
കൊച്ചി: കര്ണാടകയിലെ യുവമോര്ച്ച നേതാവ് പ്രവീണ് നെട്ടാരു വധക്കേസിലെ പ്രതി ഉമര് ഫാറൂഖ് കൊച്ചിയില് പിടിയില്. കേസില് രണ്ടാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലില് പണിക്കു നിന്ന അബ്ദുള് നസീര് എന്ന പ്രതിയെ എന്ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില് നിന്നുള്ള വിവരത്തെ തുടര്ന്നാണ് ഉമര് ഫാറൂഖും അറസ്റ്റിലായത്.
ഗൂഢാലോചന കേസിലാണ് ഉമര് ഫാറൂഖ് പിടിയിലായിരിക്കുന്നത്. അക്രമിസംഘത്തിന് രക്ഷപ്പെടാനുള്ള വാഹനം സംഘടിപ്പിച്ചു നല്കിയതും ഉമര് ഫാറൂഖാണ്. മൂന്നു വര്ഷമായി ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നവര്ക്ക് നാലുലക്ഷം രൂപ പാരിതോഷികവും എന്ഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില് അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി. ഇനി രണ്ടു പ്രതികള് കൂടിയാണ് കേസില് പിടിയിലാകാനുള്ളത്.
2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോര്ച്ച ജില്ല നേതാവായിരുന്ന പ്രവീണ് നെട്ടാരുവിനെ ഒരു സംഘം പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയാണ് അക്രമിസംഘം പ്രവീണ് നെട്ടാരുവിനെ കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റില് തന്നെ കേസ് എന്ഐഎ ഏറ്റെടുത്തിരുന്നു.
Kerala
കണ്ണൂർ: മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പില് അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികള്ക്കും ജീവപര്യന്തം. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു(29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
മൂന്നുപേർക്കും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. മഞ്ചേരി മൂന്നാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി എസ്. സൂരജ് ആണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വിധി പറയാനായി മഞ്ചേരി മൂന്നാം അഡീഷണല് സെഷന്സ് കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതി ഹാജരാകാതെ വന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു.
പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയില് കെട്ടിവയ്ക്കാനും ഉത്തരവിട്ടു. പിന്നാലെ പോലീസ് പ്രതിയെ കണ്ടെത്തിയത്.
Viral
ഗുജറാത്തിലെ ജാംനഗറിൽ കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തിയതായി കണ്ടെത്തി. ജിഗ്നേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ജോലി ആവശ്യത്തിനായി ഓസ്ട്രേലിയയിലാണെന്ന് വിശ്വസിപ്പിച്ച് രണ്ടര വർഷത്തോളമാണ് ഭാര്യ പൃഥ്വിയും കാമുകൻ നികേഷും വിവരം മറച്ചുവെച്ചത്.
മദ്യത്തിൽ വിഷം കലർത്തി നൽകി വധിച്ച ശേഷം, ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറി വളപ്പിലെ ആഴത്തിലുള്ള കുഴിയിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.
കുടുംബത്തിലെ മറ്റൊരു ബന്ധു ഓസ്ട്രേലിയയിലേക്ക് പോകാനൊരുങ്ങുകയും ജിഗ്നേഷിന്റെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസിനെ സമീപിക്കുമെന്ന് ബന്ധുക്കൾ മുന്നറിയിപ്പ് നൽകിയതോടെ ഭാര്യ കുറ്റം വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ നൽകിയ പരാതിയിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. നിലവിൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി ഫാക്ടറി വളപ്പിൽ കുഴിയെടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.
National
ലക്നോ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ മൂന്നു വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന സംഭവത്തിൽ റുചി ജിൻഡൽ (32) ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.
സംഭവ ദിവസം ഭാര്യ റുചി ജിൻഡൽ ഭർത്താവിനെ വിളിച്ച് മകൻ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അസുഖബാധിതനായെന്നും പിന്നീട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നു കരുതി മൃതദേഹം സംസ്കരിക്കുകയായിരുന്നു.
എന്നാൽ, തിങ്കളാഴ്ച ഭാര്യ കാമുകനോടു ഫോണിൽ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതു ഭർത്താവ് കേട്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തുമെന്നു പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി ഡൽഹി കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ചു പേർ കുറ്റക്കാരാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷാവിധി സംബന്ധിച്ച വാദം കേട്ട അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിംഗ് ശിക്ഷവിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അഞ്ചു പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി പോലീസ് വാദിച്ചു.
അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ അദ്ദേഹം മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷവും ആക്രമണം തുടർന്നെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ കോടതിയിൽ പറഞ്ഞു.
അങ്കിത് ശർമയുടെ ശരീരത്തിൽ ആകെ 51 മുറിവുകളാണ് കണ്ടെത്തിയത്. അതിൽ 18 എണ്ണം മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടുള്ള മുറിവുകളായിരുന്നെന്നും മധുകർ പാണ്ഡെ പറഞ്ഞു.
അങ്കിത് ശർമയുടെ പിതാവ് രവീന്ദർ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 26നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
International
ഒട്ടാവ: 1985ലെ എയർ ഇന്ത്യ ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ വെടിവച്ചു കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക്, മറ്റൊരു കൊലപാതകക്കേസിൽ കാനഡയിലെ കോടതി 15 വർഷംകൂടി കഠിനതടവ് വിധിച്ചു.
25 കാരനായ താനർ ഫോക്സ് എന്നയാൾക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡ് സ്വദേശിയായ ചാഡ് കോളിവസ് (41)നെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ലഭിച്ചത്.
മാലിക്കിന്റെ വധത്തിനു മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോൾ കോടതി വിധിവന്നത്. കവർച്ചാശ്രമത്തിനിടെ ആയുധമില്ലാതിരുന്ന ചാഡ് കോളിവസിനെ താനർ ഫോക്സ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
2022 ജൂലൈ 14നാണ് എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോപണവിധേയനായിരുന്ന വ്യവസായി റിപുദമൻ സിംഗ് മാലിക്കി(75)നെ കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
വാടകക്കൊലയാളിയായ താനർ ഫോക്സും കൂട്ടാളിയും ചേർന്നു നടത്തിയ ആക്രമണത്തിലാണ് റിപുദമൻ സിംഗ് കൊല്ലപ്പെട്ടത്.
329 പേരുടെ മരണത്തിനിടയാക്കിയ 1985ലെ എയർ ഇന്ത്യ കനിഷ്ക വിമാനദുരന്തക്കേസിൽ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ 2005ൽ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
National
ന്യൂഡല്ഹി: പാലക്കാട്ടെ ആര്എസ്എസ് നേതാവായിരുന്ന എസ്.കെ. ശ്രീനിവാസനെ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിവിലായിരുന്ന നിരോധിത സംഘടനയായ പോപ്പുലര് ഫ്രണ്ടിന്റെ നേതാവ് കെ.പി. മുഹമ്മദാലി എൻഐഎ പിടിയിൽ.
നാലുവർഷമായി സൗദിയിലെ റിയാദിൽ ഒളിവിൽകഴിയുകയായിരുന്ന മുഹമ്മദാലി ഡല്ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില് എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
കേസിൽ പിടിയിലായവരുടെ എണ്ണം 67 ആയി.
Kerala
കൊച്ചി: അഭിമന്യു വധക്കേസില് പ്രതികള്ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന് പ്രോസിക്യൂഷന് കോടതിയില് അപേക്ഷ നല്കി. ഐപിസി 323 വകുപ്പ് (മനഃപൂര്വം പരിക്കേല്പിച്ചതിനുള്ള ശിക്ഷ) കൂടി ചുമത്താനാണ് അപേക്ഷ നല്കിയിരിക്കുന്നത്. ജൂലൈ 28ന് കോടതി അപേക്ഷ പരിഗണിക്കും. അതിന് ശേഷമാകും വിചാരണ തീയതിയില് തീരുമാനമുണ്ടാവുക.
എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് കേസ് പരിഗണിച്ചത്. അഡ്വ. ജി മോഹന്രാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസില് 26 പ്രതികളെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
മഹാരാജാസ് കോളജിലെ രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലര് ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്ത്തകര് കൊലപ്പെടുത്തിയത്.
National
ന്യൂഡൽഹി: മധുവിധുവിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മേഘാലയയിൽ വെച്ച് ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനം രഘുവംശിയുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മൂന്ന് ആഴ്ചയ്ക്കകം പോലീസിന് മുന്നിൽ കീഴടങ്ങാൻ സോനത്തോട് നിർദേശിച്ചു.
വിചാരണ ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ യുവതിക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 11 നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. മേയ് 20ന് മധുവിധുവിനായി മേഘാലയയിലേക്ക് പോയ ഇരുവരെയും പെട്ടെന്ന് കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ രാജായുടെ മൃതദേഹം താഴ്വരയിൽ നിന്ന് കണ്ടെത്തി. ക്രൂരമായ കൊലപാതകത്തിന് പിന്നിൽ സോനവും കാമുകൻ രാജ് സിംഗ് കുശ്വാഹയുമാണെന്ന് വ്യക്തമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷില്ലോംഗ് ജില്ലാ ജയിലിൽ 10 മാസത്തെ തടവുകാലത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ 27നാണ് വിചാരണ കോടതി സോനത്തിന് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് രേഖകളിൽ കൊലപാതക കുറ്റത്തിന് പകരം മറ്റ് വകുപ്പുകളാണ് പോലീസ് തെറ്റായി ചേർത്തതെന്നും ഇത് വെറുമൊരു അക്ഷരത്തെറ്റായി കാണാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വിചാരണ കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതോടെയാണ് മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവ്.
Kerala
മുംബൈ: ഇരുപത്തിയഞ്ച് വർഷം മുമ്പ് അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെട്ടിക്കൊന്നു. 2003 പൂനെയിൽ നടന്ന ദിനേശ് വൈദ്യ വധക്കേസിലെ പ്രതി സഞ്ജയ് ബാബുറാവു (50) കൊല്ലപ്പെട്ടകേസിലാണ് ദിനേശ് വൈദ്യയുടെ മകൻ മന്ഥൻ പിടിയിലായത്.
കഴിഞ്ഞ 11നാണ് കാത്രജ് തുരങ്കത്തിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി രാജ്ഗഡ് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മന്ഥനെയും കൂട്ടുപ്രതികളായ മിസാൻ ഷെയ്ഖ്, സന്ദീപ് കോറി എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് വർഷങ്ങളായി മനസിൽ സൂക്ഷിച്ച പ്രതികാരത്തിന്റെ കഥ മന്ഥൻ പോലീസിനോട് തുറന്നുപറഞ്ഞത്. 2003ലാണ് സഞ്ജയ് ബാബുറാവു മന്ഥന്റെ പിതാവ് ദിനേശിനെ കൊലപ്പെടുത്തുന്നത്. അന്ന് മന്ഥനന് ആറുമാസമായിരുന്നു പ്രായം. വർഷങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് അച്ഛന്റെ കൊലയാളിയെ താൻ വധിച്ചതെന്ന് ഇയാൾ മൊഴി നൽകി.
കൊല്ലപ്പെട്ട സഞ്ജയ് ബാബുറാവു മറ്റൊരു ക്രിമിനൽ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Kerala
കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകം. പാളയം പുതിയ കോവിലകം പറമ്പ്നഗറില് താമസിക്കുന്ന രാജന്റെ മകന് ബിജു (38) ആണ് മരിച്ചത്.
ഇന്നലെ പുലര്ച്ചെ മൂന്നോടെ അമ്മ ബേബിയാണ് രക്തത്തില് കുളിച്ച നിലയില് ബിജുവിനെ കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള് ഉടന് തന്നെ പോലീസില് വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആയുധം ഉപയോഗിച്ച് മുറിവേല്പ്പിച്ച പാടുകള് ഉണ്ടായിരുന്നു. രക്തം വാര്ന്നാണ് ബിജു മരിച്ചത്. പശുക്കച്ചവടക്കാരനാണു ബിജു. ബിജുവിന്റെ ശരീരത്തില് മുറിവുകളുണ്ടാക്കി ക്രൂരമായാണു കൊലപ്പെടുത്തിയതെന്നാണു പോലീസ് നല്കുന്ന വിവരം.
പാളയം പച്ചക്കറി മാര്ക്കറ്റിനോടു ചേര്ന്ന ഒറ്റമുറി വീട്ടിലാണു രക്തം വാര്ന്ന് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്ച്ചെ മൂന്നോടെ പശുവിനെ കറക്കാനായി വിളിക്കാനെത്തിയപ്പോഴാണ് അമ്മ ബിജുവിനെ മരിച്ച നിലയില് കണ്ടത്. ലഹരിമരുന്ന് മാഫിയയാണു കൊലപാതകത്തിനു പിന്നിലെന്നാണ് കുടുബത്തിന്റെ സംശയം.
വീടിനു സമീപത്തെ ഗ്രൗണ്ട് ലഹരിമാഫിയയുടെ താവളമാണ്. അവിടെയുള്ള ലഹരി മാഫിയയെക്കുറിച്ചുള്ള വിവരം ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ബിജു പോലീസിനു കൈമാറിയതിന്റെ പ്രതികാരമാകാം കൊലപാതകമെന്നും കുടുംബാംഗങ്ങള് പറയുന്നു. സംഭവത്തില് ചില സൂചനകള് ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര് എ.പി. ഷൗക്കത്തലി പറഞ്ഞു.
വിരലടയാള, ഫോറന്സിക് വിദഗ്ധര് സ്ഥലം സന്ദര്ശിച്ച് തെളിവെടുത്തു. ഇന്ക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് മോര്ച്ചറിയിലേക്കു മാറ്റി. പാളയത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബിജു അവിവാഹിതനാണ്. ബിന്ദുവാണു സഹോദരി.
National
ലൈവ് ലൊക്കേഷൻ കാമുകനു കൈമാറി. വഴിയിലുടനീളം പിന്തുടർന്നു. പിഞ്ചുകുഞ്ഞിന്റെ മുന്നിൽവച്ചാണ് ക്രൂരകൃത്യം നടന്നതെന്ന് പോലീസ്.
ഹൈദരാബാദ്: അമാവാസി നാളിൽ ക്ഷേത്രദർശനത്തിനെന്ന വ്യാജേനയെത്തി കാമുകനൊപ്പം ചേർന്നു ഭർത്താവിനെ പിഞ്ചുകുഞ്ഞിനു മുന്നിലിട്ടു വെട്ടിക്കൊന്ന കേസിൽ യുവതി ഉൾപ്പെടെ നാലുപേർ പോലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ ഹാസിനി (19), യുവതിയുടെ കാമുകനായ യുഗന്ധർ (20), ഒപ്പം കൊലപാതകത്തിൽ പങ്കാളികളായ മറ്റു രണ്ടുപേർ എന്നിവരെയാണ് ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം അന്വേഷണ ഉദ്യോഗസ്ഥർ ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്.
ഹോസുരിലെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായ രമേശും ശാന്തിപുരം സ്വദേശിനിയായ ഹാസിനിയും തമ്മിൽ രണ്ടു വർഷം മുൻപാണു വിവാഹിതരായത്. ഇവർക്ക് ഒരു പെൺകുഞ്ഞുണ്ട്. വിവാഹിതയായശേഷവും ഹാസിനി, യുഗന്ധറുമായുള്ള ബന്ധം തുടരുകയായിരുന്നു. രമേശ് തങ്ങളുടെ പ്രണയത്തിനു തടസമാകുമെന്നു കണ്ടതോടെയാണ് ഇരുവരും ചേർന്നു രമേശിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
ചൊവ്വാഴ്ച പൂജകൾക്കായി ഗുഡുപല്ലെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാമെന്ന് ഹാസിനിയാണ് രമേശിനോട് ആവശ്യപ്പെട്ടത്. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹാസിനി ഫോണിലൂടെ തങ്ങളുടെ, ലൈവ് ലൊക്കേഷൻ യുഗന്ധറിന് അയച്ചുകൊടുത്തു. ഇതനുസരിച്ച് യുഗന്ധറും കൂട്ടാളികളും ഇവരെ കൃത്യമായി പിന്തുടർന്നു.
ക്ഷേത്രത്തിലേക്കുള്ള ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിനു സമീപമെത്തിയപ്പോൾ, മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഹാസിനി തന്റെ ഹാൻഡ്ബാഗ് താഴേക്കിട്ടു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ തക്കം നോക്കി കാട്ടിൽ ഒളിച്ചിരുന്ന യുഗന്ധറും സംഘവും മാരകായുധങ്ങളുമായി രമേശിനെ ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി രമേശ് അടുത്തുള്ള വനത്തിലേക്ക് ഓടിയെങ്കിലും നൂറു മീറ്ററോളം പിന്തുടർന്ന് സംഘം രമേശിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.
ക്ഷേത്രദർശനത്തിനുപോയ മകളെയും കൊച്ചുമകളെയും കാണാതായതിനെത്തുടർന്ന് ഹാസിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. രമേശിനൊപ്പം ബൈക്കിൽ പോയ ഹാസിനി, മടങ്ങിവരുമ്പോൾ രമേശിന്റെ ബൈക്കിൽ മറ്റു രണ്ടു പുരുഷന്മാർക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെ ഹാസിനിയുടെ മൊബൈൽ ഫോണും ലൊക്കേഷനും പോലീസ് വിശദമായി പരിശോധിച്ചു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഹാസിനി കുറ്റം സമ്മതിക്കുകയും വനത്തിനുള്ളിൽനിന്ന് രമേശിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
National
ഗുരുഗ്രാം: തർക്കത്തിനിടയിൽ സുഹൃത്ത് യുവാവിനെ വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന സംഭവത്തിൽ ഡൽഹി ബദർപൂർ സ്വദേശിയായ ആകാശ് (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഗുരുഗ്രാം സെക്ടർ 65-ൽ വെച്ചായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം ആകാശിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച പ്രതി തന്ത്രപരമായി അവിടെനിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയായ ബെഹ്റാംപൂർ സ്വദേശി ലക്കിയ്ക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ലക്കി തന്റെ പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ആകാശിന് നേരെ വെടിയുതിർത്തത്.
ബുധനാഴ്ച രാത്രി എട്ടിനാണ് ഇരുവരും പുറത്തേക്ക് പോയത്. അതിനിടെയായിരുന്നു സംഭവം. ആകാശിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ലക്കി ഉടൻ തന്നെ സെക്ടർ 57-ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ ലക്കി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സെക്ടർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രതി പിടിയിലായാൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.
National
ലക്നോ: കുടുംബവഴക്കിനിടെ ഭാര്യയെ വെടിവെച്ചുകൊന്ന ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാജഹാൻപൂരിലെ മഹോളിയ വീരൻ ഗ്രാമത്തിലുണ്ടായ സംഭവത്തിൽ ലക്ഷ്മി (60) ആണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് ഹർപാൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഹർപാൽ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ലക്ഷ്മിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ ലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇതിന് പിന്നാലെ ഹർപാൽ ഇതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
National
പാറ്റ്ന: വാഴവെട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് ബന്ധുവായ ജവാനെയും പിതാവിനെയും വെടിവെച്ചുകൊന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന ജവാൻ ജിതേന്ദ്ര കുമാർ, പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജഗദീഷ് റായിയെ പോലീസ് വെടിവച്ച് പിടികൂടി.
റോഡിലേക്ക് ഇറങ്ങിനിന്ന ഒരു വാഴ വെട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴിയിലൂടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് മുനാരിക് റായ് വഴി ചില മരങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിനൊപ്പമാണ് പ്രതിയായ ജഗദീഷ് റായിയുടെ വാഴയും വെട്ടിയത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര കുമാർ നാട്ടിലെത്തിയത്. വാഴ വെട്ടിയതുമായി ബന്ധപ്പെട്ട് ജിതേന്ദ്രയും ജഗദീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രംഗം ശാന്തമാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടുമെത്തിയ ജഗദീഷ് റായ്, ജിതേന്ദ്രയ്ക്കും പിതാവിനും നേരെ വെടിയുതിർക്കുകയായിരുന്നു. മുനാരിക് റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ഉടൻ തന്നെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ തിരിഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ ഇരു കാലുകളിലും വെടിയേറ്റു. പരിക്കേറ്റ ജഗദീഷ് റായ് നിലവിൽ ഹാജിപൂർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
National
മുംബൈ: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ട് നഗരം ചുറ്റിയ യുവാവ് പോലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന സംഭവത്തിൽ ഹസീൻ ബാനോയാണ് കൊല്ലപ്പെട്ടത്.
കേസിൽ ഇവരുടെ ഭർത്താവും ഉത്തർപ്രദേശ് സ്വദേശിയുമായ സൽമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി കൊലനടത്തിയത്. യാത്രയ്ക്കിടയിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ തന്നെ കിടത്തി ഇയാൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിയടിച്ചു. തുടർന്നാണ് രാവിലെ സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറാൻ മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയത്.
തലക്കേറ്റ അതിശക്തമായ അടിയാണ് സാവരിയയുടെ മരണകാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കാലു മുതൽ തല വരെ ശരീരമാസകലം ചതവുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഉസ്ബക്കിസ്ഥാനിൽ വെച്ച് നടന്ന കുറ്റകൃത്യമായതിനാൽ നിലവിൽ ഇന്ത്യൻ ഏജൻസികൾക്ക് അവിടെ നേരിട്ട് അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ട്. എന്നാൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തിൽ കേസെടുത്തിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് പോലീസ് കേസ് ചുമത്തിയിട്ടുള്ളത്. സദറുൽ അനാം സാവരിയയെ മതം മാറാൻ നിർബന്ധിച്ചിരുന്നെന്ന പരാതിയടക്കം ക്രൈംബ്രാഞ്ച് സംഘം വിശദമായി അന്വേഷിക്കും.
National
പൂനെ: കേതൻ അഗർവാൾ വധക്കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതിയായ സിയ ഗോയൽ തന്റെ പ്രതിശ്രുത വരനെ കൊലപ്പെടുത്തുന്നതിന് നാല് മാസം മുൻപ് തന്നെ കാമുകനായ ചേതൻ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയും കേതൻ അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എന്നാൽ ഇത് മറച്ചുവെച്ച് സിയയും ചേതനും ചേർന്ന് രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരിൽ നിന്നും ഈ വിവാഹവിവരം ഒളിച്ചുവെച്ച സിയ, കേതനുമായുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങളുമായി സാധാരണ രീതിയിൽ മുന്നോട്ട് പോവുകയും ചെയ്തു.
ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചപ്പോഴാണ് പോലീസിന് ഈ നിർണായക വിവരം ലഭിച്ചത്. പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകൾ, കോൾ റെക്കോർഡുകൾ, ലൊക്കേഷൻ വിവരങ്ങൾ, ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററി എന്നിവ പരിശോധിച്ചതിൽ നിന്നാണ് രഹസ്യ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്.
അതേസമയം ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിയ ഗോയലിന്റെ കോളജിലെ രണ്ട് സുഹൃത്തുക്കളാണ് ഈ രഹസ്യ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടതെന്നും അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ 18ന് ലോഹ്ഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ കേതൻ അഗർവാൾ മലയിടുക്കിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ആദ്യം ഇതൊരു അപകടമരണമായിട്ടാണ് കരുതിയിരുന്നതെങ്കിലും, അന്വേഷണത്തിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
Kerala
തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന കൗൺസിലറെ അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങൾ. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഒരു വിഭാഗം പോലീസിനെ വളഞ്ഞു.
സ്ഥിതിഗതികൾ കൈവിടുമെന്ന് മനസിലായതോടെ എസ്എച്ച്ഓ വിപിൻ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടർന്നാണ് കൗൺസിലറെ പോലീസിന് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. നേരത്തെ തന്നെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സുഗതന്റെ സ്ഥാനാർത്ഥിത്വം വലിയ രീതിയിൽ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.
വധശ്രമ കേസിലെ പ്രതിയായ സുഗതൻ ഏറെ നാളായി ഒളിവിലായിരുന്നു. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കർശന നിർദേശം കോടതി നൽകിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് വെടിവെപ്പ് അടക്കമുള്ള നാടകീയ രംഗങ്ങളിലൂടെ പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസിലെ സിപിഎം പ്രവർത്തകരുടെ ജാമ്യം തുടരും. ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ (മൂന്ന്) ഉത്തരവ് സ്റ്റേ ചെയ്തതു ചോദ്യം ചെയ്ത് 17 പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റീസ് കൗസർ എടപ്പഗത്ത് തീർപ്പാക്കി.
സെഷൻസ് കോടതി ജഡ്ജിന്റെ ഉത്തരവ് നേരത്തേ സ്റ്റേ ചെയ്തിരുന്നതിനാൽ പ്രതികൾ ജാമ്യത്തിലായിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ഹർജി തീർപ്പാക്കിയത്.
National
ലക്നോ: ഉത്തർപ്രദേശിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ. ലക്നോവിലെ ചൗക് പ്രദേശത്താണ് സംഭവം. അർണവ് ആണ് മരിച്ചത്.
കുട്ടിയുടെ മുത്തശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെഹ്റു യുവ കേന്ദ്രത്തിന് സമീപത്തു നിന്നാണ് പ്രതികളായ ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 12നാണ് സംഭവം. ഭീഷ്മ അറിയിച്ചതനുസരിച്ച് ഉന്നാവോയിൽ നിന്നെത്തിയ മുത്തശി സുധ കശ്യപ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലുടനീളം നിരവധി മുറിവുകളും ചതവുകളും കണ്ടെത്തി. കാലുകളിൽ പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു.
സ്വത്തിനോടുള്ള അത്യാഗ്രഹം മൂലമാണ് ഭീഷ്മയും രാഗിണിയും കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തശി പരാതിയിൽ ആരോപിച്ചു. ചൗക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചത്.
Kerala
പാലക്കാട്: മദ്യപാനത്തിനിടെ മകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ പിതാവ് മരിച്ചു. കൂനത്തറയിലാണ് സംഭവം. കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണൻ(63) ആണ് മരിച്ചത്.
ഉണ്ണികൃഷ്ണനും മകൻ മനോജും ഒന്നിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ മാസം 23ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
പ്രകോപിതനായ മനോജ് സമീപത്തുണ്ടായിരുന്ന മരത്തടി കൊണ്ട് ഉണ്ണികൃഷ്ന്റെ തലയിൽ അടിച്ചു. മർദനത്തിന്റെ ആഘാതത്തിൽ ഉണ്ണികൃഷ്ണൻ അബോധാവസ്ഥയിലായി.
ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ഉണ്ണികൃഷ്ണനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായി ഉണ്ണികൃഷ്ണൻ മരിച്ചു.
സംഭവദിവസം തന്നെ മനോജിനെ ഷൊർണൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
Kerala
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്.
നടപടി സ്വാഭാവികമാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.ശനിയാഴ്ചയാണ് പരോള് അനുവദിച്ചത്.
നേരത്തെ, പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. തുടർന്ന് നടപടി ചട്ടപ്രകാരമല്ലെന്ന് വിമര്ശനം ഉയര്ന്നിരുന്നു.
അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
National
ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായ വീട്ടമ്മയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിലാണ് സംഭവം.
ഷാലിമാർ ബാഗ് നിവാസിയും പ്രദേശത്തെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) പ്രസിഡന്റുമായ രചന യാദവ്(44) ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
2023 ൽ രചനയുടെ ഭർത്താവ് വിജേന്ദ്ര യാദവിനെ ഒരുസംഘമാളുകൾ വെടിവച്ചു കൊന്നിരുന്നു. രചനയുടെ കൊലപാതകത്തിന് ഈ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിജേന്ദ്രയുടെ കൊലക്കേസ് നിലവിൽ കോടതിയിൽ വിചാരണയിലാണ്.
മുൻ വൈരാഗ്യത്തെ തുടർന്ന് ഭരത് യാദവ് എന്നയാൾ ഉൾപ്പെടെ ആറ് പേരാണ് വിജേന്ദ്ര യാദവിനെ വെടിവച്ചുകൊന്നത്. കേസിലെ അഞ്ച് പ്രതികളെ പോലീസ് പിടികൂടിയെങ്കിലും ഭരത് യാദവ് ഇപ്പോഴും ഒളിവിലാണ്.
വിജേന്ദ്ര യാദവിന്റെ കൊലക്കേസിലെ പ്രധാന സാക്ഷിയാണ് രചന. ഇവരുടെ മൊഴി കേസിൽ നിർണായകമാണ്. കേസ് ദുർബലപ്പെടുത്താനും മറ്റ് സാക്ഷികളെ ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
രചന യാദവ് കൊലക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രചനയെ വെടിവച്ച പ്രതിയുടെ മുഖം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെടിവച്ചതിന് ശേഷം ഇയാൾ സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി രക്ഷപെട്ടു.
അയൽവാസിയെ കണ്ട ശേഷം രചന മടങ്ങുന്നതിനിടെ ഇവരെ ആക്രമികൾ തടഞ്ഞു നിർത്തി പേര് ചോദിച്ചു. രചന മറുപടി നൽകിയപ്പോൾ അക്രമി തോക്ക് പുറത്തെടുത്ത് ഇവരുടെ തലയിൽ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്നും രക്ഷപെട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ മന്ത്രവാദം ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ചുകൊന്നു. രണ്ട് സ്ത്രികൾക്ക് പരിക്കേറ്റു. നവാഡ ജില്ലയിലാണ് സംഭവം.
കിരൺ ദേവി(35)ആണ് കൊല്ലപ്പെട്ടത്. അയൽവാസിയുടെ കുട്ടിക്ക് തലച്ചോറിൽ അസുഖം ബാധിച്ചത് കിരൺ കാരണമാണെന്നും ഇവർ മന്ത്രവാദം നടത്തിയെന്നും ആരോപിച്ചായിരുന്നു കൊലപാതകം.
അയൽവാസികളായ മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നടു ചൗധരി, ശോഭ ദേവി എന്നിവർ കിരൺ ദേവിയെ ഇഷ്ടിക, കല്ല്, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കിരണിന്റെ ഭർതൃ സഹോദരന്മാരുടെ ഭാര്യമാരായ ലളിത ദേവിക്കും മറ്റൊരു സ്ത്രീക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ കിരൺ മരിച്ചു. സംഭവത്തിൽ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. കിരൺദേവിക്ക് നാല് മക്കളുണ്ട്.
Kerala
മാഹി: ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മാഹിപ്പാലം എക്സൈസ് ചെക്ക് പോസ്റ്റിനടുത്ത് മുനമ്പം സ്വദേശിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത് നിസാര പ്രശ്നത്തിനെന്ന് ന്യൂമാഹി പോലീസ്.
തിരുവനന്തപുരം മുനമ്പം സ്വദേശി എൻ. പ്രകാശനെയാണ് വ്യാഴാഴ്ച രാത്രി തമിഴ്നാട് കള്ളക്കുറിച്ചി വെട്രിപുരം സ്വദേശി ലക്ഷ്മണൻ കരിങ്കല്ല് കൊണ്ട് കുത്തിക്കൊന്നത്.
അഴിയൂർ, മാഹി ഭാഗങ്ങളിൽ മത്സ്യമേഖലയിൽ പ്രവർത്തിച്ച് വരുന്നയാളാണ് പ്രകാശൻ. ഇയാൾ മാഹിപ്പാലം കേന്ദ്രീകരിച്ച് കട തിണ്ണകളിലാണ് അന്തിയുറങ്ങാറ്. തമിഴ്നാട് സ്വദേശിയായ ലക്ഷ്മണനും മാഹിപ്പാലം കേന്ദ്രീകരിച്ച് അലഞ്ഞു നടക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു.
ഇരുവരും സുഹൃത്തുക്കളല്ല. ലക്ഷ്മണൻ സ്ഥിരമായി അന്തിയുറങ്ങുന്ന ചെക്ക് പോസ്റ്റിന് സമീപത്തെ കടവരാന്തയിൽ പ്രകാശൻ കിടന്ന പ്രതികാരത്തിനാണ് കൊല നടത്തിയത്. രാത്രിയിൽ ലക്ഷമണൻ കിടക്കാൻ വന്നപ്പോൾ പ്രകാശൻ തന്റെ സ്ഥലം കൈയേറി കിടന്നത് കണ്ടു.
എഴുന്നേൽക്കാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ഇരുവരും മദ്യലഹരിയിലുമായിരുന്നു. ലക്ഷ്മണൻ സമീപത്ത് നിന്നും കരിങ്കൽ കഷണങ്ങൾ എടുത്തുവന്ന് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന്, ഇയാൾ സ്ഥലം വിടുകയും ചെയ്തു. ഇന്നലെ രാവിലെയാണ് പരിസരത്തുള്ളവർ രക്തത്തിൽ കുളിച്ച് കിടക്കുന്നയാളെ കണ്ടെത്തിയത്.
ഉടൻ ന്യൂ മാഹി പോലീസിൽ വിവരമറിയിച്ചതനുസരിച്ച് ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
National
ബംഗുളൂരു: കർണാടകയിൽ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചുകൊന്നു. ബംഗളൂരുവിലാണ് സംഭവം. ഗായത്രി(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അനന്തി(64)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം, സ്വത്ത് കാണിക്കാനെന്ന വ്യാജേന അനന്ത്, ഗായത്രിയെ ബംഗുളൂരുവിലെ മിട്ടഗനഹള്ളി ഗ്രാമത്തിനടുത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.
ഇവിടെവച്ച് ഇയാൾ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ആംബുലൻസ് വിളിച്ചു വരുത്തിയ അനന്ത് സംഭവം റോഡ് അപകടമായി ചിത്രീകരിച്ചു.
ചിക്കജാല ട്രാഫിക് സബ് ഇൻസ്പെക്ടർക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിലും പരിശോധനയിലും, ഉദ്യോഗസ്ഥർ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് സ്ത്രീ അപകടത്തിൽ മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
കൊലപാതക കാരണം വ്യക്തമല്ല. അനന്തിനെതിരെ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പോലീസ് നിഗമനം.
രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ചത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മർദിച്ചെന്നാണ് പോലീസിനു ലഭിച്ച വിവരം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും.
ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പോലീസ് കരുതുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ മർദിച്ചത്.
സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം.
Kerala
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് ഇയാൾക്ക് അനുവദിച്ചിരിക്കുന്നത്.
സ്വാഭാവിക പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി.കെ. രജീഷ്. കഴിഞ്ഞ ഒക്ടോബറിൽ ചികിത്സയ്ക്കായി ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു.
ടി.പിക്കേസ് പ്രതികൾക്ക് സർക്കാർ അനാവശ്യമായി പരോൾ നൽകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് ടി.കെ.രജീഷിന് പരോൾ അനുവദിച്ചിരിക്കുന്നത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ഗൃഹനാഥൻ, ആധാറിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്.
ആധാർ കാർഡിൽ ചിത്രം വരുമെന്നതിനാലാണ് ഇയാൾ ഭാര്യയെ വിലക്കിയത്. ഭാര്യ താഹിറ(32) എപ്പോഴും ഒരു ബുർഖ ധരിക്കണമെന്ന് ഫാറൂഖ് നിർബന്ധം പിടിച്ചിരുന്നു.
ആധാർ, റേഷൻ കാർഡ് പോലുള്ള ഒരു തിരിച്ചറിയൽ രേഖയും ഉണ്ടാക്കാൻ 18 വർഷമായി അയാൾ യുവതിയെ അനുവദിച്ചിരുന്നില്ല.
അഫ്രീൻ (14), അസ്മീൻ (10), സെഹ്രീൻ (ഏഴ്), ബിലാൽ (ഒൻപത്), അർഷാദ് (അഞ്ച്) എന്നിവരായിരുന്നു ദമ്പതികളുടെ മക്കൾ. ഭാര്യയെയും അഫ്രീനെയും വെടിവച്ചും സെഹ്രീനെ കഴുത്ത് ഞെരിച്ചുമാണ് ഇയാൾ കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.
വിവാഹ ചടങ്ങുകൾക്ക് പാചകക്കാരനായി ജോലി ചെയ്തിരുന്ന ഫാറൂഖ്, ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയതായി അറിഞ്ഞപ്പോൾ പ്രകോപിതനാവുകയായിരുന്നു.
ഇടയ്ക്ക് വീട്ടിലെത്തുന്ന സ്വന്തം പിതാവിനെ കാണാൻ പോലും ഇയാൾ താഹിറയെ അനുവദിച്ചിരുന്നില്ല. താഹിറയെയും രണ്ട് പെൺമക്കളെയും ദിവസങ്ങളോളം കാണാതിരുന്നതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
ഭാര്യയെയും പെൺമക്കളെയും കുറിച്ച് പിതാവ് ദാവൂദ് പലതവണ ചോദിച്ചെങ്കിലും ഷംലിയിലെ ഒരു വാടക വീട്ടിൽ അവരെ താമസിപ്പിച്ചതായി അയാൾ പിതാവിനോട് പറഞ്ഞു.
തന്റെ മകൻ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നതായി ദാവൂദ് ആണ് പോലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
വീട് നടത്തിക്കൊണ്ടുപോകാൻ ഭാര്യ ആഗ്രഹിച്ചതിനാൽ താനും ഭാര്യയും പലപ്പോഴും വീട്ടുകാര്യങ്ങളിൽ വഴക്കിട്ടിരുന്നതായി ഫാറൂഖ് പോലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ്, താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അത് തന്റെ അന്തസ് നശിപ്പിച്ചതായി അയാൾ പോലീസിനോടു പറഞ്ഞു.
ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ഡിസംബർ 10 ന് ഭാര്യയെ വെടിവച്ച് കൊന്നത്. വെടിയൊച്ച കേട്ടാണ് മൂത്ത മകൾ അഫ്രീൻ ഉണർന്നത്. അടുക്കളയിലേക്ക് വന്ന അഫ്രീനെയും വെടിവച്ചു കൊന്നു.
ശബ്ദം കേട്ട് രണ്ടാമത്തെ മകൾ സെഹ്റീൻ എത്തിയപ്പോൾ കഴുത്തുഞെരിച്ചും കൊന്നു. പിന്നീട് മുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പത് അടി ആഴമുള്ള കുഴിയിൽ ഫാറൂഖ് അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ ഒരു ഇഷ്ടികകൾ നിരത്തുകയുമായിരുന്നു.
Kerala
കൊല്ലം: അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്ക് അടിയേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം.
അരിഷ്ടക്കടയിലെ ജീവനക്കാരൻ കടയ്ക്കൽ മണലുവട്ടം സ്വദേശി സത്യബാബു(70)വാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സത്യബാബു.
സംഭവത്തിൽ കടയ്ക്കൽ തുടയന്നൂർ സ്വദേശി സിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
National
മുംബൈ: പൂനെയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബീഡ് സ്വദേശിനി ദിവ്യ നിഗോട്ട്(20) ആണ് കൊല്ലപ്പെട്ടത്. ഗണേഷ് കാലെ(21)ആണ് ജീവനൊടുക്കിയത്.
പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഗണേഷ് കാലെ ടെക്നീഷ്യനും ദിവ്യ ക്ലിനിക്കിലെ നഴ്സുമായിരുന്നു.
ദിവ്യയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ, സംഗമവാടി പ്രദേശത്തെ ഗണേഷിന്റെ വീട്ടിൽ നിന്ന് ദിവ്യയുടെ മൃതദേഹം കണ്ടെത്തി. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപമാണ് ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമണത്തിന്റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില് കാമുകനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം(20) എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.
കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്ന്ന് യുവാവിനെ മര്ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല് മൃതദേഹത്തില് മഞ്ഞള് പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന് സാക്ഷമിന്റെ വീട്ടില് അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള് ആരായാലും അവര്ക്ക് വധശിക്ഷ നല്കണമെന്നും അഞ്ചല് ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില് പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്ഷങ്ങള് പിന്നിട്ടപ്പോള് ജാതിയുടെ പേരില് വീട്ടില് നിന്നും എതിര്പ്പുകള് നേരിടേണ്ടി വന്നു. എന്നാല്, ഭീഷണിപ്പെടുത്തലുകള് ഉണ്ടായിരുന്നെങ്കിലും അഞ്ചല് അവളുടെ പ്രണയത്തില് ഉറച്ചുനിന്നു.
അഞ്ചല് പ്രണയത്തില് നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും ചേര്ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില് ആറ് പ്രതികള്ക്കെതിരെ വിവിധ വകുപ്പുകള് ചേര്ത്ത് പോലീസ് കേസെടുത്തു. പ്രതികള് അറസ്റ്റിലായി.
National
ലക്നോ: ആൺസുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് സഹോദരിയെ കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ഇറ്റോറ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം.
നൈന ദേവി(22)ആണ് മരിച്ചത്. സഹോദരി ഫോണിൽ നിരവധി പുരുഷന്മാരുമായി സംസാരിച്ചിരുന്നുവെന്നും വിവാഹാലോചനകൾ നിരസിച്ചിരുന്നുവെന്നും പ്രതിയായ ഷേർ സിംഗ് അവകാശപ്പെട്ടതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.
സഹോദരിയുടെ ഫോണിലെ റിക്കാർഡിംഗുകൾ കേട്ടതിനെത്തുടർന്ന് ഷേർ സിംഗ് പ്രകോപിതനായിരുന്നു. ഫോൺ എടുക്കാൻ വന്നപ്പോൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഷേർ സിംഗ്, നൈനാ ദേവിയുടെ കഴുത്തിൽ കുത്തി.
ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ഷേർ സിംഗിനെതിരെ ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
National
പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ വീടിന് പുറത്തിരിക്കുകയായിരുന്ന വൃദ്ധനെ വെടിവച്ച് കൊന്ന് ആക്രമികൾ. സംഭവത്തിന് പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമികളായ രണ്ടുപേരെ മർദിച്ചു കൊന്നു.
മികച്ച ഭരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഗോപാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൊമ്മൻചക് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പാറ്റ്ന പോലീസ് സൂപ്രണ്ട് (ഈസ്റ്റ്) പരിചയ് കുമാർ പറഞ്ഞു.
ദൊമ്മൻചക് ഗ്രാമത്തിലെ അഷർഫി റായി (80) എന്നയാളെയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ആക്രമികൾ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാൽ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഇരുവരെയും തല്ലിക്കൊന്നു.
വെടിയേറ്റ അഷർഫി റായിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
ആദ്യം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫൊറൻസിക് സംഘം നിർവീര്യമായ വെടിയുണ്ടകൾ കണ്ടെടുത്തു. രണ്ടാമത്തെ സ്ഥലത്ത് നിന്നും ഇഷ്ടികകൾ, കല്ലുകൾ, വടികൾ എന്നിവയും കണ്ടെടുത്തു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
ജനക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും.
National
ബംഗളൂരു: സർജാപുരിൽ വൃദ്ധയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിലായി. കുഗുർ ഗ്രാമവാസിയായ ഭദ്രമ്മ (68) ആണ് കൊല്ലപ്പെട്ടത്.
കുഗുർ സ്വദേശിനിയായ ദീപ എന്ന യുവതിയാണ് ഭദ്രമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഉത്സവ മധുരപലഹാരമായ 'കജ്ജയ' രുചിച്ചുനോക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഭദ്രമ്മയുടെ ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം രണ്ട് ദിവസം ദീപ വീട്ടിൽ സൂക്ഷിച്ചു. പിന്നാലെ തിമ്മസാന്ദ്ര തടാകത്തിൽ മൃതദേഹം ഉപേക്ഷിച്ചു. കുടുംബം ഭദ്രമ്മയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് ദീപയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.
National
മീററ്റ്: യുപി മീററ്റിൽ യുവാവിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിലായി. കൊല്ലപ്പെട്ട രാഹുലിന്റെ ഭാര്യയും കാമുകൻ അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അജയ്യും രാഹുലിന്റെ ഭാര്യ അഞ്ജലിയും തമ്മിലുള്ള ബന്ധം പുറത്തായതിനെ തുടർന്നായിരുന്നു കൊലപാതകം. ദേഹത്ത് മൂന്ന് തവണ വെടിയേറ്റ നിലയിലായിരുന്നു രാഹുലിന്റെ മൃതദേഹം കൃഷിയിടത്ത് കാണപ്പെട്ടത്.
കവർച്ചസംഘം കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൊഴിയെടുക്കാൻ വിളിക്കുന്പോൾ അഞ്ജലി സ്ഥലത്തില്ലാതിരുന്നതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ്യുമായുള്ള യുവതിയുടെ ബന്ധം കണ്ടെത്തുന്നത്.
രാഹുലിന്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തതോടെ അജയ് കുറ്റസമ്മതം നടത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
District News
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു. കൊല്ലം കടയ്ക്കലിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58) ആണ് കൊല്ലപ്പെട്ടത്.
പ്രതി കുന്താലി രാജുവിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്ക്കമുണ്ടാകുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
അതിനിടെ സമീപത്തുണ്ടായിരുന്ന പലകകഷണം എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ് (40) കൊല്ലപ്പെട്ട സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു ദാരുണ സംഭവമുണ്ടായത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില് ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇവർ തമ്മില് തര്ക്കമുണ്ടായി.
തുടർന്ന് മൊയ്തീന് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്ക്വസ്റ്റ് നടപടികള് പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
District News
ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം - അയർക്കുന്നം ഇളപ്പാനിയിലുണ്ടായ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
District News
കൊച്ചി: എറണാകുളം ആലുവയില് അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില് അപ്പീല് നല്കി.
വിചാരണക്കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല് സമര്പ്പിച്ചിട്ടുള്ളത്.
ആലുവ മാര്ക്കറ്റിനുള്ളില് അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്.
എഫ്ഐആര് രജിസ്റ്റര് ചെയ്ത് 110 ദിവസത്തിനുള്ളില് വിചാരണ കോടതി അനാവശ്യ തിടുക്കത്തില് വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില് പറയുന്നു.
വിചാരണ കോടതി നിയമിച്ച വിവര്ത്തകന് തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്, വിവര്ത്തകന് തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന് കഴിയില്ലെന്നും അപ്പീലില് പറയുന്നു.
സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല് തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്നങ്ങള്, ശരിയായ രീതിയില് ഫോറന്സിക്, കെമിക്കല് പരിശോധനകള് നടത്തുന്നതില് പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള് അപ്പീലില് ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല് പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
National
ലക്നോ: ഉത്തർപ്രദേശിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കുട്ടം തല്ലിക്കൊന്നു.
രാഹുൽഗാന്ധിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒക്ടോബർ ഒന്നിനാണ് സംഭവം. ഫത്തേപുർ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മർദിച്ച് അവശനാക്കിയ ആൾക്കൂട്ടം റെയിൽവേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഉംചാർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.
മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിനെ ഭാര്യവീട്ടിലേക്ക് പോകുംവഴിയാണ് ജമുനാപുരിൽ ആൾക്കൂട്ടം തടഞ്ഞത്. തുടർന്ന്, ഇയാൾ വീടുകളിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു.
മാസസീകാസ്വാസ്ഥ്യമുള്ള ഹരിഓമിന് കൃത്യമായ മറുപടി നൽകാനാവാഞ്ഞതോടെ ജനക്കൂട്ടം മർദനം തുടർന്നു. ഇതിനിടെ ഹരിഓം രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ ഇത് ബാബയുടെ നാടാണെന്ന് പറഞ്ഞ് വീണ്ടും ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്.
പിറ്റേദിവസം രാവിലെ സമീപത്തെ ഗ്രാമവാസികളാണ് വിവസ്ത്രനായ നിലയിൽ ഹരിഓമിനെ റെയിൽവേ പാളത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
അക്രമം നടത്തിയവരിൽ ദളിതരും പിന്നാക്കക്കാരും മറ്റുജാതികളിൽപ്പെട്ടവരും ഉണ്ടെന്നും സംഭവത്തിൽ ജാതി അഭ്യൂഹം പ്രചരിപ്പിക്കരുതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവിന്റെ കുടുംബത്തോട് സംസാരിച്ച രാഹുൽ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
യുപിയിൽ നിലനിൽക്കുന്ന കാട്ടുനീതിയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് തിങ്കളാഴ്ച ഹരിയോമിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് റായ് പറഞ്ഞു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും മർദനമേറ്റ് അവശനായ യുവാവിനെ രക്ഷിക്കാൻ തയാറായില്ലെന്നും അജയ് റായ് ആരോപിച്ചു.
യുപിയിലെ ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഇരയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
വിവാദമായതോടെ, സംഭവത്തിൽ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. ആദിത്യനാഥിന്റെ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമമെന്ന് ബിജെപി വക്താവ് അവ്നിഷ് ത്യാഗി പറഞ്ഞു.
International
വാഷിംഗ്ടണ് ഡിസി: അമേരിക്കയിലെ പിറ്റ്സ്ബര്ഗില് ഇന്ത്യന് വംശജന് വെടിയേറ്റ് മരിച്ചു. മോട്ടല് മാനേജറായ രാകേഷ് എഹാഗബന് (51) ആണ് കൊലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പിറ്റ്സ്ബര്ഗിലെ മോട്ടല് മാനേജറായ രാകേഷ്, സ്ഥാപനത്തിന് പുറത്ത് നടന്ന തര്ക്കത്തില് ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.
സ്റ്റാന്ലി യൂജിന് വെസ്റ്റ് (37) എന്നയാളാണ് രാകേഷിന് എതിരെ വെടിയുതിര്ത്തത്. രാകേഷ് മാനേജറായ മോട്ടലിലെ അന്തേവാസിയായ സ്ത്രീയുമായിട്ടായിരുന്നു അക്രമിയുടെ വാക്കുതര്ക്കം.
ഇതിൽ ഇടപെട്ട രാകേഷിന്റെ തലയ്ക്ക് നേരെ പോയിന്റ് ബ്ലാങ്കിൽ അക്രമി വെടിവയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് മരിച്ചു.
സ്ത്രീക്ക് നേരെയും അക്രമി വെടിയുതിര്ത്തയായും റിപ്പോര്ട്ടുകളുണ്ട്. ഇയാളെ പിന്നീട് പോലീസ് എറ്റുമുട്ടിലൂടെയാണ് പിടികൂടിയത്. പോലീസിന് നേരെയും ഇയാള് വെടിയുതിര്ത്തു.
പോലീസുമായുള്ള ഏറ്റമുട്ടലില് ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇയാള്ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള് ചുമത്തി കേസെടുത്തു.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ മാലിന്യം വലിച്ചെറിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇളയ സഹോദരനും ഭാര്യയും യുവാവിനെ വെട്ടിക്കൊന്നു.
വീരേന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച, ഇളയ സഹോദരൻ സുനിലിന്റെ മകൾ വീരേന്ദ്രയുടെ വീടിന് മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്നു. ഇത് വീരേന്ദ്ര എതിർത്തപ്പോൾ, സഹോദരന്മാർ തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് ഇത് കൈയാങ്കളിയിലേക്ക് നീണ്ടു. സുനിലും ഭാര്യ ഗുഡ്ഡോയും കോടാലിയും വടിയും ഉപയോഗിച്ച് വീരേന്ദ്രയെ ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വീരേന്ദ്രയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മീററ്റിലെ ഒരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരണം സംഭവിക്കുകയായിരുന്നു.
വീരേന്ദ്രയുടെ ഭാര്യയുടെ പരാതിയിൽ സുനിലിനും ഭാര്യ ഗുഡ്ഡോയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.