Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passesaway

ഒറീസ കേഡർ ഐജി ഷെഫീൻ അഹമ്മദ് അന്തരിച്ചു

പേരൂർക്കട: ഒറീസ കേഡർ ഐജി വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിനു സമീപം ഷാഹില ഹൗസിൽ ഷെഫീൻ അഹമ്മദ് (50) അന്തരിച്ചു. 2023 മുതൽ ശാരീരിക അവശതകളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ ആറോടെയായിരുന്നു അന്ത്യം. 1998 ബാച്ചിൽപ്പെട്ട ഉദ്യോഗസ്ഥനാണ്. കുറച്ചുകാലം തിരുവനന്തപുരം റൂറൽ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വഴുതക്കാട് പോലീസ് ആസ്ഥാനത്ത് ജനമൈത്രി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് മൃതദേഹം കൊടുങ്ങാനൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ കുടുംബവീടായ ഓച്ചിറയിലാണ് സംസ്കാര ചടങ്ങുകൾ.

National

യുവ നടി അനന്യ രാജ് അന്തരിച്ചു; ഒരുമാസത്തിനുശേഷം വിവരം പുറത്തുവിട്ട് കുടുംബം

മുംബൈ: യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ സമാധാനപരമായാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുടുംബം പങ്കുവച്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളോട് ധീരമായി പോരാടിയ ശേഷമാണ് യുവനടിയുടെ ഈ അപ്രതീക്ഷിത വിയോഗം.

അനന്യയുടെ മരണവാർത്ത ഒരു മാസത്തിനുശേഷമാണ് കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് അവർ അഭ്യർഥിച്ചു.

അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെൺകുട്ടിയായിരുന്നുവെന്നും ഒരു രാജ്ഞിയെപ്പോലെയാണ് അവൾ ജീവിച്ചതെന്നും അനുസ്മരിച്ച കുടുംബം, അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും വേദനയോടെ പങ്കുവച്ചു.

2016-ൽ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിൽ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അനന്യ ഭാഗമായി.

2017-ൽ പുറത്തിറങ്ങിയ 'ദി ഫൈനൽ എക്സിറ്റ്' (The Final Exit), 2019-ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം 'ഗോസ്റ്റ്' (Ghost) എന്നിവയിലെ കഥാപാത്രങ്ങളിലൂടെ അവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഹിന്ദിക്ക് പുറമെ തെലുങ്ക് ചിത്രമായ തഗ്ഗേഡെ ലെ, മദ്രസി ഗാങ് എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.

Kerala

ഗാന്ധിജിയെ സ്വീകരിച്ച പങ്കജാക്ഷിയമ്മ അന്തരിച്ചു

കോ​ട്ട​യം: കേ​ര​ള​സ​ന്ദ​ർ​ശ​ന​ വേ​ള​യി​ൽ ഗാ​ന്ധി​ജി​യെ സ്വീ​ക​രി​ച്ച പ​ങ്ക​ജാ​ക്ഷി​യ​മ്മ ഇ​നി ഓ​ർ​മ. കു​മാ​ര​ന​ല്ലൂ​ര്‍ വാ​ക്ക​യി​ല്‍ പ​ങ്ക​ജാ​ക്ഷി​യ​മ്മ (99, റി​ട്ട. അ​ധ്യാ​പി​ക, ഗ​വ​ണ്‍മെ​ന്‍റ് സ്‌​കൂ​ള്‍, കു​മാ​ര​ന​ല്ലൂ​ര്‍)ആണ് നി​ര്യാ​ത​യാ​യത്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.

ഭ​ര്‍ത്താ​വ്: പ​രേ​ത​നാ​യ പി.​വി. കൃ​ഷ്ണ​ന്‍ ത​മ്പി കു​മാ​ര​ന​ല്ലൂ​ര്‍ ഉ​ദ​യ​മം​ഗ​ലം കു​ടും​ബാം​ഗം. മ​ക്ക​ള്‍: പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍, ചാ​രു​ച​ന്ദ്ര​ന്‍, പ​രേ​ത​നാ​യ പ്ര​താ​പ​ച​ന്ദ്ര​ന്‍, അ​ജി​ത് കു​മാ​ര്‍, സു​നി​ല്‍കു​മാ​ര്‍, ജ്യോ​തി​ല​ക്ഷ്മി (ബീ​ന).​മ​രു​മ​ക്ക​ള്‍ ശ്രീ​ല​ത, ജ​യ​ല​ക്ഷ്മി, ഷൈ​ല, സു​ധാ അ​ജി​ത്, ജ​യ, ശ്യാം ​അ​ര​വി​ന്ദ്.

1937 -ല്‍ ​മ​ഹാ​ത്മാ ഗാ​ന്ധി കു​മാ​ര​ന​ല്ലൂ​ര്‍ ദേ​വീ​ക്ഷേ​ത്ര ദ​ര്‍ശ​നം ന​ട​ത്തി​യ​പ്പോ​ള്‍ 10 വ​യ​സു​ള്ള പ​ങ്ക​ജാ​ക്ഷി​യ​മ്മ ഉ​ള്‍പ്പെ​ടു​ന്ന കു​ട്ടി​ക​ളാ​ണ് താ​ല​പ്പൊ​ലി​യോ​ടു കൂ​ടി ഗാ​ന്ധി​ജി​യെ സ്വീ​ക​രി​ച്ച​തും തു​ട​ര്‍ന്ന് പ്രാ​ര്‍ഥ​നാ ഗാ​നം ആ​ല​പി​ച്ച​തും.

നി​ര​വ​ധി കു​ട്ടി​ക​ളെ തി​രു​വാ​തി​ര ക​ളി പ​ഠി​പ്പി​ച്ച പ​ങ്ക​ജാ​ക്ഷി​യ​മ്മ പു​തി​യ ത​ല​മു​റ​യ്ക്കു​വേ​ണ്ടി തി​രു​വാ​തി​ര പാ​ട്ടു​ക​ള്‍ എ​ന്ന പു​സ്ത​ക​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

യുപിയിലെ ഏക ബിഎസ്പി എംഎൽഎ അന്തരിച്ചു

ല​​​​ക്നോ: യു​​​​പി​​​​യി​​​​ലെ ഏ​​​​ക ബി​​​​എ​​​​സ്പി എം​​​​എ​​​​ൽ​​​​എ ഉ​​​​മാ ശ​​​​ങ്ക​​​​ർ സിം​​​​ഗ് (55) അ​​​​ന്ത​​​​രി​​​​ച്ചു.ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

ബ​​​​ല്ലി​​​​യ ജി​​​​ല്ല​​​​യി​​​​ലെ റ​​​​സ്ര നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തെ​​​​യാ​​​​ണ് ഉ​​​​മാ ശ​​​​ങ്ക​​​​ർ സിം​​​​ഗ് പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സിം​​​​ഗി​​​​ന്‍റെ മ​​​​ര​​​​ണം ബി​​​​എ​​​​സ്പി​​​​ക്ക് ക​​​​ന​​​​ത്ത ന​​​​ഷ്ട​​​​മാ​​​​ണെ​​​​ന്ന് ബി​​​​എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ മാ​​​​യാ​​​​വ​​​​തി പ​​​​റ​​​​ഞ്ഞു.

NRI

ജോ​യ​മ്മ ജേ​ക്ക​ബ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ജോ​യ​മ്മ ജേ​ക്ക​ബ് (71) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കേ​ര​ള​ത്തി​ലെ പു​ന​ലൂ​രി​ൽ ജ​നി​ച്ച ജോ​യ​മ്മ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ നി​ന്ന് ന​ഴ്സിം​ഗി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് സ​യ​ൻ​സ് ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സ​മാ​ക്കി.

2012-ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യ ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം ലോ​ഫ്റ്റ്‌ സി​റ്റി ച​ർ​ച്ചി​ലും ഐ​പി​സി ശാ​ലോം ഡാ​ള​സ് ച​ർ​ച്ചി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

ഭ​ർ​ത്താ​വ്: ജേ​ക്ക​ബ് ടി. ​വ​ർ​ഗീ​സ്. മ​ക്ക​ൾ: ആ​ൻ സാം ​ചാ​ക്കോ, അ​ലി​ൻ ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: സാം ​ചാ​ക്കോ, ക്രി​സ് ഫോ​സ്റ്റ​ർ.

മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6:30 മു​ത​ൽ ഐ​പി​സി ശാ​ലോം ഡാ​ള​സ് ച​ർ​ച്ചി ൽ, 1901 Sylvan Dr, Garland, TX 75040 ​ലും സം​സ്‌​കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ലോ​ഫ്റ്റ്‌ സി​റ്റി ച​ർ​ച്ചി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് സം​സ്‌​കാ​രം ചാ​ൾ​സ് സ്മി​ത്ത് സെ​മി​റ്റ​റി 2343 Lake Rd, Levon ,Texas 75166 വ​ച്ചും ന​ട​ക്കും.

Kerala

തോ​ട്ടം രാ​ജ​ശേ​ഖ​ര​ന്‍ അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പ് മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റും സാ​​​ഹി​​​ത്യ​​​കാ​​​ര​​​നു​​​മാ​​​യ തോ​​​ട്ടം മ​​​ണ​​​ക്കാ​​​ട് ഉ​​​ഷ​​​സി​​​ൽ തോ​​​ട്ടം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍(95) അ​​​ന്ത​​​രി​​​ച്ചു.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍, പ്ര​​​ഭാ​​​ഷ​​​ക​​​ന്‍, സാം​​​സ്‌​​​കാ​​​രി​​​ക സം​​​ഘാ​​​ട​​​ക​​​ന്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ അ​​​ഞ്ച​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ന്‍ മ​​​ല​​​യാ​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ന്‍ വി​​​സി കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ചു.

നി​​​രൂ​​​പ​​​ണം, ഉ​​​പ​​​ന്യാ​​​സം, ജീ​​​വ​​​ച​​​രി​​​ത്രം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി നി​​​ര​​​വ​​​ധി പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ര്‍​ഡ് ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ എം.​​​എ​​​ല്‍.​​​രാ​​​ധ​​​മ്മ. മ​​​ക്ക​​​ള്‍: സ​​​ബി​​​ത റാ​​​ണി ( റി​​​ട്ട. എ​​​ജി​​​എം സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, പ​​​രേ​​​ത​​​രാ​​​യ സു​​​ജ​​​യ് കു​​​മാ​​​ര്‍, ന​​​ന്ദ​​​ലാ​​​ല്‍. മ​​​രു​​​മ​​​ക്ക​​​ള്‍ : കെ.​​​ബി.​​​രാ​​​ജ​​​ന്‍ (റി​​​ട്ട. എ.​​​ജി.​​​എം.​​​സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ) , പ്രി​​​യ സു​​​ജ​​​യ്. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 11ന് ​​​തൈ​​​ക്കാ​​​ട് ശാ​​​ന്തി കാ​​​വ​​​ട​​​ത്തി​​​ല്‍.

National

മുൻ കരസേനാ മേധാവി ജനറല്‍ വിശ്വനാഥ് ശർമ അന്തരിച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ര​​​​സേ​​​​നാ മു​​​​ൻ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ വി​​​​ശ്വ​​​​നാ​​​​ഥ് ശ​​​​ർ​​​​മ (96) അ​​​​ന്ത​​​​രി​​​​ച്ചു. 1988 മു​​​​ത​​​​ൽ ഒ​​​​രു​​​​വ​​​​ർ​​​​ഷം സേ​​​​ന​​​​യെ ന​​​​യി​​​​ച്ച ജ​​​​ന​​​​റ​​​​ൽ ശ​​​​ർ​​​​മ 1965ൽ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള യു​​​​ദ്ധ​​​​ത്തി​​​​ൽ മൗ​​​​ണ്ട​​​​ൻ ബ്രി​​​​ഗേ​​​​ഡി​​​​ന്‍റ ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്നു.

യു​​​​ദ്ധ​​​​മി​​​​ക​​​​വി​​​​ന് 1977ൽ ​​​​അ​​​​തി​​​​വി​​​​ശി​​​​ഷ്ട സേ​​​​വാ ​​​​മെ​​​​ഡ​​​​ൽ ല​​​ഭി​​​ച്ചു. 1984ൽ ​​​​പ​​​​രം​​​​വി​​​​ശി​​​​ഷ്ട സേ​​​​വാ​​​​ മെ​​​​ഡ​​​​ൽ പു​​​ര​​​സ്കാ​​​ര​​​വും ല​​​ഭി​​​ച്ചു.

പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ് നാ​​​​ഥ് സിം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​മു​​​​ഖ​​​​ർ ജ​​​​ന​​​​റ​​​​ൽ ശ​​​​ർ​​​​മ​​​​യു​​​​ടെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.

Sports

ഇ​തി​ഹാ​സ ഡി​ഫെന്‍​ഡ​ര്‍ ഫ്രാ​ങ്കോ ബറേസി അന്തരിച്ചു

മി​ലാ​ന്‍: ഇ​തി​ഹാ​സ ഇ​റ്റാ​ലി​യ​ന്‍ ഡി​ഫെ​ന്‍​ഡ​ര്‍ ഫ്രാ​ങ്കോ ബ​റേ​സി (66) അ​ന്ത​രി​ച്ചു. 1982ല്‍ ​ഇ​റ്റ​ലി ഫി​ഫ ലോ​ക​ക​പ്പ് നേ​ടി​യ​പ്പോ​ള്‍ ടീ​മി​ലെ നി​ര്‍​ണാ​യ​ക താ​ര​മാ​യി​രു​ന്നു ഈ ​സെ​ന്‍റ​ര്‍ ഡി​ഫെ​ന്‍​ഡ​ര്‍. 1994 ഫി​ഫ ലോ​ക​ക​പ്പി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പും 1990ല്‍ ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ ഇ​റ്റാ​ലി​യ​ന്‍ ടീ​മി​ലു​ണ്ടാ​യി​രു​ന്നു.

ക്ല​ബ് ക​രി​യ​റി​ല്‍ എ​സി മി​ലാ​നു​വേ​ണ്ടി മാ​ത്ര​മാ​ണ് ബ​റേസി ക​ളി​ച്ച​ത്. 1980- 90 കാ​ല​ഘ​ട്ട​ത്തി​ല്‍ മി​ലാ​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. മൂ​ന്ന് യൂ​റോ​പ്യ​ന്‍ ക​പ്പു​ക​ളും ആ​റ് ഇ​റ്റാ​ലി​യ​ന്‍ ലീ​ഗ് കി​രീ​ട​ങ്ങ​ളും എ​സി മി​ലാ​ന് സ​മ്മാ​നി​ച്ച നാ​യ​ക​ന്‍ മ​ണ്‍​മ​റ​യു​മ്പോ​ള്‍ ഒ​രു കാ​ല​ഘ​ട്ട​ത്തെ ഉ​രു​ക്കു പ്ര​തി​രോ​ധ​ക്കോ​ട്ട​യു​ടെ സൗ​ന്ദ​ര്യംകൂ​ടി അ​സ്ത​മി​ച്ചു.

പൗ​ളൊ മാൾദീ​നി, മൗ​റോ ടാ​സോ​ട്ടി, അ​ല​സാ​ന്‍​ഡ്രോ കോ​സ്റ്റാ​കു​ര്‍​ട്ട എ​ന്നി​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ യൂ​റോ​പ്പി​ലെ എ​ല്ലാ സ്ട്രൈ​ക്ക​ര്‍​മാ​രും ഭ​യ​പ്പെ​ട്ടി​രു​ന്ന പ്ര​തി​രോ​ധ​നി​ര ബ​റേ​സി കെ​ട്ടി​പ്പ​ടു​ത്തു.

ഇ​റ്റ​ലി​യു​ടെ ദേ​ശീ​യ ടീ​മി​നാ​യി 81 മ​ത്സ​ര​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ​കോ​ട്ട തീ​ര്‍​ത്ത ബ​റേസി ക്ല​ബ് ക​രി​യ​റി​ല്‍ 719 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ന്ത് ത​ട്ടി. രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ ഒ​രു ഗോ​ളും ക്ല​ബ്ബി​നാ​യി 33 ഗോ​ളും സ്വ​ന്ത​മാ​ക്കി. 1997ല്‍ ​പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മി​ച്ചു.

1960 മേ​യി​ല്‍ ലോം​ബാ​ര്‍​ഡി​യി​ല്‍ ജ​നി​ച്ച ഫ്രാ​ന്‍​ചി​നോ ‘ഫ്രാ​ങ്കോ' ബ​റേസി 1974ല്‍ ​എ​സി മി​ലാ​ന്‍റെ യൂ​ത്ത് ടീ​മി​ല്‍ ചേ​ര്‍​ന്നു. 18-ാം വ​യ​സി​ല്‍ ടീ​മി​ലെ സ്ഥി​രം അം​ഗ​മാ​യും 22-ാം വ​യ​സി​ല്‍ ക്യാ​പ്റ്റ​നാ​യും മാ​റി.

മി​ക​ച്ച സാ​ങ്കേ​തി​ക​ത്തി​ക​വ്, എ​തി​രാ​ളി​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി കാ​ണാ​നു​ള്ള ക​ഴി​വ്, ടാ​ക്ലിം​ഗ് മി​ക​വ്, നേ​തൃ​പാ​ട​വം എ​ന്നി​വ​യാ​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 20-ാം നൂ​റ്റാ​ണ്ടി​ലെ മി​ക​ച്ച 100 ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ 15-ാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു.

Kerala

ഫാ. ​തോ​മ​സ് പ​തി​ക്ക​ൽ അ​ന്ത​രി​ച്ചു

ത​​​​ല​​​​ശേ​​​​രി: വി​​​​ള​​​​ക്ക​​​​ന്നൂ​​​​ർ ക്രി​​​​സ്തു​​​​രാ​​​​ജ പ​​​​ള്ളി​​​​യി​​​​ലെ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ അ​​​​ട​​​​യാ​​​​ളം ആ​​​​ദ്യ​​​​മാ​​​​യി ദ​​​​ർ​​​​ശി​​​​ച്ച ഫാ. ​​​​തോ​​​​മ​​​​സ് പ​​​​തി​​​​ക്ക​​​​ൽ (73) അ​​​​ന്ത​​​​രി​​​​ച്ചു. ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​ണ്. ക​​​​രു​​​​വ​​​​ഞ്ചാ​​​​ൽ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യ​​​​വേ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

സം​​​​സ്കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ 24ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ള​​​​ക്ക​​​​ന്നൂ​​​​ർ ക്രി​​​​സ്‌​​​​തു​​​​രാ​​​​ജ പ​​​​ള്ളി​​​​യി​​​​ൽ.

വി​​​​ള​​​​ക്ക​​​​ന്നൂ​​​​ർ ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ വി​​​​കാ​​​​രി​​​​യാ​​​​യി​​​​രി​​​​ക്കേ 2013 ന​​​​വം​​​​ബ​​​​ർ 13ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് ഈ​​​​ശോ​​​​യു​​​​ടെ തി​​​​രു​​​​മു​​​​ഖം തി​​​​രു​​​​വോ​​​​സ്തി​​​​യി​​​​ൽ തെ​​​​ളി​​​​ഞ്ഞ​​​​ത്.

ഏ​​​​റെ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം 2025 മാ​​​​ർ​​​​ച്ച് 19ന് ​​​​ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ പ്ര​​​​തി​​​​ഭാ​​​​സം അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​സം​​​​ഭ​​​​വ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും അ​​​​തേ​​​​വ​​​​ർ​​​​ഷം മേ​​​​യ് 31ന് ​​​​വി​​​​ള​​​​ക്ക​​​​ന്നൂ​​​​ർ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ അ​​​​ട​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

1953 ഏ​​​​പ്രി​​​​ൽ 16ന് ​​​​പാ​​​​ലാ രൂ​​​​പ​​​​ത​​​​യി​​​​ലെ കൊ​​​​ഴു​​​​വ​​​​നാ​​​​ലി​​​​ൽ പ​​​​രേ​​​​ത​​​​രാ​​​​യ ജോ​​​​ൺ-​​​​അ​​​​ന്ന​​​​മ്മ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യി ജ​​​​നി​​​​ച്ചു. ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ കി​​​​ളി​​​​യ​​​​ന്ത​​​​റ​​​​യി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്. 1978 മാ​​​​ർ​​​​ച്ച് 14ന് ​​​​മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ​​​​ള്ളോ​​​​പ്പി​​​​ള്ളി​​​​യി​​​​നി​​​​ന്ന് പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു.

പേ​​​​രാ​​​​വൂ​​​​ർ, കൂ​​​​രാ​​​​ച്ചു​​​​ണ്ട്, ചെ​​​​മ്പ​​​​ന്തൊ​​​​ട്ടി ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി​​​​യാ​​​​യി. ഊ​​​​ര​​​​കം, കൊ​​​​ട്ടോ​​​​ടി, പൊ​​​​ന്മ​​​​ല, ചെ​​​​ടി​​​​ക്കു​​​​ളം, പെ​​​​രു​​​​മ്പു​​​​ന്ന, മാ​​​​ട്ട​​​​റ, നെ​​​​ടും​​​​പു​​​​റം​​​​ചാ​​​​ൽ, ഓ​​​​ട​​​​ന്തോ​​​​ട് എ​​​​ന്നീ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ലും വി​​​​കാ​​​​രി​​​​യാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു.

സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ത്രേ​​​​സ്യാ​​​​മ്മ പ​​​​ള്ളി​​​​പ്പു​​​​റ​​​​ത്ത്, ജോ​​​​ൺ, ആ​​​​ന്‍റ​​​​ണി, പ​​​​രേ​​​​ത​​​​രാ​​​​യ എ​​​​ലി​​​​സ​​​​ബ​​​​ത്ത്, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, മ​​​​റി​​​​യം, ജോ​​​​സ​​​​ഫ്, അ​​​​ന്ന​​​​മ്മ.

നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ട് മു​​​​ത​​​​ൽ കി​​​​ളി​​​​യ​​​​ന്ത​​​​റ​​​​യി​​​​ലു​​​​ള്ള ഭ​​​​വ​​​​ന​​​​ത്തി​​​​ലും തു​​​​ട​​​​ർ​​​​ന്ന് രാ​​​​ത്രി ഏ​​​​ഴ് മു​​​​ത​​​​ൽ ക​​​​രു​​​​വ​​​​ഞ്ചാ​​​​ൽ പ്രീ​​​​സ്റ്റ് ഹോ​​​​മി​​​​ലും പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

Kerala

മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേൽ സിഎംഐ അന്തരിച്ചു

രാ​​​​​ജ്‌​​​​​കോ​​​​​ട്ട്/​​​​​കൊ​​​​​ച്ചി: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ രാ​​​​​ജ്‌​​​​​കോ​​​​​ട്ട് സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ര്‍ രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ മു​​​​​ന്‍ ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കരോട്ടെന്പ്രേല്‍‍ സി​​​​​എം​​​​​ഐ (93) അ​​​​ന്ത​​​​രി​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​യ്ക്ക് 12.17ന് ​​​​​രാ​​​​​ജ്‌​​​​​കോ​​​​​ട്ടി​​​​​ലെ സി​​​​​എം​​​​​ഐ സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പ്രൊ​​​​​വി​​​​​ന്‍ഷ്യ​​​​​ല്‍ ഹൗ​​​​​സി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം.

ദീ​​​​​ര്‍ഘ​​​​​കാ​​​​​ല​​​​​മാ​​​​​യി ഇ​​​​​വി​​​​​ടെ വി​​​​​ശ്ര​​​​​മ​​​​​ജീ​​​​​വി​​​​​തം ന​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സം​​​​​സ്‌​​​​​കാ​​​​​രം നാ​​​​​ളെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു ര​​​​​ണ്ടി​​​​​ന് രാ​​​​​ജ്‌​​​​​കോ​​​​​ട്ട് സേ​​​​​ക്ര​​​​​ഡ് ഹാ​​​​​ര്‍ട്ട് ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ല്‍ (പ്രേം ​​​​​മ​​​​​ന്ദി​​​​​ര്‍) ന​​​​​ട​​​​​ക്കും. രാ​​​​​ജ്‌​​​​​കോ​​​​​ട്ടി​​​​​ന്‍റെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ മെ​​​​​ത്രാ​​​​​നാ​​​​​യ ഇ​​​​​ദ്ദേ​​​​​ഹം 27 വ​​​​​ര്‍ഷം രൂ​​​​​പ​​​​​ത​​​​​യെ ന​​​​​യി​​​​​ച്ചു.

പാ​​​​​ലാ രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ ഈ​​​​​രാ​​​​​റ്റു​​​​​പേ​​​​​ട്ട ചെ​​​​​മ്മ​​​​​ല​​​​​മ​​​​​റ്റം കരോട്ടെ ന്പ്രേല്‍ ദേ​​​​​വ​​​​​സ്യ-​​​​​റോ​​​​​സ​​​​​മ്മ ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ നാ​​​​​ലു മ​​​​​ക്ക​​​​​ളി​​​​​ല്‍ മൂ​​​​​ന്നാ​​​​​മ​​​​​നാ​​​​​യി 1933 മേ​​​​​യ് ആ​​​​​റി​​​​​നാ​​​​​ണ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി​​​​​യു​​​​​ടെ ജ​​​​​ന​​​​​നം. സ്‌​​​​​കൂ​​​​​ള്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം സി​​​​​എം​​​​​ഐ കൊ​​​​​ച്ചി തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ പ്രൊ​​​​​വി​​​​​ന്‍സി​​​​​ല്‍ ചേ​​​​​ര്‍ന്നു. 1963 മേ​​​​​യ് 17ന് ​​​​​പൗ​​​​​രോ​​​​​ഹി​​​​​ത്യം സ്വീ​​​​​ക​​​​​രി​​​​​ച്ചു.

Kerala

ബിഷപ് മാർ ഗ്രിഗറി കരോട്ടമ്പ്രേൽ കാലംചെയ്തു

കൊച്ചി: സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലംചെയ്തു. സിഎംഐ സന്യാസസമൂഹാംഗമാണ്.

ഇന്ന് ഉച്ചയ്ക്ക് 12.17നു രാജ്കോട്ടിലെ സിഎംഐ സെന്‍റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

1933 മേയ് ആറിനു പാലാ ചെമ്മലമറ്റം ഇടവകയിൽ ജനിച്ച ബിഷപ് ഗ്രിഗറി, 1963 മേയ് 17നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1983 ഏപ്രിൽ 24നു മെത്രാനായി അഭിഷിക്തനാ‍യി. 2010 ജൂണിൽ രൂപതയുടെ ചുമതലകളിൽ നിന്നു വിരമിച്ചശേഷം, രാജ്കോട്ടിലെ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ദൈവശാസ്ത്ര പണ്ഡിതനായിരുന്നു ബിഷപ് ഗ്രിഗറി കരോട്ടമ്പ്രേൽ.

National

എച്ച്. ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ബം​​​​​ഗ​​​​​ളു​​​​​രു: മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി എ​​​ച്ച്.​​​ഡി. ദേ​​​​​വ ഗൗ​​​​​ഡ​​​​​യു​​​​​ടെ ഭാ​​​​​ര്യ ചെ​​​ന്ന​​​മ്മ ദേ​​​വ​​​ഗൗ​​​ഡ (89) അ​​​ന്ത​​​രി​​​ച്ചു. ശ്വാ​​​സ​​​ത​​​ട​​​സം മൂ​​​ലം ബു​​​ധ​​​നാ​​​ഴ്ച ബം​​​ഗ​​​ളൂരു ഓ​​​​​ൾ​​​​​ഡ് എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്ട് റോ​​​​​ഡി​​​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ന്ത്യം.

ദേ​​​വ​​​ഗൗ​​​ഡ, മ​​​ക​​​നും കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ എ​​​​​ച്ച്.​​​​​ഡി. കു​​​​​മാ​​​​​ര​​​​​സ്വാ​​​​​മി ഉ​​​ൾ​​​പ്പെ​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ മ​​​ര​​​ണ​​​സ​​​മ​​​യം ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

1954 ലാ​​​​​യി​​​​​രു​​​​​ന്നു ദേ​​​​​വ​​​​​ഗൗ​​​​​ഡ​​​​​യു​​​​​മാ​​​​​യു​​​​​ള്ള വി​​​​​വാ​​​​​ഹം. 2001ൽ ​​​ബ​​​ന്ധു​​​വാ​​​യ ലോ​​​കേ​​​ഷ് ന​​​ട​​​ത്തി​​​യ ആ​​​സി​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ചെ​​​ന്ന​​​മ്മ​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

ഭ​​​ർ​​​ത്താ​​​വും മ​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ കു​​​ടും​​​ബം രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്നി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​കൃ​​​ത​​​മാ​​​യി​​​രു​​​ന്നു ചെ​​​ന്ന​​​മ്മ​​​യു​​​ടേ​​​ത്. എ​​​ച്ച്.​​​ഡി. രേ​​​വ​​​ണ്ണ (എം​​​എ​​​ല്‍എ), എ​​​ച്ച്.​​​ഡി. ബാ​​​ല​​​കൃ​​​ഷ്ണ​​​ഗൗ​​​ഡ, എ​​​ച്ച്.​​​ഡി. ര​​​മേ​​​ശ്, അ​​​ന​​​സൂ​​​യ, ശൈ​​​ല​​​ജ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു​​​ മ​​​ക്ക​​​ള്‍.

International

ജുറാസിക്ക് പാർക്ക് നടൻ സാം നീൽ അന്തരിച്ചു

വെ​​​ല്ലിം​​​ഗ്ട​​​ൺ: ​​​ജു​​​റാ​​​സി​​​ക്ക് പാ​​​ർ​​​ക് സി​​​നി​​​മ​​​ക​​​ളി​​​ൽ ഡൈ​​​നോ​​​സ​​​ർ ഗ​​​വേ​​​ഷ​​​ക​​​നാ​​​യ ഡോ. ​​​അ​​​ല​​​ൻ ഗ്രാ​​​ന്‍റ് എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ന്യൂ​​​സി​​​ല​​​ൻ​​​ഡ് ന​​​ട​​​ൻ സാം ​​​നീ​​​ൽ (78) അ​​​ന്ത​​​രി​​​ച്ചു. അ​​​പ്ര​​​തീ​​​ക്ഷി​​​ത മ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു കു​​​ടും​​​ബം പ​​​റ​​​ഞ്ഞു.

ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം ര​​​ക്താ​​​ർ​​​ബു​​​ദ​​​ത്തി​​​ൽ​​​നി​​​ന്നു മു​​​ക്ത​​​നാ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ഏ​​​പ്രി​​​ലി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​ർ​​​ബു​​​ദം മൂ​​​ല​​​മ​​​ല്ല മ​​​ര​​​ണ​​​മെ​​​ന്നു കു​​​ടും​​​ബം വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ല​​​ത​​​രം വേ​​​ഷ​​​ങ്ങ​​​ൾ ക​​​യ്യ​​​ട​​​ക്ക​​​ത്തോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ന​​​ട​​​നാ​​​യി​​​രു​​​ന്നു നീ​​​ൽ എ​​​ന്നാ​​​ണു വി​​​മ​​​ർ​​​ശ​​​ക​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

സ്കൂ​​​ൾ കാ​​​ല​​​ത്ത് നാ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചാ​​​ണ് തു​​​ട​​​ക്കം. അ​​​ന്പ​​​തി​​​ല​​​ധി​​​കം സി​​​നി​​​മ​​​ക​​​ളി​​​ൽ വേ​​​ഷം ല​​​ഭി​​​ച്ചു. ദ ​​​പി​​​യാ​​​നോ (1993), ഈ​​​വി​​​ൾ ഏ​​​ഞ്ച​​​ൽ​​​സ് (1998), ദ ​​​ഹ​​​ണ്ട് ഫോ​​​ർ റെ​​​ഡ് ഒ​​​ക്‌​​​ടോ​​​ബ​​​ർ (1990) തു​​​ട​​​ങ്ങി​​​യ​​​വ പ്ര​​​ധാ​​​ന ഹോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​ക​​​ളാ​​​ണ്.

NRI

യു​എ​സ് സെ​ന​റ്റ​ർ ലി​ൻ​ഡ്സി ഗ്ര​ഹാം അ​ന്ത​രി​ച്ചു

സൗ​ത്ത് ക​രോ​ലി​ന: അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​മു​ഖ​നാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സെ​ന​റ്റ​ർ ലി​ൻ​ഡ്സി ഗ്ര​ഹാം (71) അ​ന്ത​രി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

സൗ​ത്ത് ക​രോ​ലി​ന​യി​ൽ നി​ന്നു​ള്ള സെ​ന​റ്റ​റാ​യ അ​ദ്ദേ​ഹം വാ​ഷിം​ഗ്ട​ണി​ലും സ്വ​ന്തം സം​സ്ഥാ​ന​ത്തും ദീ​ർ​ഘ​കാ​ല​മാ​യി റി​പ്പ​ബ്ലി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ൻ​നി​ര മു​ഖ​മാ​യി​രു​ന്നു.

സെ​ന​റ്റ് ബ​ഡ്ജ​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന ലി​ൻ​ഡ്സി ഗ്ര​ഹാം, അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡന്‍റ് ഡോ​ണൾ​ഡ് ട്രം​പി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി കൂ​ടി​യാ​യി​രു​ന്നു. 1994-ൽ ​ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും 2002-ൽ ​സെ​ന​റ്റി​ലേ​ക്കും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ട്രം​പി​ന്‍റെ ആ​ദ്യ ഭ​ര​ണ​കാ​ല​ത്ത് സു​പ്രീംകോ​ട​തി ജ​ഡ്ജി​മാ​രു​ടെ നി​യ​മ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളി​ൽ ഗ്ര​ഹാം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. വി​ദേ​ശ​ന​യ​ങ്ങ​ളി​ലും ദേ​ശീ​യ സു​ര​ക്ഷാ വി​ഷ​യ​ങ്ങ​ളി​ലും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡോ​ണൾ​ഡ് ട്രം​പ്, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

International

ലിൻഡ്സെ ഗ്രഹാം അന്തരിച്ചു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ളെ ശ​​​​ക്ത​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചി​​​​രു​​​​ന്ന സെ​​​​ന​​​​റ്റ​​​​ർ ലി​​​​ൻ​​​​ഡ്സെ ഗ്ര​​​​ഹാം (71) അ​​​​ന്ത​​​​രി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​ന്നേ​​​രം പെ​​​ട്ടെ​​​​ന്നു​​​​ണ്ടാ​​​​യ അ​​​​സു​​​​ഖ​​​​മാ​​​​ണു മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

സൗ​​​​ത്ത് ക​​​​രോ​​​​ളൈ​​​​ന​​​​യി​​​​ലെ സെ​​​​ന​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്ന ഗ്ര​​​​ഹാം ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​യും റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശം നേ​​​​രി​​​​ടു​​​​ന്ന യു​​​​ക്രെ​​​​യ്നെ​​​​യും ശ​​​​ക്ത​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചി​​​​രു​​​​ന്നു. വെ​​​​ള്ളി​​​​യാ​​​​ഴ്ച യു​​​​ക്രെ​​​​യ്നി​​​​ലെ​​​​ത്തി പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ല​​​​ൻ​​​​സ്കി​​​​യു​​​​മാ​​​​യി കു​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മ​​​​ര​​​​ണം. യു​​​​ക്രെ​​​​യ്ൻ യാ​​​​ത്ര​​​​യ്ക്കു മു​​​​ന്പ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ആ​​​​ദ്യ​​​​കാ​​​​ല​​​​ത്ത് ട്രം​​​​പു​​​​മാ​​​​യി ഭി​​​​ന്ന​​​​ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഗ്ര​​​​ഹാം പി​​​​ന്നീ​​​​ട് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ളെ ശ​​​​ക്ത​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. റ​​​​ഷ്യ​​​​ൻ‌ ഉ​​​​പ​​​​രോ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പു​​​​തി​​​​യ നി​​​​യ​​​​മ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഗ്ര​​​​ഹാം എ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

ഗ്ര​​​​ഹാ​​​​മി​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ ട്രം​​​​പ്, സെ​​​​ല​​​​ൻ​​​​സ്കി, ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു എ​​​​ന്നി​​​​വ​​​​ർ അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

International

ഖത്തർ മുൻ അമീർ ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു

ദോഹ: ഖത്തറിന്‍റെ മുൻ അമീർ ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. 

1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2013-ൽ തന്‍റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷേഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അധികാരം കൈമാറി ചരിത്രപരമായ ദൗത്യം നടത്തിയിരുന്നു. 

ആധുനിക ഖത്തറിന്‍റെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് ഖത്തർ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയത്. അൽ ജസീറ ടിവി നെറ്റ്‌വർക്ക് സ്ഥാപിതമായതും. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ നേടിയെടുത്തതുമെല്ലാം ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ഭരണകാലത്താണ്.

Kerala

നാ​ട​കാ​ചാ​ര്യ​ൻ ബേ​ബി​ക്കു​ട്ട​ന്‍ തൂ​ലി​ക അ​ന്ത​രി​ച്ചു

ച​വ​റ: മ​ല​യാ​ള നാ​ട​ക​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നും സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും നി​ര്‍​മാ​താ​വു​മാ​യ ച​വ​റ തേ​വ​ല​ക്ക​ര തൂ​ലി​ക​യി​ല്‍ ടി. ​കെ. ഗോ​പി​നാ​ഥ​ക്കു​റു​പ്പ് എ​ന്ന ബേ​ബി കു​ട്ട​ന്‍ തൂ​ലി​ക(80) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തേ​വ​ല​ക്ക​ര​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍. തൂ​ലി​ക എ​ന്ന നാ​മ​ത്തി​ല്‍ നാ​ട​ക ഗ്രൂ​പ്പ് ഉ​ണ്ടാ​യി​രു​ന്ന ബേ​ബി​കു​ട്ട​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും നാ​ട​കം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ "ചെ​മ്മീ​ന്‍' നോ​വ​ല്‍ നേ​രി​ട്ട് കൈ​പ്പ​റ്റി, അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ നാ​ട​ക​മാ​ക്കി ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. വ്യ​ത്യ​സ്ത നാ​ട​ക​സ​മി​തി​ക​ള്‍​ക്കാ​യി എ​ഴു​പ​തി​ല​ധി​കം നാ​ട​ക​ങ്ങ​ള്‍ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം, കേ​ര​ള സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക അ​വാ​ര്‍​ഡ്, ഗാ​ന്ധി​ഭ​വ​ന്‍ ക​ലാ​പു​ര​സ്‌​കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ: ര​മാ​ദേ​വി. മ​ക്ക​ള്‍: രാ​ജേ​ഷ് ജി, ​ര​ഞ്ജി​ഷ് ടി. ​ജി, ശ്രീ​ല​ക്ഷ്മി. മ​രു​മ​ക്ക​ള്‍ : മ​ധു​ശ്രീ, അ​ഞ്ജു, ശ്രീ​ഹ​രി.

National

ഛായാ​ഗ്രാ​ഹ​ക​ന്‍ ആ​ര്‍. ചെ​ഴി​യ​ന്‍ അ​ന്ത​രി​ച്ചു

ചെ​​​​​ന്നൈ: ദേ​​​​​ശീ​​​​​യ അ​​​​​വാ​​​​​ർ​​​​​ഡ് ജേ​​​​​താ​​​​​വും പ്ര​​​​​ശ​​​​​സ്ത ഛായ​​​​​ഗ്രാ​​​​​ഹ​​​​​ക​​​​​നു​​​​​മാ​​​​​യ ആ​​​​​ർ. ചെ​​​​​ഴി​​​​​യ​​​​​ൻ അ​​​​​ന്ത​​​​​രി​​​​​ച്ചു. സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യ​​​​​വെ ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണ് അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​ത്.

‘ക​​​​​​ല്ലൂ​​​​​​രി’, ‘തെ​​​​​​ന്മേ​​​​​​ര്‍​ക്ക് പ​​​​​​രു​​​​​​വ​​​​​​ക്കാ​​​​​​റ്റ’, ‘പ​​​​​​ര​​​​​​ദേ​​​​​​ശി’, ‘ജോ​​​​​​ക്ക​​​​​​ര്‍’ ഉ​​​​​​ള്‍​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ​​​​ക്ക് കാ​​​​മ​​​​റ കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ന്‍, എ​​​​​​ഴു​​​​​​ത്തു​​​​​​കാ​​​​​​ര​​​​​​ന്‍, ഗാ​​​​​​ന​​​​​​ര​​​​​​ച​​​​​​യി​​​​​​താ​​​​​​വ് എ​​​​​​ന്നീ നി​​​​​​ല​​​​​​ക​​​​​​ളി​​​​​​ലും അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു.

ചെ​​​​​​ഴി​​​​​​യ​​​​​​ന്‍ സം​​​​​​വി​​​​​​ധാ​​​​​​നം ചെ​​​​​​യ്ത ‘ടു ​​​​​​ലെ​​​​​​റ്റ്’ എ​​​​​​ന്ന ചി​​​​​​ത്രം 2018ലെ ​​​​​​മി​​​​​​ക​​​​​​ച്ച ത​​​​​​മി​​​​​​ഴ് ഫീ​​​​​​ച്ച​​​​​​ര്‍ ഫി​​​​​​ലി​​​​​​മി​​​​​​നു​​​​​​ള്ള ദേ​​​​​​ശീ​​​​​​യ ച​​​​​​ല​​​​​​ച്ചി​​​​​​ത്ര അ​​​​​​വാ​​​​​​ര്‍​ഡ് ക​​​​​​ര​​​​​​സ്ഥ​​​​​​മാ​​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Kerala

നടിമാരായ അം​ബി​ക​യു​ടെ​യും രാ​ധ​യു​ടെ​യും മാ​താ​വ് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ താ​ര​ങ്ങ​ളാ​യ അം​ബി​ക​യു​ടെ​യും രാ​ധ​യു​ടെ​യും മാ​താ​വും ആ​ദ്യ​കാ​ല കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​ല്ല​റ സ​ര​സ​മ്മ(86) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് ക​ല്ല​റ​യി​ലെ വ​സ​തി​യി​ല്‍. പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍ നാ​യ​രാ​ണ് ഭ​ര്‍​ത്താ​വ്.

മ​ക്ക​ള്‍: അം​ബി​ക നാ​യ​ര്‍, മ​ല്ലി​ക നാ​യ​ര്‍, ഉ​ദ​യ​ച​ന്ദ്രി​ക നാ​യ​ര്‍ (രാ​ധ), മ​ല്ലി​കാ​ര്‍​ജു​ന്‍ നാ​യ​ര്‍, സു​രേ​ഷ് നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: ശ്രീ​കു​മാ​ര്‍, രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പാ​ര്‍​വ​തി നാ​യ​ര്‍, പ്ര​ജി നാ​യ​ര്‍.

Latest News

Corehub Up