Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quiz Competition

വാ​യ​നവാ​ര ക്വി​സ് മ​ത്സ​രം

തൊ​ടു​പു​ഴ: ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​വാ​ര ക്വി​സ് മ​ൽ​സ​രം ജൂ​ൺ 25 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45 മു​ത​ൽ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ന​ട​ക്കും.

എ​ൽ.​പി. യു​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​യി​രി​ക്കും മ​ത്സ​രം. വ്യ​ക്തി​ഗ​ത മ​ത്സ​ര​മാ​യി​രി​ക്കും ന​ട​ക്കു​ക. തൊ​ടു​പു​ഴ പ്ര​വി​ശ്യ​യി​ലെ ഒ​രു സ്‌​കൂ​ളി​ൽ നി​ന്നും ഒ​രു വി​ഭാ​ഗ​ത്തി​ൽ രണ്ടു പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം .

സി​ല​ബ​സ്: സാ​ഹി​ത്യം 50%, പൊ​തു​വി​ജ്ഞാ​നം & സ​മ​കാ​ലീ​നം 50% എ​ന്നി​ങ്ങ​നെ​യാ​ണ്. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും 1, 2, 3 സ്‌​ഥാ​ന​ക്കാ​ർ​ക്ക് മെ​മ​ൻ​റ്റോ​ക​ൾ, ബ​ഹു​മ​തി പ​ത്ര​ങ്ങ​ൾ. 4, 5 സ്ഥാ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ജൂ​ൺ 21ന് ​മു​മ്പാ​യി പ്ര​വി​ശ്യാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ 9497 279347 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​രി​ൽ പേ​ര് ര​ജി​സ്‌​റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

District News

ക്വിസ് മത്സരം: സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

പാ​ലാ: രാ​ജ്യ​ത്തി​ന്‍റെ 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജോ​സ് കെ. ​മാ​ണി എം​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

കു​ട്ടി​ക​ളി​ല്‍ രാ​ഷ്ട്ര​ത്തോ​ടും ഭ​ര​ണ​ഘ​ട​ന​യോ​ടു​മു​ള്ള സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും സൃ​ഷ്ടി​ക്കു​ക, രാ​ഷ്ട്ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യാ​നും പ​ഠി​ക്കാ​നും കു​ട്ടി​ക​ള്‍​ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ക, പൗ​ര​ബോ​ധ​മു​ള്ള പു​തി​യ ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ക എന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മെ​ഗാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി. വി​ജ​യി​ക​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ലു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 10,000 രൂ​പ​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പും ന​ല്‍​കി. പ്ര​വി​ത്താ​നം പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. ഡോ. ​സാ​ബു ഡി ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, എ​ഇ​ഒ കെ.​ബി. സ​ജി​മോ​ന്‍, സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അം​ഗ​ങ്ങ​ളാ​യ സ​ജി​ത അ​നി​ല്‍, ജേ​ക്ക​ബ് ജോ​സ​ഫ്, ഷി​നു ആ​ന​ത്താ​ര​യ്ക്ക​ല്‍, സി​സ്റ്റ​ര്‍ റെ​ജീ​ന, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജി​നു ജെ. ​വ​ല്ല​നാ​ട്ട്, അ​ലീ​ന അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​നു ശേ​ഷം ജോ​സ് കെ. ​മാ​ണി കു​ട്ടി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തി.

District News

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

കോ​ട്ട​യം: ലോ​ക സ്‌​ട്രോ​ക്ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലും കാ​രി​ത്താ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കേ​ര​ള ഒ​ന്നാം സ്ഥാ​നം നേ​ടി.

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, കോ​ട്ട​യം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു 10,000 രൂ​പ​യും സ​ര്‍ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ റ​വ. ഡോ. ​ബി​നു കു​ന്ന​ത്ത് വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.


സ്‌​ട്രോ​ക്ക് പ​രി​ച​ര​ണം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ല്‍, പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി ക്വി​സ് മ​ത്സ​ര​ത്തി​നു മെ​ന്‍റ​ര്‍ സി​ദ്ധാ​ര്‍ഥ് ആ​ര്‍. വൈ​ലോ​പ്പി​ള്ളി നേ​തൃ​ത്വം ന​ല്‍കി. കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഫാ. ​ജി​നു കാ​വി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ തേ​വ​ര​പ്പ​റ​മ്പി​ല്‍, കാ​രി​ത്താ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ. സി​സ്റ്റ​ര്‍ ലി​സി ജോ​ണ്‍, കാ​രി​ത്താ​സ് ന്യൂ​റോ സ​യ​ന്‍സ് ക​ണ്‍സ​ള്‍ട്ട​ന്‍റുമാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.


കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 70 കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള 150 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

NRI

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക്വി​സ് മ​ത്സ​രം: എ.​പി. ച​ന്ദ്ര​ൻ ഒ​ന്നാ​മ​ത്

റി​യാ​ദ്: കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ പ​ത്താ​മ​ത് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തി. കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക​വേ​ദി പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

കേ​ന്ദ്ര സാം​സ്‌​കാ​രി​ക സ​മി​തി അം​ഗം വി​ന​യ​ൻ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ഓ​രോ ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ന​ൽ​കാ​ൻ ആ​റ് സെ​ക്ക​ൻ​ഡ് സ​മ​യ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ബി അ​ബ്ദു​ൾ സ​ലാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

50 ചോ​ദ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ൽ​ഖ​ർ​ജ് സൂ​ഖ് യൂ​ണി​റ്റ് അം​ഗം എ.​പി. ച​ന്ദ്ര​ൻ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​നാ​യി. സി​ത്തീ​ൻ യൂ​ണി​റ്റി​ലെ പി.​വി. സ​നീ​ഷ്, കെ. ​വി​നീ​ഷ്, ഹോ​ത​യൂ​ണി​റ്റി​ലെ എം.​പി. സി​ദ്ദീ​ഖ്, സി​റ്റി യൂ​ണി​റ്റി​ലെ അ​ബ്ദു​ൾ ക​ലാം എ​ന്ന​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.

രാ​മ​കൃ​ഷ്ണ​ൻ, ജ​യ​ൻ പെ​രു​നാ​ട്, മ​ണി​ക​ണ്ഠ​കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് എ​ന്നി​വ​ർ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ലി​പി​ൻ പ​ശു​പ​തി, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റി​ലെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

22ന് ​ന​ട​ക്കു​ന്ന ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up