x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​രം: ലൂ​ര്‍​ദ് മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം

വെബ് ഡെസ്ക്
Published: September 18, 2026 01:30 AM IST | Updated: September 18, 2026 01:30 AM IST

ഇ​ന്‍റര്‍ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കൊ​പ്പം.

അ​ഞ്ച​ല്‍: ലൂ​ര്‍​ദ് മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍ മീ​ന്‍​കു​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റര്‍ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​രം ‘നോ ​ഇ​ന്ത്യ ച​ല​ഞ്ച്' സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍​ ന​ട​ന്നു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 12 ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ലൂ​ര്‍​ദ് മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍, ചെ​റു​പു​ഷ്പ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍, എപിആ​ര്‍എം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, ഡെ​ല്‍​റ്റ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്‌​കൂ​ള്‍ തു​ട​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ലൂ​ര്‍​ദ് മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ബി.എ​സ്.ബി​ധു​ കൃ​ഷ്ണ, നൗ​റി​ന്‍ സ​ജീ​വ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ള്‍​ക്ക് 10,000 രൂ​പ​യും മൊ​മെ​ന്‍റോ​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. എ​പി​ആ​ര്‍​എം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​നം നേ​ടി 7,000 രൂ​പ​യും മൊ​മെ​ന്‍റോ​യും ക​ര​സ്ഥ​മാ​ക്കി. ചെ​റു​പു​ഷ്പ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും 5,000 രൂ​പ​യും മൊ​മെ​ന്‍റോയും നേ​ടി.

പു​ന​ലൂ​ര്‍ താ​ലൂ​ക്ക് സ​മാ​ജം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക​ന്‍ ബി. ​സു​രേ​ഷ് കു​മാ​ര്‍ ക്വി​സ് മാ​സ്റ്റ​റാ​യി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പ​ന​ച്ചി​ക്ക​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ബീ​ന ഏ​ബ്ര​ഹാം, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബി​ന്‍​സി സാം ​എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Quiz Competition

Recent News

Corehub Up