x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​യി​ന്‍റ്ഗി​റ്റ്സി​ൽ ക്വി​സ് മ​ത്സ​രം

വെബ് ഡെസ്ക്
Published: September 12, 2026 12:51 AM IST | Updated: September 12, 2026 12:51 AM IST

സെ​യി​ന്‍റ്ഗി​റ്റ്‌​സ് ഗ്രൂ​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ പു​ന്നൂ​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍​ക്കൊ​പ്പം മ​റ്റു സം​ഘാ​ട​ക​രും ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍.

പാ​ത്താ​മു​ട്ടം: ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വെ​ല്‍​ഡിം​ഗ് കൊ​ച്ചി ശാ​ഖ​യും സെ​യി​ന്‍റ് ഗി​റ്റ്‌​സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗി​ലെ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റിം​ഗ് വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള ഐ​ഐ​ഡ​ബ്ല്യു സ്റ്റു​ഡ​ന്‍റ്സ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം മ​രി​യ​ന്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗ് ഒ​ന്നാം സ്ഥാ​നം നേ​ടി.

പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗ് ര​ണ്ടാം സ്ഥാ​ന​വും, തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​റി​ബോ​യ് ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​ഐ​ഡ​ബ്ല്യു ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജോ​സ് പി. ​ഫി​ലി​പ്പ്, സെ​യിന്‍റ്ഗി​റ്റ്‌​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂഷൻസ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​നും ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യു​മാ​യ പു​ന്നൂ​സ് ജോ​ര്‍​ജ്, ഐ​ഐ​ഡ​ബ്ല്യു കൊ​ച്ചി ശാ​ഖാ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം. ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​സ്. വ​ര​ദ​രാ​ജ​ന്‍, കെ. ​ശി​വ​ശ​ങ്ക​ര​ന്‍, സെ​യി​ന്‌റ്ഗി​റ്റ്‌​സ് കോ​ള​ജ് ഇ​ന്‍റർനാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ഡീ​ന്‍ ഡോ. ​എം. ഡി. ​മാ​ത്യു, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ചെ​റി​യാ​ന്‍ പോ​ള്‍, ഐ​ഐ​ഡ​ബ്ല്യു സെ​യി​ന്‍റ്ഗി​റ്റ്‌​സ് ചാ​പ്റ്റ​ര്‍ ഫാ​ക്ക​ല്‍​റ്റി കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി​ജോ ഡി. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും സ​മ്മാ​നി​ച്ചു. വി​വി​ധ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി 14 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Quiz Competition Saintgits

Recent News

Corehub Up