x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ ച​ട്ട​ങ്ങ​ൾ: പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി

വെബ് ഡെസ്ക്
Published: September 12, 2026 01:38 AM IST | Updated: September 12, 2026 01:38 AM IST

ഖ​ര​മാ​ലി​ന്യ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നടന്ന പ​ഞ്ചാ​യ​ത്തം​ഗ​ങ്ങളുടെ പ​രി​ശീ​ല​ന പ​രി​പാ​ടി ബ്ലോക്ക് പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽത്ത​ന്നെ ത​രംതി​രി​ക്കു​ക, ഗാ​ർ​ഹി​ക, സ്ഥാ​പ​ന ത​ല​ത്തി​ൽ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം ഉ​റ​പ്പാ​ക്കു​ക, ക​ർ​മ​സേ​നവ​ഴി നൂ​റു ശ​ത​മാ​നം മാ​ലി​ന്യശേ​ഖ​ര​ണം ന​ട​ത്തു​ക, വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും 100 ശ​ത​മാ​നം യൂ​സ​ർ​ ഫീ ശേ​ഖ​രി​ക്കു​ക, വ​ൻ​കി​ട മാ​ലി​ന്യ ഉ​ത്പാ​ദ​ക​രെ നി​രീ​ക്ഷി​ക്കു​ക, ഡി​ജി​റ്റ​ൽ റി​പ്പോ​ർ​ട്ടിം​ഗ് എ​ന്നി​വ​യാ​ണ് പു​തി​യ നി​യ​മ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ.

മാ​ലി​ന്യ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​ത് ഗു​രു​ത​ര പി​ഴ​വാ​യി ക​ണ​ക്കാ​ക്കി പി​ഴ ഇ​ടാ​ക്കും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കു മാ​ത്ര​മ​ല്ല കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​ത്ത ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പി​ഴ​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന​താ​ണ് പു​തു​ക്കി​യ നി​യ​മ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഖ​ര​മാ​ലി​ന്യ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മേ​ൽ​നോ​ട്ടം അ​തതു ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കാ​ണ്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. സ​ജീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു മ​റ്റ​ക്ക​ര, കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​രു​ത്തോ​ട്, എ​രു​മേ​ലി, മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി പ​ത്യാ​ല, വി.​എ​ന്‍. പീ​താം​ബ​ര​ൻ, അ​മ്പി​ളി സ​ജീ​വ​ൻ, ലി​ത ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് റി​സോ​ഴ്‌​സ് പേ​ഴ്സ​ൺ​മാ​രാ​യ ജോ​യി​ന്‍റ് ബി​ഡി​ഒ വി.​എ. ഷാ​ന​വാ​സ്, ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​അ​ജേ​ഷ് കു​മാ​ർ, ബ്ലോ​ക്ക് റി​സോ​ഴ്സ് പേ​ഴ്സ​ൺ ജോ​യി മാ​ങ്കു​ഴി, ഇ.​എം. ഷാ​നി​ത ബീ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistricteNews

Recent News

Corehub Up