ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിജയന്തി ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ സംഘാടകര്‍ക്ക
തൊടുപുഴ: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 25 സ്കൂളുകളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. പ്രോജക്ട് ഓഫീസര്‍ ആര്. ബീന അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് മാനേജര്‍ എം.എസ്. സിജു വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്വിസ് മാസ്റ്റര്‍ ലിജി തോമസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീനാമോള്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ എംഇഎസ്എച്ച്എസ്എസ് വണ്ടന്മേട് ഒന്നാം സ്ഥാനവും സിഎച്ച്എസ് കാല്‍വരിമൗണ്ട് രണ്ടാം സ്ഥാനവും സെന്റ് ജോര്‍ജ് എച്ച്എസ്എസ് കട്ടപ്പന മൂന്നാം സ്ഥാനവും നേടി.
Tags : Nattuvishesham DistrictNews DeepikaNews Quiz Competition