പ്രതീകാത്മക ചിത്രം
കണ്ണൂർ: ദേശീയ വായന സന്ദേശത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ പി.കെ. ആദിദേവ് (എകെജി എച്ച്എസ്എസ് പെരളശേരി) പി. കാർത്തിക് (കൂടാളി എച്ച്എസ്എസ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കണ്ണൂർ ഗവ. ടിടിഐ ഫോർ മെന്നിൽ നടന്ന പരിപാടി ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ കെ.എച്ച്. ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം മുഖ്യാതിഥിയായിരുന്നു.
സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ വായനാ സന്ദേശം നൽകി. സി. സുനിൽകുമാർ, സി.വി. രാജഗോപാൽ, പവിത്രൻ കോതേരി, കെ. സരള, പി.സജീവൻ, കെ.വി. രാഘവൻ എന്നിവർ പ്രസംഗിച്ചു.
Tags : Quiz Competition Nattuvishesham District News