പ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: ലോകകപ്പ് ഫുട്ബോൾ 2026 ന്റെ ഭാഗമായി ഒറ്റപ്പാലം അർബൻ ബാങ്ക് ലോകകപ്പ് ചരിത്രവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ പ്രവർത്തന പരിധിയായ ഒറ്റപ്പാലം മുൻസിപ്പാലിറ്റി, ലക്കിടി- പേരൂർ, മണ്ണൂർ, അന്പലപ്പാറ, അനങ്ങനടി, വാണിയംകുളം പഞ്ചായത്ത് പരിധിയിലെ സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. യുപി ക്ലാസുകൾ മാത്രം ഉള്ള വിദ്യാലയങ്ങളിൽ യുപി തലത്തിലും യുപിയും ഹൈസ്കൂളും ഉള്ള വിദ്യാലയങ്ങളിൽ രണ്ടുംകൂടി സംയുക്തമായും യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി മൂന്നും ഉള്ള വിദ്യാലയങ്ങൾ മൂന്നും കൂടി സംയുക്തമായും സ്കൂൾ തലത്തിൽ കിസ് മത്സരം നടത്തി വിജയികളായ രണ്ടു പേരെയാണ് ബാങ്ക് സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്. ഒരു വിദ്യാലയത്തിൽ നിന്ന് 2 പേരടങ്ങുന്ന ഒരു ടീമിനാണ് അവസരം.
സ്കൂളിൽ നിന്ന് പങ്കെടുപ്പിക്കുന്ന ടീമിലെ കുട്ടികളുടെ പേര് വിവരങ്ങൾ 15ന് വൈകുന്നേരം നാലിനകം ബാങ്കിന്റെ ഹെഡ് ഓഫീസിൽ നേരിട്ടോ [email protected] എന്ന മെയിലിലേക്കോ അയക്കണം.
18 ന് രാവിലെ പത്തിന് ബാങ്കിന്റെ ഒറ്റപ്പാലത്തെ 12 മണിക്കൂർ ബ്രാഞ്ച് ഹാളിലാണ് കിസ് മത്സരം നടക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾ 9.30ന് ഹാളിൽ റിപ്പോർട്ട് ചെയ്യണമെന്നു അധികൃതർ അറിയിച്ചു.