കോതമംഗലം റോട്ടറി ക്ലബ്ബ് നടത്തിയ ഫ്രീഡം ക്വിസ് മത്സരം
കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ നാലാമത് എഡിഷൻ ഫ്രീഡം ക്വിസ് മത്സരത്തിൽ മത്സരത്തിൽ മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ 70 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ മൂവാറ്റുപുഴ നിർമല, തൃക്കാരിയൂർ ദേവസ്വം ബോർഡ്, പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ എന്നിവരാണ് ആദ്യ മൂന്നുസ്ഥാനക്കാർ. ഹയർസെക്കൻഡറി വിഭാഗത്തിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ്, കവളങ്ങാട് സെന്റ് ജോൺസ്, കോതമംഗലം മാർ ബേസിൽ എന്നിവർ ആദ്യമൂന്നുസ്ഥാനങ്ങൾ നേടി.
മത്സരോദ്ഘാടനവും വിജയികൾക്കുള്ള അവാർഡ് വിതരണവും ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശൻ നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജെബിൻ എം. പുതുക്കയിൽ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.എം കുര്യാക്കോസ്, സോണി ഇടത്തല, ജോയി പോൾ തുടങ്ങിയവരും പങ്കെടുത്തു. മത്സരത്തിൽ 45 സ്കൂൾ ടീമുകൾ പങ്കെടുത്തു.