District News
ചങ്ങനാശേരി: കോൺഗ്രസ് പാർട്ടിയുടെ എല്ലാ തലങ്ങളിലും മുതിർന്ന പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകണമെന്നും ദീർഘകാലം പാർട്ടിക്കുവേണ്ടി അധ്വാനിച്ചവർ അവഗണിക്കപ്പെടുന്ന സാഹചര്യം അനുവദിക്കാൻ ആവില്ലെന്നും കെപിസിസി രാക്ഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ.
സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ജില്ലാ കൺവീനർ ജോബ് വിരുത്തികരി അധ്യക്ഷനായിരുന്നു. വിനു ജോബ് എം എൽഎയ്ക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. പി.കെ. ഗോപി, സെബാസ്റ്റ്യൻ മണമേൽ, ജസ്റ്റിൻ ബ്രൂസ്, സണ്ണി എത്തക്കാട്, തൊമ്മിച്ചൻ സ്രാമ്പിക്കൽ, കെ. കെ. പ്രഭാകരൻ, രാജു ആര്യാട്ടുതടം എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച ആശാ പ്രസാദ്, സൈറ സാറ, ബാബു എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ പാങ്ങാപ്പാറ അശോകൻ, ഡോ. പി.പി . വിജയകുമാർ, അഡ്വ. എ. ജഹാംഗീർ, കോവളം സുകേശൻ, കെപിസിസി സെക്രട്ടറി പി.എസ്. രഘുറാം, ഡിസിസി സെക്രട്ടറി പി.എച്ച്. നാസർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ടി.എസ്. സലിം, പി.കെ. സുശീലൻ, ജെയിംസ്കുട്ടി ഞാലിയിൽ, പി.വി. ജോർജ്, ടി.എസ്. സാബു, ബാബു കുട്ടൻചിറ എന്നിവർ പ്രസംഗിച്ചു.
District News
നല്ലേപ്പിള്ളി: സീനിയർ സിറ്റിസൺഫ്രണ്ട് വെൽഫെയർ അസോസിയേഷൻ നല്ലേപ്പിള്ളി പഞ്ചായത്ത് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിനു ഉദ്ഘാടനം ചെയ്തു.
ആർ. വേലായുധൻ അധ്യക്ഷത വഹിച്ചു. എ. മോഹനൻ, രവി മേനോൻ, ശിവകുമാർ, രേണുക, വി. രാജൻ, അജിത്ത് കുമാർ, കെ. രാമകൃഷ്ണൻ, വിജയൻ എന്നിവർ പ്രസംഗിച്ചു. ക്ഷേമപെൻഷൻ നാഷണലൈസ്ഡ് ബാങ്കിലെത്തി വാങ്ങണമെന്ന സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. നല്ലേപ്പിള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സീനിയർ സിറ്റിസൺ ഫ്രണ്ട് യൂണിറ്റ് രൂപികരിക്കാനും തീരുമാനമായി.
District News
നെടുമങ്ങാട് : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ്സിഎഫ്ഡബ്ല്യുഎ) മേഖലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി പി. കേശവൻകുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ. സുകുമാരനാശാരി, ജനാർദനൻകുട്ടി നായർ, അരുവിക്കര മോഹൻകുമാർ, എസ്. രാധാകൃഷ്ണൻ നായർ, ഡി. കുമാരി, കെ. മുരളീകൃഷ്ണൻ, വേട്ടമ്പള്ളി മധു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. രാജേന്ദ്രൻ - പ്രസിഡന്റ്, പി. കേശവൻകുട്ടി നായർ - സെക്രട്ടറി, എസ്. രാധാകൃഷ്ണൻ നായർ, സി. കുമാരി വൈസ് പ്രസിഡന്റുമാർ, മധുസൂദനൻ, കൃഷ്ണൻ വേട്ടമ്പള്ളി - ജോയിന്റ് സെക്രട്ടറിമാർ, ആർ. ശശി - ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.
District News
ചിറ്റൂർ: വയോജനങ്ങളായ പുരുഷന്മാർക്കും ബസ് യാത്രാഇളവ് അനുവദിക്കണമെന്നും ബസുകളിലെ ചവിട്ടുപടികൾ താഴ്ത്തി നിർമിക്കണമെന്നും കെപിസിസി സീനിയർ സിറ്റിസൺസ് കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു.
സുമേഷ് അച്യുതൻ എംഎൽഎ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ.എ. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ. സച്ചിതാനന്ദ ഗോപാലകൃഷ്ണൻ, സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എച്ച്.എ. സത്താർ, ജില്ലാ ജനറൽ സെകട്ടറി കെ.ടി. സഹദേവൻ, വാവാ നാസീർ എന്നിവർ പ്രസംഗിച്ചു.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ പ്രശസ്തമായ ഹെർമൻ പാർക്കിൽ വച്ച് വിപുലമായ രീതിയിൽ സമ്മർ ആഘോഷം നടത്തി.
മുതിർന്നവർക്കായി സംഘടിപ്പിച്ച ഈ ഒത്തുചേരൽ ഏറെ ആനന്ദകരവും അവിസ്മരണീയവുമായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി പാർക്കിലൂടെയുള്ള മനോഹരമായ ട്രെയിൻ യാത്രയും വിവിധ തരത്തിലുള്ള വിനോദ പരിപാടികളും അംഗങ്ങൾക്കായി ഒരുക്കിയിരുന്നു.
തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളോടൊപ്പം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി എസ്ജെസി, ബിബി തെക്കനാട്ട് എന്നിവർ നേതൃത്വം നല്കി.
District News
പാറശാല: സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ കാരോട് കുന്നിയോടില് യൂണിറ്റ് രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ മണ്ഡലം ട്രഷറര്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സില്‍ നെയ്യാറ്റിന്‍കര മണ്ഡലം വൈസ് പ്രസിഡന്റ് എൻ. സജീവ് കുമാര്‍, ടി. സെല്‍വരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: സുകുമാരന്‍ നായര്‍ - പ്രസിഡഡന്റ്, റസ്സിലയ്യന് കുന്നിയോട് - വൈസ് പ്രസിഡന്റ്, ലതകുമാരി തങ്കച്ചി -സെക്രട്ടറി, ഗോപകുമാര്‍ - ജോയിന്റ് സെക്രട്ടറി, സോമശേഖരന്‍ തമ്പി - രക്ഷാധികാരി.
District News
പാലക്കാട്: വയോജന ക്ഷേമവകുപ്പ് രൂപീകരിച്ച കേരള സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനേയും കെപിസിസി സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം അഭിനന്ദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വയോജന കമ്മീഷൻ കൂടി രൂപീകരിക്കണമെന്ന് ഡോ.പി.പി. വിജയകുമാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എച്ച്.എ. സത്താർ അധ്യക്ഷത വഹിച്ചു.
എല്ലാ ആശുപത്രികളിലും വയോധികർക്ക് പ്രത്യേകചികിത്സാ വിഭാഗം ഏർപ്പെടുത്തുക, പോലീസ് സ്റ്റേഷൻ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ വയോധികർക്ക് പ്രത്യേക മുൻഗണന ഏർപ്പെടുത്തുക, ട്രെയിൻ യാത്രയിൽ യാത്രാസൗജന്യം നല്കി കൊണ്ടുള്ള പ്രത്യേക ബോഗികൾ വയോധികർക്ക് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കെ.ടി. സഹദേവൻ, എ. ഗോപിനാഥൻ, ഡോ.എ. ശിവരാമകൃഷ്ണൻ, കെ.ടി. പുഷ്പവല്ലി നന്പ്യാർ, പി. കാജാ മൊയ്തീൻ, പി.എസ്. ജനാർദനൻ, വി. നാസർ വാവ, വി.ആർ. കുട്ടൻ, എൻ. നാരായണൻ, ശാന്തി നാരാജൻ, പി.കെ. ജയൻ, ആന്റണി റോബർട്ട്, പി.കെ. രാമചന്ദ്രൻ, കെ. ചന്ദ്രൻ, ആർ. സഹദേവൻ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: റിസർവ് ബാങ്ക് ഉടമസ്ഥതയിലുള്ള നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ വ്യാപമാക്കുന്നു.
സോഷ്യൽ എൻജിനിയറിംഗും മറ്റും ഉപയോഗിച്ച് മുതിർന്ന പൗരൻമാരുടെ പണം തട്ടിക്കുന്ന സംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻപിസിഐ ബോധവത്കരണ പരിപാടികൾ വ്യാപകമാക്കുന്നത്. സാധാരണയായി പണം തട്ടിക്കുന്ന സംഘങ്ങളെയും അവരുടെ രീതികളെയും കുറിച്ചുള്ള മുന്നറിയിപ്പ് ഉൾപ്പെടെയാണ് ബോധവത്കരണം നടത്തുന്നത്.
ഡിജിറ്റൽ അറസ്റ്റ്, നിക്ഷേപ വഞ്ചന, ഫിഷിംഗ്/വിഷിംഗ് തട്ടിപ്പുകൾ, ടെക് പിന്തുണ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ, റീഫണ്ടും പണമിടപാടുമായി ബന്ധപ്പെട്ട ലിങ്കുകൾ മുഖേനയുള്ള തട്ടിപ്പുകൾ തുടങ്ങിയ രീതികളിലൂടെയുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് എൻപിസിഐ ആവശ്യപ്പെടുന്നു.
യുപിഐ പിൻ, പാസ്വേഡുകൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും പരിചിതമല്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അപരിചിത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും എൻപിസിഐ മുന്നറിയിപ്പുകളിൽ പറയുന്നു.
ജാഗ്രതയോടെ മാത്രം നിക്ഷേപം നടത്താനും അപരിചിത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുതെന്നും പറയുന്ന എൻപിസിഐ ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930 ഡയൽ ചെയ്യുകയോ ടെലികമ്യൂണിക്കേഷൻ വകുപ്പ് വെബ്സൈറ്റ് (https://sancharsaathi .gov.in/sfc/) വഴി റിപ്പോർട്ട് ചെയ്യുകയോ വേണമെന്നും നിർദേശിക്കുന്നു.
Kerala
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും പുനരധിവാസവും ശക്തീകരണവും ഉറപ്പാക്കാന്‍ സംസ്ഥാനത്ത് "സായംപ്രഭാ സേന' രൂപീകരിച്ചതായി മന്ത്രി ഡോ.ആര്. ബിന്ദു.
മെയിന്റനന്‍സ് ട്രൈബ്യൂണലുകള്‍, പോലീസ്, ദുരന്ത നിവാരണ അഥോറിറ്റികള്‍, വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവയുമായുള്ള ഏകോപനം സായംപ്രഭ സേന നടപ്പാക്കും.
ഉപേക്ഷിക്കപ്പെട്ട വൃദ്ധര്‍, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന വയോജനങ്ങള്‍, ഒറ്റപ്പെട്ടവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര ഇടപെടലിലൂടെ പുനരധിവാസ സൗകര്യം ഒരുക്കുന്നതിനും സേന നേതൃത്വം നല്‍കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സായംപ്രഭാ ഫെസ്റ്റ് നാളെയും മറ്റന്നാളുമായി വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലാണു സംഘടിപ്പിക്കുക.
District News
മുട്ടാർ: പഞ്ചായത്തിന്റ നേതൃത്വത്തില്‍ മാനസികവും ശാരീരികവുമായ ഉണര്‍വും ഉല്ലാസവും പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ വയോജന കലോത്സവം സ്നേഹസംഗമം എന്ന പേരില്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്ലസ്റ്റന് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ വി.എന്‍. വിശ്വംഭരന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ജോജന്‍ ജോര്‍ജ്, മാത്യു എം. വര്‍ഗീസ്, അന്നമ്മ ജോസഫ് ,മിനി ആന്റണി, നിജ സുരേഷ്, ടി.പി. വിനോദന്‍, ജോബിന് പൂയപ്പള്ളി, രാജി സുനിൽ, അമ്പിളി പ്രമോദ്, പ്രവീണ ഉദയപ്പൻ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയ സത്യൻ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നജ്ല നബിസത്ത് എന്നിവര്‍ പ്രസംഗിച്ചു.
District News
തിരുവനന്തപുരം: വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീര്‍ഥാടന കേന്ദ്രമായ വേളി സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനോടനുബന്ധിച്ച് കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തില്‍ വയോജന സംഗമവും വിവാഹ വാര്‍ഷികത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
ജൂബിലി ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ലെനിന് രാജ് മുഖ്യകാര്‍മികത്വം വഹിച്ച സമൂഹദിവ്യബലിയില്‍ സെന്റര്‍ ഫോര്‍ എക്സലെന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ വചനപ്രഘോഷണം നടത്തി. സമൂഹദിവ്യബലിയെ തുടര്‍ന്നു വയോജന സംഗമവും ദമ്പതിമാരെ ആദരിക്കല്‍ ചടങ്ങും നടന്നു. ചടങ്ങില്‍ 40 ദമ്പതിമാരെ ആദരിച്ചു.
District News
ശ്രീകണ്ഠപുരം: കോവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും, തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഈടാക്കുന്ന വൻതുക നിർത്തലാക്കണമെന്നും കേരള കോൺഗ്രസ് -എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് -എം)- ശ്രീകണ്ഠ പുരം മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ റെയിൽവേ ഈടാക്കുന്ന തുക സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഭാരമാണ്.
കൺഫേമായ തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാത്ത സാഹചര്യവും (സീറോ റീഫണ്ട്), വലിയ തുക ക്യാൻസലേഷൻ ചാർജ് ആയി ഈടാക്കുന്നതും റെയിൽവേയുടെ പകൽക്കൊള്ളയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നവരെ പിഴിഞ്ഞു പണമുണ്ടാക്കുന്ന ഈ രീതി അടിയന്തരമായി അവസാനിപ്പിക്കണം. അലക്സാണ്ടർ ഇല്ലികുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു. വി.വി. സേവി, മാത്യു ചെറുചിലമ്പിൽ, ജോബി മാത്യു, ബോബി ഇളംപ്ലാശേരി, ജോസഫ് കൂനാനി, രോഹൻ പൗലോസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റായി മാത്യു ചെറുചിലമ്പിലിനെയും, സെക്രട്ടറിയായി ബോബി ഇളംപ്ലാശേരിയെയും യോഗം തെരഞ്ഞെടുത്തു.
District News
കോതമംഗലം: കീരംപാറ ഇടവകയിൽ 70 വയസിനുമുകളിൽ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുൾ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കൾ കാഴ്ചയർപ്പണം നടത്തി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുർ ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു.
ജീവിതത്തിന്റെ ഏതൊരവസ്ഥയിലും സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരിക്കുമ്പോഴാണ് ജീവിതം മനോഹരമാണെന്ന് പറയാൻ കഴിയുക. അതിനായി ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയും ദൈവത്തിലാശ്രയിക്കുകയും ചെയ്യണമെന്ന് ദിവ്യബലിമധ്യേ ബിഷപ് ഉദ്ബോധിപ്പിച്ചു.
ദിവ്യബലിക്കശേഷം നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ബിഷപ് എല്ലാ മാതാപിതാക്കൾക്കും സമ്മാനം നൽകി. ഇടവകവികാരി ബിഷപ്പിന് മൊമെൻറ്റോ നൽകി ആദരിച്ചു. ഇടവകയിലെ 100-ലധികം മാതാപിതാക്കൾ പങ്കെടുത്തു. ഫാമിലി അപ്പോസ്തലേറ്റ്, പിതൃവേദി, മാതൃവേദി സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപിച്ചത്.
കൈക്കാരൻ മൈക്കിൾ തെക്കേകുടി, ഫാമിലി അപ്പോസ്തലേറ്റ് പ്രസിഡന്റ് ഷോജി കണ്ണംപുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, സൺൺഡേ സ്കൂൾ ഹെഡ്മിസ്ടിസ് ജിൻസി ജോമോൻ, സിസ്റ്റർ റാണി ടോം, മീഡിയ കോ-ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.
District News
ഉദയനാപുരം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം നടത്തി. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന വയോജന സംഗമം സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഗോപിനാഥൻ, എ.കെ. ശീമോൻ, ഒ.എം. ഉദയപ്പൻ, എം.കെ. റാണിമോൾ, ജസീല നവാസ്, രേഷ്മ പ്രവീൺ, വീണഅജി, സുജാത മധു,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, സിഡിപിഒ രജനി തുടങ്ങിയവർ സംബന്ധിച്ചു.