ചങ്ങനാശരിയിൽ സംഘടിപ്പിച്ച സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ സമ്മേളനം മുതിർന്ന കോൺഗ്രസംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കോൺഗ്രസ് പാർട്ടിയുടെ എല്ലാ തലങ്ങളിലും മുതിർന്ന പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകണമെന്നും ദീർഘകാലം പാർട്ടിക്കുവേണ്ടി അധ്വാനിച്ചവർ അവഗണിക്കപ്പെടുന്ന സാഹചര്യം അനുവദിക്കാൻ ആവില്ലെന്നും കെപിസിസി രാക്ഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ.
സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ജില്ലാ കൺവീനർ ജോബ് വിരുത്തികരി അധ്യക്ഷനായിരുന്നു. വിനു ജോബ് എം എൽഎയ്ക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. പി.കെ. ഗോപി, സെബാസ്റ്റ്യൻ മണമേൽ, ജസ്റ്റിൻ ബ്രൂസ്, സണ്ണി എത്തക്കാട്, തൊമ്മിച്ചൻ സ്രാമ്പിക്കൽ, കെ. കെ. പ്രഭാകരൻ, രാജു ആര്യാട്ടുതടം എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച ആശാ പ്രസാദ്, സൈറ സാറ, ബാബു എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ പാങ്ങാപ്പാറ അശോകൻ, ഡോ. പി.പി . വിജയകുമാർ, അഡ്വ. എ. ജഹാംഗീർ, കോവളം സുകേശൻ, കെപിസിസി സെക്രട്ടറി പി.എസ്. രഘുറാം, ഡിസിസി സെക്രട്ടറി പി.എച്ച്. നാസർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ടി.എസ്. സലിം, പി.കെ. സുശീലൻ, ജെയിംസ്കുട്ടി ഞാലിയിൽ, പി.വി. ജോർജ്, ടി.എസ്. സാബു, ബാബു കുട്ടൻചിറ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Senior Citizens