x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്ക​ണം: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് കോ​ണ്‍​ഗ്ര​സ്


Published: May 27, 2026 07:02 AM IST | Updated: May 27, 2026 07:02 AM IST

പാ​ല​ക്കാ​ട്: വ​യോ​ജ​ന ക്ഷേ​മവ​കു​പ്പ് രൂ​പീ​ക​രി​ച്ച കേ​ര​ള സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നേ​യും കെ​പി​സി​സി സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യോ​ജ​ന ക​മ്മീ​ഷ​ൻ കൂ​ടി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ. സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും വ​യോ​ധി​ക​ർ​ക്ക് പ്ര​ത്യേ​ക​ചി​കി​ത്സാ വി​ഭാ​ഗം ഏ​ർ​പ്പെ​ടു​ത്തു​ക, പോ​ലീ​സ് സ്റ്റേ​ഷ​ൻ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​യോ​ധി​ക​ർ​ക്ക് പ്ര​ത്യേ​ക മു​ൻ​ഗ​ണ​ന ഏ​ർ​പ്പെ​ടു​ത്തു​ക, ട്രെ​യി​ൻ യാ​ത്ര​യി​ൽ യാ​ത്രാസൗ​ജ​ന്യം ന​ല്കി കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ബോ​ഗി​ക​ൾ വ​യോ​ധി​ക​ർ​ക്ക് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. കെ.​ടി. സ​ഹ​ദേ​വ​ൻ, എ. ​ഗോ​പി​നാ​ഥ​ൻ, ഡോ.​എ. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കെ.​ടി. പു​ഷ്പ​വ​ല്ലി ന​ന്പ്യാ​ർ, പി. ​കാ​ജാ മൊ​യ്തീ​ൻ, പി.​എ​സ്. ജ​നാ​ർ​ദ​ന​ൻ, വി. ​നാ​സ​ർ വാ​വ, വി.​ആ​ർ. കു​ട്ട​ൻ, എ​ൻ. നാ​രാ​യ​ണ​ൻ, ശാ​ന്തി നാ​രാ​ജ​ൻ, പി.​കെ. ജ​യ​ൻ, ആ​ന്‍റ​ണി റോ​ബ​ർ​ട്ട്, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ. ​ച​ന്ദ്ര​ൻ, ആ​ർ. സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Senior Citizens Congress

Recent News

Corehub Up