Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : all

ശബരിമല യുവതിപ്രവേശനം: ഭരണഘടനാ ബെഞ്ച് വിധി ഉടന്‍

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തിപ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഒ​​​മ്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് ഡി​​​സം​​​ബ​​​ർ 18നു ​​​മു​​​മ്പ് വി​​​ധി പ്ര​​​സ്താ​​​വി​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ചി​​​ലെ ഏ​​​ക വ​​​നി​​​താ അം​​​ഗം ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച​​​ത്. ഡി​​​സം​​​ബ​​​ർ 18ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ക്രി​​​സ്മ​​​സ് അ​​​വ​​​ധി തു​​​ട​​​ങ്ങും.

മ​​​റ്റൊ​​​രു കേ​​​സി​​​ലെ വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​​സ് നാ​​​ഗ​​​ര​​​ത്ന​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം. 16 ദി​​​വ​​​സം നീ​​​ണ്ട വാ​​​ദ പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം ക​​​ഴി​​​ഞ്ഞ മേ​​​യ് 14നാ​​​ണ് അ​​​ന്തി​​​മവി​​​ധി പ​​​റ​​​യു​​​ന്ന​​​തി​​​ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് കേ​​​സ് മാ​​​റ്റി​​​വ​​​ച്ച​​​ത്.

University News

ഇന്‍റഗ്രേറ്റഡ് എംപിഇഎസ് പരീക്ഷാഫലം

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്‍ഡ് സ്പോർട്സ് സയൻസസിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്‍റഗ്രേറ്റഡ് എംപിഇഎസ്. - 2023 അഡ്മിഷൻ - സപ്ലിമെന്‍ററി) നവംബർ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 5 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവകലാശാല പെഡഗോജിക്കൽ സയൻസസ് പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം എഡ് ( സി ബി സി എസ് എസ്- റഗുലർ / സപ്ലിമെന്‍ററി), നവംബർ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 01 മുതൽ 04 വരെയും പിഴയോട് കൂടെ 05 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റുകൾ

ഡിസംബർ 1 ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല ആറാം സെമസ്റ്റർ യു ജി ഡിഗ്രി (2014 മുതൽ 2018 അഡ്മിഷൻസ് - സി ബി സി എസ് എസ്) മേഴ്സി ചാൻസ് പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ്ങ് സെന്റർ (MMTTC) ആണ് പരീക്ഷാകേന്ദ്രം. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത് പ്രിൻ്റ് ഔട്ടും ഫോട്ടോ പതിച്ച ഒരു ഐഡന്റിറ്റി കാർഡ് സഹിതം പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. പരീക്ഷാ സമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ചകളിൽ രണ്ടു മുതൽ അഞ്ചു വരെയുമാണ്.

എംഎസ്‌സി ഡാറ്റാ സയൻസ് ഒന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവച്ചു

ഡിസംബർ 8 മുതൽ ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. ഡാറ്റാ സയൻസ് ഒക്ടോബർ 2026 പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതിയും ടൈംടേബിളും പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
അഫിലിയേറ്റഡ് കോളജുകളിലെ മറ്റ് എല്ലാ പിജി പ്രോഗ്രാമുകളുടെയും ഒന്നാം സെമസ്റ്റർ ഒക്ടോബർ 2026 പരീക്ഷകൾ നിലവിലെ ടൈംടേബിൾ പ്രകാരം നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തും.

University News

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി സൈ​ക്കോ​ള​ജി (2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം: എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് മ​ണ്ണാ​ർ​ക്കാ​ട്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

 നാ​ലാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2020 - 2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026, നാ​ലാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ​യും കേ​ര​ള​സ​ർ​ക്കാ​ർ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ക​മ്മ്യൂ​ണി​റ്റി ബേ​സ്ഡ് ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ലെ (സി​ഡി​എം​ആ​ർ​പി) സ്‌​പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​റ്റ​ർ, ട്രെ​യി​നിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല യു​ണി​റ്റി​ലാ​യി ഓ​രോ ഒ​ഴി​വ് വീ​ത​മാ​ണു​ള്ള​ത്. അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ ആ​റി​ന് വൈ​കീ​ട്ട് നാ​ലി​നു​ള്ളി​ൽ ഡ​യ​റ​ക്ട​ർ, സി​ഡി​എം​ആ​ർ​പി, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, പി​ൻ - 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

 

University News

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‍​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യു എ​ന്നീ സി​ബി​സി​എ​സ്എ​സ് (സ​പ്ലി​മെ​ന്‍റ​റി  2022 & 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2014  2021 അ​ഡ്മി​ഷ​ൻ), ബി​വോ​ക്. (റെ​ഗു​ല​ർ  2026 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി  2025 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി  2022  2024 അ​ഡ്മി​ഷ​ൻ & മേ​ഴ്സി ചാ​ൻ​സ്  2014  2021 അ​ഡ്മി​ഷ​ൻ), ജ​നു​വ​രി 2027 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 

പ​രീ​ക്ഷാ​ഫ​ലം

2026 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ മ്യൂ​സി​ക് (റെ​ഗു​ല​ർ  2024  2026) (സി​എ​സ്എ​സ്, കാ​ര്യ​വ​ട്ടം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2026 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ ഹി​സ്റ്റ​റി 20242026 ബാ​ച്ച് (റെ​ഗു​ല​ർ), 2023  2025 ബാ​ച്ച് (സ​പ്ലി​മെ​ന്‍റ​റി) സി​എ​സ്എ​സ്, പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 

സോ​ഷ്യോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ 2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (2024  2026 ബാ​ച്ച്) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ SLCM പ്രൊ​ഫൈ​ൽ മു​ഖേ​ന വ്യ​ക്തി​ഗ​ത പ​രീ​ക്ഷാ​ഫ​ലം പ​രി​ശോ​ധി​ക്കാം.

2025 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ് (മേ​ഴ്സി ചാ​ൻ​സ്  2001  2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 2026 ഡി​സം​ബ​ർ 03 വ​രെ <www.exams.keralauniversity.ac.in>  മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.  വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്  കാ​ര്യ​വ​ട്ട​ത്തെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം  ​റെ​ഗു​ല​ർ  2024 അ​ഡ്മി​ഷ​ൻ/​സ​പ്ലി​മെ​ന്‍റ​റി  2020  2023 അ​ഡ്മി​ഷ​ൻ വ​രെ) ഡി​സം​ബ​ർ 2026 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു 

 മൂ​ന്നാം സെ​മ​സ്റ്റ​ർ  FYUGP  ഡി​സം​ബ​ർ 2026 (റെ​ഗു​ല​ർ  2025 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി  2024 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നീ​ട്ടി​യി​രി​ക്കു​ന്നു. പി​ഴ​കൂ​ടാ​തെ 27വ​രെ​യും, 150/ രൂ​പ പി​ഴ​യോ​ടെ 30വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം.  ടൈം​ടേ​ബി​ൾ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.  

University News

പരീക്ഷാ തീയതി

ഡിസംബര്‍ 11 മുതല്‍ നടക്കുന്ന മൂന്നാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2020-2022 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷാ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

 പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ എംഎഡ് (സ്‌പെഷല്‍ എജ്യൂക്കേഷന്‍-ലേണിംഗ് ഡിസെബിലിറ്റി) (2025 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ ഡിസംബര്‍ രണ്ടു മുതല്‍ നടക്കും. നാളെ വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിഎ മ്യൂസിക്ക് ആന്‍ഡ് വോക്കല്‍ (സിബിസിഎസ്) (2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017-2019 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംബിഎ (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍) ജൂണ്‍ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം

സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിന് നടക്കും. പ്രിലിമിനറി ഇലക്ടറല്‍ റോള്‍ ഇന്നു സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 

Kerala

ച​ക്ക​ക്കൊ​മ്പ​ന്‍റെ കൊ​മ്പി​ൽ കു​രു​ങ്ങി വ​നം​വ​കു​പ്പ്; പി​ടി​ച്ചാ​ലും വി​ട്ടാ​ലും ത​ല​വേ​ദ​ന!

മൂ​ന്നാ​റി​ന്‍റെ മ​ല​നി​ര​ക​ളി​ൽ മ​ഞ്ഞി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന ചി​ന്ന​ക്ക​നാ​ലി​ലേ​ക്ക് ഇ​ന്ന് കേ​ര​ളം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ആ ​ആ​കാം​ക്ഷ​യ്ക്കും ഭ​യ​ത്തി​നും പി​ന്നി​ൽ ഒ​രൊ​റ്റ പേ​ര് മാ​ത്ര​മാ​ണു​ള്ള​ത്... ച​ക്ക​ക്കൊ​മ്പ​ൻ. ആ​ന​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നാ​ളു​ക​ളാ​യി തു​ട​രു​ന്ന പ്ര​ദേ​ശ​മാ​ണ് മൂ​ന്നാ​റും പ​രി​സ​ര​മേ​ഖ​ല​ക​ളും. അ​രി​ക്കൊ​മ്പ​ൻ, മു​റി​വാ​ല​ൻ, ച​ക്ക​ക്കൊ​മ്പ​ൻ തു​ട​ങ്ങി പേ​രു​ക​ളി​ലൂ​ടെ നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും ശ്ര​ദ്ധ നേ​ടി​യ കാ​ട്ടാ​ന​ക​ൾ പ​ല​പ്പോ​ഴും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലി​റ​ങ്ങി ഭീ​തി​യു​ടെ നി​ഴ​ൽ വീ​ഴ്ത്തി​യി​ട്ടു​ണ്ട്.

വീ​ടു​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശം വ​രു​ത്തു​ന്ന​തി​നു പു​റ​മെ മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് ആ​ന​ക​ളെ പി​ടി​കൂ​ടി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​നം​വ​കു​പ്പും അ​ധി​കൃ​ത​രും ക​ട​ന്ന​ത്. ഈ ​നീ​ക്ക​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി പെ​രി​യാ​ർ വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​തോ​ടെ ചി​ന്ന​ക്ക​നാ​ലി​ലെ ആ​ന​ശ​ല്യ​ത്തി​ന് പൂ​ർ​ണ​വി​രാ​മ​മാ​യി​ല്ല. ഓ​രോ ആ​ന​യു​ടെ​യും സാ​ന്നി​ധ്യ​വും നീ​ക്ക​ങ്ങ​ളും നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യും കൗ​തു​ക​വും ഒ​രു​പോ​ലെ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രു​ന്നു.

അ​ന്ന് ഹീ​റോ ഇ​ന്ന് വി​ല്ല​ൻ

2023-ൽ ​ചി​ന്ന​ക്ക​നാ​ലി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യം ഇ​ന്നും ആ​രും മ​റ​ന്നി​ട്ടി​ല്ല. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​വി​ത​ച്ച അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​ത​ത്തി​ലേ​ക്ക് മാ​റ്റി​യ ആ ​ദൗ​ത്യ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ​ത് മ​റ്റൊ​രു കാ​ട്ടു​കൊ​മ്പ​നാ​യി​രു​ന്നു ച​ക്ക​ക്കൊ​മ്പ​ൻ. അ​ന്ന് മ​ദ​പ്പാ​ടി​ലാ​യി​രു​ന്ന ച​ക്ക​ക്കൊ​മ്പ​നും അ​രി​ക്കൊ​മ്പ​നും ത​മ്മി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ൽ വ​നം​വ​കു​പ്പി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​ർ​ന്നി​രു​ന്നു.

അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ ഈ ​ഏ​റ്റു​മു​ട്ട​ലി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. കാ​ലം മാ​റി​യ​പ്പോ​ൾ ക​ഥ​യും മാ​റി. അ​ന്ന് അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യ​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ ച​ക്ക​ക്കൊ​മ്പ​ൻ ഇ​പ്പോ​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ സാ​ന്നി​ധ്യ​വും നീ​ക്ക​ങ്ങ​ളും കാ​ര​ണം ആ​ശ​ങ്ക​യു​ടെ കേ​ന്ദ്ര​മാ​ണ്. ഒ​രി​ക്ക​ൽ ദൗ​ത്യ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ ആ ​കൊ​മ്പ​നെ പൂ​ട്ടാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ച​ക്ക ക​ണ്ടാ​ൽ വി​ടി​ല്ല; പേ​രി​ൽ എ​ല്ലാ​മു​ണ്ട്

പേ​രി​ൽ ത​ന്നെ​യു​ണ്ട് ഈ ​കൊ​മ്പ​ന്‍റെ ഇ​ഷ്ട​വും സ്വ​ഭാ​വ​വും. ച​ക്ക​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത കൊ​തി​യാ​ണ് ചി​ന്ന​ക്ക​നാ​ലി​ലെ ഈ ​കാ​ട്ടു​കൊ​മ്പ​ന് ച​ക്ക​ക്കൊ​മ്പ​ൻ എ​ന്ന പേ​ര് നേ​ടി​ക്കൊ​ടു​ത്ത​ത്. ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ മേ​ഖ​ല​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​തി​വാ​യി എ​ത്തു​ന്ന ഇ​വ​ൻ പ്ലാ​വു​ക​ളി​ലെ ച​ക്ക തേ​ടി​പ്പി​ടി​ച്ച് ഭ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ആ​ന​യി​റ​ങ്ക​ൽ, പൊ​ന്നു​സ്വാ​മി എ​സ്റ്റേ​റ്റ്, 80 ഏ​ക്ക​ർ കോ​ള​നി, 301 കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍റെ പ്ര​ധാ​ന സ​ഞ്ചാ​ര​മേ​ഖ​ല​ക​ൾ.

പ്ലാ​വി​ന്‍റെ ഉ​യ​ർ​ന്ന കൊ​മ്പു​ക​ളി​ൽ നി​ൽ​ക്കു​ന്ന ച​ക്ക പോ​ലും പ​റി​ച്ചെ​ടു​ക്കാ​ൻ കൊ​മ്പ​ന് പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. തു​മ്പി​ക്കൈ എ​ത്തു​ന്ന ഉ​യ​ര​ത്തി​ലാ​ണെ​ങ്കി​ൽ ച​ക്ക പ​റി​ച്ചെ​ടു​ക്കും. അ​ല്ലാ​ത്ത​പ​ക്ഷം പ്ലാ​വു​ക​ൾ കു​ത്തി​മ​റി​ച്ചി​ട്ടാ​ണ് ഇ​ഷ്ട​വി​ഭ​വം സ്വ​ന്ത​മാ​ക്കു​ന്ന​ത്. പ​ഴു​ത്ത ച​ക്ക​യെ​ന്നോ മൂ​പ്പെ​ത്താ​ത്ത ച​ക്ക​യെ​ന്നോ വേ​ർ​തി​രി​വി​ല്ല. കി​ട്ടു​ന്ന​തെ​ല്ലാം അ​ക​ത്താ​ക്കും. ച​ക്ക തേ​ടി​യെ​ത്തു​ന്ന ഈ ​ഒ​റ്റ​യാ​ൻ പു​ര​യി​ട​ങ്ങ​ളി​ലെ​ത്തി​യാ​ൽ കൃ​ഷി​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

ച​ക്ക മാ​ത്ര​മ​ല്ല, വാ​ഴ​യും ച​ക്ക​ക്കൊ​മ്പ​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ച​ക്ക തേ​ടി കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ന മ​റ്റ് വി​ള​ക​ളും ച​വി​ട്ടി​മെ​തി​ക്കു​ന്ന​തും പ​തി​വാ​ണ്. ചി​ല​പ്പോ​ഴൊ​ക്കെ വീ​ടു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്താ​റു​ണ്ട്. ഇ​തി​നി​ടെ ര​ണ്ടു​പേ​രും ഈ ​കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ കൊ​ല​ക്കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യം നാ​ട്ടു​കാ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സു​ര​ക്ഷാ​പ്ര​ശ്ന​മാ​യ​തോ​ടെ​യാ​ണ് പി​ടി​കൂ​ടി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

പേ​രു​ക​ൾ​ക്കു പി​ന്നി​ൽ ഓ​രോ ക​ഥ​ക​ളു​ണ്ട്

ചി​ന്ന​ക്ക​നാ​ലി​ലെ കാ​ട്ടാ​ന​ക​ളു​ടെ പേ​രു​ക​ൾ​ക്കും ഓ​രോ ക​ഥ​ക​ളു​ണ്ട്. ച​ക്ക​ക്കൊ​മ്പ​ന് ച​ക്ക​യോ​ടു​ള്ള ഇ​ഷ്ട​മാ​ണ് പേ​രി​ന് പി​ന്നി​ലെ​ങ്കി​ൽ അ​രി​ക്കൊ​മ്പ​ന്‍റെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലി​റ​ങ്ങി വീ​ടു​ക​ളി​ലും റേ​ഷ​ൻ​ക​ട​ക​ളി​ലും സൂ​ക്ഷി​ച്ചി​രു​ന്ന അ​രി​യും ധാ​ന്യ​ങ്ങ​ളും ഭ​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു അ​രി​ക്കൊ​മ്പ​ന്‍റെ പ്ര​ത്യേ​ക​ത. അ​രി​യോ​ടു​ള്ള ഈ ​ഇ​ഷ്ട​മാ​ണ് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ആ​ന​യ്ക്ക് അ​രി​ക്കൊ​മ്പ​ൻ എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്. അ​ങ്ങ​നെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ ത​ന്നെ പേ​രു​ക​ളാ​യി മാ​റി​യ ര​ണ്ട് കാ​ട്ടു​കൊ​മ്പ​ന്മാ​ർ ചി​ന്ന​ക്ക​നാ​ലി​ന്‍റെ വ​ന്യ​ജീ​വി ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു.

എ​ന്നാ​ൽ പേ​രി​ലെ കൗ​തു​ക​ത്തി​ന​പ്പു​റം ഇ​രു​വ​രു​ടെ​യും സാ​ന്നി​ധ്യം ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ ഗൗ​ര​വം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. അ​രി​ക്കൊ​മ്പ​നെ 2023-ൽ ​പി​ടി​കൂ​ടി പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​ത​ത്തി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ചി​ന്ന​ക്ക​നാ​ലി​ലെ ആ​ന​ശ​ല്യ​വും ആ​ശ​ങ്ക​ക​ളും പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ച​ക്ക​ക്കൊ​മ്പ​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വീ​ണ്ടും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്.

ച​ക്ക​ക്കൊ​മ്പ​നെ മാ​റ്റി​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും

അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മാ​റ്റു​ക​യും മു​റി​വാ​ല​ൻ ച​രി​യു​ക​യും ചെ​യ്ത​തോ​ടെ ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ഏ​ക കൊ​മ്പ​നെ​ന്ന നി​ല​യി​ൽ ച​ക്ക​ക്കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഈ ​മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 20 കാ​ട്ടാ​ന​ക​ളു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ചി​ന്ന​ക്ക​നാ​ലി​ലെ ഒ​രു പ്ര​ശ്ന​ക്കാ​ര​ൻ എ​ന്ന​തി​ലു​പ​രി വ​ലി​യൊ​രു പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം കൂ​ടി ച​ക്ക​ക്കൊ​മ്പ​നു​ണ്ട്.

അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മാ​റ്റി​യ​തും സൂ​ചി​ക്കൊ​മ്പ​നും മു​റി​വാ​ല​നും ച​രി​ഞ്ഞ​തും മേ​ഖ​ല​യി​ലെ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഘ​ട​ന​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടാ​ന​ക​ളു​ടെ പ്ര​ജ​ന​ന​ശേ​ഷി നി​ല​നി​ർ​ത്തു​ന്ന​തി​ൽ ച​ക്ക​ക്കൊ​മ്പ​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ ത​ന്നെ പ​രി​മി​ത​മാ​യ എ​ണ്ണം കാ​ട്ടാ​ന​ക​ൾ മാ​ത്ര​മു​ള്ള ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

ഇ​തോ​ടെ​യാ​ണ് ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മ​റ്റൊ​രു വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നൊ​പ്പം വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​യ​രു​ന്ന​ത്. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷ​യും കൃ​ഷി​നാ​ശ​വും ഒ​രു വ​ശ​ത്ത് നി​ൽ​ക്കു​മ്പോ​ൾ, ചി​ന്ന​ക്ക​നാ​ലി​ലെ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ നി​ല​നി​ൽ​പ്പും സ്വാ​ഭാ​വി​ക പ്ര​ജ​ന​ന​വും മ​റു​വ​ശ​ത്തു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ച​ക്ക​ക്കൊ​മ്പ​നെ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം കേ​വ​ലം ഒ​രു കാ​ട്ടാ​ന​യെ പി​ടി​കൂ​ടു​ന്ന​തി​ന​പ്പു​റം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​ഷ​യ​മാ​യി മാ​റു​ക​യാ​ണ്.

Kerala

റോ​ഡി​ലെ അ​പ​ക​ടം മു​ൻ​കൂ​ട്ടി കാ​ണ​ണം; ഡ്രൈ​വിം​ഗ് ടെസ്റ്റിൽ മാ​റ്റം വ​രു​ത്തി എം​വി​ഡി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്നു. നി​ല​വി​ലു​ള്ള ലേ​ണേ​ഴ്സ് ടെ​സ്റ്റി​നും ഗ്രൗ​ണ്ട്-​റോ​ഡ് ടെ​സ്റ്റു​ക​ൾ​ക്കും പു​റ​മെ 'ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റ്' (Hazard Perception Test) കൂ​ടി നി​ർ​ബ​ന്ധ​മാ​ക്കി. 2026 ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ പു​തി​യ രീ​തി നി​ല​വി​ൽ വ​രും. വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വിം​ഗ് സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഈ ​പു​തി​യ നീ​ക്കം.

എ​ന്താ​ണ് ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റ്?

റോ​ഡി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ളും അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി​ക​ളും മു​ൻ​കൂ​ട്ടി ക​ണ്ട് വാ​ഹ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള ഡ്രൈ​വ​റു​ടെ ക​ഴി​വ് പ​രി​ശോ​ധി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യാ​ണി​ത്. വി​വി​ധ അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച 10 വീ​ഡി​യോ ക്ലി​പ്പു​ക​ളാ​ണ് പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​വു​ക. വീ​ഡി​യോ ക​ണ്ട് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള നി​മി​ഷ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്ത​ണം. കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ മാ​ത്ര​മേ ഈ ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ക​യു​ള്ളൂ.

പു​തി​യ ക്ര​മീ​ക​ര​ണം ഇ​ങ്ങ​നെ

നി​ല​വി​ൽ ലേ​ണേ​ഴ്സ് ടെ​സ്റ്റ് പാ​സാ​യി 30 ദി​വ​സം ക​ഴി​ഞ്ഞാ​ൽ നേ​രി​ട്ട് ഗ്രൗ​ണ്ട് ടെ​സ്റ്റി​ന് അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ലേ​ണേ​ഴ്സ് ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തി​ന് ശേ​ഷം ആ​ദ്യം ഈ ​ഓ​ൺ​ലൈ​ൻ ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റ് എ​ഴു​ത​ണം. ഇ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ തു​ട​ർ​ന്നു​ള്ള ഗ്രൗ​ണ്ട് ടെ​സ്റ്റി​ലും (പാ​ർ​ട്ട് 1) റോ​ഡ് ടെ​സ്റ്റി​ലും (പാ​ർ​ട്ട് 2) പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യു​ള്ളൂ.

ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ലെ പി​ഴ​വു​ക​ളു​മാ​ണ് ഭൂ​രി​ഭാ​ഗം റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും ഡ്രൈ​വ​ർ​മാ​രി​ൽ അ​പ​ക​ട​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

റാ​സ​ൽ​ഖൈ​മ അ​പ​ക​ടം; മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി

ദു​ബാ​യ്: യു​എ​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. കാ​സ​ർ​ഗോ​ഡ് അ​ട്ടേ​ങ്ങാ​നം സ്വ​ദേ​ശി അ​ഷ്‌​റ​ഫ് (53)നെ​യാ​ണ്  ഏ​റ്റ​വു​മൊ​ടു​വി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി ഹേ​മ​ന്ത് പു​തി​യ​കാ​വി​ൽ (29), ത​ല​ശേ​രി സ്വ​ദേ​ശി​നി സ​ങ്കീ​ർ​ത്ത സു​രേ​ഷ് (26) എ​ന്നി​വ​രു​ടെ മ​ര​ണം നേ​ര​ത്തേ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​വ​ർ​ക്ക് പു​റ​മെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ, ഗു​ജ​റാ​ത്ത് സ്വ​ദേ​ശി ജി​ഗ്‌​നേ​ഷ്, ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഗോ​വി​ന്ദ​രാ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​കെ ആ​റ് ഇ​ന്ത്യ​ക്കാ​രാ​ണ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്.

ദു​ബാ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സ​ങ്കീ​ർ​ത്ത പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി ഒ​മാ​നി​ൽ പോ​യി വി​സ പു​തു​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം റാ​സ​ൽ​ഖൈ​മ​യി​ലെ അ​ൽ വ​ത്താ​ൻ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന് പി​ന്നി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് 41 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​കെ 13 പേ​ർ മ​രി​ച്ച ഈ ​ദു​ര​ന്ത​ത്തി​ൽ ബാ​ക്കി​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 26 പേ​രി​ൽ 12 പേ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു.

Kerala

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ന​ഷ്ടം കു​ടും​ബ​ത്തി​ന് മാ​ത്രം; ക​വി​ത ഉ​ദ്ധ​രി​ച്ച് ജ​ഡ്ജി

ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​ശേ​ഷം നേ​താ​ക്ക​ൾ പ​ര​സ്പ​രം കൈ​കൊ​ടു​ത്ത് പി​രി​യു​മ്പോ​ഴും കൊ​ല്ല​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​ന് അ​ത് എ​ന്നെ​ന്നേ​ക്കു​മാ​യി തീ​രാ​നോ​വാ​ണ് അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്ന വി​കാ​ര​നി​ർ​ഭ​ര​മാ​യ നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​ശ​സ്ത പ​ല​സ്തീ​നി​യ​ൻ ക​വി മു​ഹ​മ്മ​ദ് ദ​ർ​വേ​ഷി​ന്‍റെ ക​വി​താ​ശ​ക​ല​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. പ്ര​ശാ​ന്ത് വി​ധി പ്ര​സ്താ​വി​ച്ച​ത്.

"യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​ക്കും, നേ​താ​ക്ക​ൾ ഹ​സ്ത​ദാ​നം ചെ​യ്യും. ആ ​വൃ​ദ്ധ ത​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​യ മ​ക​നെ കാ​ത്തി​രി​ക്കും. ആ ​പെ​ൺ​കു​ട്ടി ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഭ​ർ​ത്താ​വി​നാ​യി കാ​ത്തി​രി​ക്കും. ആ ​കു​ട്ടി​ക​ൾ അ​വ​രു​ടെ പി​താ​വി​നെ നോ​ക്കി​യി​രി​ക്കും..." ലോ​ക​ത്ത് എ​ന്ത് സം​ഭ​വി​ച്ചാ​ലും ആ​ത്യ​ന്തി​ക​മാ​യി ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഈ ​വ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കി​യ​ത്.

അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഇ​ര​ക​ളാ​കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ടം കോ​ട​തി പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. കു​ന്ന​രു കാ​ര​ന്താ​ട്ടെ സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന സി.​വി. ന​രാ​ജി​നെ(40) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്.

ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട് പ​ത്ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കേ​സ് പൂ​ർ​ത്തി​യാ​യി വി​ധി​യു​ണ്ടാ​കു​ന്ന​ത്. 2016 ജൂ​ലൈ 11ന് ​രാ​ത്രി 9.45 ഓ​ടെ ര​ണ്ടു മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ളി​ല്‍ പി​ന്തു​ട​ര്‍​ന്ന ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ള്‍ രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ല്‍ വീ​ടി​ന് മു​ന്‍​വ​ശം വെ​ച്ച് ധ​ന​രാ​ജി​ന്‍റെ കാ​ലി​നും മ​റ്റും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടി​യ​പ്പോ​ള്‍ പി​ന്തു​ട​ർ​ന്ന് വീ​ടി​ന്‍റെ പി​ന്‍​വ​ശ​ത്തെ ഷെ​ഡി​ന് സ​മീ​പ​ത്തു​വെ​ച്ച് ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ ബി​ജു, വി​പി​ന്‍, വൈ​ശാ​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വാ​ള്‍​കൊ​ണ്ടും ക​ത്തി​കൊ​ണ്ടും നെ​ഞ്ചി​നും കൈ​ക്കും കാ​ലി​നും വെ​ട്ടി​യും കു​ത്തി​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യാ​ണ് കേ​സ്.

 

International

സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം നി​ല​പാ​ടു​ക​ളും തി​ള​ങ്ങി; ജെ​ന്നി​ഫ​ർ ബ​രെ​റ്റോ വി​ശ്വ​സു​ന്ദ​രി

സാ​ൻ ജു​വാ​ൻ: സൗ​ന്ദ​ര്യ​വും ബു​ദ്ധി​കൂ​ർ​മ്മ​ത​യു​മെ​ല്ലാം മാ​റ്റു​ര​ച്ച വേ​ദി​യി​ൽ 2026-ലെ ​വി​ശ്വ​സു​ന്ദ​രി പ​ട്ടം (75-ാമ​ത് മി​സ് യൂ​ണി​വേ​ഴ്സ്) സ്വ​ന്ത​മാ​ക്കി ആ​തി​ഥേ​യ രാ​ജ്യ​മാ​യ പ്യൂ​ര്‍​ട്ടോ റി​ക്കോ​യു​ടെ ജെ​ന്നി​ഫ​ർ ബ​രെ​റ്റോ. മു​ൻ വി​ശ്വ​സു​ന്ദ​രി​യാ​യ മെ​ക്സി​ക്കോ​യു​ടെ ഫാ​ത്തി​മ ബോ​ഷ്, ജെ​ന്നി​ഫ​റി​നെ കി​രീ​ടം അ​ണി​യി​ച്ചു.

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ മെ​ലി​സ നു​നെ​സ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യും വെ​നേ​സ്വേ​ല​യു​ടെ ക്ലാ​ര വേ​ഗാ​സ് ഗോ​ട്ട്‌​സ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന്യൂ​സി​ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

അ​വ​സാ​ന റൗ​ണ്ടി​ൽ എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും മു​ന്നി​ൽ വെ​ച്ച​ത് ഒ​രേ​യൊ​രു ചോ​ദ്യ​മാ​യി​രു​ന്നു: ഇ​പ്പോ​ൾ ലോ​ക​ത്തി​ന് ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളി​ൽ നി​ന്ന് എ​ന്താ​ണ് വേ​ണ്ട​ത്? എ​ന്ന​താ​യി​രു​ന്നു ചോ​ദ്യം.
ഇ​തി​ന് ജെ​ന്നി​ഫ​ർ ന​ൽ​കി​യ പ​ക്വ​ത​യാ​ർ​ന്ന മ​റു​പ​ടി​യാ​ണ് കി​രീ​ട​നേ​ട്ട​ത്തി​ൽ നി​ർ​ണ്ണാ​യ​ക​മാ​യ​ത്. "സ​ഹാ​നു​ഭൂ​തി​യു​ള്ള നേ​താ​ക്ക​ളെ​യാ​ണ് ലോ​ക​ത്തി​ന് ആ​വ​ശ്യ​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. മ​റ്റു​ള്ള​വ​രെ വി​ധി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രു ലോ​ക​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്; എ​ന്നാ​ൽ ഒ​രു നേ​താ​വ് സ്വ​ന്തം മൂ​ല്യ​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ളു​ക​യും, മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യും, നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും വേ​ണം" എ​ന്നാ​യി​രു​ന്നു ജെ​ന്നി​ഫ​റി​ന്‍റെ വാ​ക്കു​ക​ൾ.

ഈ ​വി​ജ​യ​ത്തോ​ടെ പ്യൂ​ര്‍​ട്ടോ റി​ക്കോ ത​ങ്ങ​ളു​ടെ ആ​റാ​മ​ത്തെ മി​സ് യൂ​ണി​വേ​ഴ്സ് കി​രീ​ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 1970, 1985, 1993, 2001, 2006 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​തി​നു​മു​ൻ​പ് രാ​ജ്യം ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. കൂ​ടാ​തെ, സ്വ​ന്തം മ​ണ്ണി​ൽ പ്യൂ​ര്‍​ട്ടോ റി​ക്കോ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ കി​രീ​ടം കൂ​ടി​യാ​ണി​ത്. 2001-ൽ ​രാ​ജ്യം മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​പ്പോ​ൾ ഡെ​നി​സ് ക്വി​നോ​ൺ​സ് വി​ശ്വ​സു​ന്ദ​രി​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച കെ​സി​യ ലി​സ് മെ​ജോ 30 സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും ആ​ദ്യ 12-ൽ ​എ​ത്താ​നാ​കാ​തെ പു​റ​ത്താ​യി. സ്വിം​സ്യൂ​ട്ട് റൗ​ണ്ടി​ന് ശേ​ഷം അ​ടു​ത്ത ഘ​ട്ട​മാ​യ ഈ​വ​നിം​ഗ് ഗൗ​ൺ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​ൻ കെ​സി​യ​യ്ക്ക് സാ​ധി​ച്ചി​ല്ല.

NRI

അ​ബ്‌ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നെ പു​ലി​റ്റ്സ​ർ ബു​ക്‌​സ് ആ​ദ​രി​ച്ചു

തൃശൂർ: പു​ലി​റ്റ്സ​ർ ബു​ക്‌​സ് ഏ​ർ​പ്പെ​ടു​ത്തി​യ വ​സു​മ​തി ക​വി​താ പു​ര​സ്‌​കാ​ര​സ​മ​ർ​പ്പ​ണ വേ​ദി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യ അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നെ സാ​ഹി​ത്യ അ​ക്കാ​ദ​മി സ​മ​ഗ്ര​സം​ഭാ​വ​ന അ​വാ​ർ​ഡ് ജേ​താ​വും നോ​വ​ലി​സ്റ്റു​മാ​യ ടി.​കെ. ഗം​ഗാ​ധ​ര​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ത​ളി​ക്കു​ളം എ​സ്എ​ൻ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​വി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ആ​ർ. ന​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും വി.​ആ​ർ. പ്രീ​ത, വി.​ആ​ർ. സ്മി​ത, അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം, ച​ന്ദ്ര​ൻ എ​ര​മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ഫ. വി.​കെ. സു​ബൈ​ദ, വ​സു​മ​തി ടീ​ച്ച​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​സു​മ​തി ക​വി​താ പു​ര​സ്കാ​രo നേ​ടി​യ അ​രു​ണാ നാ​രാ​യ​ണ​ൻ ആ​ല​ഞ്ചേ​രി മ​റു​പ​ടി പ​റ​ഞ്ഞു. ക​വി​യ​ര​ങ്ങി​ൽ ചോ ​മു​ഹ​മ്മ​ദു​ണ്ണി, ഏ​ഴി​യി​ൽ അ​ബ്ദു​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി.​എ. ബാ​ബു​രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

Kerala

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജി​ൽ ഗു​രു​ത​ര അ​നാ​സ്ഥ; ശു​ചി​മു​റി​യി​ൽ രോ​ഗിയുടെ മൃ​ത​ദേ​ഹം കി​ട​ന്ന​ത് ഒ​ന്ന​ര ദി​വ​സ​ത്തോ​ളം

തൃ​ശൂ​ർ: തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​സി​ൻ വാ​ർ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ശു​ചി​മു​റി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു​കി​ട​ന്ന​ത് 36 മ​ണി​ക്കൂ​റോ​ളം. ഈ ​മാ​സം 16-ന് ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​ക്കു​ട്ടി റാ​വു​ത്ത​റു​ടെ (77) മൃ​ത​ദേ​ഹ​മാ​ണ് ശ​നി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ശു​ചി​മു​റി​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​യാ​ളെ വാ​ർ​ഡി​ൽ നി​ന്ന് കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ശ​നി​യാ​ഴ്ച ​വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ജ്ഞാ​ത രോ​ഗി​യാ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​തെ​ന്നും കൂ​ട്ടി​രി​പ്പു​കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച് 36 മ​ണി​ക്കൂ​റോ​ളം പി​ന്നി​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര ദി​വ​സ​ത്തോ​ളം ശു​ചി​മു​റി ആ​രും തു​റ​ന്നു​നോ​ക്കു​ക​യോ വൃ​ത്തി​യാ​ക്കു​ക​യോ ചെ​യ്തി​ല്ലേ എ​ന്ന ചോ​ദ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

എ​ന്നാ​ൽ, മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​ന് ത​ലേ​ദി​വ​സ​വും ​ശു​ചി​മു​റി വൃ​ത്തി​യാ​ക്കി​യി​രു​ന്നു എ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ. ​ലി​ജോ വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ ദി​വ​സ​വും ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് നേ​ര​ത്തെ​യും വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​വ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

പ​രാ​തി​യു​ണ്ടെ​ങ്കി​ൽ റീ​പോ​സ്റ്റ്മോ​ർ​ട്ടം ആ​ലോ​ചി​ക്ക​ണം: സു​രേ​ഷ് ഗോ​പി

 തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ശു​​​ചി​​​മു​​​റി​​​യി​​​ൽ വ​​​യോ​​​ധി​​​ക​​​ൻ 36 മ​​​ണി​​​ക്കൂ​​​ർ മ​​​രി​​​ച്ചു​​​കി​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ ബ​​​ന്ധു​​​ക​​​ൾ​​​ക്കു പ​​​രാ​​​തി​​​യു​​​ണ്ടെ​​​കി​​​ൽ റീ​​​പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ ആ​​​ലോ​​​ചി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി. എ​​​ന്താ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യ​​​ണം. എ​​​ത്ര നേ​​​ര​​​മാ​​​യി മ​​​രി​​​ച്ചി​​​ട്ട് എ​​​ന്ന​​​തു സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​ണം. അ​​​തി​​​നു കോ​​​ട​​​തി​​​യു​​​ടെ​​​യോ സൂ​​​പ്പ​​​ർ ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യോ ആ​​​വ​​​ശ്യം വേ​​​ണ്ടി​​​വ​​​രും.

രോ​​​ഗി​​​യു​​​ടെ കൂ​​​ടെ ആ​​​ളു​​​ക​​​ൾ ഇ​​​ല്ലാ​​​തെ വ​​​രു​​​ന്പോ​​​ൾ അ​​​വ​​​ർ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തി​​​ൽ ഔ​​​ചി​​​ത്യ​​​ക്കു​​​റ​​​വു​​​ണ്ട്. കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​ർ ഇ​​​ല്ലാ​​​തെ​​​യും ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​യും നി​​​ര​​​വ​​​ധി​​​പേ​​​രാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഉ​​​ള്ള​​​ത്. ഇ​​​ത്ത​​​രം പ്ര​​​യാ​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​ക​​​ണം.

അ​​​ല്ലാ​​​തെ ഇ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​രം പ​​​റ​​​യ​​​ണം, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പെ​​​ട​​​ലി​​​ക്ക് വ​​​യ്ക്ക​​​ണം എ​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

NRI

തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും വി​ദേ​ശ​ന​യ​ത്തെ​യും വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി; മ​റു​പ​ടി​യു​മാ​യി ബി​ജെ​പി

ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്വാ​ധീ​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ന്റി​സ്റ്റ് റോ​ബ​ർ​ട്ട് പേ​പ്പു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

2014-ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത​യി​ൽ കോ​ൺ​ഗ്ര​സി​ന് സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ സം​വി​ധാ​നം ത​ക​രാ​തി​രി​ക്കാ​നാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ക്കു​മ്പോ​ഴും പ്ര​തി​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

വി​ദേ​ശ​ന​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണാൾ​ഡ് ട്രം​പു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം കൊ​ണ്ട് മാ​ത്രം ന​യ​ത​ന്ത്രം വി​ജ​യി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള പ്ര​തി​രോ​ധ ബ​ന്ധ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സ്വ​ത​ന്ത്ര വി​ദേ​ശ​ന​യ​ത്തെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും ഗാ​സ​യി​ലെ ഇ​സ്രാ​യേ​ൽ സൈ​നി​ക ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മെസിയുടെ പേരിൽ പിരിച്ചത് 126 കോടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ർ​​​ജ​​​ന്‍റൈൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ​​​യും ല​​​യ​​​ണ​​​ൽ മെ​​​സി​​​യെയും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു ക​​​ളി​​​പ്പി​​​ക്കാ​​​നെന്ന പേ​​​രി​​​ൽ 126 കോ​​​ടി രൂ​​​പ​​​യു​​​ടെ പി​​​രി​​​വു ന​​​ട​​​ത്തി​​​യ​​​താ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.

സം​​​സ്ഥാ​​​ന കാ​​​യി​​​കവ​​​കു​​​പ്പി​​​ന്‍റെ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യും പി​​​രി​​​വു ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തു കൂ​​​ടാ​​​തെ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കോർപ റേഷൻ സ്വ​​​ന്തം നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ പ​​​ണം സം​​​ബ​​​ന്ധി​​​ച്ചും എ​​​സ്ഐ​​​ടി വി​​​പു​​​ല​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തിവ​​​രു​​​ന്നു. മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​നെ ന്ന പേ​​​രി​​​ൽ സ്പോ​​​ണ്‍​സ​​​റാ​​​യ റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ണ് വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണം സ്വരൂപിച്ചത്.

വ​​​ൻ​​​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് അ​​​ട​​​ക്കം പ​​​ണം പി​​​രി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. നേ​​​ര​​​ത്തേ ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ചി​​​ട്ടിക്ക​​​മ്പ​​നി​​​ക​​​ളി​​​ൽനി​​​ന്നു പ​​​ണം പി​​രി​​ച്ച​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് വ്യാ​​​പ​​​ക പ​​​ണ​​​പ്പി​​​രി​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​ട​​​ക്കം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

അ​​​ന്ന​​​ത്തെ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് യു. ​​​ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ദ​​​മി സം​​​ബ​​​ന്ധി​​​ച്ചും എ​​​സ്ഐ​​​ടി വി​​​പു​​​ല​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. സ്പോ​​​ണ്‍​സ​​​റാ​​​യ ക​​​മ്പ​​​നി​​​യു​​​ടെ ബി​​​നാ​​​മി സ്ഥാ​​​പ​​​ന​​​മാ​​​ണോ ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മ​​​ല​​​പ്പു​​​റം അ​​​രീ​​​ക്കോ​​​ടു​​​ള്ള നോ​​​വ​​​സ് സോ​​​ക്ക​​​ർ അ​​​ക്കാ​​​ദ​​​മി​​​യെ​​​ന്ന​​​തി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​ന്നു​​ണ്ട്.

ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ ക​​​മ്പ​​​നി വ​​​ഴി സ്പോ​​​ണ്‍​സ​​​റാ​​​യ ആ​​​ർ​​​ബി​​​സി​​​യി​​​ൽ​​നി​​​ന്ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ഷ​​​റ​​​ഫ​​​ലി കൈ​​​പ്പ​​​റ്റി​​​യ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തുവ​​​ന്നി​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​വും വി​​​ശ​​​ദ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ക്കാ​​​ദ​​​മി​​​ക്കു ല​​​ഭി​​​ച്ച ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യി​​​ൽ 1.08 കോ​​​ടി രൂ​​​പ ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

മെ​​​സി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു യു.​​​ഷ​​​റ​​​ഫ​​​ലി​​​യെ അ​​​ഞ്ചാം പ്ര​​​തി​​​യാ​​​ക്കി​​യാ​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കേ​​​സെ​​​ടു​​​ത്ത​​ത്. മു​​​ൻ കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാൻ, മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സി. ​​​സ​​​ത്യ​​​പാ​​​ല​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് മൂ​​​ന്നും നാ​​​ലും പ്ര​​​തി​​​ക​​​ൾ.

മു​​​ൻ മ​​​ന്ത്രി​​​യു​​​ൾ​​​പ്പടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നും റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​മാ​​​ണ് കേ​​​സി​​​ലെ ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ൾ.

Editorial

കൊ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ഉ​​മ്മ​​യും അ​​ഭി​​വാ​​ദ്യ​​ങ്ങ​​ളും; വൈ​​കൃ​​തം!

അ​​ങ്ങേ​​യ​​റ്റം മ​​നു​​ഷ്യ​​ത്വ​​വി​​രു​​ദ്ധ​​വും ല​​ജ്ജാ​​വ​​ഹ​​വു​​മാ​​യ ര​​ണ്ടു കാ​​ഴ്ച​​ക​​ൾ. ഒ​​ന്ന് അ​​രി​​യി​​ൽ ഷു​​ക്കൂ​​ർ വ​​ധ​​ക്കേ​​സി​​ലെ കൊ​​ല​​യാ​​ളി​​ക​​ളെ സി​​പി​​എ​​മ്മു​​കാ​​ർ അ​​ഭി​​വാ​​ദ്യം ചെ​​യ്യു​​ന്നു.

ജ​​യി​​ല​​റ​​ ക​​ണ്ടു വി​​റ​​ച്ച​​വ​​ര​​ല്ല
ജ​​യി​​ല​​റ ക​​ണ്ടു വ​​ള​​ർ​​ന്ന​​വ​​രാ​​ണേ
ആ​​യി​​ര​​മാ​​യി​​രം ചോ​​ര​​ച്ചാ​​ലു​​ക​​ൾ നീ​​ന്തി​​ക്ക​​യ​​റി​​യ പ്ര​​സ്ഥാ​​നം
മു​​ന്നോ​​ട്ടി​​നി​​യും മു​​ന്നോ​​ട്ട്...!

സം​​ഭ​​വം എ​​ന്താ? ര​​ണ്ടു നേ​​താ​​ക്ക​​ളെ ആ​​ക്ര​​മി​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് അ​​രി​​യി​​ൽ ഷു​​ക്കൂ​​ർ എ​​ന്ന യൂ​​ത്ത് ലീ​​ഗു​​കാ​​ര​​നെ ഉ​​ത്ത​​രേ​​ന്ത്യ​​ൻ ശൈ​​ലി​​യി​​ൽ ആ​​ൾ​​ക്കൂ​​ട്ട വി​​ചാ​​ര​​ണ ന​​ട​​ത്തി പ​​ര​​സ്യ​​മാ​​യി കൊ​​ന്ന കേ​​സ്! ര​​ണ്ടാ​​മ​​ത്തെ കാ​​ഴ്ച; പ​​യ്യ​​ന്നൂ​​രി​​ലെ സി​​പി​​എ​​മ്മു​​കാ​​ര​​ൻ സി.​​വി. ധ​​ന​​രാ​​ജി​​നെ അ​​മ്മ​​യു​​ടെ​​യും ഭാ​​ര്യ​​യു​​ടെ​​യും മു​​ന്നി​​ലി​​ട്ട് 37 വെ​​ട്ടി​​നു കൊ​​ന്ന കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട ബി​​ജെ​​പി-​​ആ​​ർ​​എ​​സ്എ​​സ് കൊ​​ല​​യാ​​ളി​​ക​​ൾ​​ക്ക് പാ​​ർ​​ട്ടി​​ക്കാ​​രി​​ലൊ​​രാ​​ൾ ഉ​​മ്മ കൊ​​ടു​​ക്കു​​ന്നു. കൊ​​ല​​പാ​​ത​​കം പോ​​ലെ​​ത​​ന്നെ ബീ​​ഭ​​ത്സ​​മാ​​യ കാ​​ഴ്ച. കൊ​​ല​​യാ​​ളി​​ക​​ളെ​​യും കൊ​​ല​​യാ​​ളി​​ക​​ൾ ആ​​കാ​​നി​​രി​​ക്കു​​ന്ന​​വ​​രെ​​യും മാ​​ത്രം കോ​​രി​​ത്ത​​രി​​പ്പി​​ക്കു​​ന്ന ഈ ​​വൈ​​കൃ​​തം നി​​ർ​​ത്തി​​ക്കൂ​​ടേ?

മു​​ക​​ളി​​ൽ‌ പ​​റ​​ഞ്ഞ ഭ​​യാ​​ന​​ക​​മാ​​യ ര​​ണ്ടു കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും കൂ​​ടു​​ത​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നി​​ല്ല. അ​​ത്ര ക്രൂ​​ര​​മാ​​യി​​രു​​ന്നു 2012ൽ ​​അ​​രി​​യി​​ൽ ഷു​​ക്കൂ​​റി​​നെ​​യും 2016ൽ ​​ധ​​ന​​രാ​​ജി​​നെ​​യും ഇ​​ല്ലാ​​താ​​ക്കി​​യ കൊ​​ല​​വെ​​റി. എ​​തി​​രാ​​ളി​​ക​​ളെ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ക​​യും, എ​​തി​​രാ​​ളി​​ക​​ൾ ആ​​കാ​​നി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്ന അ​​സ​​ഹി​​ഷ്ണു​​ക്ക​​ൾ സ്വ​​യം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത് രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​ർ എ​​ന്നാ​​ണ്. ഒ​​രി​​ക്ക​​ലു​​മ​​ല്ല, ജ​​നാ​​ധി​​പ​​ത്യ​​വു​​മാ​​യി ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ൽ ബ​​ന്ധ​​മു​​ള്ള​​വ​​ർ, വി​​യോ​​ജി​​ക്കു​​ന്ന​​വ​​രെ ശാ​​രീ​​രി​​ക​​മാ​​യി നേ​​രി​​ടി​​ല്ല.

ഉ​​മ്മ കൊ​​ടു​​ത്തും അ​​ഭി​​വാ​​ദ്യ​​ങ്ങ​​ള​​ർ​​പ്പി​​ച്ചും കൊ​​ല​​യാ​​ളി​​ക​​ളെ ഉ​​ത്തേ​​ജി​​പ്പി​​ച്ചു നി​​ർ​​ത്തു​​ന്ന​​വ​​ർ മ​​നു​​ഷ്യ​​ത്വ​​ത്തെ വെ​​ല്ലു​​വി​​ളി​​ക്കു​​ക​​യും ക്രി​​മി​​ന​​ൽ വാ​​സ​​ന​​യു​​ള്ള പാ​​ർ​​ട്ടി​​യ​​ടി​​മ​​ക​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും മാ​​ത്ര​​മ​​ല്ല, പ്ര​​തി​​ക​​ളെ​​യും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ​​യും ക​​ബ​​ളി​​പ്പി​​ക്കു​​ക​​യു​​മാ​​ണ്. എ​​തി​​രാ​​ളി​​ക​​ളെ കൊ​​ന്ന​​തി​​ലൂ​​ടെ ത​​ങ്ങ​​ളെ​​ന്തോ മ​​ഹ​​ത്താ​​യ കാ​​ര്യം ചെ​​യ്തെ​​ന്ന തോ​​ന്ന​​ലു​​ണ്ടാ​​ക്കി, അ​​പ​​മാ​​ന​​ക​​ര​​മാ​​യ ജ​​യി​​ൽ​​വാ​​സ​​ത്തെ അ​​ഭി​​മാ​​ന​​ക​​ര​​മെ​​ന്നു തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന രാ​​ഷ്‌​​ട്രീ​​യ ത​​ട്ടി​​പ്പ്. പാ​​ർ​​ട്ടി​​യ​​ടി​​മ​​ക​​ള​​ല്ലാ​​ത്ത​​വ​​ർ​​ക്ക് ഇ​​വ​​ർ കൊ​​ല​​ക്കേ​​സ് പ്ര​​തി​​ക​​ൾ മാ​​ത്ര​​മാ​​ണ്. ഈ ​​കു​​റ്റ​​വാ​​ളി​​ക​​ൾ സ​​മൂ​​ഹ​​ത്തി​​നോ സം​​സ്ഥാ​​ന​​ത്തി​​നോ രാ​​ജ്യ​​ത്തി​​നോ ഒ​​രു സം​​ഭാ​​വ​​ന​​യും ചെ​​യ്ത​​താ​​യി മ​​നു​​ഷ്യ​​ത്വ​​മു​​ള്ള ഒ​​രാ​​ളും ക​​രു​​തി​​ല്ല.

ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ പ്ര​​തി​​ക​​ൾ​​ക്ക് ഒ​​ത്തി​​രി മാ​​ല​​യി​​ട്ടി​​ട്ടു​​ള്ള പാ​​ർ​​ട്ടി​​യാ​​ണ് ബി​​ജെ​​പി. അ​​തി​​ൽ ഏ​​റ്റ​​വും കു​​പ്ര​​സി​​ദ്ധ​​മാ​​യ​​ത് ഗു​​ജ​​റാ​​ത്ത് ക​​ലാ​​പ​​ത്തി​​നി​​ടെ ബി​​ൽ​​ക്കീ​​സ് ബാ​​നു​​വി​​നെ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗം ചെ​​യ്യു​​ക​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത കേ​​സി​​ൽ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട 11 പ്ര​​തി​​ക​​ൾ​​ക്ക് 2022ൽ ​​ശി​​ക്ഷ​​യി​​ള​​വ് ല​​ഭി​​ച്ച​​പ്പോ​​ൾ വി​​എ​​ച്ച്പി, പ്രാ​​ദേ​​ശി​​ക ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​ധു​​രം ന​​ൽ​​കി​​യും മാ​​ല​​യി​​ട്ടും സ്വീ​​ക​​രി​​ച്ച​​താ​​ണ്.

ഇ​​വ​​രൊ​​ക്കെ ഭാ​​ര്യ​​യും മ​​ക​​ളും ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ മു​​ഖ​​ത്ത് എ​​ങ്ങ​​നെ നോ​​ക്കും! ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഗാ​​സി​​യാ​​ബാ​​ദി​​ൽ നി​​യ​​മ​​വി​​ദ്യാ​​ർ​​ഥി​​നി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത കേ​​സി​​ലെ പ്ര​​തി​​യും ഹി​​ന്ദു യു​​വ​​വാ​​ഹി​​നി ഭാ​​ര​​വാ​​ഹി​​യു​​മാ​​യ സു​​ശീ​​ൽ പ്ര​​ജാ​​പ​​തി​​ക്ക് ജാ​​മ്യം ല​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​നു​​യാ​​യി​​ക​​ൾ മാ​​ല​​യി​​ട്ടും തോ​​ളി​​ലേ​​റ്റി​​യു​​മാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്. ഇ​​ക്ക​​ഴി​​ഞ്ഞ മേ​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കു​​റ്റ​​ക്കാ​​ര​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി കോ​​ട​​തി വി​​ട്ട​​യ​​ച്ച​​വ​​ര​​ല്ല മു​​ക​​ളി​​ൽ പ​​റ​​ഞ്ഞ​​വ​​ർ ആ​​രും. കൊ​​ല​​യാ​​ളി​​ക​​ളെ​​യും ബ​​ലാ​​ത്സം​​ഗി​​ക​​ളെ​​യും ചു​​മ​​ക്കു​​ന്ന​​വ​​രു​​ടെ തോ​​ളി​​ലെ ദു​​ർ​​ഗ​​ന്ധം ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും മ​​ലി​​ന​​മാ​​ക്കു​​ക​​യാ​​ണ്. അതു തുറന്നു പ​​റ​​യാ​​ൻ ഇ​​നി​​യും വൈ​​കി​​ക്കൂ​​ടാ.

2016 മു​​ത​​ൽ 2025 വ​​രെ കേ​​ര​​ള​​ത്തി​​ൽ പ്ര​​ധാ​​ന പാ​​ർ​​ട്ടി​​ക​​ളി​​ൽ​പെ​​ട്ട 70ൽ ​​ഏ​​റെ​​പ്പേ​​ർ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​തി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. എ​​ത്ര​​യോ കു​​ടും​​ബ​​ങ്ങ​​ളാ​​ണ് അ​​നാ​​ഥ​​മാ​​യ​​ത്. എ​​ത്ര​​യോ കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കാ​​ണ് രാ​​ഷ്‌​​ട്രീ​​യ​​മെ​​ന്ന​​തു പേ​​ടി​​സ്വ​​പ്ന​​മാ​​യ​​ത്. ഒ​​ന്നും സ്വാ​​ത​​ന്ത്ര്യ-​​ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണ​​ത്തി​​ന​​ല്ല, പാ​​ർ​​ട്ടി​​ക​​ളു​​ടെ ആ​​ശ​​യ​​ദാ​​രി​​ദ്ര്യ​​ത്തി​​നും തി​​ന്മ​​ക​​ൾ​​ക്കും മ​​റ​​യി​​ടാ​​ൻ. മി​​ക്ക കു​​റ്റ​​വാ​​ളി​​ക​​ളും പാ​​ർ​​ട്ടി അ​​ടി​​മ​​ക​​ളാ​​ണ്. നേ​​താ​​ക്ക​​ളു​​ടെ മ​​ക്ക​​ളാ​​രും ജ​​യി​​ലി​​ൽ ഇ​​ല്ല. അ​​വ​​ർ സ്വീ​​ക​​ര​​ണം കൊ​​ടു​​ക്കു​ക​​യേ ഉ​​ള്ളൂ; വാ​​ങ്ങാ​​നു​​ള്ള വി​​വ​​ര​​ക്കേ​​ടു കാ​​ണി​​ക്കി​​ല്ല.

ജ​​യി​​ലി​​ലേ​​ക്കു പോ​​കു​​ന്ന​​ വ​​ഴി​​ക്കു കി​​ട്ടു​​ന്ന സ്വീ​​ക​​ര​​ണ​​വും അ​​ഭി​​വാ​​ദ്യ​​വും ഉ​​മ്മ​​യു​​മൊ​​ക്കെ ഏ​​റ്റു​​വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് കു​​റ​​ച്ചു​​നേ​​ര​​ത്തേ​​ക്ക് ത​​ങ്ങ​​ൾ ക്രി​​മി​​ന​​ലു​​ക​​ള​​ല്ല, സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​സേ​​നാ​​നി​​ക​​ളാ​​ണെ​​ന്ന മി​​ഥ്യാ​​ബോ​​ധം ഉ​​ണ്ടാ​​യേ​​ക്കാം. അ​​തു ക​​ഴി​​യു​​ന്പോ​​ൾ ജ​​യി​​ൽ വാ​​തി​​ലു​​ക​​ൾ തു​​റ​​ക്കും. അ​​ഭി​​വാ​​ദ്യ​​ങ്ങ​​ളു​​ടെ മാ​​റ്റൊ​​ലി​​യും ഉ​​മ്മ​​യു​​ടെ ചൂ​​ടും കെ​​ട്ട​​ട​​ങ്ങും. സ്വ​​ന്തം പാ​​ർ​​ട്ടി​​യ​​ല്ല ഭ​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ സു​​ഖ​​വാ​​സ​​വും തോ​​ന്ന്യാ​​സ പ​​രോ​​ളും കി​ട്ടി​ല്ല. ഭ​ര​ണ​കൂ​ടം സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങ​രു​ത്.

ഈ ​​അ​​ക്ര​​മി​​ക​​ളെ​​യും അ​​വ​​രെ ആ​​യു​​ധ​​മ​​ണി​​യി​​ച്ച് ഒ​​ളി​​ച്ചി​​രി​​ക്കു​​ന്ന ഗൂ​​ഢാ​​ലോ​​ച​​ന​​ക്കാ​​രെ​​യും ‘മു​​ന്നോ​​ട്ടി​​നി​​യും മു​​ന്നോ​​ട്ട്’ എന്നു മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി പ്രോ​​ത്സാ​​ഹി​​പ്പി​​ച്ചി​​ട്ട് സ്വ​​ന്തം വീ​​ട്ടി​​ലെ​​ത്തി സു​​ഭി​​ക്ഷ​​മാ​​യ അ​​ത്താ​​ഴ​​മു​​ണ്ട് ഉ​​റ​​ങ്ങു​​ന്ന​​വ​​രെ​​യും പാ​​ർ​​ട്ടി​​ഭേ​​ദ​​മി​​ല്ലാ​​തെ മ​​നു​​ഷ്യ​​ർ ത​​ള്ളി​​പ്പ​​റ​​യ​​ണം. ഇ​​ക്കൂ​​ട്ട​​ർ എ​​തി​​രാ​​ളി​​ക​​ളെ മാ​​ത്ര​​മ​​ല്ല, ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും നി​​ര​​ന്ത​​രം ആ​​ക്ര​​മി​​ക്കു​​ക​​യാ​​ണ്. സി​​പി​​എ​​മ്മോ കോ​​ൺ​​ഗ്ര​​സോ ബി​​ജെ​​പി​​യോ ആ​​ക​​ട്ടെ, ചോ​​ര​​ച്ചാ​​ലു​​ക​​ൾ വെ​​ട്ടു​​ക​​യും നീ​​ന്തി​​ക്ക​​യ​​റു​​ക​​യും ചെ​​യ്യു​​ന്ന വി​​പ്ല​​വ​​വും ഫാ​​സി​​സ​​വു​​മൊ​​ന്നും ഇ​​വി​​ടെ​​യാ​​ർ​​ക്കും വേ​​ണ്ട; ജ​​നാ​​ധി​​പ​​ത്യം മ​​തി.

University News

പ​രീ​ക്ഷാ​ വി​ജ്ഞാ​പ​നം

2027 ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം  ​റെ​ഗു​ല​ർ  2026 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി  2023, 2024 & 2025 അ​ഡ്മി​ഷ​ൻ), (മേ​ഴ്സി ചാ​ൻ​സ്  2015 സ്കീം  2015  2017 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​സ്‍​സി (റെ​ഗു​ല​ർ  2025 അ​ഡ്മി​ഷ​ൻ) എം​എ /എം​എ​സ്‍​സി/ എം​കോം (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി  2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി  2023 & 2022 അ​ഡ്മി​ഷ​ൻ) (എ​സ്ഡി​ഇ) ജ​നു​വ​രി 2027 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് <www.exams.keralauniversity.ac.in> മു​ഖേ​ന 2026 ഡി​സം​ബ​ർ 03 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.  വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.   

2026 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്സ്, ഇ​ന്റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ന്റ് ഡി​പ്ലോ​മ​സി (2020  2022 ബാ​ച്ച്) (മേ​ഴ്സി ചാ​ൻ​സ്) സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 

2026 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (20202022, 20212023 ബാ​ച്ച്) (മേ​ഴ്സി ചാ​ൻ​സ്) സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 

ടൈം​ടേ​ബി​ൾ

2026 ന​വം​ബ​റി​ൽ ആ​രം​ഭി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ റെ​ഗു​ല​ർ ധ​ഫു​ൾ​ടൈം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം (2024 സ്കീം)​പ മേ​ജ​ർ പ്രൊ​ജ​ക്റ്റ് ആ​ൻ​ഡ് വൈ​വാ​വോ​സി, എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഫു​ൾ​ടൈം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം (2020 സ്കീം), ​എം​ബി​എ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (2023 സ്കീം) ​പ്രോ​ജ​ക്ട് ആ​ൻ​ഡ് കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വാ​വോ​സി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.  

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2026 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ  ഒ​ന്നാം  സെ​മ​സ്റ്റ​ർ   ബി​എ (സി​ബി​സി​എ​സ്) (മേ​ഴ്സി ചാ​ൻ​സ്  2010, 2011 & 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, ഹാ​ൾ ടി​ക്ക​റ്റു​മാ​യി 2026 ന​വം​ബ​ർ 24 മു​ത​ൽ 30 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ  ഇ​ജെ V സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.  

ക്രി​സ്മ​സ് അ​വ​ധി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളും, സെ​ന്‍റ​റു​ക​ളും, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും, ക്രി​സ്മ​സ് അ​വ​ധി​യ്ക്കാ​യി 2026 ഡി​സം​ബ​ർ 18 ന് ​വൈ​കു​ന്നേ​രം അ​ട​യ്ക്കു​ക​യും 2026 ഡി​സം​ബ​ർ 29 മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും.  

University News

അപേക്ഷ ക്ഷണിച്ചു

കാലിക്കട്ട് സർവകലാശാല സൈക്കോളജി പഠനവകുപ്പിന്‍റെയും കേരളസർക്കാർ സാമൂഹികനീതി വകുപ്പിന്‍റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്‍റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിലെ (സിഡിഎംആർപി) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ബ്രാക്കറ്റിൽ ഒഴിവുകൾ എന്ന ക്രമത്തിൽ: ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (കാലിക്കട്ട് സർവകലാശാല യൂണിറ്റ് - രണ്ടൊഴിവ്, കണ്ണൂർ യൂണിറ്റ് - ഒരൊഴിവ്), ജോയിന്‍റ് ഡയറക്ടർ ക്ലിനിക്കൽ സൈക്കോളജസ്റ്റ് (ഒരൊഴിവ്), ഫിസിയോതെറാപ്പിസ്റ്റ് (കണ്ണൂർ യൂണിറ്റ് - രണ്ടൊഴിവ്), സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (കാലിക്കട്ട് സർവകലാശാല യൂണിറ്റ് - ഒരൊഴിവ്, കണ്ണൂർ യൂണിറ്റ് - രണ്ടൊഴിവ്), സ്‌പെഷ്യൽ എജ്യുക്കേറ്റർ (കണ്ണൂർ യൂണിറ്റ് - രണ്ടൊഴിവ്), ഡിസബിലിറ്റി മാനേജ്‌മെന്‍റ് ഓഫിസർ ക്ലിനിക്കൽ സൈക്കോളജസ്റ്റ് (കാലിക്കട്ട് സർവകലാശാല യൂണിറ്റ് - ഒരൊഴിവ്, കണ്ണൂർ യൂണിറ്റ് - ഒരൊഴിവ്), കേസ് കോ ഓർഡിനേറ്റർ കം ലയ്സൺ ഓഫിസർ (കണ്ണൂർ യൂണിറ്റ് - രണ്ടൊഴിവ്), ഡെവലപ്മെന്‍റ് സൈക്കോളജസ്റ്റ് (കാലിക്കട്ട് സർവകലാശാല യൂണിറ്റ് - ഒരൊഴിവ്, കണ്ണൂർ യൂണിറ്റ് - രണ്ടൊഴിവ്). അപേക്ഷകൾ ഡിസംബർ ആറിന് വൈകീട്ട് നാലിനുള്ളിൽ ഡയറക്ടർ, സിഡിഎംആർപി, ഡിപ്പാർട്ട്മെന്‍റ് ഓഫ് സൈക്കോളജി, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, പിൻ - 673 635 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

വാക് - ഇൻ - ഇന്‍റർവ്യൂ

കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനിൽ ഇംഗ്ലീഷ് (എൽസി / എഐ സംവരണം), ഹിസ്റ്ററി (എസ്‌സി സംവരണം), സോഷ്യോളജി (ഓപ്പൺ) വിഷയങ്ങൾക്ക് കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്‍റർവ്യൂ ഡിസംബർ 11ന് നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും വിജ്ഞാപനത്തിൽ പറഞ്ഞ ബാധകമായ മറ്റ് സാക്ഷ്യപത്രങ്ങളും സഹിതം ഹാജരാകണം. സമയം: ഇംഗ്ലീഷ്, ഹിസ്റ്ററി - രാവിലെ 09.30; സോഷ്യോളജി - ഉച്ചക്ക് 01.30. കേന്ദ്രം: കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയം. വിശദവിവരങ്ങൾക്ക് : uoc.ac.in.

പരീക്ഷാതീയതി

സർവകലാശാല നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (2023 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ഡിസംബർ ഏഴിന് തുടങ്ങും.

ഒന്നാം സെമസ്റ്റർ ബിവോക് (സിബിസിഎസ്എസ് - വി - യുജി) നവംബർ 2026 (2022 - 2024 പ്രവേശനം), നവംബർ 2025 (2020 - 2021 പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഡിസംബർ ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബിടെക് ഏപ്രിൽ 2026 (2019 സ്‌കീം, 2022 പ്രവേശനം), നവംബർ 2025 (2021 പ്രവേശനം), ഏപ്രിൽ 2025 (2020 പ്രവേശനം), നവംബർ 2024 (2019 പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എംഎസ്‌സി ഹോം സയൻസ് (ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്) ഏപ്രിൽ 2026 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

അഭിമുഖം മാറ്റിവെച്ചു

കാലിക്കട്ട് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനായി 25ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

 അഭിമുഖം നടത്തുന്നു

 കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജിൽ (ഐഇടി) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഷയത്തിന് കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് പ്രഫസർ (ഹയർ ഗ്രേഡ്) നിയമനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഡിസംബർ രണ്ടിന് നടക്കും. കേന്ദ്രം: സർവകലാശാല ഭരണകാര്യാലയം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

 

University News

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ ജോയിന്‍റ് പ്രോഗ്രാം ഇൻ എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി - ജോയിന്‍റ് സിഎസ്എസ്- റെഗുലർ/സപ്ലിമെന്‍ററി ), നവംബർ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ15 മുതൽ 17 വരെയും പിഴയോടുകൂടി ഡിസംബർ 18 വരെയും അപേക്ഷിക്കാം.

രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു

കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ/ഇപ്രൂവ്മെന്‍റ് / സപ്ലിമെന്‍ററി) നവംബർ 2026 പരീക്ഷകളുമായി ബന്ധപ്പെട്ട സ്റ്റുഡന്‍റ് രജിസ്ട്രേഷൻ/കോഴ്സ് സെലക്ഷൻ പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി 26 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

ഒന്നാം സെമസ്റ്റർ എംസിഎ പരീക്ഷ തീയതി പുനഃക്രമീകരിച്ചു

കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ എംസിഎ (2026 അഡ്മിഷൻ - റെഗുലർ/2023 മുതൽ 2025 വരെ അഡ്മിഷൻ -സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) നവംബർ 2026 പരീക്ഷകൾ 2027 ജനുവരി അഞ്ചിന് ആരംഭിക്കുന്ന തരത്തിൽ പുനഃക്രമീകരിച്ചു. പരിഷ്കരിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ബിരുദ (വിദൂര വിദ്യാഭ്യാസം) മേഴ്സി ചാൻസ് പരീക്ഷകൾ ജനുവരി നാലു മുതൽ

കണ്ണൂർ സർവകലാശാല ബിരുദ വിദ്യാർഥികൾക്കായുള്ള (വിദൂര വിദ്യഭ്യാസം -2009 ആൻഡ് 2010 പ്രവേശനം) മേഴ്സി ചാൻസ് മാർച്ച് /ഏപ്രിൽ 2026 പരീക്ഷകൾ, 2027 ജനുവരി നാലു മുതൽ ആരംഭിക്കുന്നതാണ്. വിശദമായ പരീക്ഷ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു .

ടൈം ടേബിളുകൾ

ഡിസംബർ ഏഴിന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ലീഗൽ സ്റ്റഡീസ് സെന്‍ററിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ - 2026 അഡ്മിഷൻ/സപ്ലിമെന്‍ററി - 2022 മുതൽ 2025 വരെ അഡ്മിഷൻസ്) നവംബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2026 ഡിസംബർ 10 ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്‍റിൽ നടത്തപ്പെടുന്ന POST GRADUATE DIPLOMA IN YOGA EDUCATION (PGDYE) പ്രോഗ്രാമിന്‍റെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാ ശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിസംബർ ഏഴിന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം (റെഗുലർ/ സപ്ലിമെന്‍ററി- 2023 മുതൽ 2026 വരെ അഡ്മിഷൻസ്) നവംബർ 2026, ബിഎ എൽഎൽ ബി പ്രോഗ്രാം സപ്ലിമെന്‍ററി (2021 ആൻഡ് 2022 അഡ്മിഷൻസ്) നവംബർ 2026, ബിഎ എൽഎൽബി പ്രോഗ്രാം സപ്ലിമെന്‍ററി (2017-2020 അഡ്മിഷൻസ്) നവംബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 ഹാൾടിക്കറ്റ്

2026 നവംബർ 27ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ/സപ്ലിമെൻറ്ററി /ഇംപ്രൂവ്മെന്‍റ് ) നവംബർ 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പിഎച്ച്ഡി പ്രവേശനം അവസാന തിയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2026 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 20 വരെയായി ദീർഘിപ്പിച്ചിരിക്കുന്നു. വിശദ വിവരങ്ങൾക്കായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക (research.kannuruniversity.ac.in).

University News

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍-ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (സിഎസ്എസ്) (2026 അഡ്മിഷന്‍ റെഗുലര്‍, 2024, 2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021-2023 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ എട്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെയും സിപാസിലെയും ഒന്നാം സെമസ്റ്റര്‍ എംസിഎ (2026 അഡ്മിഷന്‍ റെഗുലര്‍, 2023-2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020-2022 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ നടക്കും. ഡിസംബര്‍ ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഒന്‍പതു വരെയും സൂപ്പര്‍ ഫൈനോടെ ഒന്‍പതു വരെയും അപേക്ഷ സ്വീകരിക്കും.

ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു

എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകള്‍, പഠന വകുപ്പുകള്‍, സെന്ററുകള്‍ എന്നിവയുടെ ക്രിസ്തുമസ് അവധി ഡിസംബര്‍ 19 മുതല്‍ 28 വരെ ആയിരിക്കും. അവധിക്കുശേഷം 29ന് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

 

National

  'അ​ധി​കാ​ര​ത്തി​ലി​രു​ന്ന് ലോ​കം ചു​റ്റു​ന്ന ചി​ല വി​വ​ര​ദോ​ഷി​ക​ൾ​ക്ക് സൗ​ര​വി​നോട് അ​സൂ​യ': അ​ഭി​ജി​ത് ദീ​പ്കെ

 ന്യൂ​ഡ​ൽ​ഹി: ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ല​ണ്ട​നി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​നൊ​രു​ങ്ങി​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' (സി​ജെ​പി) സ​ഹ ക​ൺ​വീ​ന​ർ സൗ​ര​വ് ദാ​സി​നെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ രം​ഗ​ത്തെ​ത്തി. ലോ​കം ചു​റ്റാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ചി​ല വി​വ​ര​ദോ​ഷി​ക​ൾ​ക്ക് (അ​ൻ​പ​ഡ് ഗ​വാ​ർ), സൗ​ര​വി​ന് ഓ​ക്സ്ഫോ​ർ​ഡി​ൽ നി​ന്ന് ക്ഷ​ണം ല​ഭി​ച്ച​തി​ലു​ള്ള അ​സൂ​യ കാ​ര​ണ​മാ​ണ് യാ​ത്ര ത​ട​ഞ്ഞ​തെ​ന്ന് ദീ​പ്കെ പ​രി​ഹ​സി​ച്ചു.

ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കാ​നാ​ണ് സൗ​ര​വി​നെ ക്ഷ​ണി​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ അ​സൂ​യ​യാ​ണ് യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തി​യ​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ വെ​ച്ചാ​ണ് ത​ന്‍റെ പാ​സ്‌​പോ​ർ​ട്ട് ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തെ​ന്ന് സൗ​ര​വ് ദാ​സ് നേ​ര​ത്തെ വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ൻസ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു യാ​ത്ര. ഓ​ക്സ്ഫോ​ർ​ഡ്, കേം​ബ്രി​ഡ്ജ്, എ​ൽ​എ​സ്ഇ, എ​ഡി​ൻ​ബ​ർ​ഗ് തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 'കോ​ക്രോ​ച്ച് മൂ​വ്മെ​ന്‍റിനെ'​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ട ത​ന്നെ ഭീ​രു​ക്ക​ളാ​യ മോ​ദി സ​ർ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ഭ്യാ​സ​മു​ള്ള യു​വാ​ക്ക​ൾ ബൗ​ദ്ധി​ക ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും സൗ​ര​വ് ദാ​സ് 'എ​ക്സി'​ൽ കു​റി​ച്ചി​രു​ന്നു.

താൻ നീ​ര​വ് മോ​ദി​യോ വി​ജ​യ് മ​ല്യ​യോ ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്നു. ബാ​ങ്കു​ക​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​ക​ൾ കൊ​ള്ള​യ​ടി​ച്ചി​രു​ന്നെ​ങ്കി​ൽ ഈ ​സ​ർ​ക്കാ​ർ എ​ന്നെ പോ​വാ​ൻ അ​നു​വ​ദി​ച്ചേ​നെ" എ​ന്നും സൗ​ര​വ് ദാ​സ് പ്രതികരിച്ചിരുന്നു.

 

Kerala

ഞാ​ൻ നീ​ര​വ് മോ​ദി​യോ വി​ജ​യ് മ​ല്യ​യോ ആ​യി​രു​ന്നെ​ങ്കി​ൽ....; യാ​ത്ര ത​ട​ഞ്ഞ സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് സൗ​ര​വ് ദാ​സ്

ന്യൂ​ഡ​ൽ​ഹി: ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ല​ണ്ട​നി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​നൊ​രു​ങ്ങി​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' (സി​ജെ​പി) സ​ഹ ക​ൺ​വീ​ന​ർ സൗ​ര​വ് ദാ​സി​നെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ച്ചു. ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ
പാ​സ്‌​പോ​ർ​ട്ട് ത​ട​ഞ്ഞു​വ​ച്ചി​ട്ടു​ണ്ടെ​ന്ന ചെ​യ്തി​ട്ടു​ണ്ടെ​ന്ന വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ സൗ​ര​വ് ദാ​സ് വ്യ​ക്ത​മാ​ക്കി.

ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു യാ​ത്ര. ഓ​ക്സ്ഫോ​ർ​ഡ്, കേം​ബ്രി​ഡ്ജ്, എ​ൽ​എ​സ്ഇ, എ​ഡി​ൻ​ബ​ർ​ഗ് തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 'കോ​ക്രോ​ച്ച് മൂ​വ്മെ​ന്‍റി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ട ത​ന്നെ ഭീ​രു​ക്ക​ളാ​യ മോ​ദി സ​ർ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന് സൗ​ര​വ് ദാ​സ് 'എ​ക്സി'​ൽ കു​റി​ച്ചു. വി​ദ്യാ​ഭ്യാ​സ​മു​ള്ള യു​വാ​ക്ക​ൾ ബൗ​ദ്ധി​ക ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ത​ന്‍റെ യാ​ത്ര ത​ട​ഞ്ഞ​തി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് സൗ​ര​വ് ദാ​സ് പ​രി​ഹ​സി​ച്ച​ത്. "ഞാ​ൻ നീ​ര​വ് മോ​ദി​യോ വി​ജ​യ് മ​ല്യ​യോ ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്നു. ബാ​ങ്കു​ക​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​ക​ൾ കൊ​ള്ള​യ​ടി​ച്ചി​രു​ന്നെ​ങ്കി​ൽ ഈ ​സ​ർ​ക്കാ​ർ എ​ന്നെ പോ​വാ​ൻ അ​നു​വ​ദി​ച്ചേ​നെ" എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. മ​ന്ത്രി​മാ​ർ രാ​ജി വെ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മ​ന്ത്രി​സ​ഭാ വി​ക​സ​നം പോ​ലും ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും സൗ​ര​വ് ദാ​സ് കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കൊ​ണ്ട് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യാ​നാ​വി​ല്ലെ​ന്നും ഭാ​വി​യി​ൽ ല​ണ്ട​നി​ലേ​ക്കും പാ​രീ​സി​ലേ​ക്കും യാ​ത്ര ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Movies

പ്ര​ണ​യ​വു​മാ​യി ആ​ര്യ​യും നി​ഖി​ല​യും; ഹ​ലോ കാ​ത​ൽ ട്രെ​യി​ല​ർ  

ആ​ര്യ, നി​ഖി​ല വി​മ​ൽ, വൈ​ഷ്ണ​വി ചൈ​ത​ന്യ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ‘ഹ​ലോ കാ​ത​ൽ’ ട്രെ​യി​ല​ർ എ​ത്തി. ‘പ്ര​ണ​യ വി​ലാ​സം’ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത നി​ഖി​ൽ മു​ര​ളി​യാ​ണ് ‘ഹ​ലോ കാ​ത​ലും’ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 

ആ​ര്യ​യു​ടെ നാ​ൽ​പ​താ​മ​ത് ചി​ത്ര​മാ​ണി​ത്. ആ​ര്യ​യു​ടെ സ്വ​ന്തം ബാ​ന​റാ​യ ‘ദ് ​ഷോ പീ​പ്പി​ൾ’, ‘സി​ൽ​വ​ർ ഗ്രെ​യി​ൻ പി​ക്ചേ​ഴ്സ്’ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡി​സം​ബ​ർ നാ​ലി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും. തെ​ലു​ങ്കി​ൽ 'ഹ​ലോ പ്രേ​മ' എ​ന്ന പേ​രി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

Kerala

വിവാദ ക്രീമിന്‍റെ കസ്റ്റമർ കെയർ നമ്പർ കാസർഗോഡ് സ്വദേശിനിയുടെ പേരിൽ; ഇന്ന് നോട്ടീസ് നൽകും

മ​ല​പ്പു​റം: ഇ​ൻ​സ്റ്റ​ഗ്രാം പ​ര​സ്യം ക​ണ്ട് വാ​ങ്ങി​യ 'എ​ഫ് ട്യൂ​ൺ' ഫെ​യ​ർ​ന​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​ക്ക് വൃ​ക്ക​രോ​ഗം ബാധിച്ച കേ​സി​ൽ അ​ന്വേ​ഷ​ണം നി​ർ​ണായ​ക ഘ​ട്ട​ത്തി​ലേ​ക്ക്. ക്രീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​ർ കാ​സ​ർ​ഗോഡ് സ്വ​ദേ​ശി​നി​യു​ടെ പേ​രി​ലാ​ണെ​ന്ന് പൊ​ലിസ് തി​രി​ച്ച​റി​ഞ്ഞു.

പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത് ഈ ​ന​മ്പ​റി​ൽ നി​ന്നാ​ണെ​ന്നാ​ണ് പൊ​ലിസി​ന്‍റെ
ക​ണ്ടെ​ത്ത​ൽ. ന​മ്പ​റി​ന്‍റെ ഉ​ട​മ​യ്ക്ക് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും അ​ന്വേ​ഷ​ണം കാ​സ​ർ​ഗോഡ് കേ​ന്ദ്രീ​ക​രി​ച്ച് ഊ​ർ​ജിത​മാ​ക്കി​യ​താ​യും പൊ​ലിസ് അ​റി​യി​ച്ചു.

ദു​ബാ​യി​ൽ നി​ർ​മി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഈ ​ക്രീം പെ​ൺ​കു​ട്ടി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഉ​ൽ​പ്പ​ന്ന​ത്തി​ൽ മെ​ർ​ക്കു​റി​യു​ടെ അ​ള​വ് അ​പ​ക​ട​ക​ര​മാം​വി​ധം കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, അ​ന​ധി​കൃ​ത സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും വ്യാ​ജ പ്രോ​ട്ടീ​ൻ പൗ​ഡ​റു​ക​ളു​ടെ​യും ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഫെ​യ്സ് ഷീ​റ്റു​ക​ൾ, ഫെ​യ​ർ​ന​സ് ക്രീ​മു​ക​ൾ, ച​ർ​മ്മ​ത്തി​ന്റെ നി​റ​വും ഭം​ഗി​യും കൂ​ട്ടു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മ​റ്റ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

District News

ചാ​യ​യ്ക്കൊ​പ്പം സം​ഗീ​ത​വും വി​ള​മ്പി ഏ​ഴൂ​രി​ലെ കൂ​ട്ടു​കാ​ർ

ഉ​ളി​ക്ക​ൽ: ഒ​രു ചാ​യ​ക്ക​ട. കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ൾ. മു​ന്നി​ൽ ആ​വി പ​റ​ക്കു​ന്ന ചാ​യ​യും മ​ന​സു​നി​റ​യെ പാ​ട്ടു​ക​ളും. ഉ​ളി​ക്ക​ൽ ഏ​ഴൂ​രി​ലെ വാ​യാ​ട്ട് സ​ജി​യു​ടെ ചാ​യ​ക്ക​ട​യി​ൽ എ​ത്തി​യാ​ൽ ചാ​യ​യ്ക്കൊ​പ്പം സം​ഗീ​ത​വും ആ​സ്വ​ദി​ക്കാം. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ല​ക്‌​ട്രീ​ഷ്യ​നും സാ​ധാ​ര​ണ​ക്കാ​രു​മെ​ല്ലാം ഇ​വി​ടെ പാ​ട്ടു​കാ​രാ​ണ്. ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കി​ട്ടു​ന്ന ഒ​ഴി​വു​സ​മ​യം പാ​ട്ടി​ന്‍റെ ല​ഹ​രി​യി​ൽ പ​ങ്കി​ടു​ന്ന പ​തി​ന​ഞ്ചോ​ളം പേ​രു​ടെ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യാ​ണി​ത്. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളാ​യ സു​മേ​ഷും അ​നി​ലും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​ഞ്ജി​ത്തും ഇ​ല​ക്‌​ട്രീ​ഷ്യ​നാ​യ സ​ന​ത്തും സ​ജി​യും മ​നോ​ജും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​ത്തു​ചേ​രു​മ്പോ​ൾ ഏ​ഴൂ​രി​ലെ ചാ​യ​ക്ക​ട സം​ഗീ​ത​വേ​ദി​യാ​യി മാ​റും. ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​റ്റ് അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​മാ​യാ​ൽ ഇ​വി​ടെ സം​ഗീ​ത​മു​യ​രും. ഒ​രാ​ൾ പാ​ട്ടു തു​ട​ങ്ങും. മ​റ്റു​ള്ള​വ​ർ ഏ​റ്റു​പാ​ടും. പി​ന്നെ സ​മ​യം പോ​കു​ന്ന​ത​റി​യി​ല്ല.

സം​ഗീ​ത​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​മോ വ​ലി​യ വേ​ദി​ക​ളി​ലെ അ​നു​ഭ​വ​സ​മ്പ​ത്തോ ഇ​വ​ർ​ക്കി​ല്ല. എ​ന്നാ​ൽ പാ​ട്ടി​നോ​ടു​ള്ള ഇ​ഷ്ട​ത്തി​ന് അ​തി​രു​ക​ളു​മി​ല്ല. ഓ​രോ​രു​ത്ത​രും ഇ​ഷ്ട​പ്പെ​ട്ട പാ​ട്ടു​ക​ൾ പാ​ടി​യും പ​ഴ​യ ഗാ​ന​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്തും സൗ​ഹൃ​ദ​ത്തി​ന്‍റെ പു​തി​യ ഈ​ണ​ങ്ങ​ൾ തീ​ർ​ക്കു​ന്നു. ജോ​ലി​യും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​ണെ​ങ്കി​ലും പാ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ഒ​രേ മ​ന​സു​കാ​ർ. പാ​ട്ടു​സം​ഗ​മം ശ്ര​ദ്ധ​നേ​ടി​യ​തോ​ടെ കേ​ൾ​ക്കാ​ൻ നാ​ട്ടു​കാ​രും എ​ത്തി​ത്തു​ട​ങ്ങി. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​വേ​ദി​ക​ളി​ലേ​ക്കും ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ട്.

വ​ലി​യ സ്റ്റേ​ജു​ക​ളോ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ ഇ​ല്ലാ​തെ ഒ​രു ചാ​യ​ക്ക​ട​യെ സം​ഗീ​ത​വേ​ദി​യാ​ക്കി മാ​റ്റു​ക​യാ​ണ് ഏ​ഴൂ​രി​ലെ ഈ ​കൂ​ട്ടു​കാ​ർ. ജീ​വി​ത തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​രം കാ​ണാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നും സ​ന്തോ​ഷം പ​ങ്കി​ടാ​നും ഇ​വ​ർ ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണ് പാ​ട്ട്. ഇ​വി​ടെ ചാ​യ​യ്ക്ക് രു​ചി മാ​ത്ര​മ​ല്ല, ഓ​രോ ഈ​ണ​ത്തി​നും സൗ​ഹൃ​ദ​ത്തി​ന്‍റെ മ​ധു​രം കൂ​ടി​യു​ണ്ട്. കൂ​ട്ടും സൗ​ഹൃ​ദ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച് ല​ഹ​രി​ക്ക് പി​ന്നാ​ലെ പാ​യു​ന്ന യു​വ​ത​ല​മു​റ​യ്ക്ക് വ​ലി​യൊ​രു സ​ന്ദേ​ശം കൂ​ടി​യാ​ണ് നാ​ട്ടി​ൻ​പു​റ​ത്തെ ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്‌​മ ന​ൽ​കു​ന്ന​ത്.

District News

ബൈ​ക്ക് മോ​ഷ​ണം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളാ​യ ര​ണ്ടു പേ​രെ ഫോ​ർ​ട്ട് പൊലിസ് പി​ടി​കൂ​ടി. ആ​റ്റു​കാ​ൽ എം​എ​സ്​കെ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ വ​ർ​ക്ഷോ​പ് ഉ​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന പ്ര​കി​ലാ​ഷ് (30), വി​നീ​ത് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ർ ആറിനായിരുനനു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ണ​ക്കാ​ട് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടി​വി​എ​ക്സ്എ​ൽ 100 മോ​പ്പ​ഡാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ചത്. ഒ​ന്നാം പ്ര​തി​ പ്ര​കി​ലാ​ഷി​നെ​തി​രേ ഫോ​ർ​ട്ട് പൊലിസ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ട്.

റോ​ഡ​രി​കി​ൽ ഇ​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​രു​ട്ടി​ക്കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത് വി​നോ​ദാ​ണ്. പ്ര​കി​ലാ​ഷ് ഒ​രു വ​ർ​ക്ക്‌​ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന കാ​ല​യ​ള​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഏ​ൽ​പ്പി​ച്ച നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​തെ സ്ക്രാ​പ്പി​നു വിറ്റിരുന്നതാ യും പരാതികളുണ്ടായിരുന്നു.
ഫോ​ർ​ട്ട് സി​ഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്ത്, എ​സ്​ഐ​മാ​രാ​യ ജ​ഗ്മോ​ഹ​ൻ ദ​ത്ത​ൻ, കൃ​ഷ്ണ​മോ​ഹ​ൻ, സി​പി​ഒ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ, രാ​ഹു​ൽ, ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Editorial

സൗ​​​​​ന്ദ​​​​​ര്യ​​​​​വാ​​​​​ണി​​​​​ഭ​​​​​ക്കാ​​​​​രു​​​​​ടെ ക​​​​​പ്പം വാ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​ര​​​​​റി​​​​​യാ​​​​​ൻ

സൗ​​​​​ന്ദ​​​​​ര്യ​​​​​വ​​​​​ർ​​​​​ധ​​​​​ക വ​​​​​സ്തു​​​​​ക്ക​​​​​ൾ ത​​​​​നി​​​​​നി​​​​​റം കാ​​​​​ട്ടി​​​​​ത്തു​​​​​ട​​​​​ങ്ങി. പ്രോ​​​​​ട്ടീ​​​​​ൻ പൊ​​​​​ടി​​​​​ക​​​​​ളാ​​​​​കാം അ​​​​​ടു​​​​​ത്ത ദു​​​​​ര​​​​​ന്തം. ത​​​​​ങ്ങ​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ച്ച മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ആ​​​​​രോ​​​​​ഗ്യ​​​​​വും സൗ​​​​​ന്ദ​​​​​ര്യ​​​​​വു​​​​​മി​​​​​ല്ലെ​​​​​ന്ന അ​​​​​പ​​​​​ക​​​​​ർ​​​​​ഷ​​​​​താ​​​​​ബോ​​​​​ധം സൃ​​ഷ്‌​​ടി​​​​​ച്ച വി​​​​​പ​​​​​ണി​​​​​ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​ണ​​​​​ൽ.

 ഇ​​​​​ന്ത്യ​​​​​ൻ യു​​​​​വ​​​​​ത്വ​​​​​ത്തെ കൊ​​​​​ന്നും കാ​​​​​ശു​​​​​ണ്ടാ​​​​​ക്കാ​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഫെ​​​​​യ​​​​​ർ​​​​​നെ​​​​​സ് ക്രീ​​​​​മി​​​​​നെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച മ​​​​​ല​​​​​പ്പു​​​​​റ​​​​​ത്തെ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക്കു മു​​​​​ന്നി​​​​​ൽ അ​​​​​ഭി​​​​​മാ​​​​​ന​​​​​പൂ​​​​​ർ​​​​​വം കേ​​​​​ര​​​​​ളം ശി​​​​​ര​​​​​സു ന​​​​​മി​​​​​ക്കു​​​​​ന്നു. ആ ​​​​​പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ​​​​​യ​​​​​ത്ര​​​​​പോ​​​​​ലും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മി​​​​​ല്ലാ​​​​​തെ ഇ​​​​​ത്ര​​​​​കാ​​​​​ലം മെ​​​​​ർ​​​​​ക്കു​​​​​റി നി​​​​​റ​​​​​ഞ്ഞ ക്രീ​​​​​മു​​​​​ക​​​​​ൾ വി​​​​​റ്റ​​​​​ഴി​​​​​ക്കാ​​​​​ൻ വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​ന്നി​​​​​ലും ശി​​​​​ര​​​​​സു കു​​​​​നി​​​​​ക്കു​​​​​ന്നു; നാ​​​​​ണം​​​​​കെ​​​​​ട്ട്. മ​​​​​റ്റൊ​​​​​രു ദു​​​​​ര​​​​​ന്ത​​​​​വും പ​​​​​ടി​​​​​വാ​​​​​തി​​​​​ൽ​​​​​ക്ക​​​​​ലു​​​​​ണ്ട്. പെ​​​​​ട്ടെ​​​​​ന്നു മ​​​​​സി​​​​​ൽ പെ​​​​​രു​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള പ്രോ​​​​​ട്ടീ​​​​​ൻ പൗ​​​​​ഡ​​​​​ർ! ഓ​​​​​ൺ​​​​​ലൈ​​​​​നി​​​​​ലൂ​​​​​ടെ മാ​​​​​ത്രം കോ​​​​​ടി​​​​​ക​​​​​ൾ മ​​​​​റി​​​​​യു​​​​​ന്ന ക​​​​​ച്ച​​​​​വ​​​​​ടം. അ​​​​​തു വ​​​​​ള​​​​​ർ​​​​​ത്താ​​​​​നാ​​​​​ണോ ത​​​​​ള​​​​​ർ​​​​​ത്താ​​​​​നാ​​​​​ണോ​​​​​യെ​​​​​ന്നു​​​​​പോ​​​​​ലും ഈ ​​​​​സൗ​​​​​ന്ദ​​​​​ര്യ-​​​​​ആ​​​​​രോ​​​​​ഗ്യ വാ​​​​​ണി​​​​​ഭ​​​​​ക്കാ​​​​​രു​​​​​ടെ ക​​​​​പ്പം വാ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​ർ അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്നി​​​​​ല്ല.

മു​​​​​ഖ​​​​​ക്കു​​​​​രു​​​​​വും ക​​​​​റു​​​​​ത്ത പാ​​​​​ടു​​​​​ക​​​​​ളും മാ​​​​​റു​​​​​മെ​​​​​ന്ന ഇ​​​​​ൻ​​​​​സ്റ്റ​​ഗ്രാം ഇ​​​​​ൻ​​​​​ഫ്ലു​​​​​വ​​​​​ൻ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ പ​​​​​ര​​​​​സ്യ വീ​​​​​ഡി​​​​​യോ​​​​​ക​​​​​ൾ ക​​​​​ണ്ടാ​​​​​ണ് മ​​​​​ല​​​​​പ്പു​​​​​റം അ​​​​​രീ​​​​​ക്കോ​​​​​ട് സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യാ​​​​​യ പെ​​​​​ൺ​​​​​കു​​​​​ട്ടി അ​​​​​തു വാ​​​​​ങ്ങി​​​​​യ​​​​​ത്. ഫ​​​​​ലം ക​​​​​ണ്ട​​​​​തോ​​​​​ടെ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ മൂ​​​​​ന്നു പാ​​​​​യ്ക്ക​​​​​റ്റു​​​​​ക​​​​​ൾ വാ​​​​​ങ്ങി. താ​​​​​മ​​​​​സി​​​​​യാ​​​​​തെ കാ​​​​​ലു​​​​​ക​​​​​ളി​​​​​ലും മു​​​​​ഖ​​​​​ത്തും നീ​​​​​രു​​​​​ണ്ടാ​​​​​കു​​​​​ക​​​​​യും ന​​​​​ട​​​​​ക്കാ​​​​​ൻ ബു​​​​​ദ്ധി​​​​​മു​​​​​ട്ട് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു. മൂ​​​​​ത്ര​​​​​മൊ​​​​​ഴി​​​​​ക്കു​​​​​മ്പോ​​​​​ൾ ബി​​​​​പി പെ​​​​​ട്ടെ​​​​​ന്ന് കു​​​​​റ​​​​​യു​​​​​ന്ന​​​​​തും ത​​​​​ല​​​​​ക​​​​​റ​​​​​ങ്ങി വീ​​​​​ഴു​​​​​ന്ന​​​​​തും പ​​​​​തി​​​​​വാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. വൃ​​​​​ക്ക​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന ‘മെം​​​​​ബ്ര​​​​​ന​​​​​സ് നെ​​​​​ഫ്രോ​​​​​പ്പ​​​​​തി’​ ​​​​രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

ക്രീ​​​​​മി​​​​​ൽ അ​​​​​നു​​​​​വ​​​​​ദ​​​​​നീ​​​​​യ​​​​​മാ​​​​​യ ഒ​​​​​രു പി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ (പാ​​​​​ർ​​​​​ട്സ് പെ​​​​​ർ മി​​​​​ല്യ​​​​​ൺ) സ്ഥാ​​​​​ന​​​​​ത്ത് 12,500 പി​​​​​പി​​​​​എം മെ​​​​​ർ​​​​​ക്കു​​​​​റി! ഇ​​​​​ത്ത​​​​​രം ക്രീ​​​​​മു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വൃ​​​​​ക്ക​​​​​രോ​​​​​ഗം ബാ​​​​​ധി​​​​​ച്ച​​​​​താ​​​​​യി ഗാ​​​​​യ​​​​​ക​​​​​ൻ സ​​​​​ലിം കോ​​​​​ട​​​​​ത്തൂ​​​​​രും വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി. പ​​​​​ല​​​​​രും വി​​​​​വ​​​​​രം വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ മ​​​​​ടി​​​​​ക്കു​​​​​ന്നു​​​​​ണ്ടാ​​​​​കും. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ലെ നാ​​​​​ഗ്പുരി​​​​​ൽ 18 സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് വൃ​​​​​ക്ക​​​​​രോ​​​​​ഗം ബാ​​​​​ധി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ലും മു​​​​​ഖ​​​​​കാ​​​​​ന്തി ക്രീ​​​​​മു​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ല്ല​​​​​നെ​​​​​ന്ന് ഫു​​​​​ഡ് ആ​​​​​ൻ​​​​​ഡ് ഡ്ര​​​​​ഗ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ത​​​​​ര സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ക്യാം​​​​​പെ​​​​​യി​​​​​ൻ ഫോ​​​​​ർ സേ​​​​​ഫ് കോ​​​​​സ്മെ​​​​​റ്റി​​​​​ക്സ് 2022ൽ ​​​​​ന​​​​​ട​​​​​ത്തി​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ 33 പ്ര​​​​​മു​​​​​ഖ ബ്രാ​​​​​ൻഡുക​​​​​ളു​​​​​ടെ ലി​​​​​പ്സ്റ്റി​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ പോ​​​​​ലും 61 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം ഈ​​​​​യം ക​​​​​ണ്ടെ​​​​​ത്തി. ഇ​​​​​ത് അ​​​​​ക്ര​​​​​മ​​​​​വാ​​​​​സ​​​​​ന, വി​​​​​ള​​​​​ർ​​​​​ച്ച, മ​​​​​സ്തി​​​​​ഷ്ക-​​​​​വൃ​​​​​ക്ക ത​​​​​ക​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ സാ​​​​​ധ്യ​​​​​ത വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കും. ലി​​​​​പ്സ്റ്റി​​​​​ക് ഗ്ലോ​​​​​സി​​​​​യാ​​​​​ക്കു​​​​​ന്ന ബൂ​​​​​ട്ട​​​​​യി​​​​​ൽ ബെ​​​​​ൻ​​​​​സോ​​​​​യി​​​​​ൽ ഫൈ​​​​​ത​​​​​ലൈ​​​​​റ്റ് സ്ത​​​​​നാ​​​​​ർ​​​​​ബു​​​​​ദ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ഫി​​​​​ല​​​​​ാഡ​​​​​ൽ​​​​​ഫി​​​​​യ ഫോ​​​​​ക്സ് ചേ​​​​​സ് കാ​​​​​ൻ​​​​​സ​​​​​ർ സെ​​​​​ന്‍റ​​​​​റി​​​​​ലെ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് എ​​​​​ൻ​​​​​വ​​​​​യ​​​​​ൺ​​​​​മെ​​​​​ന്‍റ​​​​​ൽ ഹെ​​​​​ൽ​​​​​ത്ത് സ​​​​​യ​​​​​ൻ​​​​​സ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ഠ​​​​​ന​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച്, പെ​​​​​ർ​​​​​ഫ്യൂ​​​​​മു​​​​​ക​​​​​ളി​​​​​ലും നെ​​​​​യി​​​​​ൽ പോ​​​​​ളി​​​​​ഷു​​​​​ക​​​​​ളി​​​​​ലും അ​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന താ​​​​​ലേ​​​​​റ്റു​​​​​ക​​​​​ൾ, ക്രീ​​​​​മു​​​​​ക​​​​​ളും ലോ​​​​​ഷ​​​​​നു​​​​​ക​​​​​ളും കേ​​​​​ടാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ചേ​​​​​ർ​​​​​ക്കു​​​​​ന്ന പാ​​​​​ര​​​​​ബെ​​​​​നു​​​​​ക​​​​​ൾ, സ​​​​​ൺ​​​​​സ്ക്രീ​​​​​നു​​​​​ക​​​​​ളി​​​​​ലെ ഓ​​​​​ക്സി​​​​​ബെ​​​​​ൻ​​​​​സോ​​​​​ൺ എ​​​​​ന്നി​​​​​വ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ലെ സ്വാ​​​​​ഭാ​​​​​വി​​​​​ക ഹോ​​​​​ർ​​​​​മോ​​​​​ൺ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു. ഇ​​​​​ത് പ്ര​​​​​ത്യു​​​​​ത്പാ​​​​​ദ​​​​​നശേ​​​​​ഷി​​​​​യെ ബാ​​​​​ധി​​​​​ക്കാ​​​​​നും കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ നേ​​​​​ര​​​​​ത്തേ​​​​​യു​​​​​ള്ള പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക​​​​​ലി​​​​​നും കാ​​​​​ര​​​​​ണ​​​​​മാ​​​​​കും.

ഗ്രാ​​​​​ൻ​​​​​ഡ് വ്യൂ ​​​​​റി​​​​​സ​​​​​ർ​​​​​ച്ചി​​​​​ന്‍റെ ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച്, മേ​​​​​ക്ക​​​​​പ്പ്, സ്കി​​​​​ൻ​​​​​കെ​​​​​യ​​​​​ർ എ​​​​​ന്നി​​​​​വ മാ​​​​​ത്രം ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന 2025ലെ ​​​​​ഇ​​​​​ന്ത്യ​​​​​ൻ വി​​​​​പ​​​​​ണി 1.95 ല​​​​​ക്ഷം കോ​​​​​ടി രൂ​​പ മു​​​​​ത​​​​​ൽ 2.60 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ വ​​​​​രെ​​​​​യാ​​​​​ണ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ലെ​​​​​ങ്കി​​​​​ലും ഏ​​​​​ക​​​​​ദേ​​​​​ശം 4,000 കോ​​​​​ടി മു​​​​​ത​​​​​ൽ 10,000 കോ​​​​​ടി വ​​​​​രെ​​​​​യാ​​​​​കാം. ഇ​​​​​തി​​​​​ന്‍റെ​​​​​യൊ​​​​​ക്കെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള്ള സെ​​​​​ൻ​​​​​ട്ര​​​​​ൽ ഡ്ര​​​​​ഗ്സ് സ്റ്റാ​​​​​ൻ​​​​​ഡാ​​​​​ർ​​​​​ഡ് ക​​​​​ൺ​​​​​ട്രോ​​​​​ൾ ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​നും സം​​​​​സ്ഥാ​​​​​ന ഡ്ര​​​​​ഗ്സ് ക​​​​​ൺ​​​​​ട്രോ​​​​​ൾ വ​​​​​കു​​​​​പ്പു​​​​​മൊ​​​​​ക്കെ എ​​​​​വി​​​​​ടെ​​​​​യാ​​​​​ണ്? കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ‘ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ സൗ​​​​​ന്ദ​​​​​ര്യ’ ഏ​​​​​താ​​​​​നും ക​​​​​ട​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ഷ​​​​​ക്കു​​​​​പ്പി​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ക്കാ​​​​​ൻ മാ​​​​​ത്ര​​​​​മാ​​​​​ക​​​​​രു​​​​​ത്. ഭാ​​​​​വി​​​​​യി​​​​​ൽ അ​​​​​തു വി​​​​​ൽ​​​​​ക്കി​​​​​ല്ലെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള​​​​​താ​​​​​ക​​​​​ണം.

സ​​​​​ഹ​​​​​സ്ര​​​​​കോ​​​​​ടി​​​​​ക​​​​​ളു​​​​​ടെ സൗ​​​​​ന്ദ​​​​​ര്യ​​​​​വ​​​​​ർ​​​​​ധ​​​​​ക വ​​​​​സ്തു​​​​​ക്ക​​​​​ൾ വി​​​​​ഷം ക​​​​​ല​​​​​ർ​​​​​ത്തി വി​​​​​റ്റ് മ​​​​​നു​​​​​ഷ്യ​​​​​രെ രോ​​​​​ഗി​​​​​ക​​​​​ളാ​​​​​ക്കു​​​​​ന്നു. പി​​​​​ന്നീ​​​​​ട് അ​​​​​തു പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മ​​​​​രു​​​​​ന്നു​​​​​വി​​​​​ൽ​​​​​പ​​​​​ന. സ​​​​​ർ​​​​​ക്കാ​​​​​ർ ഒ​​​​​ന്നും അ​​​​​റി​​​​​യു​​​​​ന്നു​​​​​മി​​​​​ല്ല. അ​​​​​ന്ത​​​​​ർ​​​​​ധാ​​​​​ര​​​​​ക​​​​​ൾ സ​​​​​ജീ​​​​​വ​​​​​മാ​​​​​യ​​​​​തു​​​​​പോ​​​​​ലെ. വെ​​​​​ളു​​​​​പ്പാ​​​​​ണ് സൗ​​​​​ന്ദ​​​​​ര്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​നി​​​​​റ​​​​​മെ​​​​​ന്ന വി​​​​​പ​​​​​ണി​​​​​യു​​​​​ടെ നു​​​​​ണ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച ന​​​​​ടീ​​​​​ന​​​​​ട​​​​​ന്മാ​​​​​രും സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ ഇ​​​​​ൻ​​​​​ഫ്ലു​​​​​വ​​​​​ൻ​​​​​സ​​​​​ർ​​​​​മാ​​​​​രും കോ​​​​​ടി​​​​​ക​​​​​ൾ കൊ​​​​​യ്യു​​​​​ന്നു; നാം ​​​​​രോ​​​​​ഗ​​​​​ങ്ങ​​​​​ളും. വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തെ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്ന ഫേ​​​​​സ് ക്രീം ​​​​​ഈ നി​​​​​മി​​​​​ഷ​​​​​വും ഓ​​​​​ൺ​​​​​ലൈ​​​​​നി​​​​​ൽ വി​​​​​റ്റു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു മ​​​​​റ​​​​​ക്ക​​​​​രു​​​​​ത്.

വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ അ​​​​​ച്ച​​​​​ട​​​​​ക്കം, മൊ​​​​​ബൈ​​​​​ല്‍ ഫോ​​​​​ണ്‍ ഉ​​​​​പ​​​​​യോ​​​​​ഗം, ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍, സൗ​​​​​ന്ദ​​​​​ര്യ​​​​​വ​​​​​ര്‍​ധ​​​​​ക വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗം എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് സം​​​​​സ്ഥാ​​​​​ന ബാ​​​​​ലാ​​​​​വ​​​​​കാ​​​​​ശ സം​​​​​ര​​​​​ക്ഷ​​​​​ണ ക​​​​​മ്മിഷ​​​​​ന്‍ ഒ​​​​​ക്‌​​​ടോ​​​​​ബ​​​​​ർ 23ന് ​​​​​ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. പ​​​​​ക്ഷേ, പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വ​​​​​കു​​​​​പ്പ് അ​​​​​ന​​​​​ങ്ങി​​​​​യി​​​ട്ടി​​​​​ല്ല. ലി​​​​​പ്സ്റ്റി​​​​​ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നു പ​​​​​റ​​​​​യു​​ന്ന അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രോ​​​​​ട് എ​​​​​ന്‍റെ കു​​​​​ട്ടി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ൽ നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​ന്താ കു​​​​​ഴ​​​​​പ്പ​​​​​മെ​​​​​ന്നു ചോ​​​​​ദി​​​​​ക്കു​​​​​ന്ന ര​​​​​ക്ഷ​​​​​ാക​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ട്. അ​​​​​തി​​​​​നു​​​​​ള്ള മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​ണ് മ​​​​​ല​​​​​പ്പു​​​​​റ​​​​​ത്തെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി പ​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വ്യാ​​​​​യാ​​​​​മകേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​കു​​​​​ന്ന​​​​​വ​​​​​രും അ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രു​​​​​മൊ​​​​​ക്കെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന പ്രോ​​​​​ട്ടീ​​​​​ൻ പൗ​​​​​ഡ​​​​​റു​​​​​ക​​​​​ളും താ​​​​​മ​​​​​സി​​​​​യാ​​​​​തെ വി​​​​​ല്ല​​​​​നാ​​​​​കും. ഇ​​​​​വ​​​​​യു​​​​​ടെ അ​​​​​മി​​​​​ത​​​​​വും അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​വു​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗം, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​മി​​​​​ല്ലാ​​​​​ത്ത ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളി​​​​​ലെ മെ​​​​​ർ​​​​​ക്കു​​​​​റി, ലെ​​​​​ഡ്, കാ​​​​​ഡ്മി​​​​​യം, ആ​​​​​ർ​​​​​സെ​​​​​നി​​​​​ക് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ വൃ​​​​​ക്ക, ക​​​​​ര​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ത​​​​​ക​​​​​രാ​​​​​റു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പടെ​​​​​യു​​​​​ള്ള ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് കാ​​​​​ര​​​​​ണ​​​​​മാ​​​​​യേ​​​​​ക്കാം. കി​​​​​ലോ​​​​​യ്ക്ക് 2000-3000 വി​​​​​ല​​​​​യു​​​​​ള്ള പ്രോ​​​​​ട്ടീ​​​​​ൻ പൗ​​​​​ഡ​​​​​ർ പാ​​​​​യ്ക്ക​​​​​റ്റു​​​​​ക​​​​​ളി​​​​​ലെ പ​​​​​ര​​​​​സ്യ​​​​​ത്തി​​​​​ൽ തൃ​​​​​പ്ത​​​​​രാ​​​​​കാ​​​​​തെ സ​​​​​ർ​​​​​ക്കാ​​​​​ർ ലാ​​​​​ബു​​​​​ക​​​​​ളി​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു വേ​​​​​ണ്ട​​​​​ത്.

വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങാ​​​​​ൻ ഒ​​​​​രു നി​​​​​മി​​​​​ഷം വൈ​​​​​ക​​​​​രു​​​​​ത്. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ സ്വാ​​​​​ധീ​​​​​നം അ​​​​​ത്ര വ​​​​​ലു​​​​​താ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. സ​​​​​ഹ​​​​​പാ​​​​​ഠി​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ ലി​​​​​പ്സ്റ്റി​​​​​ക് വാ​​​​​ങ്ങാ​​​​​ൻ പ​​​​​ണ​​​​​മി​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ എ​​​​​ന്തോ നി​​​​​റം ക​​​​​ല​​​​​ക്കി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച കു​​​​​ട്ടി​​​​​യു​​​​​ടെ ചു​​​​​ണ്ടു​​​​​ക​​​​​ൾ പൊ​​​​​ള്ളി​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ടും നി​​​​​സാ​​​​​ര​​​​​മാ​​​​​യെ​​​​​ടു​​​​​ക്ക​​​​​രു​​​​​ത്.

വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ല്യ​​​​​ത​​​​​യു​​​​​ടെ​​​​​യും ലാ​​​​​ളി​​​​​ത്യ​​​​​ത്തി​​​​​ന്‍റെ​​​​​യും പേ​​​​​രി​​​​​ൽ ഇ​​​​​വ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ എ​​​​​ളു​​​​​പ്പ​​​​​മാ​​​​​ണ്. ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ൾ ശ്ര​​​​​ദ്ധാ​​​​​ലു​​​​​ക്ക​​​​​ളും കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​തൃ​​​​​ക​​​​​യു​​​​​മാ​​​​​ക​​​​​ണം. സൗ​​​​​ന്ദ​​​​​ര്യ​​​​​വ​​​​​ർ​​​​​ധ​​​​​ക വ​​​​​സ്തു​​​​​ക്ക​​​​​ൾ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ന്ന സ്ത്രീ-​​​​​പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ണ്ട്. അ​​​​​ത്ര ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രും സൗ​​​​​ന്ദ​​​​​ര്യ​​​​​വ​​​​​ർ​​​​​ധ​​​​​ക വ​​​​​സ്തു​​​​​ക്ക​​​​​ൾ കു​​​​​റ​​​​​ച്ചു​​​​​നാ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ന്‍റെ സ്വാ​​​​​ഭാ​​​​​വി​​​​​ക നി​​​​​റ​​​​​വും ഭം​​​​​ഗി​​​​​യും തി​​​​​രി​​​​​കെ ല​​​​​ഭി​​​​​ക്കി​​​​​ല്ലെ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്ന​​​​​വ​​​​​രും ഗു​​​​​ണ​​​​​മേ​​​​​ന്മ ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം.

ശു​​​​​ചി​​​​​ത്വ​​​​​വും കാ​​​​​ലാ​​​​​നു​​​​​സൃ​​​​​ത വേ​​​​​ഷ​​​​​വും സൗ​​​​​ന്ദ​​​​​ര്യ​​​​​ബോ​​​​​ധ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. പ​​​​​ക്ഷേ, ത​​​​​ങ്ങ​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ച്ച മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ല്ലെ​​​​​ങ്കി​​​​​ൽ സൗ​​​​​ന്ദ​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്ന അ​​​​​പ​​​​​ക​​​​​ർ​​​​​ഷ​​​​​താ​​​​​ബോ​​​​​ധം സൃ​​ഷ്‌​​ടി​​ക്ക​​​​​ലാ​​​​​ണ് സൗ​​​​​ന്ദ​​​​​ര്യ​​​​​വ​​​​​ർ​​​​​ധ​​​​​ക വി​​​​​പ​​​​​ണി​​​​​യു​​​​​ടെ ആ​​​​​ദ്യ കെ​​​​​ണി. നാം ​​​​​അ​​​​​തി​​​​​ൽ വീ​​​​​ണോ​​​​​യെ​​​​​ന്ന അ​​​​​ന്വേ​​​​​ഷ​​​​​ണം വീ​​​​​ട്ടി​​​​​ലെ നി​​​​​ല​​​​​ക്ക​​​​​ണ്ണാ​​​​​ടി​​​​​യു​​​​​ടെ പ​​​​​രി​​​​​സ​​​​​ര​​​​​ത്തെ മേ​​​​​ക്ക​​​​​പ്പ് പെ​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു തു​​​​​ട​​​​​ങ്ങാം.

 

Sports

2026 ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: ഡി. ​ഗു​കേ​ഷ് x ജാ​വോ​ഖി​ര്‍ സി​ന്‍​ഡ​റോ​വ് മത്സരം ജനീവയിൽ

ഇ​രു​പ​തു​കാ​ര​ന്മാ​രാ​യ ഡി. ​ഗു​കേ​ഷും ജാ​വോ​ഖി​ര്‍ സി​ന്‍​ഡ​റോ​വും 2026 ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​നാ​യി ഇ​ന്നു മു​ത​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ ജ​നീ​വ​യി​ല്‍ കൊ​മ്പു​കോ​ര്‍​ക്കു​ന്നു.
ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഈ ​ക്ലാ​സി​ക് യൂ​ത്ത് പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചു വി​ല​യി​രു​ത്തു​ന്നു, 2025ലെ ​സം​സ്ഥാ​ന സീ​നി​യ​ര്‍ ചെ​സ് ചാ​മ്പ്യ​നും ദേ​ശീ​യ താ​ര​വു​മാ​യ പ​തി​നാ​റു​കാ​ര​ന്‍ സി​ദ്ധാ​ര്‍​ഥ് ശ്രീ​കു​മാ​ര്‍...

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30നാ​ണ് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും. ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സി​ന്‍​ഡ​റോ​വി​നു വെ​ള്ള ക​രു​ക്ക​ളും ഗു​കേ​ഷി​നു ക​റു​പ്പു​മാ​ണ്. ഗു​കേ​ഷ് വൈ​റ്റ് ക​രു​ക്ക​ളു​മാ​യി ക​ളി​ക്കു​മ്പോ​ള്‍ 1.e4, 1.d4, 1.Nf3 എ​ന്നീ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​ണ് ക​ണ്ടു​വ​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് Ruy Lopez, Sicilian ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ള്‍, Queen's Gambit തു​ട​ങ്ങി​യ ഓ​പ്പ​ണിം​ഗു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ണാം. ബ്ലാ​ക്ക് ക​രു​ക്ക​ളു​മാ​യി 1.e4-നു ​മ​റു​പ​ടി​യാ​യി Sicilian Defence, 1.d4-ന് ​മ​റു​പ​ടി​യാ​യി വി​വി​ധ ഇ​ന്ത്യ​ന്‍ ഡി​ഫെ​ന്‍​സ് സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​യു​ധ​ങ്ങ​ള്‍.

ആ​വ​ശ്യാ​നു​സ​ര​ണം Caro-Kann പോ​ലു​ള്ള പ്ര​തി​രോ​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. സി​ന്‍​ഡ​റോ​വും വൈ​വി​ധ്യ​മാ​ര്‍​ന്ന ഓ​പ്പ​ണിം​ഗ് ശേ​ഖ​ര​മു​ള്ള താ​ര​മാ​ണ്. വൈ​റ്റ് ക​രു​ക്ക​ളു​മാ​യി 1.e4നും 1.d4​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. Closed Sicilian, Italian Game തു​ട​ങ്ങി​യ ഓ​പ്പ​ണിം​ഗു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ളി​ക​ളി​ല്‍ കാ​ണാം.ബ്ലാ​ക്ക് ക​രു​ക്ക​ളു​മാ​യി King's Indian Defence, Sicilian Defence, Pirc Defence, Ruy Lopez സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു.2026 ഫി​ഡെ ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പു​തി​യ വേ​രി​യേ​ഷ​നു​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന​തി​നാ​ണ് ചെ​സ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കു​ന്നു.

ഇ​ന്ത്യ​യു​ടെ ലോ​ക​ചാ​മ്പ്യ​ന്‍ കി​രീ​ടം നി​ല​നി​ര്‍​ത്തു​മോ? അ​തോ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ താ​രോ​ദ​യം ചെ​സ് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തു​മോ? നി​ല​വി​ലെ കി​രീ​ടാ​വ​കാ​ശി​യാ​യ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷും ച​ല​ഞ്ച​റാ​യെ​ത്തി​യ ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍റെ യു​വ ​ഗ്രാ​ന്‍​ഡ്മാ​സ്റ്റ​ര്‍ ജാ​വോ​ഖി​ര്‍ സി​ന്‍​ഡ​റോ​വും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ര​ണ്ടു ക​ളി​ക്കാ​ര്‍ ത​മ്മി​ലു​ള്ള മ​ത്സ​രം മാ​ത്ര​മ​ല്ല. ഏ​ഷ്യ​ന്‍ ചെ​സി​ന്‍റെ ര​ണ്ടു ശ​ക്തി​കേ​ന്ദ്ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​ഭി​മാ​ന​പ്പോ​രാ​ട്ടം കൂ​ടി​യാ​ണി​ത്. ഇ​രു​വ​ര്‍​ക്കും പ്രാ​യം ഇ​രു​പ​ത്. ഫി​ഡെ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പോ​രാ​ട്ട​മാ​ണി​തെ​ന്ന​തും മ​റ്റൊ​രു വാ​സ്ത​വം.

ഇ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 12വ​രെ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ ജ​നീ​വ​യ്ക്ക​ടു​ത്തു​ള്ള കൊ​ളോ​നി​യി​ലെ ഫൗ​ണ്ടേ​ഷ​ന്‍ മാ​ര്‍​ട്ടി​ന്‍ ബോ​ഡ്‌​മെ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ 14 ക്ലാ​സി​ക്ക​ല്‍ ഗെ​യി​മു​ക​ളാ​ണു​ള്ള​ത്. ആ​ദ്യം 7.5 പോ​യി​ന്‍റ് നേ​ടു​ന്ന​യാ​ള്‍ ലോ​ക​ചാ​മ്പ്യ​നാ​കും.

ഗു​കേ​ഷ്; ച​രി​ത്ര പ്ര​തി​ഭ

2006 മേ​യ് 29നു ​ജ​നി​ച്ച ഗു​കേ​ഷ് 12 വ​ര്‍​ഷ​വും ഏ​ഴു മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ ഗ്രാ​ന്‍​ഡ്മാ​സ്റ്റ​റാ​യി. അ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ ഗ്രാ​ന്‍​ഡ്മാ​സ്റ്റ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. 2022ലെ​യും 2024ലെ​യും ചെ​സ് ഒ​ളി​മ്പ്യാ​ഡു​ക​ളി​ല്‍ വ്യ​ക്തി​ഗ​ത സ്വ​ര്‍​ണം നേ​ടി​യ ഗു​കേ​ഷ് 2024ല്‍ ​കാ​ന്‍​ഡി​ഡേ​റ്റ്‌​സ് ടൂ​ര്‍​ണ​മെ​ന്‍റും നേ​ടി.

അ​തേ വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ സിം​ഗ​പ്പൂ​രി​ല്‍ ന​ട​ന്ന ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നെ അ​വ​സാ​ന ഗെ​യി​മി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി 18 വ​ര്‍​ഷ​വും ആ​റു മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ ലോ​ക​ചാ​മ്പ്യ​നാ​യി. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ണ്‍​ഡി​സ്പ്യൂ​ട്ട​ഡ് ലോ​ക​ചാ​മ്പ്യ​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡും അ​തോ​ടെ സ്വ​ന്തം.

ലോ​ക​ചാ​മ്പ്യ​നാ​യ ശേ​ഷ​മു​ള്ള ര​ണ്ടു വ​ര്‍​ഷം ഗു​കേ​ഷി​ന് എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. 2025ലെ ​ടാ​റ്റ സ്റ്റീ​ല്‍ മാ​സ്റ്റേ​ഴ്‌​സി​ല്‍ പ്ര​ഗ്‌​നാ​ന​ന്ദ​യ്ക്കു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​നം. നോ​ര്‍​വെ ചെ​സി​ല്‍ മൂ​ന്നാ​മ​ത്. യൂ​റോ​പ്യ​ന്‍ ക്ല​ബ് ക​പ്പി​ല്‍ സൂ​പ്പ​ര്‍ ചെ​സ് ടീ​മി​നു​വേ​ണ്ടി ക​ളി​ച്ച് ടീം ​കി​രീ​ട​വും ഒ​ന്നാം ബോ​ര്‍​ഡി​ല്‍ വ്യ​ക്തി​ഗ​ത സ്വ​ര്‍​ണ​വും. 2025 ലോ​ക​ക​പ്പി​ലും ഗ്രാ​ന്‍​ഡ് സ്വി​സി​ലും പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. 2026ലെ ​ടാ​റ്റ സ്റ്റീ​ല്‍, പ്രാ​ഗ് മാ​സ്റ്റേ​ഴ്‌​സ്, നോ​ര്‍​വെ ചെ​സ്, ചെ​ന്നൈ ഗ്രാ​ന്‍​ഡ് മാ​സ്റ്റേ​ഴ്‌​സ് തു​ട​ങ്ങി​യ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലും നി​റം മ​ങ്ങി.

എ​ന്നാ​ല്‍, 2026 സെ​പ്റ്റം​ബ​റി​ല്‍ സ​മ​ര്‍​ക​ന്ദി​ല്‍ ന​ട​ന്ന ചെ​സ് ഒ​ളി​മ്പ്യാ​ഡി​ല്‍ 11 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 8.5 പോ​യി​ന്‍റ് നേ​ടി ഗു​കേ​ഷ് മി​ക​ച്ച തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന ന​ല്‍​കി. ഇ​ന്ത്യ വെ​ള്ളി നേ​ടി​യ ആ ​ഒ​ളി​മ്പ്യാ​ഡി​ല്‍ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ന​വം​ബ​ര്‍ 2026ലെ ​ഫി​ഡെ റേ​റ്റിം​ഗ് പ​ട്ടി​ക​യി​ല്‍ ഗു​കേ​ഷി​ന്‍റെ ക്ലാ​സി​ക്ക​ല്‍ റേ​റ്റിം​ഗ് 2710 ആ​ണ്. ലോ​ക റാ​ങ്കിം​ഗ് 26. ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റേ​റ്റിം​ഗ് 2794.

സി​ന്‍​ഡ​റോ​വ്; ഉ​സ്ബ​ക്ക് ശ​ക്തി

2005 ഡി​സം​ബ​ര്‍ എ​ട്ടി​നു ജ​നി​ച്ച സി​ന്‍​ഡ​റോ​വ് 12 വ​ര്‍​ഷ​വും 10 മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ ഗ്രാ​ന്‍​ഡ്മാ​സ്റ്റ​റാ​യി. 2022 ചെ​ന്നൈ ചെ​സ് ഒ​ളി​മ്പ്യാ​ഡി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ ടീ​മി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി​രു​ന്നു.

2025 ഗോ​വ​യി​ല്‍ ന​ട​ന്ന ഫി​ഡെ ലോ​ക​ക​പ്പി​ല്‍ 206 താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത നോ​ക്കൗ​ട്ട് പോ​രാ​ട്ട​ത്തി​ല്‍ ചൈ​ന​യു​ടെ വെ​യ് യി​യെ ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം സ്വ​ന്ത​മാ​ക്കി. 19 വ​ര്‍​ഷ​വും 11 മാ​സ​വും പ്രാ​യ​ത്തി​ല്‍ ലോ​ക​ക​പ്പ്. ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡി​ലും.

അ​തി​ലും വ​ലി​യ നേ​ട്ട​മാ​ണ് 2026-ലെ ​കാ​ന്‍​ഡി​ഡേ​റ്റ്‌​സ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ വി​ജ​യം. 14 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 10 പോ​യി​ന്‍റ് നേ​ടി ഒ​രു റൗ​ണ്ട് ബാ​ക്കി​നി​ല്‍​ക്കെ ത​ന്നെ ചാ​മ്പ്യ​നാ​യി. തോ​ല്‍​വി​യ​റി​യാ​തെ​യാ​യി​രു​ന്നു ഈ ​നേ​ട്ടം. ഫാ​ബി​യാ​നോ ക​രു​വാ​ന, ഹി​കാ​രു ന​കാ​മു​റ, ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര താ​ര​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മു​ന്നേ​റ്റം.

2026ലെ ​ടാ​റ്റ സ്റ്റീ​ല്‍ മാ​സ്റ്റേ​ഴ്‌​സി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഡാ​നി​യ​ല്‍ ന​രോ​ഡി​റ്റ്‌​സ്‌​കി മെ​മ്മോ​റി​യ​ലി​ല്‍ റാ​പ്പി​ഡ്, ബ്ലി​റ്റ്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​ജ​യ​വും. 2026ലെ ​ചെ​സ് ഒ​ളി​മ്പ്യാ​ഡി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ ര​ണ്ടാം ബോ​ര്‍​ഡി​ല്‍ വ്യ​ക്തി​ഗ​ത വെ​ങ്ക​ലം.

2026 ന​വം​ബ​റി​ലെ ക്ലാ​സി​ക്ക​ല്‍ റേ​റ്റിം​ഗ് 2782. ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റേ​റ്റിം​ഗും ഇ​തു​ത​ന്നെ. ലോ​ക റാ​ങ്കിം​ഗി​ല്‍ നാ​ലാ​മ​താ​ണ്.

Sports

അ​ഞ്ചേ​രി, ബെ​ന്‍റ്‌ല ജ​യി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ (എ​ഐ​എ​ഫ്എ​ഫ്) സ്‌​പോ​ര്‍​ട്‌​സ് പേ​ഴ്‌​സ​ണ്‍​സ് ഓ​ഫ് ഔ​ട്ട്സ്റ്റാ​ന്‍​ഡിം​ഗ് മെ​റി​റ്റ് (എ​സ്ഒ​എം) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ ജോ ​പോ​ള്‍ അ​ഞ്ചേ​രി​ക്കും ബെ​ന്‍റ്‌ല ഡി ​കോ​ത്തി​നും ജ​യം.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മു​ന്‍​താ​രം ബ്രൂ​ണോ കു​ടീ​ഞ്ഞോ​യ്‌​ക്കൊ​പ്പ​മാ​ണ് അ​ഞ്ചേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ മു​ന്‍ ക്യാ​പ്റ്റ​ന്‍ ഒ​യി​നം ബെം​ബെം ദേ​വി​ക്കൊ​പ്പം ബെ​ന്‍റ്‌ലയും ജ​യ​ത്തി​ലെ​ത്തി.

എ​സ്ഒ​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ഐ.​എം. വി​ജ​യ​ന്‍, കെ.​പി. സേ​തു​മാ​ധ​വ​ന്‍, വി​ക്ട​ര്‍ മ​ഞ്ഞി​ല, കെ.​ടി. ചാ​ക്കോ, കെ.​എ. ആ​ന്‍​സ​ണ്‍, കെ.​വി. ധ​നേ​ഷ്, അ​ബ്ദു​ല്‍ ഹ​ക്കീം, കെ. ​അ​ജ​യ​ന്‍, എ​സ്. ല​ളി​ത, സു​ഭി​ത പൂ​വ​ട്ട എ​ന്നി​വ​രും കേ​ര​ള​ത്തി​ല്‍​നി​ന്നു​ണ്ടാ​യി​രു​ന്നു.

University News

കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ

2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കോ​ള​ജ് ട്രാ​ൻ​സ്ഫ​റി​നാ​യി നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ നാ​ലാം സെ​മ​സ്റ്റ​റി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​ജ​ർ നി​ല​നി​ർ​ത്തി​കൊ​ണ്ടു​ള്ള കോ​ളേ​ജ് ട്രാ​ൻ​സ്ഫ​ർ മാ​ത്ര​മാ​ണ് അ​നു​വ​ദ​നീ​യ​മാ​യി​ട്ടു​ള്ള​ത്.

ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ

സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജ്യു​ക്കേ​ഷ​ൻ / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ. മ​ൾ​ട്ടി​മീ​ഡി​യ (സി​ബി​സി​എ​സ-​യു.​ജി.) സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ർ 2026 (2021, 2022 പ്ര​വേ​ശ​നം), ന​വം​ബ​ർ 2025 (2020 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ന​വം​ബ​ർ 23ന് ​ആ​രം​ഭി​ക്കും. പി​ഴ​യി​ല്ലാ​തെ ന​വം​ബ​ർ 30 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 2 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

സേ​വ് എ ​ഇ​യ​ർ പ​രീ​ക്ഷ

മൂ​ന്നു​വ​ർ​ഷ എ​ൽ​എ​ൽ​ബി. (2015 സ്‌​കീം – 2023 പ്ര​വേ​ശ​നം), അ​ഞ്ചാം സെ​മ​സ്റ്റ​ർ, ബി.​ബി.​എ. എ​ൽ.​എ​ൽ.​ബി. (ഓ​ണേ​ഴ്‌​സ് – 2011 സ്‌​കീം – 2021 പ്ര​വേ​ശ​നം), ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ സേ​വ് എ ​ഇ​യ​ർ (SAY) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 3 മു​ത​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​തീ​യ​തി

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ എം​എ. (2023 പ്ര​വേ​ശ​നം), എം​ബി​എ. (2022, 2023 പ്ര​വേ​ശ​നം), എം.​എ​സ്‌​സി. (2023 പ്ര​വേ​ശ​നം) കോ​ഴ്‌​സു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്പി.​ജി.) സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 8ന് ​ആ​രം​ഭി​ക്കും.

 

University News

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 2026 ഡി​സം​ബ​ർ 04 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.  വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (20242026 ബാ​ച്ച്) (സ​പ്ലി​മെ​ന്‍റ​റി) സി.​എ​സ്.​എ​സ്. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ടൈം​ടേ​ബി​ൾ

തി​രു​വ​ന​ന്ത​പു​രം:  കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 2026 ഡി​സം​ബ​ർ 04 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ (ത്രി​വ​ത്സ​രം) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.  വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 2026 ഡി​സം​ബ​ർ 03 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്!​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എം​സി​ജെ/​എം​എ​എ​ച്ച​ആ​ർ​എം/ എം​ടി​ടി​എം (ന്യൂ​ജെ​ന​റേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​പ്പെ​ടെ) (റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം:  കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ്മ​ൻ അ1 (​ഉ​ലൗ​രേെ​വ അ1) ​ഷോ​ർ​ട്ട് ടേം ​കോ​ഴ്സി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത : പ്ല​സ് ടു/ ​ത​ത്തു​ല്യ​ത/​ഉ​യ​ർ​ന്ന യോ​ഗ്യ​ത, കോ​ഴ്സ് ഫീ​സ്: 8000/, കാ​ല​യ​ള​വ് : 80 മ​ണി​ക്കൂ​ർ (2 മു​ത​ൽ 3 മാ​സം), സ​മ​യം: : രാ​വി​ലെ 7.30  9.00 (തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ), ആ​കെ സീ​റ്റു​ക​ൾ: : 30, മി​നി​മം അ​പേ​ക്ഷ​ക​ൾ : 10.  അ​പേ​ക്ഷാ ഫീ​സ്: 105/ രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: 105/ രൂ​പ​യു​മാ​ണ്. (തു​ക യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ഷ് കൗ​ണ്ട​റി​ലോ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യോ അ​ട​യ്ക്കാ​വു​ന്ന​താ​ണ്). അ​പേ​ക്ഷാ​ഫോം ജ​ർ​മ്മ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ (യൂ​ണി​വേ​ഴ്സി​റ്റി) വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.  (https://keralauniverstiy.ac.in/german). പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 2026 ന​വം​ബ​ർ 27 ന് ​വൈ​കു​ന്നേ​രം  നാ​ല് മ​ണി​ക്ക് മു​ന്പാ​യി പാ​ള​യം കാ​ന്പ​സി​ലെ സെ​ന​റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഹി​യ​റിം​ഗ് തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ മാ​ൽ​പ്രാ​ക്ടീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2026 ന​വം​ബ​ർ 25 ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹി​യ​റിം​ഗ് 2026 ന​വം​ബ​ർ 30 (തി​ങ്ക​ളാ​ഴ്ച) യി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.  ഹി​യ​റിം​ഗി​ന്‍റെ വേ​ദി​യി​ലും സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ക്രി​സ്തു​മ​സ് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളും, സെ​ന്‍റ​റു​ക​ളും, അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളും, ക്രി​സ്തു​മ​സ് അ​വ​ധി​യ്ക്കാ​യി   ഡി​സം​ബ​ർ 18 ന് ​വൈ​കു​ന്നേ​രം അ​ട​യ്ക്കു​ക​യും  ഡി​സം​ബ​ർ 29 മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. 

വാ​ക്ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​ർത​സ്തി​ക​യി​ലേ​ക്ക് വാ​ക്ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്ന​തി​ന് യോ​ഗ്യ​രാ​യഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​രാ​യഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 07.12.2026 രാ​വി​ലെ 11.00 ന് ​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യംക്യാ​ന്പ​സ്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ട് ന​ട​ത്തു​ന്നഅ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. യോ​ഗ്യ​ത : ജ​ർ​മ്മ​ൻ ഭാ​ഷ​യി​ലുംസാ​ഹി​ത്യ​ത്തി​ലു​മു​ള്ള എം​എ ബി​രു​ദ​വും ജ​ർ​മ്മ​ൻ വി​ഷ​യ​ത്തി​ൽ ഡ​ഏ​ഇ ച​ഋ​ഠയോ​ഗ്യ​ത​യും/ ജ​ർ​മ്മ​ൻ വി​ഷ​യ​ത്തി​ൽ പി​എ​ച്ച്.​ഡി.​യും.വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ജോ​ബ്നോ​ട്ടി​ഫി​ക്കേ​ഷ​ൻ ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക https://www.keralauniverstiy.ac.in/jobs.. 

 

 

University News

പരീക്ഷ തീയതി

മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിഎ, ബികോം (സിബിസിഎസ്എസ്) (20142016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ നാലു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംബിഎ (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 11 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിടെക് (പഴയ സ്‌കീം-1997 മുതല്‍ 2009 വരെ അഡ്മിഷനുകള്‍) സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ജനുവരി 2025 പരീക്ഷകള്‍ ഡിസംബര്‍ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ത്രീവത്സര യുണിറ്ററി എല്‍എല്‍ബി (2025 അഡ്മിഷന്‍ റെഗുലര്‍, 2021-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 14 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (2026 അഡ്മിഷന്‍ റെഗുലര്‍, 2020-2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ എട്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

എഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എംഎസ്‌സി ബേസിക് സയന്‍സ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), ഇന്റഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡേറ്റാ സയന്‍സ്) (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ എട്ടു മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ്-ഡാറ്റാ സയന്‍സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 10 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്ല്‍.

Kerala

മരണവീടിനടുത്ത് ബാന്‍റ് മേളവും പടക്കം പൊട്ടിക്കലും; വിവാഹവീട്ടിൽ കൂട്ടത്തല്ല്

കോ​ഴി​ക്കോ​ട്: മ​ര​ണ​വീ​ടി​ന് തൊ​ട്ട​ടു​ത്ത് ന​ട​ക്കു​ന്ന പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പൊ​ല്ലാ​പ്പു​ക​ളും ബേ​സി​ൽ ജോ​സ​ഫ് നാ​യ​ക​നാ​യ ജാ​ൻ.​എ.​മ​ൻ എ​ന്ന സി​നി​മ​യി​ലെ ര​സ​ക​ര​മാ​യ രം​ഗ​ങ്ങ​ളാ​ണെ​ങ്കി​ൽ, സ​മാ​ന​മാ​യ സം​ഭ​വം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് നാ​ദാ​പു​രം തൂ​ണേ​രി നി​വാ​സി​ക​ൾ.

തൂ​ണേ​രി​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ​യാ​ണ് വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്. പേ​രോ​ട് സ്വ​ദേ​ശി​യാ​യ വ​ര​നും സം​ഘ​വും വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും ബാ​ന്‍റു​മേ​ളം സം​ഘ​ടി​പ്പി​ച്ചും ആ​ഘോ​ഷം ന​ട​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വെ​ച്ച​ത്.

വ​ധു​വി​ന്‍റെ വീ​ടി​ന് സ​മീ​പം മ​ര​ണം ന​ട​ന്ന വീ​ടു​ണ്ടെ​ന്നും അ​തി​നാ​ൽ ഉ​ച്ച​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് നേ​ര​ത്തെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് സം​ഘം ആ​ഘോ​ഷം തു​ട​ർ​ന്ന​തോ​ടെ വ​ധു​വി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​ത് രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​ത്തി​ലേ​ക്കും പി​ന്നീ​ട് കൂ​ട്ട​ത്ത​ല്ലി​ലേ​ക്കും നീ​ങ്ങി.

വി​വ​ര​മ​റി​ഞ്ഞ് നാ​ദാ​പു​രം പൊലി​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലി​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Movies

കാ​ക്കി​വേ​ഷ​ത്തി​ൽ കൈ​യ​ടി വാ​ങ്ങി​യ നാ​യി​ക​മാ​ർ  

നാ​യ​ക​ന്‍​മാ​ര്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​ന്ന കാ​ക്കി​വേ​ഷ​ങ്ങ​ളി​ല്‍ ക​യ്യ​ടി വാ​ങ്ങി​യ ഒ​രു​പി​ടി നാ​യി​ക​മാ​രു​ണ്ട് മ​ല​യാ​ള വെ​ള്ളി​ത്തി​ര​യി​ല്‍. നാ​യ​ക​ന്‍റെ നി​ഴ​ലി​ല്‍​നി​ന്നു മാ​റി ശ​ക്ത​വും ഗാം​ഭീ​ര്യ​വു​മു​ള്ള ലേ​ഡി പൊ​ലീ​സ് ഓ​ഫീ​സേ​ഴ്സി​നെ ക​ണ്ട​പ്പോ​ൾ പ്രേ​ക്ഷ​ക​ര്‌ ക​യ്യ​ടി​ച്ചു. പി​ന്നോ​ട്ടു നോ​ക്കി​യാ​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ ബി​ഗ് കാ​ന്‍​വാ​സി​ല്‍ ക​യ്യ​ടി നേ​ടി​യ​തും പ്രേ​ക്ഷ​ക​ര്‍ വ​ര​വേ​റ്റ​തു​മാ​യ ഒ​രു​പി​ടി വ​നി​ത പൊ​ലി​സ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്...

പാ​ര്‍​വ​തി​യു​ടെ പ്ര​ഥ​മ​ദൃ​ഷ്‌​ട്യ കു​റ്റ​ക്കാ​ര്‍

Movies

മ​ല​യാ​ള​ത്തി​ൽ പു​തി​യൊ​രു സൂ​പ്പ​ർ​ഹീ​റോ​യാ​കു​മോ സ​ന്ദീ​പ്; ‘കോ​സ്മി​ക് സാം​സ​ൺ’ ട്രെ​യി​ല​ർ

സ​ന്ദീ​പ് പ്ര​ദീ​പി​നെ നാ​യ​ക​നാ​ക്കി അ​ഭി​ജി​ത് ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​യ കോ​സ്മി​ക് സാം​സ​ണി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ, ഡി ​ഗ്രൂ​പ്പ് ബാ​ന​റി​ൽ മാ​നു​വ​ൽ ക്രൂ​സ് ഡാ​ർ​വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ചി​ത്രം ന​വം​ബ​ർ 27-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജോ​ൺ ലൂ​ത​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ജി​ത് ജോ​സ​ഫ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഈ ​വ​ർ​ഷം ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ​ഹ​ര​ച​യി​താ​വ്- അ​ഭി​കേ​ർ​ഷ് വ​സ​ന്ത്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ബി​നോ ടി. ​എ​ബ്ര​ഹാം.

Movies

റീ​സ​ൺ ചാ​പ്റ്റ​ർ വ​ൺ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ  

ശി​വ​ജി ഗു​രു​വാ​യൂ​ർ, വി​നോ​ദ് കോ​വൂ​ർ, ജ​യ​രാ​ജ് കോ​ഴി​ക്കോ​ട്, ക​പോ​ത​ൻ ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ പ്ര​ശാ​ന്ത് ഗം​ഗാ​ധ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന റീ​സ​ൺ ചാ​പ്റ്റ​ർ വ​ൺ എ​ന്ന മ്യൂ​സി​ക് ക്രൈം ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

പു​തു​മു​ഖ​ങ്ങ​ളാ​യ അ​ദ്വൈ​ത് അ​നി​ൽ ക​രു​നാ​ഗ​പ്പ​ള്ളി, ഗൗ​രി കൃ​ഷ്ണ കോ​ഴി​ക്കോ​ട്, വി​സ്മ​യ മ​ഹേ​ഷ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​ർ​ക്കൊ​പ്പം ദി​നേ​ശ് എ​ര​ഞ്ഞി​ക്ക​ൽ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, ഡോ​ക്ട​ർ പ്ര​മോ​ദ് കു​റു​പ്പ്, ര​ത്ന ക​ലാ ത​ങ്കം കോ​ഴി​ക്കോ​ട് , മ​നോ​ര​ഞ്ജ​ൻ കോ​ഴി​ക്കോ​ട്, സ​ജി വെ​ഞ്ഞാ​റ​മൂ​ട്, സി​നി കോ​ല​ത്തു​ക​ര, ജ​യ​രാ​ജ് കോ​ളി​യാ​ട്ട്, കൃ​ഷ്ണ​കു​മാ​ർ കാ​ഞ്ഞ​ങ്ങാ​ട്, ശ്രീ​ധ​ര​ൻ മാ​ട​മ​ന, പ്ര​സ​ന്ന, അ​നി​ൽ ജോ​സ​ഫ് വ​യ​നാ​ട് ,ച​ന്ദ്ര​ൻ കൂ​രാ​ച്ചു​ണ്ട്, സു​നി​ൽ കോ​ട്ട​ബ്രം, ഗോ​പാ​ല​ൻ കാ​ഞ്ഞ​ങ്ങാ​ട്, അ​ശ്വി​നി പ്ര​സാ​ദ്, നി​യോ​ൺ ഷി​ജേ​ഷ്, സാ​ധി​ക സി​നോ​ജ്, ദേ​വ​ദ​ർ​ശ് എ​സ് ബി​ജു, ത്രി​ലോ​ക്, അ​ക്ഷി​ത്ത് പ്ര​ശാ​ന്ത്, അ​ഞ്ജ​ന മ​ഹേ​ഷ്, സ​തീ​ഷ് ക​ലാ​ഭ​വ​ൻ, വി​നീ​ഷ് വെ​ങ്ങാ​ലി,അ​ഫ്സ​ൽ കി​ണാ​ശ്ശേ​രി , സാ​ൻ​വി​യ ത​ല​ശേ​രി, പ്ര​സാ​ദ് പു​ത്തൂ​ർ, രേ​ഷ്മ രാ​മ​ച​ന്ദ്ര​ൻ വ​ട​ക​ര, ബാ​ബു പു​തി​യ​നം, ബി​ജു ഓ​മ​ശേ​രി, ഷാ​ജി പ​റ​നി​ലം, ദി​നേ​ശ​ൻ വ​ട്ട​ക്ക​ണ്ടി, റ​ഫീ​ഖ് എ​ല​ത്തൂ​ർ, അ​നി​ൽ പു​ന്നൂ​സ്, ഹ​രി​ദാ​സ് പ​ന​ങ്ങാ​ട് തു​ട​ങ്ങി​യ​വ​രും നി​ര​വ​ധി പു​തു​മു​ഖ​താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഓം ​ഗു​രു ക്രി​യേ​ഷ​ൻ, പി​ജി പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, സം​ഭാ​ഷ​ണം: എ.​എ​സ്. പ്ര​സാ​ദ് അ​മ​രാ​ഴി, തി​ര​ക്ക​ഥ: പ്ര​ശാ​ന്ത് ഗം​ഗാ​ധ​ർ, എ.​എ​സ്. പ്ര​സാ​ദ് അ​മ​രാ​ഴി. ഫൈ​സ​ൽ മാ​വൂ​ർ, റോ​ണി, സു​ധാ​ക​ർ എ​ന്നി​വ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

ശ്രീ​ധ​ര​ൻ മാ​ട​മ​ന, സ​ര​സ്വ​തി ബി​ജു, പ്ര​സാ​ദ് അ​മ​രാ​ഴി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഗി​രീ​ഷ് കൃ​ഷ്ണ സം​ഗീ​തം പ​ക​രു​ന്നു. ശ്രീ​നി​വാ​സ് ചെ​ന്നൈ, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ഋ​തി​ക, ശ്രീ​കാ​ന്ത് കൃ​ഷ്ണ​മൂ​ർ​ത്തി, അ​ന​ന്യ അ​നി​ല്‍, പ്ര​സീ​ത സ​ന്തോ​ഷ്, അ​ഗ്രീ​ന ജി. ​കൃ​ഷ്ണ, സു​രേ​ഷ് പ​ള്ളി​പ്പാ​റ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

എ​ഡി​റ്റിം​ഗ്-​ഹ​രി ജി ​നാ​യ​ർ കോ​ഴി​ക്കോ​ട്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജേ​ഷ് അ​മ്മ വി​ഷ​ൻ, ക​ല- കി​ച്ചു,ലൗ​ജേ​ഷ് കോ​ഴി​ക്കോ​ട്,സെ​ൽ​വ​ൻ കോ​ഴി​ക്കോ​ട്, മേ​ക്ക​പ്പ്- രാ​ജേ​ഷ് പു​ത്ത​ന​ത്താ​ണി, രാ​ജേ​ഷ് ര​വി, ഷി​ജു ഫ​റോ​ക്ക്, ദീ​പ ദീ​പ്തി, കോ​സ്റ്റ്യൂം​സ്-​ബി​ജു മ​ങ്ങാ​ട്ട് കോ​ണം, ബി​ന്ദു വ​ട​ക​ര,സ്റ്റി​ൽ​സ്- അ​ബി ട്രൂ​വി​ഷ​ൻ, ഷൈ​ജു വി​വാ കോ​ഴി​ക്കോ​ട്,പോ​സ്റ്റ​ർ ഡി​സൈ​ൻ- ര​ഞ്ജി​ത്ത് പി.​കെ., സു​ജി​പാ​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​രു​ൺ തി​രു​വ​ന​ന്ത​പു​രം, വി​ജേ​ഷ് ക​ണ്ണൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- അ​ബീ​ന്ദ്ര​ൻ, സു​ബി​നേ​ഷ്, സ​ജീ​വ് മോ ​സ്കോ,പ്രീ​സി​ത, ആ​ദി​ദേ​വ് പ്ര​ശാ​ന്ത്, സ്നേ​ഹ​പ്രി​യ, അ​ക്ഷി​ത്ത് പ്ര​ശാ​ന്ത്, ര​ശ്മി പ്ര​ശാ​ന്ത്, അ​ഭി​ഷേ​ക്,പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​മി​ഥു​ൻ ദാ​സ്, ലൊ​ക്കേ​ഷ​ൻ- തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്. ഡി​സം​ബ​ർ പ​തി​നൊ​ന്നി​ന് സീ​സ​ൺ ചാ​പ്റ്റ​ർ വ​ൺ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി ​ആ​ർ ഒ-​എ എ​സ് ദി​നേ​ശ്.

Movies

ഇ​ത് വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​വും തെ​റ്റി​ദ്ധാ​ര​ണ​യും ഉ​ണ്ടാ​ക്കു​ന്നു; വ്യാ​ജ പോ​സ്റ്റ​റി​ൽ ത​രു​ണ്‍ മൂ​ർ​ത്തി

അ​തി​മ​നോ​ഹ​രം സി​നി​മ​യു​ടേ​തെ​ന്ന പേ​രി​ൽ തി​യ​റ്റ​റു​ക​ളി​ൽ വ​ച്ചി​രി​ക്കു​ന്ന വ്യാ​ജ പോ​സ്റ്റ​റി​നെ​തി​രെ സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി. പ്രൊ​ഡ​ക്‌​ഷ​ൻ ടീ​മി​ന്‍റെ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ നി​ർ​മി​ക്കു​ന്ന ഇ​ത്ത​രം ഫാ​ൻ മെ​യ്ഡ് പോ​സ്റ്റ​റു​ക​ൾ ആ​ളു​ക​ളു​ടെ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​മെ​ന്ന് ത​രു​ണ്‍ വ്യ​ക്ത​മാ​ക്കു​ന്നു.

‘‘ഒ​രു ക്രി​യേ​റ്റ​ർ എ​ന്ന നി​ല​യി​ൽ, ആ​രാ​ധ​ക​ർ ‍ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​മോ​ഷ​നു​ക​ൾ ആ​ളു​ക​ളി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​വും തെ​റ്റി​ദ്ധാ​ര​ണ​യും ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് പ​റ​യാ​തെ വ​യ്യ. പ്രൊ​ഡ​ക്ഷ​ൻ ടീ​മി​ന്‍റെ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ, പ്ര​ത്യേ​കി​ച്ചും നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ ലോ​ഗോ​യും സം​വി​ധാ​യ​ക​ന്‍റെ പേ​രും വ​ച്ച് ഫാ​ൻ-​മെ​യ്ഡ് സ്റ്റാ​ൻ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ​മാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ വ​ഴി​വ​യ്ക്കൂ.

സി​നി​മ​യു​ടെ സ്വ​ഭാ​വ​ത്തി​നും അ​തി​ന്‍റെ യ​ഥാ​ർ​ത്ഥ മൂ​ഡി​നും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള ഔ​ദ്യോ​ഗി​ക അ​പ്‌​ഡേ​റ്റു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ എ​ന്‍റെ ക്രി​യേ​റ്റീ​വ് ടീ​മും പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സും, അ​തി​ലു​പ​രി ലാ​ലേ​ട്ട​ന്‍റെ യ​ഥാ​ർ​ഥ ആ​രാ​ധ​ക​രും ചേ​ർ​ന്നൊ​രു ടീ​മാ​യി ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ​ലി​യൊ​രു മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തോ​ടെ​യും ടെ​ൻ​ഷ​നോ​ടെ​യു​മാ​ണ് ഞാ​ൻ ഇ​ത് വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്ന​ത്; കാ​ര​ണം, ന​മ്മ​ൾ മ​ന​സി​ൽ ക​ണ്ട അ​തേ തീ​വ്ര​ത​യോ​ടെ ത​ന്നെ പ്രേ​ക്ഷ​ക​ർ ഈ ​ചി​ത്രം തി​യ​റ്റ​റി​ൽ അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് എ​നി​ക്ക് അ​ത്ര​യേ​റെ ആ​ഗ്ര​ഹ​മു​ണ്ട്.

‘അ​തി​മ​നോ​ഹ​രം’ ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ്, ഒ​പ്പം പൊ​ലി​സ് പ്രൊ​സീ​ഡ്ര​ൽ രീ​തി​ക​ളും ഇ​തി​ൽ തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ഴ​ചേ​ർ​ന്നി​രി​ക്കു​ന്നു.

അ​തു​കൊ​ണ്ട് ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ പ​ദ്ധ​തി​ളെ മാ​നി​ക്ക​ണ​മെ​ന്നും, ഞ​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത രീ​തി​യി​ൽ ത​ന്നെ പ്ര​മോ​ഷ​നു​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്നേ​ഹ​ത്തോ​ടെ അ​ഭ്യ​ർ​ഥി​ക്കു​ന്നു. പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ചൊ​രു സി​നി​മാ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ ന​മു​ക്ക് ഒ​രു​മി​ച്ച് കൈ​കോ​ർ​ക്കാം.’’​ത​രു​ൺ മൂ​ർ​ത്തി​യു​ടെ വാ​ക്കു​ക​ൾ.

തു​ട​രും എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം മോ​ഹ​ൻ​ലാ​ലും ത​രു​ൺ മൂ​ർ​ത്തി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് ‘അ​തി​മ​നോ​ഹ​രം’. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യാ​കും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. ഡി​സം​ബ​ർ ര​ണ്ടി​ന് സി​നി​മ​യു​ടെ ആ​ദ്യ ടീ​സ​ർ എ​ത്തും.

Movies

പ്രേ​മം പ​ര​ത്താ​ൻ പ്രേം​പാ​റ്റ​ക​ൾ വ​രു​ന്നു; ട്രെ​യി​ല​ർ

ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്ത് ലി​ജീ​ഷ് കു​മാ​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന കാ​മ്പ​സ് പ്ര​ണ​യ​ക​ഥ പ്രേം ​പാ​റ്റ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്.

പ്രേ​ക്ഷ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ആ​യി​ഷ​യ്ക്കും, ഇ​ഡി​യ്ക്കും ശേ​ഷം ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സ്റ്റു​ഡി​യോ ഔ​ട്ട്സൈ​ഡേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ആ​മി​ർ പ​ള്ളി​ക്ക​ൽ ത​ന്നെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ജോ​മോ​ൻ ജ്യോ​തി​ർ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള പു​തു​മു​ഖ​മാ​ണ്. ജു​നൈ​സ് വി.​പി, സാ​ഫ് ബോ​യ്, ഹ​നാ​ൻ ഷാ, ​അ​ശ്വി​ൻ വി​ജ​യ​ൻ, ടി​സ് തോ​മ​സ്, ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യു​ടെ പു​തി​യ ട്രെ​ൻ​ഡ് സെ​റ്റേ​ഴ്സെ​ല്ലാം ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

 

Movies

ഞെ​ട്ടി​ക്കാ​ൻ ഇ​ത്ത​വ​ണ ജ​യ​സൂ​ര്യ; മാ​യ​ൻ ട്രെ​യി​ല​ർ

ജ​യ​സൂ​ര്യ ചി​ത്രം മാ​യ​ൻ ചാ​പ്റ്റ​ർ 1-ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ജി​തി​ൻ കെ.​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മാ​ജി​ക്ക് മൂ​ണി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ചി​ല പു​രാ​ത​ന ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​റ​യ​പ്പെ​ടു​ന്ന കു​പ്ര​സി​ദ്ധ​മാ​യ ‘ക​റു​ത്ത​ച്ച​നൂ​ട്ട്’ എ​ന്ന ദു​രൂ​ഹ ആ​ചാ​ര​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കാ​ണ് പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കു​ന്ന​ത്.

മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ മൂ​ന്നി​ന് ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ‘ബി​യോ​ണ്ട് ദ ​ഷാ​ഡോ​സ്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പൊ​ലി​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ജ​യ​സൂ​ര്യ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

 

District News

കാ​റ്റാ​ടി​പ്പാ​ട​ം വി​നോദ സഞ്ചാര വിക​സ​നം: സാ​ധ്യ​ത​ക​ൾ തേ​ടി ജ​ന​പ്ര​തി​നി​ധി​ക​ൾ

രാ​മ​പു​രം: ഗ്രാ​മീ​ണ സൗ​ന്ദ​ര്യ​വും പ്ര​കൃ​തി​ര​മ​ണീ​യ​ത​യും ഒ​ത്തു​ചേ​രു​ന്ന നാ​റാ​ണ​ത്ത് ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ കാ​റ്റാ​ടി​പ്പാ​ട​ത്തെ പ്ര​ധാ​ന ഗ്രാ​മീ​ണ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ.

വി​ശാ​ല​മാ​യ വ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളും പ​ച്ച​പ്പു​നി​റ​ഞ്ഞ പ്ര​കൃ​തി​ഭം​ഗി​യും ശാ​ന്ത​മാ​യ ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​വു​മാ​ണ് കാ​റ്റാ​ടി​പ്പാ​ട​ത്തി​​ന്‍റെ പ്ര​ത്യേ​ക​ത. വൈ​കു​ന്നേ​ര​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​നും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​​ന്‍റെ സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

മ​ക്ക​ര​പ്പ​റ​മ്പ്, പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തും ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​മാ​ണി​ത്.
പ്ര​കൃ​തി​ഭം​ഗി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത വി​ധ​ത്തി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​യാ​ൽ കാ​റ്റാ​ടി​പ്പാ​ടം ജി​ല്ല​യി​ലെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​തീ​ക്ഷ.

ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി. ​സ​ലാം , വൈ​സ് പ്ര​സി​ഡ​​ന്‍റ് എം. ​സു​ലൈ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

 

National

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യി, തീ​ർ​ഥാ​ട​ക വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​ന്പ​തു​പേ​ർ മ​രി​ച്ചു 

കോ​ട്ട: ഖാ​ട്ടു ശ്യാം​ജി ക്ഷേ​ത്ര​ത്തി​ലെ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഒ​മ്പ​തു​പേ​ർ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​ന് രാ​ജ​സ്ഥാ​നി​ലെ കോ​ട്ട - ഉ​ദ​യ്പു​ർ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​രി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ണ്ട്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ധു​ലെ ജി​ല്ല​യി​ലു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ന​വം​ബ​ർ 17ന് ​ധൂ​ലെ​യി​ൽ​നി​ന്ന് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് 36 പേ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട​തെ​ന്ന് കു​ടും​ബാം​ഗ​മാ​യ പ്ര​ദീ​പ് പ​റ​ഞ്ഞു. ഓം​കാ​രേ​ശ്വ​ർ, ഉ​ജ്ജെ​യി​ൻ, സ​ൻ​വാ​രി​യ സേ​ത്ത്, പു​ഷ്ക​ർ, സ​ലാ​സ​ർ ബാ​ലാ​ജി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഖാ​ട്ടു ശ്യാം​ജി ക്ഷേ​ത്ര​ത്തി​ലെ​ത്തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​ണ് ഇ​വ​ർ ഇ​വി​ടെ​നി​ന്നു മ​ട​ങ്ങി​യ​ത്.

Editorial

പ​യ്യ​ന്നൂ​രി​ലും തോ​റ്റെ​ന്നു സി​പി​എം സ​മ്മ​തി​ക്ക​ണം

എ​ത്ര ശ്ര​മി​ച്ചാ​ലും ക​മ്യൂ​ണി​സ​ത്തി​നു ജ​നാ​ധി​പ​ത്യം താ​ങ്ങാ​നാ​കി​ല്ലെ​ന്ന പൊ​തു​ബോ​ധ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്ക​രു​ത്. പ​യ്യ​ന്നൂ​രി​ന്‍റെ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ്; സ​മ്മ​തി​ച്ചേ തീ​രൂ.

 പ​യ്യ​ന്നൂ​ർ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സി​പി​എം ന​ട​പ​ടി, ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കു​ക, അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ച്ച്, ജ​നം തോ​ൽ​പി​ച്ച പ​ഴ​യ എം​എ​ൽ​എ​യെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ക്കു​ക... തു​ട​ങ്ങി​യ​വ അ​സ​ഹി​ഷ്ണു​ത​യാ​ണ്.

അ​ധി​കാ​രം ന​ഷ്‌​ട​മാ​യി ആ​റുമാ​സം ക​ഴി​ഞ്ഞ സ്ഥി​തി​ക്ക് ഇ​നി​യെ​ങ്കി​ലും സി​പി​എം തോ​ൽ​വി സ​മ്മ​തി​ക്ക​ണം. ഒ​രി​ട​ത്ത് വി​ജ​യി​ച്ച​വ​രെ കൂ​കി​ത്തോ​ൽ​പി​ക്കു​ക, മ​റ്റൊ​രി​ട​ത്ത് 10 വ​ർ​ഷം സ്വ​ന്തം സ​ർ​ക്കാ​രി​നോ​ടു ചോ​ദി​ക്കാ​ൻ ധൈ​ര്യ​മി​ല്ലാ​തി​രു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യു​മൊ​ക്കെ തെ​രു​വി​ലി​റ​ക്കു​ക. എ​ത്ര ശ്ര​മി​ച്ചാ​ലും ക​മ്യൂ​ണി​സ​ത്തി​നു ജ​നാ​ധി​പ​ത്യം താ​ങ്ങാ​നാ​കി​ല്ലെ​ന്ന പൊ​തു​ബോ​ധ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്ക​രു​ത്. പ​യ്യ​ന്നൂ​രി​ന്‍റെ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ്; സ​മ്മ​തി​ച്ചേ തീ​രൂ.

18ന് ​പ​യ്യ​ന്നൂ​രി​ൽ ന​ട​ന്ന ത​ളി​പ്പ​റ​മ്പ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ വാ​രാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം അ​പ​മാ​നി​ച്ച​ത്. പൊ​തു​വേ​ദി​യി​ൽ ത​ങ്ങ​ളെ അ​പ​മാ​നി​ച്ചു സം​സാ​രി​ച്ചെ​ന്നാ​ണ് വാ​ദം. പ​ക്ഷേ, ആ ​പ​രി​പാ​ടി​യി​ൽ സ്ഥ​ലം എം​എ​ൽ​എ കു​ഞ്ഞി​കൃ​ഷ്ണ​നെ ഒ​ഴി​വാ​ക്കി പ​ക​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നും സി​പി​എ​മ്മു​കാ​ര​നു​മാ​യ സ​രി​ൻ ശ​ശി​യെ​യാ​യി​രു​ന്നു സം​ഘാ​ട​ക​ർ ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​വാ​ദ​മാ​യ​തോ​ടെ സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ട​പെ​ടു​ക​യും എം​എ​ൽ​എ​യെ ഉ​ദ്ഘാ​ട​ക​നാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ ന​ട​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് എം​എ​ൽ​എ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​തോ​ടെ സി​പി​എ​മ്മു​കാ​ർ ബ​ഹ​ളം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ വേ​ദി​യി​ലേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച, എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം പി. ​പ്ര​സ​ന്ന​നെ സി​പി​എ​മ്മു​കാ​ർ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഒ​ക്‌​ടോ​ബ​റി​ൽ പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ സം​ഘാ​ട​ക​സ​മി​തി ഓ​ഫിസ് ഉ​ദ്ഘാ​ട​ന​ത്തി​ലും സ്ഥ​ലം എം​എ​ൽ​എ​യെ ക്ഷ​ണി​ക്കാ​തെ, മു​ൻ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദന​നെ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ച്ചു. ത​ന്നെ തോ​ൽ​പി​ച്ച​യാ​ളു​ടെ സ്ഥാ​ന​ത്തു ക​യ​റി നാ​ട മു​റി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തി​ലൂ​ടെ മ​ധു​സൂ​ദന​നെ​യും പാ​ർ​ട്ടി പ​രി​ഹാ​സ​പാ​ത്ര​മാ​ക്കു​ക​യാ​യി​രു​ന്നു.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പാ​ർ​ട്ടി​യി​ലെ ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നേ​തൃ​ത്വ​വു​മാ​യി അ​ക​ലു​ക​യും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് എം​എ​ൽ​എ ആ​കു​ക​യു​മാ​യി​രു​ന്നു. 60 വ​ർ​ഷം ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ ജ​നം തി​രി​ച്ച​ടി​ച്ച​തി​ന്‍റെ പാ​ടു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്കും. പ​ക്ഷേ, സ​മ​നി​ല തെ​റ്റാ​തെ പ്ര​വ​ർ​ത്തി​ച്ച് അ​ടു​ത്ത​ത​വ​ണ തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

എം​എ​ൽ​എ​യെ പൊ​തു​പ​രി​പാ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തും ബ​ഹി​ഷ്ക​രി​ക്കു​ന്ന​തു​മൊ​ക്കെ ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ ചെ​യ്യ​രു​താ​ത്ത​താ​ണ്. അ​ഴി​മ​തി​യും അ​ധാ​ർ​മി​ക​ത​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ​യും വി​യോ​ജി​പ്പു​ള്ള​വ​രെ​യു​മൊ​ക്കെ ഇ​ഡി​യെ വി​ട്ടു മാ​ത്ര​മ​ല്ല, ബ​ഹി​ഷ്ക​രി​ച്ചും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി​യും ഉ​ന്മൂ​ല​നം ചെ​യ്തു​മൊ​ക്കെ ഇ​ല്ലാ​താ​ക്കാം. തീ​വ്ര​ത​യി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ര​ണ്ടും ജ​നാ​ധി​പ​ത്യ​ധ്വം​സ​നം ത​ന്നെ.

ഈ ​അ​സ​ഹി​ഷ്ണു​ത​യു​ടെ എ​സ്എ​ഫ്ഐ എ​ഡി​ഷ​നാ​ണ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ക​ണ്ട​ത്. കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2008ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു കേ​ടാ​യ ലൈ​റ്റ് ന​ന്നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ക്ര​മ​സ​മ​ര​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​ണ് മ​ഹാ​രാ​ജാ​സി​ലെ പാ​ർ​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. അ​തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച എ​സ്എ​ഫ്ഐ​ക്കാ​ർ മ​ഹാ​രാ​ജാ​സി​ലെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​നി​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ ബ​ന്ദി​യാ​ക്കി.

പ​രാ​തി കേ​ൾ​ക്കാ​മെ​ന്നു വാ​ക്കു കൊ​ടു​ത്തി​ട്ടും ത​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​മ​തി ബാ​ക്കി പ​രി​പാ​ടി​യെ​ന്നാ​യി​രു​ന്നു വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​വ​രു​ടെ ദുശാ​ഠ്യം. 10 വ​ർ​ഷം പ​ര​ണ​ത്താ​യി​രു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും സോ​ഷ്യ​ലി​സ​ത്തി​ന്‍റെ​യു​മൊ​ക്കെ കൊ​ടി​യാ​ണ് പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്. പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം, പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ സ​മ​രം മ​റ്റൊ​ന്നാ​ണ്.

അ​തി​ന് അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. പ​ക്ഷേ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നോ​ട് 10 വ​ർ​ഷം ചോ​ദി​ക്കാ​ൻ പേ​ടി​യാ​യി​രു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നു മ​റ​ക്ക​രു​ത്. സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ആ​റു മാ​സം മു​ന്പു വ​രെ ഇ​തൊ​ക്കെ ന​ട​പ്പാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്ന, മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ! 265 ദി​വ​സ​ത്തോ​ളം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ ആ​ശ​മാ​രെ തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കാ​ര​ര​ഥ​ത്തി​ൽ ചീ​റി​പ്പാ​ഞ്ഞ തൊ​ഴി​ലാ​ളി​വ​ർ​ഗ സ​ർ​വാ​ധി​പ​ത്യം!

പ​യ്യ​ന്നൂ​ർ എം​എ​ൽ​എ​യെ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ടാ​ത്ത​തു​ൾ​പ്പടെ​യു​ള്ള പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യം പ്ര​തി​ലോ​മ​ക​ര​മാ​ണ്. അ​ല്ലെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ അ​ഴി​മ​തി​ക്ക​ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കേ സൃ​ഷ്‌​ടി​ക്കു​ന്ന പു​ക​മ​റ​യാ​കാം. ര​ണ്ടാ​യാ​ലും ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​പ​ല​പി​ക്ക​പ്പെ​ട​ണം. ചെ​റി​യ വോ​ട്ടി​നൊ​ന്നു​മ​ല്ല സി​പി​എ​മ്മി​നെ ജ​നം തോ​ൽ​പി​ച്ച​ത്. അ​ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും തി​രി​ച്ച​റി​ഞ്ഞ് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണം.

യു​ഡി​എ​ഫി​ന്‍റെ ശാ​പ​മാ​യ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും ഗ്രൂ​പ്പുക​ളി​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തി​രി​പ്പ​ൻ രാ​ഷ്‌​ട്രീ​യ​വും കേ​ര​ള​ത്തെ ഇ​നി​യും ആ​ക്ര​മി​ക്കാ​നി​റ​ങ്ങ​രു​ത്. ആ​പ​ത്ക​ര​മെ​ന്നു നി​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ജ​ന​ത്തെ ത​ള്ളി​വി​ട​രു​ത്. സം​ശ​യ​മു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി ക്ലാ​സു​ക​ളി​ല​ല്ല, 35 കൊ​ല്ലം പാ​ർ​ട്ടി​ഗ്രാ​മ-​ന​ഗ​ര​ങ്ങ​ളി​ൽ അ​ടി​മ​പ്പ​ണി ചെ​യ്ത് ഒ​ടു​വി​ൽ പ​ണി തേ​ടി കേ​ര​ള​ത്തി​ൽ തീ​വ​ണ്ടി​യി​റ​ങ്ങു​ന്ന പാ​ർ​ട്ടി​ക്കാ​രോ​ടു ചോ​ദി​ക്ക​ണം.

Kerala

പാറമേൽ പണിത പള്ളി ഇനി മ​​​ർ​​​ത്ത്മ​​​റി​​​യം ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ൺ​​​സെ​​​പ്ഷ​​​ൻ ഷ്റൈൻ ബ​​​സി​​​ലി​​​ക്ക

ച​​​ങ്ങ​​​നാ​​​ശേ​​​രി: വി​​​ശ്വാ​​​സീസ​​​ഹ​​​സ്ര​​​ങ്ങ​​​ളു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കും കാ​​​ത്തി​​​രി​​​പ്പി​​​നും സ​​​ഫ​​​ല​​​ത​​​യേ​​​കി ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ പാ​​​റേ​​​ൽ മ​​​ർ​​​ത്ത്മ​​​റി​​​യം അ​​​മ​​​ലോ​​​ത്ഭ​​​വ തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്രം ഇ​​​നി മൈ​​​ന​​​ർ ബ​​​സി​​​ലി​​​ക്ക. പാ​​​റേ​​​ൽ പ​​​ള്ളി​​​യു​​​ടെ പേ​​​ര് മ​​​ർ​​​ത്ത​​​മ​​​റി​​​യം ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ൺ​​​സെ​​​പ്ഷ​​​ൻ ഷ്‌റൈൻ ബ​​​സി​​​ലി​​​ക്ക എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടും.

ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ന​​​ൽ​​​കി​​​യ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച്, പൗ​​​ര​​​സ്ത്യ​​​ സ​​​ഭ​​​ക​​​ളു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​മ്മ​​​ത​​​ത്തോ​​​ടെ ദൈ​​​വാ​​​രാ​​​ധ​​​ന​​​യ്ക്കും കൂ​​​ദാ​​​ശ​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യം പാ​​​റേ​​​ൽ പ​​​ള്ളി​​​യെ മൈ​​​ന​​​ർ ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ വി​​​വ​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ കൂ​​​ദാ​​​ശക​​​ർ​​​മ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​നവേ​​​ള​​​യി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ്ര​​​ഖ്യാ​​​പ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ നി​​​മി​​​ഷം, ഈ ​​​അ​​​പൂ​​​ർ​​​വ ച​​​രി​​​ത്ര​​​മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ന് സാ​​​ക്ഷി​​​ക​​​ളാ​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ൾ ഹ​​​ർ​​​ഷാ​​​ര​​​വ​​​ങ്ങ​​​ളോ​​​ടും ക​​​ര​​​ഘോ​​​ഷ​​​ത്തോ​​​ടും കൂ​​​ടി​​​യാ​​​ണ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ വ​​​ര​​​വേ​​​റ്റ​​​ത്.

പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ചും പ​​​ള്ളിമ​​​ണി മു​​​ഴ​​​ക്കി​​​യും വി​​​ശ്വാ​​​സ​​​ീസ​​​മൂ​​​ഹം ത​​​ങ്ങ​​​ളു​​​ടെ ആ​​​ഹ്ലാ​​​ദ​​​വും ന​​​ന്ദി​​​യും പ്ര​​​കാ​​​ശി​​​പ്പി​​​ച്ചു. പാ​​​റേ​​​ൽ പ​​​ള്ളി​​​ക്ക് ആ​​​ഗോ​​​ള സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മാ​​​യ ബ​​​സി​​​ലി​​​ക്ക പ​​​ദ​​​വി ല​​​ഭി​​​ച്ച​​​തോ​​​ടെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ബ​​​സ​​​ലി​​​ക്ക​​​ക​​​ളു​​​ടെ എ​​​ണ്ണം ര​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ൽ 13ഉം ​​​ആ​​​യി.

District News

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ച്ച് ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​താ​യി പ​രാ​തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ച്ച് ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കാ​ര്‍​സ​ര്‍​കോ​ട് സ്വ​ദേ​ശി​യും മ​റ്റ് ചി​ല വ്യ​ക്തി​ക​ളും ചേ​ര്‍​ന്ന് വ​ട​ക​ര​യി​ല്‍ ന​ട​ത്തു​ന്ന ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും കേ​ര​ള ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റു​ള്ള മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. 68 വ​ര്‍​ഷ​മാ​യി കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന കേ​ര​ള ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി പു​തു​ക്കി​യ​താ​യും അ​വ​ര്‍ ആ​രോ​പി​ച്ചു.

വ്യാ​ജ രേ​ഖ നി​ര്‍​മി​ച്ച കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി​യു​ടെ​യും ഇ​യാ​ളു​ടെ പി​താ​വി​ന്‍റെ​യും മ​റ്റ് ആ​റു​പേ​രു​ടെ​യും പേ​രി​ല്‍ കേ​സെ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

സ്‌​റ്റേ​റ്റ് ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​ന്‍ ഗു​രു​ക്ക​ള്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. മു​ര​ളീ​ധ​ര​ന്‍ ഗു​രു​ക്ക​ള്‍, കെ. ​സ​നി​ല്‍​കു​മാ​ര്‍ ഗു​രു​ക്ക​ള്‍, മൂ​സ​ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

ചാ​ത്ത​മം​ഗ​ലം ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ്; നി​ർ​മാ​ണ പ്രവൃത്തിക്ക് വേ​ഗ​ംകൂട്ടും

മു​ക്കം: ചാ​ത്ത​മം​ഗ​ല​ത്ത് 42 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കു​ന്ന​തി​നാ​യി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ആ​രം​ഭി​ച്ച ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം നീ​ളു​ന്നു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​താ​ണ് പ​ദ്ധ​തി വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് ലൈ​ഫ് മി​ഷ​ൻ വ്യ​ക്ത​മാ​ക്കി.
നി​ർ​മാ​ണ പു​രോ​ഗ​തി​യും നി​ല​വി​ലെ ത​ട​സ​ങ്ങ​ളും തു​ട​ർ​ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ലൈ​ഫ് മി​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ ഈ ​വി​ഷ​യ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ഷ​രീ​ഫ് മ​ല​യ​മ്മ, നൗ​ഷാ​ദ് തെ​ക്ക​യി​ൽ എ​ന്നി​വ​ർ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 2020ൽ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ പ്ര​വൃ​ത്തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു പോ​യ​തോ​ടെ ഇ​വി​ടെ തു​രു​മ്പ് ക​യ​റി താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യ​താ​യി പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൽ​ജി​എ​സ്എ​ഫ് ,പി​ഇ​ബി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പെ​നാ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡു​മാ​യി 2020 ജ​നു​വ​രി 29നാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്. ചെ​ന്നൈ ഐ​ഐ​ടി പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച ഘ​ട​നാ രൂ​പ​രേ​ഖ​യും ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കു​ക​യും പി​ന്നീ​ട് കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗി​ച്ച് മ​ന്ദ​ഗ​തി​യി​ൽ തു​ട​രു​ക​യു​മാ​യി​രു​ന്നു. നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ലൈ​ഫ് മി​ഷ​ൻ പ​ല​ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും വി​ല​വ​ർ​ധ​ന​വി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് വേ​ഗം കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ സ്റ്റെ​യ​ർ​കേ​സ് ഭാ​ഗ​ത്തെ ര​ണ്ട് സ്ലാ​ബു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ്രീ-​എ​ൻ​ജി​നിയേ​ർ​ഡ് സ്റ്റീ​ൽ ഭാ​ഗ​ങ്ങ​ളി​ൽ തു​രു​മ്പ് ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൺ ഹി​ൽ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഐ​ടി​സി ആ​ൻ​ഡ് എ​സ്ആ​റി​നാ​ണ് പ​രി​ശോ​ധ​നാ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽനോ​ട്ട​ത്തി​നാ​യി നേ​ര​ത്തെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ ജി​ല്ലാ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യെ ഒ​ഴി​വാ​ക്കി. പ​ക​രം കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നിയ​റിം​ഗ് ക​മ്പ​നി ലി​മി​റ്റ​ഡി​നെ (കെ​ൽ) പു​തി​യ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യി നി​യ​മി​ച്ചു.​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ലൈ​ഫ് മി​ഷ​ൻ അ​റി​യി​ച്ചു.

നി​ല​വി​ലെ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ ക​രാ​ർ റ​ദ്ദാ​ക്കി പു​തി​യ ക​രാ​റു​കാ​ര​നെ ഏ​ൽ​പ്പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

42 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ളു​ന്ന​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലൈ​ഫ് മി​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

District News

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജ് ആ​നു​വ​ൽ ഫെ​സ്റ്റ് "ആ​ക്ടി​സ​ൺ 26' ന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ൾ​സ് ഗോ​ൾ​ഡ് സം​ഘ​ടി​പ്പി​ച്ച "ഗോ​ൾ​ഡ് ഹ​ണ്ട്' വ​ഴി ല​ഭി​ച്ച സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കൈ​മാ​റി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി.കോ​ളേ​ജ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, റോ​സ്‌​ലി​റ്റ് സ​ജി, അ​വി​ഷ്ണ ദാ​സ്, അ​നാ​മി​ക, സെ​ബി​നാ ഷെ​റി, കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ഫ്സ​ൽ ഹ​ക്കീം, മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ചി​കി​ത്സാ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

 

District News

പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച പണം സുരേഷ് നൽകിയത് ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക്

മു​ക്കം: ക​ണ്ണു​ക​ൾ​ക്ക് കാ​ഴ്ച​യി​ല്ലെ​ങ്കി​ലും അ​ക​ക്ക​ണ്ണു​കൊ​ണ്ട് മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ വേ​ദ​ന​യും നി​സ​ഹാ​യാ​വ​സ്ഥ​യും തി​രി​ച്ച​റി​ഞ്ഞ് കാ​രു​ണ്യ​ത്തി​ന്‍റെ വേ​റി​ട്ട മാ​തൃ​ക തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങം​പു​റാ​യി സ്വ​ദേ​ശി സു​രേ​ഷ്. എ​സ്എം​എ ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യം കാ​ത്തി​രി​ക്കു​ന്ന മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി തെ​രു​വു​ക​ളി​ൽ പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച 20,000 രൂ​പ​യാ​ണ് സു​രേ​ഷ് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​ത്.

സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ അ​ന്ന​ത്തി​നാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ അ​ങ്ങാ​ടി​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പാ​ട്ടു​പാ​ടി ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​യാ​ളാ​ണ് സു​രേ​ഷ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​ക്ക​ൾ പ​റ​ഞ്ഞു​മാ​ണ് എ​സ്എം​എ ബാ​ധി​ച്ച മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സാ ആ​വ​ശ്യ​വും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ളും സു​രേ​ഷ് അ​റി​ഞ്ഞ​ത്. കാ​ഴ്ച​യു​ടെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ വേ​ദ​ന മ​ന​സി​ൽ തൊ​ട്ട​തോ​ടെ അ​വ​ർ​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം സു​രേ​ഷി​ലു​ണ്ടാ​യി.

അ​ങ്ങ​നെ​യാ​ണ് ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ പാ​ട്ടി​നെ​ത്ത​ന്നെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പാ​ധി​യാ​ക്കി​യ​ത്. സു​ഹൃ​ത്താ​യ എം.​ബി. ന​സീ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് സു​രേ​ഷ് പാ​ട്ടു​പാ​ടി.
നാ​ട്ടു​കാ​രി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച സ​ഹാ​യം സ​മാ​ഹ​രി​ച്ച് 20,000 രൂ​പ​യോ​ളം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി തു​ക ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

 

District News

കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ർ​കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​രി​ച്ച കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ർ കൂ​ദാ​ശ ക​ർ​മ​വും കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ, രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബി​ൻ തോ​ട്ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ കൂ​ദാ​ശ ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​വ​ള​ക്കാ​ട്ട്, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ, മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റോ മൂ​ല​യി​ൽ, ഫാ. ​ജോ​ൺ ഒ​റ​വു​ങ്ക​ര, ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ, ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര തു​ട​ങ്ങി നി​ര​വ​ധി വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, ഇ​ട​വ​ക ജ​നം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ട്ര​സ്റ്റി​മാ​രാ​യ സ​ജി കു​റു​വ​ത്താ​ഴെ, ബി​നു വ​ര​കു​പാ​റ, ബേ​ബി മം​ഗ​ല​ത്ത്, ഷാ​ജു പാ​ല​റ​യ്ക്ക​ൽ, അ​ക്കൗ​ണ്ട​ന്‍റ് തോ​മ​സ് ചേ​നാ​പ​റ​മ്പി​ൽ, നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ബു ചി​ല​മ്പി​ക്കു​ന്നേ​ൽ, പാ​രീ​ഷ് സെ​ക്ര​ട്ട​റി ബോ​ബ​ൻ പു​ത്തൂ​രാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ലി​നെ ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

തു​ട​ർ​ന്ന് ട്ര​സ്റ്റി​മാ​രെ​യും പ​ള്ളി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ ക​രാ​റു​കാ​രെ​യും ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Kerala

വിശ്വാസീസഹസ്രങ്ങളുടെ മനസുകളില്‍ സായുജ്യമായി കൂദാശയും ബസിലിക്ക പ്രഖ്യാപനവും

ച​ങ്ങ​നാ​ശേ​രി: സ്വ​ര്‍ഗീ​യ ഗീ​ത​ങ്ങ​ളു​ടെ​യും പ്രാ​ര്‍ഥ​നാ​മ​ന്ത്ര​ങ്ങ​ളു​ടെ​യും മ​ധ്യേ പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം വ​ലി​യപ​ള്ളി​യു​ടെ ബ​ലി​പീ​ഠം റൂ​ശ്മ ചെ​യ്ത് കൂ​ദാ​ശ​ക​ളു​ടെ പ​രി​ക​ര്‍മ​ങ്ങ​ള്‍ക്കാ​യി സ​മ​ര്‍പ്പി​ച്ച നി​മി​ഷം വി​ശ്വാ​സീ​സ​ഹ​സ്ര​ങ്ങ​ളു​ടെ മ​ന​സു​ക​ള്‍ക്ക് പു​ണ്യ​പു​ള​ക​മാ​യി.

അ​തി​രൂ​പ​ത​യ്ക്ക് അ​ക​ത്തും​ പു​റ​ത്തു​നി​ന്നു​മു​ള്ള മാ​തൃ​ഭ​ക്ത​ര്‍ “പാ​റേ​ല്‍ മാ​താ​വേ ഞ​ങ്ങ​ള്‍ക്കു വേ​ണ്ടി അ​പേ​ക്ഷി​ക്ക​ണ​മേ” എ​ന്ന യാ​ച​നാ​പ്രാ​ര്‍ഥ​ന ഉ​ച്ച​രി​ക്ക​വേ​യാ​ണ് ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ്ഫ് പെ​രു​ന്തോ​ട്ടം പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​നകേ​ന്ദ്ര​ത്തി​ന്‍റെ ബ​ലി​പീ​ഠം കൂ​ദാ​ശ ചെ​യ്ത് ആ​ദ്യ ബ​ലി​അ​ര്‍പ്പ​ണ​ത്തി​ന് മു​ഖ്യ​കാ​ര്‍മി​ക​നാ​യ​ത്. മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും അ​ല്മാ​യ​രും ഉ​ള്‍പ്പെ​ടു​ന്ന വി​ശ്വാ​സ​ീസമൂ​ഹം കൂ​പ്പു​കൈ​ക​ളോ​ടെ അ​നു​ഗൃഹീ​ത നി​മി​ഷ​ത്തെ വ​ര​വേ​റ്റു.

കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ള്‍ അ​തി​രി​ടു​ന്ന 18 ഫൊ​റോ​ന​ക​ളി​ലെ ഇ​രു​നൂ​റ്റ​മ്പ​തോ​ളം ഇ​ട​വ​ക​ക​ള്‍, സ​ന്യാ​സഭ​വ​ന​ങ്ങ​ള്‍, നി​ര​വ​ധി​യാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, അ​ല്മയ​ര്‍ തു​ട​ങ്ങി ആ​യി​ര​ങ്ങ​ളാ​ണ് ശു​ശ്രൂ​ഷക​ളി​ല്‍ പ​ങ്കു​കൊ​ള്ളാ​ന്‍ ഇ​ന്ന​ലെ പാ​റേ​ല്‍ പ​ള്ളി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

District News

സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മ​ണം: പൊ​ലി​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണം

ക​ല്‍​പ്പ​റ്റ: യു​വാ​വി​നെ സം​ഘം​ചേ​ര്‍​ന്ന് ഒ​രേ രാ​ത്രി ര​ണ്ടു​ത​വ​ണ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണം.
ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ചു​ള്ളി​യോ​ട് അ​ഞ്ചാം​മൈ​ല്‍ സ്വ​ദേ​ശി അ​ജി​ന്‍ ബേ​ബി(35) പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ സി.​പി. റ​ഹീ​സ്, എം.​ജി. പ്ര​ശോ​ഭ് എ​ന്നി​വ​ര്‍​ക്കൊ​പ്പം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​മ്പി​ല്‍ നി​ര്‍​ത്തു​ന്ന​തി​ല്‍ പൊ​ലി​സ് അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 16ന് ​രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ബ​ത്തേ​രി ഗാ​ന്ധി ജം​ഗ്ഷ​നു സ​മീ​പ​വും 11.30 ഓ​ടെ ചു​ള്ളി​യോ​ടി​ലു​മാ​ണ് അ​ജി​ന്‍ ബേ​ബി​യെ ഒ​രേ സം​ഘം ആ​ക്ര​മി​ച്ച​ത്. ക​മ്പി​വ​ടി ഉ​ള്‍​പ്പ​ടെ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ യു​വാ​വ് മൂ​ന്നു ദി​വ​സം ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗാ​ന്ധി ജം​ഗ്ഷ​ന് സ​മീ​പം സു​ഹൃ​ത്തി​നെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ​ത്തി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന സം​ഘം ബി​ബി​ന്‍ ബേ​ബി​യെ ആ​ക്ര​മി​ച്ച​ത്. പൊ​ലി​സ് ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.
ബ​ത്തേ​രി​യി​ല്‍​നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ന്തു​ട​ര്‍​ന്ന സം​ഘം വീ​ണ്ടും ആ​ക്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ഇ​ന്‍റി​മേ​ഷ​ന്‍ പോ​യ മു​റ​യ്ക്ക് പൊ​ലി​സ് അ​ജി​ന്‍ ബേ​ബി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ങ്കി​ലും അ​ക്ര​മി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ക​യാ​ണ്. നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തെ​ങ്കി​ലും വി​ട്ട​യ​ച്ചു.

ചു​ള്ളി​യോ​ട്, തൊ​വ​രി​മ​ല ഭാ​ഗ​ങ്ങ​ളി​ലെ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന​വ​ര​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ജി​ന്‍ ബേ​ബി പ​റ​ഞ്ഞു. അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​ത്തി​നി​ടെ എ​ടു​ത്തു​പ​റ​യ​ത്ത​ക്ക ആ​റ് അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നും എ​ന്നി​ട്ടും പൊ​ലി​സ് ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ജി​ന്‍ ബേ​ബി​യെ ആ​ക്ര​മി​ച്ച​വ​രു​ടെ അ​റ​സ്റ്റ് വൈ​കി​യാ​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

District News

മേപ്പാടിയിൽ കുരങ്ങുശല്യം രൂക്ഷം, ക​ർ​ഷ​ക​ർ​ക്ക് ദുരിതം

മേ​പ്പാ​ടി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒന്ന്, രണ്ട്,മൂന്ന്,നാല് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ന​ത്തം​കു​നി, നെ​ടു​മ്പാ​ല, പ​ള​ളി​ക്ക​വ​ല, ചൂ​രി​ക്കു​നി മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി, മാ​ൻ എ​ന്നി​വ​യു​ടെ ശ​ല്യം ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. നാ​ണ്യ വി ​ള​ക​ൾ ധാ​രാ​ള​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മേ​ഖ​ല​യാ​ണി​വി​ടം.


വി​ള​വെ​ടു​ക്കാ​നാ​കു​മ്പോ​ഴേ​ക്കും വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്നു എ​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ കൃ​ഷി​ക്കാ​രു​ടെ വി​ലാ​പം.​ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള​നാ​ശം വ​രു​ത്തു​ന്ന​ത് കു​ര​ങ്ങു​ക​ളാ​ണ്.​നൂ​റു ക​ണ​ക്കി​ന് കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി​ട്ടാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. കാ​പ്പി, കു​രു​മു​ള​ക്, അ​ട​യ്ക്ക, തേ​ങ്ങ എ​ന്നി​വ​യൊ​ക്കെ കു​ര​ങ്ങു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. ഇ​തു മൂ​ലം വി​പ​ണി​യി​ലെ വി​ല വ​ർ​ദ്ധ​ന​യു​ടെ ആ​നു​കൂ​ല്യം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​തെ പോ​കു​ന്നു എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

ന​ശി​പ്പി​ക്ക​പ്പെ​ട്ട​വ​യു​ടെ ബാ​ക്കി മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ക. വ​ർ​ഷ​ങ്ങ​ളാ​യി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​മാ​ണി​ത്. വി​ള​വെ​ടു​പ്പ് കാ​ല​മാ​കു​മ്പോ​ൾ കു​ര​ങ്ങു​ക​ൾ അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ന് വ​നം വ​കു​പ്പ്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്‌​കോ ജേ​താ​ക്ക​ള്‍

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് ജേ​താ​ക്ക​ള്‍.
ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ പൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ പി.​കെ. കോ​ള​ജി​നെ 65 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി

ഡോ​ണ്‍ ബോ​സ്‌​കോ ടീം ​ജേ​താ​ക്ക​ളാ​യി. ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഗ​വ.​ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് പൂ​ള്‍ സി ​കി​രീ​ടം നേ​ടി.
പി.​എ. അ​ഭി​ലാ​ഷാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്.

District News

മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ നേ​ട്ട​വു​മാ​യി ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ്

ക​ല്ലോ​ടി: മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ന് നേ​ട്ടം. എ​ല്‍​പി ജ​ന​റ​ല്‍, അ​റ​ബി​ക് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ല​യം യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പാ​യി. യു​പി സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ അ​ഞ്ചാം​സ്ഥാ​നം നേ​ടി.

ക​ലോ​ത്സ​വ​ത്തി​ല്‍ 25 കു​ട്ടി​ക​ള്‍ എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും 13 പേ​ര്‍ എ​ല്‍​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ലും 37 കു​ട്ടി​ക​ള്‍ യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും 16 വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സ്‌​കൃ​തം വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​സ് പ​ള്ള​ത്ത്, അ​ധ്യാ​പ​ക​രാ​യ ബി​ന്ദു അ​ല​ക്‌​സ്, ആ​ഷ്‌​ന ജോ​സ്,ന​സ്‌​റി​ന്‍ ത​യ്യു​ള്ള​ത്തി​ല്‍, സി.​എ​ഫ്. ജോ​സ്, കെ.​ജെ. മി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​വും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് വി​ദ്യാ​ല​യ​ത്തെ നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ പി​ടി​എ​യും മാ​നേ​ജ്‌​മെ​ന്‍റും അ​ഭി​ന​ന്ദി​ച്ചു.

 

Latest News

Corehub Up