x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും വി​ദേ​ശ​ന​യ​ത്തെ​യും വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി; മ​റു​പ​ടി​യു​മാ​യി ബി​ജെ​പി

പി.​പി. ചെ​റി​യാ​ൻ
Published: November 25, 2026 06:19 AM IST | Updated: November 25, 2026 06:19 AM IST

രാ​ഹു​ൽ ഗാ​ന്ധി

ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്വാ​ധീ​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ന്റി​സ്റ്റ് റോ​ബ​ർ​ട്ട് പേ​പ്പു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

2014-ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത​യി​ൽ കോ​ൺ​ഗ്ര​സി​ന് സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ സം​വി​ധാ​നം ത​ക​രാ​തി​രി​ക്കാ​നാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ക്കു​മ്പോ​ഴും പ്ര​തി​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

വി​ദേ​ശ​ന​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണാൾ​ഡ് ട്രം​പു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം കൊ​ണ്ട് മാ​ത്രം ന​യ​ത​ന്ത്രം വി​ജ​യി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള പ്ര​തി​രോ​ധ ബ​ന്ധ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സ്വ​ത​ന്ത്ര വി​ദേ​ശ​ന​യ​ത്തെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും ഗാ​സ​യി​ലെ ഇ​സ്രാ​യേ​ൽ സൈ​നി​ക ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags :

Recent News

Corehub Up