x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ

വെബ് ഡെസ്ക്
Published: November 25, 2026 11:49 PM IST | Updated: November 25, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ അ​ന്ത്ര​യോ​സ് അ​പ്പ​സ്തോ​ല​ന്‍റെ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 6വ​രെ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ ഏഴിന് ​ഇ​ട​വ​ക വി​കാ​രി ഫാ.​സി. ജോ​ൺ പോ​ൾ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടു​കൂ​ടി തി​രു​ന്നാ​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്നു​ള്ള സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​സ​ഫ് ജോ​ൺ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​എ​ബി​ൻ പാ​പ്പ​ച്ച​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

26 മു​ത​ൽ 29വ​രെ​യും ഡി​സം​ബ​ർ 1 മു​ത​ൽ 5 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും.

ഇ​ട​വ​ക ദി​ന​മാ​യ 30 ന് ​രാ​വി​ലെ ഏഴിനു​ള്ള തി​യ്യ​നാ​ൾ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​താ മു​ൻ വി​കാ​ർ ജ​ന​റ​ാൾ മൊ​ൺ. വി​ൻ​സന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 5. 30നു​ള്ള ഇ​ട​വ​ക ദി​നാ​ഘോ​ഷ പൊ​തു​സ​മ്മേ​ള​നം കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ. മൊ​ൺ. ബൈ​ജു ജൂ​ലി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും. അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4.30 നു​ള്ള ആ​ഘോ​ഷ​മാ​യ വേ​സ്പ​ര​യ്ക്കും ദി​വ്യ​ബ​ലി​ക്കു ഫാ. ​ബേ​ണി വ​ർ​ഗീ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ളി എ​ബ്ര​ഹാം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

സ​മാ​പ​ന ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ ആറിന് ​ദി​വ്യ​ബ​ലി എട്ടിന് ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​മ​നോ​ജ് ആ​ന്‍റ​ണി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ലൈ​ജു ഒ​സി​ഡി തി​രു​നാ​ൾ ദി​ന വ​ച​ന സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​സി. ജോ​ൺ പോ​ൾ കൃ​ത​ജ്ഞ​താ ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഫാ. ​റി​ജോ പോ​ൾ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു കൊ​ണ്ട് പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും ന​ട​ക്കും.

 

Tags : Patronal Feast at St. Andrew's Church Begins Today Patronal Feast NattuVishesham DistrictNews

Recent News

Corehub Up