വാട്ടർ പ്യൂരിഫയർ അംബിക മംഗലത്തിന് കൈമാറുന്നു.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ 1989 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി. പൂർവ വിദ്യാർഥി പ്രതിനിധികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്തിന് വാട്ടർ പ്യൂരിഫയർ കൈമാറി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി ഇലന്തൂർ, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, പൂർവ വിദ്യാർഥി ബാച്ച് പ്രതിനിധികളായ രമേഷ് ചാക്കോ, റോയി പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Tags : Provided a water purifier water purifier NattuVishesham DistrictNews