x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി: ട്ര​യ​ല്‍ റ​ണ്‍ ഏ​പ്രി​ലി​ല്‍

വെബ് ഡെസ്ക്
Published: November 25, 2026 11:37 PM IST | Updated: November 25, 2026 11:37 PM IST

ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി എ​ത്തി​ച്ച പ​മ്പു​സെ​റ്റു​ക​ള്‍.

കൊ​ല്ലം: ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ട്ര​യ​ല്‍ റ​ണ്‍ ഏ​പ്രി​ലി​ല്‍ ആ​രം​ഭി​ക്കും. കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നി​ലെ​യും സ​മീ​പ​ത്തെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ഞ്ചു​ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്.

പ​ദ്ധ​തി​ക്കാ​യി​ഞാ​ങ്ക​ട​വ് ക​ട​വ്, വ​സൂ​രി​ച്ചി​റ​യി​ലെ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള 15 വ​ലി​യ പ​മ്പ് സെ​റ്റു​ക​ളും മോ​ട്ടോ​റു​ക​ളു​മെ​ത്തി. ഞാ​ങ്ക​ട​വി​ല്‍ നാ​ല് പ​മ്പ് സെ​റ്റു​ക​ളും വ​സൂ​രി​ച്ചി​റ​യി​ല്‍ 11 പ​മ്പ് സെ​റ്റു​ക​ളു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​വ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ്ഥാ​പി​ച്ച് തു​ട​ങ്ങും. സ്റ്റാ​ര്‍​ട്ട​റും ഞാ​ങ്ക​ട​വി​ലേ​ക്കും വ​സൂ​രി​ച്ചി​റ​യി​ലേ​ക്കു​മു​ള്ള ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളും എ​ത്തി​ച്ചേ​രാ​നു​ണ്ട്.

ര​ണ്ടി​ട​ത്തും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സ്റ്റാ​ര്‍​ട്ട​റി​ന്‍റെ ക​മ്പ​നി​യി​ലെ ടെ​സ്റ്റി​നാ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ​യും കി​ഫ്ബി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ എ​ത്തി​ച്ചേ​രും.

15 മോ​ട്ടോ​റു​ക​ൾ, പ​മ്പ് സെ​റ്റു​ക​ൾ, ര​ണ്ട് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍, പ​മ്പിം​ഗി​ന്‍റെ ഓ​ട്ടോ​മേ​ഷ​ന്‍ സം​വി​ധാ​നം എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം, സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ​യ്ക്കാ​യി 52.91 കോ​ടി​യു​ടെ ക​രാ​റാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ല്‍ ശേ​ഷി ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ 15 പ​മ്പ് സെ​റ്റു​ക​ളും മോ​ട്ടോ​റു​ക​ളും ഞാ​ങ്ക​ട​വ് പ​ദ്ധ​തി​ക്കാ​യി പ്ര​ത്യേ​കം നി​ര്‍​മി​ച്ച​താ​ണ്.

ഞാ​ങ്ക​ട​വി​ലെ കി​ണ​റ്റി​ല്‍ 975 എ​ച്ച്പി ശേ​ഷി​യു​ള്ള നാ​ല് പ​മ്പ് സെ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. അ​തി​ല്‍ ര​ണ്ടെ​ണ്ണം ഒ​രേ​സ​മ​യം പ്ര​വ​ര്‍​ത്തി​പ്പി​ച്ച് 109 എം​എ​ല്‍​ഡി ജ​ല​മാ​ണ് ഒ​രു ദി​വ​സം പ​മ്പ് ചെ​യ്യു​ന്ന​ത്. ഞാ​ങ്ക​ട​വി​ല്‍ 975 എ​ച്ച്പി​യു​ള്ള നാ​ല് പ​മ്പ് സെ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. വ​സൂ​രി​ച്ചി​റ​യി​ല്‍ 53 എ​ച്ച്പി​യു​ള്ള ര​ണ്ടെ​ണ്ണ​വും മ​ണി​ച്ചി​ത്തോ​ട്ടി​ല്‍ 265 എ​ച്ച്പി​യു​ള്ള മൂ​ന്നെ​ണ്ണ​വും സ്ഥാ​പി​ക്കും. കൊ​റ്റ​ങ്ക​ര​യി​ല്‍ 48 എ​ച്ച്പി​യു​ള്ള മൂ​ന്നെ​ണ്ണ​വും വ​ട​ക്കേ​വി​ള​യി​ല്‍ 47 എ​ച്ച്പി​യു​ള്ള മൂ​ന്നെ​ണ്ണ​വും സ്ഥാ​പി​ക്കും.

2021ല്‍ 25.83 ​കോ​ടി​ക്ക് ത​ട​യ​ണ നി​ര്‍​മി​ക്കാ​ന്‍ ക​രാ​റാ​യെ​ങ്കി​ലും എ​സ്റ്റി​മേ​റ്റി​ലെ പി​ഴ​വ് കാ​ര​ണം ക​രാ​ര്‍ റ​ദ്ദാ​ക്കിയിരുന്നു.

Tags : Njangadavu Drinking Water Project Drinking Water NattuVishesham DistrictNews

Recent News

Corehub Up