x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​ൽ​സി​നാ​യി 30 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​ന്‍റെ ഇ​രു​കാ​ലു​ക​ളും ഒ​ടി​ഞ്ഞു


Published: September 9, 2026 02:29 PM IST | Updated: September 9, 2026 02:29 PM IST

റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. റ​ക്സ മേ​ഖ​ല​യി​ലെ പ​ർ​വാ​യ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള പു​ഷ്പേ​ന്ദ്ര പ​ഹൂ​ജ് എ​ന്ന യു​വാ​വാ​ണ് മു​പ്പ​ത​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. സാ​ഹ​സി​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി വ്യൂ ​പോ​യി​ന്‍റി​ലെ സം​ര​ക്ഷ​ണ വേ​ലി ലം​ഘി​ച്ചാ​ണ് ഇ​യാ​ൾ താ​ഴേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്.

തു​ട​ക്ക​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ ത​മാ​ശ​രൂ​പേ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും യു​വാ​വ് അ​ത് കൂ​ട്ടാ​ക്കാ​തെ മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വി​ചാ​രി​ച്ച​ത്ര ആ​ഴം വെ​ള്ള​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന കാ​ര്യ​വും, വെ​ള്ള​ത്തി​ന​ടി​യി​ലെ പാ​റ​ക്കെ​ട്ടു​ക​ളും ഇ​യാ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.

ഉ​യ​ർ​ന്ന സ്ഥ​ല​ത്തു​നി​ന്നും ചാ​ടി​യ ഇ​യാ​ൾ ആ​ഴ​മി​ല്ലാ​ത്ത ഭാ​ഗ​ത്തെ പാ​റ​ക​ളി​ൽ ചെ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ലു​ക​ൾ ത​ള​ർ​ന്ന് വെ​ള്ള​ത്തി​ൽ താ​ഴാ​ൻ തു​ട​ങ്ങി​യ യു​വാ​വ്, കൈ​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് നീ​ന്തി അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് ക​മ്പി​യി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളും കൂ​ടെ​യു​ള്ള​വ​രും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ത്തി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് സം​ഘം യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഒ​രു കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും എ​ല്ലു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​രു​മ്പ് റോ​ഡ് ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടാ​മ​ത്തെ കാ​ലി​നും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വാ​വ് വ്യ​ക്ത​മാ​ക്കി.

താ​ത്കാ​ലി​ക പ്ര​ശ​സ്തി​ക്കാ​യി ജീ​വ​ൻ പ​ണ​യം വെ​ച്ച് സ്റ്റ​ണ്ടു​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലി​സ് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Tags : ReelsAccident KeralaNews SocialMediaStunts ReelsCraze AccidentNews

Recent News

Corehub Up