x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സി​നെ വെ​ട്ടി​ച്ച് പാ​ഞ്ഞ കാ​ർ വി​മാ​ന​ത്താ​വ​ള വേ​ലി ത​ക​ർ​ത്ത് വി​മാ​ന​ത്തി​ൽ ഇ​ടി​ച്ചു​നി​ന്നു; 17-കാ​ര​ൻ പി​ടി​യി​ൽ


Published: September 9, 2026 01:32 PM IST | Updated: September 9, 2026 01:32 PM IST

പൊ​ലി​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 17-കാ​ര​ൻ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ​വേ​ലി ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​മാ​ന​ത്തി​ലി​ടി​ച്ച് വ​ൻ അ​പ​ക​ടം. ന്യൂ ​ഹാം​ഷെ​യ​റി​ലെ പോ​ർ​ട്‌​സ്മൗ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സി​നി​മാ രം​ഗ​ങ്ങ​ളെ വെ​ല്ലു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ലൈ​റ്റു​ക​ൾ പോ​ലു​മ​ണ​ച്ച് അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞ കാ​ർ റ​ൺ​വേ​യ്ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന പൈ​ല​റ്റ​സ് പി​സി-12 ബി​സി​ന​സ് വി​മാ​ന​ത്തി​ൽ ഇ​ടി​ച്ചാ​ണ് ഒ​ടു​വി​ൽ നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ വി​മാ​ന​ത്തി​നും കാ​റി​നും ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

വി​വി​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് തി​ര​യു​ക​യാ​യി​രു​ന്ന ക​റു​ത്ത ഫോ​ർ​ഡ് മ​സ്റ്റാ​ങ് കാ​ർ റോ​ഡി​ൽ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ, വാ​ഹ​ന​ത്തി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും അ​ണ​ച്ച് അ​തി​വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

പൊ​ലി​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് പാ​ഞ്ഞ വാ​ഹ​നം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചെ​യി​ൻ-​ലി​ങ്ക് വേ​ലി ത​ക​ർ​ത്താ​ണ് വി​മാ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഏ​പ്ര​ണി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ദ്യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ഗ്രൗ​ണ്ട് സ​പ്പോ​ർ​ട്ട് ട്രാ​ക്ട​റി​ലാ​ണ് ചെ​ന്നി​ടി​ച്ച​തും തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ട​ർ​ബോ​പ്രോ​പ്പ് വി​മാ​ന​ത്തി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഡ്രൈ​വ​റെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും വി​ദ​ഗ്ദ്ധ വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന 'പ്ലെ​യി​ൻ​സെ​ൻ​സ്' ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​ത്തി​നാ​ണ് അ​പ​ക​ട​ത്തി​ൽ വ​ലി​യ തോ​തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. കാ​റി​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ ചി​റ​ക് വേ​ർ​പെ​ടു​ക​യും ലാ​ൻ​ഡിം​ഗ് ഗി​യ​റു​ക​ൾ ത​ക​രു​ക​യും ചെ​യ്തു.

ഇ​തി​നു​പി​ന്നാ​ലെ വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​ന്ധ​നം ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ട്ട് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി.

അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ വേ​ലി ത​ക​ർ​ത്ത് ഇ​ത്ര​യെ​ളു​പ്പ​ത്തി​ൽ വാ​ഹ​ന​ത്തി​ന് അ​ക​ത്തു​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ, പൊ​ലി​സി​ന്‍റെ ഉ​ത്ത​ര​വ് ലം​ഘി​ക്ക​ൽ, അ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​ൽ, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് തു​ട​ങ്ങി​യ നി​ര​വ​ധി കു​റ്റ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ 17-കാ​ര​നെ​തി​രെ പൊ​ലി​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : USNews NewHampshire PortsmouthAirport PoliceChase CarCrash

Recent News

Corehub Up