ഹിമാചൽ പ്രദേശിലെ സ്പിറ്റി താഴ്വരയിൽ കൊച്ചു ബുദ്ധസന്യാസിമാരുടെ ഫുട്ബോൾ മത്സരത്തിനിടയിലേക്ക് 'മാഫു' എന്ന ഗോൾഡൻ റിട്രീവർ നായ അപ്രതീക്ഷിതമായി കടന്നുവന്ന കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കളിക്കളത്തിൽ കുട്ടികൾക്കൊപ്പം പന്തിനു പിന്നാലെ ആവേശത്തോടെ ഓടിനടന്ന മാഫുവിന്റെ വികൃതികൾ ഇന്റർനെറ്റ് ലോകത്തിന്റെ മനസ് കീഴടക്കിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ മനോഹര വീഡിയോ ഇതിനോടകം 18 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ഗാംഭീര്യമുള്ള ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ കുട്ടികളും വളർത്തുനായയും തമ്മിലുള്ള സൗഹൃദം ദൃശ്യമായതോടെ, മാഫുവിനെ 'പവ്നാൾഡോ' എന്ന് വിശേഷിപ്പിച്ചാണ് ആരാധകർ ഈ കുഞ്ഞു ഫുട്ബോൾ മത്സരത്തെ ഏറ്റെടുത്തിരിക്കുന്നത്.
Tags : SpitiValley MonksAndDogs HimalayanDiaries DogLovers GoldenRetriever