സഹായഗിരി പള്ളിയില്‍ തിരുനാള്‍
മറയൂര്‍: സഹായഗിരി സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും സംയുക്ത തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും.
വികാരി ഫാ. തോമസ് തൈച്ചേരില്‍ കൊടിയേറ്റി. ഇന്നു വൈകുന്നേരം 5.45ന് വിശുദ്ധ കുര്‍ബാന - ഫാ. മാത്യു മേയ്ക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം, സന്ദേശം - ഫാ. ബെന്നി ഒസിഡി. നാളെ രാവിലെ 10.15നു തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. ജോസഫ് ഓണാട്ട് വിസി. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. തോമസ് തൈച്ചേരില്‍ അറിയിച്ചു.
ചിത്തിരപുരം പള്ളിയില്‍
കട്ടപ്പന: ചിത്തിരപുരം നിത്യസഹായമാതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ നിത്യസഹായമാതാവിന്റെ തിരുനാളിനു തുടക്കമായി. ഇന്നു വൈകുന്നേരം നാലിന് ജപമാല, നൊവേന, പ്രദക്ഷിണം (മീന്‍കെട്ട് കുരിശടിയില്‍നിന്ന്), ആറിന് ദിവ്യബലി - ഫാ. സെബാസ്റ്റ്യന്‍ (പയസ് നഗര്‍ സെമിനാരി).
നാളെ രാവിലെ ഒന്‍പതിന് ജപമാല, നൊവേന, പ്രദക്ഷിണം (ഡോബിപാലം സെന്റ് സെബാസ്റ്റ്യന്‍സ് ചാപ്പലില്‍നിന്ന്), 11ന് തിരുനാള്‍ ദിവ്യബലി - ഫാ. മൈക്കിള്‍ വളയിഞ്ചിയില്, തുടര്‍ന്ന് കൊടിയിറക്കം, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് ഫാ. അരിസ്റ്റോട്ടില്‍, ഫാ. മെന്റസ്, ഫാ. സിറിള്‍ രാജ്, ഫാ. ജസ്റ്റിന്, ഇടവക സെക്രട്ടറി മാനുവല്‍ തുണ്ടത്തില്‍ എന്നിവര്‍ അറിയിച്ചു.