സിപിഎം സെക്രട്ടേറിയറ്റ് സമാപിച്ചു; ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്നു മുതല്‍
Wednesday, October 1, 2014 12:40 AM IST
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സമാപിച്ചു. ഇന്നും നാളെയുമായി സംസ്ഥാന സമിതി ചേരും. 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആലപ്പുഴയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തു. ഫെബ്രുവരിയിലാണു സംസ്ഥാന സമ്മേളനം. സമ്മേളനവുമായി ബന്ധപ്പെട്ടു കേന്ദ്ര കമ്മിറ്റി തയാറാക്കിയ മാര്‍ഗരേഖയെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഇന്നു ചേരുന്ന സംസ്ഥാന സമിതി യോഗവും മാര്‍ഗരേഖ വിശദമായി ചര്‍ച്ച ചെയ്യും.


സിപിഎം ബ്രാഞ്ച്സമ്മേളനങ്ങള്‍ ഇന്നു തുടങ്ങും. സമ്മേളനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തരുതെന്ന നിര്‍ദേശം എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും നേരത്തേ തന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പായതിനാല്‍ സമ്മേളനങ്ങളില്‍ മാറ്റം വരുന്നതു തെരഞ്ഞെടുപ്പു ഒരുക്കങ്ങളെയും ബാധിക്കുമെന്നതിനാലാണു നിശ്ചയിച്ച തീയതികളില്‍ത്തന്നെ സമ്മേളനങ്ങള്‍ ചേരാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികളെ സംബന്ധിച്ചു സംസ്ഥാന സമിതി തീരുമാനമെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.