ജനങ്ങളിൽ നീതിബോധം വളർത്താൻ സാഹിത്യ സംവാദം വേണം: സാറാ ജോസഫ്
Friday, September 30, 2016 11:49 AM IST
കുട്ടിക്കാനം: പുതുതലമുറയിൽ നീതിബോധവും ധാർമികതയും വളർത്തിയെടുക്കുന്നതിൽ സാ ഹിത്യ സംവാദങ്ങൾക്കു വലിയ സ്‌ഥാനമാണുള്ളതെന്നു എഴുത്തുകാരി സാറ ജോസഫ്.

സംവാദങ്ങൾ ഇല്ലാതാകുന്നിടത്തു പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടും. മരിയൻ കോളജിൽ നടന്ന കുട്ടിക്കാനം സാഹി ത്യോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു സാറ ജോസഫ്.

എഴുത്തുകാരൻ ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തിന്റെ ഭാഷ തിരിച്ചറി യുക എന്ന വലിയ വെല്ലുവിളി യാണു പുതുതലമുറ എഴുത്തുകാർ നേരിടുന്നത്. പുതിയ കാലത്തിനനുസരിച്ചു ഭാഷയെ നവീകരിക്കുകയെന്ന ഉത്തരവാദിത്വം പുതുതലമുറ എഴുത്തുകാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


യോഗത്തിൽ കുട്ടിക്കാനം മരിയൻ കോളജ് പ്രിൻസിപ്പൽ റവ.ഡോ.റോയി ഏബ്രഹാം അധ്യക്ഷതവഹിച്ചു. അധ്യാപകരായ അജേഷ്, മധു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.