ഫാ. പ്ലാസിഡ് ജെ. പൊടിപാറ അനുസ്മരണ സിമ്പോസിയം നാളെ
Friday, September 30, 2016 12:21 PM IST
തിരുവനന്തപുരം: സീറോ മലബാർ സഭാ പിതാവ് റവ. ഡോ. പ്ലാസിഡ് ജെ. പൊടിപാറ സിഎംഐ അനുസ്മരണ സിമ്പോസിയം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ തിരുവനന്തപുരം പിഎംജി ലൂർദ് ഫൊറോന തീർഥാടന ദേവാലയത്തിൽ നടത്തും. ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിൻഷ്യാൾ ഫാ. സിറിയക് മഠത്തിൽ സ്വാഗതം പറയും. ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂർദ് ഫൊറോന വികാരുയുമായ മോൺ ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നൽകും. പ്ലാസിഡച്ചൻ പുനഃരൈക്യ പ്രസ്‌ഥാനത്തിനും സീറോ മലങ്കര സഭയുടെ വളർച്ചയ്ക്കും നല്കിയ സംഭാവനകളെക്കുറിച്ച് ബിഷപ് സാമുവൽ മാർ ഐറേനിയോസ് പ്രഭാഷണം നടത്തും.

ആഗോള സഭയ്ക്കും വത്തിക്കാൻ കൗൺസിലിലും പ്ലാസിഡച്ചൻ നൽകിയ സംഭാവനകളെക്കുറിച്ച് മുൻ എഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തും. ലൂർദ് ഫൊറോന തീർഥാടന ദേവാലയം പ്രോ വികാരി ഫാ. ജോർജ് മാന്തുരുത്തിൽ കൃതജ്‌ഞത പറയും.


വൈകുന്നേരം അഞ്ചിനു പ്ലാസിഡച്ചനെ അനുസ്മരിച്ച് ആഘോഷമായ സമൂഹബലി. സമൂഹബലിക്കു പ്രൊവിൻഷ്യാൾ ഫാ. സിറിയക് മഠത്തിൽ, അമ്പൂരി ഫൊറോന വികാരി ഫാ. ജോസഫ് ചൂളപ്പറമ്പിൽ, കൊല്ലം–ആയൂർ ഫൊറോന വികാരി ഫാ. ജോസ് വിരുപ്പേൽ തുടങ്ങിയവർ കാർമികത്വം വഹിക്കും. സിമ്പോസിയത്തിൽ വൈദികർ, കന്യാസ്ത്രീകൾ, തിരുവനന്തപുരം, കൊല്ലം – ആയൂർ; അമ്പൂരി ഫൊറോനകളിലെ മുഴുവൻ മതാധ്യാപകർ, ഫൊറോന കൗൺസിൽ– പാരീഷ് കൗൺസിൽ അംഗങ്ങൾ, കുടുംബ കൂട്ടായ്മ ലീഡർമാർ, എകെസിസി, എഎഫ്സി, മാതൃവേദി, പിതൃവേദി, എസ്എംവൈഎം യുവദീപ്തി ഭാരവാഹികൾ പങ്കെടുക്കണമെന്നു മോൺ. ഡോ. മാണി പുതിയിടം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.